Sunday, July 06, 2008

ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി.

ചങ്ങാതി വാശിയിലാണ്. ഒരു കാരണ വശാലും ടോള്‍ ടാഗെടുക്കില്ല. ദുബായിലെ ഷെയ്ക്ക് സെയ്ദ് റോഡിലും ഗര്‍ഹൂദ് പാലത്തിലും ടോള്‍ ഗേറ്റ് വന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അതിയാനിതുവരെ ടോള്‍ ടാഗെടുത്തിട്ടുമില്ല. ഗര്‍ഹൂദ് പാലം ചങ്ങാതിയുടെ വാഹനം കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം കണ്ടിട്ടില്ലാ എങ്കിലും ദിവസവും അദ്ദേഹം ഷെയ്ക്ക് സെയ്ദ് റോഡ് വഴി വണ്ടിയോടിക്കുകയും ചെയ്യുന്നുണ്ട്.

ബുസിനസ് ബേ വഴിയോ, മക്തൂം പാലം വഴിയോ, ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴിയോ, ഷിന്‍ഡാഗാ ടണല്‍ വഴിയോ കയറി ആദ്യത്തെ കടമ്പ കടക്കുന്ന വിദ്വോന്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റില്‍ പെടാതിരിക്കാന്‍ ബീച്ച് റോഡ് വഴിയോ അല്‍ക്കായേല്‍ റോഡുവഴിയോ വണ്ടി തിരിച്ചു വിടും. ടോളൊന്നും കൊടുക്കാതെ സുഖകരമായി യാ‍ത്ര ചെയ്തു കൊണ്ടിരുന്ന ചങ്ങാതി ഒരിക്കല്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ടു. മീഡിയാ സിറ്റിയില്‍ നിന്നും തിരിഞ്ഞ് അല്‍ക്കായേല്‍ റോഡിലേക്ക് കയറി ടോള്‍ കഴിച്ചിലാക്കാനുള്ള ശ്രമത്തിനിടയിലെ വളരെ ചെറിയ ഒരശ്രദ്ധ അതിയാനേ നേരേ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിന് മുന്നിലെത്തിച്ചു.

വാഹനത്തിലാണേല്‍ ടോള്‍ ടാഗില്ല. മുന്നോട്ട് പോയാല്‍ ടോള്‍ ഗേറ്റില്‍ പെടും, ഫൈന്‍ വരും. പിന്നോട്ടെടുക്കാന്‍ കഴിയുകയുമില്ല. നിരനിരയായി വാഹനങ്ങള്‍ വന്നു കൊണ്ടേയിരിയ്ക്കുകയും ചെയ്യുന്നു. ചങ്ങാതി കുടുങ്ങിയത് തന്നെ.

പക്ഷേ അതിയാന്‍ ഫൈന്‍ വരാതെ ടോള്‍ ഗേറ്റില്‍ നിന്നും കഴിച്ചിലായി. എങ്ങിനെയാണ് അദ്ദേഹം ആ വിഷമവൃത്തത്തില്‍ നിന്നും തടികഴിച്ചിലാക്കിയത് എന്ന് പറയാന്‍ കഴിയുമോ?

ചോദ്യം ഒരിക്കല്‍കൂടി.
ടോള്‍ ടാഗില്ലാതെ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ട ചങ്ങാതി ഫൈന്‍ വരാതെ ടോള്‍ ഗേറ്റ് കടന്നു. എങ്ങിനെ?

ശരിയായി ഉത്തരം പറയുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ റെയിലില്‍ യാത്ര ചെയ്യാനുള്ള ഒരു ടിക്കറ്റ് സമ്മാനം. (അമ്പത് വര്‍ഷത്തിന് ശേഷം ബന്ധപ്പെടേണ്ട വിലാസം കൂടി മത്സരാര്‍ത്ഥികള്‍ രേഖപ്പെടുത്തേണ്ടുന്നതാകുന്നു!)

14 comments:

അഞ്ചല്‍ക്കാരന്‍. said...

ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി ടോളടയ്ക്കാതെ ഫൈന്‍ വരാതെ ടോള്‍ കടന്നു. എങ്ങിനെ?

പ്രിയ said...

റോഡ് സൈഡ് അസ്സിസ്റ്റന്സിനെ വിളിച്ചു കാണും. ടോളും ഫൈനും അടക്കാനല്ലേ പ്രശ്നം :P

അല്ല പിന്നെ

എന്നതായാലും ഈ പോസ്റ്റിനൊരു ട്രാക്ക് ഇട്ടേക്കാം.

(ഹ്മ്മ്... കൊച്ചി ... മെട്രോ .... ടിക്കറ്റ്.... ???)

RAVUNNI said...

