Wednesday, June 04, 2008

കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു!

കേരള്‍സ്‌കോമിന്റെ ചെയ്തികള്‍ക്കെതിരേയുള്ള പ്രതിഷേധം ഫലം കണ്ടു എന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കത്തക്ക തെറ്റായിരുന്നുവോ കേരള്‍സ്‌കോം ചെയ്തിരുന്നത്? അങ്ങിനെയാരെങ്കിലും ധരിച്ചിട്ടുണ്ട് എങ്കില്‍ അത് മുന്‍ കൂട്ടി കണ്ടവര്‍ കേരള്‍സ്‌കോം തന്നെയായിരിന്നു. അവര്‍ ഉദ്ദേശിച്ചിടത്ത് നാം നമ്മുടെ പ്രതിഷേധം കൊണ്ടു ചെന്ന് കെട്ടി എന്നതാണ് വസ്തുത.

അവര്‍ തിരക്കഥയെഴുതിയ വഴികളില്‍ കൂടി തന്നെയായിരുന്നു പ്രതിഷേധം മുന്നോട്ട് നീങ്ങിയത്. കൊള്ളയടി മുതല്‍ മലയാളം സര്‍വ്വീസ് അവസാനിപ്പിക്കുന്നത് വരെ എല്ലാം അവരുടെ ഡെസ്‌കില്‍ വിരിഞ്ഞ പദ്ധതികള്‍. ബൂലോഗത്തെ സാധുക്കള്‍ അവര്‍ക്ക് വേണ്ടി കത്തി വേഷം കെട്ടിയാടി. ഒടുവില്‍ അവര്‍ തിരശ്ശീലയിട്ടപ്പോള്‍ “എല്ലാം കോംപ്ലിമെന്‍സ്” ആയി എന്ന വഴുവഴുക്കന്‍ വളിപ്പോടെ നാം അടുത്ത “വെടിക്കെട്ടിന്” വേണ്ടി താല്‍ക്കാലികമായി പിരിഞ്ഞു-പതിവു പോലെ. അപ്പോള്‍ ആര്‍ത്ത് ചിരിച്ചത് കേരള്‍സ്‌കോമായിരുന്നു. അവര്‍ പിടിച്ച ചരടിന്റെ ഇങ്ങേതലയ്ക്കല്‍ നാം ബൂലോഗര്‍ കോമാളിയാട്ടം ആടുന്നത് കണ്ട് അവര്‍ ആര്‍ത്ത് ചിരിക്കുകയായിരുന്നു.

അവരുടെ ‍ ലക്ഷ്യം പബ്ലിസിറ്റി ആയിരുന്നു. അവര്‍ അത് ഒതുക്കത്തില്‍‍ നേടി. കേരള്‍സ്‌കോം മാങ്ങയാണോ മാങ്ങാണ്ടിയാണോ മഞ്ഞളാണോ എന്നറിയാതിരുന്ന ഞാനും നിങ്ങളും “ഇങ്ങാട്ട് കടക്കണ്ട” എന്ന ബോര്‍ഡും തൂക്കി അവര്‍ അങ്ങാട്ട് കടക്കാനുള്ള വാതില്‍ താഴിട്ട് പൂട്ടിയിട്ടും മതില്‍ ചാടി കടന്നും കേരള്‍സ്‌കോം സന്ദര്‍ശിച്ചു കൊണ്ടേയിരുന്നു. സൌഹൃദ സദസ്സുകളില്‍ കേരള്‍സ്‌കോം ചര്‍ച്ചയാക്കി. വായില്‍ നിന്നും ചെവികളിലേക്കും ചാറ്റ് ഫോറങ്ങളില്‍ നിന്നും സൌഹൃദ കണ്ണികളിലേക്കും കേരള്‍സ്‌കോം പടര്‍ന്ന് കയറി. അതായത് കേരള്‍സ്‌കോമിന് അണപൈ ചിലവില്ലാതെ നല്ലൊരു പരസ്യ വാരാഘോഷം നാം സംഘടിപ്പിച്ചു എന്ന് ചുരുക്കം.

തുടക്കം മുതല്‍ തന്നെ കേരള്‍സ്‌കോം ഈ പ്രശ്നം എങ്ങിനെ കൊണ്ടു പോകണം എന്ന് വ്യക്തമായും തീരുമാനിച്ചിരുന്നു. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ അവിടെ ഇല്ലാതെ വന്നത് യാദൃശ്ചികമല്ല. സൂര്യഗായത്രിയുടെ കറിവേപ്പിലയും യാഹൂവും തമ്മിലുണ്ടായ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് പരിചയം ഉള്ള ഇഞ്ചിപ്പെണ്ണ് ഈ പകര്‍പ്പവകാശ പ്രശ്നത്തിലും ഇടപെടുമെന്ന് കേരള്‍സിന് അറിയാമായിരുന്നു. അവരുടെ പോസ്റ്റുകള്‍ ഇല്ലാതെ അവര്‍ രംഗത്ത് വന്നാല്‍ “പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം” എന്ന രീതിയില്‍ അവരോട് പെരുമാറാമെന്നും പോസ്റ്റുകള്‍ കോപ്പി ചെയ്യപ്പെടാത്തൊരാളുടെ പ്രതിഷേധങ്ങളെ അതേ നിലയ്ക്ക് തന്നെ പ്രകോപിപ്പിച്ച് ഈ പ്രശ്നത്തെ കുറച്ച് ദിവസങ്ങളിലേക്ക് സജീവമായി നിലനിര്‍ത്താം എന്നും കേരള്‍സ് മുന്നേ കണ്ടു. അതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. പക്ഷേ മോഷണം നടത്തുന്നത് കണ്ട് വരുന്ന അയല്‍ വീട്ടുകാരനോട് “ഇത് തന്റെ വീടല്ലല്ലോ. ഞങ്ങള്‍ ഇവിടുന്ന് മോഷ്ടിക്കും. താന്‍ തന്റെ പാട് നോക്ക് പോട്..” എന്ന കേരള്‍സിന്റെ നിലലപാടും നഖശിഖാന്തം ചോദ്യം ചെയ്യപ്പെട്ടു. കളവ് കണ്ടു പിടിക്കപ്പെട്ടാല്‍ ആര്‍ക്കും നടപടികളുമായി മുന്നോട്ട് പോകാം എന്ന സാമാന്യ തത്വം മനസ്സിലാക്കാതെയാണ് കേരള്‍സ് പ്രവര്‍ത്തിക്കുന്നത് എന്നും ചിന്തിക്കേണ്ടുന്നതില്ല. പിന്നെന്താണ് പ്രശ്നം. എല്ലാ പ്രശ്നങ്ങളും ഏതാനും പോസ്റ്റുകളിലെ പ്രതിഷേധങ്ങളില്‍ അവസാനിച്ചത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

