ബിറ്റ്കോയിന്റെ സാങ്കേതിക വശം ചർച്ച
ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് അല്ല ഇത്. പണവിപണിയിലെ ബിറ്റ്കോയിന്റെ
സാന്നിദ്ധ്യവും വളർച്ചയും മനസിലാക്കാൻ ഉള്ള ഒരു ശ്രമം. അത്രമാത്രം കണ്ടാൽ
മതി.
ബിറ്റ്‌കോയിന്റെ ഉത്ഭവം രണ്ടായിരത്തി എട്ടിൽ ആയിരുന്നു എങ്കിലും വിപണിയിൽ വ്യാപാരം നടന്നത് 2010 ഏപ്രിൽ മാസം ഇരുപത്തി അഞ്ചാം തീയതി ആണ്. ആദ്യത്തെ ഒരു ബിറ്റ്കോയിന്റെ ഓഫർ പ്രൈസ് മൂന്നു സെന്റ് ആയിരുന്നു. എന്നാൽ അതേ വർഷം മെയിൽ വില 10 സെന്റ് ആയി ഉയർന്നു. രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ വില ഒരു ബിറ്റ്കോയിന് ഒരു ഡോളർ നിലവാരത്തിൽ എത്തി. ഏഴു മാസം കൊണ്ട് ഏകദേശം 1000 മടങ്ങു് വളർച്ച.
അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ ബിറ്റ്കോയിൻ വിപണിയിൽ നിലയുറപ്പിക്കുന്നതാണ് പിന്നെ കാണുന്നത്. രണ്ടായിരത്തി പതിനൊന്നു മുതൽ രണ്ടായിരത്തി പതിനേഴ് ഈ പോസ്റ്റ് എഴുതുന്നത് വരെ ബിറ്റ്കോയിന്റെ കയറ്റിറക്കങ്ങൾ ഒരു തരത്തിലും നിർവചിക്കാൻ കഴിയാത്ത തരത്തിൽ ആയിരുന്നു.
രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ ഒരു ഡോളർ എന്ന ഏറ്റവും പ്രധാനപ്പെട്ട മൈൽസ്റ്റോൺ കടന്നതിനു ശേഷം രണ്ടായിരത്തി പതിമൂന്ന് ഏപ്രിൽ വരെ മുന്നോട്ടുള്ള പ്രയാണത്തിൽ ആയിരുന്നു ബിറ്റ്കോയിൻ. എല്ലാ വ്യാപാര ദിവസങ്ങളിലും ഏകദേശം നാല് ശതമാനം വളർച്ച. രണ്ടായിരത്തി പന്ത്രണ്ട് ജനുവരിയിൽ ഒരു ബിറ്റ്കോയിന് 100 ഡോളർ എന്ന അടുത്ത മൈൽസ്റ്റോൺ താണ്ടി. രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ ആ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന വിലയായ 266 ഡോളറിൽ എത്തിയതിനു ശേഷം ആണ് അതുവരെ ഉണ്ടായിരുന്ന ഒരേ ദിശയിൽ ഉള്ള വളർച്ചക്ക് തിരുത്തൽ വന്നത്.
രണ്ടായിരത്തി പതിമൂന്ന് മെയിൽ വില 130 ഡോളറിലേക്ക് വീണു. അതേ വർഷം ജൂണിൽ വില നൂറു ഡോളറിലും താഴേ പോയി. എഴുപത് ഡോളറിൽ വ്യാപാരം നടന്നു. ഈ തിരുത്തലിനു ശേഷം വീണ്ടും ബിറ്റ്കോയിൻ അതിന്റെ ജൈത്രയാത്ര തുടർന്നു. രണ്ടായിരത്തി പതിമൂന്നു ഡിസംബർ ആയപ്പോഴേക്കും വില വീണ്ടും മുകളിലേക്ക് കയറി ഒരു ബിറ്റ്കോയിന്റെ വില ആയിരം ഡോളർ എന്ന നിലയിൽ എത്തി. രണ്ടായിരത്തി പതിമൂന്ന് ഡിസംബർ മുതൽ വീണ്ടും വൻ ഉയർച്ച താഴ്ചകൾ ഉണ്ടായി.
രണ്ടായിരത്തി പതിനാല് മാർച്ചിൽ ആണ് ബിറ്റ്കോയിൻ ഏറ്റവും വല്യ തകർച്ചയെ നേരിട്ടത്. ചൈന ബിറ്റ്കോയിൻ ഇടപാടുകൾ നിരോധിച്ചു എന്ന വ്യാജ വാർത്ത പരന്നതിനെ തുടർന്ന് വില മുന്നൂറു ഡോളറിലേക്ക് വീണു. മെയ് മാസത്തോടെ വീണ്ടും ബിറ്റ്കോയിൻ സ്ഥിരത ആർജിച്ച് തുടങ്ങി.
