Wednesday, February 11, 2009

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രിയാല്‍ നാഥനില്ലാക്കളരിയാകുന്ന കേരളം!

ഒരു ജനാധിപത്യ സംവീധാനത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം അക്ഷന്തവ്യമായ തെറ്റോ അല്ലെങ്കില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത ഒരു പ്രതിഭാസമോ അല്ല. ഭാരതത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരാണ്. വ്യക്തിയില്‍ നിന്നും വിമുക്തമാക്കപ്പെട്ട ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത ദേശത്ത് ഉണ്ടോ എന്ന് ഒരുവന്‍ പരതിയിറങ്ങിയാല്‍ അങ്ങിനെയല്ലാത്ത ഒന്നിനെ കണ്ടെത്തുക അത്രയെളുപ്പം ആയിരിയ്ക്കുകയും ഇല്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കോണ്‍ഗ്രസ് ചരിത്രം തന്നെ വ്യക്തിയില്‍ അധിഷ്ടിതമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ബാറ്റണ്‍ ഇന്ദിരാഗാന്ധിയ്ക്കു കൈമാറി, ഇന്ദിരാഗാന്ധിയെന്ന വ്യക്തി കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായി. പിന്നെ രാജീവ് ഗാന്ധി വന്നു. ഇപ്പോള്‍ കോണ്‍ഗ്രസെന്നാല്‍ മാഡമെന്നായി വ്യക്തി രാഷ്ട്രീയം കോണ്‍ഗ്രസില്‍ പൊടി പൊടിയ്ക്കുന്നു. ഇടയ്ക്കെപ്പോഴൊക്കെ വ്യക്തിയില്‍ നിന്നും കോണ്‍ഗ്രസ് രാഷ്ട്രീയം വിമുക്തമാക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെയും ചരട് പൊട്ടിയ പട്ടം പോലെ കോണ്‍ഗ്രസ് ദിശയറിയാതെ വട്ടം കറങ്ങിയിട്ടുമുണ്ട്.

പവാറില്ലാതെ എന്‍.സി.പിയുണ്ടോ? ലാലുപ്രസാദ് യാദവ് ഇല്ലാത്ത ആര്‍.ജെ.ഡി എങ്ങിനെയിരിയ്ക്കും? പോയ കാലത്ത് എ.ഐ.ഡി.എം.കെ എന്നാല്‍ എം.ജീ.ആര്‍ എന്നായിരുന്നു അര്‍ത്ഥം. അതു പിന്നെ ജയലളിതയെന്നായി മാറി. തെലുങ്കു ദേശം എന്‍.ഡി.രാമറാവുവായിരുന്നത് ഇപ്പോള്‍ ചന്ദ്രബാബുനായിഡു. ഡി.എം.കെ എന്നാല്‍ അന്നും ഇന്നും കലൈഞ്ജര്‍ കരുണാനിധി തന്നെ. സാമാജ് വാ‍ദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും, എണ്ണിയാലൊടുങ്ങാത്ത ജനതാദള്ളുകളും എല്ലാം വ്യക്തികളെ ചുറ്റിപ്പറ്റി ഭരണത്തിന്റെ ഇടനാഴികളില്‍ വട്ടം കറങ്ങുന്ന പ്രസ്ഥാനങ്ങള്‍ തന്നെ.

അങ്ങിനെ വന്നു വന്നു നമ്മള്‍ രാഷ്ട്രീയപ്രബുദ്ധ കേരളത്തിലേയ്ക്കെത്തിയാലോ ഒരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും വ്യക്തികള്‍ അതാതു പാര്‍ട്ടികള്‍ക്കുള്ളിലെ തന്നെ മഹാ പ്രസ്ഥാനങ്ങളാണ്! പാര്‍ട്ടിയേയും പാര്‍ട്ടിക്കുള്ളിലെ വ്യക്തിപ്രസ്ഥാനങ്ങളേയും തിരിച്ചറിയുക കഠിന പ്രയത്നം തന്നെ. മാണിസാര്‍ ഒരു പ്രസ്ഥാനം. പിള്ള സാറോ മറ്റൊരു പ്രസ്ഥാനം. ജേക്കബ്ബ് സാറും പ്രസ്ഥാനമല്ലാതെ മറ്റെന്താണ്? ഗൌരി സഖാവ് ഒരു പ്രസ്ഥാനം. എം.വി. രാഘവന്‍ സഖാവ് വേറൊരു വിപ്ലവ പ്രസ്ഥാനം. ശിഹാബ് തങ്ങളില്ലാതെ എന്തോന്ന് മുസ്ലീം ലീഗ്. പീ.ജേ.ജോസഫ് തന്നെയല്ലേ പ്രസ്ഥാനമെങ്കില്‍ പ്രസ്ഥാനം? കെ.ടി.ജലീല്‍ ഒറ്റയ്ക്കൊരു പ്രസ്ഥാനം. വെളിയം ഭാര്‍ഗ്ഗവന്‍ മുഴുത്ത മറ്റൊരു വിപ്ലവ പ്രസ്ഥാനം. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭരണം കിട്ടും വരെ കാത്തിരിയ്ക്കണം കോണ്‍ഗ്രസില്‍ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ട് എന്നു തിരിച്ചറിയണം എങ്കില്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, ഏ.കെ. ആന്റണി, കരുണാകരന്‍, അങ്ങിനെ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ടാകാനും സാധ്യത തള്ളിക്കളയാന്‍ തരമില്ല.

