Sunday, June 17, 2007

“ഹേയ് ബൂലോകരേ, ദേണ്ടെ വേറൊരു കള്ളന്‍ ...”

കുറേ നാള്‍ മുമ്പ് കണ്ടതാണീ കള്ളനെ. മറ്റുള്ളവരുടേതെന്തും അടിച്ചുമാറ്റി സ്വന്തം പേരില്‍ വിളമ്പി കൊണ്ടേയിരിക്കുന്നു. എന്റേതായ ചിലത് ഞാനവിടെ കണ്ടു. നിങ്ങള്‍ക്കും നോക്കാം.



ഇത്
അവിടെ അദ്ദേഹത്തിന്റേ സ്വന്തമെന്ന് പറഞ്ഞ് വിളമ്പിയത്.
ഇത് ഞാന്‍ എന്റേതാണെന്ന് കരുതുന്നത്


(എന്റെ ശരിയെന്ത് തെറ്റും എന്ന പോസ്റ്റിന്റെ രണ്ടാം പാ‍ര ഗ്രാഫ്).

അതും പോകട്ടെ. വല്യമ്മായി എന്റെ “സ്നേഹിക്കരുത്...” എന്ന പോസ്റ്റിനിട്ട ഒരു നല്ല കമന്റും ടിയാന്‍ അടിച്ചു മാറ്റി ഇഷ്ടന്റെ പോസ്റ്റാക്കിയിരിക്കുന്നു. ഇതു വരെ പോസ്റ്റ് തിരുടന്മാരെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ കമന്റ് കള്ളന്മാരും കുറ്റിയും പറിച്ചിറങ്ങിയിരിക്കുന്നു.



ഇത്
വല്യമ്മായി എന്റെ പോസ്റ്റിനിട്ട കമന്റ്.

ഇത്
അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളായി അദ്ദേഹത്തിന്റെ സ്ഥലത്ത് വിളംബിയിരിക്കുന്നത്.


കണ്ടാലിവനൊരു ചുള്ളന്‍...കയ്യിലിരിപ്പോ?

18 comments:

Vakkom G Sreekumar said...

സ്നേഹിക്ക അഞ്ചല്‍ക്കാരാ കടം വാങ്ങി ജീവിക്കുന്നവനേയും.
“സ്നേഹിക്കയുണ്ണി നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും”
( ഇത് എന്റെ നാട്ടുകാരനായ പഴയൊരു കവിയില്‍ നിന്നും കടമെടുത്തതാണേ എനിക്കിട്ടും താങ്ങല്ലേ)

മൂര്‍ത്തി said...

അഞ്ചല്‍ക്കാരാ...അതൊരു പ്രത്യേകതരം പോസ്റ്റ് അഗ്രിഗേറ്റര്‍ ആണ്..സൂര്യഗായത്രിയുടെ കവിതയും അവിടെ കണ്ടു..മോഷണമുതല്‍ വില്‍ക്കാന്‍ വെച്ച കടപോലെ ഒരു അഗ്രിഗേറ്റര്‍...

ഷാനവാസ്‌ ഇലിപ്പക്കുളം said...

അന്ചല്‍ക്കാരാ, മൂര്ത്തി പറ്ഞ്ഞതാണു ശരി അയാളുടെ ആഗ്രിഗേറ്ററില്‍ അയാള്‍ ഉടമകളുടെ പേരു കൊടുക്കാന്‍ മറന്നുപോയതാ ക്ഷമിച്ചുകള

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഞാന്‍ അയാള്ക്കൊരു കമന്റിട്ടീട്ടുണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി. തിരുത്തുമോ എന്നുനമുക്ക് നോക്കാം. ഈ പോസ്റ്റിന്റെ ലിങ്കും ഞാന്‍ കൊടുത്തിട്ടുണ്ട്. നാണമുള്ളവനാണെങ്കില്‍.....

Kaithamullu said...

“ചോര്‍ ബസാര്‍!”

Rasheed Chalil said...

കഷ്ടം...

തറവാടി said...

പഹയന്‍ ഇ മയില്‍ വിലാസം വെച്ചിട്ടില്ലാന്നു തോന്നുന്നു ,

ഇത്തരക്കാരെ എങ്ങിനെയാണൊന്ന് കൂച്ചു വിലങ്ങിടാന്‍ പറ്റുന്നതെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു

Can you please remove this word varification ? :)

മുസ്തഫ|musthapha said...

കണ്ടാലിവനൊരു ചുള്ളന്‍...കയ്യിലിരിപ്പോ? :)

Aisibi said...

ആരാന്റെ ട്രൌസറും ഇട്ട് , “ഹായ് എന്നെ കാണാന്‍ എന്തൊരു ചന്തം” എന്നു പറയുന്ന അവതാരങ്ങളെ നോക്കി ചിരിക്കാനല്ലാതെ എന്തു ചെയ്യാനാ?!!!

വിചാരം said...

പുനത്തില്‍ കുഞ്ഞബ്ദുള്ള അടിച്ചുമാറ്റലില്‍ എന്താ മോശമാണോ?
പ്രിയദര്‍ശനെതാ ഇതില്‍ വല്ല കുറവും വരുത്താറുണ്ടോ ?
എന്റെ അഞ്ചല്‍ക്കാരാ.. താങ്കളും വല്യമായിയുമെല്ലാം അംഗീകരിക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ വചനങ്ങള്‍, മഹത്ത്വവത്കരിക്കപ്പെട്ടിരിക്കുന്നു.. ഇതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.. പാവം ആ ചുള്ളന്‍ നിങ്ങളുടെ പേര് വെയ്ക്കാന്‍ മറന്നതാവാം .. ക്ഷമീര്

ഏറനാടന്‍ said...

