സങ്കടമെന്നേ പറയേണ്ടു. ഇപ്പോള്‍ പകല്‍ കൊള്ളയ്ക്ക് വിധേയമായിരിയ്ക്കുന്നത് വിശുദ്ധ ഖുറാന്!
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന നമ്മുടെ സുഹൃത്തിന്റെ ഖുര്‍:ആന്‍ മലയാള പരിഭാഷ എന്ന ബ്ലോഗില്‍ വരുന്ന പരിഭാഷയുടെ ഭാഷ, വാക്യങ്ങളുടെ ഘടന, അക്ഷര തെറ്റുകളിലെ കുറവ് എന്നിവ അദ്ദേഹത്തിന്റെ മറ്റു സാഹിത്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് സംശയ ഹേതു. അങ്ങിനെയാണ് ഗൂഗിളിയത്. ചെന്നെത്തിയത് നേരെ ഇവിടേയും .
വിശുദ്ധ ഖുറാനിലെ ഒന്നാം അദ്ധ്യായം “അല്‍ - ഫാത്തിഹ” മുതല്‍ അവസാനം അദ്ദേഹം തര്‍ജ്ജിമ നിര്‍വ്വഹിച്ചിരിയ്ക്കുന്ന “സൂറത്തുല്‍ ഇബ്രാഹിം” വരെ എല്ലാ പരിഭാഷയും കോപ്പീ പേസ്റ്റ് ആണ്. അതും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ കടപ്പാടും ഇല്ലാതെ. അദ്ദേഹം ലളിതമായി കോപ്പി ചെയ്ത സൈറ്റില്‍ അവര്‍ ഭവ്യതയോടെ പറയുന്നുണ്ട് “ആരെങ്കിലും ഇവിടെ നിന്നും എന്തെങ്കിലും എടുത്താല്‍ ഇതിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കണം” എന്ന്. ഏറ്റവും ലളിതമായ അക്കാര്യം പോലും ആത്മ സംതൃപ്തിയ്ക്കായി മാത്രം ബ്ലോഗെഴുത്ത് നടത്തുന്ന മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.

സാധാരണയായി അദ്ദേഹത്തിന്റെ ബ്ലോഗില്‍ മുഴച്ചു നില്ക്കുന്ന “ഞാന്‍” തന്നെയാണ് ഇങ്ങിനെയൊരു പോസ്റ്റെഴുതാനുള്ള പ്രേരണയുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ബ്ലോഗിലെ പരിഭാഷകള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര പരിഭാഷ തന്നെയാണ് എന്ന ധ്വനിയാണ് ബ്ലോഗില്‍ നിന്നും ലഭിയ്ക്കുന്നത്. പരിഭാഷകളില്‍ ഒരിടത്തും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ ലിങ്കുകളോ കടപ്പാടുകളോ കൊടുത്തിട്ടേയില്ല.
പരിഭാഷാ ബ്ലോഗില്‍ മുഹമ്മദ് സഗീര്‍ ആമുഖമായി പറയുന്നത് “ഞാന്‍ എന്തു മനസ്സിലാക്കി അതാണ് ഞാന്‍ ഇവിടെ എഴുതുന്നത്” എന്നാണ്.

അതായത് തന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് തന്റെ ബ്ലോഗില്‍ ഉള്ളത് എന്ന് മുഹമ്മദ് സഗീര്‍ സ്ഥാപിയ്ക്കുന്നു. “എന്റെ രചനകള്‍ ഇതുവരെ എന്ന്” തന്റെ പോസ്റ്റുകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നിടത്ത് ആ അവകാശവാദം സഗീര്‍ അരക്കിട്ടുറപ്പിയ്ക്കുന്നു.

മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ ഖുറാന് പരിഭാഷാ ബ്ലോഗില്‍ വരുന്ന പോസ്റ്റുകളില്‍ ആദ്യത്തെ ഭാഗം അറബിയില്‍ തന്നെയാണ്. തുടര്‍ന്ന് അതിന്റെ ഇംഗ്ലീഷ് ഭാഷ്യം. പിന്നീട് മലയാളം. ഇങ്ങിനെയാണ് പരിഭാഷയുടെ ഘടന. ഈ മൂന്ന് ഭാഗങ്ങളും കോപ്പീ പേസ്റ്റ് തന്നെയാണ്. ഇതില്‍ ഇംഗ്ലീഷ് ഭാഷ്യം ജന്ന ഓര്‍ഗ് എന്ന സൈറ്റില്‍ നിന്നുമാണ് കോപ്പീ പേസ്റ്റിയത്. ഉദാഹരണത്തിനു ഏറ്റവും ഒടുവിലത്തെ പരിഭാഷ. വിശുദ്ധ ഖുറാനിലെ പതിനാലാം അദ്ധ്യായത്തിന്റെ ഇംഗ്ലീഷ് ഭാഷ്യം തന്നെയെടുക്കാം.
ജന്ന ഓര്‍ഗ് എന്ന വെബ് സൈറ്റില്‍ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:

മുഹമ്മദ് സഗീറിന്റെ പരിഭാഷാ ബ്ലൊഗിലെ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:

ഈ അദ്ധ്യായത്തിന്റെ മലയാള പരിഭാഷ അദ്ദേഹത്തിന്റെ ബ്ലോഗില്‍:

ഈ പരിഭാഷ കോപ്പി ചെയ്തിരിയ്ക്കുന്നത് ഖുറാന് മലയാളം ഡോട് കോമില് നിന്നും നേരിട്ടുമാണ്.

ഇതു പൊലെ തന്നെയാണ് ഇതുവരെ അദ്ദേഹം തര്‍ജ്ജിമ ചെയ്തിരിയ്ക്കുന്ന എല്ലാ സൂറത്തുകളും. അക്ഷരതെറ്റുകള്‍ പോലും അതേ പോലെ കോപ്പി ചെയ്യാന്‍ ഇതിയാന് ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാമതു ടൈപ്പു ചെയ്യാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നു ചുരുക്കം.
