സര്‍,
അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സമൂഹം കമ്പൂട്ടറിനെ മലയാളം പഠിപ്പിച്ച് വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും ന്യൂതനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി വായുവില്‍ വളര്‍ത്തിയെടുക്കുന്ന മലയാള ഭാഷയെ കുറിച്ച് താങ്കള്‍ക്ക് അറിവുണ്ടാകുമല്ലോ? മലയാളത്തില്‍ ബ്ലോഗ് എഴുതുക എന്നാല്‍ അവരവരുടെ സൃഷ്ടികള്‍ കമ്പൂട്ടറില്‍ ടൈപ്പ് ചെയ്തിടുക എന്ന് മാത്രമല്ല അര്‍ത്ഥമാക്കേണ്ടുന്നത്. പുസ്തകങ്ങളില്‍ നിന്നും അകന്നു ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതിക വിദ്യയുടേയും മാസ്മരിക ലോകത്ത് വിഹരിക്കുന്ന പുതു തലമുറക്ക് മലയാളത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള അവസരവും ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ മാതൃഭാഷയിലൂടെ തന്നെ സന്ദേശങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യവും എല്ലായിപ്പോഴും ഒരു കീ ബോര്‍ഡിനപ്പുറം അമ്മ മലയാളത്തെ വായിക്കാനുള്ള അനുഗ്രവുമാണ് മലയാള ഭാഷാ ബ്ലോഗിങ്ങിന്റെ സവിശേഷത.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങ് സമൂഹം യാതൊരു വിധ പ്രതിഫലവും പ്രതീക്ഷിക്കാതെ മലയാളത്തില്‍ എഴുതി കൂട്ടിയ ലേഖനങ്ങളും കഥകളും കവിതകളും മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ കഴിയുന്ന തരത്തിലുള്ള അനുഭവകുറിപ്പുകളും ഏകദേശം ഒരു ലക്ഷം കവിയും. നല്ല എണ്ണം പറഞ്ഞ എഴുത്ത് കാരും നിരീക്ഷകരും നിറഞ്ഞ് നില്‍ക്കുന്നതാണ് മലയാളം ബ്ലോഗിങ്ങ്. ബൂലോഗം എന്ന സങ്കല്പ സമൂഹം സൃഷ്ടിച്ച് ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം എഴുതി മറ്റുള്ളവര്‍ക്ക് വായിക്കാനായി സമര്‍പ്പിക്കുന്ന മലയാള ബ്ലോഗിങ്ങിന് തുല്യം വെക്കാന്‍ മലയാള ഭാഷാ സാഹിത്യ സാംസ്കാരിക രംഗത്ത് മറ്റെന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു സര്‍ക്കാര്‍ ഏജന്‍സിയുടേയും സാമ്പത്തികമോ ധാര്‍മ്മികമോ ആയ സഹായമില്ലാതെ വിവര സാങ്കേതിക രംഗത്ത് മലയാള ഭാഷ വളര്‍ന്ന് വരുവാനായി ബ്ലോഗ് സമൂഹം ചെയ്യുന്ന സേവനം തുല്യതയില്ലാത്തതാണ്.
ഏകദേശം മൂവായിരത്തോളം എഴുത്ത് കാരും എത്രയോ ഇരട്ടി വായനക്കാരും ഉള്ള ഈ സമൂഹം ഇന്നൊരു പ്രതിസന്ധിയിലാണ്. മലയാള ബ്ലോഗ് സമൂഹം ഉരുക്കഴിച്ചെടുത്ത അവരുടെ രചനകള്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം കോപ്പി ചെയ്തിരിക്കുന്നു! എഴുത്ത് കാരുടെ അറിവോ സമ്മതമോ കൂടാതെ കേരള്‍സ് ഡോട് കോം അവരുടെ വെബ് സൈറ്റില്‍ ബൂലോഗത്തെ ശ്രദ്ധേയമായ മിക്ക ബ്ലോഗ് പോസ്റ്റുകളും കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നതിനെതിരേ ഈ സമൂഹം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.
