
പ്രിയരെ,
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ ലെ കൂട്ടായ്മയായ “അസ്ക” യുടെ മൂന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യാഞ്ജലി-2008ന്റെ വേദിയില്‍ വെച്ച് കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡും പത്മരാജന് പുരസ്കാരവും നേടിയ നമുക്കിടയിലെ ശ്രീ. ശിഹാബുദ്ദീന് പൊയ്ത്തുംകടവിനെ ആദരിക്കുന്നു.
മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ “അസ്ക” അതിന്റെ മൂന്നാം ജന്മദിനാഘോഷങ്ങള് മഹാകവിക്ക് സമര്‍പ്പിക്കുകയാണ്. മലയാള കവിതയിലെ കാല്പനിക വസന്തത്തിന് തുടക്കമായ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളി മംഗലത്ത് അണിയിച്ചൊരിക്കിയിരിക്കുന്ന നൃത്ത സംഗീത ശില്പവും ആശാന് കവിതകളുടെ ആലാപനങ്ങളും കൊണ്ട് മഹാകവിക്ക് ഈ പ്രവാസ ഭൂമിക നല്കുന്ന കാവ്യാഞ്ജലിയില്‍ ശ്രീ. ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ആശാന് അനുസ്മരണ പ്രഭാഷണം നടത്തും.
രണ്ടായിരത്തി എട്ട് മെയ് ഇരുപത്തി മൂന്നാം തീയതി ദുബായി കരാമ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ വെച്ച് നടക്കുന്ന ഈ അക്ഷര കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് shehabu@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
നന്ദി