Tuesday, June 24, 2008

ഏറ്റവും അനിവാര്യമായതെന്ത്?


ജീര്‍ണ്ണ സംസ്കാരത്തിന്റെ ചീഞ്ഞ മുഖം

ജീവവായുവാണോ ഏറ്റവും അനിവാര്യമായത്? അല്ല. ആവശ്യം പോലെയുണ്ട്. വെറുതേ മൂക്കുവിടര്‍ത്തി വലിച്ചങ്ങ് കേറ്റുക. പുറത്തേക്ക് വിടണ്ട. നിമിഷമൊന്നു കഴിയുമ്പോള്‍ നാം പോലും അറിയാതെ അതങ്ങ് പുറത്തേക്ക് പൊയ്ക്കൊള്ളും.

വെള്ളം? മലിനമാണ്. പക്ഷേ കുപ്പിയിലാക്കിയത് ആവോളം. കാശ് കൊടുക്കുക വാങ്ങി വലിച്ചു കുടിക്കുക. അപ്പോള്‍ വെള്ളവും നമ്മുക്കൊരു പ്രശ്നമല്ല.

തീറ്റ? ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്നുണ്ട്. ഇപ്പോള്‍ ബംഗാളില്‍ നിന്നും എത്തിതുടങ്ങി. ചുമ്മാ ഉരുട്ടി വിഴുങ്ങിയാല്‍ മതി.

കിടപ്പാടം? സ്വന്തമായില്ലായെങ്കില്‍ വെട്ടിപ്പിടിക്കാം. ഇന്നിയും വെട്ടിപ്പിടിക്കാനെവിടെല്ലാം ബാക്കിയാണ്. സൈലന്റ് വാലിയും പൊന്മുടിയും ഒക്കെ വെറുതെ കിടക്കുകയല്ലേ? നികത്താനാണെങ്കില്‍ വേമ്പനാട്ട് കായലും ഇത്തിക്കരയാറും ശാസ്താംകോട്ട തടാകവും ആളെക്കിട്ടാതെ വിഷമത്തിലും. അപ്പോ കിടപ്പാടവും നമ്മുക്ക് പ്രശ്നമേ അല്ല.

തുണി? അനാവശ്യം. ഇടയ്ക്കിടയ്ക്ക് ഉരിഞ്ഞുടുക്കണം എന്ന അസൌകര്യാമല്ലാതെ തുണികൊണ്ട് എന്തു ഗുണം? മോന്തിയായാല്‍ ഉരിഞ്ഞ് തലയില്‍ കെട്ടാം. അങ്ങിനൊരു ഗുണമുണ്ട്. പക്ഷേ അതും ഒരു പ്രശ്നമൊന്നുമല്ലല്ലോ?

പിന്നെന്താ നമ്മുടെ പ്രശ്നം?
നമ്മുടെ പ്രശ്നം ലൈംഗികതയാണ്. സാരി തുമ്പ് കണ്ടാല്‍, പെണ്ണെന്ന് കേട്ടാല്‍ സര്‍വ്വ നിയന്ത്രണവും പൊട്ടിത്തകരുന്ന പ്രശ്നം. പുലരുവോളം നാം നീല കണ്ട് ആസ്വാദിക്കും. പുലര്‍ന്നാല്‍ സദാചാരം പ്രസംഗിക്കും. നീലയിലെ നായികയെ പകല്‍ വെട്ടത്ത് കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലും. കല്ലെറിഞ്ഞ് കൊന്ന നായികയുടെ നീല രാത്രിയില്‍ വീണ്ടും കണ്‍കുളിര്‍ക്കേ കണ്ട് സ്വയംഭോഗം നടത്തും.

ഒന്നര മാസം (ഒന്നര വയസ്സല്ല) മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മാവന്‍ ലൈംഗികാധിക്രമത്തിന് വിധേയമാക്കിയ വാര്‍ത്തയുണ്ടാക്കിയ നടുക്കം വിട്ടുമാറുന്നില്ല.

പതിനാലു കാരിയുടെ ജീര്‍ണ്ണിച്ച ജഡം തേയില കാട്ടില്‍ നിന്നും കണ്ടെത്തുമ്പോള്‍ അവള്‍ കൊല്ലപ്പെട്ടത് പിതാവിന്റെ കാമപൂര്‍ത്തീകരണത്തിന് ശേഷമായിരുന്നു എന്ന വാര്‍ത്ത ഞടുക്കമല്ല ഉണ്ടാക്കിയത്. അറപ്പാണ്. ഈ സമൂഹത്തില്‍ ജീവിയ്ക്കേണ്ടി വരുന്നല്ലോ എന്ന അറപ്പ്.

ഒമ്പത് കാരിയുടെ ചുരുട്ടികൂട്ടി ചാക്കില്‍കയറ്റിയ ജഡം തട്ടിന്‍ പുറത്ത് നിന്നും കെട്ടിയിറക്കുമ്പോള്‍ ആ കുട്ടി മരണത്തിനെ അഭിമുഖീകരിച്ച നിമിഷങ്ങള്‍ മുന്നിലൂടെ കടന്ന് പോകുന്നു. കിരാതന്റെ കരം കടിച്ചു മുറിച്ചും കുതറിമാറിയും വാവിട്ട് നിലവിളിച്ചും ജീവന് വേണ്ടി യാജിച്ച കുരുന്നിന്റെ പിഞ്ചു മുഖം....

ഹോ...കഷ്ടം.
കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പകരം നമ്മുക്ക് വേണ്ടത് വാര്‍ഡുകള്‍ തോറുമുള്ള പ്രാഥമിക ലൈംഗികാശ്വോസ കേന്ദ്രങ്ങളാണ്. പൊതു നിരത്തിലിരുന്ന് തൂറുകയും പെടുക്കുകയും വാളുവെയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനെന്തിന് കംഫര്‍ട്ട് സ്റ്റേഷന്‍?. ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ പ്രാപിയ്ക്കാന്‍ പുറപ്പെടുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.

പാവാടതുമ്പ് കാണുമ്പോള്‍ ഉദ്ധാരണം സംഭവിക്കുന്ന കേരളീയ പൌരുഷ്വത്തിന് ഓടിക്കയറി കാമാസക്തി ഒഴുക്കികളയാനുള്ള പൊതു സംവീധാനമാണ് നമ്മുക്കിന്ന് ഏറ്റവും അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാന ജീവിത സൌകര്യം. ജീര്‍ണ്ണിച്ച സമൂഹത്തിന്റെ കാമാഗ്നിയില്‍ നിന്നും നമ്മുടെ പെണ്‍കുഞ്ഞുങ്ങളേയും സ്ത്രീകളേയും രക്ഷപെടുത്താന്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗം?

14 comments:

Nishedhi said...

എന്റെ ഒരു പഴയ ബോംബെ സഹപ്രവര്‍ത്തകന്‍ പറയാറുള്ളത്‌ ചുവന്നതെരുവുകള്‍ രാജ്യത്ത്‌ അത്യാവശ്യമാണെന്നുള്ളതാണ്‌. കാരണം കാശ്‌ കോടുത്തെങ്കിലും ഇത്തരം ആളുകള്‍ക്ക്‌ കാമം തീര്‍ക്കാമല്ലോ എന്നതുകൊണ്ട്‌!

lynd george said...

enttha cheyuka! nammal oke ingane aayipoyi.. forget about comfot stations, do an average malayalee have an opprtunity to mingle with opposite sex after his/her school dayz?

there are two north inidan friends and their sisters living together in the near by apartment of mine... I can only be jealous of them but can never dream about living with my sister and my friend and his sister together! I challenge ..can u!

നന്ദു said...
This comment has been removed by the author.
നന്ദു said...

ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഈ തരത്തില്‍ നമ്മെ ചിന്തിപ്പിക്കുന്നതില്‍ അതിശയമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ താങ്കള്‍ പറഞ്ഞതിനു പ്രസക്തിയുണ്ട്.
നമുക്ക് ഇനിയും നിയമങ്ങള്‍ ശക്തപ്പെടുത്തേണ്ടിയിരിക്കുന്നു.
ബാലികയെ ബലാത്സംഗം ചെയ്തവനെ തൂറുങ്കിലടച്ചാലും കാശും നല്ലൊരു വക്കീലുമുണ്ടെങ്കിലും പുഷ്പം പോലെ തടിയൂരിപോരും അവന് വീണ്ടും തുടരാം ഈ സംഗതികള്‍!.
കഴിഞ്ഞ ദിവസം ശ്രീമതി സുഗതകുമാരി പറഞ്ഞത് കേട്ടിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ശക്തമായ ശിക്ഷ - വധശിക്ഷ തന്നെ- നല്‍കേണ്ടതാണെന്ന്. ജഡ്ജിമാര്‍ ഒന്നിനും വശപ്പെടാതെ നീതി നടത്തണമെന്നും. ഇതൊക്കെയാണിവിടുത്തെ പ്രശ്നവും. വാര്‍ത്ത വരുന്ന ദിവസങ്ങളില്‍ കൊട്ടിഘോഷിച്ചു നടക്കും മാദ്ധ്യമങ്ങള്‍. പിന്നെ എന്തായീന്നാരറിയും. എന്റെ അഭിപ്രായത്തില്‍ കാടന്‍ നിയമങ്ങള്‍ എന്നൊക്കെ പറയുമെങ്കിലും സൌദിയിലേതുപോലുള്ള നീതിന്യായ വ്യവസ്ഥയാണ് നമ്മുടെ സമൂഹത്തിനാവശ്യം. കേസുകളില്‍ വിധിയും പെട്ടെന്നുണ്ടാവണം. ഒന്നു പേടീപ്പിച്ചു വിട്ടാല്‍ നന്നായിക്കോളും എന്നു കരുതാനാവാത്തവിധം ജീര്‍ണ്ണിച്ചുപോയി സമൂഹം.

കാഴ്‌ചക്കാരന്‍ said...

അദ്ധ്വാനമില്ലാതെ അളിഞ്ഞുപോയ മലയാളി മനസ്സിലെ ആര്‍ത്തി കണ്ട്‌ വേദനയോടെയാവാം അഞ്ചല്‍ക്കാരനിങ്ങിനെയൊരു പരിഹാരം പറഞ്ഞത്‌. പക്ഷെ, ഗൗരവത്തോടെ, സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുവെപ്പ്‌ ആഗ്രഹിക്കുന്ന, ഇരകളുടെ പക്ഷം പിടിക്കുന്ന ഒരാള്‍ക്ക്‌ ഇതൊരു പരിഹാരമല്ല, പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന ഒന്നാണ്‌. ആരാവാം വേശ്യാലയങ്ങളിലെ ആതിഥേയരാവുക ? എട്ടു നേരം ഭുജിച്ച്‌ കാമഭ്രാന്തിളകിനില്‍ക്കുന്ന ഉപരിവര്‍ഗ്ഗത്തിലെ പെണ്ണുങ്ങളോ അതോ ദരിദ്രനും ദളിതനുമായ നമ്മുടെ സഹോദരങ്ങളോ ?. പരിഹാരങ്ങളുണ്ടാവാം. ചര്‍ച്ച പുരോഗമിക്കട്ടെ. (എന്താണ്‌ പെണ്ണുങ്ങള്‍ ഇത്തരം ചര്‍ച്ചകളിലൊന്നും ഇടപെടാത്തത്‌ ?)

മറ്റൊരാള്‍\GG said...

പ്രിയ അഞ്ചല്‍ക്കാരാ.

നന്ദി ഇങ്ങനൊരു പോസ്റ്റിട്ടതിന്.

“കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പകരം നമ്മുക്ക് വേണ്ടത് വാര്‍ഡുകള്‍ തോറുമുള്ള പ്രാഥമിക ലൈംഗികാശ്വോസ കേന്ദ്രങ്ങളാണ്. പൊതു നിരത്തിലിരുന്ന് തൂറുകയും പെടുക്കുകയും വാളുവെയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനെന്തിന് കംഫര്‍ട്ട് സ്റ്റേഷന്‍?.

ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം.“

മറ്റൊരാള്‍\GG said...

മുകളില്‍ കാഴ്ചക്കാരന്‍ പറഞ്ഞതും ചിന്തിക്കേണ്ടത് തന്നെ!

ഒരു “ദേശാഭിമാനി” said...

മിധ്യയാ യ സദാചാരബോധം +സാഡിസം+ഭീരുത്വം+കുടിലത+സ്നേഹിക്കാൻ അറിവില്ലായ്മ+വിവേകക്കുറവ്+ദാംബത്യ പ്രശ്നം+കാരുണ്യമില്ലായമ+സംസ്കാ‍രശൂന്യത +സ്വാർത്ഥത തുടങ്ങിയ തമോഗുണങ്ങൾക്കു ആയിരിക്കും ഒരു സർവെ നടത്തിയാൽ മലയാളികളിൽ മുൻ തൂക്കം.

വ്യഭിചാരം എന്ന തൊഴിൽ സ്ത്രീയും പുരുഷനും ഉണ്ടായകാലം മുതൽ ഉള്ള ഒന്നാണു. മദ്യ നിരോധനം വന്നാൽ കള്ളവാറ്റൂ നടത്തുന്നപോലെ അതു ഒളിച്ചും പതുങ്ങിയും നടന്നുകൊണ്ടിരിക്കും. അതിനുദാഹരണമാണല്ലോ തന്ത്രികൾ ,പോലീസ് യജമാൻ മാർ, വൈദികർ, ന്യായാധിപർ തുടങ്ങി മന്ത്രികൾ വരെ ഉള്ള സമൂഹത്തിലെ ഉന്ന്തർ വരെ വ്യഭിചാരകേസ്സുകളിൽ പെട്ടു കോടതി കയറി ഇറങ്ങുന്നതു.

ദുബായ് തുടങ്ങിയ മുസ്ലീം രാജ്യത്തു പോലും 80%ഹോട്ടലുകളുടെയും ബിസിനസ്സ് വരുമാനം മദ്യവും, അനധിക്രുത വ്യഭിചാരവും ആണു - അല്ലെ?

മുതിർന്നു പ്രായപൂർത്തിയായവർക്കു തെറ്റും ശരിയും തിരിച്ചറിയാം, സംശയങ്ങൾ മൂന്നാമതൊരാളോട് ചോദിച്ചു മനസ്സിലാക്കാം. ഇത്തരം തൊഴിലിനു പോകുന്നവർ വലിയ വി ഐ പി കൾ ളുടെ വീട്ടിൽ ഉള്ളവർ വരെ പെടുമെന്നു മനസ്സിലാക്കുക - പക്ഷെ രഹസ്യമായിരിക്കും എന്നു മാത്രം.

നമ്മുടെ ഈ ലേഖനത്തിനു അടിസ്താന കാരണമായ നിർദയമാ‍യ കുറ്റം ചെയ്തവനെ പോലെ യുള്ള മനോരോഗികൾ ഉണ്ടാകാതിരിക്കാൻ സമൂഹം ശ്രമിക്കണം.അതിനുള്ള വഴികളിൽ ഒന്നാണു അഞ്ചൽ കാരൻ പറഞ്ഞതും.

കാലം മാറി,......കുറ്റക്രുത്യങ്ങൾ കൂടി, മനശാസ്ത്രപരമായ സമീപനം ഇനി അത്യാവശ്യം......!

മാവേലി കേരളം said...

അഞ്ചലേ

വിഷയം കൊള്ളാം.

ഏറ്റവും ആനിവാര്യമായതിന്റെ കൂട്ടത്തില്‍ ഒന്നു വിട്ടു പോയി.കുടുംബം.

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറിനിന്ന് ഞാനാ സമൂഹത്തിന്റെ ഭാഗമേയല്ല മറ്റുള്ളവരാണ്‍് അതിന്റെ എല്ലാം പൂര്‍ണ ഉത്തരവദി എന്നുള്ള മട്ടിലാണ്‍് നമ്മളൊക്കെ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്.