കേരള്‍സ്‌കോം അവരുടെ മലയാളം സര്‍വ്വീസ് അവസാനിപ്പിച്ചതില്‍ കാര്യമൊന്നുമില്ല. നേരത്തേയും അവിടെ മലയാളം സേവനങ്ങള്‍ തുലോം കുറവായിരുന്നു. പേരില്‍ അവസാനിക്കുന്നത് തന്നെയായിരുന്നു അവരുടെ മലയാള ബന്ധം. ബ്ലോഗുകളില്‍ നിന്നും മറ്റു വെബ് മാസികകളില്‍ നിന്നും വാരി കൂട്ടിയ രചനകളെ കൊണ്ട് ഒരു മലയാളം സര്‍വ്വീസ് തട്ടികൂട്ടിയെന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇല്ലാതിരുന്ന ഒരു സംഗതി അവസാനിപ്പിച്ചു എന്ന് പറയുന്നതിനെ വെള്ളം തൊടാതെ വിഴുങ്ങുന്നതിന് മുമ്പ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മലയാളം ബ്ലോഗെഴുതുന്നവരോട് അവര്‍ പ്രതികരിച്ച രീതി ആദ്യം മുതല്‍ വീണ്ടു വിലയിരുത്തേണ്ടുന്നതുണ്ട്. താഴെകാണിച്ചിരിക്കുന്ന ലിങ്കുകളിലൂടെ ഒന്നുകൂടി പോയി വരൂ. അപ്പോള്‍ മനസ്സിലാകും ഈ പ്രശ്നത്തില്‍ കേരള്‍സ് എത്രമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്ന്.

ഈ മെയില്‍ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും തല്ലുമെന്നും കൊല്ലുമെന്നും കോടതിയില്‍ കയറ്റുമെന്നും വീരവാദം മുഴക്കിയും കവല ചട്ടമ്പിത്തരങ്ങളെല്ലാം തരാതരം പ്രയോഗിച്ചതിനും അനുവാദമില്ലാതെ പോസ്റ്റുകള്‍ പൊക്കി അവരുടെ സൈറ്റില്‍ കേറ്റിയതിനും ഒക്കെ അവര്‍ സമാധാനം പറയണ്ടുന്നതായിട്ടുണ്ട്. മലയാളം സര്‍വ്വീസ് പൂട്ടികെട്ടിയത് കൊണ്ട് അവസാനിക്കൂന്നതല്ല അവര്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍.

ഒരു പത്രം നടത്തുക എന്നാല്‍ അതിന് അടിസ്ഥാന പരമായ പല നടപടി ക്രമങ്ങളും നിര്‍വഹിക്കേണ്ടുന്നതുണ്ട്. വെബ് പത്രമാകുമ്പോള്‍ അതൊന്നും വേണ്ടായെന്ന തോന്നല്‍ ഭാരതത്തിലും ലോകത്തില്‍ തന്നെയും ഉയര്‍ന്ന് വരുന്നത് നല്ലതിനല്ല. വാര്‍ത്തകള്‍ സ്കോറോളായി നീങ്ങുന്ന കേരള്‍സിനേയും പത്രമായി കാണേണ്ടുന്നതുണ്ട്. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരു പത്രത്തിന് നിരക്കുന്ന തരത്തിലാണോ? വ്യവസ്ഥാപിതമായ രീതിയില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണോ അവര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സിനിമകളുടെ വരെ നെറ്റ് എഡിഷന്‍ പബ്ലീഷ് ചെയ്ത് കാശുണ്ടാക്കിയതിന് നിയമകുരുക്കില്‍ പെട്ട ഒരു സംഘത്തിന്റെ പത്ര പ്രവര്‍ത്തനവും സംശയിക്കേണ്ടിയിരിക്കുന്നു. പോണ്‍ സൈറ്റും വ്യാജ സിഡീ വില്‍പ്പനയുമായി മുന്നോട്ട് നീങ്ങുന്ന കേരള്‍സിനെതിരേയുള്ള പ്രതിഷേധവും പ്രകടനവും ഭാരതത്തില്‍ വിവര സാങ്കേതിക രംഗത്ത് പുതിയ നിയമ നിര്‍മ്മാണം ഉണ്ടാക്കുന്ന തരത്തില്‍ വളര്‍ത്തി കൊണ്ട് വരുവാന്‍ നമ്മുക്ക് കഴിയണം.

വിവര സാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ ഭാരതത്തില്‍ ശൈശവാവസ്ഥയിലാണ്. കൂടുതല്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാകേണ്ടുന്നത് ഇന്നിന്റെ ആവശ്യവുമാണ്. അതിന് മുന്നിട്ടിറങ്ങേണ്ടുന്നത് ഇന്റര്‍ നെറ്റിന്റെ സൌകര്യങ്ങളെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് സ്വയം കരുതുന്ന നാം തന്നെയാണ്. വെബ്.2 മുന്നോട്ട് വെക്കുന്ന അനന്തമായ ആശയപ്രചാരണ സൌകര്യങ്ങള്‍ നാളെ നമ്മില്‍ നിന്നും തട്ടിപ്പറിക്കപ്പെടാതിരിക്കണമെങ്കില്‍ നാം ഇന്നേ ജാഗരൂകരായിരിക്കണം. കേരള്‍സ് ഒരു നിമിത്തം ആയി എന്ന് മാത്രം കരുതിയാല്‍ മതി.

