Wednesday, July 30, 2008

അരൂപിയുടെ അശരീരികള്‍.

എല്ലാം മായയാണ് ബൂലോഗത്ത്. നളെ എന്ത് നടക്കുന്നു എന്നതിനുമപ്പുറം ഇന്ന് ഈ അടുത്ത നിമിഷമെന്ത് നടക്കും എന്ന് പോലും ആര്‍ക്കും പ്രവചിയ്ക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമാണ് ബൂലോഗ രീതികള്‍.

രൂപമില്ലാത്തവരുടെ കേളീ രംഗമാണീ കല്പിത ഭൂമികയെന്ന് ഒരു വിഭാഗം. അനോനികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തവര്‍ തന്നെ അനോനികളായി മാറുന്ന സുന്ദര സുരഭില കാഴ്ച മറ്റൊരു വശത്ത്. ആരാണ് രൂപി ആരാണരൂപിയെന്ന തര്‍ക്കം മറ്റൊരിടത്ത്.

അനോനി അക്കാദമി ചെയര്‍മാനാകുന്നതിനെതിരേ ഒരിടത്ത് പടയിളക്കം. അക്കാദമിയേ അനാവശ്യമെന്ന് അനോനി വിരുദ്ധരുടെ ആഹ്വാനം മറ്റൊരിടത്ത്. ബൂലോഗത്തിന്റെ നിലനില്പ് തന്നെ അക്കാദമിയുടെ അച്ചുതണ്ടിന്മേലാണെന്ന് അനോനിയായ അക്കാദമീ വീരന്‍. വാദവും എതിര്‍വാദവും വിവാദവും വിവരക്കേടുകളും കൊണ്ട് ബൂലോഗം കൂട്ടപ്പൊരിച്ചിലുകളിലൂടെ മുന്നോട്ട് പോകുമ്പോഴാണ് അരൂപിക്കുട്ടന്‍ മറ്റൊരു ബോംബുമായി അവതരിച്ചത്.

“മിന്നുന്നതെല്ലാം പൊന്നല്ല,
പൊന്നേ....
മിന്നാമിന്നിയും മിന്നല്ല.”

ബൂലോഗത്തിന്റെ സ്വന്തം മിന്നാമിന്നി ബൂലോഗത്ത് വിളമ്പിയ പ്രണയ കാവ്യങ്ങള്‍ സാഹിത്യ ചോരണമായിരുന്നു എന്ന അരൂപീ വ്യാഖ്യാനം ബൂലോഗത്ത് പുതുമയുള്ള ഒരു വിഷയമല്ല. അത് മിന്നാമിന്നിയാകുമ്പോള്‍ ഒട്ടുമല്ല. താന്‍ ചുരണ്ടി മാറ്റിയത് അടിച്ചു മാറ്റി അവാര്‍ഡ് വരെ വാങ്ങിച്ചവര്‍ ബൂലോഗത്തുണ്ടാകുമ്പോള്‍ ചോരണം ഒരു മാരണമേ അല്ല. ഓന്റെ കാവ്യം ഞാന്‍ ചുരണ്ടിയതില്‍ തനിയ്ക്കെന്നാ കാണ്‍ഗ്രസേ എന്ന ചോദ്യം മാത്രമാണ് പ്രസക്തം.

അന്നൊരുനാളില്‍ കമ്പക്കെട്ടിന് തീ കൊളുത്തി നേരം പുലരും മുമ്പ് കാര്യങ്ങളെല്ലാം കോമ്പ്ലിമെന്‍സാക്കി അടുത്ത വെടിക്കെട്ടിന് ഭാണ്ഡം മുറുക്കിയ വിദ്വാന്‍ തന്റേത് കട്ടുപോകാത്തിടത്ത് താനെന്നാത്തിനാ പോലീസീ പോകുന്നതെന്ന ചോദ്യവുമായി ബൂലോഗം ചുറ്റിയത് കട്ടത് ഭാണ്ഡത്തിലാക്കിയായിരുന്നു എന്നതറിയുമ്പോഴാണ് നിലപാടു മാറ്റത്തിന്റെ ചുരളഴിയുന്നത്. ഇന്ന് അരൂപിയോട് ചോദിച്ച ചോദ്യം അന്നേ രൂപി മരത്തിന്മേല്‍ കണ്ടിരുന്നു-ശരിയ്ക്കും.

