“ഭാരത ദരിദ്രവാസികളേ നിങ്ങള്‍ പഷ്ണി കിടക്കൂ...ഞങ്ങള്‍ക്ക് തിന്നു കുടിച്ച് ആര്‍മ്മാദിക്കാനായി!”
പറയുന്നത് ലോകത്തിലേ ഏറ്റവും പരിഷ്കൃതസമൂഹമെന്ന് സ്വയം ഊറ്റം കൊള്ളുന്ന അമേരിക്കയുടെ ഭരണത്തലവന്‍. അസ്സഹിഷ്ണുതയുടെ ആള്‍രൂപമാണ് താനെന്ന് അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജ്ജ് ബുഷിന്റേതായി ഇപ്പോള്‍ വന്ന പ്രസ്ഥാവന ഭാരതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം ഭക്ഷണം കഴിച്ചു തുടങ്ങിയതിനെതിരേയാണ്. ലോക ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം ഭാരതത്തിലെ ദാരിദ്ര്യപേക്കോലങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് കഞ്ഞികുടിച്ചു തുടങ്ങിയതാണെന്നാണീ വിദ്വാന്റെ കണ്ടെത്തല്‍.
“ഞങ്ങളുടെ എണ്ണ എങ്ങിനെ നിങ്ങളുടെ ഭൂമിക്കടിയില്‍ വന്നൂ.....”
ഇതായിരുന്നു കുറച്ച് കാലമായി ജോര്‍ജ്ജ് ബുഷിന്റെ പ്രശ്നം. ആ പ്രശ്ന പരിഹാരത്തിനായി എണ്ണയുല്പാദന രാജ്യങ്ങളിലേക്കുള്ള തേരോട്ടം ഇറാക്കില്‍ തട്ടി നിന്നും പോയി. ഇറാനെ തൊടാനാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഉശ്ശിര് പോരാ താനും. നാലും മൂന്നും ഏഴ് താടിക്കാരായ അല്‍ഖായിദാക്കാരെ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വേട്ടയാടാന്‍ തുടങ്ങിയിട്ടും അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ഉളിപ്പില്ലാത്ത പ്രസ്ഥാവനക്ക് പിന്നാലെ ഭാരത ദാരിദ്ര്യത്തിന്റെ മേലേ കുതിരകേറാനാണ് അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നത്.
ലോകത്ത് ഭക്ഷ്യ പ്രതിസന്ധിയുണ്ടോ? ഭക്ഷ്യ പ്രതിസന്ധിയെന്നാല്‍ പണംകൊടുത്താലും ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇന്ന് പണം കൊടുത്താല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അതായത് ഭക്ഷ്യപ്രതിസന്ധിയല്ല ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നം, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവാണ്.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമെന്താണ്? ഭാരതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം കഞ്ഞികുടിച്ചു തുടങ്ങിയതോ? അങ്ങിനെയൊരു വിലയിരുത്തലിന് ജോര്‍ജ്ജ് ബുഷും കൊണ്ടാലിസാ റൈസും മുതിര്‍ന്നത് ഏത് സ്റ്റാറ്റിക്സിന്റെ അടിസ്ഥാനത്തിലാണ്? ഭാരതത്തില്‍ നിന്നും അധിക ധാന്യശേഖരം അമേരിക്കയിലെ സാധാരണക്കാരെ തീറ്റിപ്പോറ്റുന്നു എന്നൊന്നും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. കുറേ കൊഞ്ചും തവളയും കുരുമുളകും കയറ്റി അയക്കുന്നുണ്ട് എന്നത് വാസ്തവം. പക്ഷേ മുട്ടവിറ്റ് കപ്പ വാങ്ങിക്കഴിക്കുന്ന ഭാരതീയന്റെ ഭക്ഷ്യസംസ്കാരത്തിലെങ്ങും കൊഞ്ച് തവള കുരുമുളക് തുടങ്ങിയവ കടന്നുവന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. പിന്നെ എങ്ങിനെ ഭാരതം ദാരിദ്ര്യത്തെ അതിജീവിക്കുന്നത് അമേരിക്കയിലെ അല്ലെങ്കില്‍ ലോകത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും?
അപ്പോള്‍ അതല്ല വസ്തുത. ലോകത്തിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനക്ക് കാരണം എണ്ണവിലയിലുണ്ടായ അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയാണ്. ബാരലിന് നൂറ്റിപ്പതിനേഴ് ഡോളറില്‍ വിപണനം നടക്കുന്ന എണ്ണ ലോകത്ത് ഉണ്ടാക്കുന്ന പ്രതിസന്ധി തുല്യതയില്ലാത്തതാണ്. എണ്ണവില എന്തുകൊണ്ടിങ്ങനെ കുത്തനേ കയറുന്നു? ഉല്‍പ്പാദനം കുറച്ചിട്ടില്ലാ എന്നും ഉപഭോഗത്തിന് ആനുപാതികമായി തന്നെ ഉല്‍പ്പാദനം നടത്തുന്നുണ്ട് എന്നും എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ സാക്ഷ്യപത്രം വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. ഉല്‍പ്പാദനം കൂട്ടിയതു കൊണ്ടും എണ്ണയുടെ വിലകുറയുകയില്ലാ എന്നാണ് ഒപെക് രാജ്യങ്ങള്‍ ആ പ്രസ്ഥാവനയിലൂടെ സമര്‍ത്ഥിച്ചത്. അപ്പോള്‍ പിന്നെ എണ്ണ വില കൂടാനുള്ള കാരണം?
