Saturday, August 11, 2007

ഒരു വയസ്സ്.(വാര്‍ഷിക പോസ്റ്റ്)

ബൂലോകത്തിന്റെ ഭാഗമായിട്ട് ഇന്ന് ഒരു വര്‍ഷം ആകുന്നു. ഒരു വയസ്സിനിടക്ക് എന്തെല്ലാം കുറുമ്പുകള്‍. വടി കൊണ്ട് കയ്യില്‍ തന്നിട്ടും ബൂലോകത്ത് നിന്നും വേണ്ടത്ര തല്ല് കിട്ടിയിട്ടില്ല എന്ന ഒരു വിഷമം മാത്രം. പലപ്പോഴും പ്രകോപനപരമായിരുന്നു എന്റെ നിലപാടുകള്‍. പക്ഷേ ബൂലോകം തൊട്ടും തലോടിയും ശാസിച്ചും കടന്ന് പോയി.

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു വര്‍ഷമാണ് കടന്ന് പോയത്. “അഞ്ചല്‍ക്കാരന്‍” എഴുതി തുടങ്ങുമ്പോള്‍ സ്വന്തമായിരുന്നതോ സ്വന്തമെന്ന് കരുതിയിരുന്നതോ ആയ പലതും നഷ്ടപെട്ട ഒരു വര്‍ഷം. പക്ഷേ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അവസാനിച്ചത് കമ്പൂട്ടറിന്റെ മുന്നില്‍. ബൂലോകത്തെ കൊച്ചു കൊച്ചു തമാശകളും പുറം ചൊറിയലും തമ്മില്‍ തല്ലും പാരപണിയലും ഒക്കെയായി അങ്ങിനെ അങ്ങ് കഴിഞ്ഞു കൂടുന്നു.

കഴിഞ്ഞവര്‍ഷം റേഡിയോ ഏഷ്യയിലെ പെരിങ്ങോടന്റെം വിശാല്‍ജീയുടേയും അഭിമുഖം കേട്ടാണ് ബൂലോകത്തെ കുറിച്ചറിയുന്നത്. ബൂലോകാ ക്ലബ്ബിലാണ് ആദ്യം എത്തിച്ചേര്‍ന്നത്. അവിടെ നിന്നും വക്കാരിയുടെ “എങ്ങിനെ മലയാള ബ്ലോഗറാകാം” എന്ന പോസ്റ്റ് വഴി അഞ്ജലിയെ കമ്പൂട്ടറില്‍ കുടിയിരുത്തി കീയ്മാനേയും കൂട്ടി തുടങ്ങിയ യാത്ര ഒരു വര്‍ഷം കഴിയുമ്പോള്‍ പരസ്പരം കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത കുറേ സൌഹൃദം ഉണ്ടാക്കിയെന്നത് ജീവിതത്തിലെ “നല്ലവ” യില്‍ ചേര്‍ക്കാന്‍ പറ്റുന്ന ഒരു നേട്ടമായി ഞാന്‍ കാണുന്നു.

പലപ്പോഴും സംശയനിവാരണം നടത്തിയത് ശ്രീജിത്ത് വഴിയായിരുന്നു. ശ്രീജിത്തിനേം പെരിങ്ങോടനേം വിശാല മനസ്കനേം വക്കാ‍രിയേം നന്ദിയോടേ സ്മരിക്കുന്നു.

ആകെ മുപ്പത്തിആറ് ചവറുകള്‍ എഴുതിയിട്ടു. അതില്‍ തല്ല് മേടിച്ചു കെട്ടുക എന്ന ഒരേ ഒരു ഉദ്ധ്യേശ്യത്തോടെ ഇട്ട തല്ല് പോസ്റ്റുകള്‍ നാലെണ്ണമായിരുന്നു. പക്ഷേ ബൂലോകം ഒരു വയസ്സുകാ‍രന്റെ കുരുത്തക്കേടുകളായി കണ്ട് തല്ല് ഒഴിവാക്കി. അനോനികളുടെ അടി ഒരിക്കല്‍ മേടിച്ചു കെട്ടി. അതോടെ അനോനികളെ തൊട്ടുകളിക്കരുത് എന്ന മഹാ പാഠം പഠിച്ചു.

