ദിഗ്ഖണ്ഡങ്ങള്‍
പൊട്ടി
ഇടി
വെട്ടി
വഴി
യൊട്ടി
മഴ
പൊട്ടി.
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറോ
പറോ
പറോ
ചറോ
ച..
റ..
പ..
റ..
കാറൊഴിഞ്ഞു
മഴയൊഴിഞ്ഞു.
Tuesday, October 20, 2009
കാറ്റു വീഴ്ച (കവിത)
യുഗയുഗനാനന്തരങ്ങളായി
മറ്റാര്‍ക്കോവേണ്ടി വിളങ്ങുമീ
ബൂലോഗകവിതേ....
നിന്നാസനമൂര്‍ത്തിയില്‍
നിര്‍ഗ്ഘോഷാര്‍മ്മാദം.
ഇന്നലെ നീ
സമ്മോഹിനിയായിരുന്നു.
നിന്നില്‍കാറ്റു വീണപ്പോള്‍
ഞാന്‍ വിലറങ്ങോളിച്ച
ലറിയറലിച്ചോറിങ്ങിയത്!
ഒരിടത്തുജനിച്ചകവിതേ
നീയിനിമറ്റൊരുടത്തിലായീ
നിര്‍വ്വാണമ്പുല്‍കിതലോടിടുന്നാ-
രുവാങ്ങുമിന്നാരുവാങ്ങുമീയാര-
മത്തിന്റെരോമാശയം?
രോമമില്ലാതാഴ്വാരങ്ങളിനി
രാമരാമംജപിയ്ക്കമര്‍ത്ഥമില്ലായ്ക-
കള്‍ക്കായിതീരുമൊരാര്‍ജ്ജവ-
പുംഗവസരോവരഗംഗയമുനാ
സരസ്വതീയാമങ്ങള്‍ക്കരികേ.
എന്തിനുവേറൊരുസൂര്യാസ്ഥമനയീ-
കാല്‍വരികൂടയില്‍നീയാറാടുന്നയീ-
നേരത്തോടിന്നുനീനാളെനീ.
മറ്റന്നാള്‍നീ...മറ്റന്നാള്‍നീ.
ഇന്നലെനിന്നെയായശോക
മരത്തിഞ്ചോട്ടില്‍ കണ്ട
വേളയില്‍നീയെന്നോടുചൊല്ലീ
നീയെന്നോടുചൊല്ലീ.
സുന്ദരോപസുന്ദരന്മാരാലാ-
സുപ്തസുവര്‍ണ്ണത്തേരില്‍
യുഗാന്തരപ്രാന്തപര്‍വ്വത
ശിഖരേ....ശിഖരേ!
മണ്ടരിയെനിയ്ക്കേതുമല്ലെ-
ങ്കിലുമീകാറ്റുവീഴ്ചയെനിയ്ക്കസ്സഹ്യ
മല്ലോ..എനിയ്ക്കസ്സഹ്യമല്ലോ.
എനിയ്ക്കസ്സഹ്യമല്ലോ.
അസ്സഹ്യമല്ലോ.
മറ്റാര്‍ക്കോവേണ്ടി വിളങ്ങുമീ
ബൂലോഗകവിതേ....
നിന്നാസനമൂര്‍ത്തിയില്‍
നിര്‍ഗ്ഘോഷാര്‍മ്മാദം.
ഇന്നലെ നീ
സമ്മോഹിനിയായിരുന്നു.
നിന്നില്‍കാറ്റു വീണപ്പോള്‍
ഞാന്‍ വിലറങ്ങോളിച്ച
ലറിയറലിച്ചോറിങ്ങിയത്!
ഒരിടത്തുജനിച്ചകവിതേ
നീയിനിമറ്റൊരുടത്തിലായീ
നിര്‍വ്വാണമ്പുല്‍കിതലോടിടുന്നാ-
രുവാങ്ങുമിന്നാരുവാങ്ങുമീയാര-
മത്തിന്റെരോമാശയം?
രോമമില്ലാതാഴ്വാരങ്ങളിനി
രാമരാമംജപിയ്ക്കമര്‍ത്ഥമില്ലായ്ക-
കള്‍ക്കായിതീരുമൊരാര്‍ജ്ജവ-
പുംഗവസരോവരഗംഗയമുനാ
സരസ്വതീയാമങ്ങള്‍ക്കരികേ.
എന്തിനുവേറൊരുസൂര്യാസ്ഥമനയീ-
കാല്‍വരികൂടയില്‍നീയാറാടുന്നയീ-
നേരത്തോടിന്നുനീനാളെനീ.
മറ്റന്നാള്‍നീ...മറ്റന്നാള്‍നീ.
ഇന്നലെനിന്നെയായശോക
മരത്തിഞ്ചോട്ടില്‍ കണ്ട
വേളയില്‍നീയെന്നോടുചൊല്ലീ
നീയെന്നോടുചൊല്ലീ.