“ദേ...കള്ളന്‍..കള്ളന്‍” വിളിച്ചോടിയ ചങ്ങാതിയുടെ ഭാണ്ഡത്തില്‍ തൊണ്ടിയായിരുന്നു. തൊണ്ടിയെന്നെങ്കിലുമൊരു ദിനം തോണ്ടിയെടുക്കപ്പെടുമെന്ന് അന്നേ പ്രണയ ലേഖകന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങിനെയാണ് “ആരാന്റെത് കട്ടാല്‍ തനിയ്ക്കെന്നാ ചേതം” എന്ന് അന്നേ അങ്ങുന്ന് പറഞ്ഞ് വെച്ചത്!

ഉടമ‍ വന്ന് അത് ഞാന്‍ ദാനമാക്കിയതാണ് എന്ന് പറയുന്നതോടെ കോംബ്ലിമെന്‍സ് ആകുന്നതാണ് സാഹിത്യ ചോരണം എന്ന് കരുതുന്നത് തെറ്റാണ്. അദ്ദേഹത്തെ വായിച്ചിട്ടുള്ളവര്‍ പ്രണയം തുടിയ്ക്കുന്ന വരികളൊക്കെയും അദ്ദേഹത്തിന്റെ പ്രജ്ഞയില്‍ നിന്നും ഉതിര്‍ന്നു വീണ മുത്തുകളാണ് എന്ന് ധരിച്ചവരാണ് - കഴിഞ്ഞ നിമിഷം വരെയും. ഇപ്പോള്‍, അതങ്ങിനെയല്ലായിരുന്നു എന്ന് അറിയുമ്പോള്‍ ആ പോസ്റ്റുകളിലൊക്കെയും ഒരു കടപ്പാട് ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഒരനുവാചകന്‍ ആഗ്രഹിച്ചു പോയാ‍ല്‍ അതിനെ തെറ്റു പറയുവാന്‍ കഴിയില്ല. എല്ലാം സ്വന്തമാണെന്ന രീതിയില്‍ അവതരിപ്പിയ്ക്കപ്പെടുകയും അങ്ങിനെയല്ല എന്ന് തിരിച്ചറിയപ്പെടുമ്പോള്‍ അനുവാദത്തോടെ ആയിരുന്നു എന്ന നിലപാടെടുക്കുകയും ചെയ്യുന്നതിനോട് യോജിയ്ക്കാനും കഴിയില്ല.

ഒരു ചെമ്പും കൂടിയാണ് അരൂപിക്കുട്ടനിലൂടെ തെളിഞ്ഞ് പുറത്ത് വന്നത്. നാലേ നാലു പോസ്റ്റു കൊണ്ട് അരൂപി ബൂലോഗത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അരൂപിക്കുട്ടന്റെ മിന്നാമിന്നി പോസ്റ്റിന്റെ ക്രാഫ്റ്റും സമ്മതിയ്ക്കാതെ തരമില്ല. അനോനിയാണ് എന്നതു കൊണ്ട് അരൂപിക്കുട്ടന്‍ മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങള്‍ ബൂലോഗത്ത് അപ്രസക്തമാകുന്നില്ല. അനോനിമിറ്റി ബൂലോഗത്തിന് അന്യമാകാത്തിടത്തോളം അരൂപിക്കുട്ടന്റെ ചെയ്തികളില്‍ സാധൂകരിയ്ക്കപ്പെടാവുന്നത് സാധൂകരിയ്ക്കപ്പെടുക തന്നെ ചെയ്യണം!