പിന്മൊഴി പടിയിറങ്ങുന്നതും മറുമൊഴി കടന്നു വരുന്നതും കണ്ടു. ബൂലോകത്തിലേക്ക് പുതുതായി കടന്നു വന്ന പലരും സെലിബ്രിറ്റികളാകുന്നതും നിറ സാനിദ്ധ്യമായിരുന്ന പലരും ബൂലൊകത്ത് അപൂര്‍വ്വമായി മാത്രം വന്നു പോകാന്‍ തുടങ്ങിയതും കണ്ടു. ബൂലോകത്തിനാകെ അഭിമാനമായി രണ്ടു പുസ്തകങ്ങള്‍ ഇറങ്ങിയതും ആ പുസ്തകങ്ങളുടെ പ്രകാശനം ഒരോ ബ്ലോഗറും സ്വന്തം പുസ്തകങ്ങളുടെ പ്രകാശനമാണെന്ന പോലെ ആ പുസ്തകങ്ങളെ നെഞ്ചിലേറ്റിയതും കണ്ടപ്പോള്‍ ഈ കൂട്ടായ്മയുടെ നന്മകള്‍ ബൂലോകത്തിന് പുറത്തേക്കും വ്യാപിക്കുകയായിരുന്നു. ബൂലോക കാരുണ്യം ഒരു പുതിയ ചുവട് വെയ്പായി.

ദിനപത്രം വന്നതും വന്നതു പോലെ പോയതും കണ്ടു. നിലനിന്നിരുന്നുവെങ്കില്‍ നല്ലൊരു സംരംഭമാകുമായിരുന്ന ദിനപത്രം നിന്നു പോയത് എങ്ങിനെയന്ന് അറിയില്ല. ബൂലോക സാനിദ്ധ്യമായി ഒരു സീരിയലും പിറന്നു.

വല്യമ്മായി, തറവാടി, ശ്രീജിത്ത്, അഗ്രജന്‍, ദില്ബാസുരന്‍, ഡിങ്കന്‍, ഉണ്ണികുട്ടന്‍, മാവേലികേരളം, കുറുമാന്‍, മുല്ലപൂ, ബിരിയാണി കുട്ടി, ഇഞ്ചിപെണ്ണ്, ബൂര്‍ഷ്വോസി, വക്രബുദ്ധി, ഇത്തിരിവെട്ടം, ബാജി ഓടംവേലി, അനില്‍, സാല്‍ജോ, സുനീഷ്‌തോമസ്, ബെര്‍ളിതോമസ്, ങ്യ...ഹ്ഹാ, മാരാര്‍, കെ.പി.സുകുമാരന്‍ അഞ്ചരകണ്ടി, ജി.മനു, സണ്ണികുട്ടന്‍, സാജന്‍, ഉറുമ്പ്, വിന്‍സ്, മുക്കുവന്‍, ബയാന്‍, മെലോഡിയോസ്, ശ്രീ, സുമുഖന്‍, ഷിബു, നന്ദു, മനു, നന്ദന്‍, കൈതമുള്ള്, കിച്ചു, ആപ്പിള്‍കുട്ടന്‍, പയ്യന്‍സ്, സ്നിഗ്ദ റെബേക്കാ ജേക്കബ്ബ്, കുട്ടമ്മേനോന്‍, വക്കാ‍രിമഷ്ട, സങ്കുചിത മനസ്കന്‍, കരീം മാഷ്, റീനി, കൈപ്പള്ളി, കൊച്ചുത്രേസ്യ, ഇക്കാസ്, സഞ്ചാരി, അരവിന്ദ്, വിശ്വപ്രഭ, ഇന്‍ഡ്യാഹെരിറ്റേജ്, മൂര്‍ത്തി, സിജൂ, മണി, വേണു, അമൃതാ വാര്യര്‍, ഫ്രെണ്ട്സ് ഫോര്‍ എവര്‍, അരീക്കൊടന്‍, ശാലിനി, നോക്കുകുത്തി, ഏവൂരാന്‍, അചിന്ത്യ, കൈത്തിരി, രാജാവ്, ആദിത്യന്‍, കാട്ടാളന്‍, ചക്കര, വിനോജ്, വെല്‍ക്കം, ഷാനവാസ് ഇലപ്പിക്കുളം, ജനശ്ക്തി ന്യൂസ്, നിമിഷ, അപ്പു, കുട്ടിച്ചാത്തന്‍, ദിവ, ഹരി, പടിപ്പുര, സിബു, അന്‍പു, വക്കം ജീ. ശ്രീകുമാര്‍, ഐസീബി, വിചാരം, ഏറനാടന്‍, കുട്ടു, നിക്ക്, അനൂബ് അമ്പലപ്പുഴ, മന്‍സൂര്‍, സൂര്യഗായത്രി, ബിന്ദു, ലിനോയ്, അപ്പൂസ്, മുന്തിരി, സീയെം,സാന്‍ഡോസ്, ഗന്ധര്‍വന്‍, സുല്‍, ഇടിവാള്‍, ഞാന്‍ ഇരിങ്ങല്‍, കണ്ണൂസ്, പുള്ളി, അജി, ഇത്തിരി, പൊതുവാള്, തമ്പിയളിയന്‍, ദേവന്‍, അതുല്യ, ചിത്രകാ‍രന്‍, വനജ, ബീരാങ്കുട്ടി, കെവിന്‍ ആന്റ് സിജി, ജാസു, ഇര്‍ഷാദ്, മയൂര, ഡ്രിസില്‍, പട്ടേരി, ഉമേഷ് തുടങ്ങിയവരുടെ കമന്റുകളും നിര്‍ദ്ധേശങ്ങളും വിമര്‍ശനങ്ങളും സര്‍വ്വൊപരി സാനിദ്ധ്യവുമാണ് എനിക്ക് ബൂലോകത്ത് പിടിച്ച് നില്‍ക്കാന്‍ പ്രേരണയായത്. ഒരിക്കലെങ്കിലും എന്റെ ബ്ലോഗിലെത്തുകയും എന്നെ വായിക്കുകയും ചെയ്ത ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.