പിന്നെന്തു കൊണ്ട് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം പാടില്ല. വി.എസ്. അച്യുതാനന്ദന്‍ സഖാവ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നതില്‍ എന്തു ഭംഗികേടാണ് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉള്ളത്? ഒരു തെറ്റുമില്ല. പക്ഷേ തെറ്റിയതു മുഴുവനും സഖാവ് അച്യുതാനന്ദനാണ്.

കോണ്‍ഗ്രസ് മുതല്‍ മുരളീധരന്‍ വരെയുള്ളവരുടെ വ്യക്തിധിഷ്ടിത രാഷ്ട്രീയത്തില്‍ നിന്നും അച്യുതാനന്ദന്‍ വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഒരോ വ്യക്തിയും പ്രസ്ഥാനമായി മാറുമ്പോള്‍ അതാത് പാര്‍ട്ടിയിലെ ഏറ്റവും ചെറിയ ഒരു വിഭാഗത്തിന്റെ എങ്കിലും പിന്തുണ പരസ്യമായി ആര്‍ജ്ജിയ്ക്കുവാന്‍ പ്രസ്ഥാനമായി വളര്‍ന്നു കൊണ്ടിരുന്ന ഒരോ വ്യക്തിയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നുള്ളിടത്താണ് അച്യൂതാനന്ദന്‍ ഒരു മഹാ അബദ്ധമായി മാറുന്നത്. അച്യുതാനന്ദന്‍ പരാജയപ്പെടുന്നതും അവിടെയാണ്. സ്വന്തം പാര്‍ട്ടിയിലെ ആരും പിന്തുണയ്ക്കാത്ത ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാല്‍ എന്ത് നാശമാണോ ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നത് എന്നതിന്റെ നാളത്തെ ഉദാഹരണം കൂടിയായിരിയ്ക്കും നമ്മുടെ കുഞ്ഞു കേരളം.

ഭരണ പക്ഷത്തുള്ള നൂറ് എം.എല്‍.ഏ. മാരില്‍ ഒരാളായിട്ടാണ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്. എന്തൊക്കെ പറഞ്ഞാലും ആ നൂറുപേരില്‍ ഒരാളാകാന്‍ അദ്ദേഹത്തെ സഹായിച്ചത് എണ്ണയിട്ടപോലെ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടീ സംവീധാനമാണ്. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുന്നത് ഒരു വ്യക്തിയുടെ നയങ്ങള്‍ മാറി പുതിയൊരു വ്യക്തിയുടെ നയങ്ങള്‍ വരുന്നതിനു തുല്യമല്ല. ഭാരതത്തിലെ വ്യക്ത്യാധിഷ്ട്രിത രാഷ്ട്രീയം എല്ലായിപ്പോഴും പേരിനെങ്കിലും ഒരു പാര്‍ട്ടിയുടേയും നയത്തിന്റേയും പ്രാതിനിധ്യം അവകാശപ്പെടാറുണ്ട്. ഏറ്റവും കുറഞ്ഞത് നയപരമായ തീരുമാനങ്ങള്‍ എങ്കിലും വ്യക്ത്യാധിഷ്ടിത രാഷ്ട്രീയത്തിലും പാര്‍ട്ടിയാണ് എടുക്കാറുള്ളത്.

സഖാവ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഇന്നു അദ്ദേഹത്തിനു പാര്‍ട്ടിയില്ല. പിന്നെയെങ്ങിനെ നയം രൂപീകരിയ്ക്കും? ഇപ്പോള്‍ അദ്ദേഹത്തിന്റേതായ നയങ്ങള്‍ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ല. അദ്ദേഹം പോലുമല്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലില്ലാത്ത അദ്ദേഹത്തിന്റെ മാത്രം വിശ്വസ്തരാണ്. ആ വിശ്വസ്തര്‍ അദ്ദേഹത്തിന്റെ ഇന്നലെകളില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ അല്ലായിരുന്നു. ഇന്നി നാളെ അദ്ദേഹം മുഖ്യമന്ത്രിയല്ലാതായാല്‍ അദ്ദേഹത്തോടൊപ്പം ഇവര്‍ ഉണ്ടാവുകയും ഇല്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ചങ്ങാതിമാര്‍ ആരാണെന്ന് പൊതു ജനത്തിനും അറിയില്ല. എന്തായാലും അവര്‍ പാര്‍ട്ടിക്കാരല്ല. ജനമറിയുന്ന ഉദ്യോഗസ്ഥരുമാകാന്‍ വഴിയില്ല. ഘടകകക്ഷികള്‍ ആരും ഇപ്പോള്‍ വി.എസ്സിനു ഓശാന പാടാന്‍ തയ്യാറാകും എന്നും തോന്നുന്നില്ല. ആരാണ് കൂടെയുള്ളതെന്ന് മുഖ്യമന്ത്രിയ്ക്ക് മാത്രം അറിയാവുന്ന അരമന രഹസ്യം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇതൊട്ടും അഭികാമ്യമല്ല തന്നെ.

