Monday, August 27, 2007

യുക്തി

രണ്ടു പേരും വിട്ടു കൊടുക്കുന്നില്ല. പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും ഡാര്‍വിനെ കൂട്ടു പിടിച്ച് യുക്തിവാദി ഖോരാഖോരം സമര്‍ദ്ധിക്കുന്നു. പുരോഹിതന്‍ ദൈവ വചനങ്ങള്‍ കൊണ്ട് ഖണ്ഡിക്കുന്നു. പുരോഹിതന്‍ പറയുന്നത് യുക്തി വാദിക്കും യുക്തിവാദി പറയുന്നത് പുരോഹിതനും ഇവര്‍ രണ്ടുപേരും പറയുന്നത് കാണികള്‍ക്കും മനസ്സിലാകുന്നില്ല. ഒടുവില്‍ പുരോഹിതന്റെ യുക്തി പൂര്‍വ്വമാ‍യ ഒരു ചോദ്യം മാത്രം കാണികള്‍ക്ക് മനസ്സിലായി:

“എടോ യുക്തി വാദീ,
വാ...നമ്മുക്കെല്ലാവര്‍ക്കും കൂടി സൈലന്റ് വാലിയിലേക്ക് പോകാം. ഒരു മാസം ഏറ് മാടം അടിച്ച് കാത്ത് നില്‍ക്കാം. ഏതെങ്കിലും ഒരു കുരങ്ങ് ഒരു മാസം കൊണ്ട് മനുഷ്യനായാല്‍ തന്റെ ഡാര്‍വിനെ ഞാന്‍ ദൈവമായി സമ്മതിച്ച് തന്റെ കൂടെ ഞാനും കൂടാം. അങ്ങിനെ പരിണമിച്ചില്ലെങ്കില്‍ താന്‍ ഞങ്ങടെ കൂടെ കൂടുമോ?”

പുരോഹിതന്റെ യുക്തി കേട്ട് "അതു തന്നേന്നും” പറഞ്ഞ് കാണികള്‍ പിരിയവേ യുക്തി വാദി വേദിയില്‍ വീണ് അപ്പ തന്നെ ഇഹലോക വാസം വെടിഞ്ഞു..

5 comments:

Anonymous said...

പുരോഹിതന്റെ യുക്തി.

Anonymous said...

OFF TOPIC:

മനുഷ്യന്‍ കുരങ്ങനില്‍ നിന്നാണ് evolve ചെയ്തത് എന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടില്ല!!!....

എന്നാല്‍ മനുഷ്യനും കുരങ്ങനും ഒരു common ancestor-ല്‍ നിന്നാണ് evolve ചെയ്തത് എന്നാണ് ഡാര്‍വിന്‍ പറഞ്ഞത്...

Anonymous said...

അഞ്ചലു യുക്തിവാദിയാണോ?
കൊള്ളാം.
എങ്കില്‍ പറ, ബ്ളോഗാണോ ബൂലോഗമാണോ ആദ്യമുണ്ടായത്????

Anonymous said...

സിമീ, പുരോഹിതന്റെ യുക്തി കേട്ടപ്പോഴേ യുക്തി വാദി തലച്ചോറിന്റെ ഫ്യൂസ് പോയി കാലപുരി പുല്‍കിയില്ലേ? പിന്നെങ്ങനാ മറുചോദ്യം ചൊദിക്കുക?

ഞാനേ(അമ്പട ഞാനേ), ഇതിനിടക്ക് അങ്ങിനേം ഒരു സംഭവമുണ്ടായോ? :)

സുനീഷേ, യുക്തി ലവലേശമില്ലാത്ത ഞാനെങ്ങനാ യുക്തി വാദിയാകുന്നേ? ഈശ്വരവിശ്വാസമില്ലാത്തവന്‍ പിന്നെ എന്നാ വിശ്വസിച്ചിട്ടും എന്ത് കാര്യം.

പിന്നെ ഈ കുറിപ്പ് അത് “കാണുന്നതിന്റേം കേള്‍ക്കുന്നതിന്റേം” ഒക്കെ ഒരു പരിഛേദം അത്രയേ ഉള്ളൂ.

Anonymous said...

പ്രിയ സ്നേഹിത അഞ്‌ചല്‍ക്കാര

യുക്തി നിറഞ വിഷയം തന്നെ....
വ്യക്തമല്ലാത്ത ഉത്തരങ്ങളാണ്‌ കിട്ടിയതൊക്കെയും
ഇനിയും എന്തെല്ലാം കണ്ടുപിടികേണ്ടിയിരിക്കുന്നു.

കൂടെ ജോലി ചെയുന്നവരുടെ ചില ചേഷ്ഠകള്‍ കാണുബോല്‍
അതില്‍ നിന്നു തന്നെയാണോ ഉണ്ടായത് എന്നു സംശയിച്ച് പോക്കുന്നു.


നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