“ഞമ്മടെ കുട്ട്യോള് സമാധാനപരമായി പുത്തോം കത്തിക്കുകയല്ലാതെ ഒരു അതിക്രമവും കാട്ടിയിട്ടില്ല.കത്തിയ്ക്കാന്‍ സമാധാനപരമായി പുത്തോം ചോദിച്ചപ്പോ ഓന്‍ കൊടുത്തില്ല.”
“സാഹിബേ... അത് പാഠപുസ്തകമല്ലായിരുന്നു.. മാഷിന്റെ കയ്യില്‍ ഡയറിയായിരുന്നു...”
“ഡയറിയോ? അതെന്നാ ഹിക്‍മത്ത്? പാഠപുത്തകമോ,റേഷന്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ എന്തായാലും പുത്തകം കണ്ടാല്‍ ഞമ്മടെ കുട്ട്യാള് സമാധാനപരമായി കത്തിയ്ക്കും.”
“ഓ...അതെന്താ അങ്ങിനെ?”
“എടോ ഹമുക്കേ...പുത്തോം പഠിച്ചതോണ്ടല്ലേ ഞമ്മടെ കോണിയ്ക്കിട്ട് കുത്താനാളെ കിട്ടാത്തെ. അപ്പപ്പിന്നെ പുത്തോം കത്തിയ്ക്കാതെ ഞമ്മളെന്നാ ചെയ്യണമെന്നാ ശൈത്താനേ ജ്ജ് പറയുന്നേ?”
“അതിന് ആ മാഷിനെ കൊല്ലണമായിരുന്നോ സാഹിബേ?”
“ഓന്റെ കയ്യിലെ പുത്തോം വാങ്ങാന്‍ സമധാനപരമായി ഓന്റെ നെഞ്ചത്തിട്ട് ഒന്ന് ചവിട്ടിയെന്നേയുള്ളൂ. ഓന്‍ സമാധാനപരമായി വീണങ്ങ് മയ്യത്തായി. അപ്പഴാ ഞമ്മക്ക് പുടികിട്ടിയത് ഓന്‍ രോഗിയായിരുന്നെന്ന്. ഹൃദയരോഗി...ഞമ്മടെ കുട്ട്യോളുടെ തികച്ചും സമാധനപരമായ ഒരു കുഞ്ഞു ചവിട്ടിലാണ് ഓന്‍ വീണ് മയ്യത്തായതെന്ന് ഞമ്മക്കങ്ങട്ട് ബിശ്വോസിയ്ക്കാന്‍ വയ്യാന്നേ...”
“ഞമ്മടെ പാര്‍ട്ടിയെ കരിതേക്കാനായിട്ടാണോ ഓന്‍ വീണ് ചത്തതെന്നാ ഞമ്മടെ ഇപ്പോഴത്തെ തംശയം...”
“ഓന്‍ ബേബിടെ ജാതിയല്ലേ...ഓന്‍ മയ്യത്തായതില്‍ ദുരൂഹതയുണ്ട്. ഉണ്ട്...ദുരൂഹതയുണ്ട്....”
“രോഗിയായ മാഷിനെ ക്ലസ്റ്ററ് പഠിയ്ക്കാനയച്ച സര്‍ക്കാര്‍ രാജി വെയ്ക്കണം.”
“രോഗികളായ മാഷന്മാരെ ക്ലസ്റ്ററ് പഠിപ്പിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് നയം തിരുത്തണം. ചെക്കോസ്ലൊവേക്യായിലും പോളണ്ടിലും ക്യൂബയിലും കൊറിയയിലും ഒക്കെ കമ്മ്യൂണിസ്റ്റ്കാര്‍ രോഗികളായ മാഷന്മാരെ ക്ലസ്റ്ററ് പങ്കെടുപ്പിയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇവിടേയും നടക്കുന്നത്.”
“പാവം മാഷ്...ഓന്‍ രോഗിയായിരുന്നു. രോഗിയെ ചികിത്സിപ്പിയ്ക്കാതെ ക്ലസ്റ്ററ് പഠിപ്പിച്ച് കൊന്ന സര്‍ക്കാറിനെതിരേ ബീണ്ടും ബീണ്ടും ഞമ്മള് സമരം ചെയ്യും....ഞമ്മള് സമാധാനപരമായി ഭരണത്തി വരുംവരെ സമാധാനപരമായി സമരം ചെയ്യും... സമാധാനപരമായി പുത്തോം കത്തിയ്ക്കും...സമാധാനപരമായി കുട്ട്യാളെ ഓടിച്ചിട്ട് തല്ലും...സമാധാനപരമായി മാഷന്മാരെ ചവിട്ടി കൊല്ലും...”