ഒന്നുകില്‍ പാര്‍ട്ടിയെ അനു‍സരിച്ച് പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് അനുസൃതമായി ഭരിയ്ക്കുക. അല്ലെങ്കില്‍ പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരുക. എന്നിട്ട് പാര്‍ട്ടിയെ കൊണ്ട് തന്റെ നയങ്ങള്‍ അംഗീകരിപ്പിയ്ക്കുക. ഇതു രണ്ടും വി.എസ്സിനു ഇന്നി കഴിയില്ല. ആദ്യത്തേതിനു ഉള്ള സാധ്യതകള്‍ അദ്ദേഹം തന്നെ കൊട്ടിയടച്ചു. പാര്‍ട്ടിയ്ക്ക് ഇന്നി വീണു കിട്ടുന്ന ആദ്യാവസരത്തില്‍ തന്നെ സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്‍ അല്ലാതാകും. മറ്റൊരു സഖാവ് എം.വി.രാഘവനോ സഖാവ് കെ.ആര്‍. ഗൌരിയോ കേരളത്തില്‍ ഉദയം ചെയ്യാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും.

പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരണമെങ്കില്‍ വി.എസ്സ് ആദ്യം പാര്‍ട്ടിക്കാരന്‍ ആകണം. ഇന്നി ഒരു നല്ല പാര്‍ട്ടിക്കാരന്‍ സഖാവ് ആകാന്‍ അദ്ദേഹത്തിനു കഴിയുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ എപ്പോഴാണ് അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റായിട്ടുള്ളത്? എന്നും എപ്പോഴും വി.എസ്സ്. പ്രതിപക്ഷ നേതാവ് ആയിരുന്നു. അത് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും. പാര്‍ട്ടിയില്‍ ഇ.എം.എസ്സിന്റെ കാലം മുതല്‍ അദ്ദേഹം എപ്പോഴും ഒരു ഭാഗത്തിനു എതിരായിരുന്നു. ഈ.കെ.നായനാര്‍ക്ക് ഇദ്ദേഹം വെച്ച കെണികള്‍ ഭുമിമലയാളം അത്ര പെട്ടെന്ന് മറക്കും എന്നു തോന്നുന്നില്ല. അന്ന് പിണറായി ആയിരുന്നു കൂട്ടിന്. എം.വി.രാഘവന്റെയും ഗൌരിയമ്മയുടേയും അപചയങ്ങളുടേയും ആണിക്കല്ല് ഒരു പക്ഷേ വി.എസ്സ്. ആയിരിയ്ക്കും. അതായത് എപ്പോഴും അദ്ദേഹത്തിനു ആരെയെങ്കിലും എതിര്‍ത്ത് കൊണ്ടിരിയ്ക്കണം. പ്രതിപക്ഷത്താണെങ്കില്‍ ഭരണപക്ഷത്തെ ശക്തിയുക്തം എതിര്‍ത്തു കൊണ്ടേയിരിയ്ക്കാം. ഭരണപക്ഷത്താ‍യപ്പോള്‍ പക്ഷേ കേരളത്തില്‍ ഒരു പ്രതിപക്ഷം ഇല്ലാത്തതു കൊണ്ട് എതിര്‍ക്കാന്‍ ഒരു പക്ഷമില്ല. അതുകൊണ്ട് സ്വന്തം പാര്‍ട്ടിയെ എതിര്‍പക്ഷത്താക്കി അതിനെ അങ്ങ് എതിര്‍ക്കുന്നു എന്നു മാത്രം.

