മിന്നാമിനുങ്ങളുടെ ചോരണത്തെ കുറിച്ച് വീണ്ടുമൊരു പോസ്റ്റിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. മിന്നാമിന്നിയുടെ ക്ഷമാപണത്തോടെ ഒരു ബൂലോഗ ചോരണ പര്‍വ്വത്തിന് തിരശ്ശീല വീണു എന്ന് ധരിച്ചവര്‍ വീണ്ടും വിഡ്ഡികളായി. കേരള്‍സ്കാമിന്റെ ബൂലോഗ കൊള്ളയടി വെളിച്ചത്ത് കൊണ്ട് വന്ന ബൂലോഗന്റെ ഭാണ്ഡം മുഴുവന്‍ തൊണ്ടിയായിരുന്നു എന്ന തിരിച്ചറിവ് ഒട്ടു ഞെട്ടലോടെയാണ് ബൂലോഗത്ത് പരന്നത്. പക്ഷേ ആ ചോരണത്തോട് ബൂലോഗം കടപ്പെട്ടിരിയ്ക്കുന്നു.
തനിയ്ക്ക് പൊക്കാന്‍ പറ്റുന്നത് വല്ലതുമുണ്ടോ എന്ന് തപ്പിയിറങ്ങവേയാണ് യാദൃശ്ചികമായി അദിയാന്‍ കേരള്‍സ്കാമിന്റെ ഷോറൂമില്‍ ചെന്ന് കയറുന്നത്. അവിടെ നിന്നും കിട്ടിയതൊക്കെയും ചാക്കില്‍ കേറ്റി തന്റെ മാളത്തിലെത്തിയപ്പോഴാണ് താന്‍ നേരത്തെ ചില്ലറയായി കൊള്ളയടിച്ച് തന്റെ ചില്ലലമാരയില്‍ ചില്ലറ വില്പനയ്ക്ക് വെച്ചിരുന്നവ തന്നെയാണ് കേരള്‍സ്കാമിന്റെ ചില്ലലമാരയില്‍ മൊത്ത കച്ചവടത്തിന് വെച്ചിരിയ്ക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ അതൊരു പോസ്റ്റായി. ആ പോസ്റ്റ് പിന്നെ ബൂലോഗത്തെ ചരിത്രങ്ങളില്‍ ഒന്നായി. മിന്നാമിനുങ്ങ് അന്ന് ഇര പിടിയ്കാന്‍ ഇറങ്ങിയില്ലായിരുന്നു എങ്കില്‍ കേരള്‍സ്കാമിന്റെ ഷോറൂമില്‍ എത്തുമായിരുന്നില്ല. മലയാളം അക്ഷരങ്ങള്‍ കണ്ട് അവിടെ തനിയ്ക്ക് പറ്റിയത് വല്ലതും കോപ്പീ പേസ്റ്റാനുണ്ടാകും എന്ന് കണ്ടു കൊണ്ട് തന്നെയാണ് മിന്നാമിനുങ്ങ് അങ്ങാട്ട് പറന്നത്. അതുകൊണ്ട് തന്നെ മിന്നാമിനുങ്ങിന്റെ കോപ്പീ പേസ്റ്റിനോട് ബൂലോഗവും കടപ്പെട്ടിരിയ്ക്കുന്നു!
ക്ഷമാപണത്തിനായി അവതരിയ്ക്കപ്പെട്ട പോസ്റ്റില്‍ തന്നെ ഉപബോധ മനസ്സിന്റെ ചുറ്റിക്കളിയില്‍ മറ്റൊരു ബ്ലോഗറുടെ വരികള്‍ കടന്ന് വന്നത് യാദൃശ്ചികമാണെന്ന് പറയാം. തുടര്‍ന്ന് ഇട്ടിമാളുവിന്റെ വരികള്‍ അതേപോലെ മിന്നാമിനുങ്ങിന്റെ പോസ്റ്റില്‍ കടന്നു വന്നതു മുതല്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ മുഴുവനും കളവാണോ എന്ന സംശയം ബൂലോഗത്ത് നിറഞ്ഞു. തുടര്‍ന്ന് കളവു മുതല്‍ കണ്ടു പിടിയ്ക്കപ്പെടുന്നത് തുടര്‍ക്കഥയായി. ഒരോ കളവ് പുറത്ത് വരുമ്പോഴും “അതിന് തെറ്റ് ചെയ്തിട്ടില്ലങ്കിലും ഞാന്‍ മാപ്പു ചോദിയ്ക്കുന്നു” എന്ന രണ്ടും കെട്ട ക്ഷമാപണവുമായി മിന്നാമിനുങ്ങ് ഇടയ്ക്കിടയ്ക്ക് പൊങ്ങിയും മുങ്ങിയും വന്നു കൊണ്ടിരിന്നു. തൊണ്ടികള്‍ തോണ്ടിയെടുക്കപ്പട്ടു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ തൊണ്ടികള്‍ വില്പനയ്ക്ക് വെച്ചിരുന്ന കട പൂട്ടപ്പെട്ടു. കളവ് മുതല്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് മാത്രമായി കട തുറക്കപ്പെടും എന്ന ബോര്‍ഡും തൂങ്ങി.