വല്യമ്മായിക്കും, ഇഞ്ചിപ്പെണ്ണിനും,മയൂരക്കും,രാജ് നീട്ടിയത്തിനും, അനില്‍ശ്രീക്കും, സജിക്കും, കണ്ണൂസിനും, കാപ്പിലാനും ഒക്കെ കേരള്‍സ് അയച്ച മെയിലുകളും തൊണ്ടി മുതലായി നാം സൂക്ഷിച്ചിരിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും ഒക്കെ വെച്ച് നാം കേരള്‍സിനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകണം. കേരള്‍സില്‍ നിന്നും നഷ്ടപരിഹാരം എന്നതാ‍യിരിക്കരുത് നമ്മുടെ ലക്ഷ്യം. വിവരസാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ നമ്മുടെ നാട്ടിലും ശക്തമാക്കുവാന്‍ കേരള്‍സിനെതിരേയുള്ള നടപടികള്‍ കാരണമാകണം എന്നതായിരിക്കണം ആത്യന്തികമായി നാം ലക്ഷ്യം വെക്കേണ്ടുന്നത്. അതിന് ബൂലോഗം മുഴുവനും ഒരുമിച്ച് നില്‍ക്കണം. ബൂലോഗത്തിന് പുറത്തേക്കും നമ്മുക്ക് ഈ വിഷയം ചര്‍ച്ചയാക്കാന്‍ കഴിയണം. ഇഞ്ചിപ്പെണ്ണിന്റെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാര്‍ത്താ മൂല്യമുള്ളതാണ്. എത്തേണ്ടിടത്ത് എത്തേണ്ടുന്ന രീതിയില്‍ എത്തിയാല്‍ കേരള്‍സ്‌കോം സമാധാനം പറയേണ്ടി വരും. അത് എത്തേണ്ടുന്നിടത്ത് കൃത്യമായി എത്തിക്കാന്‍ നമ്മുക്ക് കഴിയണം.

വ്യവസ്ഥാപിതമായ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് മലയാളം ബ്ലോഗെഴുത്ത് കാര്‍ക്കില്ല. എങ്കില്‍ കൂടിയും മലയാള ബ്ലൊഗെഴുത്ത്കാരുടെ ഒരു അനൌപചാരിക സംഘടനയായി ബ്ലോഗ് അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ കേരളത്തില്‍ ബ്ലോഗെഴുത്ത് ഒരു ചര്‍ച്ചയാക്കാന്‍ കഴിഞ്ഞിട്ടുള്ള ബ്ലോഗ് അക്കാദമിയും ഇക്കാര്യത്തില്‍ അവര്‍ക്ക് നിര്‍വഹിക്കാനുള്ള കടമകള്‍ സ്വയം ഏറ്റെടുത്ത് ചെയ്യണം. ബ്ലോഗ് അക്കാദമി പത്ര സമ്മേളനം വിളിച്ച് പകര്‍പ്പവകാശ പ്രശ്നം മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണം.

ബ്ലോഗ് അക്കാദമിക്ക് മുന്നിട്ടിറങ്ങാന്‍ ഏതെങ്കിലും തരത്തിലുള്ള വൈമുഖ്യം ഉണ്ടെങ്കില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും നിയമ നടപടികളേയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനും വേണ്ടി ഒരു പൊതു സഭ ഉണ്ടാക്കിയെടുക്കണം. അറിയാവുന്നത് പരസ്പരം പറഞ്ഞും, ചെയ്യാവുന്നത് സ്വയം ഏറ്റെടുത്ത് ചെയ്തും ഈ വിഷയത്തിന്റെ ഗൌരവസ്വഭാവം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കൊച്ചിയിലെ ഒരു വക്കീല്‍ സുഹൃത്തിനോട് ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് എങ്കിലും നിയമത്തിന്റെ വഴിയിലൂടെ ഒരു പുതിയ വിഷയവുമായി മുന്നോട്ട് പോകുന്നതിന്റെ സാംഗത്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമല്ല ഇത്. എല്ലാവരും അവരവര്‍ക്ക് ലഭ്യമായിട്ടുള്ള അറിവും പരിചയവും ഈ വിഷയത്തില്‍ ഉപയോഗപ്പെടുത്തണം. ആര് മുന്നില്‍ നില്‍ക്കണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നല്ലൊരു വക്കീലിനെ കാണുക. നാട്ടില്‍ തന്നെ അതിന് വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്യുക. പണമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലാ എങ്കില്‍ അതിനുള്ള മാര്‍ഗ്ഗവും നോക്കണം.


കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.ഏ. ബേബിക്കും കേരളാ പോലീസിന്റെ സൈബര്‍ സെല്ലിനും ഇതുവരെയുണ്ടായ എല്ലാ സംഗതികളും വെച്ച് കത്തെഴുതിയിട്ടുണ്ട്. നടപടി ഉണ്ടാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
നാട്ടിലുള്ള സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യമെടുക്കണം. നമ്മുടെ ഉദ്യമം കേരള്‍സിന്റെ ചെയ്തികള്‍ക്കെതിരേ മാത്രമല്ല. നാളെ ഉയര്‍ന്ന് വരാവുന്ന ഇതേ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം എതിരേയുള്ള പ്രതിരോധം കൂടിയാണ്. ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. പക്ഷേ അതിന് പരിമിതികളുണ്ട്. കൂട്ടായിട്ടാണെങ്കില്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് ഉറപ്പും തരുന്നു.

പ്രിയ സുഹൃത്തുക്കളെ,
ഒന്നും അവസാനിച്ചിട്ടില്ല. എല്ലാം തുടങ്ങേണ്ടിയിരിക്കുന്നു-കേരള്‍സ് ഡോട് കോം അവസാനിപ്പിച്ചിടത്ത് നിന്നും.

*************************
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള ചര്‍ച്ചകള്‍ താഴെ.

1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍

2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content

3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com

4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍

5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com

6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com

7. കണ്ണൂസിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോമിന്റെ മാപ്പ്

8. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.

9. COPY WRITE VOILATIONS എന്ന ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs

10. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html

11. അരവിന്ദിന്റെ ബ്ലോഗില്‍: Content theft by kerals.com

12. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com

13. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com

14. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com

15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com

16. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com

17. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...

18. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0

19. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ് ഡോട് കോം? ‍

20. ഏവൂരാന്റെ ബ്ലൊഗില്‍:ജനയുഗം പത്രത്തില്‍ വന്നത്

21. ഏവൂരാന്റെ ബ്ലൊഗില്‍: മൌനത്തിനുള്ള വില

22. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍: I will never feel the same. I will never be the same.

23. പി.ആറിന്റെ ബ്ലോഗില്‍: ഞാനും ചേരുന്നു. I too join

24. വക്കാരിമഷ്ടയുടെ ബ്ലോഗില്‍:Protest against the copyright violations, threat, abuse, stalking etc of kerals.com

25. മയൂരയുടെ ബ്ലോഗില്‍: Blogger being stalked and harassed by kerals.com


26. തൊമ്മന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം-പിന്നിലാര്?