ബൂലോകത്ത് വന്നത് കൊണ്ട് എനിക്കുണ്ടായ സാമ്പത്തിക നേട്ടത്തെ കുറിച്ചു കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു പുട്ടു പ്രേമിയായ എനിക്ക് ചിലവ് കുറഞ്ഞതും എന്നാല്‍ സ്വാദിഷ്ടവുമായ പുട്ട് നിര്‍മ്മാണ വിദ്യ കരഗതമായത് ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ പതിനഞ്ച് ദിര്‍ഹത്തിന്റെ എങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കി തന്നിട്ടുണ്ട്. ബൂലോകത്തെ ഒരു ചര്‍ച്ചയും തള്ളിക്കളയേണ്ടവയല്ല എന്ന് ആ പുട്ടു ചര്‍ച്ച തെളിയിക്കുന്നു.

ബൂലോകം കൂട്ടായ്മയല്ല എന്ന് പറയുന്നതിനെ ഞാന്‍ എതിര്‍ക്കും. ബ്ലോഗിങ്ങ് ലോകത്തെ ബ്ലൊഗിംങ്ങിന്റെ സ്വഭാവവും രീതിയും ശൈലിയും ഒക്കെ തിരിച്ചും മറിച്ചും വിശകലനം ചെയ്ത് ബൂലോകം ഒരു തരത്തിലുള്ള കൂട്ടായ്മയും അല്ല എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, എന്റെ ഒരു വര്‍ഷത്തെ അനുഭവം ബൂലോകം തികഞ്ഞ ഒരു കൂട്ടായ്മ തന്നെയാണ് എന്നതാണ്.

ബൂലോകം ഇങ്ങിനെ തന്നെ നിലനില്‍ക്കട്ടെ. ഗൂഗിള്‍ നിലനില്‍ക്കുന്നിടത്തോളം. എത്ര പ്രയാസങ്ങളും ആത്മസംഘര്‍ഷങ്ങളും വിഷമങ്ങളും ഉണ്ടെന്നിരിക്കലും ബൂലോകത്തേക്കെത്തുമ്പോള്‍ ഒരു ആശ്രമത്തിലേക്കെത്തിയ വണ്ണം മനസ്സ് ശാന്തമാകുന്നതിനെ ഞാന്‍ തൊട്ടറിയാറുണ്ട്. ഈ സംഘത്തിന് ഒരു പോറലും ഏല്‍ക്കാതിരിക്കാതിരിക്കട്ടെ!