കാര്യങ്ങള്‍ അങ്ങിനെ മുങ്ങാം കുഴിയിട്ട് നീങ്ങവേ ശിശിരം എന്ന ബ്ലോഗര്‍ തികച്ചും ന്യായമായ ഒരു നിര്‍ദ്ദേശവുമായി “ക്ഷമാപണ” പോസ്റ്റില്‍ വന്നു.
“മിന്നാമിനുങ്ങേ, സംഭവിച്ചതെല്ലാം സംഭവിച്ചു. താങ്കള്‍ക്ക് തെറ്റു തിരുത്താന്‍ ഇന്നി ഒരവസരമേ ബാക്കിയുള്ളൂ... താങ്കള്‍ ഇന്നി എവിടുന്നെങ്കിലും അറിഞ്ഞോ അറിയാതയോ വരികള്‍ എടുത്തിട്ടുണ്ട് എങ്കില്‍ അതേതൊക്കെയാണ് എന്ന് ഏറ്റുപറഞ്ഞ് ഈ മാനക്കേടില്‍ നിന്നും രക്ഷപെടാന്‍ നോക്കൂ..”
അതോടെ മാപ്പപേക്ഷ പോസ്റ്റും ഇഷ്ടക്കാര്‍ക്ക് മാത്രമായി ചുരുങ്ങി. സ്നേഹ ദീപവും മിഴിയടച്ചു . ആ ബ്ലോഗും താഴിട്ടു!
ബ്ലോഗെഴുത്ത് സാഹിത്യം തന്നെയാകണം എന്ന നിര്‍ബന്ധം എങ്ങിനെയോ മലയാള ബ്ലോഗിങ്ങില്‍ രൂഡമൂലമായിരിയ്ക്കുന്നു. തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക. അത് സാഹിത്യം ആകണമെന്നില്ല. രാവിലെ കണ്ടൊരു കാര്യം എഴുതാം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാഴ്ച പോസ്റ്റായി മാറാം. സൌഹൃദങ്ങളില് കേട്ട ഒരു കുഞ്ഞ് തമാശ ഒരു പോസ്റ്റായി മാറാം. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്ത ഒരു പോസ്റ്റായി പരിണമിയ്ക്കാം. സൌഹൃദങ്ങളില് ഉണ്ടാകുന്ന സൌന്ദര്യ പിണക്കം ഒരു പോസ്റ്റായി വരാം. മൊബൈലില്‍ എടുക്കുന്ന ഒരു ചിത്രം പോസ്റ്റാകാം. മറ്റു ബ്ലോഗ് പോസ്റ്റുകള്‍ തന്നെ പോസ്റ്റിന് വിഷയമാകാം. എഴുതുമ്പോള്‍ സാഹിത്യം അനര്‍ഗ്ഗളമായി നിര്ഗ്ഗമിയ്ക്കണം എന്നില്ല. അറിയാവുന്ന ഭാഷയില്‍ അങ്ങെഴുതുക. കുറേപ്പേര് എന്തായാലും വായിയ്ക്കും. ആരെങ്കിലുമൊക്കെ കമന്റും. അതൊക്കെത്തന്നെയാണ് ബ്ലോഗിങ്ങ് എന്ന് കരുതുന്ന ഒരു വിഡ്ഡിയാണ് ഞാന്‍. അതിന് ഏറ്റവും നല്ല ഉദാഹരണം എന്റെ ഈ അവിയല്‍ ബ്ലോഗും ആണ്. ഇന്നി ഇതൊന്നുമല്ല ബ്ലോഗിങ്ങെന്നു പറയുന്നവരോട് തര്‍ക്കിക്കാനും ഞാനില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞതൊക്കെ തന്നെയാണ് ബ്ലോഗിങ്ങ്.
സാഹിത്യം മാത്രമാണ് ബ്ലോഗെഴുത്ത് എന്ന് കരുതിയിടത്താണ് സാഹിത്യം കയ്യിലില്ലാത്ത മിന്നാമിനുങ്ങിന് തെറ്റിയത്. ഒരു വിഷയത്തോട് നേരേ ചൊവ്വേ പ്രതികരിയ്ക്കാന്‍ പോലും ഭാഷ കയ്യിലില്ലാത്തവനായിരുന്നു സ്നേഹ ഗായകന് എന്ന് അദ്ദേഹം പലയിടത്തായി എഴുതിയിട്ടിരിയ്ക്കുന്ന കമന്റുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി. അദ്ദേഹം വളരെ വൈകാരികമായി പ്രതികരിച്ച ഈ കമന്റ് തന്നെ നല്ലൊരുദാഹരണമാണ്. അതില്‍ അദ്ദേഹം എന്താണ് പറഞ്ഞിരിയ്ക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും നിശ്ചയം ഉണ്ട് എന്ന് തോന്നുന്നില്ല. എങ്ങുനിന്നും കോപ്പി ചെയ്യാതെ സ്വന്തമായി എഴുതിയ ഒരു പ്രതികരണത്തിന്റെ ഭാഷയാണത്. അതുകൊണ്ട് തന്നെ നല്ല സാഹിത്യമെന്ന് തോന്നലുണ്ടാക്കിയ അദ്ദേഹത്തിന്റെ പോസ്റ്റുകളുടെയെല്ലാം വേരുകള്‍ മറ്റു ബ്ലോഗുകളിലും പഴയ കാല ആനുകാലികങ്ങളിലും കോളേജ് മാഗസിനുകളിലും ആയിരിയ്ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.