27. ഏവൂരാന്റെ ബ്ലൊഗില്‍: അതിക്രമത്തിനെ അപലപിക്കുന്നു

28. കുഞ്ഞന്റെ ബ്ലോഗില്‍: Protest against content theft | മോഷണത്തിനെതിരെ പ്രതിഷേധം.

29. സന്തോഷിന്റെ ബ്ലോഗില്‍: Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com

30. കേരളാ ഫാര്‍മറുടെ ബ്ലൊഗില്‍: എന്റെ പൂര്‍ണ്ണ പിന്തുണ കേരളാ ഡോട് കോമിനെതിരേ.

31. ആമ്പലിന്റെ ബ്ലോഗില്‍: kerals.com എനിക്ക് പറ്റിയതും, പ്രതിഷേധവും

32. തറവാടിയുടെ ബ്ലോഗില്‍: എന്റേയും കോപ്പിയടിച്ചു

33. കരീം മാഷിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം എന്ന കേടന്‍

34. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Stealing, Threat, Cyber Stalking, Abuse – What next Kerals.com ?

35. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗില്‍: ശിവകുമാറിനെതിരേ നടപടിയെടുക്കുക.

36. MASIJEEVI യുടെ ബ്ലോഗില്‍: Support to Inji pouring from Hindi Blogosphere as well

37. സാറയുടെ ബ്ലോഗില്‍: Inji I am with you...

38. DEBASHIS ന്റെ ബ്ലോഗില്‍: भारतः ब्लॉगचोरी और सीनाजोरी

39. നേഹാ വിശ്വനാഥന്‍ പറയുന്നു.: India: Bullying a Blogger!

40. കമ്പ്ലൈന്‍സ് ബോര്‍ഡില്‍: copyright violation

41. സിറിള്‍ ഗുപ്ത പറയുന്നു: Kerals.Com - Fools promote stolen content, then they try to threaten a blogger.

42. അമൂമയുടെ ബ്ലോഗില്‍: Kopy Kerals

43. താഹീറബ്ദുവിന്റെ ബ്ലോഗില്‍: Content theft by Kerals.com

44. മയൂരയുടെ ബ്ലോഗില്‍: പോസ്റ്റും കട്ടു ബാനും ചെയ്തു

45. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)

46. PR@TZ പറയുന്നു: Plagisrists causing national unrest

47. DINU പറയുന്നു: Stealing, Threat, Abuse – against a blogger

48. ചന്ദ്രശേഖരന്‍ നായര്‍ പറയുന്നു: फिर साहित्य की चोरी

49. രേവതിയുടെ ബ്ലോഗില്‍: Dealing with Goons - We are there with you Inji !

50. സപ്തവര്‍ണ്ണങ്ങളുടെ ബ്ലോഗില്‍: Kerals.com , Boologam (Malayalam Blogoshpere) and some issues!

51. ശേഖര്‍ പറയുന്നു: Clouds of Plagiarism

52. മെര്‍കുഷിയോ പറയുന്നു: എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല: ഇഞ്ചിപെണ്ണിനു വേണ്ടി ഒരു പോസ്റ്റ്

53. സപ്തവര്‍ണ്ണങ്ങള്‍ അവിനാശിനോട് ചോദിക്കുന്നു: Kerals.Com – Stop this!

54. ജയരാജന്റെ ബ്ലോഗില്‍: Protest against content theft and cyberstalking

55. നളന്‍സ് എഴുതുന്നു: Kerals.com turns out be mafialand

56. ഡാലിയുടെ ബ്ലോഗിലെ പ്രതിഷേധം: Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം

57. ഒണ്‍ സാലോയുടെ ബ്ലൊഗിലെ പ്രതിഷേധം: കരിവാരം - Black week

58. രാജ് നീട്ടിയത്തിന്റെ ബ്ലോഗിലെ പ്രതിഷേധം: The Colour is black

28 comments:

അഞ്ചല്‍ക്കാരന്‍ said...

കേരള്‍സ് ഡോട് കോമിനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകണം.

Haree said...

കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.ഏ. ബേബിക്കും കേരളാ പോലീസിന്റെ സൈബര്‍ സെല്ലിനും ഇതുവരെയുണ്ടായ എല്ലാ സംഗതികളും വെച്ച് കത്തെഴുതിയിട്ടുണ്ട്. - ഇവയുടെ ഒരു കോപ്പി എല്ലാ മാധ്യമങ്ങള്‍ക്കും കൂടി അയയ്ക്കാവുന്നതാണെന്നു തോന്നുന്നു.

ബ്ലോഗ് ഒരു നവമാധ്യമമായതിനാല്‍, ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായുള്ള അക്രമമായിത്തന്നെ കാണേണ്ടതുണ്ട്. ഇവിടെയുള്ള മാധ്യമസുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയില്ലേ?

കേരളാ ബ്ലോഗ് അക്കാദമിക്കു കീഴില്‍ ബ്ലോഗേഴ്സ് സംഘടിതരായുണ്ടെന്നിരിക്കെ, അവര്‍ക്കും ഇതില്‍ എന്തെങ്കിലും ചെയ്യാവുന്നതാ‍ണെന്നു തോന്നുന്നു.
--

നന്ദു said...

നല്ല നിർദ്ദേശം,
കേരള ബ്ലോഗ്ഗ് അക്കാഡമി രജിസ്ട്രേഷൻ ഉള്ള സംഘടനയെങ്കിൽ നിയമപരമായി ആ സംഘടനയ്ക്ക് ഇക്കാര്യത്തിൽ ഏറേ ചെയ്യാനാവും. ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൊരുതുന്നതിനെക്കാൾ കൂട്ടായി നിന്നാൽ ഫലം കാണാനാവും..

എന്റെയും ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടൂത്തുന്നു.

കുഞ്ഞന്‍ said...

വളരെ ശ്രദ്ധേയമായ കാര്യങ്ങള്‍..

ഞാന്‍ ആദ്യമേ സൂചിപ്പിച്ചിട്ടുണ്ട് ഇതിനു ഊണ്ടാവുന്ന സാമ്പത്തികമായ ചിലവിലേക്ക് എന്നാല്‍ കഴിയുന്ന തുക ഞാന്‍ തരാമെന്ന്..!