സുന്ദരോപസുന്ദരന്മാരാലാ-
സുപ്തസുവര്‍ണ്ണത്തേരില്‍
യുഗാന്തരപ്രാന്തപര്‍വ്വത
ശിഖരേ....ശിഖരേ!
മണ്ടരിയെനിയ്ക്കേതുമല്ലെ-
ങ്കിലുമീകാറ്റുവീഴ്ചയെനിയ്ക്കസ്സഹ്യ
മല്ലോ..എനിയ്ക്കസ്സഹ്യമല്ലോ.
എനിയ്ക്കസ്സഹ്യമല്ലോ.
അസ്സഹ്യമല്ലോ.
Monday, October 19, 2009
അസംഭവ്യമല്ലാത്തത്...
അന്ന്,
അന്നെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേ. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദികളുടെ വെടിയുണ്ടെയ്ക്കിരയാകേണ്ടി വന്നിരുന്നത് വെറും സാധാരണക്കാര്‍. ഭീകരവാദികളുടെ പൈശാചികമായ കശ്ശാപ്പുകള്‍ക്ക് വിധേയരാകുന്ന സാധുക്കളുടെ ചിത്രങ്ങളും വാര്‍ത്തകളും ഇല്ലാതെ അക്കാലത്ത് ഒരു പത്രവും നമ്മുക്ക് മുന്നിലേയ്ക്കെത്തിയിട്ടില്ല. കൊലചെയ്യപ്പെടുന്നത് എന്തിനു വേണ്ടി എന്നു പോലും അറിയാതെ എപ്പോഴും കടന്നു വരാവുന്ന വെടിയുണ്ടയ്ക്ക് മുന്നില്‍ ദിനേന അവിടെ പിടഞ്ഞ് വീണത് നൂറുകണക്കിനാള്‍ക്കാരായിരുന്നു.
ജിഹാദിന്റെ പേരില്‍ കാശ്മീരില്‍ അന്നും ഇന്നും കശ്ശാപ്പ് തുടരുന്നു. ഭാരതത്തിന്റെ കണ്ണീരായി കാശ്മീര്‍ മാറിപ്പോയിരിയ്ക്കുന്നു. ഒരു തേങ്ങല്‍ പോലും ബാക്കി വെയ്ക്കാതെ, നിസ്സാഹയ ജന്മങ്ങള്‍ അതിര്‍ത്തി കടന്നു വരുന്ന കൂലി പട്ടാളത്തിന്റെ തോക്കിന്‍ മുനമ്പില്‍ പിടഞ്ഞു വീഴുന്നു. ഭീകരവാദത്തിനു മതമോ ഭീകരവാദിയ്ക്കു ദൈവമോ ഇല്ലാ എന്ന തിരിച്ചറിവ് ലോകത്തിനുണ്ടെങ്കിലും ആവശ്യത്തിനെപ്പോഴും എടുത്തുപയോഗിയ്ക്കാന്‍ തക്കപാകത്തില്‍ തീവ്രവാദത്തേയും ഭീകരവാദത്തേയും കരുതി വെയ്ക്കുന്നവര്‍ അന്നും ഇന്നും എന്നും എപ്പോഴും കൊടുങ്കാറ്റു കൊയ്തു കൊണ്ടേയിരിയ്ക്കുന്നു.
ആന്ധ്രയിലും ജാര്‍ക്കണ്ടിലും ആസാമിലും ഒറീസയിലും ബംഗാളിലും ബീഹാറിലും ഒക്കെയും ആരും എപ്പോഴും പ്രാകൃതമായി കൊല ചെയ്യപ്പെടാം. ഒരിടത്ത് അതിര്‍ത്തി കടന്നു വരുന്ന ഭീകരരെങ്കില്‍ മറ്റൊരിടത്ത് രജ്യത്തിനകത്തുള്ള തീവ്രവിഭാഗങ്ങളാണ് കശ്ശാപ്പുകള്‍ ഒരുക്കുന്നത് എന്ന വ്യത്യാസം മാത്രം. തലയറ്റു വീഴുന്നത് എപ്പോഴും ഒന്നും അറിയാത്ത സാധുക്കള്‍ തന്നെ. രാജ്യത്തോടോ ജനതയോടോ കൂറില്ലാത്ത ഭരണ കര്‍ത്താക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിയതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിയ്ക്കുന്നത്. കൊലയും കൊള്ളയും കുലത്തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തുന്നതിനെ തടയാന്‍ നമ്മുടെ പുകള്‍ പെറ്റ ജനാധിപത്യത്തിനു കഴിയാത്തത് നാടിനെ കുട്ടിച്ചോറാക്കി കൊണ്ടേയിരിയ്ക്കുന്നു. ശത്രുക്കള്‍ തന്നെ രാജ്യം ഭരിയ്ക്കുന്ന കാലഘട്ടത്തില്‍ തലച്ചോറില്‍ അണുബാധയേറ്റ ഏതൊരുവനും ഒരായുധം പോലുമില്ലാതെ ആരേയും കൊലപ്പെടുത്താം. ഒരുവന്‍ നിശ്ചയിച്ച് ഇറങ്ങണം എന്നു മാത്രം.