റഹീം വേങ്ങര എന്നൊരു വിദ്വാനു മിന്നാമിനുങ്ങിന്റേതു പോലൊരു സൈറ്റുണ്ട്. മലയാളത്തിലുള്ള ഒട്ടു മിക്ക ബ്ലൊഗുകളിലേയും അദ്ദേഹത്തിന് ഇഷ്ടമായ വരികള്‍ അദ്ദേഹത്തിന്റേതായി അവിടെ കാണാം. അക്ഷരമറിയാത്ത എന്റെ വരികള്‍ പോലും അവിടെ ഉണ്ട് എന്ന തിരിച്ചറിവില്‍ ബൂലോഗര്‍ക്കായി ഞാനെഴുതിയിട്ട പോസ്റ്റിന്റെ പിറകേ പോയവര്‍ അവരവരുടെ വരികള്‍ അവിടെ കണ്ട് സായൂജ്യമടഞ്ഞിരുന്നു. അദ്ദേഹവും ഒരു സ്നേഹഗായകനാണ്. സ്വന്തം വരികള്‍ അന്യന്റെ സൈറ്റുകളില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ചൊരുക്ക് അത്ര വേഗം ഒഴിഞ്ഞ് പോകില്ലല്ലോ?
അരൂപിക്കുട്ടന് എന്ന ബ്ലോഗര്‍ തുറന്ന് വിട്ട ഭൂതം അക്ഷര ചോരണത്തിന് ഇറങ്ങി പുറപ്പെടുന്നവര്‍ക്കെല്ലാം ഒരു താക്കീതാണ്. മറ്റുള്ളവന്റെ വരികള്‍ സ്വന്താമാണെന്ന ഭാവത്തില്‍ പടച്ച് വിടുന്നവര്‍ക്ക് ഉണ്ടാകുന്ന അധഃപതനമാണ് മിന്നാമിനുങ്ങിലൂടെ തെളിയിക്കപ്പെടുന്നത്. മിന്നാമിനുങ്ങിന്റെ ബ്ലോഗുകള്‍ ഒന്നൊന്നായി പൂട്ടപ്പെടുവാനുണ്ടായ സാഹചര്യം എല്ലാവരും തിരിച്ചറിയണം. ബ്ലോഗെഴുത്ത് “അമ്പട ഞാനേ” എന്ന ഭാവത്തിനുപയോഗിച്ചതാണ് ആ ബ്ലോഗര്‍ ഇങ്ങിനെ അധഃപതിയ്ക്കാന്‍ കാരണം.
Saturday, August 02, 2008
Subscribe to:
Post Comments (Atom)
27 comments:
ബ്ലൊഗിങ്ങെന്നാല് സാഹിത്യമാണെന്ന തെറ്റിദ്ധാരണയില്‍ നിന്നുമാണ് മിന്നാമിനുങ്ങെന്ന ബ്ലോഗറുടെ പതനം തുടങ്ങുന്നത്. സാഹിത്യം കയ്യിലില്ലാത്തവന് സാഹിത്യമെഴുതണമെങ്കില് അക്ഷരചൊരണമല്ലാതെ മറ്റു വഴിയില്ല തന്നെ. അതാണ് മിന്നാമിനുങ്ങ് ചെയ്തതും!
ഒരു പതനം ഇങ്ങനെ ആഘോഷിക്കണോ?
കള്ളന്മാരെന്നുംകള്ളന്മാര് തന്നെയാണ്.
ആരാ ഇവന് ഈ സജി..?
ആരെടാ ഇവന്റെ താതന്..?
അവന്റെ തലയില്‍ വല്ലതുമുണ്ടെങ്കിലവന് എഴുതട്ടേ..!
എന്നാണവന് ബ്ലോഗറായത്..?
വല്ലവന്റേം സാധനം മോട്ടിച്ച് എഴുതുന്ന ഇവനെയൊക്കെ ലിംഗം മുറിച്ച് തെരുവില്‍ തള്ളുകയാണു വേണ്ടുന്നത്...
വിശകലനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. എന്റെ വരിള് മോള്ടിപ്പെടുവാന് തക്കവണ്ണം മെച്ചമല്ല. എങ്കിലും എന്റെ ലിങ്കുകള്‍ എവിടെവന്നാലും ഞാനവിടെ എത്തും. വേര്‍ഡ്പ്രസ്സ് എനിക്കത് കാട്ടിത്തരം. അങ്ങിനെ ഇവിടെ എത്തി. ഈ ബൂലോഗത്ത് ധാരാളം നീതി പാലകര്‍ ഉണ്ട്. ഇവിടെ ഒരു സൈബര്‍ കോടതിയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുസ്ലീം നിയമം കുറ്റം ചെയ്തവനെ കല്ലെറിയുക എന്നത്. ബ്ലോഗിലെ തെറ്റുകള്‍ക്ക് ബ്ലോഗുകളിലൂടെതന്നെ പ്രതികരിക്കാം. അതിനേക്കാള്‍ വലിയ ശിക്ഷ മറ്റൊന്നില്ല. മുഖം മൂടി അണിഞ്ഞ് ബ്ലോഗ് ശില്പശാലകളും, മീറ്റും മറ്റും നടത്തിയാലും അതുതന്നെ ഗതി. സത്യം പുറത്ത് വരാതിരിക്കില്ല. ബ്ലോഗിലൊന്ന് നേരിട്ട് മറ്റൊന്ന് അത് ഇവിടെ നടപ്പില്ല. ബ്ലോഗ് തന്നെയാണ് ഈ ബൂലോഗത്ത് ഒരു വ്യക്തിയുടെ ഗുണം, തരം, യോഗ്യത മുതലായവ നിശ്ചയിക്കാനുള്ള മാനദണ്ഡം.
അഞ്ചല്‍ക്കാര നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. (എന്റെ ലിങ്ക് മോട്ടിച്ചതിന്)ഇവിടെ കമെന്റിടാന്‍ അവസരമൊരുക്കിയതിന്.
സജി ഇത്തരത്തില്‍ ഒരു അടി പ്രതീക്ഷിച്ചിരിക്കില്ല.....അദ്ദേഹത്തിനു മാപ്പ് കൊടുക്കുക എന്നല്ലാതെ നമുക്കു തൂക്കി കൊല്ലാന്‍ ഒന്നും ആവില്ലല്ലോ....
ഇത്രക്കു വേണമായിരുന്നോ അഞ്ചല്‍ക്കാരാ.
ശരി, ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ അല്ലെ.
ബ്ലോഗെഴുത്ത് സാഹിത്യം തന്നെയാകണം എന്ന നിര്‍ബന്ധം എങ്ങിനെയോ മലയാള ബ്ലോഗിങ്ങില്‍ രൂഡമൂലമായിരിയ്ക്കുന്നു. തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക.
അഞ്ചലേ ഇതിനു താഴെ ഒരു ഒപ്പ്.
5ത്സ്..
ആദ്യ പ്രതികണത്തില്‍ അഞ്ചത്സ് പറഞ്ഞതിനോട് യോജിക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം വിയോജിപ്പാണുള്ളത്.. കുഞ്ഞനെന്ന തൂലിക നാമത്തിലുള്ള എനിക്ക് സാഹിത്യമായി ഒരു പുല ബന്ധവുമില്ല, എന്നിട്ടും ഞാന്‍ പോസ്റ്റുകള്‍ ഇടുന്നില്ലെ..അപ്പോള്‍ താങ്കള്‍ പറഞ്ഞ സാഹിത്യം കൈയ്യിലില്ലാത്ത ഞാനും ചോരന് തന്നെയാണൊ (ചുമ്മാ)ഇനിയിപ്പോ സാഹിത്യം എന്നുള്ളതിന് നിര്‍വ്വചനം “ഒറ്റവായനയില്‍ മനസ്സിലാക്കാന്‍ പറ്റാത്തതും എന്നാല്‍ പിന്നെയും പിന്നെയും വായിക്കുന്തോറും കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റുന്നതുമായ രചനകള്‍” എന്നു ഞാന്‍ കണ്ടെത്തണമൊ..?
ഒരു ഓഫ് ടോപ്പിക്.. സജി എന്നയാള്‍ ഇപ്പോഴിട്ട (അജിത്തിന്റെ വരികള്‍ ഉപയോഗിച്ചതിന്റെ കാര്യം) പോസ്റ്റില്‍ എന്തുകൊണ്ട് അഞ്ചത്സ് ഒരു കമന്റിട്ടില്ല..ഇത് തികച്ചും വ്യക്തിപരമാണെന്നറിയാം എന്നാലും അറിയാനുള്ള ആകാംക്ഷയുണ്ട്. അവിടെ ഒരു വരിയെങ്കിലും കുറിച്ചിരുന്നെങ്കില് അഞ്ചത്സ് ഈ പോസ്റ്റിട്ടതിന് ഞാന്‍ യോജിച്ചേനെ..പറയാനുള്ളത് അയാളുടെ മുഖത്തുനോക്കിപ്പറഞ്ഞിരുന്നെങ്കില്..! അങ്ങിനെയല്ലെ ചെയ്യേണ്ടത്..? ഇത് എന്റെ വീക്ഷണം..
കുഞ്ഞന്‍,
സ്നേഹ ദീപമേ മിഴിതുറക്കൂ എന്ന ബ്ലോഗില്‍ അവസാനം വന്ന ക്ഷമാപണ പോസ്റ്റില്‍ എന്റെ കമന്റുണ്ടായിരുന്നു. അത് നൊമാദ് വരും മുമ്പ് ആയിരുന്നു. ഏകദേശം ഇങ്ങിനെ:
കടപ്പാടുകള്‍ മറക്കാത്തിടത്ത് ആര്‍ക്കും ആരും വിധേയരാകുന്നില്ല. അല്ലെങ്കില്‍ കടപ്പാടുകള്‍ക്ക് അടിമയാകേണ്ടി വരും. താങ്കള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷം.വേദനിപ്പിയ്ക്കുന്ന രീതിയില്‍ പ്രവര്‍ത്തിയ്ക്കേണ്ടി വന്നിട്ടുണ്ട്. ക്ഷമിയ്ക്കുക. ആശംസകള്‍..
