“കൊച്ചിയില്‍ മെട്രോ റെയില്‍ ഗതാഗതം വരുന്നൂ....”
നാലു വര്‍ഷം മുമ്പ് കേട്ടൊരു വാര്‍ത്ത.
കൊച്ചീടെ മുഖഛായ മാറ്റാന്‍ പോകുന്നൊരു പദ്ധതി.
പദ്ധതി അടങ്കല്‍ പ്രഖ്യാപിച്ചു. സര്‍വ്വേ തുടങ്ങി. സ്ഥലമെടുപ്പാരംഭിച്ചു.
ഒപ്പം സമരവും തുടങ്ങി ജാഥ ജാഥയായി കോടതി സ്റ്റേകളും വന്നു.
മെട്രോ റെയില്‍ നഗരത്തിന്റെ ഭംഗി നശിപ്പിക്കുമെന്ന് ഒരു വിഭാഗം. കൊച്ചീ നഗരത്തിലെ എം.ജീ.റോഡിനങ്ങിനെയൊരു മഹത്തായ നഗര ഭംഗിയുണ്ടെന്ന് നാം മനസ്സിലാക്കാന്‍ മെട്രോ പദ്ധതി പ്രഖ്യാപിയ്ക്കേണ്ടി വന്നു. എം.ജി.റോഡിന്റെ ഒരു സൌന്ദര്യമേ. സൌരഭ്യത്താല്‍ മൂക്കില്‍ നിന്നും കൈയ്യെടുക്കാന്‍ കഴിയില്ലാ എന്ന് മാത്രം.
സര്‍വ്വേ,സെമിനാറുകള്‍,പഞ്ചനക്ഷത്ര മീറ്റിങ്ങുകള്‍, ബിരിയാണി വിഴുങ്ങല്‍, സുലൈമാനി കുടി, അടിച്ച് പിരിയല്‍, ദില്ലീ യാത്ര, തിരോന്തരം യാത്ര, ദില്ലി തിരോന്തരം യാത്ര, മെട്രോകാണാന്‍ മന്ത്രിമാരുടെ ഉഗാണ്ടന്‍ യാത്ര, ഭൂമി,പൊന്നുംവില,ഏറ്റെടുക്കല്‍,സമരം,സ്റ്റേ....
അങ്ങിനെയങ്ങിനെയങ്ങിനെ ഒടുവില്‍ വര്‍ഷം നാലിനിപ്പുറം മെട്രോ ഇപ്പോഴും തിരുനക്കര തന്നെ. വേണോ വേണ്ടയോ എന്ന് അടുത്ത് തന്നെ തീരുമാനിക്കും എന്ന്.
ദുബായില്‍ മൂന്ന് വര്‍ഷം മുമ്പ് മെട്രോ പദ്ധതി വരുന്നു എന്ന് ആദ്യം കേട്ടു. വര്‍ഷം മൂന്നിനിപ്പുറം പണികള്‍ നല്ലൊരു പങ്കും കഴിഞ്ഞു. ആദ്യത്തെ ട്രയല്‍ റണ്‍ കഴിഞ്ഞ മാസം നടന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രെയിന്‍ ഓടിതുടങ്ങും.
പണമാണോ ദുബായിലെ മെട്രോ പണികള്‍ ത്വരിത ഗതിയിലാക്കിയത്? കൊച്ചിയിലെ മെട്രോ ഇപ്പോഴും തിരുനക്കര തന്നെയാകാന്‍ സാമ്പത്തിക പ്രതിസന്ധി കാരണമാകുന്നുണ്ടോ?
സാമ്പത്തികമല്ല ഇവിടെ മാനദണ്ഡം. അവനവന് ചേരികളാണ് നമ്മുടെ നാട്ടിന്റെ വികസനത്തെ പിന്നോട്ട് വലിയ്ക്കുന്നത്. ഒരുവന് വേണ്ടി,ഒരു സമൂഹത്തിന് വേണ്ടി,നളേയ്ക്ക് വേണ്ടി ഒന്നും നഷ്ടപ്പെടുത്താന്‍ നാം ഇന്ന് തയ്യാറല്ല.
ഒരു സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കുന്ന പദ്ധതിയ്ക്കു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ മടിക്കുന്ന ഒരു സമൂഹം ഒരു രാജ്യത്തിന്റെ വികസനത്തെ തന്നെയാണ് തുരങ്കം വെയ്ക്കുന്നത്. തങ്ങളുടെ കച്ചവട താല്പര്യങ്ങള്ക്ക് ക്ഷതം സംഭവിക്കുന്നിടത്ത് ഒരു സമൂഹത്തിന് ലഭിയ്ക്കാവുന്ന നന്മകളെ തള്ളിപറയുന്നത് ഒരു സമൂഹത്തെയാകെ വില്പന ചരക്കാക്കുന്നതിന് തുല്യമാണ്. അവനവന് ചേരികള്‍ പടുത്തുയര്‍ത്തി പൊതു നന്മയ്ക്കെതിര് നില്ക്കുന്നവരുടെ സംഘാടക ശക്തിയാണ് നമ്മുടെ നാട് ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ ശാപങ്ങള്‍ക്കും കാരണം.
അപ്പോള്‍ പിന്നെ അവനവന്‍ചേരികളുടെ അവകാശ സംരക്ഷണാര്‍ത്ഥം അനായാസം ചെയ്യാന്‍ കഴിയുന്ന തൊഴില്‍ നമ്മുക്ക് ഒരുമിച്ചങ്ങ് ചെയ്ത് കൊണ്ടേയിരിക്കാം. ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും ഭരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരേ പോലെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ദേശീയ തൊഴില്‍...
“ഇങ്ക്വിലാബ് സിന്ദാബാദ്...."
“ലക്ഷം ലക്ഷം പിന്നാലേ...”
“എണ്ണാമെങ്കില്‍ എണ്ണിക്കോ...”
“നാളെ കള്ളം പറയരുതേ....”
Sunday, June 29, 2008
Friday, June 27, 2008
ഞാന്‍ അസീദ - കൊല ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നവള്.
(പുനര്‍ പോസ്റ്റിങ്ങാണ്. കുഞ്ഞുങ്ങളുടെ ദൈന്യത കണ്മുന്നില് നിന്നും മായുന്നില്ല. കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ചത് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും പ്രസിദ്ധീകരിക്കുന്നു. നേരത്തേ വായിച്ചിട്ടുള്ളവരോട് ക്ഷമാപണം.)
************************************************
ഞാന്‍ അസീദ.
നിങ്ങള്‍ക്ക് ഞാന്‍ അപരിചിതയായിരുന്നില്ലല്ലോ-ഒരിക്കലും!
കുഞ്ഞായിരുന്ന കാലം മുതല്‍ ഞാന്‍ നിങ്ങള്‍ക്ക് വാര്‍ത്തയായിരുന്നു...
കലാപത്തില്‍ ഉമ്മയും ഉപ്പയും ഒപ്പം ഒരു കാലും നഷ്ടപെട്ട് കത്തിയെരിയുന്ന കൂരക്ക് മുന്നില്‍ നിലവിളിച്ചു കിടന്ന എന്റെ ദൈന്യത ഏറ്റവും നല്ല ഫോട്ടോക്കുള്ള പുരസ്കാരം നേടിയ വാര്‍ത്ത എന്റെ ഫോട്ടോ അടക്കം നിങ്ങള്‍ കണ്ടതല്ലേ? അന്നാണ് ഞാന്‍ ആദ്യമായി വാര്‍ത്തയായത്. ആ പത്രക്കാരന് അന്നെന്റെ അനാഥത്വം വാര്ത്തയാക്കില്ലായിരുന്നെങ്കില് സര്‍ക്കാരെന്നെ ദത്തെടുക്കുമായിരുന്നില്ല.
അതുകൊണ്ട് തന്നെ അനാഥാലയത്തിലേക്കുള്ള എന്റെ പ്രവേശനവും വാര്‍ത്തയായിരുന്നല്ലോ. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി എനിക്ക് അനാഥാലായത്തില്‍ പ്രവേശനം തന്നതും മുഖ്യമന്ത്രിക്ക് വരാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സന്ദേശം കളക്ടര്‍ വായിച്ചതുമൊക്കെ ഇമ്മിണി വല്യ വാര്‍ത്തകളായി നിങ്ങള്‍ കണ്ടിട്ടുണ്ട്. “ഉമ്മയും ഉപ്പയും ഇല്ലാത്ത ദുഃഖം അറിയിക്കാതെ, അല്ലലില്ലാതെ ഈ കുട്ടിയെ നാം വളര്‍ത്തും” അന്ന് മന്ത്രി പറഞ്ഞതും നിങ്ങളോര്‍ക്കുന്നില്ലേ...
അന്ന് എനിക്ക് അഞ്ച് വയസ്സാ. രാത്രി ഞെട്ടിയുണര്‍ന്നപ്പോള്‍ ഉപ്പാനെ നീണ്ട വാളു കൊണ്ട് വെട്ടുന്ന തെക്കേ വീട്ടിലെ ചേട്ടനെ തടയാന്‍ ഓടിയെത്തിയ ഉമ്മയാണ് ആദ്യം വെട്ടേറ്റ് വീണത്. പിറകേ ഉപ്പയും. എന്റെ കുഞ്ഞു വാവാച്ചിയും ഉമ്മിച്ചിയോടൊപ്പം പോയി. വാവാച്ചി ഉമ്മിച്ചിയുടെ വയറ്റിലായിരുന്നല്ലോ? വാവാച്ചിക്കും ഉമ്മിച്ചിക്കും ഉപ്പിച്ചിക്കും ഒപ്പം എനിക്കും മരിച്ചാല്‍ മതിയായിരുന്നു. പക്ഷേ വാവാച്ചിക്ക് കിട്ടിയ ഭാഗ്യം എനിക്ക് കിട്ടിയില്ല. ഉമ്മിച്ചിയേം ഉപ്പിച്ചിയേം ആ ചേട്ടന് തീയിട്ടിട്ടാ പോയേ. തീപിടിക്കുമ്പോള്‍ ഉപ്പിച്ചീം ഉമ്മിച്ചീം അനങ്ങിയതേയില്ല. അവര്‍ മരിച്ചിരുന്നല്ലോ. ഇവിടെ എത്ര തവണ എന്നെ തീ പൊള്ളിച്ചിരിക്കുന്നു. തെറ്റുകള്‍ ചെയ്തിട്ടാണ് അങ്ങിനെ ചെയ്യുന്നതെന്നാണ് ഗീതു പറയുന്നത്. ഗീതൂനെ അറിയൂലെ. ഓളും എന്റെ വീട്ടിനടുത്തായിരുന്നു. ഓളുടെ അഛനേം അമ്മേനേം വല്യമ്മച്ചിയേയും അവളുടെ ഗോപിയേട്ടനേം അന്നു രാത്രിയാ ചുട്ടുകൊന്നത്. ഓളുടെ അമ്മ പുറമാകെ തീപിടിച്ച് അലറി വിളിക്കുന്നത് അവള്‍ക്ക് ഇപ്പോഴും കേള്‍ക്കാമത്രേ. എന്റെ വല്യുപ്പാന്റെ മോനാ അവരെ തീവെച്ചതെന്നാ ഗീതു പറേന്നേ.
“എന്തിനാ അസീദേ ഓന് എന്റെ അമ്മേനേം അഛനേം ഗോപിയേട്ടനേം വല്യമ്മച്ചിയേം ചുട്ടു കൊന്നത്?” ഓള് ഇപ്പോഴും ഇടക്കിടെ ചോദിക്കും.
എന്റെ ഉമ്മാനേം ഉപ്പാനേം വാവാച്ചിയേം വെട്ടി മുറിച്ചതെന്തിനാണെന്ന് എനിക്കും അറിയില്ലാല്ലോ?
ഒരു കാലില്ലാത്ത കുറവ് ഞാനറിയാത്തത് ഗീതു കൂടെയുള്ളത് കൊണ്ടാണ്. ഗീതുവിന് വിശപ്പാണ് - എപ്പോഴും. എനിക്ക് കിട്ടുന്നതില്‍ പകുതി ഞാനവള്‍ക്ക് കൊടുക്കും. ഇവിടുത്തെ ആന്റി കണ്ടാല്‍ രണ്ടു പേരുടേം തുടയില്‍ നിന്നും പൊള്ളിച്ച ചട്ടുകം “ശ്ശീയ്..” ശബ്ദത്തോടെ തൊലി പറിച്ചെടുക്കുമെന്ന് ഉറപ്പാണ്. എന്റെ ഭക്ഷണം ഞാന്‍ ഗീതുവിന് കൊടുക്കുന്നത് തെറ്റാണോ? ആണെന്നാണ് ഇവിടുത്തെ ചട്ടം. അവരവര്‍ക്ക് ഉള്ളത് അവരവര്‍ക്ക്. പക്ഷേ ഞങ്ങള്‍ക്കുള്ളത് എന്തിനാ തട്ടിതെറിപ്പിച്ചിട്ട് ഞങ്ങളെ അനാഥരാക്കിയത്. ഓ..ചോദിക്കാനും ഞങ്ങള്‍ക്ക് അവകാശമില്ലല്ലോ.
അനാഥ കുട്ടികള്‍ക്ക് വേണ്ടിയുള്ള സമൂഹ വിവാഹത്തില്‍ ഒരു കാലില്ലാത്ത എന്നെ ആര്‍ക്കും വേണ്ടാതായപ്പോള്‍ ഗീതു ഒരു പാട് കരഞ്ഞു. ഗീതുവിനെ ഒരാള്‍ക്ക് ഇഷ്ടപെട്ടിരിന്നു. പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞിട്ട് ഗീതൂനെ ഇഷ്ടമാണെന്ന് അയാള്‍ പറഞ്ഞപ്പോഴും ഗീതൂന് ചിരിക്കാനോ സന്തോഷിക്കാനോ കഴിഞ്ഞില്ല. അവള്‍ക്ക് എന്നെ ഓര്‍ത്തുള്ള വേവലാതിയായിരുന്നു. സമൂഹവിവാഹത്തിന്റെ തീയതി അടുത്തെത്തുന്തോറും ഗീതൂന് സങ്കടമേറി കൊണ്ടേയിരുന്നു. പത്രങ്ങളായ പത്രങ്ങളെല്ലാം ഗീതു അരിച്ചു പെറുക്കി. “വധുവിനെ ആവശ്യമുണ്ട്” പരസ്യങ്ങള്‍ ഗീതുവിന് മനപാഠമായി. അനാഥയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള രണ്ടാം കെട്ടായ ആളെയെങ്കിലും പരസ്യങ്ങളില്‍ നിന്നും കിട്ടുമെന്നും സമൂഹ വിവാഹത്തിന് മുന്നേ അങ്ങിനെയൊരാളെ എനിക്ക് വേണ്ടി കണ്ടെത്താന്‍ കഴിയുമെന്നും ഗീതു ഉറച്ചു വിശ്വാസിച്ചു.
അവളുടെ വിശ്വാസത്തെ ശരിവെച്ചുകൊണ്ടാണ് റഹീം ഇക്ക എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഗള്‍ഫില്‍ കച്ചവടം നടത്തുന്ന ചെറുപ്പകാരന് വധുവിനെ ആവശ്യമുണ്ട്. സാമ്പത്തികം പ്രശ്നമല്ല. ആ പരസ്യം എനിക്ക് വെളിച്ചമാവുകയായിരുന്നല്ലോ. ആ വാര്‍ത്തയും നിങ്ങളറിഞ്ഞു.
“ദുരന്തങ്ങളുടെ കൂട്ടുകാരിക്ക് കടലിനക്കരെ നിന്നൊരു മാരന്”
പത്രങ്ങളൊക്കെ വേണ്ടും വിധം അത് ആഘോഷിച്ചതും നിങ്ങളെല്ലാരും ഗീതുവിനോടൊപ്പം എന്റെ സൌഭാഗ്യത്തില്‍ പങ്കുചേര്‍ന്നതും എനിക്കറിയാം.
റഹീമിക്കായും അനാഥനായിരുന്നു. അതുകൊണ്ട് കൂടുതല്‍ ദിവസം നാട്ടില്‍ നില്‍ക്കണ്ടായെന്നും പോയിട്ട് വേഗം വിസ അയച്ചു തരാമെന്നും പറഞ്ഞ് റഹീമിക്ക വിവാഹത്തിന്റെ പന്ത്രണ്ടാം നാള് ഗള്‍ഫിലേക്ക് പറന്നു. പാസ്പോര്‍ട്ടെടുക്കാനും വിസക്കും വേണ്ടി വന്ന അമ്പത്തി മൂന്ന് ദിവസങ്ങള്‍ എനിക്ക് അമ്പത്തി മൂന്ന് വര്‍ഷങ്ങളായിരുന്നു. യാത്ര അയക്കാന്‍ ഗീതുവും വന്നിരുന്നു. എനിക്ക് ലഭിച്ച സൌഭാഗ്യത്തില്‍ എന്നെക്കാള്‍ സന്തോഷിച്ചത് അവളായിരുന്നല്ലോ.
ഉപ്പയുടേയും ഉമ്മയുടേയും വേര്പാടിന് ശേഷം എനിക്ക് ജീവിതം തിരിച്ചു കിട്ടിയ ദിനങ്ങളായിരുന്നു പിന്നീട്. എന്നെ എന്റെ ഇക്ക ജീവന് തുല്യം സ്നേഹിച്ചു. കച്ചവടം ഇത്തിരി മോശമാണെന്നും കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നും എനിക്ക് അറിയാമായിരുന്നു. പല ദിവസങ്ങളിലും ഇക്ക കടയില്‍ പോകാറില്ലായിരുന്നു. ഏറെ നേരം മൊബൈലില്‍ സംസാരിക്കുന്നതും കാണാമയിരുന്നു. എങ്കിലും എന്നോട് വല്യ സ്നേഹമായിരുന്നു. ദുബായിലാണ് കച്ചവടമെങ്കിലും എന്നെ അങ്ങോട്ട് കൊണ്ട് പോയിട്ടില്ല. അതൊന്നും എനിക്ക് പ്രശ്നവും അല്ലായിരുന്നല്ലോ. ഒരു വര്‍ഷം എത്ര പെട്ടെന്നാ കഴിഞ്ഞു പോയത്?
എന്റെ സന്തോഷത്തില്‍ പടച്ചോന് അസൂയ പൂണ്ടോ എന്തോ? അല്ലെങ്കില്‍ അതു സംഭവിക്കുമായിരുന്നോ? ആ ഇരുപത്തി രണ്ടാം നിലയില്‍ നിന്നും ഞാന്‍ താഴേക്ക് വീണത് ഇക്കായെ എന്തു മാത്രം വിഷമിപ്പിച്ചിട്ടുണ്ട്. അതും ഇക്ക ഒരു ഉപ്പയാകാന് പോകുന്നു എന്ന് ഞാന്‍ ഇക്കായോട് പറഞ്ഞ നിമിഷം തന്നെ. ഇക്ക എന്നെ വാരി എടുക്കുകയായിരുന്നു. അപ്പോള്‍ ജനലിനടുത്ത് നിന്നതാണ് കുഴപ്പമായത്. നടുറോഡില്‍ ചിന്നി ചിതറി കിടന്ന ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ ഇക്കായെ പരതിയെങ്കിലും എനിക്ക് ഇക്കായെ മാത്രം കാണാന്‍ കഴിഞ്ഞില്ല.
നാളെ ഇക്കാന്റെ രണ്ടാം നിക്കാഹാണ്. എന്റെ മരണത്തിന് ശേഷം ഇക്കാടെ എല്ലാ വിഷമങ്ങളും മാറി. എന്നെ കൊണ്ട് വന്നതിന് ഒരാഴ്ചക്ക് ശേഷം എന്റെ പേരിലെടുത്ത ഇന്‍ഷ്വറന്‍സ് ഇക്കാടെ കടമെല്ലാം തീര്‍ത്തു. കച്ചവടം നല്ല നിലക്കായി. ഇക്ക ഇമ്മിണി വല്യ ഒരു മുതലാളി ആയിരിക്കുന്നു.പണവും പത്രാസും ഒക്കെയുള്ള നല്ലൊരു പെങ്കുട്ടീനെ സ്ത്രീധനമൊക്കെ വാങ്ങിയാ ഇക്ക കെട്ടുന്നത്. കല്ല്യാണവീട്ടില്‍ ഞാനൊരു വിഷയമേ അല്ലാ. അതേയ്... അതാണല്ലോ അതിന്റെ ശരി. ഞാന്‍ അവിടെ ഒരു വിഷയം ആയികൂടല്ലോ. ഒരു വര്‍ഷം എനിക്ക് ഇക്ക ദാനമായി തന്ന ജീവിതത്തിന് പകരം വക്കാന്‍ മറ്റൊന്നുമില്ലല്ലോ. ഇക്ക പുതിയ കുട്ടീനെ നിക്കാഹ് കഴിച്ച് സുഖമായി ജീവിക്കട്ടെ.