പക്ഷേ നമ്മള്‍...പ്രബുദ്ധരായവര്‍ കരുതിയത് അതൊക്കെ അങ്ങ് അകലെയല്ലേ? നമ്മള്‍ ഇവിടെ ദൈവത്തിന്റെ സ്വന്തം കരങ്ങളിലല്ലേ? നമ്മളെ അതൊന്നും ബാധിയ്ക്കുകയില്ലല്ലോ എന്നാണ്. നമ്മള്‍ സുഖ സുഷുപ്തിയിലായിരുന്നു. ഭാരതത്തിന്റെ ഇതര ഗ്രാമാന്തരങ്ങളില്‍ ചോരപ്പുഴയൊഴികിയപ്പോള്‍ ചാനലുകളില്‍ തത്സമയം അതൊക്കെയും കണ്ട് നാം സായൂജ്യമടയുകയായിരുന്നു.
പക്ഷേ ഇന്ന്.
ചാവുകള്‍ നമ്മെയും തേടിയെത്തിയിരിയ്ക്കുന്നു. രാവിലെ പശുവിനെ കറക്കാന്‍ പോകുന്നവന്‍, ഒടിച്ചു കെട്ടിയ ചായപ്പീടികയില്‍ ചായ കച്ചോടം നടത്തി അന്നം തേടുന്നവന്‍, വീട്ടില്‍ നിന്നും യാത്രയ്ക്കായി ഒരുങ്ങി ഇറങ്ങിയവന്‍, പഠിയ്ക്കാനായി വീടു വിട്ടിറങ്ങുന്ന കുഞ്ഞുങ്ങള്‍, വീട്ടമ്മമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആരും എപ്പോഴും മരിച്ചു വീഴാം. അസംതൃപ്തരായ ചെറുപ്പക്കാരുടെ എണ്ണം നമ്മുടെ നാട്ടിലും കൂടുകയാണ്. അസംതൃപ്തര്‍ക്ക് പണവും പരിവാരവും ഒരുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്നു. രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെ ഗ്രാമാന്തരങ്ങള്‍ തോറും കള്ളപ്പണവുമായി കയറിയിറങ്ങുന്നു. അത്താഴ പഷ്ണിക്കാരന്‍ കള്ളപ്പണത്തിന്റെ മായികലോകത്തിലേയ്ക്ക് എത്തിപ്പെടാന്‍ മനസ്സാക്ഷിയെ ഒരു നിമിഷം മറന്നാല്‍ മതി എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.
എന്താണ് അസംഭവ്യം?
പുലര്‍ച്ചേ പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് സ്കൂളുകളിലേയ്ക്ക് പോകുന്ന സ്കൂള്‍ ബസ്സുകള്‍ ഒരു കത്തിമുനയുടെ മുന്നില്‍ തട്ടിയെടുക്കപ്പെടാം.
റെയില്‍ പാളങ്ങളില്‍ പടക്കം പൊട്ടുന്ന ലാഘവത്തില്‍ ബൊംബുകള്‍ പൊട്ടാം.
നിന്നു തിരിയാനിടമില്ലാത്ത ചന്തകളിലും ബസ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും മറച്ചു വെയ്ക്കപ്പെട്ട ആര്‍.ഡി.എക്സ് എപ്പോള്‍ വേണമെങ്കിലും ആയിരങ്ങളെ കൊന്നൊടുക്കാം.
പാലങ്ങള്‍ക്ക് ബോംബുവെയ്ക്കാന്‍ ഒരുവന്‍ ഒരുമ്പെട്ടാല്‍ അവനത് ചെയ്യാന്‍ എന്താണ് തടസ്സമാകുന്നത്?
സര്‍ക്കാര്‍ കാര്യാലയങ്ങളോ കോടതികളോ കളക്ട്രേറ്റുകളോ എന്തിനു സെക്രട്ടറിയേറ്റുപോലും എപ്പോള്‍ വേണമെങ്കിലും അക്രമിയ്ക്കപ്പെടാം.
ശുദ്ധജലവിതരണ ശൃംഗലകളില്‍ വിഷം കലര്‍ത്തപ്പെടാം. എന്ത് സുരക്ഷയാണ് നമ്മുടെ ശുദ്ധജല വിതരണ സംവീധാനങ്ങള്‍ക്കുള്ളത്?
വൈദ്യുതി വിതരണ സംവീധാനം അട്ടിമറിയ്ക്കപ്പെടാം. വൈദ്യുതി ടവറുകള്‍ക്ക് ക്ഷതം വരുത്തുവാന്‍ എന്തു ബുദ്ധിമുട്ടാണ് ഒരിമ്പിട്ടിറങ്ങുന്ന ഒരുവനുള്ളത്?