ഈ പോസ്റ്റിന് മുന്നേ ഞാനിട്ട അരൂപിയുടെ അശരീരികള്‍ എന്ന പോസ്റ്റ് അദ്ദേഹത്തെ വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു. അദ്ദേഹം തെറ്റു തിരുത്തി തിരികെ വന്നപ്പൊള്‍ ആ പോസ്റ്റുമൂലം അദ്ദേഹത്തിന് വിഷമം ഉണ്ടായിട്ടുണ്ട് എങ്കില്‍ അതിനാണ് ക്ഷമാപണം നടത്തിയത്.
പിന്നെ ഇപ്പോള്‍ ഈ പോസ്റ്റിന്റെ പ്രസക്തി. ഇപ്പോള്‍ ആ ക്ഷമാപണ പോസ്റ്റ് അവിടെ ഇല്ല. മാത്രമല്ല. സാഹിത്യ ചോരണം അദ്ദേഹത്തിന്റെ മൊത്തം പോസ്റ്റുകളിലും നിറഞ്ഞു നില്‍ക്കുകയും ആണ്.
പിന്നെ താങ്കളുടെ ആദ്യത്തെ അഭിപ്രായം. സാഹിത്യം മാത്രമാണ് മലയാള ബ്ലോഗിങ്ങ് എന്ന് തെറ്റിദ്ധരിച്ചതാണ് സജിയ്ക്ക് പറ്റിയ തെറ്റ്. അത് അങ്ങിനെയല്ലാ എന്ന് പറയുന്നിടത്ത് ബാക്കിയെല്ലാം ചോരണമാണെന്നല്ല അര്‍ത്ഥം. സാഹിത്യം കയ്യിലില്ലാത്തവന് സാഹിത്യം എഴുതണമെങ്കില്‍ ചോരണമല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം. അത് സൂചിപ്പിച്ചു എന്നേയുള്ളൂ.
എനിയ്ക്ക് സാഹിത്യം അറിയില്ല. ഭാഷയും വശമില്ല. എന്നാലും ബൂലോഗത്ത് എപ്പോഴും ഉണ്ടാകണം എന്നാഗ്രഹം ഉള്ളതു കൊണ്ട് കാണുന്നതും കേള്‍ക്കുന്നതും ഒക്കെ വിഷയമാക്കുന്നു.
ഈ പോസ്റ്റില്‍ വന്ന വസ്തുതാ പരമായ ചില വൈരുദ്ധ്യങ്ങള്‍ക്ക് വിശദീകരണം നല്കാന് താങ്കളുടെ സാനിദ്ധ്യം സഹായിച്ചു.
നന്ദി.
കുഞ്ഞന്‍,
ഒന്നു കൂടി. സാഹിത്യം കയ്യിലില്ലാത്തവന് സാഹിത്യം എഴുതണമെങ്കില്‍ ചോരണമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്നാണ് ഞാന്‍ പറഞ്ഞത്.
സാഹിത്യം കയ്യിലില്ലാത്തവന് ബ്ലോഗെഴുതണമെങ്കില്‍ ചോരണമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാ എന്നല്ല ഞാന്‍ പറഞ്ഞത് എന്ന് മനസ്സിലാക്കുമല്ലോ?
സാനിദ്ധ്യത്തിന് നന്ദി. വിശദീകരണത്തിന് അവസരമൊരുക്കിയതിനും.
തികച്ചും നല്ലൊരു വിശദീകരണം അഞ്ചല്‍ മാഷെ..
എന്നാലും എന്നെ വീണ്ടും കുഴക്കീ..ആ സാഹിത്യത്തെപ്പറ്റിപ്പറഞ്ഞത്. ഒരു ചെറു ഉദാഹരണം പറഞ്ഞിരുന്നെങ്കിലെന്ന് ആശിക്കുന്നു..
മാഷെ..അവിടെ കമന്റിയത് ഞാനോര്‍ക്കുന്നു..ക്ഷമാപണം..!
താരതമ്യേന പുതുമുഖമാണ്..സ്ഥിരം എഴുത്തോ വായനയോ ഇല്ല..ആരോടെന്നില്ലാതെ എന്തൊക്കെയോ പറയണംന്ന് തോന്നിയപ്പോ എഴുതാന്‍ കേറി...കൂട്ടത്തില്‍ എന്തൊക്കെയോ വായിച്ചു..താങ്കളുടെ പോസ്റ്റുകള്‍ (പഴയതടക്കം)വായിച്ചു...
പ്രതികരിക്കാന്‍ കഴിയാത്ത ഒരു കഴുതയാണ് ഞാന്‍...ഭീരു...സഹികെട്ട് പ്രതികരിച്ചാല്‍(ഇത്തരം വലിയ കാര്യങ്ങളിലല്ലെങ്കിലും)അഹങ്കാരി എന്ന പേരു കേള്‍ക്കേണ്ടി വരുന്നു.... ധൈര്യം ഇല്ലാത്തതിനാല്‍ പിന്നെ മിണ്ടാതിരിക്കുന്നു...