മധ്യേഷ്യയിലെ അനിശ്ചിതാവസ്ഥയാണ് ഇപ്പോള്‍ എണ്ണവില കുത്തനെ കയറി നില്‍ക്കാന്‍ കാരണമാകുന്നത്. ഇറാക്കിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ല. അതിനോടൊപ്പം ഇറാനെ ഇപ്പോള്‍ കയറി പിടിക്കും എന്ന അമേരിക്കയുടെ ഭീഷണിയും കൂടിയാകുമ്പോള്‍ നാളെ എന്തും സംഭവിക്കും എന്ന സ്ഥിതി. അതു കൊണ്ട് തന്നെ അവധി വ്യാപാരത്തില്‍ എണ്ണ വിലകൂടി തന്നെ നില്‍ക്കുന്നു.
ഇല്ലാത്ത ആണവായുധം തേടി അമേരിക്ക ഏതു നിമിഷവും ഇറാനിലേക്ക് ഇരച്ച് കയറും, അത് മിക്കവാറും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടാകും എന്ന് വിപണി ധരിച്ച് വെച്ചിരിക്കുന്നു. നാളെ ഇറാനില്‍ ഉണ്ടാകാവുന്ന ഏത് അമേരിക്കന്‍ നടപടിയും എണ്ണയുല്പാദനം തകിടം മറിക്കും. അത് മുന്‍ കൂട്ടി കാണുന്ന വിപണി എണ്ണവില ഉയര്‍ത്തി തന്നെ നിര്‍ത്തുന്നു. അതായത് എണ്ണവില ഇങ്ങിനെ ആകാശം മുട്ടേ നില്‍ക്കുന്നതിന് കാരണം അടിക്കടി ഇറാനേ അക്രമിക്കുമെന്ന് ആണയിടുന്ന അമേരിക്ക തന്നെ. എണ്ണവില ഉയരുന്നതിന്ന് ആനുപാതികമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വിലകൂടുന്നു. ചുരുക്കത്തില്‍ എണ്ണവിലകൂടുന്നതിന് പ്രത്യക്ഷമായി തന്നെ കാരണക്കാരായ അമേരിക്ക തന്നെയാണ് ലോകത്ത് ഭക്ഷ്യോല്പന്നങ്ങളുടെ വിലകയറ്റത്തിനും കാരണം.
സ്വന്തം തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാതെ ലോക ജനതയെ അപ്പാടെ തങ്ങളുടെ ജനതക്കെതിരാക്കി മാറ്റി ലോക ജീവിത ക്രമം തന്നെ താളം തെറ്റിക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ അവരവരുടെ ചെയ്തികളുടെ ഫലമായുണ്ടാകുന്ന പ്രതിസന്ധികളെ മൂന്നാം ലോക രാജ്യങ്ങളുടെ പിടലിക്ക് വെച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലെ തന്നെ സാധാരണ പൌരന്മാര്‍ക്ക് കഴിയാത്തിടത്തോളം ലോകത്തെ ഒരു പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാകില്ല.
--------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. അനില്‍ ശ്രീയുടെ ഇന്‍ഡ്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്
2. സ്വ.ലേയുടെ ബുഷെക്കൊണോമിക്സ് : അരി വിലാപങ്ങള്‍
3. മൂര്‍ത്തിയുടെ ‘അരി’കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍
4. ഗുപ്തന്റെ വാനര ജന്മം
5. ഇഞ്ചിപെണ്ണിന്റെ ജോര്‍ജ്ജ് ബുഷറിയാന്‍.
Saturday, May 03, 2008
Friday, May 02, 2008
കാഴ്ചയാകുന്ന ദുരന്തങ്ങള്‍.....
ഭാരതത്തിന്റെ തലസ്ഥാന നഗരിയിലെ എണ്ണിയാലൊടുങ്ങാത്ത മന്ത്രാലയ ഓഫീസുകള്‍ മുതല്‍ നമ്മുടെ ഗ്രാമങ്ങളിലെ ഗ്രാമ പഞ്ചായത്തും വില്ലേജ് ആഫീസും വരെ ഭാരത പൌരനെ സേവിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ സംവീധാനങ്ങള്‍ എത്രയാണിന്ന് ഭാരത ദേശത്തുള്ളത്. വില്ലേജാഫീസ് എന്ന ഭരണ സംവീധാനമാണല്ലോ ഒരു പൌരന്റെ അടിസ്ഥാനാവകാശങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കേണ്ട ഏറ്റവും താഴേ തട്ടിലുള്ള സര്‍ക്കാര്‍ ഏജന്‍സി. അതായത് ഒരു സാധാരാണ പൌരന് ജീവിക്കാന്‍ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാകാന്‍ അയാള്‍ നേരേ അനന്തപുരിയിലേക്കോ ഇന്ദ്രപ്രസ്ഥത്തിലേക്കോ വണ്ടി കേറാതെ വില്ലേജാഫീസിലൂടെയും ഗ്രാമ പഞ്ചായത്തിലൂടെയും അയാള്‍ക്ക് വേണ്ടുന്നത് നേടിയെടുക്കാം എന്ന് ചുരുക്കം. അതങ്ങനെ തന്നെയാകണമല്ലോ?
ഭാരതത്തിലെവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദുരന്തങ്ങളുടെ ആഴവും പരപ്പും ഏറ്റവും അടുത്തറിയാന്‍ കഴിയുന്നതും ഉടനടി പ്രതികരിക്കാന്‍ കഴിയുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാമങ്ങളിലെ പ്രാധിനിത്യമായ വില്ലേജാഫീസുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ്. ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ സര്‍ക്കാര്‍ സംവീധാനങ്ങള്‍ നല്‍കുന്ന പ്രകൃതി ദുരന്ത ചിത്രങ്ങള്‍ പഠിച്ച് നിമിഷങ്ങള്‍ കൊണ്ട് പ്രതിവിധി കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് കഴിയും. പക്ഷേ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നിരീക്ഷിക്കാന്‍ ദില്ലിയില്‍ നിന്നും ആള്‍ക്കാര്‍ വന്ന് ദുരന്തത്തിന്റെ മേല്‍പ്പരപ്പ് മാത്രം കണ്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ വാസവും കഴിഞ്ഞ് അങ്ങ് ദില്ലിയിലേക്ക് തിരിച്ച് പോയി പരിഹാരം നിര്‍ദ്ദേശിക്കാം എന്നത് എവിടെ തുടങ്ങിയ കീഴവഴക്കമാണ്?
വികേന്ദ്രീകൃത ഭരണ ക്രമത്തില്‍ ഭരണ സംവീധാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്ളപ്പോള്‍ ആ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പഠിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം കേന്ദ്രീകൃത ഭരണ സംവീധാനത്തിന്റെ അസൌകര്യങ്ങളിലേക്ക് പ്രകൃതി ദുരന്തങ്ങള്‍ ചുരുങ്ങിപ്പോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്? ദുരന്തരങ്ങളിലേക്കിറങ്ങി ചെന്ന് ജനതക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന നേതാക്കന്മാര്‍ അത് ചെയ്യാനായി ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനെയല്ല ഇവിടെ പരാമര്‍ശ വിധേയമാക്കുന്നത്. ദുരന്ത കാഴ്ചകള്‍ ആഘോഷമാക്കുന്ന കേവലം പോക്കുവരവ് സംഘങ്ങള്‍ മാത്രമായ ദുരന്ത പഠന ദൌത്യസേനയേയാണ്.
ഒരു പ്രകൃതി ദുരന്ത സ്ഥലത്തെ ജീവിതം നരക തുല്യമാണ്. അവിടുത്തെ തന്നെ പ്രാദേശിക ഭരണ സംവീധാനങ്ങളും ആ നരകയാതനയുടെ ഇരകള്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമേതുമില്ലല്ലോ. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ തീവ്രത ഏറ്റവും നന്നായി ഭരണ സിരാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതും ഈ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും. അതിന് പകരം പ്രളയമുണ്ടാകുമ്പോള്‍, വരള്‍ച്ചയുണ്ടാകുമ്പോള്‍ അങ്ങ് ദില്ലിയിലേ ഏതെങ്കിലും നിശാക്ലബ്ബുകളില്‍ ഒന്നില്‍ ആര്‍മ്മാദിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ദുരന്തകാഴ്ചകാട്ടാനായി ഹെലികോപ്റ്ററില്‍ ഇങ്ങാട്ട് എഴുന്നുള്ളിച്ചിട്ട് ആര്‍ക്ക് എന്ത് ചേതം? അവര്‍ വരും ദുരന്ത കാഴ്ചകള്‍ കണ്ട് കണ്‍കുളിര്‍ന്ന് മടങ്ങും. പിന്നെയും റിപ്പോര്‍ട്ട് നല്‍കേണ്ടുന്നത് പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയായിരിക്കുകയും ചെയ്യും. ആദ്യം തന്നെ പ്രകൃതി ദുരന്തങ്ങളുടെ വിശദമായ വിശകലനം അങ്ങ് ഭരണ സിരാകേന്ദ്രത്തില്‍ എത്തിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം തലപ്പത്ത് നിന്നുള്ള എഴുന്നുള്ളത്തിന് ശേഷം മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പരിഹാരം കാണാനുള്ള ശ്രമം അപലപനീയമാണ്. അഥവാ, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടെത്തി മുഖം കാണിച്ചാലേ പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന കേന്ദ്ര മന്ത്രാലയങ്ങളുടെ നിലപാടുകള്‍ നയപരമായി തന്നെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടര്‍ കുഞ്ഞു കൂട്ടി പാരിവാരങ്ങള്‍ അടക്കം ദില്ലിയിലേക്ക് പറക്കുന്നു-സര്‍ക്കാര്‍ ചിലവില്‍. അവിടെ ഹോട്ടലിലോ കേരളാ ഹൌസിലോ മറ്റോ തങ്ങുന്നു-സര്‍ക്കാര്‍ ചിലവില്‍. ഒന്നു രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് കളിയൊന്നുമില്ലാത്ത നിമിഷങ്ങളൊന്നില്‍ മന്ത്രി പുംഗവനെ മുഖം കാണിച്ചെന്ന് വരുത്തി തിരോന്തരത്തേക്ക് മടങ്ങുന്നു. മന്ത്രി പുംഗവനെ കണ്ടെന്നും സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്നും ഇന്നി കേരളത്തില്‍ തേനും പാലുമൊഴുകുമെന്നും ദില്ലീ യാത്രാ സംഘം തിരോന്തരം എയര്‍പ്പോര്‍ട്ടില്‍ തന്നെ പത്ര സമ്മേളനം വിളിച്ച് സായൂജ്യമടയുന്നു.
