ഞാന്‍ ആകെ ആശയ കുഴപ്പത്തിലാണ്. ഇന്നലെ ബ്ലൂടൂത്ത് വഴി എന്റെ മൊബൈലില്‍ വന്ന ഒരു ശൃംഗരമാണ് എന്നെ ആകെ കുഴപ്പത്തില്‍ ചാടിച്ചിരിയ്ക്കുന്നത്. നാട്ടിലെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി എണ്ണപ്പാടത്ത് രക്തം വെള്ളമാക്കുന്ന ഒരു ഭര്‍ത്താവിന്റെ നാട്ടിലെ സുന്ദരിയും സുശീലയും സര്‍വ്വോപരി സ്നേഹസമ്പന്നയുമായ ഭാര്യയും, അവളുടെ സ്നേഹസമ്പന്നനും സുമുഖനും സുശീലനുമായ കാമുകനും തമ്മിലുള്ള വളരെ സ്വകാര്യമായ ചില ചില്ലറ കിന്നാരങ്ങള്‍ പരസ്യമായിരിയ്ക്കുന്നു! ഇവരുടെ അങ്ങേയറ്റം സ്വകാര്യമായ സംഭാഷണ ശകലം നമ്മുടെ ബ്ലൂട്ടൂത്തില്‍ നിന്നും ബ്ലൂട്ടൂത്തിലേക്ക് പടര്‍ന്നു കൊണ്ടിരിയ്ക്കുന്നു സുഹൃത്തുക്കളേ...പടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. ഹോ...എന്തൊരന്യായം!
ഒന്നുകില്‍ ഈ ചൂടുള്ള സംഭാഷണത്തിലെ നായകന്‍ തന്നെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പരസ്യമാക്കിയത് ആയിരിയ്ക്കാം. അല്ലെങ്കില്‍ ആരെങ്കെലും ചോര്‍ത്തി പരസ്യപ്പെടുത്തിയതും ആകാം. രണ്ടായാലും തെറ്റ് തന്നെ. ഗള്‍ഫിലായ ഭര്‍ത്താവിനെ ചതിച്ച് ഒരു പുരുഷനോട് ഇത്തിരി അശ്ലീലം പറഞ്ഞ ആ ഭാര്യയെ ഇങ്ങിനെ വഞ്ചിയ്ക്കാന്‍ പാടുണ്ടോ? ഈ വഞ്ചന ആ പാവം ഭാര്യ അറിയുമ്പോള്‍ അവര്‍ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും? ആ ഭാര്യയ്ക്കുണ്ടായ മനോവേദന എന്നെ ആകെ വിഷമിപ്പിയ്ക്കുന്നു. എന്റെ മനസ്സാകെ കലങ്ങി മറിയുന്നു. എന്റെ മനം ആ അബലയായ ഭാര്യയ്ക്ക് വേണ്ടി തുടിയ്ക്കുന്നു....(പറഞ്ഞതെത്രയോ തുച്ഛം. പറയാനിനിയെത്രയോ ബാക്കി)
ഈ സമൂഹത്തെ സദാചാരം പഠിപ്പിയ്ക്കുക എന്റെ ഉദ്ദേശ്യമേ അല്ല. ചതിയാകാം. പക്ഷേ ചതിയില്‍ വഞ്ചന പാടില്ല. അതൊന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് എന്റെ ലക്ഷ്യം.
ഈ സല്‍ഗുണ സമ്പന്നയായ പേര്‍ഷ്യക്കാരിയും അവളുടെ നല്ലവനായ കാമുകനും പരസ്പരം അങ്ങേയറ്റം വിശ്വസിയ്ക്കുന്നുണ്ട്. ആരും കാണാതെ ആരോരും അറിയാതെ നടമാടിയിരുന്ന ഇവരുടെ നിര്‍മ്മലമായ ബന്ധം പുറത്തായതിലൂടെ പോറലേറ്റിരിയ്ക്കുന്നത് അവരുടെ പരസ്പര വിശ്വാസത്തിനാണ്. ഇത് പുറത്താക്കിയത് ആ കാമുകനാണെങ്കില്‍ പരിശുദ്ധയായ ഭാര്യയോട് വഞ്ചകനായ കാമുകന്‍ കാട്ടിയ നെറികേട് ഒരിയ്ക്കലും ന്യായീകരിയ്ക്കാന്‍ കഴിയില്ല. ആരോടും ഒന്നും പറയില്ലാ എന്ന് പറഞ്ഞിട്ട് എല്ലാം റിക്കോര്‍ഡ് ചെയ്ത് മറ്റുള്ളവരെ കേള്‍പ്പിക്കുന്നത് കൊടും വഞ്ചനയല്ലേ...കൂട്ടരെ നിങ്ങള്‍ പറയൂ അവള്‍ അവളുടെ ഭര്‍ത്താവിനെ ചതിച്ചു എന്ന് കരുതി കാമുകന്‍ അവളെ വഞ്ചിയ്ക്കാന്‍ പാടുണ്ടായിരുന്നുവോ? ലോകം ആകെ നെറികെട്ടു പോയിരിയ്ക്കുന്നു - അല്ലേ?
