Sunday, February 22, 2009
റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാറാശംസകള്‍....
റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാര്‍ നോമിനേഷന്!
ലോകത്തിലെ തന്നെ ഉന്നതങ്ങളായ സിനിമാ പുരസ്കാരങ്ങളില് ഒന്നായ ബാഫ്റ്റയും പൂക്കുട്ടിയെ തേടിയെത്തിയെന്ന വാര്‍ത്ത!
അതിശയത്തോടെയാണ് വാര്‍ത്തകള്‍ ശ്രവിച്ചത്. കൂട്ടത്തിലൊരാള്‍ സിനിമയുടെ ഉത്തുംഗശൃംഗത്തില്‍...
വ്യക്തികളാണ് ഗ്രാമങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിയ്ക്കുന്നത് എന്നത് എത്രയോ ശരി. അഞ്ചല്‍ എന്ന കുഞ്ഞു ഗ്രാമവും അങ്ങിനെ ലോകത്തിന്റെ നെറുകയിലേയ്ക്ക് - പൂക്കുട്ടിയുടെ ചിറകിലേറി ....
ഇന്നലെ വരെ ഞങ്ങളുടെ സിനിമാക്കാരന് രാജീവ് അഞ്ചല്‍ ആയിരുന്നു. ഇന്നി ഞങ്ങള്‍ക്ക് ഒരു ലോക സിനിമാക്കാരന് കൂടി....
“ഒരു ഓസ്കറെങ്കിലും ഇത്തവണ നമുക്ക് കിട്ടും. അത് എന്നിക്കാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. പക്ഷേ, മൂന്ന് നോമിനേഷനുള്ള എ.ആര്. റഹ്മാന് ഒന്നെങ്കിലും ഉറപ്പാണ്!”
ഒരു അഭിമുഖത്തില്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞ് നിര്‍ത്തുന്നു.
പക്ഷേ പ്രിയപ്പെട്ട ചങ്ങാതീ ഞങ്ങള്‍ക്ക് ഉറപ്പുണ്ട് അടുത്ത ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ താങ്കള്‍ക്കും ഓസ്ക്കാര്‍ ശില്പത്തില് മുത്തമിടാന്‍ കഴിയുമെന്ന്...ലോകസിനിമയുടെ നെറുകയിലായിരിയ്ക്കും താങ്കളെന്ന്...
ആശംസകള്‍...കോടിയാശംസകള്‍.....
******************************************
23/02/2009 രാവിലെ ഏഴുമണി.
ലോക സിനിമയുടെ തലസ്ഥാനത്ത് നിന്നും സിനിമയുടെ പൂക്കാലം ഭൂമിമലയാളത്തിലേയ്ക്ക് ഒഴുകിയെത്തി. അഞ്ചലിന്റെ സ്വന്തം റസൂല്‍ പൂക്കുട്ടി ഓസ്കാര്‍ ശില്പത്തില് മുത്തമിട്ടു.
ശബ്ദത്തിന്റെ രാജകുമാരാ,
അഭിനന്ദനങ്ങള്‍....അനുമോദനങ്ങള്‍...
Subscribe to:
Post Comments (Atom)
14 comments:
ആശംസകള്‍...കോടിയാശംസകള്‍.....
റസൂലിനു എല്ലാ ആശംസകളും നേരുന്നു... !! മലയാളം ലോക നെറുകയില്‍ എത്തട്ടെ...!
ആശംസകള്‍...കോടിയാശംസകള്‍.....
റസൂല്‍ പൂക്കുട്ടിക്ക് ഒരു പഴയ അഞ്ചല്ക്കാരന്റെയും കൂടി വിജയാശംസകള്‍
-ദത്തന്
ആശംസകള്‍...കോടിയാശംസകള്‍.....
എളിയ പശ്ചാത്തലത്തില്‍ നിന്ന് വന്നരായ റഹ്മാനും പൂക്കുട്ടിയും കഠിനാധ്വാനത്തിന്റെ ഫലമാണ് നേടിയത്.
കൂട്ടത്തില്‍ വേറിട്ടചാനല്‍(കൈരളി) ഇതു വരെയും ഈ വാര്‍ത്ത സ്ക്രോള്‍ ചെയ്തിട്ടില്ല!അമര്‍സിംഗ് ലാവലിന്‍ കേസില്‍ പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചത് തല്‍സമയം സ്ക്രോള്‍ ചെയ്ത ചാനലാണിത്.
ആശംസകള്‍, അനുമോദനങ്ങള്‍.
റസൂല്‍ പൂക്കുട്ടി അഞ്ചല്ക്കാരനാണെന്നു പറഞ്ഞപ്പോള്‍/വായിച്ചപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് മാഷെ നിങ്ങളെത്തന്നെയാണ് 5ത്സ്..!
ബൂലോഗത്തിലും നിങ്ങളിലൂടെ അഞ്ചല്‍ പ്രശസ്താമായിയെന്നതും കൂട്ടിവായിക്കാം.
റസൂലിനും റഹ്മാനും ആശംസകള്‍ അനുമോദനങ്ങള്‍..!
ആശംസകള്‍, അനുമോദനങ്ങള്‍!
Congrats Rasool...
അഞ്ചല്ക്കാരന് റസൂല്‍ പൂക്കുട്ടിയ്ക്കും, നമ്മുടെ സ്വന്തം ഏ ആര് റഹ്മാനും ആശംസകള്‍.
രാജീവ് അഞ്ചലിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത് - ജടായു പ്രതിമയുടെ പണി തീരാറായോ, അഞ്ചല്‍ക്കാരാ?
മലയാളികളുടെ അഭിമാനമായി മാറിയ റസൂലിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു...
റസൂലിന് ആശംസകൾ!
റഹ്മാനും പൂക്കുട്ടിയ്ക്കും നൂറ് കോടി ആശംസകള്‍.( എല്ലാവരും കോടിയേ പറഞ്ഞുള്ളൂ, കിടക്കട്ടെ എന്റെ വക ഒരു നൂറ്)
ചന്ദ്രയാനു ശേഷം ഭാരതത്തിന് അഭിമാനിക്കാന്‍, ഉത്തരേന്ത്യന്‍ മാഫിയ പുഛത്തില്‍ വിളിക്കുന്ന “മദ്രാസി“കളുടെ എളീയ സംഭാവന.
അഞ്ചലേ..
ഇങ്ങള് ഈ പൂക്കുട്ടീടെ നാട്ടുകാരനാല്ലേ??
ബെസ്റ്റ്..
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും......
ഇവിടെ ഇപ്പൊ ആരാന്നാ ഈ മുല്ലപ്പൂമ്പൊടി.
Post a Comment