അത്ര ലളിതമായി കണ്ടെത്താന്‍ കഴിയുന്ന ഒന്നല്ലായിരുന്നു മിന്നാമിന്നിയുടെ മിനുക്കം. അത് കണ്ടെത്തി എന്നതിനും പുറമേ കണ്ടെത്തിയത് അവതരിപ്പിച്ച രീതിയും അഭിനന്ദനം അര്‍ഹിയ്ക്കുന്നു. അരൂപിക്കുട്ടനും അശരീരികള്‍ക്കും അഭിനന്ദനങ്ങള്‍...

9 comments:

അഞ്ചല്‍ക്കാരന്‍ said...

മിന്നാമിന്നിയുടെ ചോരണവും അരൂപിയുടെ അശരീരിയും.

riyaz ahamed said...

ഒരു പ്രശ്നം ഈ സോ കോള്‍ഡ്‌ 'ബൂലോഗ'ത്തിനുണ്ട്- സാധാരണ ബ്ലോഗ് പോസ്റ്റുകള്‍ വഴി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണു എന്നതാണത്. അഞ്ചല്‍ക്കാരന്റെ ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നിടത്തേക്ക് ഏണികള്‍ (ലിങ്കുകള്‍) ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. (അതൊരു തെറ്റാണോ?). എങ്കില്‍ കാര്യങ്ങള്‍ എന്നെപ്പോലെ വല്ലപ്പോഴും ഇവിടെ വരുന്നവര്‍ക്ക് മനസ്സിലായേനേ. അന്യഗ്രഹത്തിലെ കാര്യങ്ങള്‍ പോലെ ഇതെല്ലാം കാണപ്പെടുന്നത് എന്റെ കുഴപ്പമാവാം.


സംവാദങ്ങളുടെ ക്ലസ്റ്ററുകള്‍ എന്നോ ഗ്രൂപ്പുകള്‍ എന്നോ ഗ്രൂപ്പു കളി എന്നോ പറയാവുന്നിടത്തേക്ക് വിഷയങ്ങള്‍ മാറിപ്പോവുന്നത് ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്. ചാറ്റുകള്‍ വഴിയും ഗ്രൂപ് മെയില്‍ വഴിയും രൂപപ്പെടുന്ന സംവാദാന്തരീക്ഷത്തിന്റെ ഭാഗമായിരിക്കാം ബ്ലോഗുകളില്‍ കാണുന്നത് എന്ന് കരുതുന്നു.

krish | കൃഷ് said...

:)

യാരിദ്‌|~|Yarid said...

എന്തു പറയാനാണു അഞ്ചല്‍. കോപ്പിയടിച്ചുവെന്നു ഒരാള്‍, കോപ്പിയടിച്ചില്ല പകരം അയാളുടെ അനുവാദത്തോടേ ബ്ലോഗിലിട്ടതാണെന്നു ആരോപണവിധേയനായ ആള്‍..!

പക്ഷെ അഞ്ചല്‍ പറഞ്ഞതു പോലെ ഇതെല്ലാം സജിയുടെ രചനയാണ് എന്നു വിചാരിച്ചിരുന്നവര്‍ വിഡ്ഡികളായി എന്നൊരു തോന്നല്‍..!

പൊരിച്ചില്‍ തന്നെ കൂട്ടപ്പൊരിച്ചില്‍.. ഇതിലൊന്നും കക്ഷി ചേരാതെ ചുമ്മാ നമ്മുടെ വഴിയെ പോകുന്നതായിരിക്കും നല്ലത്...;)

ഇതൊക്കെ കാണുമ്പൊള്‍ പഴയ “വഴിപോക്കന്‍“ എന്ന സ്യൂഡൊ നെയിമായിരുന്നു നല്ലതെന്നു തോന്നുന്നു. ഈ ബൂലോഗവഴിയെ പോയപ്പോള്‍ എന്തൊക്കെയൊ കണ്ടു..എന്തൊകെയൊ കേട്ടു.. ഒരു വഴിപോക്കനിവിടെന്തു കാര്യം.. ഒന്നും കണ്ടില്ലാ കേട്ടില്ലാ എന്നു വിചാരിച്ചങ്ങു പോകാമായിരുന്നു!