ആശുപത്രികള്‍ അക്രമിയ്ക്കപ്പെടാം. ജീവനു കേഴുന്ന രോഗികള്‍ പോലും ബന്ധിയാക്കപ്പെടാം.
പത്തു നാല്പതു ലക്ഷം ജീവനുകളെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കപ്പെടാം. ആര്‍ക്കാണ് തടയാന്‍ കഴിയുക? ഡാമുകളെ തകര്‍ത്ത് മടങ്ങുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ആര്‍ക്കാണ് ലക്ഷ്യ പൂര്‍ത്തീകരണം അസ്സാധ്യമാകുന്നത്? നമ്മുടെ ഡാമുകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്?
എന്താണ് അസംഭവ്യം?
ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ആയുധം എടുക്കണ്ട - മലയാള മണ്ണില്‍ മരണം വിതയ്ക്കാന്‍. വിരലിലെണ്ണാവുന്നവര്‍ വിധ്വംസകര്‍ക്ക് വിധേയരായാല്‍ നിമിഷങ്ങള്‍ അധികമാണ് ഭൂമിമലയാളം ശവപ്പറമ്പാകാന്‍.
തലച്ചോറില്‍ വിധ്വംസനത്തിന്റെ വിഷബാധയേറ്റ അസംതൃപ്തരായ ചെറുപ്പക്കാര്‍ നമ്മുടെ തെരുവുകളില്‍ അശ്ശാന്തി വിതച്ചു തുടങ്ങിയിരിയ്ക്കുന്നത് നാമിന്ന് തിരിച്ചറിയുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളായി അധഃപതിയ്ക്കുമ്പോള്‍ അശ്ശരണരുടെ എണ്ണം കൂടും. അപ്പോള്‍ അവര്‍ തങ്ങള്‍ക്ക് തണലാകുന്നവരുടെ ചൊല്‍പ്പടിയ്ക്കു തുള്ളാന്‍ ബാധ്യസ്ഥരാകും.
വിപ്ലവ ബോധം സിരകളെ ബാധിച്ച ഒരു യുവ സമൂഹമാണ് നമ്മുടേത്. തിളയ്ക്കുന്ന ആ ചിന്തകളെ ഇന്ന് നേര്‍ വഴിയ്ക്ക് നയിയ്ക്കാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നതേയില്ല. അധികാരം എന്ന ഒരൊറ്റ പൊതുമിനിമം പരിപാടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്തി നില്‍ക്കുന്നു. ഫലമോ? ആര്‍ക്കും ആയുധമെടുക്കാം എന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.
പത്തിരുപത് ചെറുപ്പക്കാര്‍ ആയുധമെടുക്കാന്‍ തീരുമാനിച്ചാല്‍.... മരിച്ചു വീഴുന്നത് ആയിരങ്ങളാകാം. അത് ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. നക്സലുകള്‍, ഗുണ്ടകള്‍, ഭീകരവാദികള്‍,സിമി, ജിഹാദികള്‍, അയ്യംങ്കാളി പട പേരെന്തു തന്നെയുമാകാം. അവര്‍ എപ്പോഴും കടന്നു വരാം. നാം ചാവിനു കാത്തിരിയ്ക്കുക...കരുതിയിരുന്നിട്ടിനി കാര്യമൊന്നുമില്ല. മരണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചിറക് വിരിച്ച് കഴിഞ്ഞു. മസ്തിഷ്കത്തില്‍ പുഴുക്കുത്തു വീണ യുവതയുടെ ഭ്രാന്തിനു വളം വെച്ചു കൊടുക്കുകയാണ് നമ്മുടെ ഭരണ കൂടം. അധികാരം എന്ന ഒറ്റ അജണ്ടയില്‍ ജനതയെ മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിനെ കൊലക്കളമാക്കിയിരിയ്ക്കുന്നു.
ഭീകരത നമ്മുടെ നാടിനും അന്യമല്ല. അല്ലെങ്കില്‍ ഭീകരര്‍ക്ക് ആരും അന്യരല്ല. കൊല ചെയ്യപ്പെടാന്‍ പാകത്തില്‍ നിന്നു കൊടുക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. കശ്ശാപ്പുചെയ്യുക എന്ന അവരുടെ ധര്‍മ്മം അവര്‍ തെല്ലിട വൈകാതെ ചെയ്തുകൊള്ളും. എപ്പോള്‍ ചാവു വിതയ്ക്കണം എന്നതില്‍ മാത്രമേ തീരുമാനമാകാനുള്ളു. അതവരുടെ തീരുമാനം. എപ്പോള്‍ വേണമെങ്കിലും അതു സംഭവിയ്ക്കാം. അതിനെ മറികടക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവീധാനങ്ങള്‍ക്ക് കഴിയില്ല. സംഭവ ശേഷം ജൂഡിഷ്യല്‍ അന്വേഷണം നടത്തുക എന്ന സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുമെന്നു മാത്രം.