ജനം കൂടെയുണ്ട് എന്ന വി.എസ്സിന്റെ വിശ്വാസവും തെറ്റാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തി വിട്ട കൊടുങ്കാറ്റുകള്‍ ഭരണക്കാരനായപ്പോള്‍ വാ പൊളിച്ച് അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളെ ജനം എങ്ങിനെ ഇന്നി വിശ്വാസത്തില്‍ എടുക്കും എന്ന് കണ്ടു തന്നെ അറിയണം. അതായത് കൂടെ പാര്‍ട്ടിയില്ല, പൊതു ജനവും ഇല്ല. പിന്നെയുള്ളത് ഇന്നലെവരെ കൂടെയില്ലായിരുന്ന ഇന്നി നാളെയും കൂടെയുണ്ടാകാന്‍ സാധ്യതയൊന്നും കാണാത്ത ഒരു ഗ്രൂപ്പാണ്. ആ ഗ്രൂപ്പ് സഖാവ് വി.എസ്സിനെ എവിടെ കൊണ്ടു ചെന്നെത്തിയ്ക്കും എന്ന് കാത്തിരുന്നു കാണാം. അപ്പോഴേയ്ക്കും പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രി കേരളം ഭരിച്ച് ഒരു പരുവത്തിലാക്കിയിട്ടുണ്ടാകും.

കേരളത്തിനു ഇന്ന് നാഥനില്ല. മന്ത്രിമാരെല്ലാം അവരവര്‍ക്ക് തോന്നിയ വഴിയില്‍. മുഖ്യമന്ത്രി വിമത വഴിയില്‍. പാര്‍ട്ടി സെക്രട്ടറി ജയില്‍ വഴിയില്‍. പാര്‍ട്ടി പടു കുഴിയില്‍. പൊതുജനമോ പെരുവഴിയിലും. പെരുവഴിയാണെങ്കിലോ കുണ്ടിലും കുഴിയിലും!

12 comments:

keralafarmer said...

:)

അപ്പിക്കുട്ടി said...

Just imagine that the Keralites got a chance to elect their CM directly(like US Presidential election),Com:VS will definitely get the majority votes.No doubt he will get double that of Pinarayi's votes.The ordinary people who do not have DEMAT a/cs or Domain names still do not have any hopes other than him.

ഭ്രമരന്‍ said...

What a rubbish post.
What about B.J.P.Do you think Veliyam is too big in CPI?

അപ്പൂട്ടൻ said...

സ്വയം എടുത്തണിഞ്ഞ കുപ്പായം വല്ലാതെ ചൊറിയുന്ന ഒന്നാണെന്ന് സഖാവ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയപ്പോഴാണ് മനസിലാക്കിയതെന്നു തോന്നുന്നു. പറഞ്ഞ വാക്കുകളപ്പിടി വിഴുങ്ങി ഇപ്പോള്‍ പാര്‍ട്ടിയിലും ജനങ്ങളിലും എതിര്‍പ്പുകള്‍ മാത്രമെ സഖാവ് ഉണ്ടാക്കിയിട്ടുള്ളു. ഇലക്ഷനു മുന്പ് സഖാവിനുണ്ടായിരുന്ന ഒരു ഇമേജ് ഇപ്പോള്‍ അദ്ദേഹത്തിന് ഉണ്ടോ? സംശയമാണ്.
ഇതിനൊരു മറുവശം കൂടി ഉണ്ട്. അച്യുതാനന്ദനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവിധം പാര്‍ട്ടി (read പിണറായി) അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുകയാണെന്നു ഒരു പ്രതിച്ഛായയും നിലവില്‍ ഉണ്ട്. മറ്റു പല കാര്യങ്ങളിലും നിശ്ശബ്ദത പുലര്‍ത്തിയ അച്യുതാനന്ദന്‍ ഇപ്പോള്‍ പിണറായിയെ പിന്താങ്ങാത്തത് ഈയൊരു ഇമേജ് കൂടി മനസിലുണ്ടായിട്ടാവാം, അല്ലെങ്കില്‍ പിണറായിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ ചിത്രം എന്തെന്ന് മനസിലാക്കിയാവാം.
ഓഫ് ആണോ....
പഴയ സിപിഎം പോസ്റ്ററുകളിലൊക്കെ മാര്‍ക്സ്, ലെനിന്‍, ഉയര്‍ത്തിപ്പിടിച്ച കൈ ഒക്കെയായിരുന്നു പ്രമുഖമായി കണ്ടിരുന്നത്‌. കൂടെ ഇ എം എസ്, എ കെ ജി എന്നിവരുടെ പടവും കണ്ടേക്കാം. ഒരു ജാഥ ആണെങ്കില്‍ ഈ ചിത്രങ്ങളെക്കാള്‍ ഒട്ടും വലുതാവില്ല ജാഥ നയിക്കുന്നയാളുടെ പടം.
ഇന്നത്‌ മാറി. നവകേരള യാത്രയുടെ പോസ്റ്ററുകളിലൊന്നും തന്നെ മാര്‍ക്സില്ല. അപ്പോള്‍ സിപിഎം ഇതൊക്കെ വിട്ടോ?

Anonymous said...