അരൂപിക്കുട്ടന്‍/aroopikkuttan said...

അഞ്ചല്‍ക്കാരന്‍..

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ!

സസ്നേഹം

അരൂപിക്കുട്ടന്‍

മാണിക്യം said...

"അരൂപിയുടെ അശരീരികള്‍."എന്ന തല്‍കെട്ടാണ്‌ അഞ്ചല്‍ക്കാരനില്‍ കൊണ്ടെത്തിച്ചത്...അനോണിയായി വന്ന്
ബ്ലോഗുകളില്‍ അസഭ്യം പറയുന്നത് തെറ്റ്.
എന്നാല്‍‘ബൂലോകനന്മക്ക്’ഒരാള്‍ പേരുവേളിപ്പെടുത്താതെ വന്നാല്‍ അത്
തെറ്റ് എന്ന് പറയാമോ?
അരൂപികുട്ടന്‍ ബോബുമായി അവാതരിച്ചൂ എന്ന് പറയുമ്പോള്‍ അഞ്ചല്‍ക്കാരനു തോന്നുന്നോ
അരൂപി പൊളി പറയുകയാണെന്ന്..
ശക്തമായ തെളിവുകലോടെ വസ്തുനിഷ്ടമായി
സമര്‍ദ്ധിക്കുമ്പോള്‍ വികൃതമായ സത്യത്തിന്റെ മുഖം കണ്ട് തലതിരിക്കുകയും വീണിടത്തു കിടന്നുരുളുകയും വേണ്ടാ വേണൊ?
‘ഇമൊഷണല്‍‌ ബ്ലാക്ക്മെയില്‍ ’കൊണ്ട്
ഞാന്‍ വന്നാല്‍ താങ്കള്‍ ഈ പോസ്റ്റ് മായിക്കുമോ?
അതോ മാറ്റി എഴുതാന്‍ സന്നദ്ധനാവുമോ? അഥവാ അങ്ങനെ ചെയ്താല്‍ അതു ശരിയൊ?

Sarija NS said...

അരൂപി ഒരാവശ്യമാണ്. അരൂപിയുടെ ഊരും പേരും ഒന്നും അറിയേണ്ട ആവശ്യമില്ലല്ലൊ, പറയുന്നത് കാര്യമാണോ എന്നു നോക്കിയാല്‍ പോരെ? അല്ലെങ്കില്‍ തന്നെ ബൂലോകത്ത് അഡ്രസ്സ് വിളംബരം ചെയ്തിട്ട് എന്തു കാര്യം?

Anonymous said...

ഓടു തായോളി പുറി.... നീ ആരട കുണ്ണ തായോളി... ഓരോ പൂറികള്‍ ഒരു പണിയും ഇല്ലാതെ ഇറങ്ങും.. നിന്നെ കണ്ടാലെ അറിയാം നീ ഒരു പൂറിമോന്‍ ആണെന്ന്... പോയി വാണം വിടെടാ തായോളി മറ്റൊല്ലവന്റെ കുറ്റം കണ്ടു പിടിക്കാന്‍ നടക്കാതെ... നീയും നിന്റെ അമ്മേടെ പുറും...... അനോണി ആയി തന്നെ പോസ്റ്റ് ചെയ്യുവാടാ തായോളി....

കനല്‍ said...

അഞ്ചല്‍ക്കാരന്‍ ദയവായി മുകളിലെ ആ കമന്റ് നീക്കം ചെയ്യൂ...