സൂറത്തുല്‍ ഫാത്തിഹായ്ക്ക് ഇദ്ദേഹം ഒരു വ്യഖ്യാനവും ചമച്ചിട്ടുണ്ട്. ആ വ്യാഖ്യാനം വിക്കിയില്‍ നിന്നും സുന്ദരമായി കോപ്പി ചെയ്തതാണ്. വ്യാഖ്യാനം തുടരാതിരുന്നത് വ്യാഖ്യാനാനന്തരം അവിടെ നടന്ന ചര്‍ച്ചകളുടെ ഫലമാണ്. അത് തുടര്‍ന്നിരുന്നേല്‍ വിശുദ്ധ ഖുറാനോടു ചെയ്യുന്ന ഒരു ദുരന്തം തന്നെയാകുമായിരുന്നു ആ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.
രണ്ടായിരത്തി എട്ട് മാര്‍ച്ച് പതിനെട്ടിന് ഇതിയാന് സൂറത്തുല്‍ ഫാത്തിഹയ്ക്ക് നല്കിയ വ്യാഖ്യാനം ദേണ്ടെ ഇവിടെ:

രണ്ടായിരത്തി ഏഴ് ജൂണ്‍ രണ്ടിനു വിക്കിയില്‍ വന്ന വ്യാഖ്യാനം ഇങ്ങിനെ:

മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിനെ തിരുത്തുക ബുദ്ധിമുട്ടാണ്. തെറ്റുകള്‍ സംഭവിച്ചാല്‍ ആ തെറ്റിനെ തെറ്റുകള്‍ കൊണ്ടു തന്നെ ശരിയാക്കുക എന്നതാണ് മുഹമ്മദ് സഗീറിന്റെ ശൈലി. അദ്ദേഹം ബ്ലോഗില്‍ ആമുഖമായി പറയുന്നത് പോലെ ഖുറാന്റെ പ്രചാരണമാണ് ലക്ഷ്യമെങ്കില്‍ തന്റെ തന്നെ കൂടുതല്‍ സന്ദര്‍ശകരുള്ള കവിതാ ബ്ലോഗത്തില്‍ അദ്ദേഹം കോപ്പിചെയ്ത ഖുറാന് വെബ് സൈറ്റുകളിലേയ്ക്കു ലിങ്ക് കൊടുക്കുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ അതിനു മിനക്കെട്ടാല്‍ “ഞാന്‍” എന്ന ഭാവം നിലനിര്‍ത്താന്‍ കഴിയില്ലല്ലോ?
കവി, കലാകാരന്, പത്രപ്രവര്ത്തകന്, ചിത്രകാരന്, ഫോട്ടോഗ്രാഫര്‍, കഥാകാരന്, ലേഖകന്‍ തുടങ്ങി സര്‍വ്വകലാ വല്ലഭനായി നടിയ്ക്കാന്‍ വിശുദ്ധ ഖുറാനേയും ദുരുപയോഗം ചെയ്തത് എന്തായാലും നന്നായില്ല.
വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വിശുദ്ധ ഖുറാന്റെ പരിഭാഷയും വ്യാഖ്യാനവും ഒക്കെ. മറ്റൊരാള്‍ സൂഷ്മതയോടെ നിര്‍വ്വഹിച്ചിരിയ്ക്കുന്ന ആ ധര്‍മ്മം ഒരു കോപ്പീ പേസ്റ്റിന്റെ ആനുകൂല്യത്തില്‍ സ്വന്തം പരിഭാഷയായി തന്റെ ബ്ലോഗിലൂടെ അവതരിപ്പിച്ചിരിയ്ക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്.ഡിജിറ്റല്‍ മാജിക്കിലൂടെ ഒരിയ്ക്കല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പ്രിയപ്പെട്ട സുഹൃത്തെ ഇപ്പോള്‍ റബ്ബിനോടാണ് താങ്കള്‍ ഉത്തരം പറയേണ്ടി വരുന്നത് എന്നോര്‍ക്കുക!
സൂഷ്മത പാലിയ്ക്കുക!
--------------------------------------------
കൂട്ടിച്ചേര്‍ക്കല്‍!
ഇതു വേണ്ടി വന്നതാണ്.
വിശുദ്ധ ഖുറാന്റെ പരിഭാഷയില്‍ ഉണ്ടാകാവുന്ന സാദൃശ്യങ്ങളല്ലാതെ തന്റെ പരിഭാഷ കോപ്പീ പേസ്റ്റ് അല്ലാ എന്നാണ് പ്രിയപ്പെട്ട മുഹമ്മദ് സഗീര്‍ വാദിയ്ക്കുന്നത്. പക്ഷേ എങ്ങിനെയാണ് ഖുറാന് മലയാളം ഡോട് കോമിന്റെ പരിഭാഷയിലും സഗീറിന്റെ പരിഭാഷയിലും അക്ഷരതെറ്റുകള്‍ ഒരേ പോലെ ആവര്ത്തിയ്ക്കുന്നത്. അതും ഖണ്ഡികയിലോ വാക്യങ്ങളിലോ വരികളിലോ വ്യത്യാസം ഇല്ലാതെ? പരിഭാഷാ സമയത്ത് അക്ഷരതെറ്റുകളും ഒരു പോലെ യാദൃശ്ചികമായി വന്നു ചേര്‍ന്നു എന്നായിരിയ്ക്കുമോ ഇന്നി മുഹമ്മദ് സഗീറിന്റെ വ്യാഖ്യാനം?
ഇത് മുഹമ്മദ് സഗീറിന്റെ പരിഭാഷ.

ഇതു ഖുറാന് മലയാളം ഡോട്കോമിന്റെ പരിഭാഷ.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ തിരുത്തപ്പെടില്ല. അത് അദ്ദേഹം വീണ്ടും തെളിയിയ്ക്കുന്നു. സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാം.
48 comments:
അപ്പോ പണി തുടങ്ങി അല്ലേ, നന്നായി.
കട്ടാലും വേണ്ടേ അതിനൊരു മര്യാദ.
“അക്ഷരതെറ്റുകള്‍ പോലും അതേ പോലെ കോപ്പി ചെയ്യാന്‍ ഇതിയാന് ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാമതു ടൈപ്പു ചെയ്യാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നു ചുരുക്കം“.