നന്ദിയോടെ,
ഷിഹാബ് അഞ്ചല്‍.

29 comments:

അഞ്ചല്‍ക്കാരന്‍ said...

ബുലോകമേ നന്ദി. രണ്ടാം വര്‍ഷത്തിലേക്ക്...

brinoj said...

അഞ്ചല്‍ക്കാരാ,
രണ്ടാം വര്‍ഷവും നല്ലതായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂര്‍വം

ആ‍പ്പിള്‍ said...

ഇനിയും ഒരുപാട് എഴുതാനും നഷ്ടങ്ങള്‍ മറന്ന് ശാന്ത മനസോടെ പ്രവര്‍ത്തിക്കാനും കഴിയട്ടെ, ആശംസകള്‍ ഒപ്പം അഭിനന്ദനങ്ങളും.

Anonymous said...

nerunnu njanum aashamsakal

new gulf video
plese visit my blog
http://shanalpyblogspotcom.blogspot.com/

Vanaja said...

ആശംസകളും നന്‍മകളും നേരുന്നു....

ഉറുമ്പ്‌ /ANT said...

രണ്ടാം വര്‍ഷം ആഘോഷിക്കുന്ന ബ്ളോഗാവിനു ആശംസകള്‍. നന്നായി വരും.

ഗുപ്തന്‍ said...

ഒരു വര്‍ഷം പിടിച്ചുനിന്നാ !!! ഞാന്‍ ദേ നാ‍ലു മാസം ആയതേയൊള്ളൂ... അടി എന്നു വരും എതിലേ വരും ന്ന് നോക്കിയാ നടക്കുന്നെ..

ധൈര്യമായങ്ങോ‍ട്ട് വാഴ്... രണ്ടാം വര്‍ഷം പൊടിപൂരമാക്കട്ടെ

myexperimentsandme said...

അഞ്ചല്‍‌സ്, മനസ്സ് നിറഞ്ഞെഴുതിയ ഒരു പോസ്റ്റ് പോലെ തോന്നി,ഈ വാര്‍ഷിക പോസ്റ്റ് വായിച്ചപ്പോള്‍. അഞ്ചല്‍‌ക്കാരന് എല്ലാവിധ ആശംസകളും. ഇനിയുമിനിയുമെപ്പോഴും ഇവിടെ ഒരു സജീവ സാന്നിദ്ധ്യമായി നില്‍ക്കാനും പോസ്റ്റാനും കമന്റാനും അഞ്ചല്‍‌സിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കൂട്ടായ്മയെപ്പറ്റി പറയുകയാണെങ്കില്‍.... (വേണ്ടല്ലേ) :)

ഒന്നാം വാര്‍ഷിക ആശംസകള്‍.

Mr. K# said...

ആശംശകള്‍

SUNISH THOMAS said...

മിസ്റ്റര്‍ മൈക്കല്‍ ആഞ്ചലോ...
അഭിവാദ്യങ്ങള്‍. ഒരു വര്‍ഷമായല്ലേ ഈ പണി തുടങ്ങിയിട്ട്? കൊള്ളാം.

ഒരുവര്‍ഷമായ സ്ഥിതിക്ക് ഒരു ഓഫ് ക്ഷമിക്കുക.

പ്രൊഫൈല്‍ ഇങ്ങനെയാക്കിയാലോ? സൂക്ഷിച്ചു വായിച്ചു നോക്കിക്കേ..... ഇതല്ലേ ശരി?

ജയം കാംക്ഷിച്ച് തോല്‍‌വി സ്വന്തമാക്കുന്നവന്‍. പരാജയം പണംകൊടുത്ത് നേടുന്നവന്‍. അപചയങ്ങളീല്‍ അഹങ്കരിക്കുന്നവന്‍. വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍.
:)

ഏ.ആര്‍. നജീം said...

