
ബെര്‍ളീതോമസിന്റെ ബെര്‍ളിത്തരങ്ങളില്‍ വന്നൊരു കുഞ്ഞു തമാശ. കേരളത്തിലെ ഹര്‍ത്താലുകളിലെ ഒന്നുമില്ലായ്മകള്‍ക്കിട്ട് ബെര്‍ളീതോമസ് കൊടുത്ത നല്ലൊരു കൊട്ട് . കഴിഞ്ഞ ദിനം മുഴുവന്‍ ഈ പോസ്റ്റ് ഫോര്‍വേഡ് മെസ്സേജുകളായി അലയുകയായിരുന്നു. അവസാനം ഇന്നിതാ അത് വെബ് ദുനിയായില്‍ കയറി കൂടിയിരിയ്ക്കുന്നു.
ഫോര്‍വേഡ് മെസ്സേജായി കിട്ടിയതാണ് എന്നൊരു കുറിപ്പില്ലാതെ, രചയിതാവിനൊരു കടപ്പാടില്ലാതെ, ബെര്‍ളിത്തരങ്ങളിലേയ്ക്കൊരു ലിങ്കില്ലാതെ വെബ് ദുനിയായില്‍ ബെര്‍ളീതോമസിന്റെ സി.പി.എം. ഹര്‍ത്താല്‍ വായിയ്ക്കാം .
“ഒരു തമാശയായി മാത്രം കണക്കാക്കുക. ഒന്നു ചിരിയ്ക്കാന്‍ മാത്രം.” പറയുന്നത് വെബ് ദുനിയ.

ഫോര്‍വേഡഡ് മെസ്സേജ് അതേപടി സ്കാന്‍ ചെയ്ത് കയറ്റിയിരിയ്ക്കുകയാണെന്ന് തോന്നുന്നു. യതി എന്നൊരു ബ്ലോഗറാണ് വെബ് ദുനിയായില്‍ ബെര്‍ളീതോമസിന്റെ സി.പി.എം. ഹര്‍ത്താല്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
ഇത് മോഷണത്തിന്റെ ഏത് വിഭാഗത്തില്‍ പെടും? ഫോര്‍വേഡ് ചെയ്ത് കിട്ടുന്നൊരു മെസ്സേജ് ഉറവിടം തേടാതെ പ്രസിദ്ധീകരിയ്ക്കുന്നത് തെറ്റല്ലേ? ഫോര്‍വേഡഡ് മെസ്സേജ് പ്രസിദ്ധീകരിയ്ക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലേ?