(ഇതൊരു പുനര്‍ പോസ്റ്റിങ്ങാണ്. ഇന്നലെ ഒരു പോസ്റ്റിനുള്ള വഹ നമ്മുടെ ബുഷണ്ണന്‍ തന്നിരുന്നു. ഇന്ന് ചൊറിയും കുത്തിയിരുന്നിട്ടും ഒരു പോസ്റ്റിനുള്ള വഹയും കിട്ടിയില്ല. എന്നാ പിന്നെ പഴയതൊന്നെടുത്ത് പൊടി തട്ടിയിട്ടേക്കാമെന്ന് വെച്ചു. മധുരമുള്ള ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് പ്രവാസം മതിയാക്കി ആറേഴ് വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിനായി നാട് പുല്‍കിയിട്ട് ഉറ്റവരാലും സ്വന്തം മക്കളാലും അവഗണിക്കപ്പെട്ട് വൃദ്ധസദനത്തില്‍ അവസാനത്തെ വണ്ടിയും കാത്ത് കഴിയുന്ന അച്ചായനെ ഒന്നു കൂടി സ്മരിക്കാന്‍ ഒരവസരവും. ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന മകള്‍ പോലും അച്ചായന് വാര്‍ദ്ധക്യത്തില്‍ തുണയല്ല. കെട്ടിയോനൊപ്പം അമേരിക്കാവില്‍ സുഖവാസത്തിലായ ആ മകള്‍ക്കറിയേണ്ടല്ലോ ഈ പോസ്റ്റിന്റെ പിന്നമ്പുറത്ത് അച്ചായന്‍ നേരിട്ട പ്രതിസന്ധികള്‍...)
സംഭവം നടക്കുന്നത് പന്ത്രണ്ട് വര്‍ഷം മുമ്പ്.
ആ ദിനങ്ങളില്‍ അച്ചായനാകെ വിഷമത്തിലായിരുന്നു. കാരണം മകളുടെ മെഡിസിന്‍ പ്രവേശനം പണത്തിന്റെ കുറവില്‍ തട്ടി മുന്നോട്ട് നീങ്ങാതെ നില്‍ക്കുകയാണ്. സഹമുറിയന്മാരായ ഞങ്ങള്‍ അഞ്ചു പേരും കഴിയാവുന്നതൊക്കെ ചെയ്തിട്ടും ഒരുമാതിരി പരിചയമുള്ളവരോടൊക്കെ പണം കടമായി വങ്ങിയിട്ടും ഒരു വിളിക്കുറി നടത്തിയിട്ടും ഇനിയും വേണം അച്ചായന് മകളുടെ പഠനത്തിന് തലവരി കെട്ടാന്‍ ദിര്‍ഹം 25,000/=. തലവരി അടക്കാനുള്ള അവസാന ദിനത്തിന് രണ്ടു പകലുകള്‍ മാത്രം ബാക്കി.
പണത്തിന് വഴിയേതും കാണാതെ അച്ചായന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചത് ഞങ്ങള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞിരിന്നു. പ്രയാസം കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ പുലര്‍ച്ചെ കമ്പനിയിലേക്ക് പോയി. അച്ചായന്‍ മകളുടെ പ്രവേശനത്തിനു വേണ്ടി പണത്തിനായി പായാന്‍ രണ്ടു ദിവസത്തേക്ക് മെഡിക്കല്‍ ലീവെടുത്തിരിക്കയാണ്. അച്ചായന്റെ വിഷമം ഇന്നും കാണണമല്ലോ എന്ന മനസ്താപത്തോടെയാണ് ജോലി കഴിഞ്ഞ് റൂമിലെത്തിയത്. പക്ഷെ തികച്ചും സന്തോഷഭരിതനായി "സ്ത്രീ" യും കണ്ടിരിക്കുന്ന അച്ചായനെയാണ് കണ്ടത്. പൈസ റെഡിയായോ എന്ന് ഞങ്ങള്‍ ചോദിച്ചില്ല.
പക്ഷെ അച്ചായന്‍ പറഞ്ഞു:"ഡെയ് അതൊരുവിധം സോള്‍വ് ചെയ്തു."
സോള്‍വു ചെയ്തത് എങ്ങിനെയെന്നുള്ള ചോദ്യം അപ്രസക്തമായതുകൊണ്ട് അത് ഞങ്ങള്‍ ഒഴിവാക്കി.രാത്രി വൈകിയും ആരൊക്കൊയോ അച്ചായനെ കാണാന്‍ വന്നു കൊണ്ടിരുന്നു. രാവിലെ ലീവ് ക്യാന്‍സല്‍ ചെയ്തു അച്ചായന്‍ ഞങ്ങളോടൊപ്പം കമ്പനിയിലേക്ക് പുറപ്പെടുകയും ചെയ്തു. ഉച്ചക്ക് തന്നെ 30,000/= ദിര്‍ഹം നാട്ടിലേക്കയച്ച അച്ചായന്‍ മകളുടെ പഠനത്തിനുള്ള തുക കണ്ടെത്തിയ സന്തോഷത്തിലായിരുന്നു.