എന്നാലും എനിക്ക് ഇതുപോലുള്ളവ വായിക്കാന്‍ ആവേശമാണ്...എനിക്ക് കഴിയുന്നില്ലെങ്കിലും പ്രതികരണശേഷി നഷ്ടമാവാത്തവര്‍ ലോകത്തുണ്ടല്ലോ എന്ന ആശ്വാസം... താങ്കള്‍ക്ക് മാത്രമല്ല, എല്ലാര്ക്കും ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും സെല്യൂട്ട്.....
ബ്ലോഗെഴുത്ത് സാഹിത്യം തന്നെയാകണം എന്ന നിര്‍ബന്ധം എങ്ങിനെയോ മലയാള ബ്ലോഗിങ്ങില്‍ രൂഡമൂലമായിരിയ്ക്കുന്നു. തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക. അത് സാഹിത്യം ആകണമെന്നില്ല..
പോസ്റ്റ്മാന്, താങ്കള്‍ സത്യം പറഞ്ഞു.ഞാന്‍ ഒരു മാഷല്ലാത്തത് കൊണ്ട് മാരൊക്കൊന്നും തരുന്നില്ല.ഒരു കൈയ്യടി.
“ യഥാര്‍ത്ത ബ്ലോഗിംഗിന്റെ ശക്തി ”
"അടിപൊളി" - മഹാ തെറി വാക്ക് !!!
ഇന്നു സര്‍വ്വസാധാരണമായ 'അടിപൊളി' പുളിച്ച തെറി അര്‍ത്ഥമുള്ള വാക്കാണു.
കുഞ്ഞുങ്ങളും സ്ത്രീകളും സാംസ്കാരിക നായകരും ആത്മീയ നേതാക്കളും വരെ ഇതുപയോഗിച്ചു കേള്‍ക്കുമ്പോള്‍ ഇതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റാത്ത ദുഖമാണ്. പലരോടും വാക്കാല്‍ പറഞ്ഞ് ഇതു തടഞ്ഞിട്ടുണ്ട്. അര് ത്ഥം പറയാന്‍ പറ്റാത്തത്ര വള്‍ഗര്‍ ആണ്.
1987-88 കാലത്ത് വളരെ യാദ്രുച്ഛികമായി കോളജില്‍ ഒരു വിദ്യാര്‍ത്ഥി കൊണ്ടുവന്ന അശ്ലീല പുസ്തകത്തില്‍ പ്രിന്റ് ചെയ്തിരുന്നതായി കണ്ട വാക്കാണിത്. അത്യധികം വ്രുത്തികേടാണു അര്‍ത്ഥം.
പിന്നീടു ഇതു ഒരു സിനിമാ പരസ്യത്തില്‍ ഉപയോഗിക്കപ്പെട്ടാണു പോപ്പുലര്‍ ആയതെന്നു തോന്നുന്നു. ഈയുള്ളവന് ചില സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും കത്തയചിരുന്നു അന്ന്. ഫലം ചെയ്തതായി തോന്നുന്നില്ല.
ഈ ബോധവല്‍ക്കരണത്തിനു ഏറ്റവും വലിയ തടസ്സം ഇതിന്റെ അര്‍ത്ഥം വിശദീകരിക്കുക എന്ന ദുര്‍ഘട സന്ധി തന്നെ.
ടി.വീ. അവതാരകര്‍ ആണു ഈ വാക്കു കുളമാക്കിയത്. പിന്നാലെ പരസ്യക്കാരും.
അര്‍ത്ഥം അറിയാതെ ഉപയോഗം നടന്നു എങ്കിലും നമ്മുടെ ഭാഷയെയും സംസ്കാരത്തെയും ഈ വാക്കു അത്യധികം വ്രുത്തികേടാക്കി.
കുട്ടികളും സ്ത്രീകളും ഇതു ചീത്ത വാക്കാണെന്നറിയുക. അറിഞ്ഞവര്‍ മറ്റുള്ളവരെ ഉപദേശിക്കുക.
ദയവായി ഇതു വായിക്കുന്നവര്‍ ഈ വാക്കിന്റെ ഉപയോഗം നിര്‍ത്തണം.പരിചയമുള്ളവരോടും പറയണം ഈ വാക്കു കൊള്ളില്ല എന്ന്.
“മിന്നാമിനുങ്ങേ, സംഭവിച്ചതെല്ലാം സംഭവിച്ചു. താങ്കള്‍ക്ക് തെറ്റു തിരുത്താന്‍ ഇന്നി ഒരവസരമേ ബാക്കിയുള്ളൂ... താങ്കള്‍ ഇന്നി എവിടുന്നെങ്കിലും അറിഞ്ഞോ അറിയാതയോ വരികള്‍ എടുത്തിട്ടുണ്ട് എങ്കില്‍ അതേതൊക്കെയാണ് എന്ന് ഏറ്റുപറഞ്ഞ് ഈ മാനക്കേടില്‍ നിന്നും രക്ഷപെടാന്‍ നോക്കൂ..”
