Thursday, April 24, 2008

“നമുക്കിടയിലെ” ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് അഭിനന്ദനങ്ങള്‍‌...



ആര്‍പ്പുവിളികളേതുമില്ലാതെ “എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം വേറെ വാക്കിനെ സൃഷ്ടിക്കും...”
എന്ന സുന്ദരമായ ദര്‍ശനവുമായി രണ്ടായിരത്തി ഏഴിലെ ഒക്ടോബറില്‍ ബൂലോഗത്തേക്ക് കടന്ന് വന്ന് വളരെ നിശ്ശബ്ദമായി മലയാള ബ്ലോഗിങ്ങിന് തന്റേതായ സംഭാവനകള്‍ നല്‍കി ബൂലോഗത്ത് നിറ സാനിദ്ധ്യമായി തുടരുന്ന നമുക്കിടയിലെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന അനുഗ്രഹീത കഥാകാരന് കേരളാ സാഹിത്യ അക്കാഡമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിക്കുമ്പോള്‍ ഏറ്റവും അടുത്ത ഒരു ചങ്ങാതിക്കോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തിനോ ലഭിച്ച അംഗീകാരത്തിന്റെ സുഖമാണ് അനുഭവിക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ “തിരഞ്ഞെടുത്ത കഥാ സമാഹാരം” പുരസ്കാര ലബ്ദിക്കര്‍ഹമാകുമ്പോള്‍ ആ മഹാനായ കഥാകാരന്‍ ഒരു മലയാള ബ്ലോഗറും കൂടിയാണല്ലോ എന്ന വസ്തുതയാല്‍ മലയാള ബ്ലോഗിങ്ങിനും അഭിമാനിക്കാം.


ബ്ലോഗറായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനേക്കാള്‍ നാമേവരും അറിയുന്നത് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെയാണ് എന്നിരിക്കിലും ഒരു ബ്ലോഗറും കൂടി ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ലഭിക്കുന്ന ഒരംഗീകാരം “വായുവില്‍ വളരുന്ന മലയാളത്തിന്” ലഭിക്കുന്ന അംഗീകാരം കൂടിയാണ്.


പ്രിയപ്പെട്ട കഥാകാരാ അങ്ങയുടെ വിജയം ഞങ്ങള്‍ ഞങ്ങളുടെ സന്തോഷമാക്കി ഹൃദയത്തിലേക്കേറ്റുവാങ്ങുന്നു.


കഥാകാരന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍.

3 comments:

അഞ്ചല്‍ക്കാരന്‍ said...

ഈ പോസ്റ്റ് ബൂലോഗാ ക്ലബ്ബില്‍ പോസ്റ്റിയിരുന്നതാണ്. നമുക്കിടയിലെ ഒരാളാണോ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന നിര്‍ദ്ദോഷമായ സംശയം നമ്മുടെ പ്രിയപ്പെട്ട ബ്ലോഗറന്മാരില്‍ ഒരാള്‍ ഉന്നയിക്കുകയും ബൂലോഗ ക്ലബ്ബിനെ ഇങ്ങിനെയുള്ള “തോന്യാസ പോസ്റ്റുകള്‍” ഇടാനുള്ളൊരിടമായി മാറ്റിയതിനാല്‍ ബൂലോഗ ക്ലബ്ബ് തന്നെ പൂട്ടിക്കളയണമെന്ന് മറ്റൊരു ആരാധ്യയായ ബ്ലോഗര്‍ ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഈ പോസ്റ്റ് എന്റെ കുടികിടപ്പിലേക്ക് മാറ്റുന്നു.

പ്രിയരെ,
ഇതെന്റെ താല്പര്യമാണ്. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ വായിക്കാന്‍ തുടങ്ങിയത് ബ്ലോഗിലൂടെയല്ല. പക്ഷേ ഒരു ബ്ലോഗറും കൂടിയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നുള്ളതാണ് ഈ പോസ്റ്റിന്റെ ചേതോവികാരം.

ഇതെന്റെ സന്തോഷം. അതെനിക്ക് വിട്ട് തന്നേക്കൂ.

ബൂലോഗാ ക്ലബ്ബില്‍ ഈ പോസ്റ്റിട്ടപ്പോള്‍ പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

Areekkodan | അരീക്കോടന്‍ said...

Congrats to both

Mr. K# said...

പലപ്പോഴും പല നല്ല ബ്ലോഗുകളിലേക്കും പോസ്റ്റുകളിലേക്കും ചൂണ്ടിക്കാണിച്ചു തരാറുള്ളത് അഞ്ചല്‍ക്കാരനാണ്. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനും അദ്ദേഹത്തിന്റെ ബ്ലോഗ് കാണിച്ചു തന്നതിനും നന്ദി. ഇദ്ദേഹത്തെ പോലെ ഇനിയും നല്ല എഴുത്തുകാര്‍ ബ്ലോഗിലേക്ക് വരട്ടെ.