വാര്‍ദ്ധക്യകാല ബുദ്ധിഭ്രമം ബാധിച്ച കുരുട്ടു ബുദ്ധി നേതാവ് നമ്മെ രക്ഷിക്കും എന്നൊക്കെ പറയുന്നവരോട് സഹതാപമുണ്ട്.

sHihab mOgraL said...

സ്വന്തം അഭിപ്രായങ്ങള്‍ ഒരിക്കല്‍ പോലും നടപ്പിലാക്കാന്‍ പറ്റാതെ വരികയും, നടപ്പിലാക്കാന്‍ ശ്രമിച്ച പ്രവര്‍ത്തനങ്ങള്‍ ചുറ്റു നിന്നും കൂക്കുവിളികളുയര്‍ന്ന് പാതിവഴിയിലുപേക്ഷിക്കേണ്ടി വരികയും, വിശ്വസ്തരെന്നു വിളിച്ച ഉദ്യോഗസ്ഥരെ, അവര്‍ ജനങ്ങളോട് ചില സത്യം പറഞ്ഞതിന്റെ പേരില്‍, അതേ വായ കൊണ്ട് പുറത്താക്കിയതായി പ്രഖ്യാപിക്കേണ്ടി വരികയുമൊക്കെ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന അകല്‍ച്ചയല്ലേ, അച്യുതാനന്ദനും പാര്‍ട്ടിയും തമ്മില്‍. . .?

kaalidaasan said...

സ്വന്തംപാര്‍ട്ടിയിലെ ആരും പിന്തുണയ്ക്കാത്ത ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാല്‍ എന്ത് നാശമാണോ ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നത് എന്നതിന്റെ നാളത്തെ ഉദാഹരണം കൂടിയായിരിയ്ക്കും നമ്മുടെ കുഞ്ഞു കേരളം


ഇത്തരത്തിലുള്ള വിലയിരുത്തലാണ്, കേരളത്തില്‍ സംഭവിക്കാവുന്ന നാശം . സന്തം പാര്‍ട്ടിയിലെ ആരും പിന്തുണക്കാത്ത ഒരളെന്നൊക്കെ വിലയിരുത്തുന്നത് അജ്ഞതയുടെ പര കോടിയെന്നേ പറയാന്‍ പറ്റൂ. ആരും പിന്തുണക്കാത്തതുകൊണ്ടല്ലേ, പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗമായിരിക്കുന്നത്? പാര്‍ട്ടി കയ്യടക്കിയ ഒരു സം ഘം പിന്തുണക്കുന്നില്ല എന്നു കരുതി, പാര്‍ട്ടി യിലെ അരും പിന്തുണക്കുന്നില്ല എന്നൊക്കെ പറയുന്നത് കാഴ്ചയുടെ കുഴപ്പമാണ്. വി എസ് മുഖ്യമന്ത്രിയായതുകോണ്ട്, കേരളത്തിനു ഒരു നാശവും ഉണ്ടായിട്ടില്ല.

എന്തൊക്കെ പറഞ്ഞാലും ആ നൂറുപേരില്‍ ഒരാളാകാന്‍ അദ്ദേഹത്തെ സഹായിച്ചത് എണ്ണയിട്ടപോലെ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടീ സംവീധാനമാണ്.

ഇത് വിചിത്രമായ ഒരു വിലയിരുത്തലാണ്.എണ്ണയിട്ടപോലെ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടി സംവിധാനം മത്രമാണ്, തെരഞ്ഞെടുപ്പു വിജയത്തിനു കാരണമെങ്കില്‍ , സി പി എം എന്ന പാര്‍ട്ടി ഒരിക്കലും പരാജയപ്പെടാന്‍ പാടില്ലാത്തതാണ്. എന്നും പാര്‍ട്ടി എണ്ണയിട്ട സംവിധാനമായിരുന്നു. ആ എണ്ണയുടെ മഹത്വമാനെങ്കില്‍ എന്നും ജയിക്കണമായിരുന്നു. പക്ഷെ അതല്ല നടന്നിട്ടുള്ളത്. പല പ്രാവശ്യവും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ പ്രാവശ്യം മാത്രമാണ്, പാര്‍ട്ടിക്ക് ഇത്ര അഭിമനാര്‍ഹമായ വിജയം നേടാനായത്. അതിന്റെ കാരണം ഒരു പരിധി വരെ വി എസ് എന്ന വ്യക്തിയുടെ നേട്ടം തന്നെയാണ്.

ഇപ്പോള്‍ അദ്ദേഹത്തിന്റേതായ നയങ്ങള്‍ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ല. അദ്ദേഹം പോലുമല്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലില്ലാത്ത അദ്ദേഹത്തിന്റെ മാത്രം വിശ്വസ്തരാണ്.

