Thursday, October 18, 2007

കരയുക...

കരയുക നീ-
വീണ്ടും കരയുക.
വീണ്ടും വീണ്ടും കരയുക,
കരഞ്ഞു കൊണ്ടേയിരിക്കുക...

നിനക്ക് നിഷേധിക്കപ്പെടുന്ന,
നിന്റെ ജന്മാവകാശങ്ങള്‍,
നിനക്ക് സ്ഥാപിച്ചു കിട്ടുംവരെ-
നീ കരഞ്ഞു കൊണ്ടേയിരിക്കുക.

നിര്‍ത്തിക്കളയരുത്,
നീ നിന്റെ കരച്ചില്‍.
കനിഞ്ഞു കിട്ടിയ നിന്റെ ജന്മാവകാശങ്ങള്‍,
വീണ്ടും നിഷേധിക്കപ്പെടാതിരിക്കാന്‍-
നീ നിന്റെ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കുക.

പിന്നെയും:
നിനക്കിതോര്‍മ്മയിലുണ്ടായിരിക്കണം.
നിന്റെ കരച്ചിലവസാനിക്കിന്നിടത്ത്,
നിനക്ക് നിഷേധിക്കപ്പെടുന്നത്-
നിന്റെ ജന്മം തന്നെയായിരിക്കുമെന്നത്.

(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

4 comments:

അഞ്ചല്‍ക്കാരന്‍ said...

നേരത്തേ പോസ്റ്റിയിരുന്നതാണ്‍. “പാഠങ്ങള്‍” എന്ന ബ്ലോഗില്‍. എല്ലാ പോസ്റ്റും ഒരിടത്താക്കാനുള്ള ശ്രമമാണ്‍. ക്ഷമിക്കുക.

പ്രയാസി said...

നിനക്കിതോര്‍മ്മയിലുണ്ടായിരിക്കണം.
നിന്റെ കരച്ചിലവസാനിക്കിന്നിടത്ത്,
നിനക്ക് നിഷേധിക്കപ്പെടുന്നത്-
നിന്റെ ജന്മം തന്നെയായിരിക്കുമെന്നത്.

നന്നായി അതു കൊണ്ടു ഇപ്പൊ വായിക്കാന്‍ പറ്റി.

ദിലീപ് വിശ്വനാഥ് said...

അതു നന്നായി. കവിത വളരെ ഇഷ്ടപ്പെട്ടു.

മന്‍സുര്‍ said...

അഞ്‌ചല്‍കാരാ...

കരച്ചിലിന്‍റെ വക്കോളമെത്തിയ ഞാന്‍ പെട്ടെന്ന്‌ കരച്ചില്‍ നിര്‍ത്തി...കാരണം തക്ക സമയത്ത്‌ ഈ കവിത വായിച്ചു....നന്ദി...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു