tag:blogger.com,1999:blog-32461766.post6524676121957164174..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: രോഗവും ചികിത്സയും.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger11125tag:blogger.com,1999:blog-32461766.post-90891417622191067082008-08-28T15:40:00.000+04:002008-08-28T15:40:00.000+04:00പ്രിയ അഞ്ചല്ക്കാരന് , മരണത്തെ നീട്ടി വെയ്ക്കുന്ന...പ്രിയ അഞ്ചല്ക്കാരന് , മരണത്തെ നീട്ടി വെയ്ക്കുന്നതാണ് ചികിത്സ എന്ന പ്രസ്ഥാവന പൂര്‍ണ്ണമായും ശരിയല്ല . അങ്ങനെ പറയുമ്പോള്‍ ചികിത്സ കിട്ടാത്ത എല്ലാ അസുഖങ്ങളും മരണകാരണമാണ് എന്നൊരു അപകടകരമായ വ്യംഗ്യാര്‍ത്ഥം ആ പ്രസ്ഥാവനയില്‍ അന്തര്ഭവിച്ചു പോകും . അടിക്ക് കാരണമാകുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-32461766.post-47939579281857006482008-08-26T16:29:00.000+04:002008-08-26T16:29:00.000+04:00പ്രിയ ഹെരിറ്റേജ്,മരുന്ന് മരണത്തിന് പരിഹാരമല്ല. മരണ...പ്രിയ ഹെരിറ്റേജ്,
മരുന്ന് മരണത്തിന് പരിഹാരമല്ല. മരണത്തെ നീട്ടിവെയ്ക്കുക മാത്രമേ മരുന്നു ചെയ്യുന്നുള്ളൂ. അതായത് മരണത്തെ നീട്ടി വെയ്ക്കുന്നതാണ് ചികിത്സ എന്നതല്ലേ വസ്തുത. ഒരു ചികിത്സയും മരണത്തെ അതിജീവിയ്ക്കുന്നുമില്ല. അതുകൊണ്ട് തന്നെ മരണത്തെ നീട്ടി വെയ്ക്കാന്‍ ഉതകുന്നതെന്തും ചികിത്സ തന്നെ. അത് ആയൂര്വ്വേദമാണെങ്കിലും അലോപ്പതിയാണെങ്കിലും ഹോമിയോപ്പതിയാണെങ്കിലും യുനാനിയാണെങ്കിലും സിദ്ധചികിത്സയാണെങ്കിലും. ഏതിനാണോ ഒരുവന് ആശ്വാസമേകാന്‍ കഴിയുന്നത് അവനെ സംബന്ധിച്ചിടത്തോളം ചികിത്സാ രീതിയ്ക്കല്ല പ്രസക്തി. ജീവിതം നീട്ടികിട്ടലിനാണ്.

ഇവിടെ അടി നടക്കാത്തതെന്തെന്ന ചോദ്യത്തിന് എന്റെ പ്രൊഫൈല്‍ ഉത്തരം തരും. ചോദിച്ചാല്‍ കൊടുക്കാതിരിയ്ക്കുന്നതാണല്ലോ നമ്മുടെ രീതി. വടി കൊടുത്തിട്ടാണ് അടി ഇരന്ന് വാങ്ങാനായി ഞാനിവിടെ ഇരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആരും അടി തരുന്നുമില്ല.

നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-80058830548837271532008-08-26T07:35:00.000+04:002008-08-26T07:35:00.000+04:00പ്രിയ അഞ്ചല്ക്കാരന് ഇപ്പൊഴാണ് പോസ്റ്റ് കണ്ടത്...പ്രിയ അഞ്ചല്ക്കാരന് ഇപ്പൊഴാണ് പോസ്റ്റ് കണ്ടത്. ഇത്രയുമേ ഞാനും പറയാറൂള്ളൂ. അനുഭവത്തില്‍ പല അത്ഭുതങ്ങളും കാണുന്നുണ്ട്. താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന രീതിയില്‍ തര്‍ക്കിക്കുവാന്‍ ശ്രമിക്കാതെ കാര്യഗൗരവത്തോടൂ കൂടി ചര്‍ച്ച ചെയ്താല്‍ നന്നായിരിക്കും.

ആദ്യത്തെ രോഗിയില്‍ സിദ്ധന്റെ അടുത്തു നിന്നും ചികില്‍സ തുടങ്ങിയതിനു ശേഷം ഒരിക്കല്‍ പോലും ആ അസുഖം കുട്ടിയ്ക്കുണ്ടായിട്ടില്ലെങ്കില് കുറ്റ്യാടികാരന്റെ കമന്റിന് പ്രസക്തി കുറവാണ്. പക്ഷെ ആദ്യത്തെ ഡോക്റ്റര്‍ എന്താണ് അങ്ങനെ പറഞ്ഞത് എന്നു മനസ്സിലാകുന്നില്ല.

മൂന്നാമത്തെ കുട്ടിയില്‍ പൂപ്പലിന്റെ (fungus) അസുഖം ഉണ്ട് എന്നായിരിക്കും ആദ്യം ഞങ്ങള്‍ വിചാരിക്കുക. എങ്കില്‍ കണ്മഷി അതിനെ പ്രതിരോധിച്ചു എന്നു കരുതാം ഇതു സാധാരണ അസുഖമായതിനാല്‍ വേണമെങ്കില്‍ ആര്‍ക്കും ഒന്നു പരീക്ഷിക്കുന്നതില്‍ തെറ്റുണ്ടാവുകയില്ല.

ഏതായാലും പോസ്റ്റ് നന്നായി

ഇവിടെ എന്താ ആരും അടിയുണ്ടാക്കാന്‍ വരാത്തത് പോലും? എഴുതിയത് ആരെന്ന് നോക്കിയാണല്ലൊ അടിയും മറ്റും അല്ലേ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-32461766.post-1214398794010665802008-07-31T09:49:00.000+04:002008-07-31T09:49:00.000+04:00മാഷെ,നല്ല പോസ്റ്റ്, പക്ഷെ ഇത് മുന്‍പ് എവിടെയോ വായി...മാഷെ,
നല്ല പോസ്റ്റ്, പക്ഷെ ഇത് മുന്‍പ് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു(കമന്റുകളുടെ കൂട്ടത്തിലാണോ?)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-32461766.post-29583190229003098102008-07-31T06:38:00.000+04:002008-07-31T06:38:00.000+04:00ഒന്നാഒ ഭാഗം “കുട്ട്യാടിക്കാരന്” പറഞ്ഞതു പോലെ. ബാക...ഒന്നാഒ ഭാഗം “കുട്ട്യാടിക്കാരന്” പറഞ്ഞതു പോലെ. ബാക്കി ഭാഗങ്ങള്‍ വസ്തുതകളാണു.ഹോമിയോയെ നിഷേധിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്തെങ്കിലും ദുരുദ്ദേശം വച്ചുള്ളതാവാനാണു വഴി. പിന്നെ ചികിത്സകളുടെ കൂട്ടത്തില്‍ “സിദ്ധി” ഉള്‍പ്പെടുത്തണ്ടായിരുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-32461766.post-88907546386951024862008-07-31T00:28:00.000+04:002008-07-31T00:28:00.000+04:00അഞ്ചലേ...ഇതില്‍ ആദ്യത്തെ ചോദ്യത്തെ പറ്റി എനിക്ക് ക...അഞ്ചലേ...

ഇതില്‍ ആദ്യത്തെ ചോദ്യത്തെ പറ്റി എനിക്ക് കമന്റ് ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നു. അതിന്റെ ഉത്തരം (പോലുള്ള ഒന്ന്) ഞാന്‍ പറഞ്ഞുതരാം..

പനി വരുമ്പോള്‍ ശരീരത്തിലെ മറ്റ് അവയവങ്ങളിലേയും, കൂടെ മസ്തിഷ്ക്കത്തിന്റെയും ടെമ്പറേച്ചര്‍ കൂടുന്നു. 6 മാസം മുതല്‍ 4-5 വയസു വരെയുള്ള ചില കുട്ടികളില്‍ ബ്രെയ്നിന്റെ ടെമ്പറേച്ചര്‍ കൂടുമ്പോള്‍ അപസ്മാരം (Seizure) വരാം. അപസ്മാരത്തിന്റെ ഭാഗമായി, പോസ്റ്റില്‍ പറഞ്ഞതുപോലെ ബോധം നഷ്ടപ്പെടുകയും, ശരീരം ദൃഢമാവുകയും പിന്നീട് പേശികള്‍ ദ്രുതഗതിയില്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുകയും ചെയ്യാറുണ്ട്. ചിലര്‍ക്ക് ബോധം നഷ്ടപ്പെടല്‍ മാത്രമായും ഉണ്ടാവാറുണ്ട്. മറ്റു ചിലര്‍ക്ക് ബോധം പൂര്‍ണമായി നഷ്ടപ്പെടുന്നതിനു പകരം ഒരു തരം impaired consciousness ആവാനും മതി (അപൂര്‍വമായി). (സോറി, ഇത്രയും കാര്യം മലയാളത്തില്‍ പറഞ്ഞപ്പോഴേക്കും ആകെ ചളിപിളിയായോ എന്ന് ഒരു തംശം).

