
മലയാള മനോരമയില്‍ കണ്ട ഒരു ക്ലാസ്സിഫൈഡാണ് മുകളില്‍.
“അവസാന തലമുറക്ക് ദൈവരാജ്യത്തിന്റെ സുവിശേഷവും”
“ഊശോമിശിഹായുടെ വീണ്ടും വരവും....”
“ജോസഫ് ഇടമറുകിന്റെ ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്രവും”
ഒക്കെ വിളംബരം ചെയ്തിരിക്കുന്ന മനോരമയിലെ ക്ലാസിഫൈഡില്‍ ഷാഹിദാ ബീവിയുടെ പരസ്യം വേറിട്ട് നില്‍ക്കുന്നത് അവരുടെ പരസ്യത്തില്‍ “Dr." കടന്ന് വരുന്നത് കൊണ്ടാണ്.
രണ്ട് പരസ്യങ്ങളാണ് ഡാക്കിട്ടറുടേതായിട്ട് മനോരമയില്‍ വന്നിട്ടുള്ളത്.
ഒന്ന്: “സര്‍വ്വ പ്രശ്നത്തിനും പരിഹാരം അറബിക് കര്‍മ്മങ്ങളിലൂടെ പ്രോസസ് ചെയ്ത് സര്‍വ്വ മതസ്ഥര്‍ക്കും രെജിസ്ട്രേഡ് തപലാലിലൂടെ അയക്കപ്പെടും.”
രണ്ട്: “ആയിരത്തി ഒരുന്നൂറ് രൂപക്ക് തപാലിലൂടെ മദ്യപാനം നിര്‍ത്തി കൊടുക്കപ്പെടും.”
ഒന്നാമത്തെ പരസ്യത്തില്‍ ഡാക്കിട്ടറുടെ പ്രസ്ഥാനം “ദാറുല്‍ഷിഫാ ജ്യോതിഷാലയം” ആണെങ്കില്‍ രണ്ടാമത്തെ പരസ്യത്തില്‍ ജ്യോതിഷാലയം മുറിഞ്ഞുപോയ “ദാറുല്‍ ഷിഫ”യാണ്.
എറണാകുളം ജില്ലയിലെ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഷിഫ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരി ഡോക്ടര്‍ എന്ന പദവി തന്റെ പേരിനൊപ്പം ചേര്‍ത്ത് കൂടോത്ര കച്ചവടം നടത്തുന്നതിലെ കൌതുകമാണ് Dr. ഷാഹിദാ ബീവിയുടെ പരസ്യം ഒരു പോസ്റ്റായി മാറാന്‍ കാരണം. കൂടോത്രവും ശുദ്രവും വാസ്തുവും യന്ത്രവും ചാത്തന്‍സേവയും ഒക്കെ ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും നിരന്തര പരസ്യ പ്രചാരണങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നിടത്ത് ഷാഹിദാ ബീവിയുടെ പരസ്യം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ കൂടോത്രം കൂട്ടിലാക്കി കൊറിയര്‍ ചെയ്ത് തരുന്നത് ഡോക്ടര്‍ ഷാഹിദയാകുമ്പോള്‍ അവിടെ വാര്‍ത്ത ജനിക്കപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ഷാഹിദ ഡോക്ടറാണോ? ആണെങ്കില്‍ കൂടോത്രം പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ അസോസിയേഷന്‍ അനുവദിച്ചിട്ടുണ്ടോ? ഇന്നി സിദ്ധവൈദ്യത്തിലോ കൂടോത്രത്തിലോ ചാത്തന്‍ സേവയിലോ മറ്റോ ഡോക്ടറേറ്റോ ഫെലോഷിപ്പോ വല്ലതും ലഭിച്ചിട്ടുണ്ടാകുമോ? അങ്ങിനെയാണെങ്കില്‍ കൂടോത്രത്തില്‍ ഡോക്ടറേറ്റ് നല്‍കുന്ന യൂണിവേഴ്സിറ്റി ഏതാണ്? ഒരു പരസ്യം സ്വീകരിക്കുമ്പോള്‍ ആ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ഏറ്റവും പ്രാഥമിക കാര്യങ്ങളെങ്കിലും ശരിയാണോ എന്ന് അന്വോഷിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത പത്രക്കാര്‍ക്കില്ലേ?
ധാര്‍മ്മികത:
ഹയ്യോ പറഞ്ഞ് തീര്‍ന്നില്ല....
ദേണ്ടെ പോന്ന് മറ്റൊരു ക്ലാസ്സിഫൈഡ്.
“ സര്‍വ്വ മതസ്ഥര്‍ക്കും സര്‍വ്വ പ്രശ്ന പരിഹാര കേന്ദ്രം പെരിങ്ങോട്ടുകര ദേവസ്ഥാനം ".