ക്രിക്കറ്റ് കളിയൊന്നും ഇല്ലാത്ത മറ്റൊരു ദിനം മന്ത്രി പുംഗവന്റെ ആപ്പീസ് ഇങ്ങാട്ട് വിളിച്ച് “നിങ്ങള്‍ വന്നതൊക്കെ ശരി. നിങ്ങളെയൊക്കെ കണ്ടതില്‍ മന്ത്രി അതിയായി സന്തോഷിക്കുന്നു. പക്ഷേ ഇപ്പം ഒന്നും തടയൂല്ലാ..”എന്ന് അരുളുന്നു. പിന്നെ കേരളത്തിലങ്ങോളമിങ്ങോളം കേന്ദ്ര മന്ത്രിയേയും തെറിവിളിച്ച് സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രകടനങ്ങല്‍ നടക്കുന്നു. പ്രകടനങ്ങള്‍ക്ക് നേരേ അടി കല്ലേറ് ലാത്തിച്ചാര്‍ജ്ജ് പിന്നെ പ്രകടനക്കാരുടെ പൊതു സ്വത്തിന്മേലുള്ള കലാപാരിപാടികള്‍...അതേ തുടര്‍ന്ന് വരുന്ന ഹര്‍ത്താലെന്ന ഓമനപ്പേരിലുള്ള ബന്ദ്. അപ്പോഴേക്കും ദുരന്തങ്ങള്‍ മറന്ന് ഭരണകൂടവും ആപ്പീസുകളും ഹര്‍ത്താലുകള്‍ ആഘോഷിക്കാന്‍ തുടങ്ങുകയായി.
ദുരന്തത്തിന്നിരയായവര്‍ പിച്ചച്ചട്ടിയും പേറി സര്‍ക്കാര്‍ ആപ്പീസുകള്‍ നിരങ്ങാന്‍ തുടങ്ങിയിട്ടുണ്ടാകും അപ്പോഴേക്കും. സെന്‍സേഷനുകള്‍ക്കുള്ള വഹ ഇല്ലാതാവാവുന്നതോടെ പത്രക്കാരും ദുരന്ത ബാധിതരേ കൈയ്യൊഴിഞ്ഞ് “പാറമടയിലെ അനധികൃത പൊട്ടിക്കലുകളിലെ സെന്‍സേഷനുകള്‍” തേടിയിറങ്ങുകയായി. അങ്ങിനെ ജനവും ദുരന്തങ്ങള്‍ മറന്നു തുടങ്ങും.
വിവര സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയും സൌകര്യങ്ങളും തരുന്ന ഇക്കാലത്ത് ആ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാതെ ദില്ലിയിലേക്ക് നേരിട്ടെത്തി പരാതി സമര്‍പ്പിച്ച് പരിഹാരം തേടുന്ന ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ കലാപരിപാടി ഫ്യൂഡല്‍ ഭരണക്രമത്തിലെ ജന്മിത്വത്തിനെ മുഖം കാണിക്കുക എന്ന അടിയാളന്മാരുടെ അടിമത്വത്തില്‍ നിന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭരണക്രമവും വിടുതല്‍ നേടിയിട്ടില്ല എന്ന ഭയാനകമായ യാഥാര്‍ത്ഥ്യത്തെയാണ് വെളിവാക്കുന്നത്.

Labels:
ക്രിക്കറ്റ്,
ദുരന്തം,
പിച്ചചട്ടി,
സര്‍ക്കാര്‍
Thursday, May 01, 2008
അരുത്...അഗ്രജാ പോകരുത് അഥവാ അഗ്രജന്‍ നീതി പാലിക്കുക!
അഗ്രജന്‍ ബ്ലോഗ് പൂട്ടി!
അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശത്തിലുള്ള നാലു ബ്ലോഗുകളും ഇന്നലെ മുതല്‍ കാണാതായിരിക്കുന്നു! ആദ്യം കരുതിയത് ഗൂഗ്ലിന്റെ കുരുത്തക്കേട് കൊണ്ട് അഗ്രജ ബ്ലോഗുകള്‍ അപ്രത്യക്ഷമായി എന്നാണ്. അഗ്രജ ബ്ലോഗുകള്‍ എവിടേയെന്ന നീണ്ട അന്വോഷണത്തിനൊടുവിലാണ് ആ ഞെട്ടിക്കുന്ന സത്യം വെള്ളിടി പോലെ ഞാന്‍ മനസ്സിലാക്കിയത്...
അഗ്രജന്‍ ബ്ലോഗും പൂട്ടി...ബ്ലോഗിങ്ങും നിര്‍ത്തി.