ജീര്‍ണ്ണത നമ്മുടെ സമുഹത്തില്‍ അതിന്റെ മൂദ്ധന്യാവസ്ഥയില്‍ എത്തിക്കഴിഞ്ഞൂ എന്നു ഇവിടെ എഴുതീയ എല്ലാവരും സമ്മതിക്കുന്നു. എന്നു പറഞ്ഞാല്‍ ഒരൂ 90%ത്തിനു മേല്‍ ജീര്‍ണ്ണത എന്നു പറയാം.

ജനിക്കുന്ന ഓരോ കുഞ്ഞും ശുദ്ധരാണ്‍്. അവന്‍/അവള്‍ ഏകദേശം പത്തിരുപതു വയസു വരെ ഏറ്റവും കൂടുതലിടപഴകുന്നതു സ്വന്തം കുടുംബത്തിലുള്ള /സ്മൂഹത്തിലുള്ള
വ്യക്തികളുമായിട്ടാണ്.

അവരുടെ സഭാവം, ലോകക്കാഴ്ച,മനസ്, ചിന്ത, ധാര്‍മ്മികത ഇതൊക്കെ രൂപപ്പെടുത്തുന്നതില്‍ സ്വന്തം മാതാപിതാക്കള്‍കുള്ളസ്ഥനം മറ്റാരേക്കാളും കൂടുതലാണ്‍്. നല്ല മക്കളുടെ ക്രഡിറ്റു മാതമല്ല, മക്കളുടെ അനാശ്യാസഥയുടെ ഉത്തരവാദിത്വവൂം കൂടീ ആച്ചനുമമ്മയും ഏറ്റെടുത്തേ മതിയാവൂ.മന:ശാസ്ത്രപരമായും, സിദ്ധാന്തപരമായും, ബൌദ്ധികമായും കഴമ്പൂള്ള ഒരു സത്യമാണിത്.

ഒന്‍പതു വയസു വരെ മക്കളെ രാജാവിനെപ്പോലെ വളര്‍ത്തണം, പതിനാലു വയസു വരെ വേലക്കാരനെപോലെ വളര്‍ത്തണം, തന്റെ മക്കള്‍ താന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം, എന്നൊക്കെ നീതി സാരത്തില്‍ എഴുതിയിട്ടുണ്ട്ട്. (ഈ വയസ് ക്രിത്യമാണോ എന്നറിയില്ല. ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്‍്).

മക്കള്‍ക്കു ചോറുകൊടുക്കാനും വസ്ത്രം കൊടുക്കാനൂം വിദ്യാഭ്യാസം കൊടുക്കാനുമുള്ള ത്യാഗത്തിന്റെ പേരീല്‍ അവരുടെ കടമകള്‍ മാതാപിതാക്കല്‍ മറക്കുന്നില്ലേ?

ഉദ.ഭാര്യയെ സ്നേഹിക്കാത്ത, ബഹുമാനിക്കാത്ത അന്യായമായി സര്‍വാധികാരം കാണിക്കുന്ന ഒരു ഭര്‍ത്താവ്, ആണ്‍ മകന്റെ ഉള്ളില്‍ സര്‍വാധികാരത്തിന്റെ ഒരു സിംഹാസനമാണ്‍് പണിഞ്ഞീടൂന്നത്. പെണ്ണിന്റെ നേരെയുള്ള ബലാല്‍സംഗം തുടങ്ങി, ആഭാസം പറയുന്നതു വരെ ഈ അധികാരത്തിന്റെ പേരിലാണ്‍്, ലൈംഗികതയുടെ പേരിലല്ല.ലൈഗികസുഖത്തേക്കാല്‍ കൂടുതല്‍ കിട്ടുന്നത് അധികാര സുഖമാണ്‍്.

