Wednesday, October 15, 2008

വിശുദ്ധയെ വില്പനയ്ക്കായി....


അല്‍ഫോന്‍സാമ്മയെ മൊത്തക്കച്ചവടം നടത്താനായി ഒരു വെബ് സൈറ്റ്. വിശുദ്ധയായി പ്രഖ്യാപിയ്ക്കപ്പെട്ട സഹനത്തിന്റെ അമ്മയെ മൊത്തമായും ചില്ലറയായും വില്പനയ്ക്ക് വെച്ചിരിയ്ക്കുകയാണ് അല്‍ഫോന്‍സാമ്മ ഡോട് കോം എന്ന വെബ് സൈറ്റിന്റെ മുതലാളിമാര്‍. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ കുറിച്ച് അന്വേഷിച്ചിറങ്ങുന്നവര്‍ സ്വാഭാവികമായും ഈ വെബ് സൈറ്റില്‍ ചെല്ലും. എന്തെന്നാല്‍ അല്‍ഫോന്‍സാമ്മാ ഡോട് കോം വേറെയില്ലല്ലോ?

പക്ഷേ അവിടെ ചെന്നാലോ? അടിമുതല്‍ മുടി വരെ പരസ്യത്തിനായി സ്ഥലം പതിച്ച് നല്‍കിയിരിയ്ക്കുകയാണ്. ആര്‍ക്കും പരസ്യം ചെയ്യാം. ദോഷം പറയരുതല്ലോ? തപ്പി തപ്പി ചെന്നാല്‍ ഭരണങ്ങാ‍നത്തെ ചില ചിത്രങ്ങളും അല്‍ഫോന്‍സാമ്മയുടെ ഏതാനും പടങ്ങളും കാണാം.

എന്തായാലും ജീവിതം സഹനത്തിനും സ്നേഹത്തിനും ഉഴിഞ്ഞ് വെച്ചൊരു സന്യാസിനിയെ മൊത്തമായും ചില്ലറയായും തൂക്കി വില്‍ക്കാനായി കോപ്പുകൂട്ടുന്നത് കാണുമ്പോള്‍ സഹതപിയ്ക്കുകയല്ലാതെ എന്തു ചെയ്യാന്‍?

ബൂലോഗത്തെ ഒരു പാതിരി അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ അത്ഭുതങ്ങള്‍ എഴുതി കൂട്ടിയിരിയ്ക്കുന്നതു കണ്ടാല്‍ അല്‍ഫോന്‍സാമ്മ പോലും ഞെട്ടിപ്പോകും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി ഉള്‍കൊള്ളാന്‍ കഴിയാതെ അവരുടെ അത്ഭുതങ്ങള്‍ പ്രചരിപ്പിയ്ക്കാനിറങ്ങുന്നവര്‍ കണ്‍കെട്ടാണ് വിശ്വാസം എന്നു ധരിച്ചവശായിരിയ്ക്കുന്ന കപട പൌരോഹത്യമാണ്. ബൂലോഗ പാതിരിയുടേയും അല്പ വിശ്വാസമാണ് അദ്ദേഹത്തിന്റെ അല്‍ഫോന്‍സാമ്മ പുരാണത്തിലൂടെ പുറത്തേയ്ക്ക് വന്നത്.

സഹനത്തിനും സ്നേഹത്തിനും മേലേ മറ്റെന്ത് അത്ഭുതമാണ് ഒരു മനുഷ്യായുസ്സില്‍ ഒരാള്‍ക്ക് കാട്ടാന്‍ കഴിയുക. അത് ഏറ്റവും ഉന്നതമായ നിലയില്‍ വെളിപ്പെടുത്തിയ ഒരു സന്യാസിനി അര്‍ഹിയ്ക്കുന്ന തലത്തിലേയ്ക്ക് ഉയര്‍ന്നപ്പോള്‍ അതിനെ കച്ചവട വല്‍ക്കരിയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നവരോട് ആ വിശുദ്ധാത്മാവ് പൊറുക്കട്ടെ!.

12 comments:

അഞ്ചല്‍ക്കാരന്‍ said...

വി. അല്‍ഫോന്‍സാമ്മയെ മൊത്തമായും ചില്ലറയായും വില്പനയ്ക്ക് വെച്ചിരിയ്ക്കുന്നൊരു സൈറ്റ്.

Anonymous said...

WHOIS information for: alphonsamma.com:
[whois.PublicDomainRegistry.com]
Registration Service Provided By: WEBSUVIDHA.COM
Contact: +91.09391357079
Website: http://www.websuvidha.com

Domain Name: ALPHONSAMMA.COM

Registrant:
Study Work Abroad
Study Work Abroad (studyworkabroad@gmail.com)
Shop No-1 Mannoor
Alanadu P.O Anthinadu
Kottayam
null,686651
IN
Tel. +91.9995988383

നിഷാന്ത് said...

