
റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാര്‍ നോമിനേഷന്‍!
ലോകത്തിലെ തന്നെ ഉന്നതങ്ങളായ സിനിമാ പുരസ്കാരങ്ങളില്‍ ഒന്നായ ബാഫ്റ്റയും പൂക്കുട്ടിയെ തേടിയെത്തിയെന്ന വാര്‍ത്ത!
അതിശയത്തോടെയാണ് വാര്‍ത്തകള്‍ ശ്രവിച്ചത്. കൂട്ടത്തിലൊരാള്‍ സിനിമയുടെ ഉത്തുംഗശൃംഗത്തില്‍...
വ്യക്തികളാണ് ഗ്രാമങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിയ്ക്കുന്നത് എന്നത് എത്രയോ ശരി. അഞ്ചല്‍ എന്ന കുഞ്ഞു ഗ്രാമവും അങ്ങിനെ ലോകത്തിന്റെ നെറുകയിലേയ്ക്ക് - പൂക്കുട്ടിയുടെ ചിറകിലേറി ....
ഇന്നലെ വരെ ഞങ്ങളുടെ സിനിമാക്കാരന്‍ രാജീവ് അഞ്ചല്‍ ആയിരുന്നു. ഇന്നി ഞങ്ങള്‍ക്ക് ഒരു ലോക സിനിമാക്കാരന്‍ കൂടി....

ഒരു അഭിമുഖത്തില്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞ് നിര്‍ത്തുന്നു.
പക്ഷേ പ്രിയപ്പെട്ട ചങ്ങാതീ ഞങ്ങള്‍ക്ക് ഉറപ്പുണ്ട് അടുത്ത ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ താങ്കള്‍ക്കും ഓസ്ക്കാര്‍ ശില്പത്തില്‍ മുത്തമിടാന്‍ കഴിയുമെന്ന്...ലോകസിനിമയുടെ നെറുകയിലായിരിയ്ക്കും താങ്കളെന്ന്...
ആശംസകള്‍...കോടിയാശംസകള്‍.....
******************************************
23/02/2009 രാവിലെ ഏഴുമണി.
ലോക സിനിമയുടെ തലസ്ഥാനത്ത് നിന്നും സിനിമയുടെ പൂക്കാലം ഭൂമിമലയാളത്തിലേയ്ക്ക് ഒഴുകിയെത്തി. അഞ്ചലിന്റെ സ്വന്തം റസൂല്‍ പൂക്കുട്ടി ഓസ്കാര്‍ ശില്പത്തില്‍ മുത്തമിട്ടു.
ശബ്ദത്തിന്റെ രാജകുമാരാ,
അഭിനന്ദനങ്ങള്‍....അനുമോദനങ്ങള്‍...