“തുലയട്ടങ്ങനെ തുലയട്ടെ... പുത്തോം മാഷും തുലയട്ടെ”
“ചിന്ദാഭാ...ചിന്ദാഭാ...പച്ചച്ചെങ്കൊടി ചിന്ദാഭാ...”
ചെറ്റകള്‍!
Sunday, July 20, 2008
Subscribe to:
Post Comments (Atom)
13 comments:
രോഗം വേറെ ചിലര്‍ക്കാണ്
പൊതുജനം ചികിത്സിക്കേണ്ട രോഗം
ചെറ്റകള്‍ എന്നു വിളിച്ചാല്‍ അതു തീരെ കുറഞ്ഞു പോകും അഞ്ചലെ..!
എന്തു് പറഞ്ഞിട്ടും ഒരു കാര്യവുമില്ല മാഷേ! കമഴ്ത്തിവച്ച കുടത്തിനു് പുറത്തു് വെള്ളമൊഴിച്ചാല്‍ അകത്തെത്തുമോ? തോട്ടം മുഴുവന്‍ പുഴുവീണാല്‍ വെട്ടിനുറുക്കി തീയിട്ടിട്ടു് പുതിയ കൃഷി ഇറക്കാം. നിറയെ പുഴുവാണെന്നു് “അറിഞ്ഞാലേ” അതിനായാലും സാധിക്കൂ. സാമൂഹികജീര്‍ണ്ണത മുന്‍കൂട്ടി മനസ്സിലാക്കി ജനങ്ങളെ അറിയിക്കേണ്ട ചുമതല സാംസ്കാരിക നേതൃത്വത്തിന്റേതാണു്. പൊതുസമൂഹത്തിനുവേണ്ടി ചിന്തിക്കാന്‍ വേണ്ട അറിവോ കഴിവോ സന്‍മനസ്സോ ഉള്ള ഒരു ശുദ്ധസാംസ്കാരികശക്തി കേരളത്തിലില്ല. സാംസ്കാരികനായകര്‍ എന്നു് വിളിക്കപ്പെടുന്നവരുടെ ചിന്തകള്‍ നിറം പിടിച്ചതാണു്, വഴികള്‍ മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ടതാണു്. പക്ഷം ചേരാത്തതായ ഒരു നല്ല മാധ്യമം പോലുമില്ല! “ആരംഭമൂലധനം” വിദേശനാണ്യമായി എങ്ങനെയോ സംഘടിപ്പിക്കാന്‍ കഴിഞ്ഞ സമൂഹത്തിലെ സ്വാര്‍ത്ഥതാല്പര്യദ്വീപുകള്‍ ധ്രുവീകരണത്തിലൂടെ തന്‍കാര്യം നേടി വളര്‍ന്നു. പണമാണു് ദൈവം. അതിനു് അന്നവരെ സഹായിച്ച രാഷ്ട്രീയത്തിനു് ഇന്നു് നിലനില്‍ക്കണമെങ്കില്‍ തന്നെ അവരെ പ്രീണിപ്പിക്കാതെ നിവൃത്തിയില്ലാത്ത നിലവന്നു. ജനങ്ങളുടെ ബോധവത്കരണത്തിലും, സമൂഹത്തിന്റെ സാംസ്കാരികനവീകരണത്തിലും അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസരീതിക്കു് സ്വാതന്ത്ര്യത്തിനുശേഷം priority നല്‍കി ന്നടപ്പാക്കേണ്ടിയിരുന്നു. മരിച്ച കുഞ്ഞിന്റെ ജാതകം വായിച്ചിട്ടു് കാര്യമില്ല എന്നറിയാം. വെള്ളപൂശല്‍ കൊണ്ടു് ജീര്‍ണ്ണത പരിഹരിക്കാനാവില്ലെന്നും!
സി.കെ. ബാബുവിന് കീഴെ എന്റ ഒര് ഒപ്പു കൂടി.
വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാരം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....
ആ അധ്യാപകന്‍ മരിച്ചതിനു ഒരു നൂറു കാരണം കണ്ടെത്തും.. നമ്മുടെ ആള്‍ക്കാര്‍ കുറച്ചു നാളൊക്കെ ഈ സംഭവം ഓര്‍മ്മയില്‍ വെക്കും .പിന്നെ പതിയെ എല്ലാം മറക്കും..അതാണല്ലൊ നമ്മള്‍.. നഷ്ടങ്ങള്‍ എന്നും മരണപ്പെട്ടവരുടെ കുടുംബത്തിനു മാത്രം !!