പക്ഷേ അവര്‍ വീണ്ടും ആ ഇരുപത്തി രണ്ടാമത്തെ നിലയില്‍ ഫ്ലാറ്റെടുക്കാതിരുന്നാല് മതിയായിരുന്നെന്റെ റബ്ബേ...

Thursday, June 26, 2008
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ട-അമേരിക്കന്‍ സുപ്രീം കോടതി.
കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് ശുപാര്‍ശ ചെയ്യുന്ന ലൂസിയാന സ്റ്റേറ്റിന്റെ നിയമത്തെ റദ്ദാക്കികൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച വാര്‍ത്ത വന്നത്, നാല്പത്തിമൂന്ന് കാരന്റെ ലൈംഗിക വൈകൃതത്തിന് വിധേയയായി ജീവന് വെടിയേണ്ടി വന്ന ഷാഹിനയെന്ന കുരുന്നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മരവിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായി ഗണിക്കപ്പെടുന്ന അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ പോലും പിതാക്കന്മാരാലും വളര്‍ത്തഛന്മാരാലും അമ്മാവന്മാരാലും അയല്‍വാസികളാലും ലൈംഗിക പീഡനത്തിനിരയാകുന്ന ബാല്യങ്ങളുടെ എണ്ണം നമ്മുടെ ജീര്‍ണ്ണതകളില്‍ നിന്നും തുലോം വിരളമല്ല എന്ന ഭീതിതമായ വസ്തുതയിലേക്കാണ് അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ ലിങ്കിലൂടെ പിടിച്ചു കയറുന്ന ഒരുവന് എത്തിച്ചേരുന്നത്. അഞ്ചും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ലൂസിയാനക്കാരായ രണ്ട് സാമദ്രോഹികളുടെ വധശിക്ഷയാണ് അമേരിക്കന്‍ സുപ്രിം കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നത്.
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന ഒരുവന് ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളവനല്ല എന്നതാണ് വസ്തുത. അവന് ഒരു സാമുഹ്യ ജീവിയും അല്ല. മനുഷ്യന് എന്ന പദത്തേക്കാള്‍ “ജന്തു” എന്ന പദമാണ് ഇവര്‍ക്ക് യോജിക്കുന്നതും. ഈ ജന്തുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പേയ് പിടിച്ച നായ്ക്കളെ ജനസഞ്ചയത്തിനിടയിലേക്ക് തുറന്ന് വിടുന്നതിനേക്കാള്‍ അപകടമാണ്. പേപ്പട്ടി കടിച്ചാല്‍ പ്രതിരോധ കുത്തിവെയ്പിലൂടെ ജീവന് രക്ഷിക്കാം. ഈ ജന്തുക്കളുടെ അക്രമണത്തിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുക അപൂര്‍വ്വമാണ്. മിക്കവരും മരണത്തെ പുല്കുകയാണ് പതിവ്.
മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആനുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന് ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന് ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന് ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന് കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?
വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന് ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?
ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.
ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള അശ്ലീലത കുട്ടികളുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുത ഒട്ടും രഹസ്യമല്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മാഫിയ തന്നെ ഇന്ന് ലോകത്ത് നിലവിലുണ്ട്. പണത്തിനായി കുട്ടികളെ പീഡിപ്പിച്ച് നീല ചിത്രം നിര്‍മ്മിക്കുന്ന ഒരുവന് ആ ഉത്പന്നം നട്ടു നനച്ച് വളര്‍ത്തി വിളവെടുത്തല്ല പണമുണ്ടാക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന് വിറ്റ് പണമുണ്ടാക്കാനാണ് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അഥവാ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്, പണം കൊടുത്ത് ആ നീലചിത്രങ്ങള്‍ വാങ്ങുന്ന ഒരു സമൂഹത്തിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ഒരു ജന്തുവിന്റെ ഒരു നിമിഷത്തെ മാനസിക വൈകൃതത്തിന് വിധേയമാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ക്രൂരമാണ് കൃത്യമായ തിരകഥയുടെ അകമ്പടിയോടെ ക്യാമറയുടെ മുന്നില്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ?
പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ക്ക് വിപണിയുണ്ടാകുന്നത് സമൂഹത്തിന്റെ മുഴുവന്‍ സാംസ്കാരിക ജീര്‍ണ്ണതയ്ക്ക് മകുടോദാഹരണമാണ്. പീഡനത്തിനിരയാക്കുന്നവര്‍ ചെയ്യുന്ന ക്രൂരതയ്ക്കും മേലെയാണ് അത് വിലകൊടുത്ത് വാങ്ങി ആസ്വാദിക്കുന്നവര്‍ ചെയ്യുന്ന തെറ്റ്.
സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവകാശവും പെണ്‍കുഞ്ഞുങ്ങളെ പച്ച ജീവനോടെ കടിച്ച് കീറുന്നവനില്ല. ഒരു നിമിഷത്തെ മാനസിക വൈകല്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മേലേ കടന്ന് കയറുന്നവനെ ഭ്രാന്താശുപത്രിയിലടയ്ക്കാം. പക്ഷേ വ്യക്തമായ ലക്ഷ്യത്തോടെ കുഞ്ഞുങ്ങളെ കച്ചവടത്തിനായി പീഡിപ്പിക്കുകയും ആ പീഡനങ്ങള്‍ ആസ്വൊദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ആജീവനാന്തം കാരാഗൃഹത്തിലടയ്ക്കണം. വധശിക്ഷ എന്നാല്‍ ആ ജന്തുക്കളെ രക്ഷപ്പെടുത്തുക എന്നതാണ് അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ നിന്നും ഇരുട്ടറയിലേക്ക് മാറ്റപ്പെടുന്ന ഇത്തരം കൊടും പാതകികളെ ഇടയ്ക്കിടയ്ക്ക് പുറം ലോകത്തിന് കാട്ടിയും കൊടുക്കണം-മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള അവസ്ഥയില്‍ കാരാഗൃഹ വാസം അനുഭവിക്കുന്നവന്റെ ജീവിതാവസ്ഥകള്‍ പുറം ലോകത്ത് ജീവിച്ചിരിക്കുന്ന പകല്‍ മാന്യന്മാരായ കുറ്റവാളികള്‍ക്ക് പാഠമാകാന്‍.
പെണ്‍കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക പീഡനം കൊടും പാതകങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. പക്ഷേ അതിന് മരണ ശിക്ഷയല്ല വേണ്ടത് എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധി സാധൂകരിക്കപ്പെടുന്നത്, ജീവിച്ചിരിക്കുന്ന കുറ്റവാളിയേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന തത്വത്തിലൂടെയാണ്. തൂക്കിലേറ്റപ്പെടുന്നവന് വധശിക്ഷയൊരിയ്ക്കലും ഒരു ശിക്ഷാവിധിയാകുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാന്‍ ഈ ജന്തുക്കളെ അനുവദിയ്ക്കണം. അത് തന്നെയാണ് വധശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയേക്കാള്‍ സമൂഹത്തിന് പാഠമാകുന്നതും.

Tuesday, June 24, 2008
ഏറ്റവും അനിവാര്യമായതെന്ത്?

ജീര്‍ണ്ണ സംസ്കാരത്തിന്റെ ചീഞ്ഞ മുഖം
ജീവവായുവാണോ ഏറ്റവും അനിവാര്യമായത്? അല്ല. ആവശ്യം പോലെയുണ്ട്. വെറുതേ മൂക്കുവിടര്‍ത്തി വലിച്ചങ്ങ് കേറ്റുക. പുറത്തേക്ക് വിടണ്ട. നിമിഷമൊന്നു കഴിയുമ്പോള്‍ നാം പോലും അറിയാതെ അതങ്ങ് പുറത്തേക്ക് പൊയ്ക്കൊള്ളും.
വെള്ളം? മലിനമാണ്. പക്ഷേ കുപ്പിയിലാക്കിയത് ആവോളം. കാശ് കൊടുക്കുക വാങ്ങി വലിച്ചു കുടിക്കുക. അപ്പോള്‍ വെള്ളവും നമ്മുക്കൊരു പ്രശ്നമല്ല.
തീറ്റ? ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്നുണ്ട്. ഇപ്പോള്‍ ബംഗാളില്‍ നിന്നും എത്തിതുടങ്ങി. ചുമ്മാ ഉരുട്ടി വിഴുങ്ങിയാല്‍ മതി.
കിടപ്പാടം? സ്വന്തമായില്ലായെങ്കില്‍ വെട്ടിപ്പിടിക്കാം. ഇന്നിയും വെട്ടിപ്പിടിക്കാനെവിടെല്ലാം ബാക്കിയാണ്. സൈലന്റ് വാലിയും പൊന്മുടിയും ഒക്കെ വെറുതെ കിടക്കുകയല്ലേ? നികത്താനാണെങ്കില്‍ വേമ്പനാട്ട് കായലും ഇത്തിക്കരയാറും ശാസ്താംകോട്ട തടാകവും ആളെക്കിട്ടാതെ വിഷമത്തിലും. അപ്പോ കിടപ്പാടവും നമ്മുക്ക് പ്രശ്നമേ അല്ല.
തുണി? അനാവശ്യം. ഇടയ്ക്കിടയ്ക്ക് ഉരിഞ്ഞുടുക്കണം എന്ന അസൌകര്യാമല്ലാതെ തുണികൊണ്ട് എന്തു ഗുണം? മോന്തിയായാല്‍ ഉരിഞ്ഞ് തലയില്‍ കെട്ടാം. അങ്ങിനൊരു ഗുണമുണ്ട്. പക്ഷേ അതും ഒരു പ്രശ്നമൊന്നുമല്ലല്ലോ?
പിന്നെന്താ നമ്മുടെ പ്രശ്നം?
നമ്മുടെ പ്രശ്നം ലൈംഗികതയാണ്. സാരി തുമ്പ് കണ്ടാല്‍, പെണ്ണെന്ന് കേട്ടാല്‍ സര്‍വ്വ നിയന്ത്രണവും പൊട്ടിത്തകരുന്ന പ്രശ്നം. പുലരുവോളം നാം നീല കണ്ട് ആസ്വാദിക്കും. പുലര്‍ന്നാല്‍ സദാചാരം പ്രസംഗിക്കും. നീലയിലെ നായികയെ പകല്‍ വെട്ടത്ത് കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലും. കല്ലെറിഞ്ഞ് കൊന്ന നായികയുടെ നീല രാത്രിയില്‍ വീണ്ടും കണ്‍കുളിര്‍ക്കേ കണ്ട് സ്വയംഭോഗം നടത്തും.
ഒന്നര മാസം (ഒന്നര വയസ്സല്ല) മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മാവന് ലൈംഗികാധിക്രമത്തിന് വിധേയമാക്കിയ വാര്‍ത്തയുണ്ടാക്കിയ നടുക്കം വിട്ടുമാറുന്നില്ല.
പതിനാലു കാരിയുടെ ജീര്‍ണ്ണിച്ച ജഡം തേയില കാട്ടില്‍ നിന്നും കണ്ടെത്തുമ്പോള്‍ അവള് കൊല്ലപ്പെട്ടത് പിതാവിന്റെ കാമപൂര്‍ത്തീകരണത്തിന് ശേഷമായിരുന്നു എന്ന വാര്‍ത്ത ഞടുക്കമല്ല ഉണ്ടാക്കിയത്. അറപ്പാണ്. ഈ സമൂഹത്തില്‍ ജീവിയ്ക്കേണ്ടി വരുന്നല്ലോ എന്ന അറപ്പ്.
ഒമ്പത് കാരിയുടെ ചുരുട്ടികൂട്ടി ചാക്കില്‍കയറ്റിയ ജഡം തട്ടിന് പുറത്ത് നിന്നും കെട്ടിയിറക്കുമ്പോള്‍ ആ കുട്ടി മരണത്തിനെ അഭിമുഖീകരിച്ച നിമിഷങ്ങള്‍ മുന്നിലൂടെ കടന്ന് പോകുന്നു. കിരാതന്റെ കരം കടിച്ചു മുറിച്ചും കുതറിമാറിയും വാവിട്ട് നിലവിളിച്ചും ജീവന് വേണ്ടി യാജിച്ച കുരുന്നിന്റെ പിഞ്ചു മുഖം....
ഹോ...കഷ്ടം.
കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പകരം നമ്മുക്ക് വേണ്ടത് വാര്‍ഡുകള്‍ തോറുമുള്ള പ്രാഥമിക ലൈംഗികാശ്വോസ കേന്ദ്രങ്ങളാണ്. പൊതു നിരത്തിലിരുന്ന് തൂറുകയും പെടുക്കുകയും വാളുവെയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനെന്തിന് കംഫര്‍ട്ട് സ്റ്റേഷന്?. ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ പ്രാപിയ്ക്കാന്‍ പുറപ്പെടുന്നവന് അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.
പാവാടതുമ്പ് കാണുമ്പോള്‍ ഉദ്ധാരണം സംഭവിക്കുന്ന കേരളീയ പൌരുഷ്വത്തിന് ഓടിക്കയറി കാമാസക്തി ഒഴുക്കികളയാനുള്ള പൊതു സംവീധാനമാണ് നമ്മുക്കിന്ന് ഏറ്റവും അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാന ജീവിത സൌകര്യം. ജീര്‍ണ്ണിച്ച സമൂഹത്തിന്റെ കാമാഗ്നിയില്‍ നിന്നും നമ്മുടെ പെണ്‍കുഞ്ഞുങ്ങളേയും സ്ത്രീകളേയും രക്ഷപെടുത്താന്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗം?
Monday, June 23, 2008
മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.
“മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക.” കൊച്ചിയില്‍ വസിച്ചിരുന്നൊരു കാലത്ത് എന്നും രാവിലെ കണികണ്ടുണര്‍ന്നിരുന്ന ഒരു വാചകം. തേവരയിലേക്ക് പോകുന്ന വഴിയിലെ ഒരു പള്ളിയുടെ മതിലില്‍ എഴുതിയിട്ടിരുന്ന ഈ ജീസസ് വാചകം വായിച്ച് തുടങ്ങുന്ന ദിനത്തിന് എന്നും പുതു അര്‍ത്ഥങ്ങള്‍ ഉണ്ടാകുമായിരുന്നു. നാമാഗ്രഹിക്കുന്നത് ആവശ്യമുള്ള മറ്റൊരുവന് വേണ്ടി ത്യജിയ്ക്കാന്‍ കഴിയുന്ന ഹൃദയവിശാലതയുള്ളവന്‍ തന്നെയാണ് ദൈവദൂതന്. പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ ഇടം പിടിച്ചിരുന്ന ഈ മഹത് വചനം ഇന്ന് എസ്.എഫ്.ഐ നേതാവിന്റെ ശബ്ദത്തില്‍ ഏഷ്യാനെറ്റില്‍ വായിച്ച് കേട്ടപ്പോഴാണ് ദൈവത്തെ മലയാളമണ്ണില്‍ നിന്നും ആട്ടിപായിക്കാന്‍ ഹിന്ദുമുസ്ലീംക്രൈസ്തവ പൌരോഹിത്യവും ജാതിരാഷ്ട്രീയക്കാരും തെരുവ് യുദ്ധങ്ങള്‍ നടത്തുന്ന വൈരുദ്ധ്യത്തെ കുറിച്ച് ചിന്തിച്ച് പോയത്.
മതം മലയാളത്തില്‍ നല്ലൊരു കച്ചവട ചരക്കാണ്. കച്ചവടത്തില്‍ ആരാണ് മുന്നില്‍ എന്നുള്ള തര്‍ക്കത്തിന് മാത്രമേ പ്രസക്തിയുള്ളു. ഭൂമിമലയാളത്തിലെ പൌരോഹിത്യവും സമുദായ രാഷ്ട്രീയക്കാരും മനുഷ്യനോ മതത്തിനോ ദൈവത്തിനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അവനവന് ട്രസ്റ്റും ആഭിചാരങ്ങള്‍ക്കായുള്ള ആശ്രമവും അനാശാസ്യത്തിന് മറപിടിക്കുന്ന രാഷ്ട്രീയവും അന്ധവിശ്വാസത്തില്‍ കൂട്ടികുഴച്ച് മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റി ശൈത്താന്റെ പിണിയാളുകളാക്കുകയാണ് ഭൂമിമലയാളത്തിലെ സര്‍വ്വമത പുരോഹിതന്മാരും മേലാളന്മാരും സാമുദായിക രാഷ്ട്രീയാചാര്യന്മാരും ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഭൂമിമലയാളത്തില് മതത്തിന്റെ പേരില്‍ ഉണ്ടായിട്ടുള്ള എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും, മനുഷ്യനും മതത്തിനും ദൈവത്തിനും എതിരായിരുന്നു എന്നിടത്താണ് മതത്തിന്റെ നന്മകളെ കുറിച്ച് ചിന്തിക്കുന്ന ദൈവഭയമുള്ള, മനുഷ്യന്റെ ആകുലതകളെ ഹൃത്തിലേറ്റു വാങ്ങുന്ന ഏതൊരുവനും എത്തിച്ചേരുന്നത്.
പാഠപുസ്തകത്തിലെ മതനിഷേധത്തിനെതിരേ ഉറഞ്ഞു തുള്ളുന്നവരെ പ്രകോപിപ്പിക്കാന്‍ തക്കത് വല്ലതും പാഠഭാഗങ്ങളില്‍ ഉണ്ടോ എന്ന് തിരഞ്ഞ് പോകുന്ന ഒരു സാധാരണ മനുഷ്യ ജീവി ചെന്നെത്തുന്നത് പാഠഭാഗങ്ങള്‍ക്കെതിരേ പടവാളും ഇടയലേഖനവും ജിഹാദുമായി ഇറങ്ങിതിരിച്ചിരിക്കുന്ന ഒറ്റയെണ്ണത്തിനും ദൈവികജ്ഞാനമോ മതപാണ്ഡിത്യമോ മനുഷ്യപറ്റോ ഇല്ലാ എന്നിടത്താണ്. ദൈവത്തെ പാഠഭാഗം ഒരിടത്തും നിഷേധിക്കുന്നില്ല. മതം മനുഷ്യ നന്മക്ക് എന്ന സുന്ദര ദര്‍ശനമാണ് മതനിന്ദയെന്ന് പൌരോഹിത്യം ആരോപിക്കുന്ന പാഠഭാഗം പുതുതലമുറയ്ക്ക് നല്‍കുന്നത്.
എല്ലാമതങ്ങളും മനുഷ്യ നന്മമാത്രമേ പ്രചരിപ്പിക്കുന്നുള്ളു. എന്നിട്ടും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലെ ഭിന്നവിഭാഗങ്ങള്‍ തമ്മിലും എങ്ങിനെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നു എന്ന ചോദ്യം കുട്ടികളില്‍ ഉണര്‍ത്തപ്പെടേണ്ടുന്നത് തന്നെയാണ്. ആ ചോദ്യം ലളിതമായി തന്നെ കുരുന്നു മനസ്സുകളില്‍ പാഠഭാഗം ഉണര്‍ത്തുന്നുമുണ്ട്.
ജാതിവ്യവസ്തിതിക്ക് അന്യമാണ് ഇസ്ലാം മതം. എന്നാല്‍ മുസ്ലീം മതവിഭാഗത്തിനുള്ളിലെ രക്തരൂഷിതമായ അക്രമണങ്ങള്‍ക്ക് തുല്യം മറ്റേതെങ്കിലും ജാതിവ്യവസ്തയിലെ ഏതെങ്കിലും അക്രമങ്ങളെ ചൂണ്ടികാണിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. ഷിയാ സുന്നി പോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ദൈവികവിധിയുണ്ടോ എന്ന് പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്നവര്‍ ചിന്തിക്കാറുമില്ല. ജൂതന് പോലും സലാം ചൊല്ലി മാതൃകകാണിച്ച പ്രവാചക തിരുമേനിയുടെ പുതുതലമുറ സ്വസമുദായത്തിലെ ഭിന്നവിഭാഗത്തോടെ പോലും സലാം ചൊല്ലരുത് എന്ന് ഭത്വ പുറപ്പെടുവിക്കുന്നത് ഭൂമിമലയാളത്തിലെ ഇന്നിന്റെ കാഴ്ചയാണ്. കേരളത്തില്‍ ഇന്ന് ഇസ്ലാം മതവിശ്വാസി ഉണ്ടോ? ഇല്ല തന്നെ. സുന്നിയും മുജാഹിതും ജമാഅത്തും ഒക്കെയായി വേര്‍തിരിഞ്ഞ് പരസ്പരം പള്ളികള്‍ പൊളിക്കുന്നവര്‍ക്ക് ദൈവത്തോട് എന്ത് കൂറാണുള്ളത്? മതത്തോട് എന്ത് മമതയാണ് ഉള്ളത്? മനുഷ്യനോട് എന്ത് മനുഷ്യത്വമാണുള്ളത്?
