
ബൂലോകരെ വല്യമായി ഇവിടെ കുറിച്ച ഒരു കമന്റാണ് ഈ പുട്ട് നിര്‍മ്മാണത്തിന് പ്രചോതനം ആയത്. ഒരു പുട്ട് ആരാധകനായ എനിക്ക് ഗള്‍ഫില്‍ കിട്ടുന്ന അരിമാവിന്റെ വില കാരണം ബീടരുടെ സ്പെഷ്യലുകളില്‍ ഒരിനം മത്രമായിരുന്ന പുട്ട് ഇനി എന്നും ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ചിലവ് കുറഞ്ഞതും എളുപ്പവുമായി ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഈ പുതിയ അറിവില്‍ നിന്നും ലഭ്യമാകുന്നത്.
ഇതിന്റെ നിര്‍മ്മാണവിദ്യയുടെ പേറ്റന്റ് വല്യമായിയില്‍ മാത്രം നിക്ഷിപ്തമാണ്. ഇവിടെ ഈ പുട്ടു വിദ്യയുടെ രഹസ്യം വെളിവാക്കിയിട്ടുണ്ട്.
ഏവര്‍ക്കും പരീക്ഷിക്കാം. പുഴുക്കലരിയില്‍ മാത്രം. പച്ചരിയില്‍ പരാജയപ്പെടും.
വല്യമ്മായിക്ക് ഒരിക്കല്‍കൂടി നന്ദി.
16 comments:
പച്ചരിയില്‍ പരാജയപെട്ടപ്പൊള് പുഴുക്കലരിയില്‍ വീണ്ടും പുട്ടുണ്ടാക്കാന്‍ ബീടരെ നിര്‍ബന്ധിക്കാന്‍ ലേശം ഭയമുണ്ടായിരുന്നു. തറവാടിയുടെ പിന്തുണ വന്നപ്പോള്‍ ഒന്നും കൂടി പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആ പരീക്ഷണത്തിന്റെ ഫലമാണീ പോട്ടോയിലുള്ളത്. കുത്തരിയുടെ മണവും നിറവും ഗുണവുമുള്ള നല്ല അസ്സല് പുട്ട്.
ആദ്യത്തെ വിളവ് വല്യമ്മായിക്ക് സമര്‍പ്പിക്കുന്നു.
അരിപ്പുട്ട് ബോറഡിച്ചവര്ക്ക് ഇവിടെ മറ്റൊരു പുട്ടുകൂടിയുണ്ട്.
http://nalapachakam.blogspot.com/2007/03/blog-post_25.html
സംഗതി തകര്‍ത്തല്ലോ.
വസുമതിയെ കുതിര്‍ത്ത് മിക്സിച്ചാല് പറ്റില്ലായിരിക്കും, അല്ലേ വല്ല്യമ്മായീ. ഇപ്പോഴിരിക്കുന്ന വസുമത് ഒന്ന് തീരട്ടെ. നിറപറയുടെ അരി പറ്റുമോ?
തേങ്ങായാണ് വേറൊരു പ്രശ്നം. ചിരണ്ടിയ തേങ്ങാ പായ്ക്കറ്റില്‍ കിട്ടുമോ വാങ്ങിക്കാന്‍?
ഇനി 5 അല്ക്കാരനോട്- ആ പഴം എങ്ങിനെയുണ്ടാക്കി? :)
വക്കാരിജീ,
ലാ പഴം ഒറ്റയാണെന്ന് തെറ്റിദ്ധരിച്ചോ? ലത് രണ്ട് പഴത്തിന്റെ തലയാണ്.
ഓടോ: സംസാരിക്കാന്‍ നേരമില്ല, പിന്മൊഴിക്കാരെ രണ്ടു തെറി വിളിക്കാന്‍ പോട്ടെ, പിന്നെ വരാം ;)
ഹ...ഹ...ഹ... സങ്കൂ, ശരിക്കും ഞാനോര്‍ത്തു, ഇങ്ങിനെ റാ മീശപോലത്തെ പഴം എങ്ങിനെയുണ്ടാകുന്നെന്ന്. അഞ്ചലന്റെ ആര്‍ട്ട് ഡയറക്ഷന്‍ സൂപ്പര്‍ :)
വക്കാരി, ചിരണ്ടിയ തേങ്ങാ അജ്മാന് മനാമാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടും.......വേണമെങ്കില്‍ ഒരു ലോഡ് അയക്കനുള്ള ഏര്‍പ്പടുണ്ടാക്കാം...................എന്നാലും ഈ പുട്ട് വല്ലതെ കൊതിപ്പിക്കുന്നു............
ആവശ്യമാണു സൃഷ്ടിയുടെ മാതാവെന്നു ഇപ്പോള്‍ ബോധ്യമായി.