വിധ്വംസകരുടെ വിരലില്‍ കെട്ടിയ കളിപ്പാവകളായി നമ്മുടെ യുവത്വം അധഃപതിയ്ക്കാന്‍ കാരണം പിടുപ്പുകെട്ട ഭരണകൂടങ്ങളാണ്. രാജനീതിയറിയാത്ത രാജാക്കന്മാര്‍ രാജ്യം ഭരിയ്ക്കുമ്പോള്‍ പ്രജകള്‍ക്ക് ചെയ്യാനുള്ളത് ചാവുകള്‍ക്ക് തലചായിച്ചു കൊടുക്കുക എന്നതുമാത്രമാണ്!

Thursday, October 15, 2009
സുരേഷ് സാറ് സേവനത്തിലേയ്ക്ക് മടങ്ങുമ്പോള്‍....
മുഖ്യമന്ത്രി സഖാവ് നിറം നോക്കാതെ രണ്ടു വര്‍ഷം മുന്നേ മൂന്നാറില്‍ തുറന്ന് വിട്ട പൂച്ചകളില്‍ മുഖ്യ പൂച്ച നിറമൊന്നും നോക്കാതെ തന്നെ എലിയെ പിടിച്ച് തുടങ്ങിയപ്പോള്‍ വെട്ടിലായത് മുഖ്യമന്ത്രിയും മുഖ്യന്റെ പാര്‍ട്ടിയും ഘടക കക്ഷികളും. എലിയെ നിറം നോക്കിയേ പിടിയ്ക്കാവൂ എന്നറിയാതെ പൂച്ച എലിയെ പിടിച്ചു... എലികളുടെ പിറകേ പോയി പോയി ഒടുവില്‍ പൂച്ച തന്നെയും വെട്ടിലായി.
ഒടുവില്‍ കൂടും, കുടുക്കയും, ടാറ്റായുടെ ബോര്‍ഡിനു പകരം മുഖ്യന്‍ നാട്ടിയ ബോര്‍ഡും, ഒക്കെ ചുമന്ന് സര്‍ക്കാര്‍ പരിവാരം ഹൈറേഞ്ച് ഇറങ്ങിയപ്പോള്‍ സുരേഷ് കുമാര്‍ ഐ.ഏ.എസ്സിനു സര്‍ക്കാര്‍ നല്‍കിയ ലാവണം സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്. നല്ല ബാങ്ക്. പക്ഷേ പണ്ടേ “കൃഷിയില്‍” ഒട്ടും പിന്നിലല്ലാത്ത സുരേഷ് സാറിനാണേല്‍ കൃഷിയിറക്കാന്‍ കൂടുതല്‍ ഇഷ്ടം മുഖ്യന്റെ ആപ്പീസിലായിരുന്നു എന്നു മാത്രം. അവിടെയുള്ള സഖാക്കളോ... ഈ പാവം കര്‍ഷകനെ അങ്ങാട്ട് ഒട്ടു അടുപ്പിച്ചുമില്ല. അന്യ കര്‍ഷകര്‍ ഇങ്ങാട്ട് കൃഷിയിറക്കണ്ടായെന്നും വെട്ടിനിരത്തിക്കളയുമെന്നും മുഖ്യമന്ത്രിയുടെ ആപ്പീസ്.... എന്നാല്‍ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ തന്നെ താനും കൃഷിയിറക്കുമെന്ന് സുരേഷ് സാറും. പോരേ പൂരം?
സുരേഷ് കുമാര്‍ ഐ.ഏ.എസ്സ് കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയ്ക്ക് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ എത്തിനോക്കി അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ വിളിച്ചു പറഞ്ഞതൊന്നുമല്ല. സുരേഷ് സാറിനെ മുഖ്യമന്ത്രി സഖാവിന്റെ സ്വകാര്യ ജീവനക്കാരായ ചില സഖാക്കള്‍ കേറി ചൊറിഞ്ഞു. ചൊറിയല്‍ വിദഗ്ദനായ ഐ.ഏ.എസ്സ് സാറ് തിരിച്ചും ചൊറിഞ്ഞു. അത്രയേ ഉള്ളൂ കാര്യം. ചൊറിഞ്ഞപ്പോള്‍ മുഖ്യന്‍ സഖാവ് ആ സുഖത്തില്‍ സുരേഷ് സാറിനു പിന്തുണ നല്‍കുമെന്ന് ഐ.ഏ.എസ്സ് സാറ് വെറുതേ അങ്ങ് ആഗ്രഹിച്ചു പോയി. പക്ഷേ പാര്‍ട്ടിക്കാരും സഹപാര്‍ട്ടിക്കാരും പീ.ബീയും എല്ലാരും കൂടി ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു പരുവമായ സഖാവ് മുഖ്യനാണേല്‍ സുരേഷ് സാറിന്റെ പാലവും വലിച്ചു. സുരേഷ് സാറോ തെരുവാധാരവും!
