Friday, June 06, 2008
മഴത്തുള്ളിക്കിലുക്കമേ വിട.
കേരള് സ്കോമിന്റെ പിന്നിലാര് എന്ന ചോദ്യത്തിനുത്തരം തേടിയവര്‍ മഴത്തുള്ളി ഡോട് കോം എന്ന വെബ് സൈറ്റില്‍ കേരള് സ്കോമിന്റെ വേരുകള്‍ കണ്ടെത്തിയത് യാദൃശ്ചികമായിരുന്നു. മഴത്തുള്ളീ ഡോട് കോമിന്റെ സ്പെയിസ് സ്പോണ്സര് ചെയ്തിരിക്കുന്നത് കേരള് സ്കോമാണ്. കേരള് സ്കോമിന്റെ ഉടമസ്ഥന് എന്ന് സംശയിക്കുന്ന അവിനാശ് കൊട്ടാരക്കരയ്ക്ക് മഴത്തുള്ളീ ഡോട് കോം നന്ദി രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. (ചുകപ്പ് കോളം ശ്രദ്ധിക്കൂ.)
മഴത്തുള്ളീ ഡോട് കോമിന്റെ സഹോദര സ്ഥാപനമാണ് നാമേവരും ഇപ്പോള്‍ അംഗമായിരിക്കുന്ന മഴത്തുള്ളിക്കിലുക്കം എന്ന സംശയം ജനിക്കുന്നത് ഇങ്ങിനെയാണ്. നേരെ മഴത്തുള്ളി ഡോട് കോംലേക്ക് പോവുക. “MANSOOR IKKAS PAGE" എന്നിടത്ത് ഞെക്കുക. നാം എത്തിച്ചേരുന്നത് മധുര നൊമ്പരങ്ങള്‍ എന്ന നമ്മുടെ സ്വന്തം കാള്‍മീ ഹലോ മന്‍സൂറിന്റെ ബ്ലോഗില്‍. അവിടെ മഴത്തുള്ളി കിലുക്കത്തിലേക്ക് ലിങ്ക് കാണാം. ആ ലിങ്കിന്റെ മുകളില്‍ മഴത്തുള്ളീ ഡോട് കോമിലേക്കും ലിങ്കു പോകുന്നുണ്ട്. മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ അഡ്മിന് മാരില്‍ ഒരാള്‍ നമ്മുടെ മന്‍സൂറും ആണ്. അതായത് മഴത്തുള്ളികിലുക്കവും മഴത്തുള്ളീ ഡോട് കോമും എവിടെയോ പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്നു. മഴത്തുള്ളീ ഡോട് കോം എന്ന വെബ് സൈറ്റ് നേരിട്ട് തന്നെ കേരള് സ്കോമുമായും ബന്ധപ്പെടുന്നു.
മാത്രമല്ല മഴത്തുള്ളീ ഡോട് കോമില് തറവാടിയുടേതും ദേവസേനയുടേയും ആലപ്പുഴക്കാരന്റേയും തുടങ്ങി പലരുടേയും രചനകളും കാണാം .ഇതില്‍ തറവാടിയുടെ പോസ്റ്റ് അദ്ദേഹത്തിന്റെ അനുവാദം കൂടാതെയാണ് മഴത്തുള്ളീ ഡോട് കോം എടുത്തിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ എന്റെയും കോപ്പിയടിച്ചു എന്ന പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. മറ്റുള്ളവരുടെ നിചസ്തിതി അറിയണമെങ്കില്‍ അവരവര്‍ തന്നെ പറയണം
അറിഞ്ഞിടത്തോളം പ്രയാസിയും മന്‍സൂറും മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥരാണ്. മറ്റാരൊക്കെ ഉണ്ടെന്ന് അറിയുകയും ഇല്ല. മന്‍സൂറും പ്രയാസിയും നമ്മുക്കിടയില്‍ തന്നെയുള്ളവരാണ്. അതുകൊണ്ട് തന്നെ അറിഞ്ഞു കൊണ്ട് കേരള്‍സ് കോമിന് അവര്‍ ചൂട്ടു പിടിച്ചിട്ടുണ്ടാകും എന്ന് കരുതുന്നില്ല. പക്ഷേ കേരള്‍സ് കോമിന്റെ സൌജന്യത്തില്‍ പ്രവര്‍ത്തിക്കുന്ന മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളികിലുക്കവും തമ്മിലുള്ള ബന്ധം എന്ത് എന്ന് വ്യക്തമാക്കപ്പെടുന്നത് വരെ മഴത്തുള്ളിക്കിലുക്കവും സംശയത്തിന്റെ മുനയില്‍ തന്നെ. തന്നിമിത്തം ആ ഗ്രൂപ്പ് ബ്ലോഗിലെ അംഗത്വം പരോക്ഷമായി കേരള് സ്കോമിനെ അംഗീകരിക്കുന്നതു പോലെയാകും എന്നുള്ളത് കൊണ്ട് തല്ക്കാലം മഴത്തുള്ളിക്കിലുക്കത്തിലുള്ള എന്റെ അംഗത്വം ഇതിനാല്‍ പിന്‍വലിക്കുന്നു. എന്റെ ഒരു പോസ്റ്റായിരുന്നു അവിടെയുണ്ടായിരുന്നത് അതും ഞാന്‍ തിരിച്ചെടുക്കുന്നു.
മഴത്തുള്ളിക്കിലുക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ മന്‍സൂറും പ്രയാസിയും ബാധ്യസ്ഥരാണ്. അവരല്ലാത ആരൊക്കെയാണ് ആ ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥാവകാശം കൈയാളുന്നത് എന്നും അറിയേണ്ടുന്നതുണ്ട്. മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളിക്കിലുക്കവും തമ്മിലുള്ള ബന്ധവും ഇവര്‍ വിശദീകരിക്കേണ്ടുന്നതായി വന്നിരിക്കുന്നു.
പ്രയാസിയുടേയും മന്‍സൂറിന്റേയും പേരുകള്‍ ഈ വിഷയത്തില്‍ വലിച്ചിഴയ്ക്കപ്പെടേണ്ടി വന്നതില്‍ ഖേദിക്കുന്നു.
Subscribe to:
Post Comments (Atom)
20 comments:
പ്രയാസിയുടേയും മന്‍സൂറിന്റേയും പേരുകള്‍ ഈ വിഷയത്തില്‍ വലിച്ചിഴയ്ക്കപ്പെടേണ്ടി വന്നതില്‍ ഖേദിക്കുന്നു.
tracking
കൂടുതൽ വിശദമായ അന്വേഷണം അനിവാര്യമാണ്.
ഞാനും എന്റെ വഴിയിൽ തുടരുന്നു.
മഴത്തുള്ളീ ഡോട് കോമിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങിനെയൊരു സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
This Account Has Been Suspended
Please contact the billing department as soon as possible to renew the account.
അവരും ഐ.പി. ബാന്‍ ചെയ്തു തുടങ്ങിയോ?
Tracking...
പ്രിയപ്പെട്ട അഞ്ചല്‍ക്കാര..
മറ്റൊരു ബ്ലോഗ്ഗര്‍ ഫോണിലൂടെ അറിയിച്ചപ്പോഴണ് എന്റെ പേരില്‍ ഇങ്ങിനെ ഒരു പ്രശ്നം ഇവിടെ ചര്‍ച്ച ചെയ്യുന്നത് അറിയാന്‍ കഴിഞ്ഞത്.
ബ്ലോഗ്ഗില്‍ വരുന്നതിന് മുന്‍പ്പ് ഞാന്‍ സ്ഥിരമായി വിസിറ്റ് ചെയ്യുന്ന ഒരു വെബ് പേജാണ് മഴത്തുള്ളി ...അതിലേക്ക് ഞാന്‍ എന്റെ ചിത്രങ്ങളും അയച്ചു കൊടുക്കാറുണ്ട്. അതു പോലെ തന്നെ നമ്മുടെ പ്രയാസിയും,മറ്റൊരു ബ്ലോഗ്ഗറായ ഷംസുവും ചിത്രങ്ങള്‍ അയക്കാറുണ്ട്. കൂടുതല്‍ ചിത്രങ്ങളും,കമാന്റുകളും ഇടുന്നവരെ അവരുടെ പേജില്‍ നന്ദി പറഞ്ഞു കൊണ്ട് പേരിടാറുണ്ട്.