അഗ്രജന്‍ എനിക്കാരായിരുന്നു?
ജോര്‍ജ്ജ് ബുഷ് എനിക്കാരായിരുന്നു? സദ്ദാം ഹുസ്സൈന്‍ എനിക്കാരായിരുന്നു? ഉസാമ ബിന്‍ലാദന്‍ എനിക്കാരായിരുന്നു? വീരപ്പന്‍ എനിക്കാരായിരുന്നു? ബെര്‍ളീതോമസ് എനിക്കാരായിരുന്നു? വിശാല മനസ്കന്‍ എനിക്കാരായിരുന്നു? കുറുമാനും ദേവനും എനിക്കാരായിരുന്നു? തറവാടിയും വല്ല്യമ്മായിയും എനിക്കാരായിരുന്നു? ഇവരൊന്നും എനിക്കാരുമായിരുന്നില്ല. അതു പോലെ നിരര്‍ത്ഥകമായ ഒരു ചോദ്യമല്ല “അഗ്രജന്‍ എനിക്കാരായിരുന്നു?” എന്നത്.
പച്ച ജീവനോടെ ഞാനാദ്യം കണ്ട മലയാള ബ്ലോഗറായിരുന്നു അഗ്രജന്‍. മലയാള ബ്ലോഗെഴുതുന്നത് വിചാരവും ജീവനും ഓജസ്സും ഉള്ള മനുഷ്യരാണെന്ന് ഞാനാദ്യം തിരിച്ചറിഞ്ഞത് അന്ന് ആ ഇരുണ്ട രാത്രിയില്‍ ഷാര്‍ജ്ജാ റോളയില്‍ വെച്ച് അഗ്രജ ബ്ലോഗറെ കണ്ട നിമിഷമായിരുന്നു. അന്നു മുതല്‍ അഗ്രജാ താങ്കള്‍ എന്റെ എത്ര തല്ലു കൊള്ളി പോസ്റ്റുകള്‍ ഡ്രാഫ്റ്റാക്കാന്‍ മുന്‍കൈടുത്തു?. ഇന്നും ബൂലോഗത്ത് കൂടുതല്‍ ചതവുകള്‍ ഇല്ലാതെ തുടരാന്‍ കാരണക്കാരന്‍ അഗ്രജനായിരുന്നു. അദ്ദേഹം മുടക്കിയ ബ്ലോഗ് പോസ്റ്റുകള്‍ എന്റെ ബൂലോഗ വാസത്തിനിന്നും കടപ്പെട്ടിരിക്കുന്നു. ജീ ടാക്ക് തുറക്കുമ്പോള്‍ പച്ച പുള്ളിയുമായി എന്നും എന്റെ കോണ്ടാക്ടില്‍ അഗ്രജന്‍ ഉണ്ടായിരുന്നു. ഈ ചാറ്റ് യുഗത്തില്‍ ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലുളവാക്കി എല്ലായിപ്പോഴും എന്നോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട അഗ്രജാ അങ്ങില്ലാത്ത ബ്ലോഗ് ലോകത്തില്‍ ഞാനെങ്ങിനെ പിടിച്ച് നില്‍ക്കും?
ബ്ലോഗ് പൂട്ടി ബ്ലോഗെഴുത്ത് നിര്‍ത്തിയ അഗ്രജന്‍ ജീടോക്കില്‍ നിന്നും അപ്പാടെ അപ്രത്യക്ഷമായി എന്നതാണ് എന്നെ കൂടുതല്‍ വിഷണനാക്കുന്നത്. ഒരു തരത്തിലുള്ള ഔപചാരികതയും ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും “നമസ്കാരം” പറഞ്ഞ് കടന്നു ചെല്ലാവുന്ന എന്റെ ഒരു കോണ്ടാക്ട് ആയിരുന്നു അഗ്രജന്‍. ജീടാക്കില്‍ നിന്നും അദ്ദേഹത്തിന്റെ പച്ച പുള്ളി അപ്രത്യക്ഷമായതിനെ എങ്ങിനെ ഞാന്‍ ഉള്‍കൊള്ളും.
ആഴ്ചക്കുറിപ്പുകള്‍ എനിക്ക് ഹരമായിരുന്നു. ആഴ്ചക്കുറിപ്പുകളാണ് എന്റെ വാരവിചാരത്തിന് ഹേതുവായത്. ആഴ്ചക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന “പാച്ചു” എന്ന കൊച്ചു കുറുമ്പുകാരിയുടെ ഫാന്‍ ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സഹിക്കും? ഒരു വാരം പാച്ചുവില്ലാതെ ആഴ്ചക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തെല്ലാം കോലാഹലങ്ങളായിരുന്നു ബൂലോഗത്ത് നടന്നിരുന്നത്. ഇന്നി പാച്ചുവിന്റെ വികൃതികളുമായി ആഴ്ചക്കുറിപ്പുകള്‍ വരില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഈ ബൂലോഗം എങ്ങിനെ ഉള്‍കൊള്ളും? പാച്ചുവിന്റെ ഒന്നാം നമ്പര്‍ ഫാനായ അതുല്യേച്ചി ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സ്വീകരിക്കും. എന്നും ആഴ്ചക്കുറിപ്പില്‍ തങ്ങളുടെ സാനിദ്ധ്യം അറിയിച്ചിരുന്ന ദേവന്‍, തറവാടി, വല്യമ്മായി, അപ്പു, അഭിലാഷ്, സാജന്‍,ദില്‍ബന്‍,കുറുമാന്‍, ശ്രീ, സിമി, സുല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വായനക്കാര്‍ ഈ ബ്ലോഗ് പൂട്ടലിനോട് എങ്ങിനെ പ്രതികരിക്കും? ദൈവമേ...ബൂലോഗത്തെ കാത്തുകൊള്ളേണമേ...