കുറച്ചു മാധ്യമങ്ങളിലൂടെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന വിവര ക്കേട് താങ്കളും ഇവിടെ ഛര്‍ദ്ദിക്കുന്നു.
വി എസ് കഴിഞ്ഞ 60 വര്‍ഷങ്ങളയി രഷ്ട്രീയത്തിലുണ്ട്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവാണദ്ദേഹം . പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നടത്തിയ ഇടപെടലുകള്‍ ആരും പറഞ്ഞിട്ടല്ല. ആരും രൂപപ്പെടുത്തിയ നയത്തിന്റെ പേരിലുമല്ല. അതൊക്കെ കേരളീയര്‍ക്കെല്ലാം അറിയാം . അതു കൊണ്ടാണ്, പാര്‍ട്ടി ഭേദമെന്യേ അദ്ദേഹം മല്‍സരികുന്നില്ല എന്നു പറഞ്ഞപ്പോള്‍ , അവര്‍ ഇടപെട്ടത്. അത് ആളുകള്‍ അദ്ദേഹത്തിന്റെ നയങ്ങളെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.

പാര്‍ട്ടിയിലെ ചിലര്‍ ക്ക് അദ്ദേഹത്തിന്റെ നയങ്ങള്‍ ഇഷ്ടമല്ല. അദേഹത്തിനുള്ള ജന പിന്തുണയും ഇഷ്ടമല്ല. അവര്‍ പറഞ്ഞു പരത്തുന്ന നുണകള്‍ താങ്കളും വിശ്വസിക്കുന്നു.

അല്ലെങ്കില്‍ എപ്പോഴാണ് അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റായിട്ടുള്ളത്?

അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റാണോ അല്ലയോ എന്നത് , ജനങ്ങള്‍ തീരുമാനിക്കും .

താങ്കളുടെ അഭിപ്രായത്തില്‍ കറകളഞ്ഞ കുറെ കമ്യൂണിസ്റ്റുകാരുണ്ടല്ലോ. അവര്‍ ചെയ്യുന്നതെന്താണെന്ന് നോക്കാം .

1. സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസ് പണിയുക. അതിനു മുകളില്‍ ടൂറിസ വ്യവസായം നടത്തുക. അതൊഴിപ്പിക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാലു വെട്ടും എന്നു ഭീഷണിപ്പെടുത്തുക.
2. സാമ്പത്തിക കുറ്റവളിയായ സാന്റിയാഗോ മാര്‍ട്ടിന്റെ തോളില്‍ കയ്യിട്ടു നടക്കുക.
3. കള്ളപ്പണക്കാരനായ ലിസ് ചാക്കോയുടെ കോഴ കൈപ്പറ്റുക
3. റിയല്‍ എസ്റ്റേറ്റ് മഫിയക്കാരനും സാമ്പത്തിക കുറ്റവാളിയുമായ ഫാരിസ് അബൂബേക്കറിന്റെ ചങ്ങാത്തം സ്വീകരിക്കുക.
4. പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുക.
5. പാര്‍ട്ടി സ്വത്തായ ദേശാഭിമാനി ജയരജന്‍ എന്ന വ്യക്തിക്കെതെഴുതി കൊടുക്കുക.
6. പിണറയിയാണ്, കമ്യൂണിസ്റ്റു പ്രസ്ഥാനം എന്നു പറയുക.
7 പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുള്ളവര്‍ ഇല്ല എന്നു പറയുക.
8 മുതലാളിത്തതിന്റെ വിഴുപ്പായ എ ഡി ബി യെ തെറി പറഞ്ഞു നടക്കുക, അവരെ കരി ഓയില്‍ അഭിഷേകം ചെയ്യുക , എന്നിട്ട് ഭരണത്തിലേറി ആദ്യം തന്നെ അവരെ പരവതാനി വിരിച്ച് എതിരേല്‍ ക്കുക.


താങ്കള്‍ ക്ക് ഇതൊക്കെ കറകളഞ്ഞ കമ്യൂണിസ്റ്റുകാരുടെ ലക്ഷണങ്ങളായി കരുതാം , പക്ഷെ, സുബോധം നശിക്കാത്തവര്‍ ഇതിനെ കറകളഞ്ഞ കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തികളായി കാണില്ല. കറപിടിച്ച കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തികളായേ കരുതൂ.