തിരുവനന്തപുരം ശില്പശാലയില്‍ ഇക്കാര്യം ചര്‍ച്ചചെയ്തൊ?

അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം..കാണാം ഇപ്പോള്‍ത്തന്നെ...

മുസ്തഫ|musthapha said...

“സൌഹൃദ സദസ്സുകളില്‍ കേരള്‍സ്‌കോം ചര്‍ച്ചയാക്കി. വായില്‍ നിന്നും ചെവികളിലേക്കും ചാറ്റ് ഫോറങ്ങളില്‍ നിന്നും സൌഹൃദ കണ്ണികളിലേക്കും കേരള്‍സ്‌കോം പടര്‍ന്ന് കയറി. അതായത് കേരള്‍സ്‌കോമിന് അണപൈ ചിലവില്ലാതെ നല്ലൊരു പരസ്യ വാരാഘോഷം നാം സംഘടിപ്പിച്ചു എന്ന് ചുരുക്കം“

അത് തന്നെയാണ് അവര്‍ ലക്ഷ്യമിട്ടതും. അങ്ങിനെയൊരു പദ്ധതി തയ്യാറാക്കുമ്പോള്‍ ബ്ലോഗേര്‍സ് എല്ലാം നഴ്സറി കുട്ടികള്‍ ആണെന്ന ഒരു മൂഢധാരണ അവര്‍ക്കുണ്ടായിക്കാണും - അത് തിരുത്തിയേ തീരൂ.

തീര്‍ച്ചയായും നിയമ നടപടികളുമായി മുന്നോട്ട് പോകണം.

krish | കൃഷ് said...

അതെ, നിർദ്ദേശങ്ങളോ‍ട് യോജിക്കുന്നു.

420 said...

കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.ഏ. ബേബിക്കും കേരളാ പോലീസിന്റെ സൈബര്‍ സെല്ലിനും ഇതുവരെയുണ്ടായ എല്ലാ സംഗതികളും വെച്ച് കത്തെഴുതിയിട്ടുണ്ട്. - ഇവയുടെ ഒരു കോപ്പി എല്ലാ മാധ്യമങ്ങള്‍ക്കും കൂടി അയയ്ക്കാവുന്നതാണെന്നു തോന്നുന്നു.___

ഹരീയുടെ നിര്‍ദേശത്തോടു
യോജിക്കുന്നു.
കത്തിന്റെ പകര്‍പ്പുകിട്ടിയാല്‍
വാര്‍ത്ത പ്രസിദ്ധീകരിക്കാം.

പ്രതിഷേധ പരിപാടികള്‍ക്ക്‌
സര്‍വ പിന്തുണയും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ എല്ലാം ശരിയാണ്.. താങ്കള്‍ പറഞ്ഞത് പോലെ ഒരു ബ്ലോഗര്‍എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതികള്‍ ഉണ്ട്..ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാന്‍ പറ്റില്ല.
ഈ ഭൂഗോളത്തിന്റെ പലകോണില്‍ നിന്നുമാണ് ബൂലോഗത്ത് പലരും ഒന്നിക്കുന്നത് ഒരു കഥയോ അല്ലെങ്കില്‍ ഒരു കവിതയോ എഴുതുകയും അത് പ്രൊത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ പലരും മനസ്സറിയാതെ എഴുതിപോകുന്നൂ. മറുനാട്ടില്‍ മലയാളിയെ സ്നേഹിക്കുകയും മലയാളത്തെ ബഹുമാനിക്കുകയും പിച്ചവെച്ച മലയാള മണ്ണിന്റെ ഓറ്മകള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന ഒരു കഥാകൃത്ത് ..അവനെ ഒരിക്കലും ഒരു കഥാതന്തുവില്‍ നിര്‍ത്താതെ അവന്റെ ജീവിതം തന്നെയല്ലെ അവന്‍ ഈ ബ്ലോഗുകളിലും പോസ്റ്റുകളിലും നിറയ്ക്കുന്നത്..ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കില്‍ അറിയാതെയെങ്കിലുംനാമെല്ലാം നമ്മുടെ മലയാളത്തെ ഇതിലൂടെ സ്നേഹിക്കുന്നില്ലെ ഇതൊക്കെ ഒരു സൈറ്റില്‍ അവന്റെ അനുവാധം ഇല്ലാതെ പകര്‍ത്തുകയും അത് ചോദിക്കാന്‍ ചെന്നതിനു ഭീഷണിപ്പെടുത്തുകയും ചെയ്ത കേരള്‍സിനെ ഞാന്‍ ശക്തമായി നിഷേധിക്കുന്നൂ...
അതോടോപ്പം ഈ കൂട്ടായ്മയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നൂ.
നമ്മള്‍ ഈ പ്രതിഷേധം ഒരു പ്പോസ്റ്റുകളില്‍ നിറയ്ക്കുമെന്ന് കേരള്‍സ് ഇതിനകം മനസ്സിലാക്കിയിരിക്കുന്നു അതുകൊണ്ട് തന്നെ ഈ എന്നെയടക്കം അവര്‍ പലരേയും ഭീഷണിപ്പെടുത്തിയിട്ടും ഉണ്ട്.

Sapna Anu B.George said...

keral.com നോടുള്ള കടുത്ത പ്രതിഷേദവും, ബ്ലൊഗ് ഗ്രൂപ്പിനോടുള്ള എല്ലാ കടപ്പാടും സപ്പോര്‍ട്ടും ഇവിടെ ചേര്‍ക്കുന്നു. ഇതിനിടെ, ഇഞ്ചിയോടുള്ള വലിയ ബഹുമാനവും കടപ്പാടും പ്രത്ര്യേകം എടുത്തു പറയട്ടെ.ബ്ലോഗ് സംഭന്ധമായ ഏതു കാര്യത്തിലും ഇഞ്ചിപ്പെണ്ണു കാണിക്കുന്ന ആത്മാര്‍ഥ പ്രശംസനീയം ആണ്‍്. ബ്ലൊഗരെല്ലാം ഒന്നാണ്‍് എന്ന് ലോകം ഒന്നു കാണട്ടെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇഞ്ചീ.... ദേ ഇപ്പോഴാ ഇയാള്‍ടെ പോസ്റ്റ് ലിങ്ക് കണ്ടത് ഹെന്റമ്മൊ..ഇവന്മാര്‍ക്കിത് എന്നാത്തിന്റെ കേടാ‍...
നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കിട്ടേണ്ടത് കിട്ടേണ്ട സമയത് കിട്ടേണ്ടത് പോലെ കിട്ടിക്കാണില്ല അതിന്റെ കേടാ...
ബൂലോഗത്തെ ഒരു പ്രശ്നം വന്നപ്പോള്‍ ഇത്രയധികം അത് പ്രോത്സാഹിപ്പിക്കുകയും അതിനെതിരെ നിയമനടപടികള്‍
പറഞ്ഞുതരുകയും ചെയ്ത ഇഞ്ചിക്ക് പ്രത്യേകം അഭിനന്ദനം.ലക്ഷം ലക്ഷം പിന്നാലെ.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്റെയും ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടൂത്തുന്നു.
തീര്‍ച്ചയായും നിയമ നടപടികളുമായി മുന്നോട്ട് പോകണം.

