Monday, April 28, 2008

ഐഡിയാ സ്റ്റാര്‍‌ സിംഗര്‍‌ - 2008

ഐഡിയാ സ്റ്റാര്‍ സിംഗര്‍ മാമാങ്കം 2008 തുടങ്ങി.
വിധികര്‍ത്താക്കളുടെ എല്യൂമനേഷന്‍ റൌണ്ടില്‍ കുട്ടന്‍ മാത്രം അകത്ത്.

കണ്ണീര്‍ കടലും, സംഗതിയും ജഡ്ജിങ്ങ് കമ്മിറ്റിയില്‍ നിന്നും പുറത്ത്. എങ്കിലും ബ്ലൌസിടാന്‍ മറന്ന ചേച്ചിയും പുറത്തായി എന്നൊരാശ്വാസം ബാക്കി.

പാവമൊരു പാട്ടുകാരനാം പയ്യനെ അത്ഭുതമനുഷ്യനാക്കി മലയാള സിനിമയിലെ ഇടിമുഴക്കം (അതെന്നാന്നോ എന്തോ?) നജീമിനെ കൊല്ലാകൊല ചെയ്യുന്നത് കണ്ടു.

ഈശ്വര പ്രാര്‍ത്ഥനക്ക് കയ്യടിക്കുന്ന പ്രേക്ഷകരേയും വിശിഷ്ടാഥിതികളേയും കണ്ടു കണ്‍കുളിര്‍ന്നു. ദൈവമേ ഇന്നിയെന്തെല്ലാം കണ്ടാലീ വര്‍ഷമൊന്നവസാനിക്കും.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008ലെ രണ്ട് കോടി സ്വപ്നം കണ്ട് സ്റ്റേജില്‍ സംഗീതത്തിന്റെ പേരില്‍ സംഗീതത്തിനും കലയ്ക്കും നിരക്കാത്ത പേക്കൂത്തുകളെല്ലാം ആടി തിമര്‍ത്ത് കരഞ്ഞ് കലങ്ങിയ മിഴിയോടെ മുറിവേറ്റ ഹൃദയവുമായി പടിയിറങ്ങേണ്ടി വരുന്ന സര്‍വ്വ പാട്ടുകാര്‍ക്കും എല്ലാം സഹിക്കാനുള്ള കരുത്തു സര്‍വ്വേശ്വരന്‍ നല്‍കട്ടേ....

33 comments:

യാരിദ്‌|~|Yarid said...

ആ ചേച്ചീടെ സംസാരമാണ്‍ ഒട്ടും സഹിക്കാന്‍ വയ്യാത്തതു. ആരൊ കഴുത്തിനു കുത്തിപ്പിടിച്ച് സംസാരിപ്പിക്കുന്നതുപോലെ. മലയാലം എന്തു വൃത്തിയായിട്ടാണെന്നൊ ആ പെണ്ണ് സംസാരിക്കുന്നത്!! ഇതിനെയൊക്കെ ആദ്യം പിടിച്ച് നല്ല പുളിയുടെ കമ്പു കൊണ്ട് പിറകില്‍ നാലെണ്ണം വീക്കണം. അതിന്റെ ആവശ്യമെയുള്ളൂ ഇതിനൊക്കെ... കഷ്ടം തന്നെ...!!

Unknown said...

ആമീന്‍

siva // ശിവ said...

യാരിദ് പറഞ്ഞതിനോട് ഞാന്‍ തികച്ചും വിയോജിക്കുന്നു. പുളിയുടെ കമ്പു കൊണ്ട് അല്ല വീക്കേണ്ടത്. തെങിന്റെ നല്ല പച്ച മടല്‍ കൊണ്ട് വേണം ചന്തിക്കിട്ട് നല്ല അടികൊടുക്കാന്‍....പിന്നെ ആ ചേച്ചിയാതുകൊണ്ട് അത്യാവശ്യം കയ്യും ഉപയോഗിക്കാം (ഇത് എനിക്ക് മാത്രം)....

ശിവ.

അപ്പു ആദ്യാക്ഷരി said...

അഞ്ചലേ, ഫ്ലാറ്റുകള്‍ സമ്മാനമായിക്കിട്ടുമ്പോള്‍ റെജിസ്ട്രേഷന്‍ ഫീസും, ആര്‍ഭാടനികുതിയും ഒക്കെയായി പത്തുപന്ത്രണ്ടു ലക്ഷം രൂപ സമ്മാനംകിട്ടിയയാള്‍ അങ്ങോട്ട് കൊടുക്കണം എന്നൊരു സംസാരം കേള്‍ക്കുന്നു. നേരാണോ? വല്ലതും കേട്ടോ?

