കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പ് ഇവന് തന്നെ. ഷിന്‍ഡാഗ ടണല്‍ കേറി ഇടത്തേക്ക് തിരിഞ്ഞ് കരാമയിലേക്ക് പോകുമ്പോള്‍ ഏവരേയും ഇവനാണ് സ്വാഗതമോതുന്നത്.
ഇവന് രണ്ടാമന്. അതേ റോഡില്‍ മുന്നോട്ട് പോകവേ ഈദ്ഗാഹിനു മുന്നില്‍ നിറഞ്ഞ് നില്ക്കുന്നു. “ഞാനാരാ മോന്” എന്ന് മറ്റൊറ്റ തെങ്ങുകളെ നോക്കി കൊഞ്ഞനം കാട്ടുന്ന പോലെ തോന്നും ഇവന്റെ നില്പ് കണ്ടാല്‍.
ഗ്രൂപ്പ് ഫോട്ടൊ. അതേ വഴിക്ക് ഇത്തിരിക്കൂടെ മുന്നോട്ട് പോയാല്‍ ഇവന്മാര് മൂന്ന് പേരെ ഒന്നുച്ച് കാണാം. ഇടക്ക് ഒരു ഒറ്റയാനുണ്ട്. ആദ്യത്തവനും മൂന്നാമത്തവനും നാലാമത്തവനും ഇരട്ടകളാണ്. കുട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍ ഇതില്‍ രണ്ടാമത്തവനാണ്.
ഇവന് മൂന്നാമന്. (ഗ്രൂപ്പില്‍ കണ്ട ആദ്യത്തവന്.)
ഗ്രൂപ്പില്‍ രണ്ടാമന്. കൂട്ടത്തില്‍ ഏറ്റവും ചിന്നന്. ആരോഗ്യം തീരെ പോര. അടുത്തകാറ്റിന് യമപുരി പൂകുന്ന ലക്ഷണമാണ്.
ഗ്രൂപ്പില്‍ മൂന്നാമന് വെള്ളക്കായും കൊതുമ്പും ഇവനിലേ പേരിനെങ്കിലും കാണാനാകുള്ളൂ. നിരയില്‍ ഏറ്റവും അവസാനത്തവനാണിവന്‍. കരാമയോട് ചേര്‍ന്നാണ് നില്പ്.
ഏറ്റവും ഒടുവിലത്തവന്റെ വെള്ളക്കായില്‍ മാത്രം ഫോക്കസ് ചെയ്തെടുത്തതാണ്. പൊട്ടോ പിടുത്തക്കാരന്റെ പരിചയ സമ്പന്നതകാരണം വെള്ളക്ക മാത്രം കിട്ടിയില്ല.
ഒരു നിരയയില്‍ അഞ്ച് തെങ്ങുകള്‍ ഇരട്ടകളായി കണ്ടപ്പോള്‍ തോന്നിയ കൌതുകം. അതും മരുഭൂമിയില്‍ വളര്‍ത്തി നിര്‍ത്തിയിരിക്കുന്ന തെങ്ങുകള്‍. ഒരിക്കലും കായിക്കാത്ത തെങ്ങുകള്‍. ഈതെങ്ങുകളെ ഇരട്ടകളായി കൃതൃമമായി ഉല്പാദിപ്പിക്കുന്നതാണോ? അല്ലാതെ ഇതെങ്ങിനാ ഏകദേശം ഒരേ പ്രായത്തിലുള്ള ഒന്നിലധികം തെങ്ങുകള്‍ ഇരട്ടകളായി പിറക്കുന്നത്?
5 comments:
ഒരു ഗ്രൂപ്പ് ബ്ലോഗില്‍ അംഗമായിരുന്നപ്പോള്‍ പോസ്റ്റിയിരുന്നതാണ്. അവിടുന്ന് കുറ്റീം പറിച്ച് പോന്നപ്പോള്‍ ഇരട്ടകളേയും കൂടെ കൂട്ടി. ഇരട്ടകളെ സ്വന്തം പട്ടയ സ്ഥലത്തേക്ക് പറിച്ച് നടുന്നു.
ഇതു തെങ്ങാണോ? ഇതില്‍ തേങ്ങ ഉണ്ടാവാറുണ്ടോ?
ഇതില്‍ തേങ്ങ ഉണ്ടായിരുന്നെങ്കില്‍ എത്ര തേങ്ങാ കിട്ടുമായിരുന്നു അല്ലേ..പ്രകൃതിയുടെ വികൃതി ഇതൊക്കെ തന്നെ അല്ലേ...നല്ല പോട്ടങ്ങള്..
കൂലി തര്‍ക്കത്തിനു സാധ്യത കാണുന്നു. ഒരു തെങ്ങില്‍ കയറുന്ന കയറ്റു കൂലിയോ രണ്ടു തെങ്ങില്‍ കയറുന്ന കൂലിയോ തേങ്ങ ഇടീലിനു് കൊടുക്കേണ്ടതു്.?
പണ്ടു പണ്ടൊരു തേങ്ങ് ഒറ്റത്തടിയായി നീണ്ടു നീണ്ടാകാശം തൊട്ടപ്പോള്‍ അരികിലിരുന്നു പന്തലിച്ച ആല്‍മര ചില്ലകള്‍ നോക്കി അസൂയപ്പെട്ടു. അങ്ങിനെ അസൂയപ്പെട്ട തെങ്ങ് പുനര്ജനിച്ചതാണി കാണുന്ന കോലങ്ങള്‍.
Post a Comment