ഇതു ഞാനും നിരീക്ഷിച്ചിരുന്നു. നേരത്തെ അണോണിമാഷു വിമര്‍ശിച്ചു ആവശ്യത്തിലധികം “നല്ല പബ്ലീസിറ്റി” കിട്ടിയതിനാല്‍ ഇന്‍ഫോമാധ്യമത്തില്‍ വി.കെ.അബ്ദു മുക്തകണ്ഠം പ്രശംസിച്ചെഴുതിയ ഈ ഖുര്‍ആന്‍ പരിഭാഷാ ബ്ലോഗിന്റെ പി.ഡി.എഫുകള്‍ മെയിലില്‍ കിട്ടിയപ്പോഴും അടക്കിപ്പിടിച്ചിരുന്നു (ഈ തെളിവു കിട്ടിയിരുന്നില്ല)
അന്യന്റെ ഖുര്‍ആന്‍ പരിഭാഷ പോലും കോപ്പിയടിക്കുന്ന ഈ ബ്ലോഗിംഗിനെ കുറിച്ചു ലജ്ജ തോന്നുന്നു.
-----------------------------------------------------------
സമാനതയു:ള്ള ഒരു അനുഭവം പങ്കുവെക്കാം.
ഇന്നലെ നാട്ടില്‍ പോകാന്‍ ഇത്തിരി ഷോപ്പിംഗു നടത്തുന്നതിനിടെ ഒരു കട അടച്ചു ഉടമ വീട്ടില്‍ പോകുകയായിരുന്നു. അപ്പോള്‍ നമസ്കരിക്കാനുള്ള മുസല്ലയുടെ ഒരു പെട്ടി അകത്തേക്കെടുത്തുവെക്കാന് മറന്നതാണെന്നു കരുതി ഞാന്‍ അയാളെ ഓര്‍മ്മപ്പെടുത്തി.
അപ്പോള്‍ അയാള്‍ പറഞ്ഞു,
“അതു മനപ്പൂര്‍വ്വം വെച്ചതാ.. മുസല്ല ആവശ്യമുള്ളവരൊക്കെ നമസ്കരിക്കുന്നവരായിരിക്കും. അവരൊന്നും അതു കട്ടെടുക്കാന്‍ ശ്രമിക്കില്ല. അതിനാല്‍ ആരും അതില്‍ നിന്നെടുക്കില്ല,”
എനിക്കാ നിരീക്ഷണത്തില്‍ തൃപ്തി തോന്നി.
പക്ഷെ ഇപ്പോള്‍ അതില്‍ തെറ്റു കാണുന്നു.
മുസല്ല കട്ടെടുത്തു നമസ്കരിക്കുന്നവര് അറിയാതെ അവര്‍ക്കു വിറ്റു കാശുണ്ടാക്കാനറിയാവുന്നവരുണ്ടാവുമല്ലോ?”
-------------------------------------------
ങേ.. പോട്ടന്നേ.
റമദാന് മാസമല്ലേ, ചെറിയ പിഴവെല്ലാം പ്രാര്‍ത്ഥിച്ചാല്‍ പോകും.
വീണ്ടും സഗീര്‍?
സാരമില്ല,താന്‍ ലിങ്ക് കൊടുക്കാതെ കോപ്പി ചെയ്തതാണെന്ന് അദ്ദേഹം സമ്മതിച്ചല്ലോ. എന്തായാലും അതുകൊണ്ട് ആര്‍ക്കും മോശമായി ഒന്നും സംഭവിച്ചിട്ടില്ല.
പ്രിയ സഗീര്‍,
അഞ്ചല്‍,കണ്ടെത്തലുകള്‍ക്ക് നന്ദി,ഞാന്‍ പരിഭാഷയില്‍ വരുന്ന പല സംശയങ്ങള്‍ക്കും ആ സൈറ്റിനെ ആശ്രയിച്ചിട്ടുണ്ട്,സത്യമാണ്.ലിങ്ക് കൊടുത്തിട്ടില്ല എന്നതും ശരിയാണ്.
തെറ്റില്ലേ സഗീര്‍ താങ്കളുടെ പ്രസ്ഥാവനയില്‍? താങ്കള്‍ സംശയ നിവാരണം നടത്തുകയല്ല ചെയ്തിരിയ്ക്കുന്നത്. ജന്ന ഓര്‍ഗില്‍ നിന്നും ഖുറാന് മലയാളം ഡോട് കോമില് നിന്നും കോപ്പി ചെയ്ത് അതേ പോലെ താങ്കളുടെ ബ്ലോഗില്‍ പേസ്റ്റ് ചെയ്തതാണ് താങ്കളുടെ പരിഭാഷയായി താങ്കള്‍ അവകാശപ്പെടുന്നത്.
സംശയ നിവാരണവും കോപ്പീ പേസ്റ്റും തമ്മിലുള്ള വ്യത്യാസം മറ്റൊരാള്‍ പറഞ്ഞു തന്നു താങ്കളെ മനസ്സിലാക്കിക്കേണ്ട കാര്യമില്ലല്ലോ?
എന്തായാലും ഏറ്റവും കുറഞ്ഞത് താങ്കളുടെ ബ്ലോഗില്‍ ഈ പോസ്റ്റിനു ശേഷം പ്രസ്തുത സൈറ്റിലേയ്ക്ക് ഒരു കടപ്പാടെങ്കിലും വന്നു എന്നത് അംഗീകരിയ്ക്കുന്നു.
കരീം മാഷ് മേലേ പറഞ്ഞത് പോലെ താങ്കളുടെ പരിഭാഷയെ അഭിനന്ദിച്ചു കൊണ്ട് ഒരു മാധ്യമം കുറിപ്പെഴുതിയിട്ടുണ്ടെങ്കില് യഥാര്‍ത്ഥത്തില്‍ ആ അഭിനന്ദനം അര്‍ഹിയ്ക്കുന്നത് ഖുറാന് മലയാളം ഡോട് കോമാണെന്ന് താങ്കള്‍ സമ്മതിയ്ക്കുമല്ലോ അല്ലേ?
കൊള്ളാമല്ലോ..!!! സഗീര്‍ ആളൊരു കോപ്പിപുലിതന്നെ !
തെറ്റ് ഭാഗികമായെങ്കിലും സമ്മതിക്കാന്‍ സഗീര്‍ കാണിച്ച മഹാമനസ്ക്കതയെ വാഴ്ത്തുക:)
സഗീര്‍,
ഈ പോസ്റ്റ് എഴുതി തുടങ്ങുമ്പോള്‍ തന്നെ താങ്കള്‍ മേല്‍പ്പറഞ്ഞ വാദഗതിയുമായി എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു.