കാന്താരിക്കുട്ടി പറഞ്ഞതിനോട് യോജിക്കുന്നു....
പക്ഷെ ഇങ്ങിനെയുള്ള സാഹചര്യങ്ങളില്‍ പോലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാരെയും വിജയിപ്പിക്കുന്ന പൊതുജനങ്ങളെയും മനസ്സിലാകുന്നില്ല...
ഒരു പുത്തകോം പിടിക്കാത്ത ഹറാമ്പെറപ്പു പെറന്ന നായിന്റെ മക്കള് മത നേതാക്കന്മാരും,
പുത്തകം പടിക്കാത്ത വലാല്കള് രാഷ്ട്രീയ നേതാക്കന്മാരും,അച്ചരം കൂട്ടി ബായ്ക്കാനറിയാത്ത മെയ്യനങ്ങിത്തിന്നാത്ത അണികളും, നാടുമുയ്മന്‍ നെരങ്ങ്യാല് ഇതിനപ്പുറോം നടക്കും.
നട്ടുച്ചയ്ക്ക് നടുറോട്ടിലാണ് ഈ കള്ള ഹിമാറ്കള്‍ക്ക് പണി കൊട്ക്കണ്ടത്.കയ്യെണക്കള്ള നല്ല നാടന്‍ പത്തലുകൊണ്ട് തീര്‍ത്തു പണി,പത്തരമാറ്റാബില്യേ സൊബാബം.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ 18 ആം തീയതി വെള്ളിയാഴ്ച ഗുരു പൂർണ്ണിമയായ് ആചരിച്ചുവെന്ന് വാർത്ത കണ്ടു. ഗുരുക്കൻ മാരെ ആദരിക്കാൻ ഒരു ദിനം..എന്തായാലും ദിവസം ഒന്ന് കഴിഞ്ഞിട്ടാണെങ്കിലും ഇങ്ങ് തെക്ക് 19 ആം തീയതി തന്നെ ചവിട്ട് നാടകമുൾപ്പെടെ ഗുരു പൂർണ്ണിമ ആഘോഷിക്കുവാൻ ഓനും ഓന്റെ കുട്ട്യോൾക്കുമായതിൽ നമുക്ക് അഭിമാനിക്കാം...
ഇവനെയൊക്കെ ചെറ്റ എന്ന് വിളിച്ചാൽ വളരെ കുറഞ്ഞ് പോകും.
അനുശോചനങ്ങൾ
പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇതാ
ഇപ്പോള്‍ ഒരു ഗുരുനാഥന്റെ പൈശാചികമായ കൊലപാതകത്തിലെത്തി നില്‍ക്കുന്നു എന്നത് ഒരു നടുക്കത്തോടെയല്ലാതെ നമുക്ക് കാണുവാന്‍ വയ്യ.
ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്. ഇതാണോ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ?
മരിച്ചത് ചവിട്ടുകിട്ടിയിട്ടല്ല എന്നും, ഹൃദയാഘാതം മൂലമായിരുന്നെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരും പരസ്പരം പഴിചാരി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നവരുമായ നേതാക്കള്‍ നമ്മുടെ നാടിന്റെ ശാപമാണ്.
കിരാതത്തം നിറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ഒരു സംഘടനയ്ക്കും ഭൂഷണമല്ല. അക്രമ സമരത്തിനു പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതായ ശിക്ഷ തന്നെ കിട്ടണം.
ദൈവത്തിനു നിരക്കാത്ത ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.
അദന്നെ..
രോഗി കഷ്ടം.ഒരു മാഷ് നഷ്ടപെട്ട വേറെ ഒരാള്‍
മാഷായി വന്നേക്കാം
പക്ഷെ നഷ്ടപെട്ട ആ മാഷിന് പകരമാവില്ലാല്ലോ
മറ്റൊന്ന്
““തുലയട്ടങ്ങനെ തുലയട്ടെ... പുത്തോം മാഷും തുലയട്ടെ”
“ചിന്ദാഭാ...ചിന്ദാഭാ...പച്ചച്ചെങ്കൊടി ചിന്ദാഭാ...”
അഞ്ചലേ,
പറയാനുള്ളത് മുഴുവന്‍ ധ്വനിപ്പിക്കുന്ന ഒരു മുദ്രാവാക്യം വിളി!
പഷ്ട്!
Post a Comment