അല്ലാതെ എനിക്കോ,പ്രയാസിക്കോ മഴത്തുള്ളി.കോമുമായിട്ടോ,കേരള്‍സുമായിട്ടോ യാതൊരു ബന്ധവുമില്ല.
മഴത്തുള്ളി കിലുക്കത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരുടെ കവിതകളും,രചനകളുമാണ് ഇടറുള്ളത് അതും ബ്ലോഗ്ഗര്‍മാരുടെ അനുവാദത്തോടെയാണ് ചെയ്യാറുള്ളത്.
ഒരു നല്ല മലയാളം വെബ്സൈറ്റ് എന്നതു കൊണ്ട് അതിന്റെ ലിങ്ക് ഞാന്‍ എന്റെ ബ്ലോഗ്ഗിലും , ഓര്‍കൂട്ടിലുമൊക്കെ കൊടുത്തിട്ടുണ്ട്.
എന്റെ ബ്ലോഗ്ഗിന്റെ ലിങ്ക് അവരുടെ കമന്റ്റില്‍ ഇടറുള്ളത് അവര്‍ കണ്ടിട്ടാണ് എന്റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക് അവര്‍ കൊടുത്തിരിക്കുന്നത്.
അല്ലാതെ മഴതുള്ളിയുമായോ,കേരള്‍സുമായോ മറ്റ് യാതൊരു ബന്ധവും എനിക്കോ,പ്രയാസിക്കോ ഇല്ല എന്ന് ബൂലോകത്തെ അറിയിച്ചു കൊള്ളട്ടെ.
മഴത്തുള്ളികിലുക്കമെന്നത് ഞാന്‍ ഉണ്ടാക്കിയ ബ്ലോഗ്ഗാണ്. അതില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ബൂലോകത്തുള്ള എന്റെ സ്നേഹിതരാണ്.
അത് എല്ലാവര്ക്കും അറിയുന്ന കര്യവുമാണ്.
അല്ലെങ്ങില്‍ മഴത്തുള്ളി പോലെ എനിക്കും ഒരു സൈറ്റ് ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ.
ഒരു നല്ല മലയാളംസൈറ്റ് എന്ന രീതിയില്‍ മാത്രമാണ് ഞാന്‍ മഴത്തുള്ളിയുടെ ലിങ്ക് എന്റെ ബ്ലോഗ്ഗില്‍ കൊടുത്തിരിക്കുന്നത് അതിന് ബദലായി എന്റെ ബ്ലോഗ്ഗിന്റെ ലിങ്ക് അവിടെ കൊടുത്തിരിക്കുന്നു.
അല്ലാതെ ഈ പറഞ്ഞ സൈറ്റുകളുമായി ഒരു ആക്ടീവ് വ്യുവര്‍ എന്നതില്‍ കവിഞ്ഞ യാതൊരു ബന്ധവും എനിക്കില്ല എന്ന് സത്യസന്ധതയോടെ ബൂലോകത്തുള്ള എല്ലാവരെയും അറിയിക്കുന്നു.
സത്യാവസ്ഥ അറിയാന്‍ അഞ്ചല്ക്കാരന് ഇങ്ങിനെ ഒരു പോസ്റ്റിട്ടതില്‍ സന്തോഷം, അറിയേണ്ട കര്യങ്ങള്‍ ചോദിച്ചു അറിയുക തന്നെ വേണം.
അല്ലെങ്കില്‍ സത്യം അറിയാതെ പോവും.
അവധിയിലായതു കൊണ്ടാണ് ഞാന്‍ ബ്ലോഗ്ഗില്‍ സജീവമല്ലാത്തത്.ഒരു മാസം കഴിഞ്ഞാല്‍ നിങ്ങളിലൊരുവനായി ഞാനും ബൂലോകത്ത് ഉണ്ടാവും.
പ്രയാസിയുമായി ബന്ധപ്പെട്ടാലും കര്യങ്ങള്‍ അറിയാന്‍ കഴിയും.