It is really sad to see people trying to make money from whatever opportunity they have.

When Sr.Alphonsa has been adorned sainthood, a misconception has also boomed that saints are some kind of sellers of miracles(Or it was there already?)! But that does not draw the picture complete!
Yes when we pray to them, God answers our prayers(Btw, showing ur belief in God or in a religion can make u sidelined in "Boolokam"! I do believe in God! And I also believe that I do not have any rights to hurt others beliefs or feelings.).
OK, where am I?
Let's come back to my point. Sainthood actually shows us a life which can be modeled. We see the pain, agony and sacrifices they had for being good in this world.

:: VM :: said...

അല്‍ഫോസമ്മയെ പറ്റി വിവരിക്കുന്ന ഒരു വെബ്സൈറ്റില്‍ കുറച്ചു പരസ്യങ്ങള്‍ ഉണ്ടെന്നു കരുതി അതെങ്ങ്നെ അല്‍ഫോന്‍സാമ്മയെ വില്‍ക്കാന്‍ വച്ചു എന്നാവും?

ഇമ്മാതിരി ക്രൈം/ഫയര്‍ സ്റ്റൈല്‍ ഹെഡിങ്ങുകള്‍ ഉണ്ടെങ്കിലേ ആല്‍ക്കാരെ ബ്ലോഗിലേക്ക് വരുത്താനാവൂ അല്ലേ?

ആ സൈറ്റുകാരു ചെയ്യുന്നത്ിത്രേം വല്യ കുറ്റമാണെങ്കില്‍, പോസ്റ്റ് ശ്രദ്ധിക്കപ്പെടാനായി മാത്രം, തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാവുന്ന ഒരു ഹെഡിങ്ങ് അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള ഈ പോസ്റ്റിനു ഉപയോഗിച്ച നിങ്ങളും അതേ കുറ്റമാണു ചെയ്തിരിക്കുന്നത്..

ആ സൈറ്റുകാര്‍ അലോഫോന്‍സാമ്മയുടെ കല്ലറയില്‍ വച്ച് പ്രാര്‍ത്ഥിച്ചു നല്‍കിയ ദ്രവ്യങ്ങളൊന്നും സൈറ്റു വഴി വില്‍ക്കുന്നില്ലല്ലോ ;)

കണ്‍സ്യൂമറിസത്തിന്റെ കാലമല്ലേ..ഇ-പ്രാര്‍ത്ഥന വെബ്സൈറ്റ് വഴി പുഷ്പഞ്ജലി വരെ നടത്താം!

ഒരു വെബ്സൈറ്റ് നടത്തുമ്പോ അതിന്റെ ചെലവുകളും അല്പം ലാഭവും കിട്ടാന്‍ ഇതൊക്കെ സാധാരനമല്ലേ.. അല്ലേ തന്നെ പരസ്യമില്ലത്ത സൈറ്റ് ഏതുണ്ട്?

കഷ്ടം!

അഞ്ചല്‍ക്കാരന്‍ said...

ഇടീ,
വെബ്ലൈറ്റിലെ പരസ്യം ഒരു തെറ്റല്ല. പക്ഷേ ആ വെബ് സൈറ്റ് കണ്ടിരുന്നോ? ഹോം പേജിന്റെ എത്ര ശതമാനം അല്‍ഫോന്‍സാമ്മയ്ക്ക് ആയി മാറ്റി വെച്ചിട്ടുണ്ട്? അല്‍ഫോന്‍സാമ്മയുടെ രണ്ടു പടം വെച്ചിട്ട് കഴിയാവുന്നിടത്തോളം പീസ് പീസാക്കി ആ സൈറ്റ് മുറിച്ച് വിറ്റിരിയ്ക്കുകയല്ലേ? ഇതേ പോലെ പരസ്യത്തിനു മാത്രമായി ഒരു വെബ് സൈറ്റ് അപൂര്‍വ്വമല്ലേ? ഉണ്ടാകാം. പക്ഷേ അതിലൊന്നും വിശ്വോസത്തെ വില്പനയ്ക്ക് വെച്ചിട്ടുള്ളതായി കണ്ടിട്ടില്ല. ഇവിടെ വെബ് അഡ്രസ്സ് തന്നെ അല്‍ഫോന്‍സാമ്മ.ഡോട് കോം എന്നാണ്. അങ്ങിനെയൊരു വെബ് സൈറ്റിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ നാം പ്രതീക്ഷിയ്ക്കുന്നത് വല്ലതും അവിടെ കാണാന്‍ കഴിയുന്നുണ്ടോ? ഉദ്ദേശ്യം വളരെ വ്യക്തമാണ്. അല്‍ഫോന്‍സാമ്മയ്ക്ക് ഈ ദിനങ്ങളില്‍ ലഭിച്ച വാര്‍ത്താ പ്രാധാന്യത്തെ നന്നായി വില്‍ക്കുക.