ഈ കമന്റു വായിക്കുന്ന ഓരോ അഛനും അമ്മയൂം ഒരു നിമിഷം ധ്യാനത്തിലാണ്ട് ചിന്തിച്ചുനോക്കു, നിങ്ങള്‍ നിങ്ങട മക്കളുടെ മുന്‍പില്‍ മാതൃകാപരമായി ആണോ ജീവിക്കുന്നത് എന്ന്? അല്ല എന്നുള്ള മൂന്വിധിയൊന്നും എനിക്കില്ല.കുറെപ്പേരെങ്കിലും ഇതു വായിച്ചെട്ടെന്നെ ഷൂട്ടു ചെയ്യുമെന്നെനീക്കറിയാം:)


പിന്നെ പരിഹാരത്തിലേക്കു വന്നാല്‍:

“ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ മാനഭംഗപ്പെടുത്താനിറങ്ങിത്തിരിക്കുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.“

ഇവിടെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു അഞ്ചലേ

സൌത്താഫ്രിക്കയില്‍ പ്രത്യേകിച്ച കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ലൈഗികനിയന്ത്രണങ്ങള്‍ ഒന്നുമില്ല. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും പ്രാപിക്കാം(ഉഭയസമ്മത്തോടെ).ചരിത്രപരമായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെങ്കിലും,ഇത് ഒരു സമൂഹ്യനോം ആണ്‍് അല്ലാതെ തെറ്റല്ല. വേശ്യാലയങ്ങള്‍ വേറെയുമുണ്ട്.

എന്നിട്ടും പിഞ്ചുകുഞ്ഞുങ്ങളേയും, മക്കളേയും അഛന്മ്മാരും അമ്മാവര്‍മാരും, ബന്ധുക്കളും പരിചിതരും‍ വെറുതെ വിടുന്നില്ല.അതില്‍ നിന്നെന്താണ്‍ മനസിലാക്കേണ്ടത്?

ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഇതു ലൈഗികതയുടെ പ്രശ്നമല്ല, മറ്റനേക പ്രശ്നങ്ങള്‍ ബാധിച്ച്, അസുഖപ്പെട്ട മനസുകളുടെ ഉടമകളാണിവര്‍.
ഒറ്റപ്പെടല്‍, അവഗണന, ഏറ്റവും ഉടയവരില്‍നിന്നുള്ള തിരസ്കാരം, കഴിവികേട്, പരാജയം, ഇതൊക്കെ ഇതിനു കാരണങ്ങളാണ്‍്.

ഇങ്ങനെയുള്ളവരാണ്‍് ഒരു സമൂഹത്തിലെ 90%വുമെങ്കില്‍ ചികില്‍സ വേണ്ടത് സമൂഹത്തിനാകെക്കൂടീയാണ് എന്നാണ്‍് ഞാന്‍ വിശ്വസിക്കുന്നത്.

‘എന്താണ്‌ പെണ്ണുങ്ങള്‍ ഇത്തരം ചര്‍ച്ചകളിലൊന്നും ഇടപെടാത്തത്‌ ?’ എന്നു കാഴ്ചക്കരന്‍ ചോദിച്ചല്ലോ.ആ ചൊദ്യത്തിലൊരവജ്ഞയുടെ അധിക്കാരമില്ലേ?എന്താണ്‍് സ്ത്രീകള്‍ ... എന്നു ചോദിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്നു തോന്നുന്നു.അതേ ഭാഷ ബഹുമാന്നം കാണിക്കാനുള്ള ഒരുപാധി കൂ‍ൂടിയാണ്‍്. അതെ അസഭ്യമായ ഡയലോഗ്ഗുള്ള മലയാളം സിനിമ ബോയിക്കോട്ടു ചെയ്യണം. ചെയ്യാന്‍ കഴിയുമോ? നമുക്കൊക്കെ.

സംശയിക്ക്കേണ്ട കാഴ്ചക്കാരാ ഇതൊരു സ്ത്രീയുടെ പ്രതികരണമാണ്‍്.

എതിരന്‍ കതിരവന്‍ said...

ഇതു തന്നെയല്ലെ ഇന്നാള് കെ. പി. രാമനുണ്ണി പറഞ്ഞത്? ബസ് സ്റ്റോപ്പുകള്‍ തോറുംചെറിയ വേശ്യാഗൃഹങ്ങള്‍ വേണമെന്ന്?

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
കാഴ്‌ചക്കാരന്‍ said...