ഇനി എല്ലാം ബൂലോകത്തിന്റെ തീരുമാനങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നു.
എല്ലാവര്ക്കും നന്മകള് നേരുന്നു
my mobile number 0091 - 9846451415
മന്‍സൂറേ,
മറുപടിക്ക് നന്ദി. മഴത്തുള്ളിക്കിലുക്കം കേരള് സ്കോമിന് ചൂട്ട് പിടിച്ചു എന്ന് കരുതുന്നില്ല. പക്ഷേ മഴത്തുള്ളീ ഡോട് കോം ചൂട്ടു പിടിച്ചിട്ടുണ്ട്. അതിന് തെളിവാണ് കേരള് സ്കോം മഴത്തുള്ളീ ഡോട് കോം അടച്ചു പൂട്ടിയത്. മഴത്തുള്ളീ ഡോട് കോമിലും തറവാടിയുടേയും ദേവസേനയുടേയും അടക്കം പലരുടേയും രചനകള്‍ കാണാം. ഇതില്‍ തറവാടിയുടേത് അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെ എടുത്തതാണ് എന്ന് അറിയിച്ചിട്ടും ഉണ്ട്. ദേവസേനയുടേത് എങ്ങിനെയാണെന്ന് അവര്‍ അറിയിച്ചിട്ടില്ല.
താങ്കളുടെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതില്‍ ഒരിക്കല്‍ കൂടി ക്ഷമാപണം.
പക്ഷേ നേരിട്ട് അറിയുന്ന വ്യക്തികള്‍ നടത്തുന്ന ഗ്രൂപ്പ് ബ്ലോഗുകളിലൊഴികെ ഒരു ഗ്രൂപ്പ് ബ്ലോഗിലും അംഗമാകരുത് എന്ന തീരുമാനം എടുക്കാന്‍ ഈ സംഭവം എനിക്ക് കാരണമായി.
പ്രിയ അഞചല്ക്കാര...
സത്യത്തില്‍ ഇത്തരമൊരു പ്രശ്നം ഉണ്ടവുമെന്ന് നമ്മല് പ്രതീക്ഷിക്കുന്നില്ലല്ലോ.
ഒരു വെബ് പേജില്‍ നമ്മുടെ രചനകള്‍ വരുന്നതില്‍ സന്തോഷമല്ലേ നമ്മുക്കുണ്ടാവുക. അതു മാത്രമേ എനിക്കും ഇതിലുള്ളു. അല്ലാതെ കേരല്സിലോ,മഴതുള്ളി.കോമിലോ ഞാന്‍ ഒരു മെംബര്‍ പോലുമല്ല.
ഈ കര്യങ്ങള്‍ ഇന്നലെ ഏറനാടനുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു.
ഇന്നു നിങ്ങളുടെ പോസ്റ്റ് കണ്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായത്.
പിന്നെ ആര്‍ക്ക് വേണമെങ്കിലും കേസ് കൊടുക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ. കാരണം തെറ്റ് ചെയ്യത്തവന് ഭയം എന്തിനാ..അല്ലേ
എന്റെ ഈമെയിലില്‍ കാണം ഞാന്‍ മഴതുള്ളി.കോമിന് അയച്ചു കൊടുത്ത എന്റെ രചനകള്‍.
3,4 ഉം ബ്ലോഗ്ഗുകള്‍ ഇവിടെ എനിക്കുമുണ്ട്....അതിലൊന്നും ഞാന്‍ ആരെയും അനുകരിച്ചതായി കണ്ടിട്ടുണ്ടോ..ഉണ്ടാവില്ല....
സത്യവസ്ഥ നിങ്ങളെ അറിയിക്കാന്‍ കഴിഞ്ഞതില്‍ മനസ്സിനൊരു സുഖം.
എടുത്ത് ചാട്ടം ആപത്ത് എന്ന് നിങ്ങളോടൊപ്പം ഞാനും മനസ്സിലാക്കുന്നു.
മഴത്തുള്ളി എന്ന സൈറ്റ് പലരും സന്ദര്‍ശിക്കുന്ന സൈറ്റ് തന്നെയാണ് അതില്‍ ഒരു സംശയവുമില്ല. പക്ഷേ അതിനോടുള്ള അമിത ഇഷ്ടം എന്റെ പേരില്‍ ഇങ്ങിനെ ഒരു ദുഷ്പ്രചാരത്തിന് കാരണമായി...
ഒരു പുതിയ വെബ്സൈറ്റായ കൂട്ടത്തിലും ഞാന്‍ ജോയിന്‍ ചെയ്യ്തിട്ടുണ്ട് ഇനി കുറച്ചു കഴിഞ്ഞ് അതുമൊരു പുലിവാലാവുമോ...കാത്തിരുന്നു കാണാം
അഞ്ചല്‍ക്കാരനും സത്യവസ്ഥ അറിയാന്‍ എന്റെ മറുപടിക്കായ് ക്ഷമയോടെ കാത്തിരുന്നു എല്ലാ ബൂലോക സ്നേഹിതര്‍ക്കും നന്ദി.
നിലംബൂര് ചന്തകുന്നിലെ ഒരു കഫേയില്‍ നിന്നും നിങ്ങളുടെ സ്വന്തം കാല്‍മീ ഹലോ
നന്മകള് നേരുന്നു
മന്‍സൂര്‍ . നിലംബൂര്
മഴത്തുള്ളിക്കിലുക്കവും മഴത്തുള്ളി.കോമും കേരള്‍സ്.കോമും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും ലിങ്കിലൂടെ കണക്റ്റ് ആയിക്കിടക്കുന്നതുകൊണ്ട് ഞാനും എന്റെ മെമ്പര്‍ഷിപ്പ് മഴത്തുള്ളിക്കിലുക്കം ബ്ലോഗില്‍ നിന്നും പിന്‍വലിച്ചു എന്ന് അറിയിക്കുന്നു. അതില്‍ ഇട്ടിരുന്ന എന്റെ ഒരു പോസ്റ്റ് ഞാന്‍ തിരിച്ചെടുത്തു.
മന്‍സൂര്‍ സന്ദര്‍ഭം മനസ്സിലാക്കും എന്നുകരുതുന്നു. കേരള്‍സ്.കോം, മഴത്തുള്ളി.കോം എന്നിവര്‍ പെരുങ്കള്ളന്സ് തന്നെ. ഇപ്പോഴും ഈ നിമിഷവും മഴത്തുള്ളിക്കിലുക്കം ബ്ലോഗില്‍ അവരുടെ ലിങ്ക് എന്തിനിട്ടിരിക്കുന്നു എന്നു മനസ്സിലാവുന്നില്ല! സോ ഐ മൈസെല്‍ഫ് വിത്ഡ്രോ മൈ മെമ്പര്‍ഷിപ്പ് ഡിയര്‍ മന്‍സൂര്‍...
അപ്പം സംഗതി തരികിടയായിരുന്നല്ലേ? ഇപ്പഴെങ്കിലും അറിഞ്ഞല്ലോ എന്റെ പപ്പനാവാ. ഇനി അക്കിടി പറ്റാതെ നോക്കണേ!!!!!!!!
ഏറനാടന്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
മഴത്തുള്ളികിലുക്കത്തില്‍ എവിടെയാണ് മഴത്തുള്ളി.കോമുമായും,കേരള്സുമായും ലിങ്ക് കിടക്കുന്നത്...??
മഴത്തുള്ളികിലുക്കം എന്ന ബ്ലോഗ്ഗില്‍ ഒരിടത്തും മഴതുള്ളി.കോമിന്റെയോ,കേരള്‍സ്.കോമിന്റെയോ ലിങ്ക് കൊടുത്തിട്ടില്ല എന്ന് അറിയിക്കട്ടെ.
എന്റെ പ്രോഫൈലിലാണ് മൈ വെബ് പേജ് എന്ന സ്ഥലത്ത് മഴതുള്ളി.കോം എന്ന് കൊടുത്തിരിക്കുന്നത്. അതു പോലെ മധുരനൊബരങ്ങള് എന്ന ബ്ലോഗ്ഗിലും കൊടുത്തിട്ടുണ്ട്. അതാണ് പ്രശ്നമെങ്കില്‍ ബൂലോകത്തെ അറിയിച്ചു കൊണ്ട് അതു ഒഴിവാക്കാനും ഞാന്‍ തയ്യാര്‍.