ഈ പകല്‍ വെട്ടി കൊള്ള കേരള്‍സ് ഡോട് കോമിന്റെ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ശ്രമിച്ചു എങ്കിലും വളരെ നിഷേധാത്മകമായ ഒരു നിലപാടാണ് അതിന്റെ നേതൃത്വത്തില്‍ ഉള്ളവരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയത്. പരാതി സന്ദേശമയച്ചവരെ അവരുടെ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയതിലൂടെ കട്ട മുതല്‍ ചോദിച്ച് ചെന്ന ഉടമസ്ഥനെ കട്ടവന്‍ ബന്ധനസ്ഥനാക്കുന്ന അവസ്ഥയാണ് കേരള്‍സ് ഡോട് കോമില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കൂടാതെ പരാതി പെട്ടവര്‍ക്ക് പ്രകോപനപരമായ മറു സന്ദേശം അയച്ചും ഭീഷണിപ്പെടുത്തിയും കേരള്‍സ് ഡോട് കോം അവരുടെ നിഷേധാത്മക നിലപാട് തുടരുകയാണ്.
കേരള്‍സ് ഡോട് കോമിന്റെ ഉടമസ്ഥന്‍ കൊട്ടാരക്കരയിലുള്ള ഒരു അവിനാശ് ആണെന്നും രെജിസ്ട്രേഡ് ഓഫീസ് ശ്രീനഗറില്‍ ആണെന്നും കമ്പനിയുടെ പേര് അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണെന്നുമാണ് അവരുടെ വെബ് സൈറ്റില്‍ നിന്നും മനസ്സിലാകുന്നത്. വിവര സാങ്കേതിക രംഗത്തെ പകര്‍പ്പവകാശത്തിന്റെ പരിധിയിലും ബൌദ്ധിക സ്വത്തവകാശ നിയമത്തിന്റെ പരിധിയിലും വരുന്ന കുറ്റകരമായ ഒരു നടപടിയായി കേരള്‍സ് ഡോട് കോമിന്റെ ചെയ്തിയെ കാണണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്. വിവര സാങ്കേതിക രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നായി ഈ വിഷയത്തെ കണ്ട് മലയാള ഭാഷയുടെ വളര്‍ച്ചക്ക് അനുഗുണമായ രീതിയില്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടായില്ലാ എങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടര്‍കഥയാകും.
മലയാള ഭാഷയെ പ്രവാസത്തിലിരുന്നും സ്നേഹിക്കുന്ന ഒരു വല്യ സമൂഹത്തിന്റെ പ്രതിഷേധവും പരാതിയുമാണിത്. കേരള്‍സ് ഡോട് കോമിനെതിരേ വേണ്ടുന്ന രീതിയിലുള്ള നടപടികള്‍ക്ക് ഞങ്ങള്‍ അങ്ങയുടെ സഹായം തേടുന്നു.
അനുകൂലമായ നടപടി പ്രതീക്ഷിച്ചുകൊണ്ട്,
സസ്നേഹം
അഞ്ചല്‍ക്കാരന്‍
shehabu@gmail.com
P.A. Shehabu
P.B. No. 70029
Sharjah, U.A.E.
----------------------------------------------------
(ഇതുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള ചര്‍ച്ചകളും ലേഖനങ്ങളും പ്രതിഷേധ കുറിപ്പുകളും എഴുത്തു കുത്തുകളും ലിങ്കായി ചേര്‍ക്കുന്നു.)
1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍
2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content
3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com
2. പോസ്റ്റും കട്ടു ബാനും ചെയ്തു
4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍
2. Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)
5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com
6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com
7. കണ്ണൂസിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോമിന്റെ മാപ്പ്
8. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.
9. COPY WRITE VOILATIONS എന്ന ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs
10. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html
11. അരവിന്ദിന്റെ ബ്ലോഗില്‍: Content theft by kerals.com
12. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com
13. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com
14. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com
15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com
16. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com
17. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...
18. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0
-------------------------------------------------------
ഈ കത്ത് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയക്കുന്നു.
അദ്ദേഹത്തിന്റെ വിലാസം:
ശ്രീ. എം.എ. ബേബി,
റൂം നമ്പര്‍ 208, സെക്കന്റ് ഫ്ലോര്‍,
നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്ക്,
സെക്രട്ടറിയേറ്റ്, തിരുവനന്തപുരം.
ഈ മയില്‍ : minister-education@kerala.gov.in
കോപ്പി സൈബര്‍ സെല്ലിനും അയക്കുന്നു.
ഇത് സൈബര്‍ സെല്ലില്‍ രെജിസ്ടര്‍ ചെയ്യാനുള്ള ലിങ്ക്. ഇവിടെ പേര് രെജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ സൈബര്‍ സെല്ലിലേക്ക് പരാതി അയക്കാന്‍ കഴിയുള്ളൂ. സൈബര്‍ സെല്ലിന്റെ ഈ മെയില്‍ ഐഡി cyberkeralam@cdactvm.in എന്നതാണ്.സൈബര്‍ സെല്ലുമായി ബന്ധപ്പെടാനുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
Thursday, May 29, 2008
Saturday, May 24, 2008
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ കൂട്ടായ്മയായ “അസ്ക” മൂന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി - 2008 ന്റെ വേദിയില്‍ വെച്ച് അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു. മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കമായ മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം പിറന്നാള്‍ മഹാകവിക്ക് സമര്‍പ്പിച്ച സ്മരണാഞ്ജലിയായിരുന്നു. അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ അസ്കയുടെ സ്നേഹോപഹാരം ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിച്ചു.
തനിക്ക് ലഭിച്ച പത്മരാജന്‍ പുരസ്കാരം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് തന്റെ അഭാവത്തില്‍ സമ്മാനിക്കപ്പെടുന്ന അതേ നിമിഷത്തില്‍ ഈ പ്രവാസ ഭൂമികയില്‍ ആദരിക്കപ്പെടുക എന്ന ദൈവദത്തമായ മുഹൂര്‍ത്തത്തിനാണ് കാവ്യാഞ്ജലി-2008 വേദിയാകുന്നതെന്ന് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു വെച്ചപ്പോള്‍ മഹാകവി കുമാരനാശാന്റെ സ്മരണകളിരമ്പി നിന്ന വേദി അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ഏറ്റവും മഹത്തായ നിമിഷങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു.
പ്രിയപ്പെട്ട കഥാകാരന് ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.
Tuesday, May 20, 2008
ഡോ. ഷാഹിദാ ബീവിയുടെ ശാസ്ത്രീയ കൂടോത്രം!

മലയാള മനോരമയില്‍ കണ്ട ഒരു ക്ലാസ്സിഫൈഡാണ് മുകളില്‍.
“അവസാന തലമുറക്ക് ദൈവരാജ്യത്തിന്റെ സുവിശേഷവും”
“ഊശോമിശിഹായുടെ വീണ്ടും വരവും....”
“ജോസഫ് ഇടമറുകിന്റെ ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്രവും”
ഒക്കെ വിളംബരം ചെയ്തിരിക്കുന്ന മനോരമയിലെ ക്ലാസിഫൈഡില്‍ ഷാഹിദാ ബീവിയുടെ പരസ്യം വേറിട്ട് നില്‍ക്കുന്നത് അവരുടെ പരസ്യത്തില്‍ “Dr." കടന്ന് വരുന്നത് കൊണ്ടാണ്.
രണ്ട് പരസ്യങ്ങളാണ് ഡാക്കിട്ടറുടേതായിട്ട് മനോരമയില്‍ വന്നിട്ടുള്ളത്.
