സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...
ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.
നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും
നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും
നിനക്ക് മാത്രമല്ലോ?
(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)
Thursday, October 18, 2007
കരയുക...
കരയുക നീ-
വീണ്ടും കരയുക.
വീണ്ടും വീണ്ടും കരയുക,
കരഞ്ഞു കൊണ്ടേയിരിക്കുക...
നിനക്ക് നിഷേധിക്കപ്പെടുന്ന,
നിന്റെ ജന്മാവകാശങ്ങള്‍,
നിനക്ക് സ്ഥാപിച്ചു കിട്ടുംവരെ-
നീ കരഞ്ഞു കൊണ്ടേയിരിക്കുക.
നിര്‍ത്തിക്കളയരുത്,
നീ നിന്റെ കരച്ചില്‍.
കനിഞ്ഞു കിട്ടിയ നിന്റെ ജന്മാവകാശങ്ങള്‍,
വീണ്ടും നിഷേധിക്കപ്പെടാതിരിക്കാന്‍-
നീ നിന്റെ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കുക.
പിന്നെയും:
നിനക്കിതോര്‍മ്മയിലുണ്ടായിരിക്കണം.
നിന്റെ കരച്ചിലവസാനിക്കിന്നിടത്ത്,
നിനക്ക് നിഷേധിക്കപ്പെടുന്നത്-
നിന്റെ ജന്മം തന്നെയായിരിക്കുമെന്നത്.

Tuesday, October 16, 2007
ഭൂലോകം പോയ വാരം : ഒമ്പതാം ലക്കം
വാര വിചാരത്തിന്റെ ഭൂലോക വാരം ഒമ്പതാം ലക്കം പ്രസിദ്ധീകരിച്ചെങ്കിലും അഗ്രഗേറ്ററുകള്‍ വീണ്ടും മുഖം തിരിച്ച് തന്നെ.ഇതിലെ പോയാല്‍ അവിടെ എത്താം. ബുദ്ധി മുട്ടുണ്ടായതില്‍ ഖേദിക്കുന്നു.
Sunday, October 14, 2007
വിളിക്കാം ഫോണ്‍ - സൌജന്യമായി.
പ്രവാസികളുടെ സമ്പാദ്യത്തില്‍ നല്ലൊരു ശതമാനവും അന്താരാഷ്ട്രാ ടെലിഫോണ്‍ വിളികള്‍ക്കായി ചിലവാകാറാണല്ലോ പതിവ്. ഫോണ്‍ വിളിക്കാവുന്ന നിരവധി വെബ് സൈറ്റുകള്‍ ഉണ്ടെങ്കിലും TOKIVA എന്ന സൈറ്റ് തികച്ചും വ്യത്യസ്തവും ലളിതവുമായ സാങ്കേതവുമായാണ് ഫോണ്‍ വിളിക്ക് സഹായിക്കാനായി എത്തുന്നത്.
ഒരു തരം റെഫറല്‍ പ്രോഗ്രാമാണ്‍ ടോക്കീവോ . ഒരോ റെഫറല്‍ അക്കൌണ്ടും ആക്ടിവേക്ട് ചെയ്യുമ്പോള്‍ റെഫറ് ചെയ്യുന്നയാള്‍ക്ക് പതിനഞ്ച് റ്റോക്കീവോ പോയിന്റ് ലഭിക്കും. ഈ ടോക്കീവോ പോയിന്റ് ഫോണ് വിളിക്കാനുള്ള ക്രെഡിറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.
ഇന്നി റേഫറല്‍ പോയിന്റ് വേണ്ട എന്നാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സമര്‍പ്പിച്ചും പോയിന്റ് സ്വന്തമാക്കാം. ഇതും സൌജന്യമാണ്‍. കാര്‍ഡില്‍ നിന്നും ഒരു സംഭാവന അവര്‍ ചുരണ്ടി മാറ്റും എന്ന് മാത്രം. താരതമ്യന ഗണ്യമായ കുറവാണ് നേരിട്ട് കാറ്ഡ് ഉപയോഗിച്ച് വിളിച്ചാലും ടോക്കിവോ ഈടാക്കുന്നത്. അങ്ങിനെയാണേലും ലാഭം തന്നെ.
സര്‍വ്വ സാധാരണമായ കംബൂട്ടറില്‍ നിന്നും ഫോണിലേക്ക് വിളിക്കുന്ന സേവനമല്ല ടോകീവോ ചെയ്യുന്നത്. ഫോണില്‍ നിന്നും ഫോണിലേക്കുള്ള സേവനമാണ് ടോക്കിവോ നല്‍കുന്നത്. ലാന്റ് ലൈനില്‍ നിന്നും മൊബൈലിലേക്കോ ലാന്റ് ലൈനിലേക്കോ, മൊബൈലില്‍ നിന്നും ലാന്റ് ലൈനിലേക്കോ മൊബൈലിലേക്കോ ഒക്കെ സൌകര്യ പ്രദമായി വിളിച്ച് ആര്‍മ്മാദിക്കാം.
ഒരോ രാജ്യത്തേയും നിയമങ്ങള്‍ക്ക് വിധേയമാണോ ടോക്കീവോ വിളികള്‍ എന്ന് ആധികാരികമായി നോക്കിയിട്ട് വേണം ഈ സൌകര്യം ഉപയോഗിക്കേണ്ടത്. ഏതെങ്കിലും രാജ്യത്തെ ടെലിഫോണ്‍ അതോരിറ്റികളുടെ നിവന്ധനകള്‍ക്ക് വിധേയമല്ല ടോക്കീവോ എങ്കില്‍ ഈ സൌകര്യത്തിന്റെ സൌജന്യം ഉപയോഗിച്ചിട്ട് എന്തെങ്കിലും നിയമകുരുക്കില്‍ പെട്ടാല്‍ കരഞ്ഞും വിളിച്ചും ഈ വഴിക്ക് പരാതിയുമായി വരണ്ട എന്ന് ചുരുക്കം.

Friday, October 12, 2007
വാരവിചാരം : ബൂലോകം പോയ വാരം : എട്ടാം ലക്കം.
സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വാരവിചാരം അഗ്രഗേറ്ററുകളില്‍ നിന്നും വീണ്ടും തിരസ്കരിക്കപ്പെടുന്നു. ബൂലോകം പോയ വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലേ പോയാല്‍ അവിടെ എത്താം. ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ ഖേദിക്കുന്നു. നന്ദി.
Subscribe to:
Posts (Atom)