ഞങ്ങളുടെ അത്ഭുതം ഹിമാലയം കയറിയിരുന്നു. ഇന്നലെ രാവിലെ വരെ പണത്തിന് വേണ്ടി നെട്ടോട്ടമോടിയിരുന്ന അച്ചായന് ഇത്രയും പണം ഒരു ദിവസം കൊണ്ടെങ്ങിനെ ഒത്തു. പരിചയക്കാരൊന്നും അത്രേം കൊടുക്കാന്‍ മാത്രം ത്രാണിയുള്ളവരല്ല. "വട്ടി പലിശക്കാരാണെങ്കില്‍" ഓ അങ്ങിനെ വല്ലതും ആയിരിക്കുമെന്ന് ഞങ്ങള്‍ സമാധാനിച്ചു.
വൈകിട്ട് കുപ്പിയുമായി അച്ചായന്‍ കുഷിയായി "സ്ത്രീ" ക്കുമുന്നില്‍ ചമ്രം പടഞ്ഞിരിക്കയാണ്. ജബലാലിയിലുള്ള ഒരു ചങ്ങാതിയുടെ ഫോണ്‍. എല്ലാവരും "സ്ത്രീ" യുടെ മുന്നിലാണ്. ടീവിയുടെ ശബ്ദം കുറച്ചാല്‍ പച്ചത്തെറി ഉറപ്പ്. അച്ചായനുന്‍ “സ്ത്രീയും” തമ്മിലുള്ള വൈകാരിക ബന്ധം അറിയാവുന്നതു കൊണ്ട് തന്നെ കോവണിയിലേക്ക് നടന്നു. മൊബൈലിന്റെ അങ്ങേ തലക്കല്‍ ജബലാലി ചങ്ങാതിയുടെ ശബ്ദം.
"ഡെയ്....നിങ്ങളുടെ അച്ചായന്റെ പക്കല്‍ എന്റെ ഒരു ചങ്ങാതീം 2,000/= ദിര്‍ഹം വിസക്ക് അഡ്വന്‍സ് കൊടുത്തിട്ടുണ്ട്....അത് നമ്മുക്ക് വേണ്ട പെട്ട ഒരാളാണ്. അക്കൗണ്ടന്റ് വിസ തന്നെ തരപ്പെടുത്തി തരാന്‍ നീ കൂടൊന്ന് അച്ചായനോട് പറയണേ..."
ചങ്ങാതിയുടെ ശുപാര്‍ശ്ശ അങ്ങിനെ നീണ്ടു പോയി.
അച്ചായന്റെ മകളുടെ മെഡിസിന്‍ പ്രവേശനത്തിന്റെ തലവരി പണത്തിന്റെ സ്രോതസ് തിരിച്ചറിഞ്ഞപ്പോള്‍ 45 ദിവസത്തിന് ശേഷം അച്ചായന്‍ വിസക്ക് അഡ്വന്‍സ് കൊടുത്തവരോട് പറയാന്‍ പോകുന്ന മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയുമായിരുന്നൂ...
Subscribe to:
Post Comments (Atom)
6 comments:
പാവം അച്ചായന്‍. മക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇന്ന് തെക്കന്‍ കേരളത്തിലെ ഒരു വൃദ്ധസദനത്തില്‍ അവസാനത്തെ വണ്ടിയും കാത്ത്...
ഒരു പുനര്‍പോസ്റ്റിങ്ങ് കൂടി.
അച്ചായന്റെ ബുദ്ധി!!
ഇപ്പൊ ആ വൃദ്ധസദനത്തില്‍
ചെന്ന് ഒന്നു കണ്ടാലൊ
♪♪ സ്ത്രീജന്മം പുണ്യജന്മം ♪♪
ഇനിയും ബാക്കി വല്ലതും....???
അച്ചായനെപ്പോലെ നിരവധി ആള്‍ക്കാര്‍ വിസയുടെ പേരില്‍ കാശുണ്ടാക്കുന്നുണ്ട്..പറ്റിക്കപ്പെടുന്നത് പാവം നാട്ടുകാരനും! റീ പോസ്റ്റിനു നന്ദി..
അച്ചായന്റെ ഇപ്പോഴത്തെ സ്ഥിതി അറിയോ? എന്നാലത് ഒരു പുതിയ പോസ്റ്റാക്കിയിടൂ.!!
kollam chetta...
ആ അച്ചായനു പിന്നീടെന്തു സംഭവിച്ചു, പറയൂ....
ആ മകള്‍ക്ക് മാപ്പുകൊടുക്കണേ ദൈവമേ..!
:(
Post a Comment