
അല്‍ഫോന്‍സാമ്മയെ മൊത്തക്കച്ചവടം നടത്താനായി ഒരു വെബ് സൈറ്റ്. വിശുദ്ധയായി പ്രഖ്യാപിയ്ക്കപ്പെട്ട സഹനത്തിന്റെ അമ്മയെ മൊത്തമായും ചില്ലറയായും വില്പനയ്ക്ക് വെച്ചിരിയ്ക്കുകയാണ് അല്‍ഫോന്‍സാമ്മ ഡോട് കോം എന്ന വെബ് സൈറ്റിന്റെ മുതലാളിമാര്‍. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ കുറിച്ച് അന്വേഷിച്ചിറങ്ങുന്നവര്‍ സ്വാഭാവികമായും ഈ വെബ് സൈറ്റില്‍ ചെല്ലും. എന്തെന്നാല്‍ അല്‍ഫോന്‍സാമ്മാ ഡോട് കോം വേറെയില്ലല്ലോ?
പക്ഷേ അവിടെ ചെന്നാലോ? അടിമുതല്‍ മുടി വരെ പരസ്യത്തിനായി സ്ഥലം പതിച്ച് നല്‍കിയിരിയ്ക്കുകയാണ്. ആര്‍ക്കും പരസ്യം ചെയ്യാം. ദോഷം പറയരുതല്ലോ? തപ്പി തപ്പി ചെന്നാല്‍ ഭരണങ്ങാനത്തെ ചില ചിത്രങ്ങളും അല്‍ഫോന്‍സാമ്മയുടെ ഏതാനും പടങ്ങളും കാണാം.
എന്തായാലും ജീവിതം സഹനത്തിനും സ്നേഹത്തിനും ഉഴിഞ്ഞ് വെച്ചൊരു സന്യാസിനിയെ മൊത്തമായും ചില്ലറയായും തൂക്കി വില്‍ക്കാനായി കോപ്പുകൂട്ടുന്നത് കാണുമ്പോള്‍ സഹതപിയ്ക്കുകയല്ലാതെ എന്തു ചെയ്യാന്‍?
ബൂലോഗത്തെ ഒരു പാതിരി അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ അത്ഭുതങ്ങള്‍ എഴുതി കൂട്ടിയിരിയ്ക്കുന്നതു കണ്ടാല്‍ അല്‍ഫോന്‍സാമ്മ പോലും ഞെട്ടിപ്പോകും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി ഉള്‍കൊള്ളാന്‍ കഴിയാതെ അവരുടെ അത്ഭുതങ്ങള്‍ പ്രചരിപ്പിയ്ക്കാനിറങ്ങുന്നവര്‍ കണ്‍കെട്ടാണ് വിശ്വാസം എന്നു ധരിച്ചവശായിരിയ്ക്കുന്ന കപട പൌരോഹത്യമാണ്. ബൂലോഗ പാതിരിയുടേയും അല്പ വിശ്വാസമാണ് അദ്ദേഹത്തിന്റെ അല്‍ഫോന്‍സാമ്മ പുരാണത്തിലൂടെ പുറത്തേയ്ക്ക് വന്നത്.
സഹനത്തിനും സ്നേഹത്തിനും മേലേ മറ്റെന്ത് അത്ഭുതമാണ് ഒരു മനുഷ്യായുസ്സില്‍ ഒരാള്‍ക്ക് കാട്ടാന്‍ കഴിയുക. അത് ഏറ്റവും ഉന്നതമായ നിലയില്‍ വെളിപ്പെടുത്തിയ ഒരു സന്യാസിനി അര്‍ഹിയ്ക്കുന്ന തലത്തിലേയ്ക്ക് ഉയര്‍ന്നപ്പോള്‍ അതിനെ കച്ചവട വല്ക്കരിയ്ക്കാന് ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നവരോട് ആ വിശുദ്ധാത്മാവ് പൊറുക്കട്ടെ!.