പ്രിയപ്പെട്ട അഗ്രജാ,
ബ്ലോഗെഴുത്ത് നിര്‍ത്തുന്നതും തുടരുന്നതും താങ്കളുടെ ഇഷ്ടം. പക്ഷേ ബ്ലോഗ് പൂട്ടുന്നത് താങ്കളുടെ വായനക്കാരനോട് താങ്കള്‍ കാട്ടുന്ന അനീതിയാണ്. ഒരു പോസ്റ്റ് പൂര്‍ണ്ണമാകുന്നത് ആ പോസ്റ്റിലെ കമന്റുകള്‍ കൂടി ചേരുമ്പോഴാണ്. അതായത് കമന്റെഴുതുന്നവരുടെ ചിന്തകളും വിചാരങ്ങളും ആണ് ഒരു പോസ്റ്റിനെ ജീവസ്സുറ്റതാക്കുന്നത്. താങ്കള്‍ ബ്ലോഗ് പൂട്ടുമ്പോള്‍ താങ്കളുടെ പോസ്റ്റുകള്‍ക്കൊപ്പം ആ കമന്റുകളും തമസ്കരിക്കപ്പെടുന്നു. ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ ബ്ലോഗും പൂട്ടണം എന്നില്ലല്ലോ? ബ്ലോഗ് അങ്ങിനെ കിടക്കട്ടെ. വായിച്ചിട്ടുള്ളവര്‍ക്ക് പിന്നെയെപ്പോഴെങ്കിലും പുനര്‍വായനക്ക് അത് ഉതകുമെങ്കില്‍ അതിന് താങ്കളായിട്ടെന്തിന് തടസ്സം നില്‍ക്കണം? പ്രസിദ്ധീകരിക്കെപ്പെട്ട പോസ്റ്റ് പൊതു സ്വത്താണ്. ബ്ലോഗര്‍ ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ താഴിട്ട് പൂട്ടേണ്ടുന്നതല്ല ബ്ലോഗുകള്‍.
അതുകൊണ്ട് അഗ്രജാ താങ്കള്‍ നീതി പാലിക്കുക! അടച്ചു പൂട്ടിയ ബ്ലോഗുകള്‍ തുറന്നിടുക! ബ്ലോഗെഴുത്ത് നിര്‍ത്തിയത് അങ്ങിനെ തന്നെ തുടരട്ടെ-താങ്കള്‍ക്കിഷ്ടമുള്ളിടം വരെ. പക്ഷേ ബ്ലോഗുകള്‍ തുറന്നിടണം!
അല്ലെങ്കില്‍.....ജാഗ്രതൈ! ആഴ്ചക്കുറിപ്പുകള്‍, പടയിടം, ആഗ്രജാപ്രദേശം, പാച്ചുവിന്റെ ലോകം തുടങ്ങിയ പേരില്‍ മറ്റൊരാള്‍ ബ്ലൊഗ് തുടങ്ങുന്നത് താങ്കള്‍ക്ക് നിറമിഴികളോടെ കണ്ട് നെടുവീര്‍പ്പിടേണ്ടി വരും.

Wednesday, April 30, 2008
ശ്രീശാന്തിന് കിട്ടേണ്ടുന്നതായിരുന്നോ കിട്ടിയത്?
“ശ്രീശാന്തിന് കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടിടത്ത് കിട്ടേണ്ടുന്ന രീതിയില്‍ കിട്ടേണ്ടിടത്ത് നിന്നും കിട്ടി”
എന്ന ഒരു പൊതു ധാരണയാണ് കഴിഞ്ഞ മൂന്ന് നാലു ദിനങ്ങളായി മലയാള മഹാരാജ്യത്തെ മുഖ്യധാരാ ദൃശ്യ ശ്രവ്യ പത്ര മാധ്യങ്ങളിലൂടെയെന്ന പോലെ ബ്ലോഗിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത്. മലയാളിക്ക് സ്വന്തം കൂട്ടത്തിലൊരാളെ മനമറിഞ്ഞ് അങ്ങ് സമ്മതിച്ചു കൊടുക്കാനോ ഒരാളുടെ കഴിവുകളെ കണ്ടറിഞ്ഞ് അംഗീകാരിക്കാനോ കഴിയാത്തതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്ന് കൂടിയാണീ പ്രചരിപ്പിക്കപ്പെടുന്ന ശ്രീശാന്ത് വിരോധം.
“ശ്രീശാന്ത് മോശമായി പെരുമാറുന്നു..”
“ആസ്ത്രേലിയായില്‍ ശ്രീശാന്ത് ശാന്തനായിരുന്നില്ല..”
“ജെന്റില്‍മാന്‍ ഗേയിമായ ക്രിക്കറ്റില്‍ ശ്രീശാന്ത് തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നു..”