ക്രൈസ്തവ മതത്തിലെ അവാന്തരവിഭാഗങ്ങള്‍ കേരളീയ സാമൂഹ്യ ജീവിത ക്രമത്തില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന പ്രക്ഷുബ്ദമായ സംഭവങ്ങള്‍ക്ക് നാമേവരും സാക്ഷികളാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളത്ര ശത്രുതയാണ് ക്രൈസ്തവ മതത്തിലെ ഭിന്ന വിഭാഗങ്ങള്‍ തമ്മില്‍ കേരളത്തില്‍ ഇന്ന് നില നില്‍ക്കുന്നത്. യേശുവിനെ പങ്കിട്ടെടുക്കാന്‍ തമ്മിലടിക്കുന്നവര്‍ക്ക് “മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക ” എന്ന ആപ്ത വാക്യത്തെ എങ്ങിനെ പിന്‍പറ്റാന്‍ കഴിയും? സ്വസമുദായത്തിനുള്ളിലെ തര്‍ക്കങ്ങള്‍ പോലും ചേരിതിരിഞ്ഞ തെരുവ് യുദ്ധമാക്കി മാറ്റുന്നവര്‍ക്ക് എങ്ങിനെ മാനവികതയുടെ മതമായി മാറാന്‍ കഴിയും? ദൈവത്തെയും ദൈവപുത്രനേയും താന്താങ്ങളുടെ സൌകര്യത്തിനായി താന്താങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് അവനവന്‍ചേരി ഉണ്ടാക്കുന്ന ആധുനിക ലോക ക്രമത്തില്‍ കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള ബോധം ഒരു പാഠപുസ്തകം നല്കുന്നു എങ്കില്‍ അതിനെ ശ്ലാഘിക്കുകയാണ് വേണ്ടത്.
“നിനക്ക് അഹിതമായത് എന്തോ അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്പിക്കരുത്. ഇതാണ് ധര്‍മ്മത്തിന്റെ സാരം” - മഹാഭാരതം. വിവാദ പാഠഭാഗത്തില്‍ കൊടുത്തിരിക്കുന്ന മഹാഭാരതത്തിലെ രണ്ടു വരികള്‍. ഇത് ഏത് ഹൈന്ദവ വിശ്വസത്തേയാണ് ഹനിക്കുന്നത്. അന്യന്റെ ഇഷ്ടങ്ങളെ വകവെച്ചു കൊടുക്കുക എന്നത് ഹിന്ദുമതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്ക് ദഹിക്കുകയില്ല. അതല്ലാതെ ഈ വാചകങ്ങള്‍ക്കെതിരേ കുറുവടി ഏന്തുന്നവര്‍ക്ക് ഒരു ന്യായീകരണവും ഉണ്ടാകില്ല.
“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറുക” - ബൈബിളിലെ ഈ വാക്യങ്ങള്‍ വിവാദമായ പാഠപുസ്തകത്തില്‍ അതീവ പ്രാധാന്യത്തോടെ നല്കിയിരിക്കുന്നു. ഇത്രയും സുന്ദരമായ ഒരു ദര്‍ശനത്തെ പാഠപുസ്തകത്തില്‍ കണ്ടിട്ടും മതനിഷേധമാണീ പാഠഭാഗം എന്ന് പറഞ്ഞ് പോര്‍വിളി നടത്തുന്ന ക്രൈസ്തവ പൌരോഹിത്യത്തിന് പിതാവിനോടോ പുത്രനോടോ പരിശുദ്ധാത്മാവിനോടോ മനുഷ്യനോടോ ഏതെങ്കിലും തരത്തിലുള്ള വിധേയത്വമുണ്ടോ?
“തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുക. തനിക്ക് വേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം സഹോദരന് വേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക.” മുഹമ്മദ് നബിയുടെ ഈ വചനങ്ങളെ തള്ളിപ്പറഞ്ഞ് കൊണ്ടല്ലാതെ ആ വചനങ്ങള്‍ അച്ചടിച്ച് വെച്ചിരിക്കുന്ന പാഠഭാഗത്തിനെ തള്ളിപ്പറയാന്‍ ഒരു സമുദായ സ്നേഹിക്കും കഴിയില്ല. സമുദായത്തിന്റെ മൊത്തകച്ചവടക്കാരയാ അഖിലഭാരതീയമലപ്പുറം പാര്‍ട്ടിക്ക് ഈ പാഠഭാഗത്തെ തള്ളിപ്പറയാന്‍ കഴിയുന്നത് പ്രവാചകചര്യയെന്തെന്ന് അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ എല്ലാം അറിഞ്ഞു കൊണ്ട് ഒരു സമുദായത്തെ മുഴുവനും താന്താങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം വേണ്ടും വിധത്തില്‍ ഉപയോഗിക്കപ്പെടുത്തണം എന്ന ദുഷ്ലാക്കോടെ സമുദായ താല്പര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ്.
“ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെകുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത്” ഗുരുനാനാക്കിന്റെ വചനങ്ങളും പാഠഭാഗത്തിലുണ്. എത്ര സുന്ദരമായ സന്ദേശം.
മതങ്ങള്‍ മുന്നോട്ട് വെക്കുന്ന നന്മകളാണ് പാഠഭാഗം കുട്ടികളുമായി ചര്‍ച്ച ചെയ്യുന്നത്. ആ നന്മകളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും മലയാള ജീവിത ക്രമത്തെ ശിലായുഗത്തിലേക്ക് തള്ളി വിടാനാണ് അനുനിമിഷം ശ്രമിക്കുന്നത്. ശിലായുഗവാസിയാകാന്‍ പോലും യോഗ്യതിയില്ലാത്ത ഒരു പാതിരി ഇന്ന് ചാനലില്‍ ഇരുന്ന് മുരളുന്നത് കേട്ടു. ആ ദൈവനിഷേധിയുടെ വാക്കുകളില്‍ തന്നെയാകാം:
“വിവാദമായ പാഠഭാഗത്തില്‍ ഒരു ചോദ്യമുണ്ട്. താഴെ പറയുന്ന വിവിധ പ്രശ്നങ്ങളില്‍ ഏതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
ഒന്ന്: വിലക്കയറ്റം. രണ്ട്: കുടിവെള്ളക്ഷാമം. മൂന്ന്: പകര്‍ച്ചവ്യാധികള്‍. നാല്: ഭൂകമ്പം.
എന്ത് ചോദ്യമാ ഇത്? മതവും ഈ ചോദ്യവും ഉത്തരങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. അബദ്ധങ്ങള്‍ പറഞ്ഞ് കുട്ടികളെ മതനിഷേധികളാക്കാനാണ് ഈ ചോദ്യങ്ങളിലൂടെ കേരളാ സര്‍ക്കാര്‍ ശ്രമിക്കുന്നത്.”
പിശാചിന്റെ പിണിയാളാകുന്ന ഒരുവനല്ലാതെ പാഠപുസ്തകത്തിലെ മേല്‍ പറഞ്ഞ വാചകത്തെ വളച്ചൊടിച്ച് ദൈവനിഷേധമാണെന്ന് വരുത്തി തെരുവ് യുദ്ധത്തിലേക്ക് കുഞ്ഞാടുകളെ കയറൂരി വിടാന്‍ കഴിയില്ല. ദൈവദാസന്മാര് എന്ന വ്യാജേന പിശാചുകള്‍ക്ക് ഒളിസേവ ചെയ്യുകയാണ് ഭൂമിമലയാളത്തിലെ പൌരോഹിത്യം.
ചോദ്യം വായിക്കുന്ന കുട്ടി എല്ലാ പ്രശ്നങ്ങളും എല്ലാ മതസ്ഥരേയും ഒരുപോലെയാണല്ലോ ബാധിക്കുന്നത് എന്ന തികച്ചും മൌലികമായ ഉത്തരത്തില്‍ എത്തുന്നതിനെ ആ പാതിരി ഭയക്കുന്നു. അതുകൊണ്ടാണ് അയാള്‍ ചാനലില്‍ ഇരുന്ന തൊള്ളതുറന്നത്.
മതവും ദൈവവും മനുഷ്യ നന്മക്ക് എന്ന വിശാലമായ ദര്‍ശനത്തില്‍ അടിയുറച്ചതാണ് ഇന്ന് ഭൂമിമലയാളത്തിലെ മതകച്ചവടക്കാരാല്‍ എതിര്‍ക്കപ്പെടുന്ന ഏഴാം ക്ലാസ് പാഠഭാഗങ്ങള്‍. മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മനുഷ്യ സ്നേഹത്തിന്റെ കടയ്ക്കലില്‍ കത്തിവെക്കാന്‍ ശ്രമിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും ആധുനികമനുഷ്യനെ കാട്ടിലേക്ക് തന്നെ ആട്ടിതെളിക്കുവാനാണ് ചാനല്‍ ചര്‍ച്ചകളും തെരുവ് യുദ്ധങ്ങളും നടത്തുന്നത്. ഈ പോക്കോലങ്ങളെ തുറന്ന് കാട്ടാന്‍ എല്ലാ ഈശ്വരവിശ്വാസികള്‍ക്കും കഴിയണം.

Friday, June 20, 2008
രാഹുലന്റെ വെറും തോന്നലുകള്‍
രാഹുലന്.
ദേശസാല്‍കൃത ബാങ്കില്‍ ഗുമസ്തന്. താമസം തലസ്ഥാന നഗരിയിലെ വാടക വീട്ടില്‍. കുടുംബത്തോടൊപ്പം ചേരാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ജന്മനാട്ടിലേക്ക് പോകും. ഒറ്റയ്ക്കുള്ള ജീവിതം രാഹുലന് ശീലമായി കഴിഞ്ഞിരിക്കുന്നു. മഹാനഗരത്തിന്റെ കാപട്യമൊന്നും ലവലേശം തീണ്ടാത്ത ശുദ്ധനായ ഗ്രാമീണന് പക്ഷേ ഒരു പ്രശ്നമുണ്ട്. പ്രശ്നം രാഹുലനെ സംബന്ധിച്ചിടത്തോളം തീരെ നിസ്സാരം. എന്നാല്‍ ചുറ്റുപാടുകള്‍ക്ക് അതീവ ഗുരുതരവും.
സംശയമായിരുന്നു രാഹുലന്റെ പ്രശ്നം. തെറ്റിദ്ധരിക്കണ്ട. സംശയമെന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയിലുള്ള സംശയമൊന്നുമല്ല. ഹേയ്... അങ്ങിനെ ഒരു സംശയമേ ഇയാളെ തൊട്ടു തീണ്ടിയിട്ടില്ല എന്ന് മാത്രമല്ല രാഹുലനൊരു തികഞ്ഞ ഭാര്യാ ഭക്തനുമായിരുന്നു. പിന്നെയോ, സഹപ്രവര്‍ത്തകര്‍ക്ക് വെടിവട്ടത്തിനുള്ള വക രാഹുലന്റെ സംശയം ഉണ്ടാക്കികൊടുക്കുന്നുമുണ്ട്.
രാഹുലന് സ്വന്തമായി ഒരു മാരുതി സെന്‍ കാറ് ഉണ്ട്. ഓഫീസിലേക്ക് പോകാനും വാടകവീട്ടിലേക്ക് തിരിച്ച് വരാനും ആഴ്ചയില്‍ ഒരിക്കല്‍ കുടുംബത്തോടൊപ്പം ചേരാനും ഒക്കെ രാഹുലന് ആ വാഹനമാണ് ഉപയോഗിക്കുന്നത്. മാരുതി പാര്‍ക്ക് ചെയ്തതിന് ശേഷം ഡോര്‍ പൂട്ടിയിട്ടുണ്ടോ എന്ന ശങ്കയാണ് രാഹുലന്റെ സംശയങ്ങളില്‍ ഒന്ന്. ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും മാരുതി പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വണ്ടി പാര്‍ക്ക് ചെയ്ത് അയാള്‍ ഓഫീസിലേക്ക് കയറുന്നത്. ഇരിപ്പിടത്തിലേക്കെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ സംശയം ഇരച്ച് കയറുകയായി... വണ്ടി പൂട്ടിയോ?..മിനിറ്റുവെച്ച് ആ സംശയം അയാളെ കീഴ്പ്പെടുത്തും. പിന്നെ അര നിമിഷം പോലും അയാള്‍ക്ക് സ്വസ്തത കിട്ടില്ല. തിരികേ വന്ന് മാരുതിയുടെ ഡോറുകള്‍ പിടിച്ച് വലിച്ച് നോക്കി, വീണ്ടും ഒന്നു കൂടി തുറന്ന് പിന്നെയും പൂട്ടി തിരിച്ച് ഓഫീസിലേക്ക് കയറുന്ന നിമിഷം അടുത്ത സംശയം മനസ്സിലേക്ക് അരിച്ച് കയറും. രണ്ടാമത് ഡോറ് തുറന്നിട്ട് പിന്നെ താന്‍ പൂട്ടിയിട്ടുണ്ടാകുമോ? നിമിഷങ്ങള്‍ക്കുള്ളില്‍ രാഹുലനെ വീണ്ടും മാരുതിക്ക് അടുത്ത് കാണാം. ഇത് ഇയാളുടെ സംശയത്തിന്റെ ഏറ്റവും ചെറിയ ഒരംശം.
വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടതിന് ശേഷം ഇസ്തിരിപ്പെട്ടി കേടുത്തിയോ ഇല്ലയോ എന്ന് ഓഫീസിലേക്ക് തിരിക്കും വരെ അയാള്‍ ഉറപ്പാക്കി കൊണ്ടിരിക്കും. ഓഫീസിലേക്ക് തിരിച്ചാലും ഇടക്ക് ഇസ്തിരിയെ വൈദ്യുതിയില്‍ നിന്നും വേര്‍പെടുത്താന്‍ അയാള്‍ തീരിച്ച് വീട്ടിലേക്ക് വരിക പതിവാണ്. തിരികെ വന്ന് വെറുതേയിരിക്കുന്ന ഇസ്തിരിയേയും നോക്കി രാഹുലന് സന്തുഷ്ടനായി മടങ്ങും.
കുളികഴിഞ്ഞ് തലതുവര്‍ത്താന്‍ തോര്‍ത്തെടുക്കുമ്പോഴായിരിക്കും തലയില്‍ എണ്ണ തേയ്ച്ചിട്ടാണോ താന്‍ കുളിച്ചത് എന്ന സംശയം രാഹുലനില്‍ ഉടലെടുക്കുക. തല തുവര്‍ത്തിയിട്ട് എണ്ണ തേച്ച് പിടിപ്പിച്ച് വീണ്ടുമൊരു കുളിയും അയാള്‍ക്ക് പതിവാണ്. മൂന്നാമതും സംശയമുണ്ടായാല്‍ വീണ്ടും കുളിക്ക തന്നെ.
രാവിലെ പല്ലുമിനുക്ക് മിക്കപ്പോഴും രണ്ടില്‍ കൂടുതല്‍ തവണയാണ് രാഹുലന്. ഒന്നാം വട്ടം പല്ല് ശുചിയാക്കിയിട്ട് മുഖമിനുക്കത്തിനിടയ്ക്കായിരിക്കും പല്ലു തേച്ചിട്ടുണ്ടോ എന്ന സംശയം രാഹുലനിലേക്ക് അരിച്ച് കയറുന്നത്. പിന്നെ ഉറപ്പിക്കാന്‍ വേണ്ടി വീണ്ടും പല്ല് ശുചിയാക്കല്‍ തന്നെ. കുളി കഴിഞ്ഞതിന് ശേഷം വീണ്ടും പല്ലിന്റെ കാര്യം സംശയത്തിലാകുന്ന ദിനവും കുറവല്ല.
പ്രാതല്‍ വെച്ചുണ്ടാക്കിയതിന് ശേഷം ഗ്യാസ് കുറ്റി ശരിയായി പൂട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്ര തവണ അടുക്കളയിലേക്ക് പോകാറുണ്ട് എന്ന് രാഹുലന് പോലും അറിയില്ല. അപകടമൊന്നുമില്ലാതെ അണഞ്ഞ് കിടക്കുന്ന ഗ്യാസ് സ്റ്റൌ കണ്ടാലും രാഹുലന് മതിയാകില്ല. ഗ്യാസ് ചോരുന്നുണ്ടോ എന്ന് മൂക്കു വിടര്‍ത്തി മണം പിടിച്ച് ഗ്യാസ് കുറ്റിയുടെ തലയൊന്നു കൂടി പിടിച്ച് തിരിച്ച് കൃത്യത മനസ്സിലാക്കി ഓഫീസിലേക്ക് പോകാന്‍ കാറില്‍ കയറേണ്ട താമസം വീണ്ടും സംശയം: ഗ്യാസ് കുറ്റി ഇപ്പോള്‍ പിടിച്ച് തിരിച്ചപ്പോള്‍ അത് അറിയാതെയെങ്ങാനും അയഞ്ഞിട്ടിണ്ടാകുമോ....അതാ രാഹുലന് അടുക്കളയില്‍ തന്നെ.
കതകടയ്ക്കലും കുറ്റിയിടലും ഉറക്കം കണ്പോളകളെ കീഴ്പ്പെടുത്തുന്നതു വരെയാണ്. രാത്രിയില്‍ ടോര്‍ച്ചുമായി ഗേറ്റിടുത്തേക്ക് നടക്കലും ഗേറ്റ് പൂട്ടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതും എത്ര തവണയാണെന്നിപ്പോള്‍ അയല്‍ക്കാര്‍ ഉറക്കമിളിച്ചിരുന്ന് എണ്ണാറുമില്ല. ആദ്യമാദ്യം കൌതുകത്തോടെ ഒന്നും രണ്ടും പറഞ്ഞ് കളിയാക്കിയ അയല്‍വാസികളോന്നും ഇപ്പോള്‍ രാഹുലനെ ഉപദ്രവിക്കാറില്ല. കാണുന്നവര്‍ കളിയാക്കിയാലും സംശയ നിവര്‍ത്തി വരുന്നത് വരെ രാഹുലന് അയാളുടെ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടേയിരിക്കുകയും ചെയ്യും.
അടഞ്ഞ കതകുകള്‍ അരനിമിഷം കൊണ്ട് രാഹുലന്റെ മനസ്സില്‍ മലര്‍ക്കെ തുറക്കപ്പെടും. കെടുത്തിയ അടുപ്പ് അടുത്ത നിമിഷം രാഹുലന്റെ മനസ്സില്‍ ആളികത്തും. പക്ഷേ രാഹുലന് ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.
അങ്ങിനെ രാഹുലനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടൊന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ ഒടുങ്ങാത്ത സംശയം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായിത്തുടങ്ങിയിടത്താണ് രാഹുലന് ഒരു രോഗിയായി മാനസികരോഗ വിദഗ്ദന്റെ മുന്നിലേക്കെത്തുന്നത്. കാര്യങ്ങളൊക്കെ സസൂഷ്മം കേട്ട മാനസികരോഗ വിദഗ്ദന് രാഹുലന് മരുന്നൊന്നും കുറിച്ചില്ല. ഒരു ഉപദേശം മാത്രം നല്കി രാഹുലനെ അദ്ദേഹം മടക്കി.
“രാഹുലന്, താങ്കളുടേത് ഒരു രോഗമേ അല്ല. ഇതെല്ലാം താങ്കളുടെ തോന്നലുകളാണ്. എല്ലാ കാര്യങ്ങളിലും ഉള്ള അമിതമായ ഉത്കണ്ഠയാണ് താങ്കളുടെ പ്രശ്നം. താങ്കള്‍ക്ക് മരുന്നിന്റെ ആവശ്യമൊന്നുമില്ല.”
രാഹുലന് സമാധാമായി. തനിക്ക് രോഗമൊന്നുമില്ലന്ന് തനിക്കറിയാവുന്ന വസ്തുത ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ രാഹുലന് അതീവ സന്തുഷ്ടനായി. ഡോക്ടര്‍ തുടര്‍ന്നു.
