“ലൈംഗിക വിദ്യാഭ്യാസം പ്രൈമറി തലം മുതല്‍”....സര്‍ക്കാരിന്റെ പുതിയ നയ പ്രഖ്യാപനം അറിഞ്ഞപ്പോള്‍ രസകരമായി തോന്നി. പ്രൈമറിതലത്തിലെ ലൈംഗിക വിദ്യാഭ്യസ ക്ലാസ് എങ്ങിനെയിരിക്കുമെന്ന് വെറുതെ ഒന്നു ചിന്തിച്ചു. ചിന്തകള്‍ കാടുകയറി. കാടു കയറിയ ചിന്തകള്‍ തോന്ന്യസമായി മനസ്സിലേക്കോടിയെത്തി. ആ തോന്ന്യാസം ഇവിടെ കുറിക്കാമെന്ന് കരുതി. കുരുത്തക്കേടാണ്. ബൂലോകം സദയം ക്ഷമിച്ചാലും....
പ്രൈമറി തലത്തിലെ ലൈംഗിക വിദ്യാഭ്യാസം നടത്തുവാന്‍ ടീച്ചര്‍ ബുക്കൂം ചോക്കും തൂക്കി ക്ലാസിലേക്കെത്തി. ആദ്യ ക്ലാസാണ്. കുട്ടികളോട് എങ്ങിനെയാണ് പെരുമാറേണ്ടുന്നത് എന്ന ഒരു ചിന്ത ടീച്ചറിനുണ്ട് എന്നത് ടീച്ചറിന്റെ മുഖം ക്ലോസപ്പില്‍ നോക്കിയാല്‍ മനസ്സിലാകും.
തനിക്കറിയാവുന്ന തരത്തില്‍ ടീച്ചര്‍ സഭ്യതയുടെ അതിര് വരമ്പ് ലഘിക്കാതെ ക്ലാസ് തുടങ്ങി. പരാഗണവും പരപരാഗണവുമൊക്കെ ചേര്‍ന്ന സാങ്കേതിക വാക്കുകള്‍ കൂട്ടിവച്ച് ടീച്ചര്‍ പ്രത്യുല്പാതനത്തിന്റേം മനുഷ്യ കുലത്തിന്റെ നിര്ദ്ധാരണത്തിന്റേം ഒക്കെ പ്രസക്തി വിശകലനം ചെയ്യാന്‍ തയ്യാറെടുത്തു കൊണ്ട് ക്ലാസിലേക്ക്.....
ടീച്ചര്‍: “കുട്ടികളേ നിങ്ങള്‍ നല്ല കുട്ടികളായി വളരണം...നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ നിങ്ങളെ ബഹുമാനിക്കുകേംസ്നേഹിക്കുകേംഒക്കെ ഉള്ളൂ... കുട്ടികളേ..
നാംസ്രിഷ്ടിക്കപ്പെടുന്നതെങ്ങനെയെന്ന് വച്ചാല്‍...” ടീച്ചര്‍ വാചകം പൂര്‍ത്തീകരിക്കും മുമ്പ് ഒന്നാം ബഞ്ചിലിരുന്ന ബിന്ദു മോള് ചാടി എഴിന്നേറ്റു...
ബിന്ദു മോള് : “ടീച്ചറെ....”
ടീച്ചര്‍ : “എന്താ കുട്ടീ...”
ബിന്ദു മോള് : “എനിച്ചൊരു ശംശയം.....”
ടീച്ചര്‍ : “ മിടുക്കി... കുട്ടികളായാല്‍ സംശയം വേണം. സംശയ നിവാരണത്തിലൂടെ വേണം അറിവു കൂട്ടാന്‍...കുട്ടികളേ... വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനം...കുട്ടീ ചോദിക്കൂ..”
ബിന്ദു മോള് : “ടീച്ചറെ ടീച്ചറെ ഈ കുട്ടികളായ ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകുമോ ടീച്ചറെ...?”
ടീച്ചര്‍ : “ഏയ്...എന്ത് ചോദ്യമാ കുട്ടീ ഇത്. ഉണ്ടാകില്ല. നിങ്ങള്‍ വളര്‍ന്ന് വലുതായിട്ടേ കുട്ടികളുണ്ടാകുള്ളു....”
ഉടനേ പിറകു ബഞ്ചില്‍ നിന്നും അനിമോന് ചാടി എഴുന്നേറ്റു വിളിച്ചു പറഞ്ഞു.
“ബിന്ദു മോളേ ഞാനപ്പോഴേ പറഞ്ഞില്ലേ കുഴപ്പമൊന്നുമുണ്ടാകില്ലന്ന്....”
ടീച്ചറുടെ കണ്ണുകള്‍ തുറിച്ചു... നാവു പുറത്തേക്ക് ചാടി...ലൈംഗിക വിദ്യാഭ്യാസം നല്കാന് വന്ന ടീച്ചറെ പിന്നെ ക്ലാസില്‍ കണ്ടില്ല....
Tuesday, May 08, 2007
Subscribe to:
Post Comments (Atom)
2 comments:
ടീച്ചറുടെ കണ്ണുകള്‍ തുറിച്ചു... നാവു പുറത്തേക്ക് ചാടി...ലൈംഗിക വിദ്യാഭ്യാസം നല്കാന് വന്ന ടീച്ചറെ പിന്നെ ക്ലാസില്‍ കണ്ടില്ല....
I, myself, is deleting my comment before posting it!
ഹല്ല പിന്നെ!
Post a Comment