ഒന്ന്: “സര്‍വ്വ പ്രശ്നത്തിനും പരിഹാരം അറബിക് കര്‍മ്മങ്ങളിലൂടെ പ്രോസസ് ചെയ്ത് സര്‍വ്വ മതസ്ഥര്‍ക്കും രെജിസ്ട്രേഡ് തപലാലിലൂടെ അയക്കപ്പെടും.”
രണ്ട്: “ആയിരത്തി ഒരുന്നൂറ് രൂപക്ക് തപാലിലൂടെ മദ്യപാനം നിര്‍ത്തി കൊടുക്കപ്പെടും.”
ഒന്നാമത്തെ പരസ്യത്തില്‍ ഡാക്കിട്ടറുടെ പ്രസ്ഥാനം “ദാറുല്‍ഷിഫാ ജ്യോതിഷാലയം” ആണെങ്കില്‍ രണ്ടാമത്തെ പരസ്യത്തില്‍ ജ്യോതിഷാലയം മുറിഞ്ഞുപോയ “ദാറുല്‍ ഷിഫ”യാണ്.
എറണാകുളം ജില്ലയിലെ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഷിഫ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരി ഡോക്ടര്‍ എന്ന പദവി തന്റെ പേരിനൊപ്പം ചേര്‍ത്ത് കൂടോത്ര കച്ചവടം നടത്തുന്നതിലെ കൌതുകമാണ് Dr. ഷാഹിദാ ബീവിയുടെ പരസ്യം ഒരു പോസ്റ്റായി മാറാന്‍ കാരണം. കൂടോത്രവും ശുദ്രവും വാസ്തുവും യന്ത്രവും ചാത്തന്‍സേവയും ഒക്കെ ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും നിരന്തര പരസ്യ പ്രചാരണങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നിടത്ത് ഷാഹിദാ ബീവിയുടെ പരസ്യം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ കൂടോത്രം കൂട്ടിലാക്കി കൊറിയര്‍ ചെയ്ത് തരുന്നത് ഡോക്ടര്‍ ഷാഹിദയാകുമ്പോള്‍ അവിടെ വാര്‍ത്ത ജനിക്കപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ഷാഹിദ ഡോക്ടറാണോ? ആണെങ്കില്‍ കൂടോത്രം പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ അസോസിയേഷന്‍ അനുവദിച്ചിട്ടുണ്ടോ? ഇന്നി സിദ്ധവൈദ്യത്തിലോ കൂടോത്രത്തിലോ ചാത്തന്‍ സേവയിലോ മറ്റോ ഡോക്ടറേറ്റോ ഫെലോഷിപ്പോ വല്ലതും ലഭിച്ചിട്ടുണ്ടാകുമോ? അങ്ങിനെയാണെങ്കില്‍ കൂടോത്രത്തില്‍ ഡോക്ടറേറ്റ് നല്‍കുന്ന യൂണിവേഴ്സിറ്റി ഏതാണ്? ഒരു പരസ്യം സ്വീകരിക്കുമ്പോള്‍ ആ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ഏറ്റവും പ്രാഥമിക കാര്യങ്ങളെങ്കിലും ശരിയാണോ എന്ന് അന്വോഷിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത പത്രക്കാര്‍ക്കില്ലേ?
ധാര്‍മ്മികത:
ഹയ്യോ പറഞ്ഞ് തീര്‍ന്നില്ല....
ദേണ്ടെ പോന്ന് മറ്റൊരു ക്ലാസ്സിഫൈഡ്.
“ സര്‍വ്വ മതസ്ഥര്‍ക്കും സര്‍വ്വ പ്രശ്ന പരിഹാര കേന്ദ്രം പെരിങ്ങോട്ടുകര ദേവസ്ഥാനം ".