ഭര്‍ത്താവുള്ള സ്ത്രീയുടേയും ഭാര്യയുള്ള പുരുഷന്റേയും ശുദ്ധമായ അവിഹിത ബന്ധം ഒരിയ്ക്കലും പുറത്താകാതെ അതീവ രഹസ്യമാക്കി വെയ്ക്കേണ്ടുന്ന ഒന്നാണ്. പനിനീര്‍ പൂവിന്റെ പരിശുദ്ധിയുള്ള ആ ബന്ധങ്ങള്‍ക്കിടയിലുള്ള രഹസ്യങ്ങള്‍ പുറത്താകുന്നതിനുമപ്പുറം സദാചാര വിരുദ്ധമായ മറ്റെന്തുണ്ട് ലോകത്ത്. തുല്യതയില്ലാത്ത ഒരു ദുരന്തമെന്നല്ലാതെ ഈ ബ്ലൂടൂത്ത് പ്രചാരണത്തെ എന്ത് വിളിയ്ക്കാന്‍?
ഇന്നി ഒളിക്യാമറകള്‍ എവിടെയൊക്കെ കടന്ന് വരാം? കുളിമുറികളില്‍...കിടപ്പറകളില്‍....ഈശ്വരാ അതൊക്കെ ഇന്നി എവിടുന്ന് തപ്പിയെടുത്തൊന്ന് കാണും? വിവര സാങ്കേതിക വിദ്യ ഇത്രയും എത്തിയ സ്ഥിതിയ്ക്ക് അതൊക്കെ എവിടുന്നെങ്കിലും കിട്ടുമായിരിയ്ക്കും!
എന്റെ ഒരു സഹബ്ലോഗറോട് ഞാനാ ഭര്‍ത്തൃമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം നെഞ്ചത്തടിച്ച് നിലവിളിച്ചു. ആ ക്ലിപ്പിങ്ങ് എങ്ങിനെയെങ്കിലും തരപ്പെടുത്തി തരണം എന്ന് പറയുമ്പോള്‍ അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു. ആ പാവം ഭാര്യയുടെ സംഭാഷണം കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം എന്നെ വീണ്ടും വിഷമത്തിലാക്കി. എന്റെ മൊബൈലില്‍ സംരക്ഷിച്ചിരിയ്ക്കുന്ന ആ അപൂര്‍വ്വ ക്ലിപ്പിങ്ങ് ഞാന്‍ അദ്ദേഹത്തിനും ബ്ലൂടൂത്ത് വഴി പകര്‍ന്ന് നല്‍കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നന്ദി പൂര്‍വ്വം തിളങ്ങി.
കമിതാക്കളുടെ ഫോണ്‍ സംഭാഷണം ഇത്തിരി എരിവും പുളിയുമൊക്കെയുള്ളതാകുന്നതില്‍ എന്ത് തെറ്റാണുള്ളത്? അത് എന്തിനാ മറ്റുള്ളവര്‍ ആസ്വാദിയ്ക്കുന്നത്? ഇവരുടെയൊക്കെ ബന്ധുക്കളോ മറ്റോ ഇക്കിളി പറഞ്ഞാല്‍ സദാചാരം പ്രസംഗിയ്ക്കും. അവരെ ഓടിച്ചിട്ടടിയ്ക്കും. പിഴച്ചവര്‍ എന്ന് മുദ്രകുത്തും. എന്തിനാ അവരെ അങ്ങിനെ ബുദ്ധിമുട്ടിയ്ക്കുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ അവര്‍ ജീവിയ്ക്കട്ടെ. ക്ലിപ്പിങ്ങുകളായി വരുമ്പോള്‍ ബ്ലൂടൂത്ത് വഴി നമ്മുക്കും അത് കേട്ട് ആസ്വാദിയ്ക്കാമല്ലോ. ഇപ്പോ ഇവര്‍ ഇങ്ങിനെ സദാചാരം പ്രസംഗിച്ചാല്‍ നാളെ ക്ലിപ്പിങ്ങുകള്‍ കിട്ടാതെ വരുമോ എന്നാണ് എന്റെ പേടി.
കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, ശത്രുക്കള്‍, അയല്‍ക്കാര്‍ എന്നു വേണ്ട എല്ലാ തൊന്തരവുകളും ഉള്ളവരാണ് ഈ കമിതാക്കള്‍. ഈ പരിപാവനമായ സംഭാഷണ ശകലങ്ങള്‍ അവരുടെ ഭാര്യ/ഭര്‍ത്താവ്/കുട്ടികള്‍/ശത്രുക്കള്‍/അയല്‍ക്കാര്‍ ഒക്കെ ശ്രവിച്ചാല്‍ പിന്നീട് എന്താണുണ്ടാവുക? എന്റെ സ്വസ്തത നശിച്ചത് അതോര്‍ത്തിട്ടാണ്.
ഇപ്പോള്‍ തന്നെ ആ ഭാര്യയും കാമുകനും എന്ത് മാത്രം വിഷമിയ്ക്കുന്നുണ്ടാകും. ഗള്‍ഫിലുള്ള ആ കിഴങ്ങന്‍ ഭര്‍ത്താവ് ഇതറിഞ്ഞിട്ട് പാഞ്ഞ് വന്നു ആ പാവം ഭാര്യയെ നുള്ളിയിട്ട് പോകില്ലേ? ആ കാലമാടന്‍ ഗള്‍ഫില്‍ കിടന്നങ്ങ് തുലഞ്ഞാലും മതിയായിരുന്നു. പരിപാവനമായ ഈ അവിഹിത ബന്ധം ഇങ്ങിനെ തുടരുന്നതില്‍ ആ ബ്ലൂടൂത്ത് ഒരു പാരയായതില്‍ ഞാന്‍ അതീവ ദുഃഖിതനാണ് കൂട്ടരേ...ദുഃഖിതനാണ്.
ഞാന്‍ ഇന്നലെ മുതല്‍ ആ സ്ത്രീയെ കുറിച്ച് ആലോചിയ്ക്കുകയായിരുന്നു. അവര്‍ക്ക് ഈ അന്യപുരുഷനുമായുള്ള ബന്ധം ആവശ്യമായിരുന്നു. ഉണ്ണാനും ഉടുക്കാനും ഉള്ളത് ഭര്‍ത്താവായ കിഴങ്ങന്‍ ഗള്‍ഫില്‍ കിടന്ന് വിയര്‍ത്തെങ്കിലേ ഉണ്ടാവുള്ളൂ എന്നത് വാസ്തവം. പക്ഷേ ഉണ്ണലും ഉടുക്കലും ഉറങ്ങലും മാത്രമല്ലല്ലോ ജീവിതം. ആ തൊണ്ടന്‍ ഭര്‍ത്താവിന് ഒരു പകരക്കാരന്‍ തന്നെയായിരുന്നു ഈ പാവം കാമുകന്‍. ഭാര്യയ്ക്ക് നാട്ടില്‍ എന്തിനും ഒരു തുണതന്നെയായിരുന്നു ആ കാമുകന്‍..കഷ്ടം.അദ്ദേഹം എന്ത് മാത്രം സഹായിച്ചു ആ ഭാര്യയെ. എന്നിട്ടും ഇപ്പോള്‍....