പക്ഷേ ഭൂമിമലയാളത്തിനു അന്നേ അറിയാമായിരുന്നു സുരേഷ് സാറിന്റെ സസ്പെന്‍ഷന്‍ എങ്ങിനെ അവസാനിയ്ക്കും എന്ന്. അതു പോലെ തന്നെ സംഭവിച്ചിരിയ്ക്കന്നു. ഭരിയ്ക്കുന്ന പാര്‍ട്ടിയിലെ പടലപ്പിണക്കത്തിനു ബലിയാടാകേണ്ടി വന്ന സുരേഷ് സാറിനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി വിധിച്ചു—കോടതി ചിലവടക്കം. സ്വാഹയായ പൊതുപണത്തിന്റെ കണക്കാ കണക്കായത്.
ഇല്ലാത്ത കാരണത്തിനു ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പുറത്ത് നിര്‍ത്തിയപ്പൊള്‍ പൊതുഖജനാവില്‍ നിന്നു ചോര്‍ന്ന പണത്തിനു ആരാ സമാധാനം പറയുക? കോടിക്കണക്കായ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണനക്കെടുക്കേണ്ടി വരികയും വിധി പ്രസ്താവിയ്ക്കേണ്ടി വരികയും ചെയ്തിടത്ത് ഇല്ലാത്ത കേസിന്റെ പേരില്‍ നഷ്ടപ്പെടുത്തിയ ന്യായാസനത്തിന്റെ വിലപ്പെട്ട സമയം.... അഡ്വക്കേറ്റ് ജനറലിന്റെ ആപ്പീസിനു നഷ്ടപ്പെട്ട പ്രവര്‍ത്തി ദിനങ്ങള്‍....ഇപ്പോള്‍ ഇല്ലാത്ത കാരണത്താല്‍ പുറത്താക്കപ്പെട്ട് തിരിച്ചെടുക്കേണ്ടി വരുമ്പോള്‍ സുരേഷ് സാറിനു വകവെച്ചു കൊടുക്കേണ്ടി വരുന്ന പ്രവര്‍ത്തി എടുക്കാത്ത ദിവസങ്ങളിലെ ശമ്പളം....
പണ്ടേ കള്ളുകുടിയില്‍ കുപ്രസിദ്ധിയുള്ള പുറത്താക്കപ്പെട്ട ഐ.ഏ.എസ്സ് കാരനു വെറുതേയിരുന്നു സമയം കളഞ്ഞവകയില്‍ സര്‍ക്കാര്‍ വകവെച്ചു നല്‍കേണ്ടി വരുന്ന ശമ്പളത്തിനു ഉത്തരവാദികള്‍ ആരാ? ആ....ആരാണോ ആവോ?
കാട്ടില്‍ നിന്നും പൊക്കിയ തടി...
കൂട്ടിലായ കാട്ടിലെ ആന...
വലിയെടാ സഖാവേ വലി...
പൊതുജനമേ നിങ്ങളറിയുന്നുണ്ടോ ഈ വലിപ്പീരുകള്‍ വല്ലതും?

Thursday, October 08, 2009
ജനാധിപത്യത്തിലെ ദുര്‍വ്യയങ്ങള്‍.
ഉപതിരഞ്ഞെടുപ്പിന്റെ കേളി കൊട്ടുയര്‍ന്നു കഴിഞ്ഞു. സുധാകരന്‍ കൂടുവിട്ട കണ്ണൂരും കേ.സീ.വേണുഗോപാല്‍ എം.പിയായപ്പോള്‍ അനാഥമായ ആലപ്പുഴയും കെ.വീ.തോമസ് കേന്ദ്രമന്ത്രിയാകാന്‍ കച്ചമുറുക്കിയപ്പോള്‍ അരോരുമില്ലാതായ എറണാകുളവും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങള്‍, ഗോ..ഗോവിളികള്‍, കൊട്ടേഷന്‍ സംഘങ്ങള്‍, പാളയത്തില്‍ പട, വിഴുപ്പലക്കല്‍, കൊല, കൊള്ളിവെപ്പ്, അലമുറയിട്ട് തലങ്ങും വിലങ്ങും ഇടതടവില്ലാതോടുന്ന പ്രചരണ വാഹനങ്ങള്‍....ഇതിനിടയില്‍ ജീവന്‍ വാരിപ്പിടിച്ച് പണിയെടുക്കേണ്ടി വരുന്ന ഇലക്ഷന്‍ വേലയ്ക്ക് നിയോഗിയ്ക്കപ്പെടുന്ന പാവം സര്‍ക്കാര്‍ ജീവനക്കാര്‍...