ആവേശം നല്ലത് തന്നെ പക്ഷേ കര്യങ്ങള്‍ ശരിക്കും മനസ്സിലാക്കി ചെയ്യുന്നതല്ലേ അതിന്റെ ശരി.
നന്മകള് നേരുന്നു
മന്‍സൂര്‍,നിലംബൂര്
Anjalkara...
thankallude post vayichu..
Mansoorinte marrupadi kandallo..
Blogil varunnathinu munpu mazhathully.comil workukal ayachu kodukumayirunnu.. Swonthamayi blog thudangiyathode aa paripadi nirthi..
Mazhathullikilukam Mansoor enna blogarrude swonthamaannu, orikal avana avasanipikan poya athine njanum sahayathrikanum kooiyannu thirike kondu vannath. Anjalsinu karyangal manasilayikannumennu vishowasikunnu. Mazhathullikilukathinu oru websitumayum bandhamilla.. aarudeyum workukal avide moshtichu ittittumilla.. pinne pokunnavar onnu manasilakannam.. boolokath parapanniyanalla oru koottayma lakshyamaki njangal thudangiyathannath. ellavarum sathyam manasilakumennu karuthunnu.
മഴത്തുള്ളി ഡോട്ട് കോമില് വളരെ മുന്‍പ് എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച രണ്ടു കഥകള്‍ എന്റെ അനുവാദം കൂടാതെ പ്രസിദ്ധീരിച്ചതായി മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ കാണുകയുണ്ടായി. അന്നേ ദിവസം അതു ചൂണ്ടിക്കാണിച്ച് ഒരു മെയിലും അതിന്റെ അഡ്മിനു അയച്ചിരുന്നു, ഇതുവരേക്കും അവരില്‍ നിന്നു ഒരു മറുപടിയും ലഭിച്ചിട്ടുമില്ല
മന്‍സൂര്‍,
തുളസിയുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് മഴത്തുള്ളി.കോം നു അയച്ച കൊടൂത്തത് മന്സൂറ് ആണോ ?
tracking
for comments
പ്രയാസി,
സാനിദ്ധ്യം അറിയിച്ചതില്‍ സന്തോഷം. മഴത്തുള്ളീ ഡോട് കോം കേരള്‍സിന്റെ സഹോദര സ്ഥാപനമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞെന്ന് താങ്കള്‍ സമ്മതിക്കുമല്ലോ? അല്ലെങ്കില്‍ കേരള്‍സിന്റെ വളര്ത്തവകാശക്കാരനായ അവിനാശ് കൊട്ടാരക്കര പാരീസില്‍/ഡെന്മാര്ക്കില്/ചിക്കാഗോയില്‍/ശ്രീനഗറില്‍ ഇരുന്ന് കര്ട്ടന് വലിക്കുമ്പോള്‍ നിന്നു പോകുന്നതായിരിക്കരുതല്ലോ മഴത്തുള്ളീ ഡോട് കോമിന്റെ മലയാളം സേവനങ്ങള്‍. അതുകൊണ്ട് തന്നെ മഴത്തുള്ളീ ഡോട് കോം എതിര്‍ക്കപ്പെടേണ്ട പ്രസ്ഥാനമാണ്.
കേരള്‍സ് ഡോട് കോമിനെതിരേയുള്ള പരാതി ഇപ്പോള്‍ പകര്‍പ്പവകാശ ലംഘനം മാത്രമല്ല. അതിനൊക്കെയും അപ്പുറം വേറൊരു തലത്തിലേക്ക് കേരള് സ്കോം പ്രശ്നം എത്തിച്ചേര്‍ന്നിരിക്കുന്നു. അവരേയും അവരുടെ പ്രസ്ഥാനത്തേയും അവരുമായി ബന്ധമുള്ളവരേയും നഖശിഖാന്തം എതിര്‍ക്കേണ്ടുന്നത് മലയാള ബ്ലോഗെഴുതുന്നവരില്‍ ഒരാളെന്ന നിലയില്‍ എന്റേയും കൂടി കടമയാണെന്ന് ഞാന്‍ കരുതുന്നു.