മിന്നി മറഞ്ഞത് സര്‍വ്വ ദുരാചാരങ്ങളേയും അടിമുടി എതിര്‍ക്കുന്ന നമ്മുടെ സ്വന്തം പുരോഗമന പ്രസ്ഥാനത്തിന്റെ സ്വന്തം ചാനലില്‍ തന്നെ. ഹോ... ഇന്നിയിപ്പോ തര്‍ക്കത്തിന് പോയാല്‍ ആ ദേവസ്വം മന്ത്രിപുംഗവന്റെ വായിലിരിക്കുന്നതും കൂടി കേള്‍ക്കേണ്ടി വരും. ഞാനൊന്നും പറഞ്ഞില്ലേ എന്റെ സുധാകര നാരായണാ...
12 comments:
സര്‍വ്വ മതസ്ഥര്‍ക്കും രെജിസ്ട്രേഡായി സര്‍വ്വ പ്രശ്ന സംഹാര ക്രിയ ഒരു ഡോക്ടറില്‍ നിന്നും...
ഡോക്ടറേറ്റ് ഇന്‍ കൂടോത്ര ശാസ്ത്രമാണ്‍, അപ്പോ ഡോക്ടറ് എന്ന് വെക്കുന്നതിലെന്താ തെറ്റ്...;)
ഒരു സമസ്യാപൂരണം:
ഇല്ലാത്തതെല്ലാമപരന്റെ മുഖത്തുനോക്കി
ചൊല്ലാനറയ്ക്കാത്ത 'ഡോക്ടര്‍ടെ' പുറത്തുതന്നെ
“കൊല്ലല്ലെയെന്നെ” എന്നേറെ വിളിക്കുവോളം
തല്ലാണു് നല്ല വഴിയെന്നതു് തീര്‍ച്ചയല്ലേ?
അവര്‍ സ്വയം വില്‍ക്കുന്നവര്‍...
...........? :)
അവരെ പോലീസ് പിടിക്കില്ല എന്നുതോന്നുന്നു. കാരണം അവര്‍ക്ക് താടിയും കാവിവസ്ത്രവും ഇല്ല!!
കുടോത്രവും ചാത്തന്മാരുമോക്കെ
ഇന്നും നമ്മുടെ ബുദ്ധിയുള്ള സമൂഹത്തിന്റെ
ഇടയിലും ജീവിക്കുന്നു എന്നതാണ് ഏറെ വേദനിപ്പിക്കുന്ന വസതുത
:)
ഈ ബ്ലോഗില്‍ കമെന്റ് കൂട്ടണ കൂടോത്രോം ഇവര് ചെയ്യോ?. ചെയ്യുവാരിക്കും എല്ലാ പ്രശ്നത്തിനും പരിഹാരമെന്നല്ലേ പറേണേ :)
qw_er_ty
Dr.ഷാഹിദയെന്ന പുണ്യവനിതയേയും അവരുടെ പുണ്യചരിതാവലി പ്രസിദ്ധീകരിച്ച് ന്യൂനപക്ഷ ഐക്യം ഊട്ടി ഉറപ്പിച്ച മനോരമ അഥവാ മലയാളഭാഷ/മലയാളഭാഷ അഥവാ മനോരമയേയും അടച്ചാക്ഷേപിക്കുക വഴി,അഞ്ചല്‍ക്കാരനെന്ന ജാതിയോ മതമോ തിരിച്ചറിയാന്‍ കഴിയാത്തവിധം പേരുള്ള താങ്കള്‍ വര്‍ഗീയ ഫാസിസ്റ്റുകളുടെ കയ്യിലെ ചട്ടുകമോ സംഘപരിവാറിന്റെ പിണിയാളോ ഒക്കെയാവാമെന്ന് സംശയിച്ചു! സഖാവ്:വിഷ്ണുമായയുടെ വിപ്ലവാശയങ്ങളേയും വിമര്‍ശിച്ചുകൊണ്ട് തുനിഞ്ഞിറങ്ങിയതില്‍ നിന്നും താങ്കള്‍ കമ്യൂണിസ്റ്റ് വിരുദ്ധകൂടോത്രക്കാരനാണെന്നും തോന്നുന്നു!
എന്തായാലും തൊഴിലാളിചാനലില്‍ ഞങ്ങള്‍ തുടങ്ങാന്‍ പോകുന്ന ലൈവ് മന്ത്രവാദപരിശീലനക്കളരിയില്‍ താങ്കള്‍ക്കും പങ്കെടുക്കാം!!
:)
ippo entatuththum aalukalu varunnuntedey, koodothram cheyyaanekkontu.
;)
Post a Comment