“ഇന്നി മുതല്‍ രാഹുലന് സംശയം തോന്നുന്ന കാര്യത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കരുത്. കതകടച്ചിട്ടില്ല എന്ന് തോന്നിയാല്‍ അത് വെറും തോന്നലാണെന്ന് സ്വയം മനസ്സിലാക്കണം. വാഹനത്തിന്റെ ഡോര്‍ അടച്ചിട്ടില്ലാ എന്നത് എപ്പോഴും താങ്കളുടെ തോന്നല്‍ മാത്രമായിരിക്കും. എപ്പോഴും പാര്‍ക്കു ചെയ്ത് കഴിഞ്ഞാല്‍ നാം യാന്ത്രികമായി തന്നെ വാഹനത്തിന്റെ ഡോര്‍ അടച്ച് ലോക്ക് ചെയ്യും. പൂട്ടിയിട്ടില്ല എന്നത് വെറും തോന്നലാണ്. അങ്ങിനെ സംശയം തോന്നിയാല്‍ അത് വെറും സംശയം മാത്രമാണെന്ന് താങ്കള്‍ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം. പിന്നെ അതിനെ അങ്ങ് മറന്ന് കളയണം. നാലഞ്ച് തവണ ഇങ്ങിനെ ചെയ്ത് കഴിയുമ്പോള്‍ വീണ്ടും വീണ്ടും സംശയം ഉണ്ടാകുന്നത് പതുക്കെ പതുക്കെ കുറഞ്ഞ് കുറഞ്ഞ് വരും. ആദ്യമാദ്യം ഇത്തിരി വിഷമം ഉണ്ടാകുമെങ്കിലും കാലക്രമത്തില്‍ താങ്കളില്‍ നിന്നും ഇങ്ങിനെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും. ധൈര്യമായി പൊയ്ക്കൊള്ളൂ...”
ഡോക്ടറുടെ ഉപദേശവും സ്വീകരിച്ച് രാഹുലന് നേരെ വീട്ടിലേക്ക് പോയി. രാത്രി കതകടച്ചിട്ടുണ്ടോ എന്ന സംശയം തീര്‍ക്കാനാകാതെ ഉറങ്ങാന്‍ രാഹുലന് കഴിയുമായിരുന്നില്ല. പക്ഷേ ഡോക്ടറുടെ ഉപദേശം ലംഘിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാഹുലന് നേരം വെളുപ്പിച്ചു.
രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് ഡോക്ടറെ കണ്ടതും കഴിഞ്ഞ രാത്രി മുതല്‍ ഡോക്ടറുടെ ഉപദേശം അനുസരിച്ച് തുടങ്ങിയതും രാത്രി ഒരു പോള കണ്ണടച്ചില്ലാ എങ്കിലും സംശയ നിവര്‍ത്തി വരുത്താന്‍ കതക് അടച്ചിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കാതിരുന്നതും ഭാര്യയോട് വിശദീകരിക്കുമ്പോള്‍ രാഹുലന് അല്പാല്പം ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു.
ഓഫീസിലേക്ക് പോകും വഴിയും രാഹുലനെ സംശയം പിടിമുറുക്കുന്നുണ്ടായിരുന്നു. കതക് ശരിക്കും പൂട്ടിയിട്ടുണ്ടോ? ഇസ്തിരിയിട്ടതിന് ശേഷം ഇസ്തിരി കെടുത്തി വെച്ചിരുന്നോ? കുളിമുറിയിലേയും അടുക്കളയിലേയും ടാപ്പുകള്‍ ശരിക്കും അടക്കാതെ വെള്ളം ഒഴികി പോകുന്നുണ്ടാകുമോ? ഗ്യാസ് കുറ്റി പൂട്ടിയിരുന്നോ? പുറത്തേക്ക് വന്നിട്ട് ഗേറ്റ് കൃത്യമായും അടച്ചിരുന്നോ? സംശയങ്ങള്‍ അങ്ങിനെ മനസ്സിലേക്ക് നുരഞ്ഞ് കയറുകയാണ്. അടഞ്ഞ കതക് രാഹുലന്റെ മനസ്സില്‍ തുറന്ന് വരവേ നിര്‍ദ്ദാക്ഷണ്യം രാഹുലന് കതക് വലിച്ചടച്ച് മനസ്സിന്റെ താഴിട്ട് ഡോക്ടറുടെ ഉപദേശം കൊണ്ട് പൂട്ടി. അടുക്കളയിലെ ഗ്യാസ് കുറ്റി മടക്കി വിളിച്ചെങ്കിലും രാഹുലന് മനസ്സിന് മുറക്കമേകി ഓഫീസിലേക്ക് തന്നെ വാഹനമോടിച്ച് പോയി. വെറും തോന്നലുകള്‍ക്കായി തിരികേ ചെന്ന് താന്‍ സ്വയം തുടങ്ങിയ ചികിത്സ തുടക്കത്തില്‍ തന്നെ പരാജയപ്പെടാതിരിക്കാന്‍ രാഹുലന് എല്ലാ സംശയങ്ങള്‍ക്കും പിന്നില്‍ മനസ്സിനെ കൊട്ടിയടച്ചു.
സംശയ നിവര്‍ത്തിക്കായി തിരിച്ച് പോകാതിരുന്നതിനാല്‍ രാഹുലന് അന്ന് പതിവിലും നേരത്തേ ഓഫീസിലേക്കെത്തി. ആകപ്പാടെ ഒരു പരവേശം ഉണ്ടെങ്കിലും ഓഫീസിലെ ജോലികളില്‍ വ്യാപൃതനായി കഴിഞ്ഞപ്പോള്‍ ആശങ്കകള്‍ രാഹുലനില്‍ നിന്നും പതുക്കെ പതുക്കെ വിട്ടകന്നു. അപ്പോഴാണ് രാഹുലന്റെ മൊബൈല്‍ ശബ്ദിച്ചത്.
നോക്കിയപ്പോള്‍ വീട്ടിന്റെ അയല്‍ വക്കത്തുള്ള സുകുവിന്റെ നമ്പരാണ്.
കുറച്ച് ദിവസമായി സുകുവിന്റെ ഭവനവായ്പയുടെ വിവരം അറിയാനായി അയാള്‍ വിളിച്ചുകൊണ്ടിരിക്കുന്നു. സുകുവിന്റെ വീട് പുതുക്കി പണിയുന്നതിന് വേണ്ടിയുള്ള വായ്പ ഇപ്പോള്‍ സാങ്കേതിക പരിശോധനാ വിഭാഗത്തില്‍ അനുമതിക്ക് വേണ്ടി കാത്തുകിടക്കുന്നു.
“സുകൂ...രണ്ടു ദിവസം കൊണ്ട് പരിശോധന കഴിയും. താനൊന്ന് ക്ഷമിക്കടോ..”
ഔപചാരികതയൊന്നുമില്ലാതെ രാഹുലന് പറഞ്ഞ് ഫോണ്‍ വെക്കാന്‍ ശ്രമിക്കുമ്പോള്‍ സുകുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം അങ്ങേതലക്കല്‍...
“സാറേ...അതല്ല. സാറിന്റെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നു. ആള്ക്കാര് അങ്ങോട്ടേക്കോടിയിട്ടുണ്ട്. ഫയര്‍ഫോഴ്ശിന് ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്...സാറ് പെട്ടെന്ന് വരണം. എന്താണ് സംഭവിച്ചതെന്ന് മനസ്സിയിട്ടില്ലാ ...”
സുകുവിന്റെ ഫോണ്‍ കട്ടായി.
പക്ഷേ രാഹുലന് അപ്പോഴേയ്ക്കും എല്ലാ മനസ്സിലായി കഴിഞ്ഞിരുന്നു. എല്ലാം.

Wednesday, June 18, 2008
ചാവിന്നു ബന്ധുത്വമേറുമല്ലോ....
“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ.”
കോറിയിട്ടത് കടമനിട്ട. പക്ഷേ അറം പറ്റിയത് കവിയോടൊപ്പം യാത്രയായ ചങ്ങാതിക്കും.
മനുഷ്യനെ മരണം മഹത്വവല്‍ക്കരിക്കുമെന്ന കടമനിട്ടയുടെ ദര്‍ശനം അദ്ദേഹത്തിന്റെ സമകാലീനനും ചങ്ങാതിയും തന്നോടൊപ്പം തന്നെ വിടവാങ്ങിയ നാടാകാചാര്യനുമായ ശ്രീ. കെ.ടി. മുഹമ്മദിനാണ് അറം പറ്റിയത്. സിനിമാ സീരിയല്‍ നടി സീനത്ത് തന്റെ മുന്‍ ഭര്‍ത്താവിനെ അനുസ്മരിച്ചു കൊണ്ട് ഭാഷാപോഷിണിയില്‍ എഴുതിയിട്ടിരിക്കുന്ന അനുഗ്രഹം എന്ന അനുസ്മരണ കുറിപ്പ് കടമനിട്ടയുടെ വരികള്‍ക്ക് നേര്‍കാഴ്ചയാണ്.
കെ.ടി. മുഹമ്മദിന്റെ ഇഷ്ടമാണ് സീനത്തിനെ അദ്ദേഹത്തിന്റെ ഭാര്യ പദവിയില്‍ എത്തിച്ചത്. ആദ്യം അദ്ദേഹത്തിന്റെ ഇഷ്ടത്തെ ഇഷ്ടപ്പെടാന്‍ സീനത്തിന് കഴിഞ്ഞില്ലാ എങ്കിലും തന്റെ ഇഷ്ടക്കേട് കലിംഗയില്‍ നിന്നും തനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കെമെന്ന തിരിച്ചറിവ് കലിംഗയില്‍ നിന്നും പുറത്തായാലും കെ.ടിയുടെ ജീവിതത്തില്‍ നിന്നും തന്നെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ സീനത്തിനെ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. ഒരു നാടകക്കാരന് എന്നതിനപ്പുറം കേരളാ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് എന്ന പദവിയിലേക്കെത്തിയതോടെ കെ.ടി.യുടെ ഇഷ്ടം സീനത്ത് അങ്ങ് വകവെച്ചുകൊടുത്തു എന്നതായിരിക്കും കൂടുതല്‍ ശരി. കെ.ടിയെ ചെയര്‍മാനാക്കിയ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞതോടെ ഔദ്യോതിഗിക വസതി വിട്ട കെ.ടി. സീനത്തിനോടൊപ്പം കോഴിക്കോട്ടേക്ക് താമസം മാറ്റി. കൂട്ടു കുടുംബമായി ജീവിച്ചു പോകാന്‍ താല്പര്യം കാട്ടിയ കെ.ടിയുടെ ജീവിത വീക്ഷണത്തോട് ചേര്‍ന്ന് നില്ക്കാന് സീനത്തിന് കഴിഞ്ഞില്ല. ഒറ്റയ്ക്ക് മാറി താമസിക്കണം എന്ന സീനത്തിന്റെ ആവശ്യം തിരിച്ചറിവില്ലാത്ത ഒരു കുട്ടിയുടെ പിടിവാശി മാത്രമായി കണ്ട കെ.ടിക്ക് അതോടെ നഷ്ടപ്പെട്ടത് ജീവിത സഖിയെ തന്നെയായിരുന്നു.
പിരിയാനുള്ള കാരണമായി സീനത്ത് വളരെ ലളിതമായി അനുസ്മരണകുറിപ്പില്‍ പറയുന്നത് ഞങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ വ്യത്യസ്ഥമായിരുന്നു എന്നാണ്. വ്യത്യസ്ഥമായ ജീവിത വീക്ഷണമുള്ളവര്‍ ഒന്നിച്ച് കഴിയാതിരിക്കുകയാണ് നല്ലത്. പക്ഷേ സീനത്ത് കെ.ടിയില്‍ നിന്നും വിട്ടകന്ന ദിനം എല്ലാം തകര്‍ന്നൊരു പച്ചമനുഷ്യനായി കുതിര്‍ന്ന കണ്ണുകളോടെ അപമാനിതനായി നമ്മുടെ മുന്നില്‍ നിന്ന കെ.ടി. ഇന്നും കണ്മുന്നില് നിന്നും മാഞ്ഞിട്ടില്ല. വ്യവസ്ഥാപിതമായ രീതിയില്‍ വൈവാഹിക ബന്ധം വിടര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മതപരമായും നിയമപരമായും നിലവിലുള്ളപ്പോള്‍ ഭര്‍ത്താവിന് ഭാര്യയെ കാണ്മാനില്ല എന്ന പരാതിയുമായി മുന്നോട്ട് വരേണ്ട നീചമായ നിമിഷങ്ങള്‍ ഉണ്ടാക്കുകയും കെ.ടിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്തു കൊണ്ട് വിഴുപ്പലക്കുകയും ചെയ്ത ഒരാള്‍ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹം തനിക്കെല്ലാമായിരുന്നു എന്ന പുറം പൂച്ചുമായി മാദ്ധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നത് സമകാലികന്‍ പറഞ്ഞ് വെച്ച വരികളെ അന്വര്‍ത്ഥ്വമാക്കുകയാണ് ചെയ്യുന്നത്.
ഭര്‍ത്താവ് പദവിയില്‍ നിന്നും പടിയടച്ചെങ്കിലും കെ.ടി. തനിക്കെന്നും ഗുരുസ്ഥാനത്തായിരുന്നു, വേഷം കെട്ടാനായി കണ്ണാടിക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ കെ.ടി.തലയില്‍ തൊട്ടനുഗ്രഹിക്കുന്നത് ഇന്നും തനിക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ആദ്യമായി ഗള്‍ഫില്‍ പരിപാടിക്ക് പോയപ്പോള്‍ താന്‍ കെ.ടിയുടെ അനുഗ്രഹം തേടിയിട്ടുണ്ട്, അനുഗ്രഹത്തോടോപ്പം “നിനക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്..” എന്ന അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും തന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്, മറ്റൊരു വിവാഹത്തിന് ശേഷം മകനെ കെ.ടിക്ക് വിട്ടു കൊടുത്തത് അദ്ദേഹത്തോടുള്ള സ്നേഹക്കൂടുതല് കൊണ്ടാണ്, കെ.ടിയെ കാണാന്‍ ചെല്ലാറില്ലെങ്കിലും എല്ലാ വിവരങ്ങളും തന്റെ മകനോട് ചോദിച്ചറിയുമായിരുന്നു, പെങ്ങളുടെ മരണ ശേഷം അദ്ദേഹത്തിന് സഹായത്തിനായി താന്‍ ഒരു ഹോം നെഴ്സിനെ ഏര്‍പ്പാടാക്കി കൊടുത്തു തുടങ്ങി സീനത്തിന്റെ ഗീര്‍വ്വാണങ്ങള്‍ അവരുടേ കെ.ടി അനുസ്മരണത്തില്‍ അങ്ങിനെ നീളുകയാണ്.
സൌഹൃദങ്ങള്‍ കെ.ടി.ക്ക് എങ്ങിനെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ അഭിമുഖത്തില്‍ കൂടി പോലും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പക്ഷേ സീനത്തിന്റെ വ്യാഖ്യാനം തികച്ചും വ്യത്യസ്ഥമാണ്. അവസാന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും കെ.ടിയെ കാണാന്‍ വരാഞ്ഞതിനേ ഓര്‍ത്ത് ഈ മുന്‍ഭാര്യ വേദനിക്കുന്നു. ബാങ്ക് ബാലന്‍സ് കുറഞ്ഞ് വരുന്നതിലും കെ.ടിക്ക് ദുഃഖമുണ്ടായിരുന്നു പോലും. കേരളാ സര്‍ക്കാര്‍ ചികിത്സയ്ക്കായി അനുവദിച്ച ഒരു ലക്ഷം രൂപ കെ.ടിക്ക് വല്യ ആശ്വോസമായിരുന്നു എന്ന് സമാധാനിക്കുന്ന മുന്‍ ഭാര്യ മാദ്ധ്യമങ്ങള്‍ പോലും അദ്ദേഹത്തെ അവസാന നിമിഷങ്ങളില്‍ വേദനിപ്പിച്ചു എന്നിടത്ത് എത്തുന്നു.
കോഴിക്കോട്ടെ ഒരു പ്രാദേശിക ചാനല്‍ അഭിമുഖത്തിനായി കെ.ടിയോട് അനുവാദം ചോദിച്ചെങ്കിലും അവര്‍ ആ പരിപാടി വേണ്ടെന്നു വെച്ചു. അദ്ദേഹത്തിന് ആ സംഭവം വല്യ വിഷമമായി. സങ്കടം സഹിക്ക വയ്യാതെ കെ.ടി. തന്റെ മകനോട് “ഇപ്പോള്‍ നമ്മള് മൂന്ന് പേര് മാത്രം ബാക്കിയായി അല്ലേ മോനേ” എന്ന ചോദിച്ചു. അതാരാണ് ആ മൂന്നാമത്തെ ആള് എന്ന മകന്റെ സംശയത്തിന് നിന്റെ ഉമ്മിച്ചി(ഞാന്‍) എന്ന് കെ.ടി.മറുപടി പറഞ്ഞതിനെ എടുത്ത് പറയുന്നിടത്ത് സീനത്ത് കെ.ടിയെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി കാണുന്ന ഒരാളെ കുറ്റം പറയാന്‍ കഴിയില്ല. സീനത്തിന്റെ കെ.ടി.അനുസ്മരണം അവരുടെ അവകാശം സ്ഥാപിക്കലിനുമപ്പുറം മറ്റൊന്നുമല്ല.
ജീവിച്ചിരുന്നപ്പോള്‍ കെ.ടിക്ക് സീനത്ത് ശിഷ്യയും കാമുകിയും ഭാര്യയും ഒക്കെയായിരുന്നു. ഇണയുടെ സാമീപ്യവും പരിചരണവും സാന്ത്വനവും അനിവാര്യമായിരുന്ന ജീവിത സായഹ്നത്തില്‍ കെടിയോടൊപ്പം ശിഷ്യയോ കാമുകിയോ ഭാര്യയോ ആയി സീനത്ത് ഉണ്ടായിരുന്നില്ല. ഒരു വല്യ മനുഷ്യന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സുഖലോലുപതയുടെ വര്‍ണ്ണക്കാഴ്ചകളിലേക്ക് പടിയിറങ്ങിയ ഈ സീരിയല്‍ സിനിമാ നടി കെ.ടിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തിപ്പാടി എഴുതി വിടുന്ന അനുസ്മരണങ്ങള്‍ വായിക്കുന്ന അനുവാചകന്റെ ചുണ്ടുകളില്‍ കടമനിട്ടയുടെ വരികള്‍ അറിയാതെ കടന്നു വരും:
“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ....”
--------------------
വിവരങ്ങള്‍ക്ക് കടപ്പാട്: ഭാഷാപോഷിണിയില്‍ സീനത്ത് എഴുതിയ അനുഗ്രഹം എന്ന കെ.ടി.അനുസ്മരണക്കുറിപ്പ്.

Monday, June 16, 2008
അജ്ഞാത ചിന്തകള്‍
ബൂലോഗത്തെ അജ്ഞാതരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബൂലോഗാരംഭം തന്നെയാണ് പഴക്കം. അജ്ഞാതരെ അനോനികള്‍ എന്ന ആംഗലേയത്തില്‍ നാം ചെല്ലപ്പേരിട്ട് വിളിക്കുന്നു. നിന്റെ ശരീരത്തിലെ ഏറ്റവും നല്ല അവയവം ഏതെന്ന് ചോദിച്ചാല്‍ നാവെന്ന് ഉത്തരം പറയുന്ന ഒരുവന് നിന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവം ഏതെന്ന് ചോദിച്ചാലും നാവെന്ന് ഉത്തരം പറയേണ്ടി വരും. നല്ല വര്‍ത്തമാനം തേനൊഴിക്കി പറയുമ്പോള്‍ ഒരുവന്റെ നാവ് മറ്റൊരുവനെ സംബന്ധിച്ചിടത്തോളം പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും ശുദ്ധമായ അവയവം ആകുന്നു. മോശ വര്‍ത്തമാനം ഇത്തിരി കൈപ്പുനീരിന്റെ അകമ്പടിയോടെ പറയേണ്ടി വരുമ്പോള്‍ കേള്‍ക്കുന്ന ഒരുവന് അതേ നാവ് തന്നെ പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവമായി പരിണമിക്കുകയും ചെയ്യുന്നു. ബൂലോഗത്തെ അജ്ഞാതരുടെ നിലവിലുള്ള അവസ്ഥയും “നാവ്” നേരിടുന്ന ഇതേ പ്രതിസന്ധിയില്‍ നിന്നും ഒട്ടും വിഭിന്നമല്ല.