ആ വെബ് സൈറ്റ് കണ്ടപ്പോള്‍ തോന്നിയ വികാരം അല്‍ഫോന്‍സാമ്മ എന്ന വിശുദ്ധയെ മൊത്തമായും ചില്ലറയായും വില്പനയ്ക്ക് വെച്ചിരിയ്ക്കുന്നു എന്നാണ്. ആയതു കൊണ്ടാണ് ഈ പോസ്റ്റിന്റെ ടൈറ്റിലും അങ്ങിനെയായത്.

അല്‍ഫോസാ‍മ്മയുടെ അത്ഭുതങ്ങള്‍ വര്‍ണ്ണിയ്ക്കുന്ന ബൂലോഗ പാതിരിയുടെ പോസ്റ്റ് വായിച്ചിരുന്നുവോ? അല്‍ഫോന്‍സാമ്മയെ മായാജാലക്കാരിയാക്കാനുള്ള ബൂലോഗ പാതിരിയുടെ വ്യഗ്രത കാണുമ്പോള്‍ ഓക്കാനം വരും.

ഒരു വിശദീകരണം നല്‍കാന്‍ അവസരം തന്നതിനു നന്ദി.

:: VM :: said...

അല്‍ഫോസാ‍മ്മയുടെ അത്ഭുതങ്ങള്‍ വര്‍ണ്ണിയ്ക്കുന്ന ബൂലോഗ പാതിരിയുടെ പോസ്റ്റ് വായിച്ചിരുന്നുവോ?

No. Please give the link

അഞ്ചല്‍ക്കാരന്‍ said...

ദേണ്ടെ ഇവിടെ.

ഋഷി|rISHI said...

അഞ്ചല്‍ക്കാരന്‍, അംഗീകരിക്കുന്നു.
അവര്‍ തുടങ്ങിയട്ടല്ലേ ഉള്ളൂ , കാത്തിരുന്നു കാണുക.

പെണ്‍കൊടി said...

ഇതിനെ ആഗോളവത്ക്കരണമെന്നാണോ അതോ തോന്ന്യാസമെന്നാണോ വിളിക്കേണ്ടത്...?
അയ്യോ... ആകെ കണ്‍ഫ്യൂഷനായല്ലോ...

-പെണ്‍കൊടി..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മരിച്ചു പോയതിനു ശേഷം ഒരു കന്യാസ്ത്രീയെ വിശുദ്ധപദവിയിലേക്കുയര്‍ത്തുകയും അതൊരു ആഘോഷമാക്കുകയും ചെയ്തവര്‍ തന്നെയല്ലേ അവരെ ആദ്യം കച്ചവടത്തിനു വച്ചത്.യാതൊരു നേട്ടവും കാംക്ഷിക്കാതെ ചെയ്തതാണ് ഈ പ്രവൃത്തി എന്ന് കരുതാന്‍ എന്തു ന്യായമാണുള്ളത്. വളരെ തന്ത്രപരമായി ചെയ്ത ഈ വിപണനം തങ്കള്‍ എന്തു കൊണ്ട് കാണാതെ പോകുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഇനി അവരുടെ പേരില്‍ ഹോട്ടലുകള്‍ വരും,മറ്റനേകം ഉപഭോഗ വസ്തുക്കള്‍ വരും, വെബ് സൈറ്റുകള്‍ വരും. ആര്‍ക്കെങ്കിലും തടയാന്‍ പറ്റുമൊ?

Anonymous said...

Anchal
Use ALT + PrintScreen for the most active window printscreen. That way your task bar doesnt show.

Anonymous said...

Well said VM.. Avar enthonkelim cheyyate masshe.. Athinu thanikk entha venam...? Net ennathu parayunnath aarudeyum kuthaka allello... Alphonsamayude peril site undakki athil 10 parasyam ittu ennu paranju onnum sambhavikkan pokunnilla.. I seen Alponsa Candle, Alphonsa stores, Alphonsa match box...etc.. Entha avar okke ammaye kathich cash ondakkuvanoo..???

thurannu parayunnathil onnum thonnaruth. thanne pole ulla bhoorshakal aanu kerala thinu shaapam.. Mattoruthan enthu thudangunnu ennu moottil thappi nokki kuttam paranju nadakkathe vella joliyum cheyy maashe..

Blog-il aale kuttan ulla maashinte aashayam okke kollam, vimarshanam oru nalla aayudham thanne.. pakshe, orkkanam, raashtreeyam alla blog vendiyath.. Thannolamo, thannekal kuuduthalo vivaram ullavar undennu aaalochikkukuu... I am positive, thaan etho manja pathrathinte ezhuthukaran thanne... kandavante kuttam kandupidikkan nadakkunna thaanthonnikal..... If u do like this, ppls will start hating good journalists.