രണ്ടായിരത്തി പതിനാല് അവസാന മാസങ്ങളിലും രണ്ടായിരത്തി പതിനഞ്ച് ആദ്യ മാസങ്ങളിലും ബിറ്റ്കോയിൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാലം ആണ്. ബിറ്റ്കോയിൻ വെറും ബബിൾ ആണ് എന്നും എപ്പോൾ വേണം എങ്കിലും വിപണിയിൽ നിന്നും നീക്കം ചെയ്യപ്പെടാം എന്നും വിലയില്ലാത്ത നാണ്യം ആയി മാറാം എന്നും ഉള്ള വിലയിരുത്തലുകൾ വിപണിയിൽ വന്നു. ഫലം ഒരു ബിറ്റ്കോയിന്റെ വില ഇരുനൂറു ഡോളറിലേക്ക് വീഴുക എന്നതായിരുന്നു. ഈ അനിശ്ചിതാവസ്ഥ രണ്ടായിരത്തി പതിനഞ്ച് അവസാന മാസങ്ങൾ വരെ തുടർന്നു.
രണ്ടായിരത്തി പതിനാറിൽ ആണ് വീണ്ടും ബിറ്റ്കോയിൻ സ്ഥിരത കൈവരിക്കുന്നത്. ജൂലൈ ആഗസ്ത് മാസങ്ങളിൽ അറുനൂറു ഡോളറിൽ ബിറ്റ് കോയിൻ നിലയുറപ്പിച്ചു. രണ്ടായിരത്തി പതിനാറ് നവംബറിൽ ചൈനയുടെ കറൻസിയുടെ മൂല്യത്തിൽ കുറവ് വരുത്തിയത് ബിറ്റ്കോയിന്റെ വളർച്ചക്ക് ഇന്ധനം ഏകി. വീണ്ടും ആയിരം ഡോളറിലേക്ക് ഉള്ള കുതിപ്പായിരുന്നു ഫലം.
പിന്നെ രണ്ടായിരത്തി പതിനേഴ്. നമ്മുടെ മുന്നിൽ ഉണ്ട്. രണ്ടായിരത്തി പതിനേഴ് ജനുവരിയിലെ വിപണി വില ആയിരം ഡോളറിനു അടുത്ത്. ഇന്നത്തെ വില (25-08-2017) ഒരു ബിറ്റ് കോയിൻ വേണം എങ്കിൽ 4,270 ഡോളർ കൊടുക്കണം.
ബിറ്റ്കോയിന്റെ ഈ കയറ്റിറക്കങ്ങളിൽ വ്യാപാരം നടത്തി കൈപൊള്ളിയവർ ആണ് നേട്ടം ഉണ്ടാക്കിയതിലും കൂടുതൽ. അത് വിപണിയുടെ ശാസ്ത്രം അങ്ങിനെ തന്നെ ആണല്ലോ. വിപണിയിൽ നേട്ടം ഉണ്ടാക്കുന്നവർ ഇപ്പോഴും എപ്പോഴും കുറവ് തന്നെ ആയിരിക്കും - അത് പണ വിപണി ആണെങ്കിലും മൂലധന വിപണി ആണെങ്കിലും അങ്ങിനെ തന്നെ.
നഷ്ടങ്ങൾ ഉണ്ടായവർ ധാരാളം. എന്നാൽ മറ്റൊരു തരത്തിൽ വിശകലനം ചെയ്താലോ? രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ആയിരം ഡോളർ കൊടുത്താൽ കിട്ടും ആയിരുന്ന ബിറ്റ്കോയിന്റെ എണ്ണം ഏകദേശം 10,000 ആണ്. ആയിരം ഡോളർ രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ദീർഘ കാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച ഒരുവന്റെ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം 43 ദശലക്ഷം ഡോളർ ആണ്. അതായത് രണ്ടായിരത്തി പത്തിൽ പതിനായിരം ഡോളർ അഥവാ ഏകദേശം ആറു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ മൂലധനം ഇപ്പോൾ ഇരുനൂറ്റി മുപ്പത് കോടി രൂപ ആയി വളരും ആയിരുന്നു എന്ന് ചുരുക്കം. ഏഴു വര്ഷം കൊണ്ട് ഇങ്ങിനെ ഒരു മൂലധന വളർച്ച അസംഭവ്യം എന്നു വേണം എങ്കിൽ പറയാം. പക്ഷെ ബിറ്റ്കോയിന്റെ വളർച്ചയുടെ നാൾവഴിയും തോതും ആ അസംഭാവ്യത്തെ സാധൂകരിക്കുന്നു എന്നതാണ് വസ്തുത.
ബിറ്റ്കോയിന്റെ പ്രചുരപ്രചാരം അതേ സ്വഭാവത്തിൽ ഉള്ള നിരവധി നാണയങ്ങളുടെ ഉത്ഭവത്തിനും പ്രചാരത്തിനും കാരണം ആയിട്ടുണ്ട്. ആ നാണയങ്ങളുടെ വിപണി ഇടപെടലുകളെ കുറിച്ച് മറ്റൊരു തലത്തിൽ നമുക്ക് ചർച്ച ചെയ്യാം.

No comments:
Post a Comment