ഓര്‍ക്കുക: വളരെ ബാലിശവും ദുര്‍ബലവുമായ വാദഗതിയാണത്. ഖുറാന്റെ ഒരക്ഷരമോ ഒരു വള്ളിയോ പുള്ളിയോ കുത്തോ കോമയോ പോലും മാറ്റിമറിയ്ക്കാന്‍ പാടില്ല. അതു വസ്തുത. അത് അറബിയില്‍. അതിനെ മാറ്റിമറിയ്ക്കാന്‍ മനുഷ്യ ജന്മത്തിനു കഴിയുകയും ഇല്ല. പക്ഷേ പരിഭാഷകള്‍ അങ്ങിനെയല്ല. പരിഭാഷകള്‍ തമ്മില്‍ സാദൃശ്യം ഉണ്ടാകുന്നതിനു പരിധികളുണ്ട് സഗീര്‍. പദാനുപദം വള്ളിപുള്ളി വിസര്‍ഗ്ഗം വ്യത്യാസമില്ലാതെ സാദൃശ്യം ഉണ്ടാകുന്നത് കോപ്പി പേസ്റ്റുമ്പോള് മാത്രമാണ് സുഹൃത്തേ.
താങ്കള്‍ ഖുറാന്റെ മലയാളം പരിഭാഷ മുഴുവനായും കോപ്പീ പേസ്റ്റ് ചെയ്തതാണ് എന്നത് തന്നെയാണ് സത്യം. അത് താങ്കള്‍ നിഷേധിയ്ക്കുന്നത് ഖുറാനേയും സുന്നത്തിനേയും നിഷേധിയ്ക്കുന്നതിനു തുല്യമാണ്. കാരണം താങ്കള്‍ തെറ്റു ചെയ്തിട്ട് വാദത്തിനു വേണ്ടി മാത്രം കളവു പറയുകയാണ്.
കളിയ്ക്കുന്നത് വിശുദ്ധ ഖുറാന് വെച്ചാണ്. താങ്കള്‍ ചെയ്തത് എന്താണെന്ന് അത് തേടി കണ്ടെത്തിയ ഒരുവനേക്കാള് വ്യക്തമായി അറിയാവുന്നത് താങ്കള്‍ക്കാണ്. അത് നിഷേധിച്ചു കൊണ്ട് ഖുറാന്റെ കാര്യത്തില്‍ പച്ചക്കളവ് പറയുന്നത് താങ്കള്‍ക്ക് ഒരിയ്ക്കലും ഗുണകരമാകില്ല.
ബ്ലോഗിങ്ങിലെ ഒരു കോപ്പീ പേസ്റ്റ് വിവാദം മാത്രമല്ല വിഷയം എന്നു മനസ്സിലാക്കു ചങ്ങാതീ. ഒരുവന്റെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതും വിട്ടുകള. ഇവിടെ വിശുദ്ധ ഖുര്‍-ആനെയാണ് താങ്കള്‍ ദുരുപയോഗം ചെയ്തിരിയ്ക്കുന്നത്.
സൂഷ്മതയുള്ളവനായിരിയ്ക്കാന് ശ്രമിയ്ക്കൂ സുഹൃത്തേ - ഏറ്റവും കുറഞ്ഞത് ദൈവമാര്ഗ്ഗത്തിലെങ്കിലും.
സഗീറെ,
നമിച്ചു.
താങ്കള്‍ സത്യം പറയില്ല. ഖുറാനെ കൊണ്ടാണ് കളവ് പറയുന്നത്.
താങ്കള്‍ക്കായി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
അതു വേണ്ടാ എന്നു കരുതിയതാണ്. താങ്കള്‍ അതും എന്നെ കൊണ്ടു ചെയ്യിപ്പിച്ചു.
വീണ്ടും പറയുന്നു താങ്കള്‍ പരിഭാഷ മുഴുവനായും കോപ്പീ പേസ്റ്റ് ചെയ്തതാണ്. താങ്കളുടേതായ ഒരു സംഭാവനയും അതില്‍ ഇല്ല തന്നെ. മുഴുവനും അന്യന്റെ അദ്ധ്വാനമാണ്.
ഖുറാനെ കൊണ്ട് കളവ് പറയുന്ന താങ്കള്‍ക്ക് ഇലാഹ് മാപ്പ് നല്കട്ടെ!
ഈ റമളാന്‍ മാസമായിട്ടു അയാള്‍ ചെയ്തത് നല്ലതല്ലേ
അവിടെ പോകാന്‍ കഴിയാത്തവര്‍ക്കു ഇവിടെ വായിക്കാന്‍ കിട്ടിയല്ലോ .അനാവശ്യ ചോദ്യങ്ങളും വിവാദങ്ങളും ഒഴിവാക്കു
എല്ലാവരും ഒരേ ക്ലാസ്സിലായിരിക്കും പഠിച്ചത് അപ്പോള്‍ ഡിറ്റോ ആയിരിക്കുമല്ലോ
“ പാവപ്പെട്ടവന് said...
ഈ റമളാന്‍ മാസമായിട്ടു അയാള്‍ ചെയ്തത് നല്ലതല്ലേ
അവിടെ പോകാന്‍ കഴിയാത്തവര്‍ക്കു ഇവിടെ വായിക്കാന്‍ കിട്ടിയല്ലോ .അനാവശ്യ ചോദ്യങ്ങളും വിവാദങ്ങളും ഒഴിവാക്കു
Friday, September 18, 2009 11:22:00 PM“
പാവപ്പെട്ടവന് താങ്കള്‍ പറയുന്നതു എത്ര ബാലിശമായ കാര്യമാണു്. ഒരു കുറ്റകൃത്യത്തെ എത്ര ലാഘവ ത്തോടെയാണു താങ്കള്‍ അല്ലാഹുവിന്റെയും പുണ്യമാസത്തിന്റെയും പേരില്‍ ന്യായീകരിക്കുന്നത്?
കൊള്ളയടിച്ച മുതല്‍ കൊണ്ടു ദാനം ചെയ്താല്‍ അല്ലാഹു സ്വീകരിക്കുമോ?