അഞ്ചലുകാരാ ഓടിനടന്ന്‌ തപാലുരുപ്പടികള്‍ കൊടുക്കുമ്പോള്‍ മേല്‍വിലാസക്കാരനെ മാറികൊടുത്തപ്പോ പറ്റിയതല്ലേ? ഇനിയെങ്കിലും സൂക്ഷിക്കുക. ഏതായാലും വല്യ ചതിയായിപോയി ആ ചെങ്ങായി കാണിച്ചത്‌. അവനെ വിരട്ടിനോക്കിയാലോ? കോപ്പിറൈറ്റും ഭവിഷ്യത്തുമൊന്നും ആ ബുജിക്കറിയില്ലാവോ?

സഞ്ചാരി said...

കട്ട തേങ്ങയ്ക്ക് സ്വാദ് കൂടും അത് നിങ്ങ‌ള്‍ക്ക് അറിയാഞ്ഞിട്ടാ.അനുഭവമല്ല പറഞ്ഞുകേട്ടതാ.

കുട്ടു | Kuttu said...

ഒരു കോളേജ് കുമാരനാന്നാ തോന്നുന്നത്. ഒരു സാഹിത്യകാരനായി അവതരിക്കാന്‍ ഇതില്പരം നല്ല ഐഡിയ വേറേയുണ്ടോ? ചുമ്മാ, പെണ്ണുങ്ങളെ കറക്കീ എടുക്കാന്‍ ഉപയൊഗിക്കുമായിരിക്കും. ഹയ്യട.. അങ്ങിനെ നോക്കണ്ട... കുട്ടു ഒരു ഊഹം പറഞ്ഞതാ...ആ ഒരു ലൈന്‍ ആണല്ലൊ പോസ്റ്റുകള്‍ക്ക് എല്ലാ‍മ്. വേണ്ടത് മാത്രം അടിച്ചുമാറ്റിയിരിക്കുന്നു. അല്ലാതെ എനിക്ക് അനുഭവമൊന്നുമില്ല കെട്ടൊ... :)

ഇടനാഴിയില്‍ കേട്ടത്:

ചിന്തയും, തനിമലയാളവും മറ്റു പോസ്റ്റ് അഗ്രഗേറ്റേര്‍സും എല്ലാം നിര്‍ത്താന്‍ പോണൂത്രെ.... റഹീം വേങ്ങരയോട് മത്സരിക്കാന്‍ അവരു കൂട്ട്യാ കൂടില്ലാ ത്രെ...

Haree said...

അവിടെ അദ്ദേഹത്തിന്റെ ചിത്രത്തിനടിയില്‍ Report Abuse എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, മോഷണത്തിന്റെ കാര്യവും പറഞ്ഞ് Multiply.com-ന് ഒരു പരാതി അയയ്ക്കൂ... അതിനല്ലേ കുറച്ചുകൂടി ഫലപ്രാപ്തി ഉണ്ടാവുക?
--

:: niKk | നിക്ക് :: said...

കയ്യിലിരിപ്പോ? :)

അനൂപ് അമ്പലപ്പുഴ said...
This comment has been removed by the author.
അനൂപ് അമ്പലപ്പുഴ said...

എന്താണ് ശരി?
അഞ്ചല്‍കാരന്‍ ചെയ്യുന്നതെന്തും.
എന്താണ് തെറ്റ്?
ചുള്ളന്റെ ചെയ്തികളെല്ലാം.

അഞ്ചല്‍കാരന്റെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാകാം.
മറ്റുള്ളവരുടെ ശരികള്‍ അഞ്ചല്‍കാരന്‍ തെറ്റുമാകാം.
അത് ശരിയുടേയും തെറ്റിന്റേയും കുഴപ്പം.

ചുമ്മാ പറഞ്ഞതാണ്‍ മാഷേ. നല്ല ഉഗ്രന്‍വരികള്‍ എനിക്ക് ഇഷ്റ്റപ്പെട്ടു. പാവം ചുള്ളന്‍! അവന്‍ "by Raheem Vengara" എന്ന് വച്ചതാണ്‍ കുഴപ്പമായിപ്പോയത്. തെറ്റ് തന്നെ . മാഷ് ക്ഷമീര്‍.......

മന്‍സുര്‍ said...

അഞ്ചല്‍കാരന്‍
വളരെ ഗുണപ്രദമായ നിര്‍ദേശങ്ങള്‍ക്ക് നന്ദി.
വീണ്ടും ഈ സഹകരണം പ്രതീക്ഷിക്കുന്നു.
കഴിവിന്‍റെ പരമാവധി തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നു.
സമയാസമയം തെറ്റുകള്‍ ഓര്‍മ്മപെടുത്തുകയും ...വേണ്ട നിര്‍ദേശങ്ങള്‍ പറഞു തരികയും ചെയുന്നതിന്ന് ഒരു സന്തോഷം ഉണ്ട്.

ചിലല്‍ അക്ഷരങ്ങളെ കുറിച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.

നന്‍മകള്‍ നേരുന്നു...

സസ്നേഹം മന്‍സൂര്‍