അഞ്ചല്‍ക്കാരാ.... ആശംസകള്‍...
ഒരു വര്‍ഷമല്ല നമ്മുക്കൊരു അഞ്ചാറുകൊല്ലം കൂടി അങ്ങ് അടിച്ചു പൊളിക്കാമെന്നേ..(അതു കഴിഞ്ഞാലും പൊളിക്കാം...)
ലിസ്റ്റില്‍ എന്റെ പേരില്ലാ.. എന്റെ കമന്റ്സൊന്നും കാണുന്നുണ്ടായിരുന്നില്ല അല്ലെ...:(
സസ്‌നേഹം

സാല്‍ജോҐsaljo said...

ഭാവുകങ്ങള്‍.

ഈ ഓര്‍മ്മക്കുറിപ്പ് ഉചിതമായി.

എവിടെയും ചങ്കൂറ്റത്തോടെ വിളിച്ചുപറയുന്ന, അല്ലെങ്കില്‍ അങ്ങനെയൊന്ന് വേണ്ടി വന്നാല്‍ ഒരു സപ്പോര്‍ട്ട് പോലെ പലപ്പോഴും താങ്കള്‍ ഇവിടെ ഒരു നല്ല സാന്നിദ്ധ്യമാണ്. ഇനിയും തുടരട്ടെ. അനുസ്യൂതം.

വേണു venu said...

പ്രിയപ്പെട്ട അഞ്ചല്‍ക്കാരാ,
ആശംസകള്‍‍. ഇനിയും പോസ്റ്റുകളിലൂടെയും കമന്‍റുകളിലൂടെയും താങ്കളുടെ സജീവ സാന്നിധ്യം ഈ ബൂലോകത്തു് ലഭ്യമാകട്ടെ. ഭാവുകങ്ങള്‍‍ നേരുന്നു.:)

കുഞ്ഞന്‍ said...

പ്രിയപ്പെട്ട 5ല്‍,

ഹൃദയം നിറഞ്ഞ ആശംസകള്‍...

തുടരട്ടേ.. തുടരട്ടേ... നന്മയോടെ ഈ പ്രയാണം...

Unknown said...

പ്രിയപ്പെട്ട ഷിഹാബ് ,
സ്നേഹാശംസകള്‍ !

A Cunning Linguist said...

അഭിവാദ്യങ്ങള്‍.....

...ബൂലോകം ഇങ്ങിനെ തന്നെ നിലനില്‍ക്കട്ടെ. ഗൂഗിള്‍ നിലനില്‍ക്കുന്നിടത്തോളം....

ഗൂഗിള്‍ ഉണ്ടായാലും ഇല്ലെങ്കിലും ബുലോകം നിലനില്കും....എന്നെന്നും.....

മുസ്തഫ|musthapha said...

അഞ്ചല്‍ക്കാരാ... ഹൃദയം നിറഞ്ഞ ആശംസകള്‍...

താങ്കള്‍ ബ്ലോഗിനോട് കാണിക്കുന്ന ആത്മാര്‍ത്ഥത പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്... ഈ വാര്‍ഷീക അവലോകനവും നന്നായിട്ടുണ്ട്.

ഓ.ടോ. ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് കമന്‍റ്: ഇനിയും ഒരു പാട് കാലം ഇവിടെ തുടര്‍ന്ന് അടിയും ഇടിയും കൊടുക്കാനും വാങ്ങാനും ആവട്ടെ എന്ന് കൂടെ ആശംസിക്കുന്നു :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആശംസകളും നന്‍മകളും രണ്ടാം വര്‍ഷവും നേരുന്നു.... ...

ഏറനാടന്‍ said...

ഷിഹാബ്‌ അഞ്ചലുകാരാ കൂട്ടുകാരാ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും സധൈര്യമീ സപര്യ തുടരുക.. എന്നുമെന്നും കൂടെയുണ്ടാവാന്‍ വായനക്കാരനായിട്ട്‌ ശ്രമിക്കാം..

ഓ:ടോ:- സീരിയല്‍ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദിയുണ്ട്‌. :)

Visala Manaskan said...