മിന്നാമിനുങ്ങേ താങ്കള്‍ക്കിനി ഒരു രക്ഷയേയുള്ളൂ അരൂപിക്കുട്ടനെ അഭയം പ്രാപിക്കുക.സാഷ്ടാംഗം വീണു സമസ്താപരാധങ്ങളും പൊറുക്കുമാറാകണം എന്നപേക്ഷിക്കുക.അരൂപി(ണി) പരമ ദയാലുവും സ്ഫടിക സമാനചിത്ത(യു)നുമാണെന്ന് മിന്നാമിന്നിക്കറിയാമല്ലോ.
അഞ്ചല്‍ക്കാരാ, താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു.
തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക. അത് സാഹിത്യം ആകണമെന്നില്ല. രാവിലെ കണ്ടൊരു കാര്യം എഴുതാം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാഴ്ച പോസ്റ്റായി മാറാം. സൌഹൃദങ്ങളില് കേട്ട ഒരു കുഞ്ഞ് തമാശ ഒരു പോസ്റ്റായി മാറാം. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്ത ഒരു പോസ്റ്റായി പരിണമിയ്ക്കാം. സൌഹൃദങ്ങളില് ഉണ്ടാകുന്ന സൌന്ദര്യ പിണക്കം ഒരു പോസ്റ്റായി വരാം. മൊബൈലില്‍ എടുക്കുന്ന ഒരു ചിത്രം പോസ്റ്റാകാം.
"ബ്ലോഗെഴുത്ത് സാഹിത്യം തന്നെയാകണം എന്ന നിര്‍ബന്ധം എങ്ങിനെയോ മലയാള ബ്ലോഗിങ്ങില്‍ രൂഡമൂലമായിരിയ്ക്കുന്നു. തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക. അത് സാഹിത്യം ആകണമെന്നില്ല. രാവിലെ കണ്ടൊരു കാര്യം എഴുതാം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാഴ്ച പോസ്റ്റായി മാറാം. സൌഹൃദങ്ങളില് കേട്ട ഒരു കുഞ്ഞ് തമാശ ഒരു പോസ്റ്റായി മാറാം. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്ത ഒരു പോസ്റ്റായി പരിണമിയ്ക്കാം. സൌഹൃദങ്ങളില് ഉണ്ടാകുന്ന സൌന്ദര്യ പിണക്കം ഒരു പോസ്റ്റായി വരാം. മൊബൈലില്‍ എടുക്കുന്ന ഒരു ചിത്രം പോസ്റ്റാകാം. മറ്റു ബ്ലോഗ് പോസ്റ്റുകള്‍ തന്നെ പോസ്റ്റിന് വിഷയമാകാം. എഴുതുമ്പോള്‍ സാഹിത്യം അനര്‍ഗ്ഗളമായി നിര്ഗ്ഗമിയ്ക്കണം എന്നില്ല. അറിയാവുന്ന ഭാഷയില്‍ അങ്ങെഴുതുക. കുറേപ്പേര് എന്തായാലും വായിയ്ക്കും. ആരെങ്കിലുമൊക്കെ കമന്റും. അതൊക്കെത്തന്നെയാണ് ബ്ലോഗിങ്ങ് എന്ന് കരുതുന്ന ഒരു വിഡ്ഡിയാണ് ഞാന്‍. "
അഞ്ചത്സേ.. മുകളിലുള്ള വരികള്‍ക്ക് എന്റെയും ഒപ്പ്.
ബൂലോകത്തിനു ഇതൊരു പാഠമാണ്, അരൂപിയെപ്പോലുള്ള അവതാരങ്ങള്‍ ഇനിയുമുണ്ടാകട്ടെ, പക്ഷെ ഒരപേക്ഷയുണ്ട്, ചെയ്ത തെറ്റു സമ്മതിച്ചു ഒഴിഞ്ഞു പോകുമ്പോള്‍ വിട്ടേക്കൂ..വല്ലാത്ത വിശമം തോന്നുന്നു, വ്യക്തിപരമായി ഒരടുപ്പവും എനിക്കില്ല ചാറ്റിംഗില്‍ കൂടിയുള്ള ബന്ധം മാത്രം, എന്നാലും എന്തൊ പോലെ, വിട്ടേക്ക് മാഷെ.. പ്രയാസി സജിയെ സപ്പോര്‍ട്ട് ചെയ്യുന്നതല്ല..! അവനും ഒരു ബ്ലോഗറല്ലെ, തിരുത്താനൊരവസരം കൊടുക്കൂ..(അടിച്ചു മാറ്റാനല്ല..!)
ഓഫ്: അനോണി അണ്ണന്മാരോട് ഒരപേക്ഷ, ഇവിടെ മറഞ്ഞിരുന്നു കമന്റേണ്ട ആവശ്യമില്ല..കള്ളനെ തെളിവോടെ കിട്ടിയല്ലൊ, സ്വന്തം അഡ്രസ്സില്‍ തന്നെ കമന്റൂ.. PLS അനോണിയെന്ന പദത്തിനു തന്നെ കളങ്കം വരുത്തല്ലെ..!
