Sunday, June 08, 2008
ഫയര്‍ഫോക്സിനെ ലോക റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കൂ...
സ്വതന്ത്ര ബ്രൌസിങ്ങ് സോഫ്റ്റ് വെയറായ ഫയര്‍ഫോക്സ് മൊസില ഒരു ലോക റെക്കോര്ഡിനരുകിലാണ്. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സോഫ്റ്റ് വേറായി ഫയര്‍ഫോക്സ് മൊസില-3 മാറുന്ന നിമിഷത്തില്‍ പങ്കാളിയാകാന്‍ സ്വതന്ത്ര സോഫ്റ്റ് വേറിനെ പ്രോത്സാഹിപ്പിക്കുന്ന ഏവരും തയ്യാറാകണം. ഫയര്‍ഫോക്സ് മൊസില - 3 പ്രസിദ്ധീകരിക്കുന്ന ദിവസം ഈ ഉദ്യമത്തില്‍ പങ്കുചേരുന്നവര്‍ക്ക് ലോകറിക്കാര്‍ഡ് പ്രകടനത്തില്‍ പങ്കാളിയായതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ ലിങ്കിലൂടെ ലോക റെക്കോര്‍ഡ് പ്രകടനത്തില്‍ ഫയര്‍ഫോക്സ് മൊസിലയോടൊപ്പം ചേരാം.
കൂടുതല്‍ വിവരങ്ങള്‍ വി.കെ.ആദര്‍ശിന്റെ ഫയര്‍ഫോക്സ് ലോക റിക്കാര്‍ഡിന് ഒരുങ്ങുന്നു എന്ന ലേഖനത്തില്‍ വായിക്കാം.
Subscribe to:
Post Comments (Atom)
1 comment:
നന്ദി സുഹൃത്തേ, ഇത്തരമൊരു നല്ല പോസ്റ്റിനു. ഈ ശ്രമത്തില്‍ എന്റെ എളിയ പങ്കാളിത്തം ഉറപ്പു നല്കുന്നു........... എല്ലാ വിധ ആശം സകളും നേരുന്നു.
Post a Comment