ഈ രോഗാവസ്ഥയെ febrile seizures എന്ന് വിളിക്കുന്നു. (അഞ്ചലിന്റെ ബന്ധുവിന്റെ കുട്ടിക്ക് ഈയൊരു അവസ്ഥയാണ് ഉണ്ടായത് എന്ന് കരുതുന്നു.)

മറ്റ് അപസ്മാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ febrile seizures അത്ര അപകടകാരിയല്ല. പനിയില്ലാത്ത അവസ്ഥയിലും അപസ്മാരം വരികയാണങ്കിലോ അല്ലെങ്കില്‍ ഇ.ഇ.ജി ടെസ്റ്റ് അബ്നോര്മലാണെങ്കിലോ മാത്രമേ തുടര്‍ച്ചയായുള്ള Anti Convulsant (അപസ്മാരത്തിനെതിരെയുള്ള മരുന്നുകള്‍) ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുണ്ടാവാറുള്ളൂ. അല്ലെങ്കില്‍ പനി കൂടാതെ നോക്കിയാല്‍ മതിയാവും. മുന്‍കരുതല്‍ എന്ന നിലയില്‍ പനി വരുമ്പോള്‍ മാത്രം വാലിയം മരുന്ന് കൊടുക്കുകയും ചെയ്യാറുണ്ട്.

പക്ഷെ ഒരു febrile seizures രോഗിക്ക് ബ്രെയ്നില്‍ ഓപ്പറേഷന് നടത്തേണ്ട അവസ്ഥ ഉണ്ടാവാറില്ല. (ചിലപ്പോള്‍ വേറെ എന്തെങ്കിലും ട്യൂമറോ മറ്റോ ഉണ്ടാവുമ്പോഴും അപസ്മാരം വരാറുണ്ട്, പക്ഷെ അത് പനിയുമായി ബന്ധപ്പെട്ടായിരിക്കില്ല എന്ന് മാത്രം, മാത്രമല്ല ട്യൂമര്‍ ഡയഗ്ന്നോസ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ എത്രയും പെട്ടെന്ന് അത് റിമൂവ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഡോക്ടര്‍മാര്‍ നടത്താറുള്ളത്. വെയ്റ്റ് ചെയ്യാന്‍ ആരും സാധാരണ ഗതിയില്‍ നോക്കാറില്ല)അതുകൊണ്ട്തന്നെ ആശുപത്രിയില്‍ നടന്നകാര്യങ്ങളെ പറ്റി എനിക്ക് ഊഹിച്ച് ഒരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല.

എന്തായാലും, അതൊരു febrile seizure ആയിരിക്കും എന്ന് കരുതുന്നു. കാരണം, ചില febrile seizures അഞ്ച് വയസാകുന്നതിനു മുന്‍പ് തന്നെ യാതൊരു ചികിത്സയും കൂടാതെ ശമിക്കാറുണ്ട്. ആ കേസുകളില്‍ മണ്ണ് വാരി തലയിലിടണമെന്നില്ല, സൂറത്ത് യാസീന്‍ ഓതണമെന്നുമില്ല. പോട്ടെ, മെഡിസിനുകള്‍ പോലും കൊടുക്കണമെന്നില്ല.

ഇനിയൊരു ഓടോ.

ആദ്യം ന്യൂറോളജിസ്റ്റിനെ കണ്ടതിനു ശേഷം സിദ്ധനെ കണ്ട് രോഗം മാറീയവരെ പറ്റി വളരെ വിരളമായേ ഞാന്‍ കേട്ടിട്ടുള്ളൂ.. പക്ഷേ സിദ്ധന്മാര് “ചികിത്സിച്ച്“ സമയത്ത് വൈദ്യശ്രദ്ധ കിട്ടാതെ കുളമായ വളരെയേറെ കേസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ചിലതെങ്കിലും മെഡിക്കല്‍ സയന്‍സിന് രക്ഷിക്കാന്‍ കഴിയാതെ പോവുകയും ചെയ്തിട്ടുണ്ട്.