തുലയാന്‍ പോകുന്ന കോടികള്‍ക്ക് കണക്കേതേലും ഉണ്ടോ - വെളുപ്പായിട്ടും കറുപ്പായിട്ടും? സര്‍ക്കാര്‍ സംവീധാനങ്ങള്‍ ഒഴുക്കേണ്ടി വരുന്ന പണം ഒരു വഴിയ്ക്ക്, സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കത്തിച്ചു കളയുന്ന കോടികള്‍ മറുവഴിയ്ക്ക്. മുക്കിനും മുട്ടിനും നാട്ടുന്ന ഫ്ലക്സ് ബോര്‍ഡ് ഒന്നിനു നല്‍കുന്ന പണമുണ്ടേല്‍ ഒരു കുടുംബം ഒരുമാസം അല്ലലില്ലാതെ ജീവിയ്ക്കും!
ഒരു നിയമസഭാ തിരഞ്ഞെടുപ്പിനു സര്‍ക്കാര്‍ സംവീധാനങ്ങള്‍ ചിലവിടുന്നത് ഏറ്റവും കുറഞ്ഞത് നാല്പത് ലക്ഷം രൂപയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരു ജനപ്രതിനിധിയെ വിരിയിച്ചെടുക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ചിലവിടുന്ന തുക മാത്രമാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചിലവഴിയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരിയ്ക്കുന്ന തുക പതിനഞ്ചു ലക്ഷം. മുഖ്യ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ ഒരു തിരഞ്ഞെടുപ്പില്‍ ഒരിയ്ക്കലും ഇലക്ഷന്‍ കമ്മീഷന്റെ വരുതിയില്‍ നിന്നു ചിലവഴിച്ചല്ല മത്സരിയ്ക്കുന്നത്. ഇരുപത് ദിവസത്തെ പ്രചാരണത്തിനു ഒരു ദിവസം ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം വെച്ചെങ്കിലും പ്രധാന കക്ഷികള്‍ ചിലവിടും എന്നത് സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പോസ്റ്റര്‍, നോട്ടീസ്, മൈക്ക് സെറ്റ് കെട്ടിവെച്ച വാഹനങ്ങള്‍ക്ക് ഉള്ള വാടക, ഇന്ധനം, ചുവരെഴുത്ത്, ഫ്ലക്സ് ബോര്‍ഡ്, മദ്യം, സ്ഥാനാര്‍ത്ഥിക്കും പരിവാരങ്ങള്‍ക്കും സഞ്ചരിയ്ക്കാനുള്ള വാഹനങ്ങള്‍ക്കുള്ള വാടക, അതിനു വേണ്ടുന്ന ഇന്ധനം, ഭക്ഷണം, പിന്നെ വോട്ടിനു പകരം നോട്ട്... എല്ലാം കൂടി പ്രധാനപ്പെട്ട മുന്ന് കക്ഷികളുടെ ഒരു ദിവസത്തെ ചിലവ് മുപ്പത് ലക്ഷം! അങ്ങിനെ ഇരുപത് ദിവസം എന്നാല്‍ ആറു കോടി രൂപ!
സര്‍ക്കാര്‍ സംവീധാനം ചിലവിടുന്ന അരക്കോടി വെളുപ്പും മുഖ്യ സ്ഥാനാര്‍ത്ഥികള്‍ ചിലവിടുന്ന ആറു കോടി കറുപ്പും വെളുപ്പും കൂടി ചേര്‍ന്നാല്‍ ആവിയാകുന്നത് ഏറ്റവും കുറഞ്ഞത് ആറര കോടി. കൂട്ടത്തില്‍ ഈര്‍ക്കിലി പാര്‍ട്ടികളും സ്വതന്ത്രന്മാരും ചിലവിടുന്ന ചില്ലറയും കൂടി ചേര്‍ത്താല്‍ പത്തു കോടിയെലെത്തുമെന്ന് ചുരുക്കം. അതായത് ഒരു അസംബ്ലി തിരഞ്ഞെടുപ്പിനു ഒരു മണ്ഡലത്തില്‍ പുകഞ്ഞ് പോകുന്നത് രൂപ പത്ത് കോടി.
അങ്ങിനെ മൂന്ന് മണ്ഡലങ്ങള്‍. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ.
അഞ്ചു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിയ്ക്കാന്‍ മൂന്ന് വര്‍ഷം മുന്നേ മൂന്ന് പ്രതിനിധികളെ മുപ്പത് കോടി ചിലവിട്ട് ജനം തിരഞ്ഞെടുത്ത് വിട്ട മണ്ഡലങ്ങള്‍. അഞ്ചു വര്‍ഷത്തെ സേവനത്തിനു ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പാതി വഴിയ്ക്ക് മണ്ഡലത്തെ കൈവിട്ട് ലോകസഭയിലേയ്ക്ക് മത്സരിച്ചു ജയിച്ചു. മറ്റൊരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ തങ്ങളുടെ മണ്ഡലം അനാഥമാക്കിയതിനു ഉത്തരവാദികള്‍ പൊതുജനമല്ല. അതിന്റെ ഉത്തരവാദിത്തം ഒരോ നിയമസഭാ മണ്ഡലത്തിലും മത്സരിച്ച് ജയിച്ചിട്ട് മറ്റൊരു തട്ടകത്തിനു വേണ്ടി മണ്ഡലത്തെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ജനപ്രതിനിധികളും അതിനു പ്രേരണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുമാണ്. പക്ഷേ ആ കൂടുമാറ്റത്തിനു വേണ്ടി വരുന്ന ദുര്‍വ്യയത്തിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് പൊതുജനവും! എന്തെന്നാല്‍ വീണ്ടും ഒരു മുപ്പത് കോടി പുകയ്ക്കേണ്ടി വരും പൊതുജനത്തിനു മൂന്ന് പ്രതിനിധികളെ അടവെച്ച് വിരിയിച്ചെടുത്ത് നിയമസഭയിലേയ്ക്ക് അയയ്ക്കാന്‍ - ബാക്കിയാവുന്ന ഒന്നേ ഒന്നര വര്‍ഷത്തേയ്ക്ക് മാത്രം.