ആ സൈറ്റില്‍ നിന്നെടുത്തതാണെന്നു സത്യം പറഞ്ഞാല്‍ എന്താണു നഷ്ടം?
അപ്പോള്‍ പ്രശസ്തി കിട്ടില്ല. അതു തന്നെ!
ഇതു നോക്കൂ കേരളത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു മത ഇന്റെര്നെറ്റു വെബ് പേജില്‍ ഈ രീതിയില്‍ സഗീറിനെ അനര്‍ഹമായി പ്രശംസിക്കുമ്പോഴെങ്കിലും അദ്ദേഹത്തിനു തെറ്റു മനസ്സിലാക്കി കൊടുക്കണമായിരുന്നു.
ഇപ്പോഴും അദ്ദേഹത്തോടു ക്ഷമിക്കാന്‍ വായനക്കാരനായ എനിക്കു തോന്നിയതാണ്്. പക്ഷെ അദ്ദേഹത്തിന്റെ ആ ന്യായീകരണം വായിക്കുന്നതു വരെ!
ഖുര്‍ആനില്‍ “ബെയ്ത്” എന്ന പദത്തിനു ഖുര്‍ആന്‍ മലയാളം ഡോട്ട് കോമിലെ പരിഭാഷയില്‍ കൊടുത്ത ആലയം എന്നാണെങ്കില്‍ മറ്റു പരിഭാഷക്കാരൊക്കെ അതു മാത്രമാണു കൊടുക്കുക എന്നു പറഞ്ഞാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്കു നിരക്കുമോ?
വീട്, ഗൃഹം,താമസസ്ഥലം,വാസസ്ഥലം എന്നീ വാക്കുകള്‍ ഒന്നും ബെയ്ത് എന്ന അറബി വാക്കിനു മലയാളമില്ലേ?
ഈ പോസ്റ്റു നോക്കുക. താങ്കള്‍ക്കു അനര്‍ഹമായി കിട്ടിയ ഈ പ്രശസ്തി പി.ഡി.എഫായി താങ്കള്‍ തന്നെ എന്നെപ്പോലെ പലര്‍ക്കും അയച്ചു തന്നില്ലേ?
അന്നെങ്കിലും താങ്കള്‍ക്കു പറയാമായിരുന്നു.ഇതു താങ്കള്‍ അവിടെ നിന്നു കോപ്പി ചെയ്തതാണെന്ന്.
പരിഭാഷപ്പെടുത്തുക എന്നതു വലിയൊരു കാര്യമാണ്. കോപ്പി ചെയ്യുക എന്നതു മോഷണവും.
വളരെ പ്രയാസങ്ങളും റിസര്‍ച്ചുകളും നടത്തി പല പുസ്തകങ്ങള്‍ റഫര്‍ ചെയ്തു “ഇത്തിരിവെട്ടം” എഴുതിയ “സാര്ത്ഥവാഹഗസംഘത്തോടൊപ്പമെന്ന” മാസ്റ്റര്‍പീസിനു താങ്കളുടെ ഈ കട്ട്& കോപ്പി സംരംഭമായ പരിഭാഷക്കു കിട്ടിയത്ര പോലും പ്രാധാന്യം കിട്ടിയില്ല എന്ന അനീതി ഇന്‍ഫോമാധ്യമം എങ്ങനെ പ്രായശ്ചിത്തം ചെയ്യും!
വായിച്ചു നോക്കുക.
താങ്കളെ പുകഴ്ത്തി വി.കെ അബ്ദു എഴുതിയ ലേഖനം.
http://vkabdu.blogspot.com/2009_08_01_archive.html#9194352853259163353
ഖുറാന്റെ ഒരക്ഷരമോ ഒരു വള്ളിയോ പുള്ളിയോ കുത്തോ കോമയോ പോലും മാറ്റിമറിയ്ക്കാന്‍ പാടില്ല.
അങ്ങനെ മാറ്റി മറിയ്ക്കാവുന്ന മറ്റ് മതഗ്രന്ഥങ്ങളുടെ ലിസ്റ്റ് തരാമോ... ഖുര്‍ ആനെ പ്രത്യേകമായി പറയുമ്പോള്‍ മറ്റേതിനെയൊക്കെയോ അങ്ങനെ ചെയ്യാമെന്നാണല്ലോ അര്‍ത്ഥം വരുന്നത്.. സംശയം തീര്‍ക്കാനാണ്... വേറൊന്നും വിചാരിക്കരുത്...
പ്രിയപ്പെട്ടവരെ,
ഒരു മുസ്ലീമായ ഞാന്‍ വിശ്വസിക്കുന്ന മത ഗ്രന്ഥത്തിനു പരിഭാഷ എഴുതി എന്ന തെറ്റിന്നാല്‍ ഇത്രക്ക് തേജോവധം ഏല്‍ക്കേണ്ടി വന്നതിന്നാല്‍ എനിക്ക് കൂടുതലായി ഒന്നും പറയാനില്ല.
ഞാന്‍ വീണ്ടും പറയുന്നു “പരിഭാഷയില്‍ വരുന്ന പല സംശയങ്ങള്‍ക്കും ആ സൈറ്റിനെ ആശ്രയിച്ചിട്ടുണ്ട്, സത്യമാണ്.ലിങ്ക് കൊടുത്തിട്ടില്ല എന്നതും ശരിയാണ്.
അഞ്ചലിന്റെ ഈ കണ്ടുപിടുത്തത്തിനു ശേഷം അവര്‍ക്ക് കടപ്പാട് ഇട്ടിട്ടുമുണ്ട്.
ഞാന്‍ ഈ ബ്ലോഗിലൂടെ ഖുര്‍:ആന്‍ ഒരു പുതിയ പരിഭാഷയാണ് നല്‍കുന്നതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.അതു തന്നെയാണ് സത്യവും.ഇതാണ് സത്യം
“
അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട് എന്റെ പടച്ചവനില്‍ നിന്ന് സ്വീകരിച്ചു കൊള്ളാം.
ഞാന്‍ എന്റെ എല്ലാ കമേന്റുകളും ഡിലിറ്റുന്നു.ഇതിന്നെചൊല്ലി ഇനി ഒരു മറുപടി എന്നില്‍ നിന്ന് ഉണ്ടാകുന്നതല്ല.