(febrile seizures ഇനെ പറ്റി എനിക്കുള്ള അറിവുകളാണ് മുകളില്‍ പറഞ്ഞത്. ഞാന്‍ ഒരു ഡോക്ടറല്ല, ന്യൂറോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ മാത്രം. അതുകൊണ്ട് തന്നെ, മുകളില്‍ പറഞ്ഞ അഭിപ്രായം തെറ്റാണെന്ന് ഏതെങ്കിലും ഡോക്ടര്‍ പറയുകയാണെങ്കില്‍, അഞ്ചലേ, ഈ കമന്റ് അങ്ങ് ഡിലീറ്റിയേക്കണം. :) )കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-32461766.post-70250351672341647942008-07-30T18:43:00.000+04:002008-07-30T18:43:00.000+04:00സിദ്ധനും, ഹോമിയോനും, ആയുര്വ്വേദനും തട്ടിപ്പാണെന്ന...സിദ്ധനും, ഹോമിയോനും, ആയുര്വ്വേദനും തട്ടിപ്പാണെന്നു പറഞ്ഞ് പടവാളെടുത്തവര്‍ ഇപ്പോഴും ഇവിടൊക്കെ ചുറ്റിപറ്റി നടക്കുന്നുണ്ട്. ഒന്ന് സൂക്ഷിച്ചോളൂ.

(2008ലെ ഒരു സംഭവം: എന്റെ സഹഫ്ലാറ്റുകാരന്റെ ആദ്യത്തെ കുട്ടിയ്ക്ക് 5 വയസ്സ്, എപ്പോഴും ചുമ. 5 മാസത്തോളം ആധുനിക മരുന്നു ചികിത്സ നടത്തി. ആദ്യമൊക്കെ ഞാന്‍ പറയാറുണ്ടായിരുന്നു, ആ കുഞ്ഞിനെ ഒരു ഹോമിയോ ഡോക്ടറെ കാണിക്കാന്‍. അവര്‍ക്ക് അതില്‍ താല്പര്യമില്ലെന്നു തോന്നിയതുകൊണ്ട് പിന്നീടൊന്നും പറയാറില്ല. ആ കുഞ്ഞിന്റെ അമ്മ ബിഫാം കഴിഞ്ഞിട്ടുള്ളതാണ്. കൂടാതെ കമ്പനി വക ചികിത്സാ സംരക്ഷയും ഉണ്ട്. 5 മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ അത് ഒരുതരം അലര്‍ജ്ജി കാരണമുള്ള ചുമയാണ്, അത് കുറച്ചു പ്രായമായാല്‍ മാറും എന്നും ഡോക്ടര്‍ പറഞ്ഞതായി കേട്ടു. കുറച്ചു ദിവസത്തിനുശേഷം ഞങ്ങള്‍ കാണിക്കാറുള്ള ഹോമിയോ ഡോക്ടറുടെ അഡ്രസ്സ് ചോദിച്ചു. ഇപ്പോള്‍ ആ കുട്ടിയ്ക്ക് ഒരു പ്രശ്നവും ഇല്ല.)പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-32461766.post-39481649547808355602008-07-30T15:54:00.000+04:002008-07-30T15:54:00.000+04:00പോസ്റ്റിന് നന്ദി. തേവരയിലെ ഹോമിയോ ഡോക്ടറിന്റെ വിലാ...പോസ്റ്റിന് നന്ദി. തേവരയിലെ ഹോമിയോ ഡോക്ടറിന്റെ വിലാസം കിട്ടിയാല്‍ ഉപകാരമായേനേ.
nextsteptvla AT gmail.comAnoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-32461766.post-13423779646240854022008-07-30T14:51:00.000+04:002008-07-30T14:51:00.000+04:00)-)-Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-32461766.post-7777238530796292832008-07-30T09:25:00.000+04:002008-07-30T09:25:00.000+04:00നല്ല പോസ്റ്റ്.....എനിക്ക് ഇത് ഏറെ പ്രയോജനപ്പെടും.....നല്ല പോസ്റ്റ്.....എനിക്ക് ഇത് ഏറെ പ്രയോജനപ്പെടും...താങ്കള്‍ക്ക് Alzheimer എന്ന രോഗത്തിന്റെ ചികിത്സയെക്കുറിച്ച് എന്തെങ്കിലും നല്ല വിവരങ്ങള്‍ അറിയുമെങ്കില്‍ sivaoncall@gmail.com എന്ന വിലാസത്തില്‍ അറിയിക്കാമോ. മറുപടി പ്രതീക്ഷിക്കുന്നു.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-32461766.post-70270935647885843932008-07-30T01:02:00.000+04:002008-07-30T01:02:00.000+04:00എല്ലാ ചികിത്സാ വിധികളും മഹത്തരമാണ്-അത് രോഗത്തെ അകറ...എല്ലാ ചികിത്സാ വിധികളും മഹത്തരമാണ്-അത് രോഗത്തെ അകറ്റുമെങ്കില്.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com