ശ്രീനാഥ്‌ | അഹം said...

sathyam!

Sujith Bhakthan said...

ഉണ്ണിക്രിഷ്ണന്‍ ഈ സ്റ്റാര്‍ സിംഗറില്‍ അധികം വാഴില്ല. എം ജിയണ്ണനും ഉണ്ണിക്ക്രിഷ്ണനുമായി ഉടക്കും. അതിന്റെ ഉദാഹരണമായി ഞാന്‍ ഒരു കാര്യം നോട്ട് ചെയ്യാം, ഇന്നലെ ഒരു കണ്ടസ്റ്റന്റിന്റെ ക്ലാസിക്കല്‍ ക്നോളഡ്ജ് ശ്രീക്കുട്ടന്‍ ടെസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടക്കു കയറി നമ്മുടെ ഉണ്ണിക്രിഷ്ണം ആളു കളിച്ചു. സംഭവം ശ്രീക്കുട്ടനു നന്നേ സുഖിച്ചമട്ടില്ല. പുള്ളി ഉടന്‍ തന്നെ മൈക്ക് താഴെ വെച്ച് മിണ്ടാട്ടം നിര്‍ത്തി. ഇവിടെ ജഡ്ജസ് തമ്മില്‍ ഒരു കമ്മ്യൂണിക്കേഷന്‍സ് കാണുന്നില്ല. എല്ലാവരും ഞാനാണ്‌ വലുത് ഞാനാബ്ബ്‌ വലിയവന്‍ എന്നൊക്കെയാണ്‌ ധരിച്ചു വെച്ചിരിക്കുന്ന മട്ടുണ്ട്. കണ്ടറിയാം എന്തു സംഭവിക്കുമെന്ന്?

[ nardnahc hsemus ] said...

എന്റര്‍ടേയിന്മെന്റ് ടാക്സ് 40% ആണെന്നാണ് കേട്ടിരിയ്ക്കുന്നത്, കൃത്യമായറിയില്ല.. എങ്കിലും അങനെയാണെങ്കില്‍, 45 ലക്ഷം രൂപയുടെ ഫ്ലാറ്റ് സമ്മാനമായി കിട്ടുമ്പോള്‍, (ഇതില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇങ്ക്ലൂഡഡ് ആയിരിയ്ക്കുമെന്നു കരുതുന്നു, ഇല്ലെങ്കില്‍ അത് എക്സ്ട്രാ) 18 ലക്ഷം രൂപ അങോട്ട് കാഷ് ആയി നജീമിന്റെ ‘പാവം പപ്പ’എണ്ണികൊടുക്കേണ്ടി വരും...പിന്നെ സൊസൈറ്റി ചാര്‍ജ്ജ്,ഇലക്റ്റ്രിസിറ്റി, വെള്ളം മറ്റിതര മെയിന്റൈയിനന്‍സ് ചിലവുകള്‍.. അപ്പൊ ഇന്നലെത്തെ ഉത്ഘാടനചടങ്ങില്‍ വല്യ പ്രസാധമൊന്നുമില്ലാതെയുള്ള മുഖവുമായി പാടിയ നജീമിന്റെ പാട്ട് താമരശ്ശേരി ചുരം കയറുന്ന 60 മോഡല്‍ ലോറിയുടെ പോലെ തോന്നിയത് വെറുതെ അല്ലെന്നു മനസ്സിലായില്ലേ...

പിന്നെ ശ്രീക്കുട്ടന്‍ ഈ പരിപാടിയുടെ ഒരു പാര്‍ട്ടണര്‍ ആണെന്നാണെന്റെ ബലമായ സംശയം.. “സംഗതീകളൊന്നും“ കണ്ടുപിടിയ്ക്കാന്‍ വശമില്ലാത്ത ദീദിയുടെ ഇടയ്കിടെയുള്ള നോര്‍ത്ത്-സൌത്ത് ട്രിപ്പുകളായിരിയ്ക്കണം രണ്ടാം തവണ സീറ്റുപോകാനുള്ള കാരണം.. പിന്നെ സൂര്യ ടി വിയില്‍ നിന്നും പൊക്കിയ പുതിയ ആങ്കര്‍.. മലയാളിത്തവും (!) മലയാളവും (!) സ്മാര്‍ട്ടും (!) ആയ കുട്ടി..പിന്നെ പഴയ രഞ്ജിനിയ്ക്ക് പകരമായും മംഗ്ലീഷ് സംസാരിയ്ക്കുന്ന് ഒരു രണ്ടാം ആങ്കര്‍- സിംഗര്‍ കൂടിയുണ്ടെന്നാണ് അറിഞ്ഞത്...

