വൃദ്ധരായ മാതാ പിതാക്കളെ വൃദ്ധ സദനത്തില്‍ ആക്കിയിട്ടു തിരികെ വരുകയായിരുന്നു അവര്‍. കാറിന്റെ പിന് സീറ്റില്‍ വിഷാദ മൂകനായി ഒമ്പത് വയസ്സുകാരന് മകന്.
"എന്താടാ ഒന്നും മിണ്ടാത്തത് ..." അച്ഛന് ചോദിച്ചു.
"അല്ല അച്ഛാ അവിടെ അപ്പുപ്പനും അമ്മുമ്മയും ഒറ്റക്കല്ലേ? അത് ഓര്‍ത്തതാ."
"അല്ല മോനെ അവിടെ വേറെ ഒരു പാട് അപ്പുപ്പന്മാരും അമൂമ്മമാരും ഉണ്ട്. അവരെ നോക്കാന്‍ നേഴ്സ് ആന്റിമാരും ഒക്കെ ഉണ്ട്..."
"അപ്പോ അവര്‍ക്ക് അവിടെ താമസിക്കാന്‍ പൈസ കൊടുക്കേണ്ടേ പപ്പാ?"
"വേണം മോനെ. അതൊക്കെ പപ്പാ കൊടുത്തിട്ടുണ്ട്." അമ്മയുടെ മറുപടി.
"ഒരു പാട് പൈസ ആകുമോ മമ്മി?"
"ഈ ചെക്കനിതെന്നാത്തിന്റെ സൂക്കേടാ. അതൊന്നും നീയിപ്പോ അറിയേണ്ട. അവന്റെയൊരു പുന്നാരം," മമ്മി കയര്‍ത്തു.
"അല്ല മമ്മി... അപ്പൂപ്പനെയും അമ്മുമ്മയേയും കൊണ്ടാക്കിയിടത്ത് വയസ്സാകുമ്പോള്‍ പപ്പയേയും മമ്മിയേയും എനിക്കും കൊണ്ടാക്കണ്ടേ. അത് കൊണ്ട് ചോദിച്ചതാ."
മകന്റെ മറുപടി നിഷ്കളങ്കം ആയിരുന്നു!

6 comments:
വീണ്ടും ഒരു ഓര്‍മ്മപെടുത്തല്‍
അപ്പൂപ്പൻ മരിച്ചപ്പോൾ അപ്പൂപ്പൻ ആഹാരം കഴിച്ചിരുന്ന വിലകുറഞ്ഞപാത്രം അച്ഛനായി സൂക്ഷിക്കാൻ എടുത്തുവച്ച കൊച്ചുമകന്റെ കഥ ഓർത്തു..
ഓര്‍മ്മപെടുതലുകള്‍ ഇടയ്ക്കിടെ വേണ്ടത്
കഥയ്ക്ക് ഒരു പുരാതന വേര്‍ഷന്‍
അച്ഛാ അച്ഛാ മുത്തച്ഛനെന്താ കുണ്ടാമ്പാളയില് കഞ്ഞി കൊട്ക്കണേ നമ്മളൊക്കെ പിഞ്ഞാണത്തിലല്ലേ കഞ്ഞി കുടിക്കണേ?
അതേ... മുത്തച്ഛനു വയസ്സായില്യേ, മുത്തച്ഛനു കണ്ണുകാണാമ്പാടില്യ, പിഞ്ഞാണത്തില്‍ കഞ്ഞി കൊട്ത്താലേ അതൊക്കെ താഴെട്ട് കേട് വര്‍ത്തും.
അങ്ങനെയിരിക്കെ മുത്തച്ഛന് മണ്ണൂര്‍ പോയി, മുത്തച്ഛന് കിടന്ന ഇടവും കുത്തി നടന്ന വടിയും, മുഷിഞ്ഞ മാറാപ്പു തുണികളും കുടിച്ചുബാക്കിവച്ച പഴങ്കഞ്ഞി വെള്ളം ബാക്കിനില്ക്കുന്ന ഒരു കുണ്ടാമ്പാളയും അവശേഷിച്ചു.വിധിപ്രകാരം ചടങ്ങുകള്‍ കഴിച്ചു വരുന്ന അച്ഛന് കണ്ടത് മുത്തച്ഛന്റെ കുണ്ടാമ്പാളയും കൊണ്ട് ചായ്പില്‍ നിന്നു വരുന്ന മകനെയാണ്.
മോനേ നിനക്കിപ്പെന്തിനാണ്ട്രാ ആ കുണ്ടാമ്പാള, അതങ്ങ്ട്ടാ കുപ്പേലിക്ക് കളഞ്ഞൂടെ നെനക്ക്?
അയ്യോ അച്ഛാ അതങ്ങനെ കളേമ്പാടുണ്ടോ? അച്ഛനും മുത്തച്ഛനാവില്യേ അപ്പോ മുത്തച്ഛമ്പാള ഇന്റച്ഛനും വേണ്ടി വരില്യേ അതിനാ ഞാനിത് എട്ത്ത് വയ്ക്കുന്നേ.
ആത്മഗതം:- പാളക്കാലമൊക്കെ പണ്ടേ കഴിഞ്ഞില്ലേ ...
ഇത് ഒരു പഴയ കഥ അല്ലെ ?
കഥ ഒരു പഴയ കഥയെ ഓര്‍മപ്പെടുത്തി എങ്ങില്ലും ......ഒരു RELOADED സുഖം....
Post a Comment