എല്ലാവര്ക്കും ഈദ് മുബാറക്ക്.
അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട് എന്റെ പടച്ചവനില്‍ നിന്ന് സ്വീകരിച്ചു കൊള്ളാം.
ഇന്നോളം ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതുമായ സകല പാപങ്ങളും ഈ ഒറ്റവരിയെഴുതിയതിന്റെ പേരില്‍ സഗീറിനോട് പടച്ചോന് പൊറുക്കും. എന്റെ പടച്ചോനും ഞാനും തമ്മിലുളള ഏര്‍പ്പാടുകള്‍ക്ക് ഇടനിലക്കാരെ വേണ്ടെന്ന് സധൈര്യം പറഞ്ഞ സഗീറിന് ഹൃദ്യമായ പെരുനാളാശംസകള്‍...
പ്രിയ മുഹമ്മദ് സഗീര്‍,
തര്‍ക്കം വേണ്ട.
ഖത്തറിലേയ്ക്ക് ഞാന്‍ വരാം- വിശുദ്ധ ഖുറാന്റെ ഒരദ്ധ്യായവുമായി. താങ്കള്‍ക്ക് സ്വതന്ത്രമായി വിവര്‍ത്തനം ചെയ്യാന്‍ കഴിയുമെങ്കില്‍ ഒരു സദസ്സിനു മുന്നില്‍ വെച്ച് അതു ചെയ്യൂ.
അല്ലാതെ സമൂഹത്തെ പറ്റിയ്ക്കുന്നതു പോലെ സര്‍വ്വശക്തനേയും പറ്റിയ്ക്കാമെന്നു ധരിയ്ക്കരുത്. ഞാനും താങ്കളും ചെയ്തത് ഇലാഹിന്റെ മുന്നിലുണ്ടാകും. നാളെ താങ്കള്‍ ഉത്തരം പറയേണ്ടി വരും.
തീര്‍ച്ചയായും...തീര്‍ച്ചയായും...തീര്‍ച്ചയായും!
താങ്കള്‍ പരിഭാഷ മുഴുവനായും കോപ്പീ പേസ്റ്റ് ചെയ്തതാണ്.
വിശുദ്ധ ഖുറാനിലെ ഒരധ്യായം സഗീറിന് പരിഭാഷപ്പെടുത്താന്‍ അറിയുമോ ഇല്ലയോ എന്ന് പടച്ചോന് മനസിലാകാന്‍ വിദഗ്ധ സമിതിയുടെ സഹായം വേണോ അഞ്ചല്‍ക്കാരാ...
"അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട് എന്റെ പടച്ചവനില്‍ നിന്ന് സ്വീകരിച്ചു കൊള്ളാം"
എന്ന് പറഞ്ഞ സഗീറിന് ആയിരം അഭിവാദ്യങ്ങള്‍.
പബ്ലിക് ഡൊമൈനില്‍ കിടക്കുന്ന കൃതിയുടെ തര്‍ജ്ജമയ്ക്ക് ആട്രിബ്യൂഷന്‍ കൊടുത്തില്ലെങ്കിലും നിയമപരമായി പ്രശ്നമൊന്നുമുണ്ടാകുന്നില്ല (ഖൂറാന്‍ സഗീര്‍ ആണ് എഴുതിയത് എന്ന് അദ്ദേഹവും അവകാശപ്പെടുന്നില്ല). രണ്ടാമത് വരുന്നത് ധാര്‍മ്മികപ്രശ്നം. അത് സഗീര്‍ വ്യക്തമാക്കുകയും ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പടച്ചവന് ശിക്ഷിച്ചുകൊള്ളട്ടെയെന്ന്. പടച്ചവനും സഗീറിനുമിടയിലുള്ള പ്രശ്നം അവര്‍ തന്നെ തീര്‍ത്തുകൊള്ളട്ടെ. എന്തിനാണ് ബാക്കിയുള്ള മനുഷ്യര്‍ ഇടപെടുന്നത് എന്നതാണ് എന്റെ സംശയം.
tracking
ഖുര്‍ആന്‍ പരിഭാഷയെ അതിന്റെ ഗൌരവത്തിലെടുക്കാന്‍ കഴിയാതെ പോയത് സഗീറിന്റെ തെറ്റ് തന്നെയാണ്- കേരളത്തിലെ അറബി അറിയുന്നവരെല്ലാം പരിഭാഷപ്പെടുത്താന്‍ ശ്രമിക്കാത്തത് അതിന്റെ ഗൌരവം മനസ്സിലാക്കിയതിനാലാണ്. ഭാഷയലോ, മതത്തിലോ ഏതിലുള്ള അറിവാണ് സഗീറിനെ ഒരു പരിഭാഷകന്റെ റോള്‍ ചെയ്യാന്‍ ധൈര്യപ്പെടുത്തിയതെന്നത് സ്വയം പരിശോധനാവിധേയമാക്കുക എന്ന് അപേക്ഷിക്കുന്നു.
നല്ല പോസ്റ്റ് അഞ്ചല്‍
കടുകിട മാറ്റാന്‍ പാടില്ലാത്ത,സ്വയമേവ പരിപൂര്‍ണവും പടച്ചവന്റെ മൊഴിയുമായ ഗ്രന്ഥത്തിന് ആരിക്കാണപ്പാ ഇവിടെ കോപ്പീറൈറ്റ്?
ജിബ്രീല്‍ മലക്ക് പടച്ചവനു കോപ്പീറൈറ്റ് വച്ചിട്ടൊണ്ടോ ? നബി ജിബ്രീലിനു കോപ്പീറൈറ്റ് വച്ചിട്ടൊണ്ടോ ? ഉസ്മാന് മുഹമ്മദ് നബിക്ക് കോപ്പിറൈറ്റ് ലിങ്ക് വച്ചിട്ടൊണ്ടോ ? ജന്ന ഡോട്ട് ഓര്ഗുകാരന് ആര്‍ക്കാണ് കോപ്പീറൈറ്റ് വച്ചേക്കുന്നത് ?