ഇനി “സന്നിധാനതരംഗത്തിന്” പറ്റിയ അളവിലൊരു പയ്യനെ ഇന്നലെ സെലക്റ്റ് ചെയ്തു.. അപ്പൊ ആ ഭാഗവും ആസ് ഇറ്റ് ഈസ്...

--ഇനി അടുത്ത ഒരു കൊല്ലത്തേക്ക് നമ്മള്‍ ടി വിയുടെ മുന്നിലിരുന്ന് ഇതൊന്നു കേട്ടാ മാത്രം മതി--

അഞ്ചല്‍ക്കാരന്‍ said...

യാരിദ്,
മലയാളത്തെയോ സംഗീതത്തേയോ കലയേയോ പരിപോഷിപ്പിക്കാനായിട്ടല്ല സ്റ്റാര്‍ സിംഗര്‍ കൊണ്ടാടപ്പെടുന്നത്. എന്തിന് നല്ല ഗായകരെ കണ്ടെത്താന്‍ പോലുമല്ല. പിന്നെയോ കേവലം വാണിജ്യം. സ്പോണ്‍സര്‍മാര്‍ക്ക് മാക്സിമം മൈലേജുണ്ടാക്കുക മലയാള പ്രേക്ഷകരുടെ മൃദുല വികാരങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്ത് എസ്.എം.എസ്. എന്ന ചതിക്കെണിയിലൂടെ പണമുണ്ടാക്കുക. അത്ര തന്നെ.

നല്ലപാട്ടുകാരനെ കണ്ടെത്താനുള്ള പരിപാടിയാണെങ്കില്‍ പാട്ടും സംഗീത ജ്ഞാനവും മാത്രം നോക്കിയാല്‍ പോരെ. സംഗീതത്തിന്റെ പേരില്‍ പാവം കുട്ടികളെ കൊണ്ട് പേക്കോലം കെട്ടിക്കേണ്ടതുണ്ടോ?

അതു കൊണ്ട് ഈ വാണിജ്യത്തിലെ വ്യാപാരം ഉയര്‍ത്താനുള്ള ഉപകരണം മാത്രമായിരുന്നു നമ്മുടെ ബ്ലൌസിടാത്ത ചേച്ചി. അതുകൊണ്ട് തല്ലു കൊടുക്കേണ്ടുന്നത് ആ ഉപകരണത്തിനല്ല. ഇത്തരം കോപ്രായങ്ങള്‍ അതേപടി വിഴുങ്ങാനായി ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരിക്കുന്ന പ്രേക്ഷകന്‍ എന്ന വിഡ്ഡിക്കാണ്.


വന്നതിനും അഭിപ്രായം അറിയിച്ചതിനും ഈ ബ്ലോഗിലെ അങ്ങയുടെ നിരന്തര സാനിദ്ധ്യത്തിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

റഫീക്ക്,
അത് തന്നെ...അമേന്‍...

വന്നതിനും വായിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ശിവ,
കൊച്ചു കള്ളന്‍...ആഗ്രഹം കൊള്ളാം. പക്ഷേ വീട്ടിലറിയേണ്ട.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

അപ്പൂ,
ഈ ഫ്ലാറ്റ് സമ്മാനത്തില്‍ തന്നെ തട്ടിപ്പുണ്ട്. നമ്മുടെ നാട്ടിലെ ഫ്ലാറ്റ്, വില്ലാ പ്രോജക്ടുകളിലെ ഫ്ലാറ്റുകളുടേയും വില്ലകളുടേയും വില ഒരിക്കലും സ്ഥരമല്ല. ലാസ്റ്റ് പ്രൈസ്, ഡിസ്കൌണ്ട് അനുവദിക്കില്ല, ബാര്‍ഗൈന്‍ പാടില്ല എന്ന പരിപാടികളൊന്നും ഫ്ലാറ്റിന്റേയും വില്ലകളുടേയും വിലകളില്‍ ബാധകമല്ല. ഒരു യഥാര്‍ത്ഥ ആവശ്യക്കാരനെ കിട്ടിയാല്‍ അമ്പത് ലക്ഷത്തിന്റെ ഫ്ലാറ്റ് നാല്‍പ്പത് ലക്ഷത്തോളമോ അതിനും താഴെയോ വെച്ച് കച്ചവടം ഉറപ്പിക്കപ്പെടും. അതുകൊണ്ട് തന്നെ നജീമിന് കിട്ടിയ ഫ്ലാറ്റിന്റെ മാര്‍ക്കറ്റ് വില എത്രയാണെന്നുള്ളത് നജീം ആ ഫ്ലാറ്റ് വില്‍ക്കാന്‍ നോക്കിയെങ്കില്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയുള്ളൂ.

“സമ്മാനം കിട്ടി നജീമേ...ശരിയാണ്. ഞങ്ങള്‍ രണ്ടായിരത്തി അമ്പതില്‍ മറൈന്‍ഡ്രവില്‍ പണിയാന്‍ പോകുന്ന ഫ്ലാറ്റിന്റെ പതിനാലാമത്തെ നിലയിലെ 1408 എന്ന നമ്പര്‍ ഫ്ലാറ്റ് തനിക്കായി ബുക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ചാവി ഇതാ. സൂക്ഷിച്ചു വെച്ചോളൂ...” എന്നാണ് സമ്മാന ദാദാവ് നജീമിനോട് പറഞ്ഞതെന്ന് തോന്നുന്നു നജീമിന്റ് ഇപ്പോഴത്തെ സന്തോഷം കണ്ടിട്ട്.

ഫ്ലാറ്റിന്റെ സ്റ്റാറ്റൂട്ടറി ടാക്സ് ഇപ്പോള്‍ ഏകദേശം പതിനഞ്ച് ശതമാനത്തോളം വരും. അത് വാങ്ങുന്നവനാണ് കൊടുക്കേണ്ടുന്നതും. ഇവിടെ സമ്മാനമായിട്ടാണെങ്കില്‍ കൂടി വാങ്ങുന്നത് നജീമാണ്. അതുകൊണ്ട് തന്നെ സ്റ്റാറ്റൂട്ടറി ടാക്സ് പാട്ടുകാരന്‍ തന്നെ നല്‍കേണ്ടി വരും എന്നതാണ് യുക്തി.


എന്തായാലും ഈ പരിപാടികള്‍ സംഗീതത്തിനപമാനമാണ്.

വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഈ ബ്ലോഗിലെ അപ്പുവിന്റെ നിരന്തര സാനിദ്ധ്യത്തിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ശ്രീനാഥ്,

ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ഭക്തന്‍സ്,
ഈ പരിപാടിയിലെ വിധി നിര്‍ണ്ണയത്തിലെ പിഴവുകള്‍ പല തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ആരും ശ്രദ്ധിക്കാത്ത ഒരു പിഴവു കൂടിയുണ്ട്.

അത് ഏറ്റവും കൂടുതല്‍ മുഴച്ച് നിന്നത് എം.എസ്. ദുര്‍ഗ്ഗക്ക് മാര്‍ക്കിട്ടപ്പോഴാണ്. അദ്ദേഹം ദുര്‍ഗ്ഗക്ക് ഇരുപത്തി രണ്ട് മാര്‍ക്കിട്ടു. ഉടനേ ശര്‍ത്തെന്ന മഹാന്‍ വിളിച്ചു പറഞ്ഞു എന്റെ ഗുരുവാണ് എം.എസ്. അദ്ദേഹത്തിനപ്പുറവും ഇപ്പുറവും ഞാനില്ല ഞാനും ഇരുപത്തി രണ്ട് കൊടുക്കുന്നു. ശ്രീകുട്ടനും ഉഷാഉദുപ്പും ഇരുപത്തി രണ്ട് വീതം നല്‍കി. ഇവിടെ എം.എസ്. നല്‍കിയിരുന്ന മാര്‍ക്ക് രഹസ്യ സ്വഭാവമുള്ള ഒരു വേദിയിലായിരുന്നെങ്കില്‍ മറ്റു മൂന്ന് പേരുടേയും മാര്‍ക്ക് ഒരു പോലെ വരുമായിരുന്നോ?

ഇല്ലേയില്ല. അതായത് ഒരു വിധികര്‍ത്താവ് മറ്റു മൂന്ന് വിധികര്‍ത്താക്കളേയും സ്വാധീനിച്ചു എന്നര്‍ത്ഥം. ഇവിടെ എവിടെയാണ് നീതി?

വിധി നിര്‍ണ്ണയത്തിലെ മാര്‍ക്ക് രഹസ്യമായിരിക്കാത്തടത്തോളം ആദ്യം “മുമ്പേ ഗമിക്കുന്ന ഗോപു തന്റെ പിമ്പേ ഗമിക്കുന്നു ഗോക്കളെല്ലാം..” എന്ന വികലമായ വിധി നിര്‍ണ്ണയമായിരിക്കും എപ്പോഴും ഉണ്ടാവുക. അതായത് ആദ്യം മാര്‍ക്ക് പറയുന്ന വിദ്വാന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മറ്റു വിധി കര്‍ത്താക്കളുടെ മാര്‍ക്കിനേയും പ്രത്യക്ഷമായി തന്നെ സ്വാധീനിക്കും എന്നര്‍ത്ഥം.

പിന്നെയെല്ലാം പൊറാട്ട് നാടകങ്ങള്‍. ഏറ്റവും നല്ല ഗായകനായി തിരഞ്ഞെടുക്കപ്പെട്ട പാട്ടുകാരന്റെ അവസാന പാട്ടിലും “നന്നായിരുന്നു...പക്ഷേ ഇടക്ക് ശ്രുതി പോയി..” എന്ന് പറയേണ്ടി വരുന്ന വിധികര്‍ത്താവിന് എങ്ങിനെയാണ് ഒരു വര്‍ഷം പാടിയിട്ടും ശ്രുതി ചേരാത്ത ഗായകന്‍ “സ്റ്റാര്‍ സിംഗര്‍” ആണെന്ന് പറയാന്‍ കഴിയുക?

ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Anonymous said...

ഈ പരിപാടി കാണുകയും sms അയക്കുകയും ചെയ്യുന്ന ബോധമില്ലാത്ത മലയാളികളെ പറഞ്ഞാല്‍ മതിയല്ലോ...
സംഗീതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ്!! അല്ലാതെന്ത് പറയാന്‍..

Anonymous said...

അഞ്ചല്‍,ആളു കൊള്ളാലോ,
കഴിഞ്ഞ സ്റ്റാര്‍ സിംഗര്‍ പരിപാടി ഒരൊറ്റ എപ്പിസോഡൂ പോലും വിടാതെ കണ്ടിട്ടുണ്ടല്ലോ, കാര്യങ്ങളെല്ലാം മണിമണിപോലെ ഓര്‍ക്കുന്നു.
ഇക്കൊല്ലവും വിടരുത്, ഇങ്ങനെ ഇടയ്ക്കിടെ ബ്ലോഗില്‍ പോസ്റ്റാലോ.

അപ്പു ആദ്യാക്ഷരി said...

ഇതില്‍ പങ്കെടുക്കുന്ന, നല്ലതുപോലെ പാടാന്‍ കഴിവുള്ള കുട്ടികള്‍ പാടുമ്പോള്‍ അതു കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. എസ്.എം.എസ് അയയ്ക്കാന്‍ പറയുമ്പോള്‍ അതില്‍ വീണുപോകുന്നതാണ് ഇതിലെ മിസ്റ്റേക്ക്. കാരണം എസ്.എം.എസൊ, ജഡ്ജിമാരുടെ ജഡ്ജ് മെന്റുകളോ മാത്രമല്ല ഇതിലെ സമ്മാനാര്‍ഹരെ നിശ്ച്ചയിക്കുന്നത്. കൃത്യമായ തിരക്കഥ എഴുതി സംവിധാനം ചെയ്തു നടപ്പാക്കുന്ന ഒരു സ്റ്റേജ് ഷോ ആയിട്ടേ എനിക്ക് ഈ പരിപാടിതോന്നിയിട്ടുള്ളൂ - വിധിനിര്‍ണ്ണയം ഉള്‍പ്പടെ. ആവോ എന്റെ മാത്രം തോന്നലാവാം.

ബിന്ദു കെ പി said...

അടുത്ത സംഗീത-നൃത്ത മാമാങ്കത്തിന്റെ ഉദ്ഘാടനമഹാമഹത്തിന് രണ്ടു മണിക്കൂറാണ് ചാനല്‍ നീക്കിവച്ചത്. സന്നിധാനന്ദന്റെ പകരക്കാരനെ ഇന്നലെ തന്നെ കണ്ടെത്തിയ ലക്ഷണമുണ്ട്.

തളത്തില്‍ ദിനേശന്‍ said...

മലയാളത്തിന്റെ പുതിയ കുട്ടേട്ടന്‍ ഇന്നലെ അവതാരം കൊണ്ടു. ഇനി രമ്യയുടെ ‘ഹെന്റെ കുട്ടേട്ടാ..’ വിളികള്‍ ഏഷ്യാനെറ്റിനെ കോള്‍മയിര്‍ക്കൊള്ളിക്കും. സങ്ങതികളുടെ കിടപ്പ് ഫാമിലി പ്ലാനിങ്ങിനു പോയി.
ഇനി ഹെന്തൊക്കെ കാണേണ്ടി വരും ?