മിന്നി മറഞ്ഞത് സര്‍വ്വ ദുരാചാരങ്ങളേയും അടിമുടി എതിര്‍ക്കുന്ന നമ്മുടെ സ്വന്തം പുരോഗമന പ്രസ്ഥാനത്തിന്റെ സ്വന്തം ചാനലില്‍ തന്നെ. ഹോ... ഇന്നിയിപ്പോ തര്‍ക്കത്തിന് പോയാല്‍ ആ ദേവസ്വം മന്ത്രിപുംഗവന്റെ വായിലിരിക്കുന്നതും കൂടി കേള്‍ക്കേണ്ടി വരും. ഞാനൊന്നും പറഞ്ഞില്ലേ എന്റെ സുധാകര നാരായണാ...
Labels:
കൂടോത്രം,
ക്ലാസിഫൈഡ്.,
ഡോക്ടര്‍,
മനോരമ,
ഷാഹിദാ ബീവി
Monday, May 19, 2008
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.

പ്രിയരെ,
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ ലെ കൂട്ടായ്മയായ “അസ്ക” യുടെ മൂന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യാഞ്ജലി-2008ന്റെ വേദിയില്‍ വെച്ച്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ നമുക്കിടയിലെ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.
മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ “അസ്ക” അതിന്റെ മൂന്നാം ജന്മദിനാഘോഷങ്ങള്‍ മഹാകവിക്ക് സമര്‍പ്പിക്കുകയാണ്. മലയാള കവിതയിലെ കാല്പനിക വസന്തത്തിന് തുടക്കമായ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളി മംഗലത്ത് അണിയിച്ചൊരിക്കിയിരിക്കുന്ന നൃത്ത സംഗീത ശില്പവും ആശാന്‍ കവിതകളുടെ ആലാപനങ്ങളും കൊണ്ട് മഹാകവിക്ക് ഈ പ്രവാസ ഭൂമിക നല്‍കുന്ന കാവ്യാഞ്ജലിയില്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആശാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
രണ്ടായിരത്തി എട്ട് മെയ് ഇരുപത്തി മൂന്നാം തീയതി ദുബായി കരാമ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ വെച്ച് നടക്കുന്ന ഈ അക്ഷര കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ shehabu@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
നന്ദി
Labels:
അസ്ക,
ആശാന്‍,
കാവ്യാഞ്ജലി,
പൊയ്ത്തുംകടവ്,
വീണപൂവ്
Thursday, May 15, 2008
ദയവായി ഈ കുട്ടികളെ വെറുതേ വിട്ടേക്കൂ...
പത്താം ക്ലാസിന്റെ ഫലം വന്നു. കൂടെ വാദങ്ങളുടേയും അപവാദങ്ങളുടേയും പെരുമഴ പാച്ചിലും.
വിജയം തൊണ്ണൂറ്റി രണ്ട് ശാതമാനത്തിനും മുകളില്‍ എത്തിയത് ഏറെ സന്തോഷം തരുന്ന ഒരു വാര്‍ത്തയായിരുന്നു. എസ്.എസ്.എല്‍.സി ഫലത്തിന്റെ വരവിനോടൊപ്പം എല്ലാ വര്‍ഷവും വരുന്ന പരാജിതരുടെ ആത്മഹത്യ വാര്‍ത്തകള്‍ ഏറെകുറഞ്ഞ അല്ലെങ്കില്‍ തീരെയില്ലാത്ത ഒരു വര്‍ഷം കൂടിയാണ് കടന്ന് പോയത് എന്നതും സന്തോഷ ദായകം തന്നെ.
