
ജീര്‍ണ്ണ സംസ്കാരത്തിന്റെ ചീഞ്ഞ മുഖം
ജീവവായുവാണോ ഏറ്റവും അനിവാര്യമായത്? അല്ല. ആവശ്യം പോലെയുണ്ട്. വെറുതേ മൂക്കുവിടര്‍ത്തി വലിച്ചങ്ങ് കേറ്റുക. പുറത്തേക്ക് വിടണ്ട. നിമിഷമൊന്നു കഴിയുമ്പോള്‍ നാം പോലും അറിയാതെ അതങ്ങ് പുറത്തേക്ക് പൊയ്ക്കൊള്ളും.
വെള്ളം? മലിനമാണ്. പക്ഷേ കുപ്പിയിലാക്കിയത് ആവോളം. കാശ് കൊടുക്കുക വാങ്ങി വലിച്ചു കുടിക്കുക. അപ്പോള്‍ വെള്ളവും നമ്മുക്കൊരു പ്രശ്നമല്ല.
തീറ്റ? ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്നുണ്ട്. ഇപ്പോള്‍ ബംഗാളില്‍ നിന്നും എത്തിതുടങ്ങി. ചുമ്മാ ഉരുട്ടി വിഴുങ്ങിയാല്‍ മതി.
കിടപ്പാടം? സ്വന്തമായില്ലായെങ്കില്‍ വെട്ടിപ്പിടിക്കാം. ഇന്നിയും വെട്ടിപ്പിടിക്കാനെവിടെല്ലാം ബാക്കിയാണ്. സൈലന്റ് വാലിയും പൊന്മുടിയും ഒക്കെ വെറുതെ കിടക്കുകയല്ലേ? നികത്താനാണെങ്കില്‍ വേമ്പനാട്ട് കായലും ഇത്തിക്കരയാറും ശാസ്താംകോട്ട തടാകവും ആളെക്കിട്ടാതെ വിഷമത്തിലും. അപ്പോ കിടപ്പാടവും നമ്മുക്ക് പ്രശ്നമേ അല്ല.
തുണി? അനാവശ്യം. ഇടയ്ക്കിടയ്ക്ക് ഉരിഞ്ഞുടുക്കണം എന്ന അസൌകര്യാമല്ലാതെ തുണികൊണ്ട് എന്തു ഗുണം? മോന്തിയായാല്‍ ഉരിഞ്ഞ് തലയില്‍ കെട്ടാം. അങ്ങിനൊരു ഗുണമുണ്ട്. പക്ഷേ അതും ഒരു പ്രശ്നമൊന്നുമല്ലല്ലോ?
പിന്നെന്താ നമ്മുടെ പ്രശ്നം?
നമ്മുടെ പ്രശ്നം ലൈംഗികതയാണ്. സാരി തുമ്പ് കണ്ടാല്‍, പെണ്ണെന്ന് കേട്ടാല്‍ സര്‍വ്വ നിയന്ത്രണവും പൊട്ടിത്തകരുന്ന പ്രശ്നം. പുലരുവോളം നാം നീല കണ്ട് ആസ്വാദിക്കും. പുലര്‍ന്നാല്‍ സദാചാരം പ്രസംഗിക്കും. നീലയിലെ നായികയെ പകല്‍ വെട്ടത്ത് കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലും. കല്ലെറിഞ്ഞ് കൊന്ന നായികയുടെ നീല രാത്രിയില്‍ വീണ്ടും കണ്‍കുളിര്‍ക്കേ കണ്ട് സ്വയംഭോഗം നടത്തും.
ഒന്നര മാസം (ഒന്നര വയസ്സല്ല) മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മാവന്‍ ലൈംഗികാധിക്രമത്തിന് വിധേയമാക്കിയ വാര്‍ത്തയുണ്ടാക്കിയ നടുക്കം വിട്ടുമാറുന്നില്ല.
പതിനാലു കാരിയുടെ ജീര്‍ണ്ണിച്ച ജഡം തേയില കാട്ടില്‍ നിന്നും കണ്ടെത്തുമ്പോള്‍ അവള്‍ കൊല്ലപ്പെട്ടത് പിതാവിന്റെ കാമപൂര്‍ത്തീകരണത്തിന് ശേഷമായിരുന്നു എന്ന വാര്‍ത്ത ഞടുക്കമല്ല ഉണ്ടാക്കിയത്. അറപ്പാണ്. ഈ സമൂഹത്തില്‍ ജീവിയ്ക്കേണ്ടി വരുന്നല്ലോ എന്ന അറപ്പ്.
ഒമ്പത് കാരിയുടെ ചുരുട്ടികൂട്ടി ചാക്കില്‍കയറ്റിയ ജഡം തട്ടിന്‍ പുറത്ത് നിന്നും കെട്ടിയിറക്കുമ്പോള്‍ ആ കുട്ടി മരണത്തിനെ അഭിമുഖീകരിച്ച നിമിഷങ്ങള്‍ മുന്നിലൂടെ കടന്ന് പോകുന്നു. കിരാതന്റെ കരം കടിച്ചു മുറിച്ചും കുതറിമാറിയും വാവിട്ട് നിലവിളിച്ചും ജീവന് വേണ്ടി യാജിച്ച കുരുന്നിന്റെ പിഞ്ചു മുഖം....
ഹോ...കഷ്ടം.
കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പകരം നമ്മുക്ക് വേണ്ടത് വാര്‍ഡുകള്‍ തോറുമുള്ള പ്രാഥമിക ലൈംഗികാശ്വോസ കേന്ദ്രങ്ങളാണ്. പൊതു നിരത്തിലിരുന്ന് തൂറുകയും പെടുക്കുകയും വാളുവെയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനെന്തിന് കംഫര്‍ട്ട് സ്റ്റേഷന്‍?. ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ പ്രാപിയ്ക്കാന്‍ പുറപ്പെടുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.
പാവാടതുമ്പ് കാണുമ്പോള്‍ ഉദ്ധാരണം സംഭവിക്കുന്ന കേരളീയ പൌരുഷ്വത്തിന് ഓടിക്കയറി കാമാസക്തി ഒഴുക്കികളയാനുള്ള പൊതു സംവീധാനമാണ് നമ്മുക്കിന്ന് ഏറ്റവും അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാന ജീവിത സൌകര്യം. ജീര്‍ണ്ണിച്ച സമൂഹത്തിന്റെ കാമാഗ്നിയില്‍ നിന്നും നമ്മുടെ പെണ്‍കുഞ്ഞുങ്ങളേയും സ്ത്രീകളേയും രക്ഷപെടുത്താന്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗം?