Wednesday, April 23, 2008
അതുല്യേച്ചീ....
നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു.
അമ്മമലയാളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മകളില്‍ നിറഞ്ഞ സ്നേഹമായി,
സ്വന്തം കരവിരുതില്‍ വിരിയിച്ച കളിപ്പാട്ടങ്ങളും മാലയും വളയും കമ്മലും ഒക്കെ കൂട്ടായ്മകളിലെ കുഞ്ഞുകുരുന്നുകള്‍ക്ക് സമ്മാനിച്ച് ഏവരുടേയും ചേച്ചിയായി നിറഞ്ഞ് നിന്ന അതുല്യേച്ചീ നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു...
ഒരു തിരുത്തല്‍ ശക്തിയായി അല്ലെങ്കില്‍ പരസ്പരം പൊരിനിറങ്ങുമ്പോള്‍ നേര് വഴിക്ക് നടത്താന്‍ ശ്രമിക്കുന്ന ഓപ്പോളായി അതുമല്ലെങ്കില്‍ വേറിട്ട് പോകുന്ന ബന്ധങ്ങളുടെ ഇഴയടുപ്പിക്കാന്‍ വൃണിത ഹൃദയത്തോടേ ഓടിനടക്കുന്ന മാതൃസ്നേഹമായി നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ വേണമായിരുന്നു...
അതുല്യേച്ചീ,
വരാനിരിക്കുന്ന കൂട്ടായ്മകളില്‍ നിങ്ങളുടെ സ്നേഹം എന്നും ഓര്‍ക്കപ്പെടും.
നന്ദി. വിട....
Subscribe to:
Post Comments (Atom)
5 comments:
അതുല്യേച്ചീ,
വരാനിരിക്കുന്ന കൂട്ടായ്മകളില്‍ നിങ്ങളുടെ സ്നേഹം എന്നും ഓര്‍ക്കപ്പെടും.
അഞ്ചലേ, നിങ്ങള്‍ എവിടായിരുന്നു? ഫോണില്‍ വിളിച്ചാലും കിട്ടുന്നില്ലല്ലോ.
എന്താ കാര്യം ? ചേച്ചി എവിടെ പോയി ? ഞാനൊന്നുറങ്ങിപോയി.
അതുല്ല്യചേച്ചിക്കു പകരം അത്യുല്ല്യ ചേച്ചി മാത്രം
signed
Post a Comment