കോപ്പിപ്പേസ്റ്റിവച്ചാലും സ്വന്തം പരിഭാഷയായാലും വിശുദ്ധഗ്രന്ഥം നാലാള്‍ക്ക് കൂടുതല്‍ വായിക്കാന്‍ സൌകര്യമുണ്ടാക്കിയതിന്റെ ഒറ്റക്കാരണത്താല്‍ അഞ്ചല്‍ക്കാരനും മുന്‍പേ സഗീര്‍ പണ്ടാരത്തിലിന് സ്വര്‍ഗ്ഗത്തില്‍ സീറ്റുറപ്പായിട്ടുണ്ടാകണം ;)
സഗീര്‍ ഭായ്, വിധിപറച്ചിലിന് അവകാശമുള്ള ഒരുത്തനേയുള്ളൂ പ്രപഞ്ചത്തില്‍ എന്നോര്‍മ്മിപ്പിച്ച ഭായിക്ക് ഒരു പൊന്‍ തൂവല്‍ !
പരിഭാഷയെ അതിന്റെ ലാഘവത്തോടെ എടുത്തതിനെ മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്-
ഒരു സംഗതി കോപി ചെയ്തതാനെങ്കില് അത് സൂചിപ്പിക്കേണ്ടത് സാമാന്യ മര്യാദ- അതാണ് അഞ്ചലിന്റെ പോസ്റ്റെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പിന്നെ ഖുര്‍ആന്‍ അങ്ങിനെ തന്നെ നിലനില്ക്കുന്നതിന്നരിശം കൊള്ളുനതെന്തിന്?
ഇതിങ്ങിനെ നിലനില്‍ക്കുമെന്നത് ഖുര്‍ആന്‍ തന്നെ സാക്ഷ്യം -
ഇത്ര നൂറ്റാണ്ടുകള്‍ ഇതേ പോലെ മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒരു ഗ്രന്ഥത്തിനെ വിമര്ശകരൊന്നു പരിചയപ്പെടുത്തൂ.
ഋഗ്വേദം,യജുര്‍വേദം, സാമവേദം, അഥര്‍വവേദം..
മരീചന് സാറെ- വേദങ്ങളുടെ ചരിത്രം ഒന്നു പഠിക്കുക. അവ വന്ന സ്രോതസ്സില്‍ നിന്നും അതേപോലെ നില്‍നില്‍ക്കുന്നു എന്ന് വേദ പണ്ഡിതര്‍ പോലും അവകാശപ്പെടുന്നില്ല.
ഖുര്‍ ആന്‍ അതുപോലെ നിലനില്ക്കുന്നു എന്ന് അവകാശപ്പെടുന്നത് കാട്ടിപ്പരുത്തി സാറിനെപ്പോലുളള പണ്ഡിതര്‍ അല്ലേ... വിശേഷമായി...
അതൊരു ചരിത്ര സത്യമാണു മാഷെ- ഖുര്‍ആന്‍ ക്രോഡീകരിക്കുന്നത് അബൂബക്കെര്‍ എന്ന പ്രവാചകശിഷ്യന്റെ കാലത്താണ്. അതായത് നബിയുടെ മരണശേഷം കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ - ആ ചരിത്രമെങ്കിലും ഒന്ന് മനസ്സിലാക്കൂ
നബിയുടെ മരണം കഴിഞ്ഞ് എത്ര വര്‍ഷത്തിനുളളില്‍. കൃത്യമായി പറയൂ സാര്‍.. ചരിത്ര സത്യമല്ലേ...
സംഗതി വീണ്ടും കണ്‍ഫ്യൂഷനാകുന്നു...ഖുര്‍ ആന്‍ എഴുതിയത് പ്രവാചക ശിഷ്യന് ആണ്. അതും പ്രവാചകന്റെ മരണ ശേഷം. പ്രവാചകന് പറഞ്ഞതു തന്നെയാണ് അബൂബേക്കര്‍ ക്രോഡീകരിച്ചതെന്നും വളളിയോ പുളളിയോ വിസര്ഗമോ കൂട്ടിച്ചേര്‍ക്കുകയോ വിട്ടുപോവുകയോ ചെയ്തിട്ടില്ലെന്നതിനും എന്താണ് തെളിവ്?
ആദ്യം ആ ചരിത്രമൊക്കെ ഒന്നു പോയി വായിക്ക് - വിമര്‍ശിക്കാനെങ്കിലും, എന്നിട്ട് ബാക്കി വന്നു വിളമ്പിക്കോളൂ-
മരീചന്,
സൂരജ്,
ഖുര്‍-ആന്‍ പരിഭാഷ ഒരിടത്തു നിന്നും കോപ്പി ചെയ്തു തന്റെ സ്ഥലത്ത് തന്റേതായി അവതരിപ്പിച്ചതിനെ ചൂണ്ടി കാട്ടുക എന്നതാണ് ഈ പോസ്റ്റ് കൊണ്ടുദ്ദേശിച്ചത്. വിശുദ്ധ ഖുറാനില്‍ വിശ്വാസിയ്ക്കുന്ന ഒരുവന് എന്ന നിലയ്ക്ക് ഖുറാനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലോ വിമര്‍ശിയ്ക്കുന്ന തരത്തിലോ ഇവിടെ ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കരുതേ എന്ന് അപേക്ഷിയ്ക്കട്ടെ.
ഖുറാന്റെ അവതരണത്തെ കുറിച്ചും ഉള്ളടക്കത്തെ കുറിച്ചും നിലനില്പിനെ കുറിച്ചുമൊക്കെ അനേകം സംവാദങ്ങളും വിവാദങ്ങളും നെറ്റില്‍ വന്നിട്ടുണ്ടല്ലോ? അതു കൊണ്ട് തന്നെ ഇവിടെ വിഷയത്തില്‍ നിന്നും ഗതിമാറുന്ന തരത്തില്‍ ചര്‍ച്ചക്ക് തുടക്കമിടരുത്. പ്ലീസ്.
വിശുദ്ധഖുറാനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചര്‍ച്ച പോയാല്‍ എനിക്ക് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വരും. ദയവ് ചെയ്ത് അതില്‍ നിന്നും പിന്മാറണം.
സദുദ്ദേശം തിരിച്ചറിയുമല്ലോ?
നന്ദി.
അപ്പോ നിങ്ങള്‍ക്ക് ചരിത്രമറിയില്ല... ഞാന്‍ പോയി പഠിച്ചിട്ടു വേണം കാട്ടിപ്പരുത്തിയ്ക്ക് പഠിക്കാന്‍.. അങ്ങനെയിപ്പൊ സുഖിക്കേണ്ട...
