കൊച്ചു പെരുന്നാ തലേന്ന്...ഉറ്റാലുവെച്ച് ഊറ്റിപ്പിടിച്ചെടുത്ത മൂന്ന് മുക്കാലുമായി എക്സ്ചേഞ്ചിലെത്തി. നാട്ടില്‍ വെച്ച് എല്ലാ കന്നംതിരുവിനും കൂട്ട് നിന്ന ഉറ്റ ചങ്ങാതിക്ക് ഇതുവരേം എണ്ണപ്പണമെന്ന് അവരും എണ്ണിചുട്ടെതെന്നു നമ്മളും പറയുന്ന ഈ ഫുലൂസിന്റെ ഒരു തുണ്ട് പോലും അയച്ചു കൊടുത്തിട്ടില്ല ഇതുവരേം. ഇവിടെത്തിയോന്‍ വല്ല്യ ഷേക്കായി പ്പോയി, അവിടെ വച്ച് നക്കിതിന്നാന്‍ നല്ലുപ്പ് നമ്മള് കൊടുക്കണമായിരുന്നു തുടങ്ങിയ കമന്റുകളും അഭ്യൂദയകാംക്ഷികളാല്‍ കടല്‍ കടന്നെത്തിയും തുടങ്ങിയിരുന്നു. എങ്കിപിന്നെ ഈ പെരുന്നാളിന് പത്തെണ്ണപ്പണമങ്ങ് ചെല്ലട്ടെ... “പടിഞ്ഞാറന്‍ സംഘ” മെന്ന മഞ്ഞയും കറുപ്പും വിളങ്ങുന്ന ബോര്‍ഡിന്റെ കീഴെ വിരാചിക്കുന്ന ഫിലിപ്പിനോ കുമാരി : “റിസീവര്‍ നെയിം...?
ഞാന്‍ : “ഉമ്മര്‍ ഖാന്‍.”
ഫിലിപ്പിനോ കുമാരി : “എത്‌ര രൂപ..” (ഹിറ്റ് എഫ് എമ്മില്‍ മായ പറയുന്നതിലും നല്ല മലയാളം)
ഞാന്‍ : (മനോഗതം: ഒടേ തമ്പൂരാനേ ഇവളും മലയാളം പഠിച്ചോ..)“അയ്യായിരം..”
അഞ്ച് മിനുറ്റ് കൊണ്ട് അഞ്ചലിലെത്തും അയ്യായിരം..
ഉമ്മറിനെ വിളിച്ചു. ആഢമ്പരത്തോടെ തെല്ലഹങ്കാരത്തോടെ സം മണീസ് മണിയോടറാക്കിയതറിയിച്ചു. “ഇപ്പോ തന്നെ പൊക്കോ. അഞ്ച്നിമിഷത്തില്‍ മണീസവിടെത്തും”
ഉമ്മര്‍ ഹാപ്പി..ഞാനും...
ആത്മസുഖത്തില്‍ അല്പമയക്കത്തിലേക്ക്...
മൊബൈല്‍ നിലക്കാത്ത നിലവിളിയില്‍...
“ഹലോ...”
ഉമ്മറിന്റെ നിലവിളി...
“എന്താ ഉമ്മറെ”
“നീ എന്താ കാട്ടിയേ...പൈസ മേടിക്കാന്‍ വന്നതാ..ഇവരെന്നെ വിടുന്നില്ല...”
“നീ.ബഹളം വക്കാതെ.. ഞാനൊന്നന്വാഷിക്കട്ടെ...”
വീണ്ടും പടിഞ്ഞാറന്‍ സംഘത്തിന്റെ ആപ്പീസിലേക്ക്...പോകും വഴിയില്‍ മൊബൈല്‍ അതിനുമുമ്പും പിമ്പും ഇത്രയും കരഞ്ഞിട്ടില്ല. അഞ്ചലില്‍ നിന്നും ഇത്രെം മിസ് കോളും വന്നിട്ടില്ല.
കാര്യം തിരക്കിയ ഞാന്‍ ഒരു നിമിഷം ഗോണ്ടിനാമോയെ ഓര്‍ത്തു..അവിടെ തരിശു ഭൂമിയില്‍ പുല്ല് പറിക്കുന്ന കുങ്കമ ജാക്കറ്റിട്ട തടവുകാരന്റെ നിസ്സഹായാവസ്ഥയോര്‍ത്തും പേര്‍ത്തും നില്‍ക്കുമ്പോള്‍...
“ഉമ്മര്‍” എന്ന പേരിലെ താലിബാന്‍ കാരനല്ല എന്റെ ചങ്ങാതിയെന്ന് തെളിയിക്കാന്‍ പെരുന്നാള്‍ ദിനവും,പെരുന്നാപിറ്റേന്നും ഓടിയ ഓട്ടവും എല്ലാം കഴിഞ്ഞപ്പോള്‍ :
“കൂട്ടു കാരാ...ഇന്നി മേലില്‍ നീ മണിയോഡറാക്കല്ലേ”
എന്ന ഉമ്മറിന്റെ വിനയപുരസരമുള്ള അപേക്ഷയും ആ പെരുന്നാളിനെ ഒരു കരിന്നാളാക്കി മാറ്റിയിരുന്നു....
Tuesday, August 22, 2006
Subscribe to:
Post Comments (Atom)
3 comments:
മനുഷ്യന്റെ പേരിനെ വരെ തടവിലാക്കുന്ന ഭീകരവാദ വിരുദ്ധ പ്രസ്ഥാനമേ-
നിന്റെ പേരോ ഭീരുത്വം...
പടിഞ്ഞാറന്‍ സംഘത്തിലെ ഫിലിപ്പെണ്ണിനു സലാം... അയച്ചോനെ കണ്ടില്ലെങ്കില്‍ പിന്നെ കിട്ടിയ ഉമ്മറിനെ പിടിക്കും ഞങ്ങള്‍, ആരുണ്ടു ചോദിക്കാന്‍, മിണ്ടാതെ, ഉര്യാടാതെ ഉള്ള ഫൂലൂസും മടക്കിപ്പിടിച്ച് അടങ്ങി ഇരുന്നോണം പറഞ്ഞേക്കാം....
യു.എ.യില്‍ ഓണപരിപാടികളേയും മാവേലിമാരേയും മുട്ടീട്ട് നടക്കാന്‍ മേല. നമ്മുക്കും വേണ്ടേ ബൂലോകരേ ഒരു യു.എ.യി ഓണാഘോഷം..ഓണത്തിന് ബൂലോത്ത് എന്താപ്പൊ പരിപാടി...
Post a Comment