പ്രിയ അഞ്ചത്സ്.

എല്ലാ ആശംസകളും.

മന്‍സുര്‍ said...

എന്‍റെ കമന്‍റ്റ് അല്പം വൈകിയതില്‍ ക്ഷമികുക...ജോലിതിരകുകള്‍ക്കിടയിലാണ്‌ ഇതിനൊക്കെ സമയം കണ്ടെത്തുന്നത് .......




ആദ്യമായ് ഈ ബ്ലോഗ്ഗില്‍ കാലെടുത്ത് വെച്ചപോല്‍
രണ്ടു കൈയും നീട്ടി സ്വീകരിച്ച പ്രിയ അഞചല്‍ക്കാരാ...
ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ...നഷ്ടപ്പെട്ടത് ഒരു പാട്..എങ്കിലും നേട്ടങ്ങളില്‍ ഈ ഒരു നല്ല സ്നേഹിതനെ കിട്ടിയതില്‍ സന്തോഷിക്കുന്നു...
ഇനിയും ഒരുപാട് എഴുതാനും ...അതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ചൂണ്ടികാണികാനും ....എന്നും ഈ അഞ്ചല്‍കാരന്‍ ഞങ്ങളൊടൊപ്പം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു



നന്‍മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

മെലോഡിയസ് said...

അഞ്ചല്‍ക്കാരാ..അങ്ങിനെ ഒരു കൊല്ലം പിടിച്ചു നിന്നൂല്ലേ. ഇത് പോലെ ബൂലോകത്ത് ഒരു നിറസാന്നിധ്യമായി അനേകവര്‍ഷം വിലസാ‍ന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

കണ്ണൂരാന്‍ - KANNURAN said...

അഭിവാദനങ്ങള്‍, ആശംസകള്‍... ഇനിയും ഒത്തിരി വര്‍ഷങ്ങള്‍ ഇങ്ങനെ സന്തോഷത്തോടു കൂടി ബ്ലോഗാന്‍ സാധിക്കുമാറകട്ടെ...

സുമുഖന്‍ said...

അഞ്ചല്‍ക്കാരാ.... ആശംസകള്‍...

സാജന്‍| SAJAN said...

അഞ്ചല്‍‌സ് ആശംസകള്‍സ്:)

തറവാടി said...

ആശംസകള്‍ , :)

റീനി said...

ഷിഹാബ്‌, രണ്ടാംവര്‍ഷത്തേക്ക്‌ എല്ലാവിധ ഭാവുകങ്ങളും!
വിളിക്കാതെ വരുന്ന വിരുന്നുകാര്‍ക്കുവേണ്ടി ബൂലോഗവാതില്‍ എന്നും തുറന്നിടൂ

അഞ്ചല്‍ക്കാരന്‍ said...

ബൂര്‍ഷ്വാസീ ആദ്യ സ്നേഹം നന്ദിയോടെ കൈപറ്റിയിരിക്കുന്നു.
ആപ്പിള്‍കുട്ടനും
വനജക്കും
ഉറുമ്പിനും
മനുവിനും
വക്കാരിക്കും
കുതിരവട്ടനും
സുനീഷ് തോമസിനും
ഏ.ആര്‍. നജീമിനും
സാല്‍ജോക്കും
വേണുവിനും
കുഞ്ഞനും
സുകുമാരന്‍ മാഷിനും
ഞാന്‍ (ആരാണോ ആവോ?)
അഗ്രജനും
മൂര്‍ത്തിക്കും
ഇന്‍ഡ്യാഹെറിറ്റേജിനും
ഏറനാടനടനും
വിശാല്‍ ജീക്കും
മന്‍സൂറിനും
മെലോഡിയസിനും
കണ്ണൂരാനും
സുമുഖനും
സാജനും
തറവാടി (എന്നാ വന്നേ?)ക്കും
റിനിക്കും
പിന്നെ ആശംസകളറിയിച്ച ഈ വഴി വന്നു പോയ ബൂലോക സാഹോദര്യത്തിനാകെയും ഹൃദയ പൂര്‍വ്വം നന്ദി.

സഹയാത്രികന്‍ said...

ആശംസകള്‍.... :)