സാല്‍ജോҐsaljo said...

ഇഞ്ചിപ്പെണ്ണിന്റെ മലയാളത്തിലും,ഇംഗ്ലീഷിലുമുള്ള രണ്ടുപോസ്റ്റിലും ഇതിനെതിരെ പ്രതികരിച്ചിരുന്നു. എങ്കിലും ഇതും അനിവാര്യമാണ്.

ആരെന്തു ചെയ്യുന്നു എന്ന് ഇതുവരെ പറഞ്ഞുകേട്ടില്ല. പല രാജ്യങ്ങളിലുള്ള എല്ലാവര്‍ക്കും ചേര്‍ന്ന് ഒരു പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ പറ്റിയ ഒരു കോടതിയും നിലവിലില്ല. അതാതു രാജ്യത്തുകേസ് കൊടുക്കാമെന്ന് വച്ചാല്‍ ഇന്ത്യയൊഴിച്ച് ഒരു രാജ്യവുമായും ഇക്കാര്യത്തില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. എത്തിസലാത്തിന് ഒറ്റുകൊടുക്കാമെന്ന് വച്ചാല്‍ അതിനുതക്ക പോണ്‍ കണ്ടന്റ് ഒന്നും ഇല്ല താനും!സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും അറിയില്ല.

ഇതില്‍ ചെയ്യാന്‍ കഴിയുന്നത്, കോപ്പിയടിക്കപ്പെട്ടവര്‍ കേസ് കൊടുക്കുക എന്നുള്ളതാണ്. ഇതിനുവേണ്ട സത്വര നടപടികള്‍ ആരെങ്കിലും എടുത്തോ? ഇല്ല എങ്കില്‍ ഇനിയും വൈകരുത്. ആരു പോവും എന്നതൊരു പ്രശ്നമാണ്.

ഓണ്‍ലൈന്‍ പോയി നാറ്റിക്കാന്‍ പറ്റുമെങ്കില്‍ ഇതാ. http://www.complaintsboard.com/ ഇവിടെ ഒരെണ്ണം ഇട്ടോ. ഒരെണ്ണം ഞാന്‍ ഇട്ടിട്ടുണ്ട്.

ഹരീ, കുഞ്ഞാ : ബ്ലോഗ് അക്കാഡമിയുടെ അമ്മയുടെ കാര്യമാണ് കുഞ്ഞന്‍ പറഞ്ഞതെങ്കില്‍ ആ അമ്മയെ തല്ലുന്നതില്‍ പക്ഷാഭേദം എനിക്കുമുണ്ട് ;)

മലയാളിയുടെ ജീനിനടിപ്പെടുപോയ മുന്നണികളും സംഘടനയും ഒരു നേതൃത്വവും അതിലൊരു രാഷ്ട്രീയവുമാണെങ്കില്‍ അതിന്റെ പിന്നില്‍ കൊടിപിടിക്കാന്‍ സത്യമായും ബുദ്ധിമുട്ടുണ്ട്.

വേറെന്ത് എന്നത് ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു.

Anonymous said...

legal action urappayum edukkanam. ennaal aavunna sahayangalokke pratheekshikkam.

തറവാടി said...

വല്യമ്മായിടെ കോപ്പിയടിച്ച പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ അതായിരുന്നെന്ന് തോന്നുന്നു , മാറ്റിയില്ലെങ്കില്‍ നിയമ നടപടിയെടുക്കും എന്ന് പറഞ്ഞപ്പോള്‍ , ഗുണ്ടാ ശൈലിയില്‍ കാണാം എന്നുപറഞ്ഞവരാണവര്‍.

' you will pay for it ' എന്ന് ഞങ്ങള്‍ മറുപടിയും അയച്ച ഒപ്പം തന്നെ സെല്ലില്‍ പരാതി കൊടുത്തു അഡ്വ്‌ക്കറ്റുമായി സംസാരിക്കുകയും ചെയ്തു. പിറ്റേന്ന് മലയാളം മൊത്തത്തില്‍ അവിടേനിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അതവിടെ അവസാനിച്ചു. ഇതിപ്പോ ഇഞ്ചിയുടെ അനുഭവവും എല്ലാം കൂടി നോക്കുമ്പൊള്‍ തലമെ മാറിയിരിക്കുന്നു.

ആശംസകളും , വാഗ്ധാനങ്ങളും മാത്രം ഇവിടെ പ്രവര്‍‌ത്തിക്കുമോ എന്നത് ചിന്തിക്കേണ്ടി ഇരിക്കുന്നു. മിക്കവരുടേയും മെയില്‍ അഡ്ഡ്രസ്സുകള്‍ അറിയുന്ന സ്ഥിതിക്ക് രഹസ്യ സ്വഭാവമുള്ളത് അങ്ങിനെ കൈമാറുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.

Unknown said...

എല്ലാപിന്തുണയും.

CHANTHU said...

അണ്ണാറകണ്ണന്‌ തന്നാലായത്‌.
(ഞാനും പിന്തുണക്കുന്നു)

Inji Pennu said...

The points you have written here are very valid. This is a scenario where finally blogs have the opportunity to take part in the social arena and get rid of the tag of "virtual" community.

Now blogs are doing the same reports what newspapers are doing.

We bloggers now are contributing to the society and warning other innocent victims who might use their websites for matrimonial or buy and shopping. This is a public awareness issue.