എല്ലാം രഹസ്യമായിരിയ്ക്കണം എന്ന് ആ പാവം സ്തീ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ദൈവത്തെ പിടിച്ച് ആണയിടീപ്പിച്ചിട്ടാണ് ഇതൊക്കെ ആ കൊച്ചുകള്ളനെ കൊണ്ട് ചെയ്യിച്ചത്. നമ്മുടെ ലോകം എത്ര ഇടുങ്ങിയതാണ്. ദൈവത്തെ കൊണ്ട് സത്യം ചെയ്യിച്ചിട്ട് പോലും ഇവരുടെ സംഭാഷണം എങ്ങിനെ പുറത്ത് വന്നു. തികച്ചും സ്വകാര്യമാക്കി വെയ്ക്കേണ്ടുന്നതല്ലേ അവിഹിത ബന്ധങ്ങള്‍... എന്നാലല്ലേ അതിന്റെ പവിത്രത കാത്ത് സുക്ഷിക്കാന്‍ കഴിയുള്ളൂ... ലോകം എപ്പോഴും അങ്ങിനെ തന്നെയാണ് വേണ്ടത്. സ്ത്രീ എപ്പോഴും ന്യായീകരിയ്ക്കപ്പെടണം. പുരുഷന്‍ ഗള്‍ഫിലുള്ള സ്ത്രീയാണെങ്കില്‍ നാട്ടില്‍ അന്തിക്കൂട്ടിന് ആരെങ്കിലും വേണ്ടേ? അതൊരു ചതിയാണോ? സ്ത്രീ എന്തൊക്കെ സഹിയ്ക്കണം?
ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആ ഭാര്യയെ അല്ലേ കുറ്റം പറയുക. പരിശുദ്ധയായ ആ സ്തീ ഭര്‍ത്താവിനെ ഒന്ന് ചതിച്ചെന്ന് കരുതി അവരെ അങ്ങിനെ ക്രൂശിയ്ക്കാന്‍ പാടുണ്ടോ?
കര്യമിതെന്തുമാട്ടെ. ഇവിടുത്തെ പ്രശ്നം പരന്ന് പിടിയ്ക്കുന്ന രോഗമാണ്. ആ ഭീകര രോഗവും കൂടി പരിപാവനമായ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആ ഭാര്യയ്ക്ക് വന്നാലുള്ള സ്ഥിതി ഓര്‍ത്തിട്ട് എനിയ്ക്ക് കരച്ചിലടക്കന്‍ കഴിയുന്നില്ല.
കൂട്ടരെ...ഇത് സദാചാരവിരുദ്ധമല്ലേ?
ഇതൊക്കെ ഓര്‍ത്തിട്ട് എനിയ്ക്കൊറ്റ കാര്യമേ അറിയേണ്ടതായിട്ടുള്ളൂ...
ചതിയില്‍ വഞ്ചന പാടുണ്ടോ?
Showing posts with label സ്ത്രീ. Show all posts

Monday, July 21, 2008
Thursday, June 26, 2008
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ട-അമേരിക്കന്‍ സുപ്രീം കോടതി.
കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ലൂസിയാന സ്റ്റേറ്റിന്റെ നിയമത്തെ റദ്ദാക്കികൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച വാര്‍ത്ത വന്നത്, നാല്പത്തിമൂന്ന് കാരന്റെ ലൈംഗിക വൈകൃതത്തിന് വിധേയയായി ജീവന്‍ വെടിയേണ്ടി വന്ന ഷാഹിനയെന്ന കുരുന്നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മരവിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായി ഗണിക്കപ്പെടുന്ന അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ പോലും പിതാക്കന്മാരാലും വളര്‍ത്തഛന്മാരാലും അമ്മാവന്മാരാലും അയല്‍വാസികളാലും ലൈംഗിക പീഡനത്തിനിരയാകുന്ന ബാല്യങ്ങളുടെ എണ്ണം നമ്മുടെ ജീര്‍ണ്ണതകളില്‍ നിന്നും തുലോം വിരളമല്ല എന്ന ഭീതിതമായ വസ്തുതയിലേക്കാണ് അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ ലിങ്കിലൂടെ പിടിച്ചു കയറുന്ന ഒരുവന്‍ എത്തിച്ചേരുന്നത്. അഞ്ചും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ലൂസിയാനക്കാരായ രണ്ട് സാമദ്രോഹികളുടെ വധശിക്ഷയാണ് അമേരിക്കന്‍ സുപ്രിം കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നത്.
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന ഒരുവന്‍ ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളവനല്ല എന്നതാണ് വസ്തുത. അവന്‍ ഒരു സാമുഹ്യ ജീവിയും അല്ല. മനുഷ്യന്‍ എന്ന പദത്തേക്കാള്‍ “ജന്തു” എന്ന പദമാണ് ഇവര്‍ക്ക് യോജിക്കുന്നതും. ഈ ജന്തുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പേയ് പിടിച്ച നായ്ക്കളെ ജനസഞ്ചയത്തിനിടയിലേക്ക് തുറന്ന് വിടുന്നതിനേക്കാള്‍ അപകടമാണ്. പേപ്പട്ടി കടിച്ചാല്‍ പ്രതിരോധ കുത്തിവെയ്പിലൂടെ ജീവന്‍ രക്ഷിക്കാം. ഈ ജന്തുക്കളുടെ അക്രമണത്തിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുക അപൂര്‍വ്വമാണ്. മിക്കവരും മരണത്തെ പുല്‍കുകയാണ് പതിവ്.
മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആനുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന്‍ ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന്‍ ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന്‍ കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?
വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?
ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.
ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള അശ്ലീലത കുട്ടികളുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുത ഒട്ടും രഹസ്യമല്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മാഫിയ തന്നെ ഇന്ന് ലോകത്ത് നിലവിലുണ്ട്. പണത്തിനായി കുട്ടികളെ പീഡിപ്പിച്ച് നീല ചിത്രം നിര്‍മ്മിക്കുന്ന ഒരുവന്‍ ആ ഉത്പന്നം നട്ടു നനച്ച് വളര്‍ത്തി വിളവെടുത്തല്ല പണമുണ്ടാക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന് വിറ്റ് പണമുണ്ടാക്കാനാണ് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അഥവാ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്, പണം കൊടുത്ത് ആ നീലചിത്രങ്ങള്‍ വാങ്ങുന്ന ഒരു സമൂഹത്തിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ഒരു ജന്തുവിന്റെ ഒരു നിമിഷത്തെ മാനസിക വൈകൃതത്തിന് വിധേയമാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ക്രൂരമാണ് കൃത്യമായ തിരകഥയുടെ അകമ്പടിയോടെ ക്യാമറയുടെ മുന്നില്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ?
പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ക്ക് വിപണിയുണ്ടാകുന്നത് സമൂഹത്തിന്റെ മുഴുവന്‍ സാംസ്കാരിക ജീര്‍ണ്ണതയ്ക്ക് മകുടോദാഹരണമാണ്. പീഡനത്തിനിരയാക്കുന്നവര്‍ ചെയ്യുന്ന ക്രൂരതയ്ക്കും മേലെയാണ് അത് വിലകൊടുത്ത് വാങ്ങി ആസ്വാദിക്കുന്നവര്‍ ചെയ്യുന്ന തെറ്റ്.
സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവകാശവും പെണ്‍കുഞ്ഞുങ്ങളെ പച്ച ജീവനോടെ കടിച്ച് കീറുന്നവനില്ല. ഒരു നിമിഷത്തെ മാനസിക വൈകല്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മേലേ കടന്ന് കയറുന്നവനെ ഭ്രാന്താശുപത്രിയിലടയ്ക്കാം. പക്ഷേ വ്യക്തമായ ലക്ഷ്യത്തോടെ കുഞ്ഞുങ്ങളെ കച്ചവടത്തിനായി പീഡിപ്പിക്കുകയും ആ പീഡനങ്ങള്‍ ആസ്വൊദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ആജീവനാന്തം കാരാഗൃഹത്തിലടയ്ക്കണം. വധശിക്ഷ എന്നാല്‍ ആ ജന്തുക്കളെ രക്ഷപ്പെടുത്തുക എന്നതാണ് അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ നിന്നും ഇരുട്ടറയിലേക്ക് മാറ്റപ്പെടുന്ന ഇത്തരം കൊടും പാതകികളെ ഇടയ്ക്കിടയ്ക്ക് പുറം ലോകത്തിന് കാട്ടിയും കൊടുക്കണം-മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള അവസ്ഥയില്‍ കാരാഗൃഹ വാസം അനുഭവിക്കുന്നവന്റെ ജീവിതാവസ്ഥകള്‍ പുറം ലോകത്ത് ജീവിച്ചിരിക്കുന്ന പകല്‍ മാന്യന്മാരായ കുറ്റവാളികള്‍ക്ക് പാഠമാകാന്‍.