അജ്ഞാതത്വത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള അജ്ഞാതന്‍ ചിത്രകാരനും അജ്ഞാത ഇഞ്ചിപ്പെണ്ണുമാണ് എന്നതില്‍ ബൂലോഗര്‍ക്കാര്‍ക്കും എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഇവര്‍ രണ്ടു പേരും കഴിഞ്ഞാല്‍ പിന്നെ ബൂലോഗത്തെ അജ്ഞാതര്‍ ആരോക്കെയാണ്.
സംശയലേശമന്യേ പറയാം അഞ്ചല്ക്കാരന് അജ്ഞാതനാണ്. വിശാലമനസ്കന് തുടങ്ങി സങ്കുചിതമനസ്കന്‍ വരെയുള്ള സര്‍വ്വ ബ്ലോഗറന്മാരും അജ്ഞാതരാണ്. അഞ്ചല്ക്കാരന് അഗ്രജന് അജ്ഞാതനല്ല. അഗ്രജന് അഞ്ചല്‍ക്കാരനും അജ്ഞാതനല്ല. കാരണം നേരിട്ട് കാണുന്നതു കൊണ്ടും അഞ്ചല്ക്കാരന് എന്നത് അഞ്ചല്‍ നിവാസിയായ ഷിഹാബ് എന്ന ഒരുവന്റെ യൂസര്‍ ഐഡിയാണെന്ന് നേരിട്ട് അറിയാവുന്നതുകൊണ്ടും അഗ്രജനെ സംബന്ധിച്ചിടത്തോളം അഞ്ചല്ക്കാരന് അജ്ഞാതനാകുന്നില്ല. തൊഴിയൂര്‍ സ്വദേശിയായ മുസ്തഫയെന്ന അഗ്രജനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നതു കൊണ്ടും പരസ്പരം അറിയാവുന്നതുകൊണ്ടും അഞ്ചല്ക്കാരന് എന്ന ഷിഹാബ് അഞ്ചലിനെ സംബന്ധിച്ചിടത്തോളം അഗ്രജന് എന്ന യൂസര്‍ ഐഡി അജ്ഞാതനല്ല. അഞ്ചല്ക്കാരനെ സംബന്ധിച്ചിടത്തോളം സൂരജ് അജ്ഞാതനാണ്. സൂരജിനെ സംബന്ധിച്ചിടത്തോളം അഞ്ചല്‍ക്കാരനും അജ്ഞാതന്‍ തന്നെ. അതേ സമയം സൂരജിനെ നേരിട്ട് കാണുകയും ഇടപെടുകയും ചെയ്യുന്ന മറ്റൊരു ബ്ലോഗര്‍ക്ക് സൂരജ് അജ്ഞാതന്‍ അല്ലാ താനും.
മറ്റൊരു തലത്തിലേക്ക് പോയാല്‍, ചിത്രകാരന് എനിക്ക് അജ്ഞാതനാണ്. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്നതു കൊണ്ട് ശില്പശാലകളില് പങ്കെടുക്കുന്നവര്‍ക്ക് ചിത്രകാരന് അജ്ഞാതനല്ല. പക്ഷേ ബ്ലോഗെഴുതുകയും വായിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗത്തിന് ഇന്നും ചിത്രകാരന് അജ്ഞാതനാണ് താനും. ഇപ്പോഴും ചിത്രകാരന് എന്ന ബ്ലോഗര്‍ അജ്ഞാതനായിരിക്കുന്ന ഗണ്യമായ ആ വിഭാഗത്തിന് ചിത്രകാരന് അജ്ഞാതനല്ലാതായി തീരാന്‍ എന്ത് ചെയ്യേണ്ടി വരും? ഒന്നുകില്‍ മലയാളം ബ്ലോഗെഴുതുന്ന ഒരോരുത്തര്‍ക്കും അദ്ദേഹം വ്യക്തിഗത മുഖാമുഖങ്ങള്‍ അനുവദിക്കേണ്ടി വരും. അല്ലെങ്കില്‍ ആഗോള മലയാള ബ്ലോഗ് അക്കാദമി തുടങ്ങിയിട്ട് ബൂലോഗത്തുള്ള സര്‍വ്വ വായനക്കാരേയും എഴുത്തുകാരേയും വിളിച്ചുകൂട്ടി അദ്ദേഹം സ്വയം പരിചയപ്പെടുത്തേണ്ടി വരും. അല്ലാതെ ചിത്രകാരന് എന്ന തന്റെ ഐഡി മാറ്റി അദ്ദേഹത്തിന്റെ റേഷന്‍ കാര്‍ഡിലേയോ പാസ്പോര്‍ട്ടിലേയോ പേര് പ്രൊഫൈല്‍ ഐഡിയാക്കിയാലും അദ്ദേഹത്തെ ഇന്നേവരെ കാണാത്തവര്‍ക്ക് അദ്ദേഹം അജ്ഞാതന്‍ അല്ലാതായി മാറുമോ? സത്യസന്ധമായി ചിന്തിച്ചാല്‍ ബ്ലോഗെഴുത്തില്‍ അജ്ഞാതത്വം സൃഷ്ടിക്കപ്പെടുന്നതും അത് തകര്‍പ്പെടുന്നതും വ്യക്തി ബന്ധങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നിടത്ത് നമ്മുക്ക് എത്തിച്ചേരേണ്ടി വരും.
അനോനിമിറ്റി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ദിനങ്ങളില്‍ തന്നെ ബ്ലോഗിങ്ങിലെ അനോനിമിറ്റിയ്ക്ക് ഏറ്റവും നല്ല ഉദാഹരണവും പിറവി കൊണ്ടത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗര്‍ ഇന്ന് മുതല്‍ (14/06/2008) ഞാന്‍... ഞാന്‍ മാത്രം എന്ന ഐഡിയിലേക്ക് മാറി. ഇവിടെ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗര്‍ ഞാന്‍...ഞാന്‍ മാത്രം ആയി മാറിയതു കൊണ്ട് ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കുന്ന ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റവും അനുഭവപ്പെടുന്നുണ്ടാകുമോ? ശിഥില ചിന്തകള്‍ എന്ന ബ്ലോഗിന്റെ ഉടമയുടെ ശൈലിയും ചിന്തകളും സമൂഹത്തോട് ഇടപെടുന്ന രീതിയും ഇപ്പോള്‍ നിലനില്‍ക്കുന്ന ശൈലിയില്‍ നിന്നും ചിന്തകളില്‍ നിന്നും സമൂഹത്തോട് സംവേദിക്കുന്ന രീതികളില്‍ നിന്നും വ്യതിചലിക്കാത്തിടത്തോളം ആ ബ്ലോഗ് വായിക്കുന്ന ആരെയെങ്കിലും ഈ പേര് മാറ്റം ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കും എന്ന് കരുതുക വയ്യ.
അതുപോലെ തന്നെ, പേര്...പേരക്കാ എന്ന ബ്ലോഗര്‍ തന്റെ ഐഡി ദസ്തക്കിര്‍ ആക്കി മാറ്റിയതു കൊണ്ട് വായനക്കാരന് അല്ലെങ്കില്‍ പേര്...പേരക്കാ എന്ന ഐഡിയില്‍ വന്നുകൊണ്ടിരുന്ന പോസ്റ്റുകളുമായി സംവേദിച്ചിരുന്ന ഒരാള്‍ക്ക്, ഇപ്പോള്‍ ദസ്തക്കിര്‍ എന്ന ഐഡിയില്‍ അതേ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ ലഭിക്കുമ്പോള്‍ ആ പോസ്റ്റുകള്‍ പേര്...പേരക്കാ എഴുതിയതായിരുന്നു എങ്കില്‍ എന്ന് തോന്നത്തക്ക തരത്തിലുള്ള ഏതെങ്കിലും പ്രാധാന്യം കല്പിച്ചു നല്കാന് കഴിയില്ലല്ലോ? പേര്...പേരക്കായുടേതാണെങ്കിലും ദസ്തക്കിറിന്റേതാണെങ്കിലും ആ ബ്ലോഗില്‍ വരുന്ന വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
പെരിങ്ങോടന് രാജ് നീട്ടിയത്ത് ആയി മാറിയതും, ഏറനാടന്‍ എസ്.കെ.ചെറുവത്ത് ആയതും, തൊമ്മന് ടി.കെ ആയതും ഒന്നും ഇവരേവരും അവരവരുടെ ശൈലികളും ഇടപെടലുകളിലെ രീതികളും മാറ്റാത്തിടത്തോളം വായനക്കാരനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തില്‍ അവരുടെ ആസ്വാദനത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. രാജ് നീട്ടിയത്തിനേയോ ഏറനാടനെയോ തൊമ്മനെയോ പെരിങ്ങോടനേയോ എസ്.കെ.ചെറുവത്തിനേയോ ടി.കെയേയോ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഈ ഐഡികള്‍ എല്ലാം തന്നെ അനോനി ഐഡികള്‍ തന്നെ. ഇവരോടെല്ലാവരോടും നേരിട്ട് ഇടപെടുന്നവരെ സംബന്ധിച്ചിടത്തോളം ഇവര്‍ സനോനികളും ആണ്.
നാളെമുതല്‍ വിശാലമനസ്കന് തന്റെ ബ്ലോഗില്‍ നിന്നും നിലവിലുള്ള ഫോട്ടോ പിന്‍വലിച്ച് എടത്താടന്‍ മുത്തപ്പന് എന്ന പേരും വെച്ച് ബ്ലോഗെഴുത്ത് തുടര്‍ന്നാല്‍ കൊടകരപുരാണം വായിക്കുന്ന ഒരാള്‍ക്ക് എന്ത് വ്യത്യസ്തതയാണ് അനുഭവപ്പെടുക. തറവാടി നാളെ അലിയു പാലത്തിങ്കല്‍ ആയാലും, വല്യമ്മായി രഹ്നാ അലിയു ആയാലും, കുറുമാന് രാഗേഷ് ആയാലും, കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന് ആയാലും, കൈപ്പള്ളി നിഷാദ് ആയാലും, ബെര്‍ളീതോമസ് പാലാക്കാരനായാലും വായനക്കാരന്റെ സംവേദനത്തെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകുന്നതേയില്ല.
തന്റെ വ്യക്തിവിലാസം ബ്ലോഗില്‍ രേഖപ്പെടുത്താത്തവര്‍ വ്യക്തികളെ കൂട്ടം ചേര്‍ന്ന് അക്രമിക്കുന്നതില്‍ രസം കണ്ടെത്തുന്നു എന്ന വാദം എത്രത്തോളം ശരിയാണ്? മലയാള ബ്ലോഗിങ്ങില്‍ തുടക്കം മുതല്‍ തന്റെ സാനിദ്ധ്യം നിരന്തരം കാത്തു സൂക്ഷിക്കുന്ന പെരിങ്ങോടനോളം ബ്ലോഗില്‍ വിമര്‍ശിക്കപ്പെട്ടവര്‍ മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. പിന്മൊഴി അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ടചര്‍ച്ചകളില്‍ ഒരു ഭാഗത്ത് പെരിങ്ങോടനും മറുഭാഗത്ത് ബൂലോഗത്തിന്റെ മുഴുവന്‍ പ്രതിഷേധവും എന്ന നിലയായിരുന്നു. സിബുവും ഏവൂരാനും ചന്ദ്രശേഖരന് നായരും വിരലിലെണ്ണാവുന്ന മറ്റു ചിലരും ഒഴികെ മറ്റാരെങ്കിലും പിന്മൊഴി പ്രശ്നത്തില്‍ പെരിങ്ങോടന് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. അക്കാലത്ത് ബൂലോഗത്ത് സജീവമായിരുന്ന മിക്കവാറും എല്ലാവരും അവരവരുടെ നിലപാടുകള്‍ വെളിപ്പെടുത്തുകയും പിന്മൊഴി അടച്ചു പൂട്ടുന്നതിനെതിരേ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോള്‍ അത് ഒക്കെയും നേരിട്ട് ബാധിച്ചിരുന്നത് പിന്മൊഴി എന്തുകൊണ്ട് പൂട്ടണം? എന്ന പോസ്റ്റെഴുതിയ പെരിങ്ങോടനായിരുന്നു. ഇവിടെ പെരിങ്ങോടനെ ബൂലോഗത്തെ അനോനികളെല്ലാരും കൂടി കൂട്ടം കൂടി അക്രമിച്ചു എന്ന് പറയാന്‍ കഴിയുമോ?
ഒരാള്‍ക്ക് യോജിക്കാന്‍ കഴിയാത്ത അഭിപ്രായങ്ങളുമായി ഒരു പോസ്റ്റ് വരുമ്പോള്‍ ആ പോസ്റ്റിനെതിരേ മറ്റൊരാള്‍ പ്രതികരിക്കും. ഒരു പൊതു സമൂഹത്തിന് യോജിക്കാന്‍ കഴിയാത്ത വിഷയവുമായാണ് ഒരാള്‍ വരുന്നതെങ്കില്‍ ആ പോസ്റ്റില്‍ എതിരഭിപ്രായം പറയുന്നവരുടെ എണ്ണം കൂടും. ആ പോസ്റ്റ് വരുന്ന ദിനം പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിനെ എതിര്‍ക്കുന്നവരാണ് നെറ്റില്‍ കൂടുതല്‍ ഉള്ളതെങ്കില്‍ ആ പോസ്റ്റിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഇന്നലെ വരെ തന്നോടൊപ്പം നിന്നവര്‍ ഇന്ന് എതിരഭിപ്രായം പറയുന്നതിനെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലാ എങ്കില്‍ മറുകമന്റുകളിലെ പ്രകോപനപരമായ നിലപാടുകള്‍ കൂടുതല്‍ എതിര്‍പ്പിന് കാരണമാകും. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും ചര്‍ച്ച വ്യതിചലിച്ച് കമന്റുകള്‍ക്ക് മറുകമന്റ് എന്ന നിലക്ക് തമ്മില്‍ തല്ലായി വളരും. പോസ്റ്റിട്ടയാള്‍ അതോടെ കൂടുതല്‍ പ്രകോപനപരമായി കമന്റുകള്‍ എഴുതാന്‍ തുടങ്ങുന്നിടത്ത് അന്നേവരെ ആ ബ്ലോഗ് സന്ദര്‍ശിക്കാത്തവര്‍ക്ക് പോലും ആബ്ലോഗിലേക്ക് കടന്ന് വന്ന് തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടി വരും. അങ്ങിനെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നല്ലൊരു പങ്കും എതിരാകുന്നതോടെ “ഞാന്‍ കൂട്ടം ചേര്‍ന്നുള്ള അക്രമണത്തിന് വിധേയനായേ..” എന്ന് പറയുന്നതില്‍ എവിടെയാണ് അനോനിമിറ്റി ഒരു കാരണമാകുന്നത്? അങ്ങിനെ സങ്കീര്‍ണ്ണമായ ഒരു പോസ്റ്റെടുത്ത് നോക്കിയാല്‍ അതില്‍ സ്വന്തം ഐഡിയില്‍ വന്ന് തങ്ങള്‍ക്ക് പറയാനുള്ളത് ശക്തമായി പറഞ്ഞ് പോയിട്ടുള്ളവരുടെ എണ്ണമായിരിക്കും കൂടുതല്‍.
കലാകൌമുദിയില് മലയാളം ബ്ലോഗെഴുത്ത് കാരെ ആഭാസന്മാരായി ചിത്രീകരിച്ചു കൊണ്ട് മലയാളത്തിലെ ഒരു ബ്ലോഗര്‍ ലേഖനം എഴുതിയപ്പോള്‍ അദ്ദേഹത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നവര്‍ ആ ബ്ലോഗറെ കൂട്ടം ചേര്‍ന്ന് അക്രമിച്ചു എന്ന് പറവാന്‍ കഴിയുമോ? അല്ലെങ്കില്‍ അദ്ദേഹത്തെ കൂട്ടമായി അക്രമിക്കാന്‍ മലയാളം ബ്ലോഗറന്മാര്‍ അനോനികളായി വേഷം മാറി എന്ന് കരുതാമോ? അന്നുവരെ ബ്ലോഗില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് അന്നും ആ ബ്ലോഗെര്‍ക്കെതിരേയും കൌമുദിക്കെതിരേയും പ്രതികരിച്ചത്. ആ ലേഖനം വരുന്നതിന്റെ തലേന്ന് വരെ ആ ബ്ലോഗറെ ഗുരുതുല്യം കണ്ടിരുന്നവര്‍ അദ്ദേഹത്തെ അനുകൂലിക്കുമ്പോള്‍ സനോനികളും ആ ലേഖനത്തിന് ശേഷം എതിരഭിപ്രായം പറയൂമ്പോള്‍ അനോനികളും ആയി മാറുന്നത് എത്രത്തോളം ബാലിശമാണ്? ഇന്നി ആ ബ്ലോഗറെ കൌമുദിയില്‍ അങ്ങിനെയൊരു ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത് അനോനികളുടെ കൂട്ടം കൂടിയുള്ള അക്രമണമായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ലേ? മുകളിലത്തെ ഖണ്ഡികയില്‍ സൂചിപ്പിച്ചത് പോലെ യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ വന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ എതിരഭിപ്രായം പറയും. അങ്ങിനെയാണല്ലോ ചര്‍ച്ചയുണ്ടാകുന്നത്.
കേരളം കണ്ട ഏറ്റവും നല്ല നടന് പ്രേം നസീര്‍ ആണ് എന്ന് ഒരാള്‍ പറയുമ്പോള്‍ പ്രേംജിയെ നല്ലനടനായി കരുതുന്ന ഒരാള്‍ അയാളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭരത് ഗോപി മലയാളത്തിലെ എക്കാലത്തേയും ഏറ്റവും നല്ല നടനായി കാണുന്ന മറ്റൊരുവന് പൊസ്റ്റിനെതിരേ സംസാരിക്കും. അപ്പോള്‍ നിനക്കൊന്നും വിവരമില്ലാ എന്നാണ് പോസ്റ്റിന്റെ ഉടമ പറയുന്നതെങ്കില്‍ ചര്‍ച്ച വഴി തെറ്റും. എതിരഭിപ്രായക്കാര്‍ കൂടും. അനുകൂലിക്കുന്നവര്‍ക്ക് പോലും ഇടപെടാന്‍ കഴിയാതെ വരും. അതോടെ നേരത്തേ പറഞ്ഞത് പോലെ തന്നെ പോസ്റ്റിന്റെ ഉടമ കൂടുതല്‍ പ്രകോപിക്കപ്പെടും. അങ്ങിനെ അനുകൂലിക്കുന്നവര്‍ കുറഞ്ഞ് കുറഞ്ഞ് തീരെയില്ലാതെയാവുകയും എതിര്‍ക്കുന്നവര്‍ എണ്ണത്തില്‍ പെരുകി പെരുകി വരികയും ചെയ്തിടത്താണ് “അനോനികള്‍ കൂട്ടം കൂടി അക്രമിച്ചു” എന്ന ചിന്താഗതിയിലേക്ക് ആ ബ്ലോഗര്‍ എത്തിച്ചേര്‍ന്നത്. അവിടെ നിന്നുമാണ് കൌമുദിയില്‍ ലേഖനവും വന്നത്. ഇവിടേയും പ്രൊഫൈലില്‍ വ്യക്തി വിവരങ്ങള്‍ എഴുതി ചേര്‍ക്കാത്തവരുടെ എതിരഭിപ്രായങ്ങള്‍ക്കല്ല ആ ബ്ലോഗര്‍ വിധേയനായത്. യൂസര്‍ ഐഡി എന്ന ഓപ്ഷന് പകരം പേരും ഫോട്ടോയും വിലാസവും പിന്‍കോഡും ജീയോഗ്രാഫിക്കല്‍ മാപ്പും ഉണ്ടെങ്കില്‍ മാത്രമേ ബ്ലോഗെഴുതാന്‍ കഴിയുള്ളൂ എന്നതായിരുന്നു ഗൂഗിളിന്റെ സേവന വ്യവസ്ഥയെങ്കില്‍ ഫോട്ടോ പതിച്ച സ്വന്തം പേരില്‍ വിലാസവും പിന്‍കോഡും വെളിവാക്കികൊണ്ട് പോലും ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ബ്ലോഗറന്മാര്‍ പ്രതികരിക്കും.