തറവാടിയുടെ പുട്ടാസ്കതിയായിരിക്കാം വല്യമ്മായിയെ പുതിയ ചില പുട്ടാന്വേഷണ പരീക്ഷണങ്ങള്‍ നടത്താല്‍ പ്രേരിപ്പിക്കുന്നത്.
ഏതായാലും ഇതു നന്നായി. ഞാനും നടത്തി വിജയിച്ചു.
5 അല്ലല്ലുകാരനും വല്യമ്മായിക്കും നന്ദി.
അപ്പൊ വസുമതിയെകൊണ്ട് ഈ പുട്ട് ഉണ്ടാക്കാന്‍ പറ്റില്ലാന്നാണൊ പറഞ്ഞു വരുന്നത്.. അപ്പൊ ഇനി വസുമതിയെ മാറ്റി വേറേ ആളിനെ വെക്കേണ്ടി വരുമല്ലൊ.. ഇവിടെ ഇത്തിരി വിലകുറവുള്ളത് വസുമതിക്കായിരുന്നു.. എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം.. പറഞ്ഞു വന്നപ്പോള്‍ ഒരു ഓടോയും കൂടെ വല്യമ്മായി ഇതു കാണുമോ ആവ്വോ? ഈ തറവാടി ദിവസം മൂന്നു നെരവും പുട്ടാണ് തിന്നുന്നതെന്ന് ആരോ കിംവദന്തികള്‍ പറഞ്ഞുണ്ടാക്കുന്നു.. അതില്‍ വല്ലതും സത്യം ഉണ്ടോ?
galakki
അഞ്ചല്‍ക്കാരാ,നന്ദി.അതിലും വലിയ നന്ദി അങ്ങയുടെ വാമഭാഗത്തിന്,ക്ഷമയോടെ പരീക്ഷണം ആവര്‍ത്തിച്ചതിന്.
സാജാ,തറവാടിക്ക് അങ്ങനെയൊരു ഗുണമുണ്ട്,ഇഷ്ടമുള്ള ഭക്ഷണമാണെങ്കില്‍ എത്ര നേരവും കഴിച്ചോളും.പണ്ട് സെമസ്റ്ര് പരീക്ഷ സമയത്ത് മൂന്ന് നേരവും കപ്പയും മീനും ആയിരുന്നു കഴിച്ചിരുന്നത്.:)
ന്റ്റെ സാജാ ,
അപ്പൊ എല്ലാരും കൂടി എന്നെ ഒരു
പുട്ടുറുമീസാക്കിയേ അടങ്ങുല്ലെ , നടക്കട്ട് :)
QW_ER_TY
കൊള്ളാം, നല്ല സുന്ദരന്‍ പുട്ട്! വല്ല്യമ്മായീടെ ഈ റെസിപ്പി ഒന്നു നോക്കണമല്ലോ.
പടമെടുക്കാന്‍ വേണ്ടിയെങ്കിലും പുട്ടിനിരിക്കാന് ഒരു റിയല്‍ പ്ലേറ്റ് കൊടുക്കണമായിരുന്നു.
അഞ്ചലേ,
കലക്കി ന്റെ ഷ്ടാ!
എവിടെ ആ സാന്‍ഡോസ്?
പാചകക്കാരെ കുറ്റം പറഞ്ഞാ കോടതി കേറ്റും, ട്ടാ!
ആ പഴം എടുത്ത് മാറ്റി പുട്ട് വല്യമ്മായിക്ക് പാര്സലയക്ക്, അഞ്ചലേ...തറവാടി കാത്തിരിക്കുന്നു(പാവം, ഇന്നൊന്നും കഴിച്ചിട്ടില്യാ)
ഈ പുട്ട് എന്തൊക്കെയോ ദുരൂഹതകള്‍ അവശേഷിപ്പിക്കുന്നു - പൊട്ടിപ്പൊടിഞ്ഞ പുട്ട്,
പൊട്ടിപ്പോയ പ്ലേറ്റിനു പകരം വെച്ച ഡിസ്പോസബിള്‍ പ്ലേറ്റ്... :)
അപ്പോ ഞാനിറങ്ങുന്നു :)
:)
എനിക്കു വയ്യ .എല്ലാരും കൂടി എന്നെ കൊതിപ്പിച്ചു കൊല്ലും.
പിന്നെ ഒരു ചെറിയ നിര്‍ദ്ദേശം -ആ പഴത്തിനു പകരം അവിടെ ഒരു ചെറിയ കിണ്ണത്തില്‍ കടലക്കറി വയ്ക്കാമായിരുന്നു കിണ്ണമില്ലെങ്കില് പുട്ടിന്റെ മുകളിലേക്കൊഴിച്ചാലും മതി :-))
(ശ്ശൊ വായീന്ന് വെള്ളം വീണിട്ട് കീബോര്‍ഡ് ഷോര്‍ട്ട് സര്‍ക്യൂട്ടായി)
Post a Comment