സാല്‍ജോҐsaljo said...

ഇവിടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നുവെങ്കില്‍ ഇന്ത്യന്‍ ഐഡള്‍ (സോണി) സരിഗമപ ജൂനിയര്‍-സീനിയര്‍-മിഡില്‍ ഈസ്റ്റ്-(സീ നെറ്റ്വര്‍ക്ക്) എന്നിവ കോടികളാണ് ഉണ്ടാക്കുന്നത്. ജനങ്ങളെ കന്‍വ്വിന്‍സ് ചെയ്യിക്കാന്‍ പോന്ന ക്ലൈമാക്സുകളും, ട്വിസ്റ്റുകളും ഇവയില്‍ കൂടുതലാണ്. എന്നുവച്ചാല്‍ ഒരു പ്രൊഫഷണല്‍ സംവിധായകനും, സ്ക്രിപ്റ്റ് റൈറ്ററും കൂടി ചെയ്യുന്നതാണ് ഇത് എന്നു ചുരുക്കം. ഒരു തരം റെസിലിംഗ് പോലെ പ്രീ പ്ലാന്‍ഡ് ആയ ഒരു നാടകം.

ഇതേ സ്ക്രിപ്റ്റിന്റെ വിജയമാണ് നമ്മള്‍ കാണുന്ന ജഡ്ജസ് തമ്മിലുള്ള വഴക്കുകള്‍. ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ബദ്ധശത്രുകളായിരുന്ന (ഇപ്പോഴും!) അലിഷയും അനുമല്ലിക്കും അടുത്തടുത്തിരുന്ന് ജഡ്ജ് ചെയ്യുന്നു! ഇടയ്ക്ക് വഴക്കുണ്ടാവുമെന്ന് എടുത്ത് പറയണോ?അതുകാണാനും ആളുകള്‍ ഇതെല്ലാം കാണുന്നു.വെറും വെറുതെ...


സന്നിധാനതരംഗത്തെക്കാളും വളരെ ചീപ്പായ ഒന്ന് വേറേ ഏതോ ഒരു പ്രോഗ്രാമില്‍ കേട്ടു സുമേഷെ.

‘ഒരു കൂലിപ്പണിക്കാരന്റെ നടനവിസ്മയം‘ എന്നോ മറ്റോ! തികച്ചും ലജ്ജാകരമായി ഒരു മനുഷ്യനെ ബ്രാന്‍ഡുചെയ്തു. അതിനേക്കാള്‍ വലുതായി ഇനിയെന്തു തറപണി കാണാനാ നമ്മുടെ ചാനലുകാര്‍!

വേണു venu said...

മലയാളത്തെയോ സംഗീതത്തേയോ കലയേയോ പരിപോഷിപ്പിക്കാനായിട്ടല്ല സ്റ്റാര്‍ സിംഗര്‍ കൊണ്ടാടപ്പെടുന്നത്. എന്തിന് നല്ല ഗായകരെ കണ്ടെത്താന്‍ പോലുമല്ല. പിന്നെയോ കേവലം വാണിജ്യം.
അതു ശരി തന്നെ അഞ്ചല്‍ക്കാരാ, എങ്കിലും പാടുന്ന നല്ല പ്രതിഭകളുടെ പാട്ടു കേള്‍ക്കാന്‍ ഞാനും ഇരിയ്ക്കാറുണ്ടു്. രജ്ഞിനി വരുമ്പോള്‍ ഒരുള്‍ഭയത്തോടെ . എന്‍റേ മലയാളവും അവര്‍ മലയാലമാക്കി മാറ്റുമോ ദേവ്യേ.!.
എന്തായാലും ഈ വര്‍ഷം മലയാളം രക്ഷപ്പെട്ടു എന്നു തോന്നുന്നു.:)

കൊച്ചുമുതലാളി said...

:) വളരെ പ്രസക്തിയുള്ള ഒരു പോസ്റ്റ്...

മനോജ് കുറൂര്‍ said...