മലയാള ബ്ലൊഗെഴുത്തിന്റെ ആരംഭദശമുതല്‍ ബ്ലോഗിങ്ങില്‍ തന്റെ സാനിദ്ധ്യം തുടരുന്ന ഒരു ബ്ലോഗറെ വ്യക്തിപരമായി തന്നെ അധിഷേപിച്ചു കൊണ്ട് “കുരുക്കുകള്‍” എന്ന പേരില്‍ വന്ന ഒരു പോസ്റ്റില്‍ ബൂലോഗം ചേരി തിരിഞ്ഞ് ചെളിവാരിയെറിഞ്ഞപ്പോഴും ബൂലോഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്നവര്‍ തന്നെയാണ് രണ്ട് ചേരിയിലേക്ക് തിരിഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ ക്രൂരമായ വ്യക്തിഹത്യക്ക് വിധേയനായ ആ ബ്ലോഗര്‍ക്കെതിരേ കമന്റ് എഴുതിയവരും ആ ബ്ലൊഗറെ അനുകൂലിച്ചു കൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയവരും ഇവിടെ അന്ന് വരെ വ്യാപരിച്ചു കൊണ്ടിരുന്നവര്‍ തന്നെയായിരുന്നു. മലയാള ബ്ലോഗിങ്ങിന്റെ ഇക്കാലത്തെ ചരിത്രത്തിനിടക്ക് “കുരുക്കുകളുടെ” അത്രയും ദുഷിച്ച ഒരു വിഴുപ്പലക്കലും ഉണ്ടായിട്ടില്ല. ആ ചര്‍ച്ചയില്‍ ചേരി തിരിഞ്ഞവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വേണ്ടി പുതിയ ഐഡികള്‍ സൃഷ്ടിക്കുകയല്ലായിരുന്നു ചെയ്തത്. നിലവിലുണ്ടായിരുന്ന ഐഡികളില്‍ തന്നെയാണ് അഭിപ്രായം പറഞ്ഞിരുന്നത്-പോസ്റ്റിനെ അനുകൂലിച്ചും പോസ്റ്റിനെതിരേയും. ഇവിടേയും സൌകര്യത്തിന് വേണ്ടി ആരും അനോനികളായിട്ടില്ല.
എതിര്‍ക്കപ്പെടുമ്പൊള്‍ അനോനികളുടെ തേര്‍വാഴ്ചയാകുന്നതും അനുകൂലിക്കപ്പെടുമ്പോള്‍ അത് ബ്ലോഗിങ്ങിന്റെ സൌഹൃദമാകുന്നതും “നാവ്” എന്ന അവയവം നേരിടുന്ന പ്രതിസന്ധി തന്നെയാണ് ബ്ലൊഗെഴുത്ത് കാരും നേരിടുന്നത് എന്ന വസ്തുതയെ ഒന്നു കൂടി ഉറപ്പിക്കുന്നു. ഒരു ഐഡി തേനൊഴിക്കിയാല്‍ ആ ഐഡി നല്ലത്. ഒരു ഐഡി എതിരഭിപ്രായം പറഞ്ഞാല്‍ അവന് അസ്തിത്വം ഇല്ലാത്ത അനോനി. ഈ നിലപാട് ബ്ലോഗിങ്ങിന്റെ സത്തയെ തന്നെയാണ് ഇല്ലാതാക്കുന്നത്. എതിരഭിപ്രായം ശത്രുതയും സമാനാഭിപ്രായം സൌഹൃദവും എന്ന നിലപാട് പോസ്റ്റുകളില്‍ മേലുള്ള ചര്‍ച്ചകളെ വഴിമുട്ടിക്കും.
ബ്ലോഗിന്റെ ഉടമയുടെ വ്യക്തിത്വം അയാള്‍ പ്രൊഫൈലില്‍ എഴുതി വെക്കുന്ന പേരിലോ, ചിരിച്ച് കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ താടിക്ക് കൈയും കൊടിത്തിരിക്കുന്ന ഫോട്ടോയിലോ, വെളിപ്പെടുത്തിയിരിക്കുന്ന വ്യക്തി വിവരങ്ങളിലോ നിക്ഷിപ്തമല്ല. മറിച്ച് അയാള്‍ എഴുതിയിടുന്ന പോസ്റ്റുകളുടെ സ്വഭാവത്തിന്റേയും ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്ന അഭിപ്രായങ്ങളോട് അയാള്‍ സംവേദിക്കുന്ന ശൈലിയുടേയും ഇടപെടുന്ന രീതികളുടേയും ആകെ തുകയാണ് ഒരു ബ്ലോഗറുടെ ഐഡന്റിറ്റിയെ നിശ്ചയിക്കുന്നത്.

Friday, June 13, 2008
ചോദ്യങ്ങള്‍. ഉത്തരങ്ങള്‍.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഈ ചോദ്യങ്ങള്‍ എന്നോട് ആരും ചോദിച്ചതല്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചതാണ്. ആര്‍ക്കെങ്കിലും ഈ ചോദ്യങ്ങള്‍ അവരവരുടെ ചോദ്യങ്ങളുമായി സാദൃശ്യം തോന്നുന്നുണ്ട് എങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.
ആമുഖം
മോന്തിക്ക് വിളക്ക് തെളിക്കാന്‍ മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയില്‍ പോയ അമ്മിണിയെന്ന ഹതഭാഗ്യ റോഡില്‍ തലപൊട്ടി കിടക്കുന്നു. ഇന്റര്‍ നെറ്റ് കഫേയിലേക്ക് ചാറ്റാന്‍ കുതറിപാഞ്ഞ ഏതോ ഒരു ബൈക്കിന്നടിയില്‍ പെട്ടു പോയ അമ്മിണി അമ്മ ഒരിറ്റ് ശ്വാസത്തിനായി പെടാപാട് പെടുമ്പോള്‍ ജീവവായുവിനേ കൂടി തടഞ്ഞ് അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ ആസ്വാദിച്ചു കൊണ്ട് നിന്നവരുടെ ഇടയില്‍ നിന്നും അവരെ ആശുപത്രിയിലേക്ക് എടുക്കാന്‍ നിര്‍ദ്ദേശിച്ച പാച്ചുവിനോട് കൂട്ടത്തിലുള്ള ഒരു മനുഷ്യസ്നേഹി സ്നേഹപൂര്‍വ്വം ചോദിച്ച ചിന്തോദ്ദീപനമായ ചോദ്യം.
നിനക്ക് വേറേ പണിയൊന്നുമില്ലേ?
അപ്പോഴാണ് പാച്ചുവിന് സ്ഥലകാല ബോധം വീണത് .
“ഇതൊരു വയ്യാ വേലി ആകും അല്ലേ അണ്ണാ. കോടതി...കേസ്...ഞാനെന്നാത്തിനാ വേലിയിലിരിക്കുന്നത് എടുത്ത് തലയില്‍ കെട്ടുന്നത്. അവരവിടെ കിടന്ന് ചാകട്ടെ. നമ്മുക്കെന്ത് ചെയ്യാന്‍ കഴിയും.അതവരുടെ തലവിധി. ഹോ എന്നാലും ഇത്തിരി കഷ്ടം തന്നെയാണേയ്”
ശേഷം പാച്ചു പാച്ചുവിന്റെ പാട്ടിന് പോയി. ജനം അമ്മിണി അമ്മയുടെ ചോര വാര്‍ന്നൊഴുകുന്നതും നോക്കി പതം പറഞ്ഞ് നിന്നു. പിറ്റേന്ന് അമ്മിണി അമ്മയുടെ വീട്ടിന്റെ തെക്കേപുറത്തെ മാവിന് കോടാലി വീണു.
കണ്ടവര്‍ ആരെങ്കിലും ഉണ്ടോ?
ചോദ്യം ഹെഡ്ഡ് കുട്ടന് പിള്ള വഹയാണ്. അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റോഡില്‍ നിന്നും അദ്ദ്യേം മഹസ്സര്‍ എഴുതുകയാണ്. ഉത്തരം ഏക ഖണ്ഡം:
“ഞങ്ങളാരും ഒന്നും കണ്ടില്ല സാറേ..”(ആത്മഗതം: പിന്നേ ഇന്നി കണ്ടെന്ന് പറഞ്ഞിട്ട് വേണം സാക്ഷിപറയാന്‍ കോടതി വരാന്ത നിരങ്ങാന്‍)
ശേഷം: കുട്ടന് പിള്ള ജീപ്പില്‍ കയറി പോയി. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍ കാരണം റോഡില്‍ കുഴഞ്ഞ് വീണ് മരിച്ച അമ്മിണി അമ്മയുടെ ഫയല്‍ കുട്ടന് പിള്ള ക്ലോസ് ചെയ്തു.
ഇന്നി ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങളിലേക്ക്:
ഒന്നാം ചോദ്യം: നീയെന്തിനാടോ നിന്റെ ബ്ലോഗ് കറുപ്പിച്ചത്?
ഉത്തരം: ദിവസവും ഏറ്റവും കുറഞ്ഞത് നാലു മണിക്കുറെങ്കിലും ഞാന്‍ ഇടപഴകുന്ന ഒരു മേഖലയില്‍ എന്നോടൊപ്പം വ്യാപരിക്കുന്ന ചിലര്‍ക്കെതിരേ മാഫിയാ സംസ്കാരത്തിന്റെ സന്തതികളില്‍ നിന്നും നേരിടേണ്ടി വന്ന അവഹേളനത്തിനും ഭീഷണിപ്പെടുത്തലിനും എതിരേ എനിക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും വേണ്ടിയാണ് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചത്.
രണ്ടാം ചോദ്യം: നീ ബ്ലോഗ് കറുപ്പിച്ചു എന്ന് കരുതി ലവന്മാര് പേടിച്ച് മുള്ളുമോ?
ഉത്തരം: നെത്സന്‍ മണ്ടേലയെ പ്രിട്ടോറിയ ഭരണകൂടത്തിന്റെ തടവറയില്‍ നിന്നും മോചിപ്പിക്കണമെന്ന് പറഞ്ഞ് തെരുവ് നാടകവുമായി അലഞ്ഞ് നടന്നപ്പോള്‍ എന്റെ പ്രകടനം കണ്ട് വെളുത്ത ഭരണകൂടം മുള്ളുമെന്ന് കരുതിയിട്ടല്ല ഞാന്‍ തെരുവില്‍ നിന്നും നെത്സന്‍ മണ്ടേലക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് ബുഷിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കണം എന്ന് മുദ്രാവാക്യം വിളിച്ച് പന്തം കൊളുത്തി പ്രകടനം നടത്തിയത് എന്റെ മുദ്രാവാക്യം വിളിയുടെ ശക്തിയില്‍ ജോര്‍ജ്ജ് ബുഷ് നിന്നു മുള്ളൂം എന്ന് കരുതിയിട്ടല്ല. സരബ്ജിത് സിങ്ങിനെ തൂക്കുകയറില്‍ നിന്നും മോചിപ്പിക്കണം എന്ന് പറഞ്ഞ് ഞാന്‍ പോസ്റ്റിട്ടത് എന്റെ പോസ്റ്റ് കണ്ട് പര്‍വ്വേസ് മുഷാറഫ് പേടിച്ച് മുള്ളി സരബ്ജിത് സിങ്ങിനെ തുറന്ന് വിടും എന്ന് കരുതിയിട്ടല്ല. പി. ഗോവിന്ദന് കുട്ടി എന്ന മാധ്യമ പ്രവര്‍ത്തകനെ അന്യായമായി തടങ്കലില്‍ വെച്ചതിനെതിരേ ഞാന്‍ പോസ്റ്റിട്ടത് കൊടിയേരി ബാലകൃഷ്ണന് നിന്ന് മുള്ളും എന്ന് കരുതിയിട്ടല്ല. അങ്ങിനെ ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചതും ലവന്മാര് പേടിച്ച് മുള്ളാന്‍ വേണ്ടിയിട്ടല്ല. പിന്നെയോ എന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍. ഒരു പ്രശ്നത്തില്‍ ആര്? എന്ത്? എപ്പോള്‍? എങ്ങിനെ? എന്ന് നോക്കാതെ യുക്തമെന്ന് തോന്നിയത് ഒരു നിമിഷം മുന്നേ ചെയ്തവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍. അതിലൂടെ ഞാന്‍ നേടുന്ന ആത്മ സംതൃപ്തിയാണ് എന്റെ ലക്ഷ്യവും.
മൂന്നാം ചോദ്യം: കരിവാരം ആചരിക്കാന്‍ നിന്നോട് ആരാ പറഞ്ഞത്?
ഉത്തരം:ആരും പറഞ്ഞില്ല. എന്റെ ബ്ലൊഗില്‍ ഞാന്‍ എഴുതിയ വാക്കുകള്‍ ശ്രദ്ധിക്കുക. “കേരള് സ്കാമിന്റേ പകര്‍പ്പവകാശ ലംഘനത്തിനെതിരേയും, പകര്‍പ്പവകാശ ലംഘനം ചോദ്യം ചെയ്തവരോട് കേരള് സ്കാമിന്റെ മുതലാളിമാര്‍ കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്കെതിരേയും ഇന്നുമുതല്‍ ഒരാഴ്ച കാലം (08/06/2008 മുതല്‍ 15/06/2008 വരെ) ഞാന്‍ കരിവാരമായി ആചരിക്കുന്നു. എന്റെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി ഞാന്‍ എന്റെ പ്രതിഷേധം തല്പര കക്ഷികളെ അറിയിക്കുന്നു. കേരള് സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.” ഞാന്‍ എന്റെ ബ്ലോഗില്‍ കരിവാരം പ്രഖ്യാപിക്കുന്നു എന്ന എന്റെ വാചകത്തില്‍ തന്നെ എന്നോട് ആരും ഇങ്ങിനെയൊരു നിര്‍ദ്ദേശം തന്നിട്ടില്ലാ എന്ന് വ്യക്തമാണല്ലോ?ആരെങ്കിലും എന്നെ പിന്തുടര്ന്ന് തങ്ങളുടെ ബ്ലോഗിന്റെ നിറം കറുപ്പിക്കണം എന്നും ഞാന്‍ എന്റെ പോസ്റ്റില്‍ എങ്ങും പറഞ്ഞിട്ടില്ല.
നാലാം ചോദ്യം: “കേരള് സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം ഇഞ്ചിപ്പെണ്ണിന് ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കാന്‍ വേണ്ടിയിട്ടല്ലേ?
ഉത്തരം: അല്ലേയല്ല. കേരള് സ്കാം പ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടക്കം മുതല്‍ ഇടപെട്ട ഒരു വ്യക്തിയായിരുന്നു ഇഞ്ചിപ്പെണ്ണ്. അതുകൊണ്ട് തന്നെ കേരള് സ്കാമില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രകോപനപരമായ പെരുമാറ്റം ഉണ്ടായതും ഇഞ്ചിപ്പെണ്ണിനെതിരേ ആയിരുന്നു. അനീതിയ്ക്കെതിരേ ശബ്ദം ഉയര്‍ത്തിയ ഒരാളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കാം എന്ന മാഫിയാ സംസ്കാരത്തിനെതിരേ നിലപാട് കൈകൊള്ളുന്നത് ആരേയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല. തെറ്റിനെതിരേ പ്രതികരിക്കുന്നവര്‍ ഒറ്റപ്പെടരുത് എന്ന് നിര്‍ബന്ധമുണ്ടായതിനാലാണ് പോസ്റ്റില്‍ “കേരള് സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം കടന്ന് വന്നത്.
അഞ്ചാം ചോദ്യം: പൊസ്റ്റുകള്‍ ഒന്നും കോപ്പിചെയ്യപ്പെടാത്ത ഇഞ്ചിപെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെട്ടത് തെറ്റല്ലേ?
ഉത്തരം: അല്ല.ഇരകള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ശക്തമായി കാഴ്ചക്കാരന് പ്രതികരിക്കാന്‍ കഴിയും. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ ഒന്നും തന്നെ കേരള് സ്കാമിന്റെ സൈറ്റില്‍ കോപ്പി ചെയ്യപ്പെടാതിരുന്നത് യാദൃശ്ചികമല്ല. യാഹൂ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ തന്റേതായ പങ്ക് വഹിച്ച ഇഞ്ചിപ്പെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെടുമെന്ന് കേരള് സ്കാം മുന്‍കൂട്ടി കണ്ടിരുന്നു. അങ്ങിനെ ഇടപെട്ടാല്‍ “നിന്റെ പോസ്റ്റുകള്‍ ഞങ്ങള്‍ എടുത്തിട്ടില്ലല്ലോ? പിന്നെന്നാത്തിനാ നീ കിടന്ന് കാറുന്നത്?” എന്ന നിലപാടില്‍ അവരെ ഒതുക്കാമെന്നും പ്രകോപനപരമായ മെയിലുകളിലൂടെ ഈ പ്രശ്നം കുറച്ച് ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താമെന്നും കേരള് സ്കാമിനെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടുന്നതില്ലായിരുന്നു. അതു പോലെ തന്നെ പ്രശ്നം മുന്നോട്ട് പോവുകയും ചെയ്തു. പക്ഷേ കേരള് സ്കാമിനെതിരേ അഭിപ്രായ ഐക്യം ഉണ്ടാക്കാനും കേരള് സ്കാമിന് വഴിവിട്ട പല കച്ചവടങ്ങളും ഉണ്ട് എന്ന വസ്തുത പുറത്ത് കൊണ്ട് വരാനും ഇഞ്ചിപ്പെണ്ണിന് കഴിഞ്ഞു. ഗൂഗിളിന്റെ സേവനങ്ങള്‍ ആ സൈറ്റില്‍ അവസാനിച്ചു എന്ന് പറയുമ്പോള്‍ അവര്‍ നിയമത്തിന്റെ മുന്നിലേക്ക് വന്നു എന്നും കൂടി വായിക്കണം. പോണ് സൈറ്റും വൈവാഹിക പരസ്യങ്ങളും ഒന്നിച്ച് എന്ന നിലപാടില്‍ നിന്നും കേരള് സ്കാം പിന്നോട്ട് വരേണ്ടി വരും. ഇതെല്ലാം ഉണ്ടായത് ഇഞ്ചിപ്പെണ്ണിന്റെ ക്രിയാത്മകമായ ഇടപെടലുകളില്‍ നിന്നുമാണ്.
ആറാം ചോദ്യം: കേരള് സ്കാം പകര്‍പ്പവകാശ പ്രശ്നം ആദ്യം ബൂലോഗത്തെ അറിയിച്ച ബ്ലോഗറെ ആയിരുന്നില്ലേ നീ കൂടുതല്‍ പിന്തുണക്കേണ്ടിയിരുന്നത്?
ഉത്തരം: അതേ. അങ്ങിനെ തന്നെയായിരുന്നു ചെയ്തിരുന്നതും. ഈ പത്രത്തില്‍ വാര്‍ത്ത എഴുതിയപ്പോഴും ഈ പ്രശ്നത്തില്‍ ഞാന്‍ ആദ്യം ഇട്ട പോസ്റ്റിലും ആദ്യത്തെ പോസ്റ്റിന് സമ്പൂര്‍ണ്ണ പിന്തുണയായിരുന്നു നല്‍കിയിരുന്നത്. ഈ പ്രശ്നം ആദ്യം ബൂലോഗത്ത് എത്തിച്ച പോസ്റ്റിലും അഗ്രഗേറ്റര്‍ കാണിക്കാത്തതിനാല്‍ അനില്‍ ശ്രീയിട്ട പോസ്റ്റിലും എന്റെ അഭിപ്രായങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. പക്ഷേ ചര്‍ച്ചകള്‍ മുന്നോട്ട് പോകവേ പോസ്റ്റിന്റെ ഉടമ ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെ കമന്റുകള്‍ എഴുതി തുടങ്ങിയപ്പോഴും “എല്ലാം കോമ്പ്ലിമെന്‍സ് ആയി...ഇന്നി അടുത്ത വെടിക്കെട്ട് എവിടാണോ എന്തോ” എന്ന പുളിച്ച വളിപ്പുമായി കളം വിടാന്‍ തുടങ്ങുന്നത് കണ്ടപ്പോഴുമാണ് കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു എന്ന പോസ്റ്റുമായി ഈ പ്രശ്നത്തിന്റെ ഗൌരവും ചോര്‍ന്ന് പോകാതെ ബൂലോഗത്ത് നില നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചത്. അതായത് കേരള് സ്കാം നിര്‍ത്തിയത് അവര്‍ എഴുതിയ തിരകഥ അനുസരിച്ചാണ്. ആ തിരക്കഥയ്ക്ക് തിരശ്ശീലയിടാനാണ് ആദ്യം ഈ പ്രശ്നം അവതരിപ്പിച്ചയാള്‍ “കൊമ്പ്ലിമെന്റ്സുമായി...” ശ്രമിച്ചത്. ആദ്യത്തെ പോസ്റ്റിന്റെ ഉടമയുടെ പിന്നീട് വന്ന നിലപാടുകള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതും ആണ്.
ഏഴാം ചോദ്യം: ബ്ലോഗ് കറുപ്പിച്ച് നടക്കുന്ന നീ നിയമപരമായി കേരള് സ്കാം പ്രശ്നത്തില്‍ എന്ത് ചെയ്തു?