These are the other websites the same Anashwara group is running. On parallel to all these, they are running a lot of porn sites. These people might be quite dangerous to the society.

http://www.keralamatchmaker.com/
http://www.freekeralamatrimonial.com/
http://www.tamilclassified.com/
http://www.houseofcathay.com/
http://www.Imagemasala.com
http://www.Imageoptika.com
http://www.Malayalampadam.com
http://www.chithrageetham.com

chithrakaran ചിത്രകാരന്‍ said...

കേരള ബ്ലോഗ് അക്കാദമിയെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചത് വളരെ നല്ല കാര്യം. പക്ഷേ, അതൊരു സംഘടനയല്ല. ബ്ലോഗ് മലയാളം പ്രചരിപ്പിക്കാനുള്ള ആശയം മാത്രമാണ്.സംഘടനയായി രൂപം മാറ്റണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും,അതില്‍ തീരുമാനങ്ങളെടുത്തിട്ടില്ല.

ചിത്രകരനു വ്യക്തിപരമായി പറയാനുള്ളത് ഇത്തരം മോഷണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ബ്ലോഗ് കണ്ടന്റ് മോഷണത്തിനെതിരെയുള്ള മൂന്നോ നാലോ പേര്‍ മാത്രമടങ്ങിയ ഓരോ സെല്ലുകള്‍ കൊച്ചിയിലും,തിരുവനന്തപുരത്തും പരസ്പ്പര പരിചയമുള്ളവര്‍ ചേര്‍ന്നു രൂപികരിക്കുക എന്നതാണ്. (ആ സെല്ലുമായി നിലവില്‍ ബ്ലോഗ് അക്കാദമിയുടെ സക്രിയ പ്രവര്‍ത്തകരായ ഒരാളെ ആവശ്യമെങ്കില്‍ ബന്ധപ്പെടുത്തുകയുമാകാം.)ഈ സെല്ലുകള്‍ തിരുവനന്തപുരത്തും, കൊച്ചിയിലും നിയമ നടപടികള്‍ കൈക്കൊള്ളുകയായിരിക്കും ഭംഗി. ഈ സെല്ലുകള്‍ക്ക് പണം കൈകാര്യം ചെയ്യേണ്ടി വരും എന്നതിനാല്‍ സംഘടനാരൂപം ആവശ്യമാകും.
ഇതല്ലെങ്കില്‍ തിരുവനന്തപുരത്തോ,കൊച്ചിയിലോ ഉള്ള ഓരോ വ്യക്തികള്‍ മുന്നിട്ടിറങ്ങുന്നതും പ്രായോഗികമാകും.
ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതും ഫോണില്‍ ബന്ധപ്പെടുന്നതാണ് ഉചിതം.(ബ്ലോഗിലും,മെയിലിലും എല്ലാവരും എല്ലായിപ്പോഴും എത്തിപ്പെടണമെന്നില്ല.)

ഗുരുജി said...

നിർദ്ദേശങ്ങളോ‍ട് യോജിക്കുന്നു.
എല്ലാ വിധ പിന്തുണയുമുണ്ട്...താമസിച്ചാണു കണ്ടത്.

ഏറനാടന്‍ said...

ഈ പ്രക്ഷോഭത്തിന് എന്റെ പിന്തുണയും പ്രഖ്യാപിക്കുന്നു. ചില തിരക്കുകളില്പെട്ടതിനാല്‍ എനിക്ക് സഹബ്ലോഗുസുഹൃത്തുക്കള്‍ ചെയ്തതുപോലെ സ്ക്രീന്‍ഷോട്ട് വെച്ച് പ്രൂഫ് പോസ്റ്റിടാന്‍ കഴിഞ്ഞില്ല. മലയാളം സെക്ഷന്‍ കേരള്‍സ് അടച്ചുപൂട്ടുകയും ചെയ്തപ്പോള്‍ ഒന്നാശ്വസിച്ചതായിരുന്നു. പക്ഷെ മഴത്തുള്ളിയായിട്ട് മോഷണത്തുള്ളീകള്‍ ഇറ്റിറ്റുവീഴുന്നതും കൂടി കേട്ടപ്പോള്‍ സത്യായിട്ടും ഇനി ഒരു വരിപോയിട്ട് ഒരു വാക്ക് പോലും ബ്ലോഗില്‍ പോസ്റ്റിടാന്‍ മനസ്സ് അനുവദിക്കുന്നില്ല. അതാണിപ്പോള്‍ എന്റെ സ്ഥിതി... ഞാന്‍ ശക്തിയുക്തം ഈ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

കൊച്ചുത്രേസ്യ said...

valid points...എല്ലാ പിന്തുണയും

keralafarmer said...

അഞ്ചല്‍ക്കാരാ ഒരെണ്ണം വിട്ടുപോയി. അത് ഇതാ

അഞ്ചല്‍ക്കാരന്‍ said...

ചന്ദ്രേട്ടാ,
നന്ദി.
ഹിന്ദിയില്‍ വേറെ ഏതെങ്കിലും പോസ്റ്റ് വന്നിട്ടുണ്ടോ ഈ വിഷയവുമായി ബന്ധപ്പെട്ട്?
ഉണ്ടെങ്കില്‍ ലിങ്ക് തരാന്‍ ശ്രമിക്കണേ.

Agn! Sharman said...

Dear Ajay Bakshi,

Thank you for the call.

I have been taught to be more polite with impolite people.

Imagine if you had started the conversation in a more professional and polite manner, it could have salved our time and solved my purpose of writing to you.

Instead you gave me the job of cooling you down and then tell you what is bothering me.

One thing is for sure, you cannot be running behind every blogger and beat him/her up. In my email I have been as much polite as I can be. The way I was brought up by my parents did not allow me to reply in the same tone as you did...

I was only trying to findout if this was a genuine case.

Shiva or Selva are the people who are the first interface to your company to an outsider like me.

Don’t you think its their responsibility to be polite and show the outsider that you are a professionally run company and not a group of goondas. They loose their selfrespect as well loose the respect of the public towards your company as a whole, with such irresponsible replies.

I know you guys are busy with much better work to do. Then why waste time on Inji pennu and other bloggers.

Give one solid polite reply to everyone and be done.

Only after I spoke to you I understood your situation. It will be same for everyone else.

Trust me... Its not worth giving such impolite replies. Look athe most recent reply from Kerals.com to me... Its so impolite and comes no-where near a genuine professional setup or for that matter the guy who wrote it seems like someone brought-up in a highly un-civilized and indecent family.