ഞാന്‍ സജിയെ ന്യായീകരിക്കുകയല്ല...ചെയ്തു പോയ തെറ്റിനു അയാളോട് ക്ഷമിക്കാന്‍ മാത്രമല്ലേ പറ്റൂ
മലയാളിയുടെ മോഷ്ടിച്ചാലും മറ്റേതു രാജ്യക്കാരുടെ മോഷ്ടിച്ചാലും അതു മോഷണം തന്നെയാണ്.കാശു കൊടുക്കാതെ പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും സോഫ്റ്റുവയറുകള്‍ download ചെയുന്നതും മോഷണം തന്നെ..അങ്ങനെ നോക്കിയാല്‍ സജിയെ കളിയാക്കാന്‍ നമ്മുക്ക് എന്തധികാരം?
ങ്ഹേ! ഇതും സംഭവിച്ചോ, എല്ലാം വ്യക്തമായത് അഞ്ചല്‍ക്കാരന്റെ പോസ്റ്റിലൂടെ ആയിരുന്നു. നന്ദി.
what u said is xatly
correct mr ANCHAL!!!
അയ്യോ അഞ്ചലേ,
മിന്നാമിനുങ്ങു നിരപരാധിയാണല്ലൊ?
അപ്പോള്‍ “മിന്നാമിനുങ്ങ്/സജി “ ആണു കഥാനായകന്.
പ്രിയ മിന്നാമിനുങ്ങ്, അത് എല്ലാവര്ക്കും അറിയാം, ദയവായി ഭയപ്പെടാതിരിക്കൂ.
പേരിന്റെ ഡ്യൂപ്ലിക്കേഷന്‍ ബ്ലോഗ്ഗെര്‍.കൊം പരിഹരിച്ചിട്ടില്ലെന്നണു എനിക്കു തോന്നുന്നതു.
വായിക്കുക ,എഴുതുക ഇതില്‍ വായന കുറയ്യുകയും എഴുത്തു മാത്രമായി ചുരുങ്ങുകയും ഛെയ്യുന്നതാണു വലിയൊരു പ്രശ്നം.
പിന്നെ വൈകാരിക നിമിഷങ്ങളെ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുന്നതു മാത്രമാണു എഴുത്തു എന്ന ധാരണ തിരുത്തപ്പെടണം.
എഴൂതുവാനുള്ള ആഗ്രഹത്തില്‍ നിന്നുമാണു മോഷണം ഉണ്ടാവുന്നതെന്നു കൂടി നാം തിരിച്ചറിയണം.
നല്ലൊരു എഴുത്തുകാരനേക്കാള്‍ നല്ലൊരു വായനക്കാരനാവാന്‍ കഴിയുക എന്നതു വലിയ കാര്യമാണു.
വിവാദങ്ങള്‍ അവസാനിക്കട്ടെ
അഞ്ചലേ ഒരു കാര്യം അറിഞ്ഞപ്പോ പറഞ്ഞിട്ട് പോകാം ന്ന് കരുതി. ഇതെഴുതി പോസ്റ്റാക്കാന്‍ വയ്യ. :)
ദാ ഇതും ( http://www.blogger.com/profile/01016973200534591941) ഇതും (http://www.blogger.com/profile/11323178207933666454) ഒരാള്‍ തന്നെയാ. കമന്റ് കുറയുമ്പോള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി ഒണ്ടാക്കിയ ഒരു പരിപാടി .
സജി = ആമി = സജി
ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. മോഷണത്തെ പറ്റി പറയാനല്ല ഈ കമന്റ്, പകരം താങ്കള്‍ പറഞ്ഞ കാര്യം ഒന്നു കൂടി ഊന്നി പറയാനാണ് ആഗ്രഹം.
"
ബ്ലോഗെഴുത്ത് സാഹിത്യം തന്നെയാകണം എന്ന നിര്‍ബന്ധം എങ്ങിനെയോ മലയാള ബ്ലോഗിങ്ങില്‍ രൂഡമൂലമായിരിയ്ക്കുന്നു. തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക. അത് സാഹിത്യം ആകണമെന്നില്ല. രാവിലെ കണ്ടൊരു കാര്യം എഴുതാം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാഴ്ച പോസ്റ്റായി മാറാം. സൌഹൃദങ്ങളില് കേട്ട ഒരു കുഞ്ഞ് തമാശ ഒരു പോസ്റ്റായി മാറാം. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്ത ഒരു പോസ്റ്റായി പരിണമിയ്ക്കാം. സൌഹൃദങ്ങളില് ഉണ്ടാകുന്ന സൌന്ദര്യ പിണക്കം ഒരു പോസ്റ്റായി വരാം. മൊബൈലില്‍ എടുക്കുന്ന ഒരു ചിത്രം പോസ്റ്റാകാം. മറ്റു ബ്ലോഗ് പോസ്റ്റുകള്‍ തന്നെ പോസ്റ്റിന് വിഷയമാകാം. എഴുതുമ്പോള്‍ സാഹിത്യം അനര്‍ഗ്ഗളമായി നിര്ഗ്ഗമിയ്ക്കണം എന്നില്ല. അറിയാവുന്ന ഭാഷയില്‍ അങ്ങെഴുതുക.
"
ചില്ലിട്ട് വെക്കേണ്ട വാചകങ്ങള്‍. ഈ വാക്കുകള്‍ മനസ്സില്‍ ഉണ്ടായാല്‍ മലയാള ബ്ലോഗ്ഗിങ്ങിനു ഉജ്വലമായ ഭാവി ഉണ്ടെന്നത് നിശ്ചയം.
Post a Comment