ഈ.കെ.നായനാര്‍ക്ക് ഇദ്ദേഹം വെച്ച കെണികള്‍ ഭുമിമലയാളം അത്ര പെട്ടെന്ന് മറക്കും എന്നു തോന്നുന്നില്ല. അന്ന് പിണറായി ആയിരുന്നു

നായനാര്‍ക്ക് കെണിവക്കാന്‍ പിണറായിയായിരുന്നു വി എസിനു കൂട്ട് !!!. നല്ല വിശകലനം . കെണി വച്ചവന്‍ ചീത്ത കമ്യൂണിസ്റ്റ്. കെണിവക്കാന്‍ കുട്ടുനിന്നവന്‍ കറകളഞ്ഞ കമ്യൂണിസ്റ്റ് !!. അതിലും നല്ല വിശകലനം . ഇതൊക്കെ ചിന്താശേഷി പണയം വച്ചവര്‍ വിശ്വസിച്ചേക്കാം . ഭൂരിഭാഗം കേരളീയര്‍ താങ്കളുടെ ഗണത്തില്‍ വരില്ല.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തി വിട്ട കൊടുങ്കാറ്റുകള്‍ ഭരണക്കാരനായപ്പോള്‍ വാ പൊളിച്ച് അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളെ ജനം എങ്ങിനെ ഇന്നി വിശ്വാസത്തില്‍ എടുക്കും എന്ന് കണ്ടു തന്നെ അറിയണം.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തി വിട്ട കൊടുങ്കാറ്റുകള്‍ എന്തൊക്കെ ആയിരുന്നു എന്ന് ജനങ്ങള്‍ക്ക് നല്ലവണ്ണം അറിയാം . ഭൂമി കയ്യേറ്റം , പെണ്‍വാണിഭം , സ്മാര്‍ട്ട് സിറ്റി മുതലയവയിലൊക്കെ അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്തായിരുന്നു എന്നും , പാര്‍ട്ടി എങ്ങനെയാണതിനെ പരാചയപ്പെടുത്തിയതെന്നും ജനങ്ങള്‍ക്കറിയാം . ഇതിനൊക്കെ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല എന്നതാണ്, യാധാര്‍ത്ഥ്യം .അവസാനം ലാവലിന്‍ വിഷയത്തിലും അദ്ദേഹത്തിന്റെ നിലപാടെന്താണെന്നും ​അവര്‍ക്കറിയാം . ചിന്താശേഷി പണയം വച്ച ചില പാര്‍ട്ടിക്കാരൊഴികെ കേരളീയര്‍ മുഴുവനും അദ്ദേഹത്തിന്റെ നിലപാടിനെ പിന്താങ്ങുന്നു എന്നതാണ്, ശരി.

അപ്പിക്കുട്ടി said...

കാളിദാസൻ പറഞ്ഞത്‌ ശരി, 100% ശരി

ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റു വായിച്ചു.

ആഗ്നേയന്‍ said...

വ്യക്തിയ്ക്കു പ്രാധാന്യമൊക്കെ ഉണ്ട്‌. സി.പി.എമ്മിൽ തർക്കം വന്നാൽ പാർടിതന്നെ വലുത്‌.മലപോലെ വള്ര്ന്ന നേതാക്കളായാലും.പിന്നെ ഒരു കാര്യം ഉള്ളത്‌ ആദർശം നടപ്പിലാക്കണമെങ്കിലും കൂടെ ആളുണ്ടാകണം.കൂടെ ആളില്ലാത്തവരെ എങ്ങനെ നേതാക്കൾ എന്നു വിളിയ്ക്കും?

സ്വന്തം ഇമേജിനു വേണ്ടി മറ്റുള്ളവരെ മുഴുവൻ മോശക്കാരാക്കുകയും, സഹപ്രവർത്തകരേയും, പാർടിയെത്തന്നെയും ഒറ്റിക്കൊടുക്കുകയും ചെയ്യുന്നത്‌ ഭൂഷണമല്ല.ചെത്തമരത്തിൽ കയറ്റാൻ പലരും കാണും. വീണു കാലും കൈയ്യും ഒടിയുമ്പോൾ ആരും കൂടെ കാണില്ല.

സാക്ഷാൽ ഇ.എം.എസ്സിന്റെ താല്പര്യങ്ങളെ പോലും വോട്ടിനിട്ടു തള്ളിയ പാരമ്പര്യമാണ് സി.പി.എമ്മിന് ഉള്ളത്‌. ഉദാഹരണം മുൻപ്‌ ഒരിയ്ക്കൽ ചില തല്പര കക്ഷികൾ ചേർന്ന്‌ സുശീലാ ഗോപാലനെ മുഖ്യ മന്ത്രിയാക്കാൻ ഇ.എം.എസ്സിനെ ദു:സ്വാധീനിച്ച്‌ സംസ്ഥാന കമ്മിറ്റിയിൽ ഒരു ശ്രമം നടത്തി. പക്ഷെ സംസ്ഥാന കമ്മിറ്റി ആ നിർദ്ദേശം ഇ.എം.എസ്സിന്റേതു കൂടിയാണ് എന്നറിഞ്ഞുകൊണ്ടു തന്നെ തള്ളി. സ. ഇ.കെ.നായനാർ മുഖ്യ മന്ത്രിയും ആയി.