ഡേയ് അഞ്ചല്‍,
നിന്റെ ചെങ്ങായിയല്ലേ? അതുകൊണ്ട് അദ്ദ്യം, റിവേഴ്സ് ഗിയറിലിട്ട് ജബലലി വരെ പോയിക്കാണും, എന്നിട്ട് എമിരേറ്റ്സ് റോഡെടുത്തു കാണും അല്ല്യോ?;)

അല്ലെങ്കില്‍, ഹാര്‍ഡ് ഷോല്‍ഡറിലൂടെ ഓടിച്ചു കാണും.(പോലീസ് പിടിച്ചാല്‍ 2000 ദിര്‍ഹമാ ഫൈന്‍)

ഇനി ഓണ്‍ എ സീരിയസസ് നോട്ട്
ബൈ മിസ്റ്റേക്ക് റ്റോള്‍ ഗേറ്റ്ലൂടെ പോകേണ്ടി വന്നാലും 48 മണിക്കൂറിനകം, ഏതെങ്കിലും എപ്കോ സ്റ്റേഷനില്‍ പോയി ഒരു ടാഗു വാങ്ങി ഒട്ടിച്ചാല്‍ മതി.

പാച്ചി said...

രജനികാന്തിനെ മനസ്സില്‍ ധ്യാനിച്ച് ടോള്‍ ഗേറ്റിനു മുകളിലൂടെ വണ്ടി പറത്തിക്കാനും ......

കുഞ്ഞന്‍ said...

മെട്രോ റയില്‍ വരില്ലെന്ന ഉറപ്പിലാണൊ ടിക്കറ്റ് ഫ്രീ എന്നു പറഞ്ഞത്..?

ഇനി ചോദ്യത്തിനുത്തരം.. അയാളുടെ വണ്ടി തൊട്ടു മുന്‍‌പുള്ള വണ്ടിയില്‍ കെട്ടിയിട്ടു..റിപ്പയറായ വണ്ടി കെട്ടി വലിച്ചുകൊണ്ടുപോകുമ്പോള്‍ ടോള്‍ കൊടുക്കേണ്ടി വരില്ലല്ലൊ..!

ഒരു അഡ്ജസ്റ്റുമെന്റ് വിത്ത് മറ്റൊരു വണ്ടിക്കാരനുമായി.

അഹങ്കാരി... said...

ഈ യുഎഈന്ന് കേക്കുകയും അബടെയൊള്ള കൊറേ ബന്ധുക്കളുമല്ലാതെ ആവിടുത്തെ ടോളോ ടോള്‍ ടഗോ അറിയില്ല....ഇവിടീ അപ്പപ്പോ ടോള്‍ കൊടുക്കുന്ന രീതിയല്ലേ!!!അവിടെ അങ്ങനെ അല്ലേ????

പിന്നെ വണ്ടി സൈഡൊതുക്കിനിറുത്തീട്ട് പിന്നെ എടുത്തോണ്ടു പോരുന്നാ (തിരിച്ച്‌) പോരേ???
(അറിയാത്തോ‍ാണ്ടാ വിട്ടേരെ...)

ഏതായാലും അങ്ങ് പറ...ഞാന്‍ നമ്മടെ കെ.എസ്.ആര്‍.ടി.സീടെ ആനവണ്ടീല്‍ ഒരു ഫ്രീ യാത്ര ഓഫര്‍ ചെയ്യാം...

ഏറനാടന്‍ said...

-:)

വഴി said...

അപ്പോള്‍ അല്‍ ബര്‍ഷായില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം ആ ചങ്ങാതി അശ്രദ്ധമായി വന്ന് ടോള്‍ ഗേറ്റ് ഓര്‍ക്കാപ്പുറത്ത് കണ്ടപ്പോള്‍ ഠപ്പേന്ന് ബ്രേക്ക് ചവിട്ടി അമ്പത് വാഹനങ്ങള്‍ ഇടിച്ചു നിന്നതാണല്ലേ.

പരലോകത്തുമുണ്ടാവുമോ ടോള്‍ പിരിവ്?

കുതിരവട്ടന്‍ :: kuthiravattan said...

ഗള്ഫിലെ വഴിയൊന്നും വല്യ പരിചയമില്ല. ഒരു ക്ളൂ തരുമോ? :-)

Namaskar said...

towing truckല്‍ കാര്‍ കയറ്റിക്കൊണ്ട് പോയോ?

കാവലാന്‍ said...

ഇത്ര സിമ്പിളായൊരു ചോദ്യത്തിനു പോലും ഉത്തരമില്ലാത്ത ബ്ലോഗേര്‍സ്!

ഛെ...... മോശം മഹാമോശം.

വെറുതെയല്ല പണ്ടൊരു പുള്ളി പറഞ്ഞത് മലയാളം ബ്ലോഗേര്‍സിനു വെവരമില്ല എന്ന്.

കുറ്റ്യാടിക്കാരന്‍ said...

എങ്ങനെയാ?
(ട്രാക്ക് ചെയ്യാന്‍ ഇട്ടതാ)

Anonymous said...

Inganeyum thenditharam kanikkunna Gulfkarundo?

അനൂപ്‌ കോതനല്ലൂര്‍ said...

അതെ ചേട്ടനിപ്പോ എത്ര വയസ്സായി.കുങ്കുമപൂവും
തങ്ക ഭസമവുമാണൊ കഴിക്കാറ്
അല്ല നമ്മുടെ ലീഡറ്ക്ക് തൊണ്ണൂ‍റ് കഴിഞ്ഞൂ.
അതു വച്ചു നോക്കുമ്പോള്‍
ഒരു പന്തയത്തിന് ശ്രമിക്കാം
അല്ലെ