“ശ്രീശാന്ത് ഭാജിയെ പ്രകോപിപ്പിച്ചു...”
“ശ്രീശാന്ത് എതിര്‍ ടീമുകളെ എപ്പോഴും പ്രകോപ്പിച്ചു കൊണ്ടിരിക്കുന്നൂ...”
“തല്ല് കൊണ്ട് ചിരിക്കാതെ കരഞ്ഞ് കൊണ്ട് ശ്രീശാന്ത് കളം വിട്ടൂ...”
....തുടങ്ങി ചാനല്‍ ചര്‍ച്ചകളിലും ബ്ലോഗിലും മുഖ്യധാരാമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത് ശ്രീശാന്തിനെതിരേയുള്ള കുറ്റവിചാരണയാണ്. ഒന്നാം ഘട്ട വിചാരണയില്‍ ബാജി കളിയില്‍ നിന്നും റണ്ണൌട്ടായപ്പോള്‍ മാത്രമാണ് ശ്രീശാന്തിനനുകൂലമായ നേരിയ ചില ചലനങ്ങളെങ്കിലും ജന്മനാട്ടില്‍ നിന്നും ഉടലെടുത്തത്.
“ഹാര്‍ഡ് ലക്ക്” എന്ന് പരാജിതനോട് വിജയി പറയുന്നത് പ്രകോപനപരമാണോ എന്ന ചോദ്യം പ്രസക്തമായി നില്‍ക്കുമ്പോള്‍ തന്നെ ഏതെങ്കിലും തരത്തില്‍ ഈ പ്രയോഗം ഹര്‍ഭജന്‍ ഭായിക്ക് പ്രകോപനപരമോ ആക്ഷേപമോ ആയി തോന്നിയിട്ടുണ്ട് എങ്കില്‍ അത് ഒരു പരാതിയായി മാച്ച് റെഫറിക്കോ അംബയര്‍ക്കോ നല്‍കാതെ കൈവീശി മുഖത്തടിച്ചതിനെ ലളിതവല്‍ക്കരിച്ച് ശ്രീശാന്തിന്റെ കയ്യിലിരിപ്പിന്റെ ഫലമാണ് അദ്ദേഹത്തിന് ലഭിച്ച തല്ലെന്ന ഗീര്‍വാണത്തെ എങ്ങിനെ അംഗീകരിക്കാന്‍ നമ്മുക്ക് കഴിയുന്നു.
ലോവര്‍ പ്രൈമറി ക്ലാസിലെ കുട്ടികള്‍:
“ടീച്ചര്‍ ഈ കുട്ടി എന്നെ പിച്ചി.”
“ശാറേ...ഈ കുട്ടിയെന്നെ മാന്തി...”
“മിസ്സേ..മിസ്സേ..ഇവനെന്നെ കുരങ്ങാന്ന് വിളിച്ചു..”
എന്നൊക്കെ ജെന്റില്‍മാന്‍ ഗെയിമില്‍ അടിക്കടി ലോകോത്തര താരങ്ങള്‍ എതിര്‍ചേരിയിലെ ലോകോത്തര താരങ്ങള്‍ക്കെതിരേ പരാതിയുമായി മാച്ച് റെഫറിയെ സമീപിക്കുന്ന ഈ കാലത്ത് ഹര്‍ഭജന്‍ സിങ്ങിന് “ശാറേ...ഇക്കുട്ടിയെന്ന് ഹാര്‍ഡ് ലെക്കാക്കീ...” എന്നൊരു പരാതി ശ്രീശാന്തിനെതിരേ കൊടുക്കാന്‍ വല്ലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ?
ശ്രീശാന്തിന്റെ സ്ഥാനത്ത് ഗാംഗുലിയോ സച്ചിനോ ധോണിയോ ആയിരുന്നു എങ്കില്‍ ഇങ്ങിനെയൊരു തല്ല് കിട്ടുമായിരുന്നോ. അല്ല ഹര്‍ഭജന്‍ ഇങ്ങിനെയൊരു താങ്ങ് സച്ചിനായിട്ടിട്ട് താങ്ങിയിരുന്നെങ്കില്‍ ഹര്‍ഭജന്റെ ഷേപ്പ് എങ്ങിനയായിരുന്നു എന്ന് പഴയ ഫോട്ടോ നോക്കി മനസ്സിലാക്കേണ്ടി വരില്ലായിരുന്നോ? പിന്നെ ക്രിക്കറ്റ് നടന്ന സ്റ്റേഡിയം ബാക്കിയുണ്ടാകുമായിരുന്നോ? ഇന്‍ഡ്യന്‍ ക്രിക്കറ്റ് തന്നെ ബാക്കി കാണുമായിരുന്നോ? ഇല്ല ഉണ്ടാകുമായിരുന്നില്ല. ഭാരതത്തിന്റെ ക്രിക്കറ്റ് ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമായിരുന്നു. സംശയലേശമില്ല തന്നെ.