മാവേലി കേരളമേ, പെണ്ണുങ്ങള്‍, സ്‌ത്രീകള്‍ എന്നീ വാക്കുകളില്‍ മാത്രമുള്ള മഹത്വവും മഹത്വമില്ലായ്‌മയും എനിക്കറിയാതെ പോയി. ക്ഷമിക്കുക. (പെണ്ണെഴുത്തുകാരൊക്കെ സ്‌ത്രീയെഴുത്തെന്നു പേരു മാറ്റിയോ)
-പിന്നെ, 'സ്‌മൃതി'കളല്ലല്ലൊ ആധുനിക മനുഷ്യനെ നിയന്തിക്കേണ്ടത്‌. ആധുനിക ശാസ്‌ത്രത്തിന്റേയും സാമൂഹിക കാഴ്‌ചപ്പാടിന്റേയും (ഫിലോസഫിയല്ല, നീതിബോധം) വെളിച്ചത്തില്‍ വേണം പരിഹാരങ്ങള്‍ വരാന്‍.
(പെണ്ണുങ്ങള്‍ എന്ന പേരിനെ ചൊല്ലി മനസ്സില്‍ വീണ്ടും ചില വിചരങ്ങള്‍ വരുന്നു. അതു പിന്നീടാവാം)

shahir chennamangallur said...

അഞ്ജല്കാരാ
എല്ലാവരും പറയും ഇത്തരക്കാരെ മാത്ര്കാപരമായി ശിക്ഷിക്കണം എന്ന് . അത് നൂറു വട്ടം ശരി ആണ്. എന്നാല് നമുക്കുള്ളിലെ അധമ വികാരങ്ങളെ ഊറ്റം കൊള്ളിച്ചു പുറത്തെക്കാനയിക്കുന്ന TV ഷോ നടത്തുന്നവരെ ആര് ശിക്ഷിക്കും ?. ഒരു പെണ്ണിനെ ഏറ്റവും sexi ആയി വസ്ത്രം ധരിപ്പിച്ച്, കണ്ടു നില്കുന്നവനെ എങ്ങിനെയും മുള്ളില് നിര്ത്താന് നോക്കുന്ന TV& സിനിമക്കാരെ കൂടി എറിഞ്ഞു കൊല്ലണം എന്നീ വിനീതന് അഭിപ്രായം ഉണ്ട്.

അപ്പു said...

പ്രിയ അഞ്ചല്‍ക്കാരാ, വളരെ വൈകി ഈ പോസ്റ്റുകാണുവാന്‍. ഇതെഴുതിക്കഴിഞ്ഞാണല്ലോ ആമയല്ലൂരിലെ കൊലപാതകം നടന്നത്. അവിടെയും പിതാവ് പന്ത്രണ്ടുവയസ്സായ തന്റെ മകളെ ബലാത്സഗം ചെയ്യുകയും, തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനു മണിക്കൂറുകള്‍ക്കു ശേഷം ആ പിഞ്ചു ശവശരീരത്തിലും ആ പിശാച് കാമാര്‍ത്തി തീര്‍ത്തിരിക്കുന്നു. കഷ്ടം!

ഈ സമൂഹത്തിനു ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആരെയും പേടിയില്ല എന്നതാണ്. എത്രവലിയ കേസായാലും ഊരിപ്പോരാനും, പന്തീരാണ്ടുകാലം കേസു വലിച്ചു നീട്ടാനും വകുപ്പുകള്‍ ഇഷ്ടമ്പോലെ. ഈ സ്ഥിതി മാറണം. ശിക്ഷകള്‍ കര്‍ക്കശവും, പിടിക്കപ്പെട്ടാല്‍ / തെളിയിച്ചാല്‍ എത്രയും വേഗം നടത്തപ്പെടുന്നതും ആവണം. ബലാത്സംഗത്തിനും കൊലപാതകത്തിനും അപ്പീലില്ലാത്ത വധശിക്ഷതന്നെ നല്‍കണം. എങ്കില്‍, ഏതു കാമവും തനിയെ അലിഞ്ഞില്ലാതായിക്കോളും.