പെണ്‍കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക പീഡനം കൊടും പാതകങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. പക്ഷേ അതിന് മരണ ശിക്ഷയല്ല വേണ്ടത് എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധി സാധൂകരിക്കപ്പെടുന്നത്, ജീവിച്ചിരിക്കുന്ന കുറ്റവാളിയേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന തത്വത്തിലൂടെയാണ്. തൂക്കിലേറ്റപ്പെടുന്നവന് വധശിക്ഷയൊരിയ്ക്കലും ഒരു ശിക്ഷാവിധിയാകുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാന്‍ ഈ ജന്തുക്കളെ അനുവദിയ്ക്കണം. അത് തന്നെയാണ് വധശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയേക്കാള്‍ സമൂഹത്തിന് പാഠമാകുന്നതും.

Monday, May 05, 2008
ആരും അച്ചായനെ അനുകരിക്കാന്‍ ശ്രമിക്കരുതേ...
(ഇതൊരു പുനര്‍ പോസ്റ്റിങ്ങാണ്. ഇന്നലെ ഒരു പോസ്റ്റിനുള്ള വഹ നമ്മുടെ ബുഷണ്ണന്‍ തന്നിരുന്നു. ഇന്ന് ചൊറിയും കുത്തിയിരുന്നിട്ടും ഒരു പോസ്റ്റിനുള്ള വഹയും കിട്ടിയില്ല. എന്നാ പിന്നെ പഴയതൊന്നെടുത്ത് പൊടി തട്ടിയിട്ടേക്കാമെന്ന് വെച്ചു. മധുരമുള്ള ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് പ്രവാസം മതിയാക്കി ആറേഴ് വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിനായി നാട് പുല്‍കിയിട്ട് ഉറ്റവരാലും സ്വന്തം മക്കളാലും അവഗണിക്കപ്പെട്ട് വൃദ്ധസദനത്തില്‍ അവസാനത്തെ വണ്ടിയും കാത്ത് കഴിയുന്ന അച്ചായനെ ഒന്നു കൂടി സ്മരിക്കാന്‍ ഒരവസരവും. ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന മകള്‍ പോലും അച്ചായന് വാര്‍ദ്ധക്യത്തില്‍ തുണയല്ല. കെട്ടിയോനൊപ്പം അമേരിക്കാവില്‍ സുഖവാസത്തിലായ ആ മകള്‍ക്കറിയേണ്ടല്ലോ ഈ പോസ്റ്റിന്റെ പിന്നമ്പുറത്ത് അച്ചായന്‍ നേരിട്ട പ്രതിസന്ധികള്‍...)
സംഭവം നടക്കുന്നത് പന്ത്രണ്ട് വര്‍ഷം മുമ്പ്.
ആ ദിനങ്ങളില്‍ അച്ചായനാകെ വിഷമത്തിലായിരുന്നു. കാരണം മകളുടെ മെഡിസിന്‍ പ്രവേശനം പണത്തിന്റെ കുറവില്‍ തട്ടി മുന്നോട്ട് നീങ്ങാതെ നില്‍ക്കുകയാണ്. സഹമുറിയന്മാരായ ഞങ്ങള്‍ അഞ്ചു പേരും കഴിയാവുന്നതൊക്കെ ചെയ്തിട്ടും ഒരുമാതിരി പരിചയമുള്ളവരോടൊക്കെ പണം കടമായി വങ്ങിയിട്ടും ഒരു വിളിക്കുറി നടത്തിയിട്ടും ഇനിയും വേണം അച്ചായന് മകളുടെ പഠനത്തിന് തലവരി കെട്ടാന്‍ ദിര്‍ഹം 25,000/=. തലവരി അടക്കാനുള്ള അവസാന ദിനത്തിന് രണ്ടു പകലുകള്‍ മാത്രം ബാക്കി.
പണത്തിന് വഴിയേതും കാണാതെ അച്ചായന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചത് ഞങ്ങള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞിരിന്നു. പ്രയാസം കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ പുലര്‍ച്ചെ കമ്പനിയിലേക്ക് പോയി. അച്ചായന്‍ മകളുടെ പ്രവേശനത്തിനു വേണ്ടി പണത്തിനായി പായാന്‍ രണ്ടു ദിവസത്തേക്ക് മെഡിക്കല്‍ ലീവെടുത്തിരിക്കയാണ്. അച്ചായന്റെ വിഷമം ഇന്നും കാണണമല്ലോ എന്ന മനസ്താപത്തോടെയാണ് ജോലി കഴിഞ്ഞ് റൂമിലെത്തിയത്. പക്ഷെ തികച്ചും സന്തോഷഭരിതനായി "സ്ത്രീ" യും കണ്ടിരിക്കുന്ന അച്ചായനെയാണ് കണ്ടത്. പൈസ റെഡിയായോ എന്ന് ഞങ്ങള്‍ ചോദിച്ചില്ല.