പ്രയാസിയും മന്‍സൂറും തെറ്റുകാരായിരിക്കില്ല. അല്ല തെറ്റുകാരല്ല തന്നെ. പക്ഷേ നിങ്ങളുടെ മഴത്തുള്ളീ ഡോട് കോം ബന്ധം നിങ്ങളുടെ നിലപാടുകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്. അത് സ്വയം തിരിച്ചറിയുക.
പിന്നെ മഴത്തുള്ളിക്കിലുക്കത്തില്‍ തുടരണ്ട എന്ന് തീരുമാനിച്ചത് പൊതുവേ ഇന്നി നേരിട്ട് വ്യക്തിപരമായ പരിചയവും നേരിട്ട് അറിയുകയും ചെയ്യുന്നവര്‍ ഉണ്ടാക്കുന്ന ഗ്രൂപ്പ് ബ്ലോഗുകളിലൊഴികേ മറ്റു ഗ്രൂപ്പ് ബ്ലോഗുകളില്‍ അംഗത്വം വേണ്ട എന്ന നിലപാടെടുത്തതു കൊണ്ടാണ്. ആ നിലപാടിലേക്ക് എന്നെ നയിച്ചത് മഴത്തുള്ളീ ഡോട് കോം ആണെന്ന് മാത്രം.
മഴത്തുള്ളിക്കിലുക്കത്തില്‍ താങ്കളും അംഗമല്ലേ? മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളിക്കിലുക്കവും തമ്മില്‍ ബന്ധമില്ലേ? ആരാണ് മഴത്തുള്ളിക്കിലുക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍? താങ്കളുടെ പേര് എങ്ങിനെ മഴത്തുള്ളിക്കിലുക്കത്തില്‍ വന്നു? തുടങ്ങിയ ചോദ്യങ്ങള്‍ എന്റെ മെയില്‍ ബോക്സില്‍ വന്നു തുടങ്ങിയപ്പോഴാണ് ഗ്രുപ്പ് ബ്ലോഗില്‍ ചേരുന്നതിന്റെ ദൂരവ്യാപകമായ ദോഷം ഞാന്‍ മനസ്സിലാക്കിയത്.
ബൂലോഗാക്ലബ്ബിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. പക്ഷേ അത് തുടങ്ങിയവരില്‍ ചിലര്‍ എനിക്ക് നേരിട്ട് അറിയാവുന്നവരാണ്. അവര്‍ക്ക് ഇപ്പോള്‍ അഡ്മിന് പദവി ഇല്ലാ എന്നത് വസ്തുതയും. അവരുടെ അഡ്മിന് പദവി തിരിച്ച് കിട്ടും എന്ന വിശ്വാസം കൊണ്ടു നടക്കുന്നതു കൊണ്ടും ബൂലോഗത്ത് വന്ന കാലം മുതല്‍ തറവാടായി ബൂലോഗാക്ലബ്ബിനെ കണ്ടു എന്നുള്ളതു കൊണ്ടുമാണ് അവിടെനിന്നും പിരിയാത്തത്. വ്യവസ്ഥാപിതമായ രീതിയില്‍ ആ ക്ലബ്ബ് പുനഃസംഘടിപ്പിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പ്രത്യാകിച്ചും മലയാളം ബ്ലോഗെഴുത്ത് കാര്‍ക്ക് ഒരു പൊതു വേദി ഉണ്ടാകേണ്ടുന്നതിന്റെ ആവശ്യകത എക്കാലത്തേക്കാളും ഉയര്‍ന്ന് നില്ക്കുന്ന ഈ അവസരത്തില്‍.
അതുകൊണ്ട് മഴത്തുള്ളിക്കിലുക്കത്തില്‍ നിന്നും ഞാന്‍ പിരിയുന്നതിനെ ഞാന്‍ അംഗമായിരുന്ന ഒരു ഗ്രൂപ്പ് ബ്ലോഗില്‍ നിന്നും പിരിയുന്നു എന്നേ അര്ത്ഥമാക്കേണ്ടുന്നതുള്ളു.