ദക്ഷിണ ഭാരതത്തിന്റെ കായിക ചരിത്രത്തിലേക്ക് പുതിയ ഏടുകളാണ് ശ്രീശാന്ത് എഴുതി ചേര്‍ത്തു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒരാള്‍ ലോക ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നു എന്നത് തന്നെ ഏതൊരു മലയാളിക്കും അഭിമാനമാണ്. ആഗോള ക്രിക്കറ്റിന്റെ നെറുകയിലേക്ക് പിച്ചവെക്കുന്ന ശ്രീശാന്തിന്റെ ആത്മബലം തകര്‍ക്കാനാണ് ഇത്തരം തല്ല് നാടകങ്ങളും പ്രകോപനാരോപണങ്ങളും വാര്‍ത്തെടുക്കപ്പെടുന്നത്. ശ്രീശാന്ത് ശാന്തനല്ല എന്ന് പ്രചരിക്കപ്പെടുന്നത് മനപ്പൂര്‍വ്വമാണ്.
ഭാരത ക്രിക്കറ്റിലെ നെറികെട്ട ലോബീയിങ്ങ് ശ്രീശാന്തിനെതിരേ വിരിച്ച കെണിയില്‍ അദ്ദേഹത്തിന്റെ ജന്മനാടും വീണു പോയി എന്നതാണ് തല്ല് കൊണ്ട് കലങ്ങിയ കണ്ണുമായി കുനിഞ്ഞ ശിരസ്സോടെ കളം വിട്ട നമ്മുടെ സ്വന്തം ശ്രീശാന്തിനെ വട്ടം നിന്ന് കൊത്തിപ്പറിക്കാന്‍ മത്സരിക്കുന്ന മലയാള മഹാരാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും പ്രത്യാകിച്ചും ബ്ലൊഗെന്ന പുതു മാധ്യമവും തെളിയിക്കുന്നത്.
-------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :1. അരവിന്ദിന്റെ കണ്ണിരിലലിഞ്ഞ ബ്രാന്റ് ഇക്വിറ്റി.
2. വാസ്തവം ടീമിന്റെ ശ്രീശാന്തിനെന്താ കൊമ്പുണ്ടോ?
3. ഓര്‍മ്മകള്‍ ഉണ്ടായിക്കണം പറയുന്നു തള്ളേ ..അടി...പൊളപ്പനടി
4. ജെയിംസ് ബ്രൈറ്റിന്റെ ശ്രീശാന്ത് പറയുന്നത് കേള്‍ക്കുക.
5. മരമാക്രിയുടെ ബ്രദര്‍ ശ്രീശാന്ത് ഒരു കുറ്റവും ചെയ്തിട്ടില്ല.
6. സ്വ.ലേയുടെ ഗോപു മോന്റെ ലീലാ വിലാസങ്ങള്‍
7. അച്ചായന്റെ അയ്യേ കുഞ്ഞേ കരയല്ലേ.
8. മരീചന്റെ മൊടകാണിച്ചാല്‍ പെടകിട്ടും ശ്രീശാന്തേ...
9. മോനുവിന്റെ ഐ.പി.എല്‍ ബോളീവുഡ് സിനിമ.

Monday, April 28, 2008
ഐഡിയാ സ്റ്റാര്‍ സിംഗര്‍ - 2008
ഐഡിയാ സ്റ്റാര്‍ സിംഗര്‍ മാമാങ്കം 2008 തുടങ്ങി.
വിധികര്‍ത്താക്കളുടെ എല്യൂമനേഷന്‍ റൌണ്ടില്‍ കുട്ടന്‍ മാത്രം അകത്ത്.
കണ്ണീര്‍ കടലും, സംഗതിയും ജഡ്ജിങ്ങ് കമ്മിറ്റിയില്‍ നിന്നും പുറത്ത്. എങ്കിലും ബ്ലൌസിടാന്‍ മറന്ന ചേച്ചിയും പുറത്തായി എന്നൊരാശ്വാസം ബാക്കി.
പാവമൊരു പാട്ടുകാരനാം പയ്യനെ അത്ഭുതമനുഷ്യനാക്കി മലയാള സിനിമയിലെ ഇടിമുഴക്കം (അതെന്നാന്നോ എന്തോ?) നജീമിനെ കൊല്ലാകൊല ചെയ്യുന്നത് കണ്ടു.
ഈശ്വര പ്രാര്‍ത്ഥനക്ക് കയ്യടിക്കുന്ന പ്രേക്ഷകരേയും വിശിഷ്ടാഥിതികളേയും കണ്ടു കണ്‍കുളിര്‍ന്നു. ദൈവമേ ഇന്നിയെന്തെല്ലാം കണ്ടാലീ വര്‍ഷമൊന്നവസാനിക്കും.
ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008ലെ രണ്ട് കോടി സ്വപ്നം കണ്ട് സ്റ്റേജില്‍ സംഗീതത്തിന്റെ പേരില്‍ സംഗീതത്തിനും കലയ്ക്കും നിരക്കാത്ത പേക്കൂത്തുകളെല്ലാം ആടി തിമര്‍ത്ത് കരഞ്ഞ് കലങ്ങിയ മിഴിയോടെ മുറിവേറ്റ ഹൃദയവുമായി പടിയിറങ്ങേണ്ടി വരുന്ന സര്‍വ്വ പാട്ടുകാര്‍ക്കും എല്ലാം സഹിക്കാനുള്ള കരുത്തു സര്‍വ്വേശ്വരന്‍ നല്‍കട്ടേ....

Subscribe to:
Posts (Atom)