ഉത്തരം: അത് നിയമപ്രശ്നമാണ്. എന്റെ പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടതില്‍ എനിക്കുള്ള പരാതി എത്തേണ്ടിടത്ത് എത്തും. അതിനുള്ള നടപടിക്രമങ്ങള്‍ ഞാന്‍ വക്കീല്‍ മുഖാന്തിരം ചെയ്തിട്ടുണ്ട്. നിയമപരമായി നിലനില്‍ക്കുന്ന കേസ് ആണെങ്കില്‍ മുന്നോട്ട് പോകും. എന്റെ നിലപാട് നിയമപരമായി നിലനില്‍ക്കുന്നത് അല്ലാ എന്നാണ് വക്കീലിന്റെ നിര്‍ദ്ദേശം എങ്കില്‍ കേസ് അങ്ങിനെ തന്നെ ഉപേക്ഷിക്കും. എങ്കിലും പൊതുതാല്പര്യ പരാതികള്‍ നല്‍കേണ്ടിടത്തൊക്കെയും രേഖാമൂലം നല്‍കിയിട്ടുണ്ട്.
എട്ടാം ചോദ്യം: നിന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍ നീ പ്രഖ്യാപിച്ച “കരിവാരത്തേയും” പ്രതിഷേധങ്ങളേയൂം
അവഹേളിക്കുന്നവരോട് നിനക്ക് അമര്‍ഷമില്ലേ?
ഉത്തരം: ഇല്ല. മലയാള ബ്ലൊഗെന്നാല്‍ മലയാള ജീവിതത്തിന്റെ നേര് ചിത്രമാണ്. ആമുഖം എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് അവസാനവും. എന്തിന്? ആര്‍ക്കു വേണ്ടി? നിനക്ക് വേറെ പണിയില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ആമുഖത്തില്‍ മുഴങ്ങിയത് നിങ്ങള്‍ കണ്ടില്ലേ? അതിന്റെ തുടര്‍ച്ച തന്നെയാണ് നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന ഇവിടുത്തെ ചോദ്യവും. ഇര ആരെന്ന് നോക്കി മാത്രം പ്രതികരിക്കുന്ന എനിക്ക് മറ്റൊരാള്‍ ചെയ്യുന്നതിനെ വിമര്ശിക്കുവാന് എന്തധികാരം? അതുകൊണ്ട് അവരുടെ ശരികള്‍ അവര്‍ ചെയ്യുന്നത്. എന്റെ ശരികള്‍ ഞാന്‍ ചെയ്യുന്നതും.
എരണം കെട്ട ചോദ്യം: നീ നിന്റെ ബ്ലോഗിന്റെ ഹിറ്റ് കൂട്ടാന്‍ നീ തന്നെ ഉണ്ടാക്കിയ നാടകമല്ലേ ഈ കേരള് സ്കാം പ്രശ്നം?
എരണം കെട്ട ഉത്തരം: തെക്കേ മുറ്റത്തെ വിളഞ്ഞ മാവിന്റെ പട്ടടയില്‍ സുഖമായി വെന്തെരിയാന്‍ വേണ്ടി അമ്മിണി അമ്മ സ്വന്തമായി ബൈക്ക് ഓടിച്ച് വന്ന് സ്വന്തമായി ഇടിച്ച് വീഴ്ത്തി സ്വന്തമായി മണിക്കൂറുകളോളം റോഡില്‍ ചോരവാര്‍ന്ന് കിടന്ന് സ്വന്തമായി അങ്ങ് നിര്‍വാണം പ്രാപിച്ചതാണ്. അതാണ് സത്യം. അത് മാത്രമാണ് സത്യം.

Sunday, June 08, 2008
വെബ് മാഫിയായ്ക്കെതിരേ കരിവാരം...

കേരള് സ്കാമിന്റേ പകര്‍പ്പവകാശ ലംഘനത്തിനെതിരേയും, പകര്‍പ്പവകാശ ലംഘനം ചോദ്യം ചെയ്തവരോട് കേരള് സ്കാമിന്റെ മുതലാളിമാര്‍ കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്കെതിരേയും ഇന്നുമുതല്‍ ഒരാഴ്ച കാലം (08/06/2008 മുതല്‍ 15/06/2008 വരെ) ഞാന്‍ കരിവാരമായി ആചരിക്കുന്നു. എന്റെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി ഞാന്‍ എന്റെ പ്രതിഷേധം തല്പര കക്ഷികളെ അറിയിക്കുന്നു. കേരള് സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.
കരിവാരത്തില്‍ കൈകോര്‍ത്തവര്‍:
1. ഡാലി
2. രാജ് നീട്ടിയത്ത്
3. One Swallow
4. വെള്ളെഴുത്ത്
5. വിശാലമനസ്കന്
6. ചൂട്ടഴി
7. ഗുപ്തന്
8. ഇതെന്താ?
9. ശാലിനി
10. കുമാര്‍
11. നജൂസ്
12. വക്കാരിമഷ്ട
13. ഇടിവാള്‍
14. ബിന്ദു
15. പച്ചാളം
16. ഞാന്‍
17. ശ്രീ
18. സിജു
19. രേഷ്മ
20. മൂര്‍ത്തി
21. സാരംഗി
22. ബീരാങ്കുട്ടി
23. ഷിജു അലക്സ്
24. വേണു
25. യാരിദ്
26. തമനു
27. പുള്ളീ
28. സാക്ഷി
29. സങ്കുചിതന്
30. ശ്രീവല്ലഭന്
31. ശെഫി
32. കണ്ണൂരാന്‍
33. ജീ.മനു
34. അനിലന്‍
35. തറവാടി
36. വല്യമ്മായി
37. അനംഗരി
38. സപ്തവര്‍ണ്ണങ്ങള്‍
39. സിയ
40. ചിന്ത ഡോട് കോം
41. ദസ്തക്കിര്‍
42. ആഷ
43. ലതീഷ് മോഹന്‍
44. പി.ആര്
45. ലാപുട
46. സാല്‍ജോ
47 അനോനി ആന്റണി
48. നസീര്‍ കടിക്കാട്
49. സിദ്ധാര്ത്ഥന്
50. പ്രശാന്ത് കളത്തില്‍
51. നിഷ്കളങ്കന്
52. ജിഹേഷ്
53. കേരളാ ഫാര്‍മര്‍
54. ചീടാപ്പി
55. ഈപത്രം
56. ഭൂമിപുത്രി
57. സുന്ദരന്‍
58. കുഞ്ഞന്‍
59. കിനാവ്
60. അഗ്രജന്
61. കല
62. കുട്ടന് മേനോന്
63. വാവാച്ചി
64. ദേവന്
65. സെബിന് ജേക്കബ്ബ്
66. ഉമേഷ്
67. ബാജി ഓടംവേലി
68. നാടോടി
69. വിശ്വപ്രഭ
70. സാബി
71. അജ്ഞാതന്‍
72. ഷാരു
73. Some time foodie
74. താഹീറബ്ദു
75. സിബു
76. ഹരിയണ്ണന്‍
77. സിനി
78. തലേക്കല്ലന്‍
79. ചിതല്
80. കൈതമുള്ള്
81. ജ്യോനവന്
82. രഞ്ജിത് ചെമ്മനാട്
83. വായാടി മലയാളി
84. ഇത്തിരി വെട്ടം
85. തോന്ന്യവാസന്‍
86. കാവാലന്
87. ബഷീര്‍ വെള്ളറക്കാട്
88. ശംഖുപുഷ്പം
89. കോവാല കൃഷ്ണന്
90. ശ്രീലാല്‍
91. സന്തോഷ് പിള്ള
92. അചിന്ത്യ
93. നിഖില്‍
94. പ്രിയംവദ
95. കരിങ്കല്ല്
96. മെലോഡിയോസ്
97. ബിക്കു
98. രേവതി
99. നളന്
100. രാവുണ്ണി
101. തത്തമ്മ
102. ശ്രീദേവീ നായര്‍
103.വിശാഖ് ശങ്കര്‍
104. പി.അനൂപ്
105. ലക്ഷ്മി
106. സജ്ജീവ് ബാലകൃഷ്ബന്
107. ദൃശ്യന്‍
108. ഉഗാണ്ട രണ്ടാമന്
109. കൃഷ്
110. അലിഫ്
111. ഐസീബി
112. കൊച്ചു ത്രേസ്യ
113. പാഞ്ചാലി
114. കൊച്ചുമുതലാളി
115. Trevor Penn
116. ഇഡ്ഡലി ദോശ
117. അനുരാജ്
118. ന്യൂ ഇന്‍ഡ്യാ എക്സ്പ്രസ് വാര്‍ത്ത
ശേഷം :
കേരള്‍സ് ഡോട് കോമിന്റെ ക്ഷമാപണം അവരുടെ സൈറ്റില്‍ തന്നെ ഇന്ന് വന്നു (11/06/2008).വ്യക്തിത്വമില്ലാത്ത ജെനറല്‍ മാനേജര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തത്സ്ഥാനം പിരിയാന്‍ കേരള്‍സ് ഡോട് കോം ഇന്ന് (11/06/2008) നോട്ടീസ് കൊടുത്തു. ശിവകുമാറിന് വ്യക്തിത്വമില്ലായെന്ന് അയാളുടെ കമ്പനിയെ ബോധ്യപ്പെടുത്താന്‍ ഒരു പറ്റം മലയാളം ബ്ലോഗ് എഴുത്ത്കാര് വേണ്ടി വന്നു.
കേരള്‍സ് ഡോട് കോമിന്റെ ഗൂഗിള്‍ ആഡ്സാന്‍സ് സേവനം പിന് വലിച്ചു. ഗൂഗിള്‍ ആഡ്സാന്‍സ് പിന്‍വലിക്കുക എന്നാല്‍ എക്കാലത്തേക്കുമായി അവരുടെ സേവനം പിന് വലിക്കുന്നു എന്നര്‍ത്ഥം.
കേരള്‍സ് ഡോട് കോം മലയാളം സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കേരള്‍സിന്റെ സഹോദരസ്ഥാപനമായ മഴത്തുള്ളീ ഡോട് കോം മലയാളം സേവനങ്ങള്‍ പിന്‍വലിച്ചു.
കഴിഞ്ഞോ? ഇല്ല. കേരള്‍സ് ഡോട് കോമിനെതിരേയുള്ള എന്റെ നഷ്ട പരിഹാര കേസ് ഏറ്റവും അടുത്ത ദിവസം കോടതിയില്‍ വരും. മറ്റു പലരുടേയും കേസുകളും. കേരള്‍സിന്റെ മോലാളിക്ക് കൊച്ചി മുതല്‍ ന്യൂയോര്‍ക്ക് വരെ കേസുമായി ഓടി നടക്കാം.
കഴിഞ്ഞോ? ഇല്ല. ബാക്കി കാത്തിരുന്ന് കാണാം.
ഫയര്‍ഫോക്സിനെ ലോക റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കൂ...
സ്വതന്ത്ര ബ്രൌസിങ്ങ് സോഫ്റ്റ് വെയറായ ഫയര്‍ഫോക്സ് മൊസില ഒരു ലോക റെക്കോര്ഡിനരുകിലാണ്. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സോഫ്റ്റ് വേറായി ഫയര്‍ഫോക്സ് മൊസില-3 മാറുന്ന നിമിഷത്തില്‍ പങ്കാളിയാകാന്‍ സ്വതന്ത്ര സോഫ്റ്റ് വേറിനെ പ്രോത്സാഹിപ്പിക്കുന്ന ഏവരും തയ്യാറാകണം. ഫയര്‍ഫോക്സ് മൊസില - 3 പ്രസിദ്ധീകരിക്കുന്ന ദിവസം ഈ ഉദ്യമത്തില്‍ പങ്കുചേരുന്നവര്‍ക്ക് ലോകറിക്കാര്‍ഡ് പ്രകടനത്തില്‍ പങ്കാളിയായതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ ലിങ്കിലൂടെ ലോക റെക്കോര്‍ഡ് പ്രകടനത്തില്‍ ഫയര്‍ഫോക്സ് മൊസിലയോടൊപ്പം ചേരാം.
കൂടുതല്‍ വിവരങ്ങള്‍ വി.കെ.ആദര്‍ശിന്റെ ഫയര്‍ഫോക്സ് ലോക റിക്കാര്‍ഡിന് ഒരുങ്ങുന്നു എന്ന ലേഖനത്തില്‍ വായിക്കാം.
Friday, June 06, 2008
മഴത്തുള്ളിക്കിലുക്കമേ വിട.

കേരള് സ്കോമിന്റെ പിന്നിലാര് എന്ന ചോദ്യത്തിനുത്തരം തേടിയവര്‍ മഴത്തുള്ളി ഡോട് കോം എന്ന വെബ് സൈറ്റില്‍ കേരള് സ്കോമിന്റെ വേരുകള്‍ കണ്ടെത്തിയത് യാദൃശ്ചികമായിരുന്നു. മഴത്തുള്ളീ ഡോട് കോമിന്റെ സ്പെയിസ് സ്പോണ്സര് ചെയ്തിരിക്കുന്നത് കേരള് സ്കോമാണ്. കേരള് സ്കോമിന്റെ ഉടമസ്ഥന് എന്ന് സംശയിക്കുന്ന അവിനാശ് കൊട്ടാരക്കരയ്ക്ക് മഴത്തുള്ളീ ഡോട് കോം നന്ദി രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. (ചുകപ്പ് കോളം ശ്രദ്ധിക്കൂ.)
മഴത്തുള്ളീ ഡോട് കോമിന്റെ സഹോദര സ്ഥാപനമാണ് നാമേവരും ഇപ്പോള്‍ അംഗമായിരിക്കുന്ന മഴത്തുള്ളിക്കിലുക്കം എന്ന സംശയം ജനിക്കുന്നത് ഇങ്ങിനെയാണ്. നേരെ മഴത്തുള്ളി ഡോട് കോംലേക്ക് പോവുക. “MANSOOR IKKAS PAGE" എന്നിടത്ത് ഞെക്കുക. നാം എത്തിച്ചേരുന്നത് മധുര നൊമ്പരങ്ങള്‍ എന്ന നമ്മുടെ സ്വന്തം കാള്‍മീ ഹലോ മന്‍സൂറിന്റെ ബ്ലോഗില്‍. അവിടെ മഴത്തുള്ളി കിലുക്കത്തിലേക്ക് ലിങ്ക് കാണാം. ആ ലിങ്കിന്റെ മുകളില്‍ മഴത്തുള്ളീ ഡോട് കോമിലേക്കും ലിങ്കു പോകുന്നുണ്ട്. മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ അഡ്മിന് മാരില്‍ ഒരാള്‍ നമ്മുടെ മന്‍സൂറും ആണ്. അതായത് മഴത്തുള്ളികിലുക്കവും മഴത്തുള്ളീ ഡോട് കോമും എവിടെയോ പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്നു. മഴത്തുള്ളീ ഡോട് കോം എന്ന വെബ് സൈറ്റ് നേരിട്ട് തന്നെ കേരള് സ്കോമുമായും ബന്ധപ്പെടുന്നു.
മാത്രമല്ല മഴത്തുള്ളീ ഡോട് കോമില് തറവാടിയുടേതും ദേവസേനയുടേയും ആലപ്പുഴക്കാരന്റേയും തുടങ്ങി പലരുടേയും രചനകളും കാണാം .ഇതില്‍ തറവാടിയുടെ പോസ്റ്റ് അദ്ദേഹത്തിന്റെ അനുവാദം കൂടാതെയാണ് മഴത്തുള്ളീ ഡോട് കോം എടുത്തിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ എന്റെയും കോപ്പിയടിച്ചു എന്ന പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. മറ്റുള്ളവരുടെ നിചസ്തിതി അറിയണമെങ്കില്‍ അവരവര്‍ തന്നെ പറയണം
അറിഞ്ഞിടത്തോളം പ്രയാസിയും മന്‍സൂറും മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥരാണ്. മറ്റാരൊക്കെ ഉണ്ടെന്ന് അറിയുകയും ഇല്ല. മന്‍സൂറും പ്രയാസിയും നമ്മുക്കിടയില്‍ തന്നെയുള്ളവരാണ്. അതുകൊണ്ട് തന്നെ അറിഞ്ഞു കൊണ്ട് കേരള്‍സ് കോമിന് അവര്‍ ചൂട്ടു പിടിച്ചിട്ടുണ്ടാകും എന്ന് കരുതുന്നില്ല. പക്ഷേ കേരള്‍സ് കോമിന്റെ സൌജന്യത്തില്‍ പ്രവര്‍ത്തിക്കുന്ന മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളികിലുക്കവും തമ്മിലുള്ള ബന്ധം എന്ത് എന്ന് വ്യക്തമാക്കപ്പെടുന്നത് വരെ മഴത്തുള്ളിക്കിലുക്കവും സംശയത്തിന്റെ മുനയില്‍ തന്നെ. തന്നിമിത്തം ആ ഗ്രൂപ്പ് ബ്ലോഗിലെ അംഗത്വം പരോക്ഷമായി കേരള് സ്കോമിനെ അംഗീകരിക്കുന്നതു പോലെയാകും എന്നുള്ളത് കൊണ്ട് തല്ക്കാലം മഴത്തുള്ളിക്കിലുക്കത്തിലുള്ള എന്റെ അംഗത്വം ഇതിനാല്‍ പിന്‍വലിക്കുന്നു. എന്റെ ഒരു പോസ്റ്റായിരുന്നു അവിടെയുണ്ടായിരുന്നത് അതും ഞാന്‍ തിരിച്ചെടുക്കുന്നു.
മഴത്തുള്ളിക്കിലുക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ മന്‍സൂറും പ്രയാസിയും ബാധ്യസ്ഥരാണ്. അവരല്ലാത ആരൊക്കെയാണ് ആ ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥാവകാശം കൈയാളുന്നത് എന്നും അറിയേണ്ടുന്നതുണ്ട്. മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളിക്കിലുക്കവും തമ്മിലുള്ള ബന്ധവും ഇവര്‍ വിശദീകരിക്കേണ്ടുന്നതായി വന്നിരിക്കുന്നു.
പ്രയാസിയുടേയും മന്‍സൂറിന്റേയും പേരുകള്‍ ഈ വിഷയത്തില്‍ വലിച്ചിഴയ്ക്കപ്പെടേണ്ടി വന്നതില്‍ ഖേദിക്കുന്നു.
Labels:
കേരള്‍സ്,
ദേവസേന,
പ്രയാസി,
മന്‍സൂര്‍,
മഴത്തുള്ളിക്കിലുക്കം
Wednesday, June 04, 2008
കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു!
കേരള്സ്കോമിന്റെ ചെയ്തികള്ക്കെതിരേയുള്ള പ്രതിഷേധം ഫലം കണ്ടു എന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കത്തക്ക തെറ്റായിരുന്നുവോ കേരള്‍സ്കോം ചെയ്തിരുന്നത്? അങ്ങിനെയാരെങ്കിലും ധരിച്ചിട്ടുണ്ട് എങ്കില്‍ അത് മുന്‍ കൂട്ടി കണ്ടവര്‍ കേരള്‍സ്കോം തന്നെയായിരിന്നു. അവര്‍ ഉദ്ദേശിച്ചിടത്ത് നാം നമ്മുടെ പ്രതിഷേധം കൊണ്ടു ചെന്ന് കെട്ടി എന്നതാണ് വസ്തുത.
അവര്‍ തിരക്കഥയെഴുതിയ വഴികളില്‍ കൂടി തന്നെയായിരുന്നു പ്രതിഷേധം മുന്നോട്ട് നീങ്ങിയത്. കൊള്ളയടി മുതല്‍ മലയാളം സര്‍വ്വീസ് അവസാനിപ്പിക്കുന്നത് വരെ എല്ലാം അവരുടെ ഡെസ്കില്‍ വിരിഞ്ഞ പദ്ധതികള്‍. ബൂലോഗത്തെ സാധുക്കള്‍ അവര്‍ക്ക് വേണ്ടി കത്തി വേഷം കെട്ടിയാടി. ഒടുവില്‍ അവര്‍ തിരശ്ശീലയിട്ടപ്പോള്‍ “എല്ലാം കോംപ്ലിമെന്സ്” ആയി എന്ന വഴുവഴുക്കന്‍ വളിപ്പോടെ നാം അടുത്ത “വെടിക്കെട്ടിന്” വേണ്ടി താല്‍ക്കാലികമായി പിരിഞ്ഞു-പതിവു പോലെ. അപ്പോള്‍ ആര്‍ത്ത് ചിരിച്ചത് കേരള്സ്കോമായിരുന്നു. അവര്‍ പിടിച്ച ചരടിന്റെ ഇങ്ങേതലയ്ക്കല്‍ നാം ബൂലോഗര്‍ കോമാളിയാട്ടം ആടുന്നത് കണ്ട് അവര്‍ ആര്‍ത്ത് ചിരിക്കുകയായിരുന്നു.