സ്റ്റാര്‍ സിങ്ഗര്‍ 2007 ന്റെ ഫൈനല്‍ മാത്രമേ പ്രധാനമായും കണ്ടുള്ളു. നമ്മുടെ സംഗീതപരിപാടികള്‍ ഗാനമേളസംസ്കാരത്തില്‍നിന്ന് എന്നാണു മോചനം നേടുക? ഫൈനലില്‍പ്പോലും രണ്ടു ഗാനം രണ്ടു ശബ്ദത്തില്‍പ്പാടുന്ന ഗായികയ്ക്ക് ശബ്ദത്തില്‍പ്പോലും സ്വത്വമുണ്ടാകുന്നില്ല. മനോധര്‍മത്തിന്, ഗായകരുടെ വൈയക്തികമായ ആവിഷ്ക്കാരത്തിന് പ്രാധാന്യം നല്‍കുമ്പോഴേ സംഗീതത്തിന് ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നുള്ളൂ. ഇവിടെ ഫ്ലാറ്റ് പ്രധാനമാകുമ്പോള്‍ സംഗീതം ‘ഫ്ലാറ്റാ’കുന്നു. ഒന്നാം സമ്മാനം കിട്ടുമ്പോള്‍ വികാരവിവശനായ ഗായകന് തുടര്‍ന്നൊരു പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതുപോലും സാധിക്കുന്നില്ലെങ്കില്‍ അയാള്‍ നല്ല ഗായകനാണെങ്കിലും വലിയ ഗായകന്‍ ആകാനുള്ള വഴിയിലല്ല.
യുവജനോത്സവങ്ങളിലെ കലാതിലക-പ്രതിഭകളെപ്പോലെ മത്സരത്തിനു വേണ്ടി കല എന്ന മുന്‍ ഗണനാക്രമമാണ് സംഘാടകരെപ്പോലെ ഗായകരും നല്‍കുന്നതെങ്കില്‍ ‘ഒരു ദിവസത്തെ’ പ്രതിഭകള്‍ മാത്രമാവും സൃഷ്ടിക്കപ്പെടുക. ആ കൊച്ചുഗായകര്‍ക്ക് ഈ ഗതി വരാതിരിക്കട്ടെ.

അഞ്ചല്‍ക്കാരന്‍ said...

10:30 ന് ഇതുവഴി വന്ന അനോനി ചേട്ടാ,

റിയാലിറ്റി ഷോകള്‍ മാത്രമല്ല സര്‍വ്വ തട്ടിപ്പുകളേയും അറിഞ്ഞു കൊണ്ട് ഉള്‍കൊള്ളുന്നതാണ് നാമ്മുടെ ഉപഭോഗ സംസ്കാരം. ഏതെങ്കിലും ഒരു തെറ്റിനെ ചൂണ്ടികാട്ടിയാല്‍ അതങ്ങ് അമേരിക്കാവില്‍ ഇങ്ങിനെയാണ് ഉഗാണ്ടയിലും ഉസ്ബെക്കിസ്ഥനിലും ഇങ്ങിനെയാണ് എന്നൊക്കെ പറഞ്ഞ് തടിതപ്പുക എന്നത് നമ്മുടെ ഇന്നത്തെ ശൈലിയും.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ലൂക്കാ,
ഇഷ്ടമുള്ളത് മാത്രമാണോ നാം കാണുന്നത്, കേള്‍ക്കുന്നത്, അനുഭവിക്കുന്നത്?

കാണാന്‍ ഇഷ്ടമില്ലാത്തവയാണ് നാം ദിനവും കാണുന്നതിലധികവും. കേള്‍ക്കാന്‍ ലവലേശം താല്പര്യമില്ലാത്തവയാണ് അനുനിമിഷം ശ്രവണേന്ദ്രീയങ്ങളില്‍ വന്നു പതിക്കുന്നത്. ഒരിക്കലും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന ദുരന്തങ്ങളാണ് എന്നും ജീവിതത്തില്‍ വന്നു ഭവിക്കുന്നത്.

അതുപോലെ കാണാന്‍ താല്പര്യമില്ലാത്ത കേള്‍ക്കരുതെന്ന് കരുതുന്ന ഒരു ദുരന്തം കാണാനും കേള്‍ക്കാനും അനുഭവിക്കാനും വിധിക്കപ്പെട്ടതാണ് ഇന്ന് സര്‍വ്വ ചാനലുകളിലും ആഘോഷിക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍.

അനുഭവിക്ക തന്നെ. എല്ലാ ഷോയും കാണാന്‍ ശ്രമിക്കും. ഏറ്റവും കുറഞ്ഞത് എന്റെ വികാരം ഇവിടെ കരഞ്ഞെങ്കിലും തീര്‍ക്കാമല്ലോ. ഇതുപോലുമില്ലാത്ത സാധാരണക്കാരനെ ഓര്‍ക്കുമ്പോഴാ....

വന്നതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി.

അഞ്ചല്‍ക്കാരന്‍ said...

അപ്പൂ,
അത് താങ്കളുടെ മാത്രം തോന്നലല്ല. സത്യത്തില്‍ കണ്ണിര്‍ സീരിയലുകളുടെ സ്ഥാനത്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കാവുന്ന ഒരിടപാട് ചാനലുകാര്‍ കണ്ടെത്തി നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്. ശരാശരി പ്രേക്ഷകന്റെ മൃദുല വികാരങ്ങളെ മാക്സിമം ചൂഷണം ചെയ്യുക എന്ന ഹീന തന്ത്രത്തിന്റെ ഫലമാണിന്ന് കാണുന്ന സര്‍വ്വ റിയാലിറ്റീ പേക്കൂത്തുകളും.


വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ബിന്ദു,
ഉത്ഘാടന മത്സരത്തില്‍ തന്നെ സ്റ്റാര്‍ സിംഗര്‍ രണ്ടായിരത്തി എട്ടിലെ “സ്റ്റാര്‍ സിംഗറിനെ” കണ്ടെത്തിയ രീതിയിലായിരുന്നു വിധികര്‍ത്താക്കളുടെ സമീപനം.

ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

തളത്തില്‍ ദിനേശന്‍,
അവതാരിക നന്നായി മലയാളം സംസാരിക്കും എന്നൊരാശ്വാസമുണ്ട്. പിന്നെ സൂര്യ ടി.വിയിലെ രമ്യക്ക് തുണിയലര്‍ജി ഉള്ളതായും അറിയില്ല. ഇതു രണ്ടും തന്നെ ഇമ്മിണി വല്യ കാര്യമാണ്.

പിന്നെയെല്ലാം കാത്തിരുന്ന് കാണാം.


വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

സാല്‍ജോ,
സര്‍വ്വതും കപട നാടകങ്ങള്‍. ബ്ലോഗെഴുതിയിട്ടെങ്കിലും പ്രതികരിക്കാന്‍ കഴിയുന്നത് ഗൂഗിള്‍ തന്ന അനുഗ്രഹം.


വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

വേണു,
രഞ്ജിനിയുടെ ചെയ്തികള്‍ ഒരു പേടിസ്വപ്നം തന്നെയായിരുന്നു.
രമ്യയുടെ വരവിനെ സ്വാഗതം ചെയ്യുന്നു.

ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

കൊച്ചു മുതലാളി,
ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

കൂറൂര്‍ ജീ,
ഉള്ള പ്രതിഭകളുടെ നാമ്പു നുള്ളല്‍ തന്നെയാണ് നാം റിയാലിറ്റി ഷോകളിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തിരിപ്പോന്ന ഗുണവശങ്ങളെ ആകാശത്തോളം ഉയര്‍ത്തി പറഞ്ഞ് ഒത്തിരിപ്പോന്ന തെറ്റുകളെ കണ്ടില്ലാന്ന് നടിച്ച് വേദിയില്‍ നിര്‍ത്തി കൊച്ചു ഗായകരുടെ കഴിവുകള്‍ കുഴിച്ചു മൂടുന്ന ഇന്നത്തെ റിയാലിറ്റി ഷോകള്‍ വിമര്‍ശിക്കപ്പെടേണ്ടുന്നതുണ്ട്.


സമൂഹ മനസ്സാക്ഷി ഉണരേണ്ടുന്ന സമയം അധിക്രമിച്ചിരിക്കുന്നു. റിയാലിറ്റി ഷോകളില്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് പങ്കെടുത്ത് താരമായില്ലായെങ്കില്‍ ഒരു പാട്ടുകാരനും സമൂഹത്തില്‍ വിലയുണ്ടാകില്ല എന്ന ദുരന്തത്തിലേക്കാണ് നാം പോകുന്നത്.

പുരസ്കാര ലബ്ദിയില്‍ ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിലെ താങ്കളുടെ സാനിദ്ധ്യത്തിന് ഹൃദയം നിറഞ്ഞ നന്ദി.

Cartoonist said...

anchal man, sorry for this english.

The prize donors being realtors has the added option to buy najeem out by paying him a nominal compensation in which case the donor could take the flat as stock-in-trade. Sale of this would bring about only business profit to him taxable at a lesser rate than that for winnings from lottery. In any case, donor has the knack to undevalue the sale too.

Poor Najeem, nammalum !

കുറ്റ്യാടിക്കാരന്‍|Suhair said...

സ്റ്റാര്‍ സിംഗര്‍ സമയത്ത് എനിക്ക് ഡ്യൂട്ടിയുള്ളത് എത്ര നന്നായി...