
കേരള്‍ സ്കോമിന്റെ പിന്നിലാര് എന്ന ചോദ്യത്തിനുത്തരം തേടിയവര്‍ മഴത്തുള്ളി ഡോട് കോം എന്ന വെബ് സൈറ്റില്‍ കേരള്‍ സ്കോമിന്റെ വേരുകള്‍ കണ്ടെത്തിയത് യാദൃശ്ചികമായിരുന്നു. മഴത്തുള്ളീ ഡോട് കോമിന്റെ സ്പെയിസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കേരള്‍ സ്കോമാണ്. കേരള്‍ സ്കോമിന്റെ ഉടമസ്ഥന്‍ എന്ന് സംശയിക്കുന്ന അവിനാശ് കൊട്ടാരക്കരയ്ക്ക് മഴത്തുള്ളീ ഡോട് കോം നന്ദി രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. (ചുകപ്പ് കോളം ശ്രദ്ധിക്കൂ.)
മഴത്തുള്ളീ ഡോട് കോമിന്റെ സഹോദര സ്ഥാപനമാണ് നാമേവരും ഇപ്പോള്‍ അംഗമായിരിക്കുന്ന മഴത്തുള്ളിക്കിലുക്കം എന്ന സംശയം ജനിക്കുന്നത് ഇങ്ങിനെയാണ്. നേരെ മഴത്തുള്ളി ഡോട് കോംലേക്ക് പോവുക. “MANSOOR IKKAS PAGE" എന്നിടത്ത് ഞെക്കുക. നാം എത്തിച്ചേരുന്നത് മധുര നൊമ്പരങ്ങള്‍ എന്ന നമ്മുടെ സ്വന്തം കാള്‍മീ ഹലോ മന്‍സൂറിന്റെ ബ്ലോഗില്‍. അവിടെ മഴത്തുള്ളി കിലുക്കത്തിലേക്ക് ലിങ്ക് കാണാം. ആ ലിങ്കിന്റെ മുകളില്‍ മഴത്തുള്ളീ ഡോട് കോമിലേക്കും ലിങ്കു പോകുന്നുണ്ട്. മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ അഡ്മിന്‍ മാരില്‍ ഒരാള്‍ നമ്മുടെ മന്‍സൂറും ആണ്. അതായത് മഴത്തുള്ളികിലുക്കവും മഴത്തുള്ളീ ഡോട് കോമും എവിടെയോ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. മഴത്തുള്ളീ ഡോട് കോം എന്ന വെബ് സൈറ്റ് നേരിട്ട് തന്നെ കേരള്‍ സ്കോമുമായും ബന്ധപ്പെടുന്നു.
മാത്രമല്ല മഴത്തുള്ളീ ഡോട് കോമില്‍ തറവാടിയുടേതും ദേവസേനയുടേയും ആലപ്പുഴക്കാരന്റേയും തുടങ്ങി പലരുടേയും രചനകളും കാണാം .ഇതില്‍ തറവാടിയുടെ പോസ്റ്റ് അദ്ദേഹത്തിന്റെ അനുവാദം കൂടാതെയാണ് മഴത്തുള്ളീ ഡോട് കോം എടുത്തിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ എന്റെയും കോപ്പിയടിച്ചു എന്ന പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. മറ്റുള്ളവരുടെ നിചസ്തിതി അറിയണമെങ്കില്‍ അവരവര്‍ തന്നെ പറയണം
അറിഞ്ഞിടത്തോളം പ്രയാസിയും മന്‍സൂറും മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥരാണ്. മറ്റാരൊക്കെ ഉണ്ടെന്ന് അറിയുകയും ഇല്ല. മന്‍സൂറും പ്രയാസിയും നമ്മുക്കിടയില്‍ തന്നെയുള്ളവരാണ്. അതുകൊണ്ട് തന്നെ അറിഞ്ഞു കൊണ്ട് കേരള്‍സ് കോമിന് അവര്‍ ചൂട്ടു പിടിച്ചിട്ടുണ്ടാകും എന്ന് കരുതുന്നില്ല. പക്ഷേ കേരള്‍സ് കോമിന്റെ സൌജന്യത്തില്‍ പ്രവര്‍ത്തിക്കുന്ന മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളികിലുക്കവും തമ്മിലുള്ള ബന്ധം എന്ത് എന്ന് വ്യക്തമാക്കപ്പെടുന്നത് വരെ മഴത്തുള്ളിക്കിലുക്കവും സംശയത്തിന്റെ മുനയില്‍ തന്നെ. തന്നിമിത്തം ആ ഗ്രൂപ്പ് ബ്ലോഗിലെ അംഗത്വം പരോക്ഷമായി കേരള്‍ സ്കോമിനെ അംഗീകരിക്കുന്നതു പോലെയാകും എന്നുള്ളത് കൊണ്ട് തല്‍ക്കാലം മഴത്തുള്ളിക്കിലുക്കത്തിലുള്ള എന്റെ അംഗത്വം ഇതിനാല്‍ പിന്‍വലിക്കുന്നു. എന്റെ ഒരു പോസ്റ്റായിരുന്നു അവിടെയുണ്ടായിരുന്നത് അതും ഞാന്‍ തിരിച്ചെടുക്കുന്നു.
മഴത്തുള്ളിക്കിലുക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ മന്‍സൂറും പ്രയാസിയും ബാധ്യസ്ഥരാണ്. അവരല്ലാത ആരൊക്കെയാണ് ആ ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥാവകാശം കൈയാളുന്നത് എന്നും അറിയേണ്ടുന്നതുണ്ട്. മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളിക്കിലുക്കവും തമ്മിലുള്ള ബന്ധവും ഇവര്‍ വിശദീകരിക്കേണ്ടുന്നതായി വന്നിരിക്കുന്നു.
പ്രയാസിയുടേയും മന്‍സൂറിന്റേയും പേരുകള്‍ ഈ വിഷയത്തില്‍ വലിച്ചിഴയ്ക്കപ്പെടേണ്ടി വന്നതില്‍ ഖേദിക്കുന്നു.