അവരുടെ ലക്ഷ്യം പബ്ലിസിറ്റി ആയിരുന്നു. അവര്‍ അത് ഒതുക്കത്തില്‍ നേടി. കേരള്‍സ്കോം മാങ്ങയാണോ മാങ്ങാണ്ടിയാണോ മഞ്ഞളാണോ എന്നറിയാതിരുന്ന ഞാനും നിങ്ങളും “ഇങ്ങാട്ട് കടക്കണ്ട” എന്ന ബോര്‍ഡും തൂക്കി അവര്‍ അങ്ങാട്ട് കടക്കാനുള്ള വാതില്‍ താഴിട്ട് പൂട്ടിയിട്ടും മതില് ചാടി കടന്നും കേരള്‍സ്കോം സന്ദര്‍ശിച്ചു കൊണ്ടേയിരുന്നു. സൌഹൃദ സദസ്സുകളില്‍ കേരള്‍സ്കോം ചര്‍ച്ചയാക്കി. വായില്‍ നിന്നും ചെവികളിലേക്കും ചാറ്റ് ഫോറങ്ങളില്‍ നിന്നും സൌഹൃദ കണ്ണികളിലേക്കും കേരള്‍സ്കോം പടര്‍ന്ന് കയറി. അതായത് കേരള്സ്കോമിന് അണപൈ ചിലവില്ലാതെ നല്ലൊരു പരസ്യ വാരാഘോഷം നാം സംഘടിപ്പിച്ചു എന്ന് ചുരുക്കം.
തുടക്കം മുതല്‍ തന്നെ കേരള്‍സ്കോം ഈ പ്രശ്നം എങ്ങിനെ കൊണ്ടു പോകണം എന്ന് വ്യക്തമായും തീരുമാനിച്ചിരുന്നു. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ അവിടെ ഇല്ലാതെ വന്നത് യാദൃശ്ചികമല്ല. സൂര്യഗായത്രിയുടെ കറിവേപ്പിലയും യാഹൂവും തമ്മിലുണ്ടായ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് പരിചയം ഉള്ള ഇഞ്ചിപ്പെണ്ണ് ഈ പകര്‍പ്പവകാശ പ്രശ്നത്തിലും ഇടപെടുമെന്ന് കേരള്സിന് അറിയാമായിരുന്നു. അവരുടെ പോസ്റ്റുകള്‍ ഇല്ലാതെ അവര്‍ രംഗത്ത് വന്നാല്‍ “പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം” എന്ന രീതിയില്‍ അവരോട് പെരുമാറാമെന്നും പോസ്റ്റുകള്‍ കോപ്പി ചെയ്യപ്പെടാത്തൊരാളുടെ പ്രതിഷേധങ്ങളെ അതേ നിലയ്ക്ക് തന്നെ പ്രകോപിപ്പിച്ച് ഈ പ്രശ്നത്തെ കുറച്ച് ദിവസങ്ങളിലേക്ക് സജീവമായി നിലനിര്‍ത്താം എന്നും കേരള്‍സ് മുന്നേ കണ്ടു. അതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. പക്ഷേ മോഷണം നടത്തുന്നത് കണ്ട് വരുന്ന അയല്‍ വീട്ടുകാരനോട് “ഇത് തന്റെ വീടല്ലല്ലോ. ഞങ്ങള്‍ ഇവിടുന്ന് മോഷ്ടിക്കും. താന്‍ തന്റെ പാട് നോക്ക് പോട്..” എന്ന കേരള്‍സിന്റെ നിലലപാടും നഖശിഖാന്തം ചോദ്യം ചെയ്യപ്പെട്ടു. കളവ് കണ്ടു പിടിക്കപ്പെട്ടാല്‍ ആര്‍ക്കും നടപടികളുമായി മുന്നോട്ട് പോകാം എന്ന സാമാന്യ തത്വം മനസ്സിലാക്കാതെയാണ് കേരള്‍സ് പ്രവര്‍ത്തിക്കുന്നത് എന്നും ചിന്തിക്കേണ്ടുന്നതില്ല. പിന്നെന്താണ് പ്രശ്നം. എല്ലാ പ്രശ്നങ്ങളും ഏതാനും പോസ്റ്റുകളിലെ പ്രതിഷേധങ്ങളില്‍ അവസാനിച്ചത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.
കേരള്‍സ്കോം അവരുടെ മലയാളം സര്‍വ്വീസ് അവസാനിപ്പിച്ചതില്‍ കാര്യമൊന്നുമില്ല. നേരത്തേയും അവിടെ മലയാളം സേവനങ്ങള്‍ തുലോം കുറവായിരുന്നു. പേരില്‍ അവസാനിക്കുന്നത് തന്നെയായിരുന്നു അവരുടെ മലയാള ബന്ധം. ബ്ലോഗുകളില്‍ നിന്നും മറ്റു വെബ് മാസികകളില്‍ നിന്നും വാരി കൂട്ടിയ രചനകളെ കൊണ്ട് ഒരു മലയാളം സര്‍വ്വീസ് തട്ടികൂട്ടിയെന്നതില് കവിഞ്ഞ് കൂടുതലൊന്നും അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇല്ലാതിരുന്ന ഒരു സംഗതി അവസാനിപ്പിച്ചു എന്ന് പറയുന്നതിനെ വെള്ളം തൊടാതെ വിഴുങ്ങുന്നതിന് മുമ്പ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മലയാളം ബ്ലോഗെഴുതുന്നവരോട് അവര്‍ പ്രതികരിച്ച രീതി ആദ്യം മുതല്‍ വീണ്ടു വിലയിരുത്തേണ്ടുന്നതുണ്ട്. താഴെകാണിച്ചിരിക്കുന്ന ലിങ്കുകളിലൂടെ ഒന്നുകൂടി പോയി വരൂ. അപ്പോള്‍ മനസ്സിലാകും ഈ പ്രശ്നത്തില്‍ കേരള്‍സ് എത്രമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്ന്.
ഈ മെയില്‍ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും തല്ലുമെന്നും കൊല്ലുമെന്നും കോടതിയില്‍ കയറ്റുമെന്നും വീരവാദം മുഴക്കിയും കവല ചട്ടമ്പിത്തരങ്ങളെല്ലാം തരാതരം പ്രയോഗിച്ചതിനും അനുവാദമില്ലാതെ പോസ്റ്റുകള്‍ പൊക്കി അവരുടെ സൈറ്റില്‍ കേറ്റിയതിനും ഒക്കെ അവര്‍ സമാധാനം പറയണ്ടുന്നതായിട്ടുണ്ട്. മലയാളം സര്‍വ്വീസ് പൂട്ടികെട്ടിയത് കൊണ്ട് അവസാനിക്കൂന്നതല്ല അവര്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍.
ഒരു പത്രം നടത്തുക എന്നാല്‍ അതിന് അടിസ്ഥാന പരമായ പല നടപടി ക്രമങ്ങളും നിര്വഹിക്കേണ്ടുന്നതുണ്ട്. വെബ് പത്രമാകുമ്പോള്‍ അതൊന്നും വേണ്ടായെന്ന തോന്നല്‍ ഭാരതത്തിലും ലോകത്തില്‍ തന്നെയും ഉയര്‍ന്ന് വരുന്നത് നല്ലതിനല്ല. വാര്‍ത്തകള്‍ സ്കോറോളായി നീങ്ങുന്ന കേരള്സിനേയും പത്രമായി കാണേണ്ടുന്നതുണ്ട്. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരു പത്രത്തിന് നിരക്കുന്ന തരത്തിലാണോ? വ്യവസ്ഥാപിതമായ രീതിയില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണോ അവര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സിനിമകളുടെ വരെ നെറ്റ് എഡിഷന് പബ്ലീഷ് ചെയ്ത് കാശുണ്ടാക്കിയതിന് നിയമകുരുക്കില്‍ പെട്ട ഒരു സംഘത്തിന്റെ പത്ര പ്രവര്‍ത്തനവും സംശയിക്കേണ്ടിയിരിക്കുന്നു. പോണ് സൈറ്റും വ്യാജ സിഡീ വില്‍പ്പനയുമായി മുന്നോട്ട് നീങ്ങുന്ന കേരള്‍സിനെതിരേയുള്ള പ്രതിഷേധവും പ്രകടനവും ഭാരതത്തില്‍ വിവര സാങ്കേതിക രംഗത്ത് പുതിയ നിയമ നിര്‍മ്മാണം ഉണ്ടാക്കുന്ന തരത്തില്‍ വളര്‍ത്തി കൊണ്ട് വരുവാന്‍ നമ്മുക്ക് കഴിയണം.
വിവര സാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ ഭാരതത്തില്‍ ശൈശവാവസ്ഥയിലാണ്. കൂടുതല്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാകേണ്ടുന്നത് ഇന്നിന്റെ ആവശ്യവുമാണ്. അതിന് മുന്നിട്ടിറങ്ങേണ്ടുന്നത് ഇന്റര്‍ നെറ്റിന്റെ സൌകര്യങ്ങളെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് സ്വയം കരുതുന്ന നാം തന്നെയാണ്. വെബ്.2 മുന്നോട്ട് വെക്കുന്ന അനന്തമായ ആശയപ്രചാരണ സൌകര്യങ്ങള്‍ നാളെ നമ്മില്‍ നിന്നും തട്ടിപ്പറിക്കപ്പെടാതിരിക്കണമെങ്കില് നാം ഇന്നേ ജാഗരൂകരായിരിക്കണം. കേരള്‍സ് ഒരു നിമിത്തം ആയി എന്ന് മാത്രം കരുതിയാല്‍ മതി.
വല്യമ്മായിക്കും, ഇഞ്ചിപ്പെണ്ണിനും,മയൂരക്കും,രാജ് നീട്ടിയത്തിനും, അനില്‍ശ്രീക്കും, സജിക്കും, കണ്ണൂസിനും, കാപ്പിലാനും ഒക്കെ കേരള്‍സ് അയച്ച മെയിലുകളും തൊണ്ടി മുതലായി നാം സൂക്ഷിച്ചിരിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും ഒക്കെ വെച്ച് നാം കേരള്സിനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകണം. കേരള്‍സില്‍ നിന്നും നഷ്ടപരിഹാരം എന്നതായിരിക്കരുത് നമ്മുടെ ലക്ഷ്യം. വിവരസാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ നമ്മുടെ നാട്ടിലും ശക്തമാക്കുവാന്‍ കേരള്‍സിനെതിരേയുള്ള നടപടികള്‍ കാരണമാകണം എന്നതായിരിക്കണം ആത്യന്തികമായി നാം ലക്ഷ്യം വെക്കേണ്ടുന്നത്. അതിന് ബൂലോഗം മുഴുവനും ഒരുമിച്ച് നില്‍ക്കണം. ബൂലോഗത്തിന് പുറത്തേക്കും നമ്മുക്ക് ഈ വിഷയം ചര്‍ച്ചയാക്കാന്‍ കഴിയണം. ഇഞ്ചിപ്പെണ്ണിന്റെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാര്‍ത്താ മൂല്യമുള്ളതാണ്. എത്തേണ്ടിടത്ത് എത്തേണ്ടുന്ന രീതിയില്‍ എത്തിയാല്‍ കേരള്‍സ്കോം സമാധാനം പറയേണ്ടി വരും. അത് എത്തേണ്ടുന്നിടത്ത് കൃത്യമായി എത്തിക്കാന്‍ നമ്മുക്ക് കഴിയണം.
വ്യവസ്ഥാപിതമായ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് മലയാളം ബ്ലോഗെഴുത്ത് കാര്‍ക്കില്ല. എങ്കില്‍ കൂടിയും മലയാള ബ്ലൊഗെഴുത്ത്കാരുടെ ഒരു അനൌപചാരിക സംഘടനയായി ബ്ലോഗ് അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ കേരളത്തില്‍ ബ്ലോഗെഴുത്ത് ഒരു ചര്‍ച്ചയാക്കാന്‍ കഴിഞ്ഞിട്ടുള്ള ബ്ലോഗ് അക്കാദമിയും ഇക്കാര്യത്തില്‍ അവര്‍ക്ക് നിര്‍വഹിക്കാനുള്ള കടമകള്‍ സ്വയം ഏറ്റെടുത്ത് ചെയ്യണം. ബ്ലോഗ് അക്കാദമി പത്ര സമ്മേളനം വിളിച്ച് പകര്‍പ്പവകാശ പ്രശ്നം മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണം.
ബ്ലോഗ് അക്കാദമിക്ക് മുന്നിട്ടിറങ്ങാന്‍ ഏതെങ്കിലും തരത്തിലുള്ള വൈമുഖ്യം ഉണ്ടെങ്കില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും നിയമ നടപടികളേയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനും വേണ്ടി ഒരു പൊതു സഭ ഉണ്ടാക്കിയെടുക്കണം. അറിയാവുന്നത് പരസ്പരം പറഞ്ഞും, ചെയ്യാവുന്നത് സ്വയം ഏറ്റെടുത്ത് ചെയ്തും ഈ വിഷയത്തിന്റെ ഗൌരവസ്വഭാവം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
കൊച്ചിയിലെ ഒരു വക്കീല്‍ സുഹൃത്തിനോട് ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് എങ്കിലും നിയമത്തിന്റെ വഴിയിലൂടെ ഒരു പുതിയ വിഷയവുമായി മുന്നോട്ട് പോകുന്നതിന്റെ സാംഗത്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമല്ല ഇത്. എല്ലാവരും അവരവര്‍ക്ക് ലഭ്യമായിട്ടുള്ള അറിവും പരിചയവും ഈ വിഷയത്തില്‍ ഉപയോഗപ്പെടുത്തണം. ആര് മുന്നില്‍ നില്‍ക്കണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നല്ലൊരു വക്കീലിനെ കാണുക. നാട്ടില്‍ തന്നെ അതിന് വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്യുക. പണമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലാ എങ്കില്‍ അതിനുള്ള മാര്‍ഗ്ഗവും നോക്കണം.
കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.ഏ. ബേബിക്കും കേരളാ പോലീസിന്റെ സൈബര്‍ സെല്ലിനും ഇതുവരെയുണ്ടായ എല്ലാ സംഗതികളും വെച്ച് കത്തെഴുതിയിട്ടുണ്ട്. നടപടി ഉണ്ടാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
നാട്ടിലുള്ള സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യമെടുക്കണം. നമ്മുടെ ഉദ്യമം കേരള്‍സിന്റെ ചെയ്തികള്‍ക്കെതിരേ മാത്രമല്ല. നാളെ ഉയര്‍ന്ന് വരാവുന്ന ഇതേ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം എതിരേയുള്ള പ്രതിരോധം കൂടിയാണ്. ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. പക്ഷേ അതിന് പരിമിതികളുണ്ട്. കൂട്ടായിട്ടാണെങ്കില്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് ഉറപ്പും തരുന്നു.
പ്രിയ സുഹൃത്തുക്കളെ,
ഒന്നും അവസാനിച്ചിട്ടില്ല. എല്ലാം തുടങ്ങേണ്ടിയിരിക്കുന്നു-കേരള്‍സ് ഡോട് കോം അവസാനിപ്പിച്ചിടത്ത് നിന്നും.
*************************
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള ചര്‍ച്ചകള്‍ താഴെ.
1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്
2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content
3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com
4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍
5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com
6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com
7. കണ്ണൂസിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോമിന്റെ മാപ്പ്
8. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.
9. COPY WRITE VOILATIONS എന്ന ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs
10. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html
11. അരവിന്ദിന്റെ ബ്ലോഗില്‍: Content theft by kerals.com
12. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com
13. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com
14. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com
15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com
16. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com
17. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...
18. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0
19. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ് ഡോട് കോം?
20. ഏവൂരാന്റെ ബ്ലൊഗില്‍:ജനയുഗം പത്രത്തില്‍ വന്നത്
21. ഏവൂരാന്റെ ബ്ലൊഗില്‍: മൌനത്തിനുള്ള വില
22. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍: I will never feel the same. I will never be the same.
23. പി.ആറിന്റെ ബ്ലോഗില്‍: ഞാനും ചേരുന്നു. I too join
24. വക്കാരിമഷ്ടയുടെ ബ്ലോഗില്‍:Protest against the copyright violations, threat, abuse, stalking etc of kerals.com
25. മയൂരയുടെ ബ്ലോഗില്‍: Blogger being stalked and harassed by kerals.com
26. തൊമ്മന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം-പിന്നിലാര്?
27. ഏവൂരാന്റെ ബ്ലൊഗില്‍: അതിക്രമത്തിനെ അപലപിക്കുന്നു
28. കുഞ്ഞന്റെ ബ്ലോഗില്‍: Protest against content theft | മോഷണത്തിനെതിരെ പ്രതിഷേധം.
29. സന്തോഷിന്റെ ബ്ലോഗില്‍: Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com
30. കേരളാ ഫാര്‍മറുടെ ബ്ലൊഗില്‍: എന്റെ പൂര്‍ണ്ണ പിന്തുണ കേരളാ ഡോട് കോമിനെതിരേ.
31. ആമ്പലിന്റെ ബ്ലോഗില്‍: kerals.com എനിക്ക് പറ്റിയതും, പ്രതിഷേധവും
32. തറവാടിയുടെ ബ്ലോഗില്‍: എന്റേയും കോപ്പിയടിച്ചു
33. കരീം മാഷിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം എന്ന കേടന്‍
34. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Stealing, Threat, Cyber Stalking, Abuse – What next Kerals.com ?
35. ചന്ദ്രശേഖരന് നായരുടെ ബ്ലോഗില്‍: ശിവകുമാറിനെതിരേ നടപടിയെടുക്കുക.
36. MASIJEEVI യുടെ ബ്ലോഗില്‍: Support to Inji pouring from Hindi Blogosphere as well
37. സാറയുടെ ബ്ലോഗില്‍: Inji I am with you...
38. DEBASHIS ന്റെ ബ്ലോഗില്‍: भारतः ब्लॉगचोरी और सीनाजोरी
39. നേഹാ വിശ്വനാഥന് പറയുന്നു.: India: Bullying a Blogger!
40. കമ്പ്ലൈന്‍സ് ബോര്‍ഡില്‍: copyright violation
41. സിറിള്‍ ഗുപ്ത പറയുന്നു: Kerals.Com - Fools promote stolen content, then they try to threaten a blogger.
42. അമൂമയുടെ ബ്ലോഗില്‍: Kopy Kerals
43. താഹീറബ്ദുവിന്റെ ബ്ലോഗില്‍: Content theft by Kerals.com
44. മയൂരയുടെ ബ്ലോഗില്‍: പോസ്റ്റും കട്ടു ബാനും ചെയ്തു
45. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)
46. PR@TZ പറയുന്നു: Plagisrists causing national unrest
47. DINU പറയുന്നു: Stealing, Threat, Abuse – against a blogger
48. ചന്ദ്രശേഖരന് നായര്‍ പറയുന്നു: फिर साहित्य की चोरी
49. രേവതിയുടെ ബ്ലോഗില്‍: Dealing with Goons - We are there with you Inji !
50. സപ്തവര്‍ണ്ണങ്ങളുടെ ബ്ലോഗില്‍: Kerals.com , Boologam (Malayalam Blogoshpere) and some issues!
51. ശേഖര്‍ പറയുന്നു: Clouds of Plagiarism
52. മെര്‍കുഷിയോ പറയുന്നു: എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല: ഇഞ്ചിപെണ്ണിനു വേണ്ടി ഒരു പോസ്റ്റ്
53. സപ്തവര്‍ണ്ണങ്ങള്‍ അവിനാശിനോട് ചോദിക്കുന്നു: Kerals.Com – Stop this!
54. ജയരാജന്റെ ബ്ലോഗില്‍: Protest against content theft and cyberstalking
55. നളന്‍സ് എഴുതുന്നു: Kerals.com turns out be mafialand
56. ഡാലിയുടെ ബ്ലോഗിലെ പ്രതിഷേധം: Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം
57. ഒണ്‍ സാലോയുടെ ബ്ലൊഗിലെ പ്രതിഷേധം: കരിവാരം - Black week
58. രാജ് നീട്ടിയത്തിന്റെ ബ്ലോഗിലെ പ്രതിഷേധം: The Colour is black

കോപ്പിയടി,
നിയമ നടപടി,
പ്രതിഷേധം,
ബ്ലോഗ് അക്കാദമി
Subscribe to:
Posts (Atom)