ആരും തോല്‍ക്കാത്ത പത്താം ക്ലാസ് പരീക്ഷയുടെ ഫലമാണ് നമ്മുക്ക് വേണ്ടത്. പത്താം ക്ലാസ് പാസ്സാകത്തവന് മണ്ണ ചുമട്, റോഡ് പണി, കെട്ടിടം പണികള്‍ പോലും ലഭ്യമാകാത്ത കാലം. പത്തിന് മുമ്പേ പാസ്പോര്‍ട്ടാഫീസില്‍ അപേക്ഷ കൊടുത്ത് പ്രവാസിയാകാന്‍ തയ്യാറെടുക്കന്നവന് പത്താം ക്ലാസ് പാസ്സായില്ലങ്കില്‍ മണലാരണ്യത്തിലെ മണ്ണ് ചുമട് പോലും അന്യം. നാട്ടില്‍ കൊടി പിടിക്കാന്‍ പത്താം ക്ലാസ് വേണ്ട. അത്ര തന്നെ. അതു കൊണ്ട് തന്നെയാണ് അമ്പതാം വയസ്സിലും പ്രവാസികള്‍ എട്ട് പേരുറങ്ങുന്ന കുടുസ്സു മുറിയിലെ ആഢംബരത്തിലും പത്തെഴുതി പാസ്സാകാന്‍ ശ്രമിക്കുന്നത്.
എല്ലാവരും പത്താം ക്ലാസ് പാസ്സായാലും പകുതി ജയിച്ചാലും പത്തിന്റെ മേന്മയില്‍ ആര്‍ക്കെങ്കിലും കേരള സര്‍ക്കാറോ ദേശീയ ഗവണ്മെന്റോ അല്ലെങ്കില്‍ സുധാകരന്‍ സാറിന്റെ സഹകരണ വകുപ്പോ തൊഴില്‍ കൊടുക്കുകയൊന്നുമില്ലല്ലോ? പത്ത് കഴിഞ്ഞതിന് ശേഷം അവനവന്റെ കഴിവുകള്‍ക്ക് അനുസരിച്ച് സര്‍ക്കാരാശ്രയത്തിലോ അവനവനാശ്രയത്തിലോ പഠിച്ച് പണമൊഴുക്കി കഴിവ് തെളിയിച്ച് ഉയര്‍ന്നതലത്തില്‍ എത്തി തൊഴില്‍ നേടി വിദേശങ്ങളില്‍ സേവനം നല്‍കി വേതനം പറ്റി ജീവിക്കാം. അപ്പോള്‍ പത്തല്ല പ്രധാനം അതിന് ശേഷമുള്ള പഠനവും പണത്തിന്റെ കരുത്തുമാണ്. പിന്നെ എന്തു കൊണ്ട് നൂറ് ശതമാനത്തേയും വിജയിപ്പിച്ചു കൂടാ?
പത്താം ക്ലാസില്‍ കൃതൃമമായ വിജയം ഉണ്ടാക്കണം എന്നല്ല പറഞ്ഞ് വരുന്നത്. എല്ലാവരും വിജയിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ്. പത്താം ക്ലാസ് പഠനം ആയാസ രഹിതമാക്കി കൂടുതല്‍ വിജയം ഉറപ്പാക്കുകയാണ് വേണ്ടത്. അടുത്ത വര്‍ഷം നൂറ് ശതമാനവും വിജയിക്കാന്‍ പ്രാര്‍ത്ഥിക്കാം!
ഈ വര്‍ഷത്തെ തൊണ്ണൂറ്റി രണ്ട് ശതമാനം വിജയത്തെ തട്ടിപ്പായി കാണാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. തങ്ങളുടേ കുട്ടികളെ പഠിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത ഒരു രക്ഷാകര്‍ത്താവിനേയും മാത്സര്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടുന്നതില്ല. തങ്ങളുടെ മക്കള്‍ ജയിക്കണം എന്ന ആഗ്രഹമില്ലാത്ത ഒരു രക്ഷാകര്‍ത്താവും ഉണ്ടാകും എന്ന് തോന്നുന്നില്ല. അവരവരുടെ മക്കളുടെ പഠനത്തിന് വേണ്ടി മുണ്ടു മുറുക്കിയുടുക്കുന്ന രക്ഷാകര്‍ത്താക്കളുടേയും തങ്ങളുടെ സ്കൂളുകളില്‍ നൂറ് മേനി വിളയിക്കാന്‍ പെടാപാട് പെടുന്ന അദ്ധ്യാപകരുടേയും പ്രയത്നത്തിന്റെ ഫലമാണ് പത്തിലെ ഉയര്‍ന്ന വിജയ ശതമാനം. അല്ലാതെ കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ് ഈ വര്‍ഷത്തെ പത്തിന്റെ ഫലമെന്ന വ്യാഖ്യാനം എല്ലാ വിഷയങ്ങള്‍ക്കും ഏ പ്ലസ്സ് വാങ്ങി വിജയിച്ചവരേയും കഷ്ടിച്ച് ജയിച്ചവരേയും ഒക്കെ ചവിട്ടി മെതിക്കുന്നതിന് തുല്യമാണ്.
