ലൈഫ് ഇന്‍ഷുറന്‍സ് വേണം എന്ന് പറഞ്ഞാണ് അയാള്‍ വന്നത്. മണി ബാക്കും സേവിങ്ങും തുടങ്ങി നിക്ഷേപ സാധ്യതയും മൂലധന വളര്‍ച്ചയും ഉള്ള നിരവധി പോളിസികള്‍ പരിചയപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് അതൊന്നും കേള്‍ക്കേണ്ട. ഒരു മില്യണ്‍ ഡോളറിന്റെ ലെവല്‍ ടേം പ്ലാന്‍ വേണം. ലെവല്‍ ടേം എന്ന് പറഞ്ഞാല്‍ ഏകദേശം നമ്മുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോലെ. മരണം സംഭവിച്ചാല്‍ മാത്രം ക്ലയിം ലഭിക്കുന്ന പോളിസി.
അയാളുടെ നിലപാട് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേട് പോലെ.
"ബായി എന്താ പോളിസി എടുത്തിട്ടു ആത്മഹത്യ ചെയ്യാനുള്ള പരിപാടിയാ?. അത് നടക്കില്ല കേട്ടോ. അപകട മരണമോ സ്വോഭാവിക മരണമോ ആണെങ്കിലേ ക്ലയിം കിട്ടുള്ളൂ."
"അതൊക്കെ അറിയാം ബായി. ഞാന്‍ നാട്ടില്‍ പോയിട്ട് അവിടുന്നെന്റെ മരണ സര്ടിഫികറ്റ് സംഘടിപ്പിച്ചു അയച്ചു തരാം. താങ്കള്‍ അതൊന്നു കബൂലാക്കി എന്റെ അനിയന് കൊടുത്താല്‍ മതി. കിട്ടുന്ന പൈസേടെ പത്ത് ശതമാനം ബായിക്ക് തരാം...."
ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ പാവം പാവം ബായി തയ്യാറായിരുന്നു!

1 comment:
ജീവിക്കാൻ വേണ്ടി ഇതു ഒട്ടും കൂടുതലല്ല...
Post a Comment