Please do not reply in this regards anymore, it will only drag our conversation.

Lets stay friends and do call me for any help you need from back in India. I will be reachable 24/7 for you.

-----------------

Dear Inji Pennu,

I would say do not delete the details you already published, but rather tell the blogger community that Anashwara group did feel the impact of the unity of the blogger community.

I also feel, when a small organisation suddenly grows big, it is not necessary that the people involved at the lower level will grow-up too. I am strictly talking about people like Shiva, Selva others who wrote kiddish emails to you. They did not bother about the implications of reply to such general enquiries from the Media.

My father is a very well-known senior Journalist and most of our family friends are journalist with leading newspapers and magazines around the world. It would not take much time for me to blow up the whole thing and spoil their reputation. But is it really worth punishing the people on top. They too must have had dreams to grow the company with their hard and smart work. And I think its really not worth to punish and spoil their dreams because of some IDIOT who recently got employed or partnered behaved like a wild monkey gone mad.

Thank you all

-Sharman (agni)
Sharman's Cab Company
mailboxat agnisharman.com
+91 97104 122 34


-----Original Message-----
From: Kerals.com Support [mailto:supportat kerals.com]
Sent: Monday, June 09, 2008 1:37 AM
To: SimplyMalayalees.Com
Subject: RE: Reply


Ok, You just wait for a call from me.. Are you trying to scare..? Just get the hell out you stupid..

--- simplymalayaleeat gmail.com wrote:

From: "SimplyMalayalees.Com" simplymalayaleeat gmail.com
To: supportat kerals.com
Cc: "'sreenivasan pk'" pksreenivasanat gmail.com, ahilaat ndtv.com, suddenlyinjiat gmail.com, shukria50at yahoo.com, avinashkottarakaraat yahoo.com
Subject: RE: Reply
Date: Sun, 8 Jun 2008 23:01:25 +0530

Yes! I do have a problem.

May I know if you have a office in Chennai.

Would like to meet your operations in charge at Chennai personally.

Thank you
-Sharman (agni)
Sharman's Cab Company
mailboxat agnisharman.com
+91 97104 122 34


-----Original Message-----
From: Kerals.com Support [mailto:supportat kerals.com]
Sent: Sunday, June 08, 2008 10:15 PM
To: simplymalayaleeat gmail.com
Subject: Reply


Do you have any problems for that..? If yes, stay away.. We do what ever we want and it's none of your business...

Stay away from the site...

Best Regards
Selva Kumar

എതിരന്‍ കതിരവന്‍ said...

ഇഞ്ചിപ്പെണ്ണിന്റെ മാത്രമല്ല, യു. എസ്-ല്‍ നിന്നും രാജേഷ വര്‍മ്മയുടേയോ ഉമേഷിന്റേയോ എന്റേയൊ മോഷ്ടിച്ചിട്ടില്ല. അമേരിക്കക്കാരെ വിട്ടേയ്ക്കാമെന്നു കരുതിയോ അവര്‍?

അനാഗതശ്മശ്രു said...

പോസ്റ്റ് ഇപ്പൊഴാ കണ്ടതു...

നിര്‍ ദേശങ്ങളോടു യോജിക്കുന്നു..

ഒരു ബലമായ സം ശയം
ഈ കേരള്‍ .കോമില്‍ ഏതോ അനോണി ബ്ളോഗര്‍ ഇരിക്കുന്നില്ലേ എന്നു..
മിക്ക ബ്ളോഗര്‍ മാരെയും ശ്രദ്ധിക്കുന്ന
ഒരു മലീഷ്യസ്....മലേഷ്യനല്ല..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബൂലോഗരോട്.....
ഈ പോസ്റ്റും കമന്റുകളും ഇങ്ങനെ ബ്ലോഗുകളില്‍ മാത്രം ചുരുങ്ങരുത്..
മീഡിയവഴി കേരള്‍സിന്റെ നീചമായ പ്രവൃത്തികള്‍ ജനങ്ങളെ അറിയിക്കാന്‍ വഴിയൊന്നും ഇല്ലെ..? അതിനു പറ്റിയ ആരും നമ്മുടെ ബൂലോഗത്ത് ഇല്ലെ..?
അതൊ അതിനാര്‍ക്കും ചങ്കുറപ്പില്ലെ..? മീഡിയയുമായി ബന്ധമുള്ള എത്ര എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട് ഇത്രയും തെളിവുകള്‍ നമ്മുടെ മുന്നില്‍ കണ്ണിലെ കൃഷ്ണമണിപോലെ കാണുമ്പോള്‍ എന്തുകൊണ്ട് ആരും മിണ്ടുന്നില്ല.. എല്ലാവര്‍ക്കും ഇതുപോലെ ഇന്റെര്‍നെറ്റും ബ്ലോഗും കാണണമെന്നുണ്ടോ..? അതുകൊണ്ട് ഒരു മീഡിയയുടെ സഹായം തേടുകയൊ അല്ലെങ്കില്‍ അതുമായി ബന്ധപ്പെടുത്താന്‍ ഈ ബ്ലോഗുകള്‍ക്ക് കഴിയുകയോ ചയ്താലെങ്കിലും ഈ ചെയ്തികളെ വിളിച്ചത്ത് കൊണ്ട് വരണം.ജനങ്ങള്‍ അറിയട്ടെ...എന്താ എല്ലാവര്‍ക്കും മൌനം.. ബ്ലോഗില്‍ കരിദിനമാക്കിയതുകൊണ്ടോ അല്ലെങ്കില്‍ പിന്തുണ നല്‍കിയതുകൊണ്ടോ ഈ പ്രവര്‍ത്തികള്‍ അവസാനിക്കുമൊ..? ഇന്ന് ഇഞ്ചിയോട് കാണിച്ചതുപോളെ നാളെ നമ്മുക്കോരുത്തര്‍ക്കും ഇത് സംഭവിക്കും.. ഈ എനിക്ക് ഇത്ര ഭീഷണികള്‍ വന്നൂ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല ഇനിയും വന്നുകൂടായ്കയില്ലല്ലൊ ഇങ്ങനെ മൌനം പാലിക്കാതെ പ്രതികരിക്കൂ സ്നേഹിതരേ

Customer Support said...

Today, there are a number of sites available on the internet which provides the entire customer support related assistance and business contact numbers , but most of the time numbers provided are not working or not in services anymore. So, the site owner should update its database regularly so that customer experience does not get affected.