വെറുമൊരു തര്ക്കത്തിനെനിക്കു താത്പര്യ്മില്ല
അല്ലാതെയൊരു തര്‍ക്കത്തിന് എനിക്കും...
****അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട് എന്റെ പടച്ചവനില്‍ നിന്ന് സ്വീകരിച്ചു കൊള്ളാം.****
അത് പോരേ? സഗീറിന്റെയും അഞ്ചല്ക്കാരന്റേയും വിശ്വാസമനുസരിച്ച് ഏത് തെറ്റിനും മറുപടി പറയേണ്ടത് പടച്ചവനോടാണ്.സഗീര്‍ ചെയ്തത് തെറ്റാണെന്നുണ്ടെങ്കില്‍ അയാള്‍ക്ക് ശിക്ഷ കിട്ടിക്കോളും. അത് ഏറ്റ് വാങ്ങാന്‍ അയാള്‍ തയ്യാറുമാണ്. അയാള്‍ക്ക് വിശ്വാസമൂണ്ടെങ്കില് നിങ്ങളോട് മറൂപടി പറയാനോ, വെല്ലുവിളി സ്വീകരിക്കാനോ നില്‍ക്കേണ്ട ആവശ്യം അയാള്‍ക്കില്ലല്ലോ? അയാള്‍ പടച്ചവനോട് മറുപടി പറയട്ടെ.
സഗീര്‍ തെറ്റാണ് ചെയ്തതെങ്കില്‍, താങ്കള്‍ വിശ്വാസിയാണെങ്കില്‍, താങ്കളുടെ വിശ്വാസമനുസരിച്ചൂള്ള ശിക്ഷ താങ്കള്‍ക്ക് ലഭിക്കും.
പ്രിയ അഞ്ചല്ക്കാരന്,
ദൈവത്തിലോ മതത്തിലോ മതഗ്രന്ഥത്തിലോ താങ്കള്‍ക്കുളള ഒരു വിശ്വാസത്തെയും അപഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. ഇത്തരമൊരു ഇടപെടലിലേയ്ക്ക് എത്തിച്ചത്, ഫത്വകളെ ഓര്‍മ്മിപ്പിക്കുന്ന താങ്കളുടെ ചില നിലപാടുകളാണ്. താലിബാനിസത്തിന്റെ നിഴല്‍വീണ ചില വാചകങ്ങള്‍ പോസ്റ്റിലും കമന്റിലും താങ്കള്‍ക്കു തന്നെ വായിച്ചു ബോധ്യപ്പെടാവുന്നതാണ്.
പോസ്റ്റും കമന്റുകളും ഡിലീറ്റു ചെയ്യുന്നത് താങ്കളുടെ ഇഷ്ടം. ബ്ലോഗറുടെ സ്പേസ്, ഗൂഗിളിന്റെ കൃപ. പോസ്റ്റായാലും കമന്റായാലും അഭിപ്രായം എങ്ങനെ പറയണമെന്നത് അവനവന് തീരുമാനിക്കാം. പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്ന് വെച്ച് അഭിപ്രായങ്ങള്‍ ദൈവദൃഷ്ടിയില്‍ നിന്ന് മായുമോ എന്നും എനിക്ക് സംശയമുണ്ട്..
അഞ്ചൽക്കാരാ..
ഉറങ്ങുന്നവനെ ഉണർത്താൻ കഴിയും. ഉറക്കം നടിച്ചു കിടക്കുന്നവനെ....!!
track..
unsubscribed for scoot
"ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു പഥ്യം"
അഞ്ചല്ക്കാരന്, നല്ല പോസ്റ്റ്.
തെറ്റുകള്‍ മനസ്സിലാക്കാനും അത് തിരുത്താനും പശ്ചാത്താപിക്കുവാനും സഗീറിന്ന് അവസരമുണ്ടാക്കിയതിന്ന് സഗീറടക്കമുള്ളവര് നന്ദി പറഞ്ഞ് പിരിയേണ്ട ഒരു പോസ്റ്റില്‍ വന്ന് കൊഞ്ഞനം കുത്താന്‍ ചിലര്‍ ശ്രമിക്കുമ്പോഴും നമുക്ക് നല്ലതു പറഞ്ഞു തന്നെ പിരിയാം..
പുതിയ തലമുറ കൊതുകുകളുടെ ഒരുകാര്യമേ.... ചോരയോ കാപ്പിയോ കുടിക്കില്ല... പാലേ കുടിക്കൂ... പാച്ചോറേ തിന്നൂ... എല്ലാം അവന്റെ കൃപ...
സഗീറീന് സാമാന്യബുദ്ധിയെങ്കിലും പടച്ചവന് നല്കട്ടെ
മരീചികന് ഒരു പക്വമായ മനസ്സും നല്കട്ടെ..
പ്രാര്‍ഥിക്കുന്നു...
അഞ്ചല്കാരന് ആശംസകള്‍..
അഞ്ചല്‍ക്കാരാ പോസ്റ്റിനു നന്ദി...
ഈ പരിഭാഷാ ബ്ലോഗ് തുടങ്ങിയ അവസരത്തില്‍ തന്നെ സഗീറിനോട് ഞാന്‍ ഈ പരിഭാഷയെ പറ്റി പറഞ്ഞിരുന്നു..
കേരളത്തിലെ പ്രമുഖ പണ്ഡിതരായ, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും ചേര്‍ന്ന് പരിഭാഷപ്പെടുത്തി യുവത ബുക് ഹൌസ് പ്രസിദ്ധപ്പെടുത്തിയ പരിഭാഷയുമായുള്ള സാമ്യം !!
ഈ പരിഭാഷ പിന്നീട് സൌദിയിലെ മലിക് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ഹോളി ഖുര്‍ആന്‍ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗിന് കൊടുക്കുകയും അതുവഴിയാണ് നെറ്റില്‍ ഇവിടെയും ഇവിടെയും (PDF) ലഭ്യമായത്.
ഇനി ഇതേ പരിഭാഷയുടെ ഒരു സോഫ്റ്റ്വെയറും ഇവിടെ ലഭ്യമാണ്.
Post a Comment