ഒരു മോഷണം കൂടി ബൂലോഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നു. മലയാള സിനിമാ നിരൂപണവും ഫോട്ടോ പിടുത്തവുമായി ബൂലോഗത്ത് നിറ സാനിദ്ധ്യമായ ഹരീയുടേതായ ഫോട്ടോകളാണ് ഇത്തവണ ചോരണത്തിന് വിധേയമായിരിയ്ക്കുന്നത്.
രണ്ടായിരത്തി എട്ട് മാര്‍ച്ച് ഇരുപത്തിനാലാം തീയതിയിലെ മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഹരീയുടെ ഒരു ചിത്രം അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ പരസ്യത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. രണ്ടായിരത്തി ഏഴ് സെപ്റ്റംബർ രണ്ടിന് ഹരീ ഫ്ലീക്കറില്‍ പ്രസിദ്ധീകരിച്ച തന്റെ ചിത്രമാണ് ചോരണത്തിന് വിധേയമായിരിയ്ക്കുന്നത്. ഹരീയുടെ ചിത്രത്തിന്റെ മികവ് തന്നെയാണ് അത് മോഷ്ടിക്കപ്പെടാന്‍ കാരണമായത് എന്നത് നിസ്സംശയം പറയാം.
മാധ്യമം തങ്ങളുടെ തന്നെ വെളിച്ചം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഹരീയുടെ ചിത്രം ദുരുപയോഗം ചെയ്തിരിയ്ക്കുന്നത് എന്നത് ഈ ചോരണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിയ്ക്കുന്നു. ബ്ലോഗില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ഒരു കോപ്പീ പേസ്റ്റിന്റെ അകലത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് അനായാസം ലഭിയ്ക്കും എന്ന അവസ്ഥയാണ് ഇന്നുള്ളത്. ഉത്തരവാദപ്പെട്ട ഒരു മലയാളം പത്ര സ്ഥാപനം തന്നെ ഇങ്ങിനെയൊരു നിലപാട് സ്വീകരിച്ചതിനെതിരേ പ്രതിഷേധിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ല.
ഹരീ തന്നെയാണ് ചിത്ര ചോരണത്തെ കുറിച്ച് പോസ്റ്റിട്ടിരിയ്ക്കുന്നത്. ആ ചിത്രത്തോട് ഹരീയ്ക്കുള്ള വൈകാരികത അദ്ദേഹത്തിന്റെ ഈ കമന്റില്‍ നിന്നും വ്യക്തവുമാണ്. മാധ്യമത്തിന്റെ ചിത്ര ചോരണം കൂടുതല്‍ മനസ്സിലാക്കാന്‍ ഹരീയുടെ ബ്ലോഗ് സന്ദര്‍ശിയ്ക്കുക.
മാധ്യമത്തോടുള്ള പ്രതിഷേധം അറിയിയ്ക്കുന്നതോടൊപ്പം ഹരീയ്ക്ക് ധാര്‍മ്മികമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
Friday, August 01, 2008
Subscribe to:
Post Comments (Atom)
12 comments:
ഇത്തവണ ഉത്തരവാദപ്പെട്ട ഒരു മലയാള പത്രം തന്നെയാണ് ചോരണം നടത്തിയിരിയ്ക്കുന്നത്.
ഹരിയ്ക്ക് സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
Your blog is being listed by www.keralainside.net. When you write your next new blog please submit your blog details to us. Thank You..
പ്രതിഷേധിയ്ക്കുന്നു
പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നു
പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നു
പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടതിന് ആദ്യം നന്ദി പറയട്ടെ.
> ‘വെളിച്ചം’ എന്ന മാധ്യമത്തിന്റെ സപ്ലിമെന്റിലാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
> സപ്ലിമെന്റിന്റെ പരസ്യം മാര്‍ച്ച് 24-ലെ മാധ്യമം വാരികയില്‍ ഉള്‍പ്പെടുത്തിയിരുന്നു (ബാക്ക്-കവര്‍ ഇന്‍).
> പരസ്യത്തില്‍ ‘വെളിച്ച’ത്തിന്റെ വിവിധ ലക്കങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിലൊന്നിലാണ് ഞാന്‍ ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.
> ഈ പത്രത്താളിന്റെ മാത്രം തീയതി വ്യക്തമാവുന്നില്ല. മറ്റുള്ള താളുകള്‍ 2008 ഫെബ്രുവരി 25, മാര്‍ച്ച് 3 എന്നിവയാകയാല്‍(ആ ഓര്‍ഡറിലാണ് അടുക്കിയിരിക്കുന്നത്) ഈ പത്രം മാര്‍ച്ച് 10 അല്ലെങ്കില്‍ മാര്‍ച്ച് 17 തീയതികളിലൊന്നില്‍ പ്രസിദ്ധീകരിച്ചതാണെന്നു കരുതുന്നു.
> പത്രത്തിന്റെ ഒരു ഒറിജിനല്‍ കോപ്പി ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും പഴയതായതിനാലും, ഇത് ഒരു സപ്ലിമെന്റ് ആയതിനാലും ലഭിക്കുവാനുള്ള സാധ്യത വളരെ വിരളമാണ്. ലഭിക്കുന്നെങ്കില്‍, കൂടുതല്‍ വിവരങ്ങള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതാണ്.
ഒരിക്കല്‍ കൂടി നന്ദി.
ഓഫ്: ഹരീ എന്നാണേ, ഹരി അല്ല. :-)
--
At first let me express my protest in this matter and extend my support to Hari and all.
Another point I want to get clarified is regarding the date & time appeared in the previous comments of this post.In all, and even in the original post the date is "August 02". Anyhow I am writting this comment on Friday,August 01,at 07.30 pm. So I think all the others are " kaalathinu munpe parakkunna pakshikal"
Will anybody clarify why this happened
PS: On preview, under this comment also, date is mistakenly appeared as Aug 02.
ഹരീ,
പേരില്‍ വന്ന പിശക് തിരുത്തിയിട്ടുണ്ട്.
ബാലുവിന്റെ സംശയം ശരിയായിരുന്നു. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. സെറ്റിങ്ങ്സ് ശരിയാക്കിയിട്ടുണ്ട്.
നന്ദി.
പ്രതിഷേധം രേഖപ്പെടുത്തുന്നു...
)-
മാധ്യമം.. വെളിച്ചം.. !
ഉദ്യമം ശരിയായില്ല..
ഞാനും പ്രധിഷേധം അറിയിക്കുന്നു..
എല്ലാവിധ പിന്തുണയും
ഓഫ്:പണ്ട് വെബ്സൈറ്റുകളില്‍ നിന്നും ഫ്രീയായിക്കിട്ടിയ പല ഫോട്ടൊകളും വെച്ചാ ഓരൊ ഡിസൈനിഗും ചെയ്തിരുന്നത്, അള്ളാണെ ഞാന്‍ മോട്ടിച്ചതല്ല അവരു വെറുതെ തന്നോണ്ടാ..:)
Post a Comment