ഒന്നരവര്‍ഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിയ്ക്കാന്‍ പോകുന്ന മറ്റൊരു ദുരന്തം ഇപ്പോള്‍ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മഹാരഥന്മാരില്‍ ചിലര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വീണ്ടും ലോകസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് കളം ഒരുക്കും എന്നുള്ളതാണ്. ജനത്തിന്റെ സ്വസ്ഥ ജീവിതം എപ്പോഴും ഞാണിന്മേല്‍ തന്നെയെന്നു ചുരുക്കം.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് വീണ്ടും മറ്റൊരു സഭയിലേയ്ക്ക് മത്സരിപ്പിക്കേണ്ടി വരുന്നത്ര ശുഷ്കമാണോ നമ്മുടെ പൊതുപ്രവര്‍ത്തകരുടെ നിര? അല്ലേ അല്ല. ഉപജാപങ്ങളുടേയും അമിതാധികാര മോഹങ്ങളുടേയും അനന്തരഫലമാണ് ഇമ്മാതിരി കൊള്ളരുതായ്മകള്‍. അതിനു വളം വെച്ചു കൊടുക്കുന്നതാണ് നമ്മുടെ ജനപ്രാതിനിധ്യ ചട്ടങ്ങളും.
ഒരിയ്ക്കല്‍ ഒരു വ്യക്തി ഒരു ജനപ്രതിനിധി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ ഭരണ കാലാവധിയ്ക്കിടയ്ക്ക് വരുന്ന മറ്റൊരു സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്ന ഇന്നത്തെ ജനപ്രാതിനിധ്യ ചട്ടങ്ങളില്‍ സമൂലമായ മാറ്റം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഭകളില്‍ തങ്ങളില്‍ നിക്ഷിപ്തമായിരിയ്ക്കുന്ന കര്‍ത്തവ്യം നിര്‍വഹിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട കാലഘട്ടം മുഴുവനും അതാതു തട്ടകങ്ങളില്‍ തന്നെ ചിലവിടാന്‍ പ്രതിനിധികള്‍ നിര്‍ബന്ധിതരാകണം. അതല്ലാതെ ഇഷ്ടമുള്ളപ്പോള്‍ പടം ഊരിയെറിഞ്ഞ് പുതിയത് വലിച്ച് കയറ്റാന്‍ കഴിയുന്ന ഇന്നത്തെ രീതി ഒരു ജനാധിപത്യ സംവീധാനത്തിനു ഒട്ടും അനുഗുണം അല്ല തന്നെ. ഒരു പ്രതിനിധിയുടെ മരണത്തോടെ അനാഥമാകുന്ന മണ്ഡലങ്ങളുടെ കാര്യം വ്യത്യസ്ഥമാണ്-എന്തെന്നാല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മരണമേ നീ ഞങ്ങളുടെ പ്രതിനിധിയെ കടന്നു പിടിയ്ക്കരുതേ എന്നൊന്നും പറയാന്‍ കഴിയില്ലല്ലോ?
ഇന്നി അഥവാ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് തന്റെ കര്‍ത്തവ്യ കാലഘട്ടത്തിനിടയ്ക്ക് കടന്നു വരുന്ന പുതിയ തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കണം എന്ന മുട്ടലുണ്ടായാല്‍ അയാള്‍ തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ ചിലവഴിയ്ക്കപ്പെട്ട മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കാന്‍ ബാധ്യസ്ഥനാകണം. പ്രതിഭയുള്ള യുവാക്കളും നേതാക്കളും ഒട്ടും കുറവല്ലാത്ത നമ്മുടെ നാട്ടില്‍ പുതിയവര്‍ക്ക് അവസരം ലഭിയ്ക്കാനും, കൂടുവിട്ട് കൂട് മാറ്റം നടത്തുന്ന നേതാക്കന്മാരെയും അതിനു ഒത്താശ്ശ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും കൂടുമാറ്റം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിയ്ക്കാനും അതേയുള്ളൂ മാര്‍ഗ്ഗം.

Subscribe to:
Posts (Atom)