ഭാവുകങ്ങള്‍!
ആനന്ദ് സദാശിവന്...
തങ്കല് പറയുന്ന തുളസി ആരാണെന്ന് എനിക്കറിയില്ല.
എന്റെതല്ലാത്ത ഒരു രചനയും ഞാന്‍ ആര്‍ക്കും അയച്ചു കൊടുക്കാറില്ല.
പിന്നെ മഴത്തുള്ളിയിലേക്ക് ഞാന്‍ എന്റെ രചനകള്‍ അയച്ചതിന്റെയും, അവരുമായി മെയിലില്‍ സംസാരിച്ചതിന്റെയുമെല്ലാം കോപ്പി ബ്ലോഗ്ഗിലെ അഞ്ചല്‍ക്കാരനും , തറവാടിക്കും , മറ്റ് ബ്ലോഗ്ഗേര്‍സ്സിനും ഫോര്‍വേര്‍ഡ് ചെയ്യ്തിട്ടുണ്ട്.
ഇനി അവര്‍ പോസ്റ്റിലൂടെ പറയട്ടെ ഞാന്‍ തെറ്റ്ക്കാരനാണോ എന്ന് അല്ലെങ്കില്‍ നടപടികള്‍ ഞാനും തുടങ്ങും.
പിന്നെ മഴത്തുള്ളികിലുക്കത്തിനോട് ആര് എങ്ങിനെയൊക്കെ പ്രതികരിച്ചാലും , എന്നില്‍ വിശ്വാസമുള്ളവര്‍ അവിടെ തുടരുമെന്നതില്‍ ഒരു സംശയവുമില്ല.
എല്ലാരും ഒരു കാര്യമെന്തെയ് മറന്നത്.
മഴത്തുള്ളികിലുക്കത്തില്‍ മഴതുള്ളി.കോമിന്റെ യാതൊരു ലിങ്കുമില്ലെന്ന് എന്ത ആരും മിണ്ടാത്തത്..??
മഴത്തുള്ളി കിലുക്കത്തില്‍ ബ്ലോഗ്ഗര്മാരുടെയല്ലാത്ത ഒരു ലിങ്കും കാണില്ല.
നന്മകള് നേരുന്നു
മന്‍സൂര്‍.നിലംബൂര്
കേരള്‍സിന്റെ ശിവകുമാര്‍ ഇഞ്ചിപ്പെണ്ണിനെ അധിക്ഷേപിച്ചു തുടങ്ങിയ injipennu.com പൂട്ടിക്കെട്ടിയിരിക്കുന്നു...!
അഞ്ചല്‍ മാഷേ...
ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ നില നിര്‍ത്തുന്നതു തന്നെയാണ് നല്ലത് എന്നാണ് എനിയ്ക്കും തോന്നുന്നത്.
കാരണം, നമ്മള് ബൂലോകര്‍ക്കിടയില്‍ മന:പൂര്‍വ്വം അല്ലെങ്കിലും ഉണ്ടായ ഒരു പ്രശ്നം (തെറ്റിദ്ധാരണ) എത്രയും വേഗം എങ്ങനെ ഭംഗിയായി കൈകാര്യം ചെയ്തു എന്നതിനൊരു തെളിവാണ് ഈ പോസ്റ്റ്.
ശരിയായ രീതിയില്‍ ബൂലോകരുടെ മുഴുവന്‍ സംശയങ്ങളും അവതരിപ്പിച്ച താങ്കളും അതിന് മുഴുവന്‍ വേണ്ട രീതിയില്‍ മതിയായ തെളിവുകളോടെ പ്രതികരിച്ച മന്‍സൂര്‍ ഭായ്യും അഭിനന്ദനം അര്‍ഹിയ്ക്കുന്നു. (കാരണം മറ്റൊരു രീതിയില്‍ ആയിരുന്നെങ്കില്‍ ബൂലോകത്തിനു മറ്റൊരു ചീത്തപ്പേരു കൂടി വരുമായിരുന്നു)
Post a Comment