പക്ഷെ അച്ചായന്‍ പറഞ്ഞു:"ഡെയ് അതൊരുവിധം സോള്‍വ് ചെയ്തു."
സോള്‍വു ചെയ്തത് എങ്ങിനെയെന്നുള്ള ചോദ്യം അപ്രസക്തമായതുകൊണ്ട് അത് ഞങ്ങള്‍ ഒഴിവാക്കി.രാത്രി വൈകിയും ആരൊക്കൊയോ അച്ചായനെ കാണാന്‍ വന്നു കൊണ്ടിരുന്നു. രാവിലെ ലീവ് ക്യാന്‍സല്‍ ചെയ്തു അച്ചായന്‍ ഞങ്ങളോടൊപ്പം കമ്പനിയിലേക്ക് പുറപ്പെടുകയും ചെയ്തു. ഉച്ചക്ക് തന്നെ 30,000/= ദിര്‍ഹം നാട്ടിലേക്കയച്ച അച്ചായന്‍ മകളുടെ പഠനത്തിനുള്ള തുക കണ്ടെത്തിയ സന്തോഷത്തിലായിരുന്നു.
ഞങ്ങളുടെ അത്ഭുതം ഹിമാലയം കയറിയിരുന്നു. ഇന്നലെ രാവിലെ വരെ പണത്തിന് വേണ്ടി നെട്ടോട്ടമോടിയിരുന്ന അച്ചായന് ഇത്രയും പണം ഒരു ദിവസം കൊണ്ടെങ്ങിനെ ഒത്തു. പരിചയക്കാരൊന്നും അത്രേം കൊടുക്കാന്‍ മാത്രം ത്രാണിയുള്ളവരല്ല. "വട്ടി പലിശക്കാരാണെങ്കില്‍" ഓ അങ്ങിനെ വല്ലതും ആയിരിക്കുമെന്ന് ഞങ്ങള്‍ സമാധാനിച്ചു.
വൈകിട്ട് കുപ്പിയുമായി അച്ചായന്‍ കുഷിയായി "സ്ത്രീ" ക്കുമുന്നില്‍ ചമ്രം പടഞ്ഞിരിക്കയാണ്. ജബലാലിയിലുള്ള ഒരു ചങ്ങാതിയുടെ ഫോണ്‍. എല്ലാവരും "സ്ത്രീ" യുടെ മുന്നിലാണ്. ടീവിയുടെ ശബ്ദം കുറച്ചാല്‍ പച്ചത്തെറി ഉറപ്പ്. അച്ചായനുന്‍ “സ്ത്രീയും” തമ്മിലുള്ള വൈകാരിക ബന്ധം അറിയാവുന്നതു കൊണ്ട് തന്നെ കോവണിയിലേക്ക് നടന്നു. മൊബൈലിന്റെ അങ്ങേ തലക്കല്‍ ജബലാലി ചങ്ങാതിയുടെ ശബ്ദം.
"ഡെയ്....നിങ്ങളുടെ അച്ചായന്റെ പക്കല്‍ എന്റെ ഒരു ചങ്ങാതീം 2,000/= ദിര്‍ഹം വിസക്ക് അഡ്വന്‍സ് കൊടുത്തിട്ടുണ്ട്....അത് നമ്മുക്ക് വേണ്ട പെട്ട ഒരാളാണ്. അക്കൗണ്ടന്റ് വിസ തന്നെ തരപ്പെടുത്തി തരാന്‍ നീ കൂടൊന്ന് അച്ചായനോട് പറയണേ..."
ചങ്ങാതിയുടെ ശുപാര്‍ശ്ശ അങ്ങിനെ നീണ്ടു പോയി.
അച്ചായന്റെ മകളുടെ മെഡിസിന്‍ പ്രവേശനത്തിന്റെ തലവരി പണത്തിന്റെ സ്രോതസ് തിരിച്ചറിഞ്ഞപ്പോള്‍ 45 ദിവസത്തിന് ശേഷം അച്ചായന്‍ വിസക്ക് അഡ്വന്‍സ് കൊടുത്തവരോട് പറയാന്‍ പോകുന്ന മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയുമായിരുന്നൂ...

Subscribe to:
Posts (Atom)