രണ്ടായിരത്തി ഏഴ് രണ്ടായിരത്തി എട്ട് അദ്ധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയി സര്‍ക്കാറിന്റെ ഔദാര്യത്തില്‍ മാത്രം വിജയിച്ചതാണ് എന്ന് വരുന്നത് ഉറക്കമിഴിച്ചിരുന്ന് പഠിച്ച് പത്ത് കടന്ന എല്ലാ കുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്. അവരെ വിജയ സോപാനത്തിലേക്ക് ആനയിച്ച അദ്ധ്യാപകരുടെ ഉദ്ദേശ്യ ശുദ്ധിയേയും നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്ന വിവാദങ്ങളിലേക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ നീളുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.
പത്തിന്റെ ചോദ്യങ്ങള്‍ ലളിതമായിരിക്കാം. ആകട്ടെ. എഴുതുന്ന കുട്ടികളില്‍ ഭൂരിപക്ഷവും വിജയിക്കട്ടെ. പത്ത് ജയിച്ചു എന്ന് കണ്ട് ഒരു സര്‍ക്കാറും ജീവിക്കാനുള്ള സംവീധാനങ്ങള്‍ ഒരുക്കാത്തിടത്തോളം പത്ത് എന്ന കടമ്പ ഏറ്റവും എളുപ്പം കടക്കാന്‍ കഴിയുന്ന തരത്തിലേക്ക് പത്തിന്റെ പരീക്ഷ ലളിത വല്‍ക്കരിക്കുകയാണ് ചെയ്യേണ്ടുന്നത്. എല്ലാവരും ജയിക്കട്ടെ. ജീവിത വിജയം ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് സ്വയം പഠിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് മാത്രം ആയിരിക്കുമല്ലോ? അത് പത്ത് ജയിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ വിജയിക്കേണ്ടുന്നവന്‍ വിജയിക്കും അല്ലാത്തവന്‍ പരാജയപ്പെടും.
എസ്.എസ്.എല്‍.സി പരീക്ഷയിലും മൂല്യനിര്‍ണ്ണയത്തിലും വെള്ളം ചേര്‍ത്തു എന്ന് വാര്‍ത്ത പരക്കുന്നത് ഈ വര്‍ഷം പാസ്സായ എല്ലാ കുട്ടികളുടേയും ഉപരി പഠനത്തിനെ വിപരീതമായി ബാധിക്കും എന്നതില്‍ സംശയലേശമില്ല തന്നെ. പഠിച്ച് ജയിച്ചവരുടെ അദ്ധ്വാനത്തെ കുറച്ച് കാണലാകുമത്. ജയിച്ചവരെ അംഗീകരിക്കുക. പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരീക്ഷയെഴുതിയ കുട്ടികളുടെ കുറ്റമല്ല. അത് സംഘാടകരുടെ പിടിപ്പ് കേടാണ്. ആ പിടിപ്പ് കേട് ഈ വര്‍ഷം പത്ത് ജയിച്ച കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് നീങ്ങരുത്. വരും വര്‍ഷങ്ങളില്‍ ആവുന്നത്ര കുട്ടികളെ വിജയിപ്പിക്കാന്‍ ശ്രമിക്കുക. പത്തിന് ശേഷം അവരവരുടെ വിധി അവരവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ!

Subscribe to:
Posts (Atom)