പക്ഷെ അന്ന്‌ ആ തല്പര കക്ഷികൾ പോലും പാർട്ടിയ്ക്കുള്ളിൽ ഉള്ളവർ ആയിരുന്നു. എന്നാൽ ഇന്ന്‌ സ.വി.എസി നെ വഴി പിണക്കുന്നവർ പാർട്ടിക്കാർ പോലും അല്ല.പൊതുജന മധ്യത്തിൽ ഒരു നല്ല കമ്മ്യൂണിസ്റ്റു നേതാവിനെ അപഹാസ്യനാക്കുവാൻ ആ തല്പര കക്ഷികൾക്കും ഇവിടുത്തെ മാർക്സിസ്റ്റു വിരുദ്ധ ദ്ര്‌ശ്യ-ശ്രവ്യ- അച്ചടി മാധ്യമ പുംഗവന്മാർക്കും കഴിഞ്ഞു എന്നുള്ളതു മെച്ചം.

വി.എസിന്റെ പക്ഷം പിടിച്ച്‌ ഇവിടുത്തെ ഈ പകൽ മാന്യന്മാരായ മാധ്യമക്കൂലികൾ ഉന്തുന്ന തോന്ന്യാക്ഷരങ്ങളിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്നത്‌ അന്ധമായ മാർക്സിസ്റ്റു വിരോധത്തിന്റെ വിഷ ബീജങ്ങളാണെന്നു മനസ്സിലാക്കാൻ, അവയെ ലബോറട്ടറിയിൽ കയറ്റേണ്ട കാര്യമില്ല; സമാന്യ വിവരമെങ്കിലും ഉള്ളവർക്ക്‌ ! അല്ലാതെ ഏതെങ്കിലും ആദർശങ്ങളോടുള്ള സ്നേഹമല്ല.

വി.എസ്, പിണറായി എന്നിവരേയും മാർക്സിസ്റ്റു വിരുദ്ധ അക്ഷരമുന്തിനുള്ള ഉപഭോഗ വസ്തുക്കളാക്കുകയാണ് അവർ.

Joker said...

അഞ്ചല്‍ കാരന്‍

അതി സമര്‍ഥമായ രാഷ്ട്രീയ വിശകലനം. നന്ദി.

Anonymous said...

Innathe Naadu . Which naadu is this

Written a poem (or song)

naadu nannavilla nannakka venda naam
naamee dhara thundil chelimannil atta pol
bhagavaan kaninju kadaakshichoree bhoomi
kaarunyamillathe malina tharamaakkunnu

iru party maari bharanam nadatthumbol
uruvaakumo ivide naadin vikasanam
oru parti vikasanam purakottadikkumbol
maru party vikasanam kadal kollayakkunnu
ver-oru party ividilla athum dhukkha sathyam

dheeranaam nethavu dheeram nayikkukil
lakshangal pinnale ennanikal aarkkunnu
lakshangal kittunna kaaryangal orthittu
lakshyangal nedaan nethavu neengunnu

mandrimaarellam ella dhinangalum
kallideel kalyaanam sava dhaahamingane
allenkil jaathakal ethir vak prayogangal
illilla samayam than naadinaay chinthikkaan

kolapaathakangal ethir vak prayogangal
perukum matha bhraanthu raashtreeya khoshangal
madhyama kootangal aakhosham aakkumbol
naamellam athu kandu samayam kalanjidum

oru nalla vikasana paddhathi niroopikkaan
oru nalla visakalanam athinaay nadatthuvaan
oru nalla naleyude swopnangal nalkuvan
oru madhyamam innu munnottirangumo?

naadin gathaagatham paade nilappichu
kondaadum ulsavam perunaalum ee rodil
oru nooru paartiyude sammelanangalum
ellamee nadu rodil thanne nadatthanam

laksha kanakkinu perunaalum ulsavam
sammelanangalum pala pala dhinangalaay
uchha bhaashiniyil ochha vachhidum neratthu
ottum nasikkille manasin samadhanam

maattam thudanganam nin manasin ullilaay
athu nee pakaranam nin ward memberil
athu nadatheedanam nin graama nagarangal
athuvazhi nin naadin maattangal kandidaam

mattam thudanganam naadinte bharanatthil
athu thaan pakaranam graama nagarangalil
athu nadappakkenam wardin thalangalil
athu vazhi naadinte maatangal kandidaam

maattam thudanganam nin manasin ullilaay
pothu vazhiyil thuppilla chavarukal idilla njaan
bandhukal nadatthilla pothu muthal mudikkilla
athuvazhi nin naadin maattangal kandidaam

maattam thudanganam nin manasin ullilaay
aachaara maryaadha kuttikalil ekanam
aparane maanikkum oru nal thalamura
athu vazhi vaarthidaan aakum namukkinnu

raashtreeyam matham iva randum paravathu
nallathalla ennalum aavilla parayaathe
manasil uyarnnidum roshathin oru thulli
cholli kurichidunnivide ningalkkaay.