Sunday, July 20, 2008

“ഓന്‍ രോഗിയായിരുന്നു...”

“ഞമ്മടെ കുട്ട്യോള് സമാധാനപരമായി പുത്തോം കത്തിക്കുകയല്ലാതെ ഒരു അതിക്രമവും കാട്ടിയിട്ടില്ല.കത്തിയ്ക്കാന്‍ സമാധാനപരമായി പുത്തോം ചോദിച്ചപ്പോ ഓന്‍ കൊടുത്തില്ല.”

“സാഹിബേ... അത് പാഠപുസ്തകമല്ലായിരുന്നു.. മാഷിന്റെ കയ്യില്‍ ഡയറിയായിരുന്നു...”

“ഡയറിയോ? അതെന്നാ ഹിക്‍മത്ത്? പാഠപുത്തകമോ,റേഷന്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ എന്തായാലും പുത്തകം കണ്ടാല്‍ ഞമ്മടെ കുട്ട്യാള് സമാധാനപരമായി കത്തിയ്ക്കും.”

“ഓ...അതെന്താ അങ്ങിനെ?”

“എടോ ഹമുക്കേ...പുത്തോം പഠിച്ചതോണ്ടല്ലേ ഞമ്മടെ കോണിയ്ക്കിട്ട് കുത്താനാളെ കിട്ടാത്തെ. അപ്പപ്പിന്നെ പുത്തോം കത്തിയ്ക്കാതെ ഞമ്മളെന്നാ ചെയ്യണമെന്നാ ശൈത്താനേ ജ്ജ് പറയുന്നേ?”

“അതിന് ആ മാഷിനെ കൊല്ലണമായിരുന്നോ സാഹിബേ?”

“ഓന്റെ കയ്യിലെ പുത്തോം വാങ്ങാന്‍ സമധാനപരമായി ഓന്റെ നെഞ്ചത്തിട്ട് ഒന്ന് ചവിട്ടിയെന്നേയുള്ളൂ. ഓന്‍ സമാധാനപരമായി വീണങ്ങ് മയ്യത്തായി. അപ്പഴാ ഞമ്മക്ക് പുടികിട്ടിയത് ഓന്‍ രോഗിയായിരുന്നെന്ന്. ഹൃദയരോഗി...ഞമ്മടെ കുട്ട്യോളുടെ തികച്ചും സമാധനപരമായ ഒരു കുഞ്ഞു ചവിട്ടിലാണ് ഓന്‍ വീണ് മയ്യത്തായതെന്ന് ഞമ്മക്കങ്ങട്ട് ബിശ്വോസിയ്ക്കാന്‍ വയ്യാന്നേ...”

“ഞമ്മടെ പാര്‍ട്ടിയെ കരിതേക്കാനായിട്ടാണോ ഓന്‍ വീണ് ചത്തതെന്നാ ഞമ്മടെ ഇപ്പോഴത്തെ തംശയം...”
“ഓന്‍ ബേബിടെ ജാതിയല്ലേ...ഓന്‍ മയ്യത്തായതില്‍‍ ദുരൂഹതയുണ്ട്. ഉണ്ട്...ദുരൂഹതയുണ്ട്....”
“രോഗിയായ മാഷിനെ ക്ലസ്റ്ററ് പഠിയ്ക്കാനയച്ച സര്‍ക്കാര്‍ രാജി വെയ്ക്കണം.”

“രോഗികളായ മാഷന്മാരെ ക്ലസ്റ്ററ് പഠിപ്പിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് നയം തിരുത്തണം. ചെക്കോസ്ലൊവേക്യായിലും പോളണ്ടിലും ക്യൂബയിലും കൊറിയയിലും ഒക്കെ കമ്മ്യൂണിസ്റ്റ്കാര്‍ രോഗികളായ മാഷന്മാരെ ക്ലസ്റ്റ‍റ് പങ്കെടുപ്പിയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇവിടേയും നടക്കുന്നത്.”

“പാവം മാഷ്...ഓന്‍ രോഗിയായിരുന്നു. രോഗിയെ ചികിത്സിപ്പിയ്ക്കാതെ ക്ലസ്റ്ററ് പഠിപ്പിച്ച് കൊന്ന സര്‍ക്കാറിനെതിരേ ബീണ്ടും ബീണ്ടും ഞമ്മള് സമരം ചെയ്യും....ഞമ്മള് സമാധാനപരമായി ഭരണത്തി വരുംവരെ സമാധാനപരമായി സമരം ചെയ്യും... സമാധാനപരമായി പുത്തോം കത്തിയ്ക്കും...സമാധാനപരമായി കുട്ട്യാളെ ഓടിച്ചിട്ട് തല്ലും...സമാധാനപരമായി മാഷന്മാരെ ചവിട്ടി കൊല്ലും...”

“തുലയട്ടങ്ങനെ തുലയട്ടെ... പുത്തോം മാഷും തുലയട്ടെ”
“ചിന്ദാഭാ...ചിന്ദാഭാ‍...പച്ചച്ചെങ്കൊടി ചിന്ദാഭാ...”
ചെറ്റകള്‍!