Friday, February 20, 2009

ബൂലോഗ മീറ്റുകള്‍ ബാക്കിയാക്കുന്നത്.....

ചിത്രം : അപ്പു.

ഡികളിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന ഒരു സമൂഹം. വ്യക്തികളെ ഐഡികള്‍ പരിചയപ്പെടുത്തുന്ന സുന്ദരം നിമിഷങ്ങള്‍. പേരു പറഞ്ഞാല്‍ മിഴിച്ചു നില്‍ക്കാനേ കഴിയുള്ളു. ഐഡിയില്ലേല്‍ വ്യക്തിയില്ലാത്ത അവസ്ഥ. നെറ്റിലെ ചങ്ങാത്തത്തിന്റെ മുറിച്ച മുറി തന്നെയാണ് നെറ്റു മീറ്റുകളും. വ്യക്തി അപരിചിതനും ഐഡി ചിരപരിചിതനും ആകുന്ന ബൂലോഗ മീറ്റ് മുന്നോട്ട് വെയ്ക്കുന്നതും ഊഷ്മളമായ സൌഹാര്‍ദ്ദത്തിന്റെ മഹനീയ ഭാവങ്ങളെയാണ്.

പ്രവാസ ജീവിതത്തില്‍ പങ്കെടുക്കുന്ന ഔപചാരികതയുടെ പുറംതോടിനുള്ളില്‍ കെട്ടുപിണഞ്ഞ യോഗങ്ങളില്‍ നിന്നും മീറ്റുകളില്‍ നിന്നും ബൂലോഗ മീറ്റുകള്‍ വേറിട്ടു നില്‍ക്കുന്നത് കണ്ടുമുട്ടുന്ന ഒരോരുത്തരും ഏതാനും നിമിഷം മുന്നേവരെ ഒരു കീബോര്‍ഡിനും മോണിറ്ററിനും അപ്പുറം വിരല്‍ തുമ്പില്‍ തൊട്ടു നിന്നവരായിരുന്നു എന്ന തിരിച്ചറിവിലാണ്. സൌഹാര്‍ദ്ദത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ദിനമാണ് സബീല്‍ പാര്‍ക്കില്‍ കടന്നു പോയത്.

മൂന്ന് ദിനം കൊണ്ട് മീറ്റിനു നോട്ടീസ്. മൂ‍ന്നാം ദിനം മീറ്റ്. ആര്‍ക്കെങ്കിലും ഇങ്ങിനെയൊരു യോഗം സംഘടിപ്പിയ്ക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. യോഗത്തിന്റ തീയതി മുതല്‍ യോഗ സ്ഥലം വരെ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിയ്ക്കുക. നാലു പേര്‍ കൂടീയാല്‍ നാല്പത് ഗ്രൂപ്പ് എന്ന സാമാന്യ മലയാളീ തത്വത്തിനെ നെടുകേ പിളര്‍ന്നു കൊണ്ട് ഗുണപരമായ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിച്ച് യോഗത്തിന്റെ കാര്യപരിപാടികളിലേയ്ക്കു എത്ര സുഗമമായാണ് മൂന്ന് ദിനം കൊണ്ട് യൂയേയീ ബൂലോഗ മീറ്റ് എത്തിച്ചേര്‍ന്നത്. ആരും ആരുടേയും വാക്കുകളെ തള്ളിക്കളയുന്നില്ല. ആരുടേയും തീരുമാനങ്ങള്‍ ആരിലും അടിച്ചേല്‍പ്പിയ്ക്കുന്നില്ല. ഒരുവന്‍ പറയുന്ന അഭിപ്രായത്തെ എതിര്‍ക്കുമ്പോള്‍ പോലും സൂക്ഷിയ്ക്കുന്ന പ്രതിപക്ഷ ബഹുമാനം...ഇതൊക്കെയും ബൂലോഗ മീറ്റുകളില്‍ മാത്രം കാണാന്‍ കഴിയുന്ന നന്മ!

അതുല്യേച്ചിയില്ലാത്ത അപൂര്‍വ്വം മീറ്റുകളില്‍ ഒന്ന്. അതുല്യേച്ചിയുടെ മീറ്റുകളിലെ വരവ് ഒരാഘോഷമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങളും മാലയും കുപ്പിവളയുമൊക്കെയായി...അതൊരു പ്രസ്ഥാനം തന്നെയായിരുന്നു. അതുല്യേച്ചിയുടെ കുറവ് സബീല്‍ പാര്‍ക്കില്‍ പരിഹാരമായത് കിച്ചുവിലൂടെയായിരുന്നു. മുളക് ബാജിയും ചുക്കു കാപ്പിയും ഒക്കെയായി കിച്ചു മീറ്റില്‍ നിറഞ്ഞു നിന്നു. മീറ്റിലെ കാര്‍ന്നോരായ കൈതമുള്ളിന്റെ ഉത്സാഹം മറ്റേതു ചെറുപ്പക്കാരിലും അസൂയ ഉളവാക്കുമായിരുന്നു. ശശിയേട്ടന്‍ ഏര്‍പ്പാടാക്കിയ ബിരിയാണിയും ഒട്ടും മോശമല്ലായിരുന്നു. കുറുമാന്റെ കുഞ്ഞു തമാശകളും കൈപ്പള്ളിയുടെ പ്രഭാഷണവും ഹരിയണ്ണന്റെ പുസ്തക കച്ചവടവും മീറ്റിലുള്ളവരേക്കാള്‍ കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബാഹുല്യവും എല്ലാം കൂടി ആഘോഷ സമാനമായ നിമിഷങ്ങള്‍ക്കാണ് ബൂലോഗം ഇന്ന് സാക്ഷ്യം വഹിച്ചത്. കൂട്ടത്തില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാനുള്ള യജ്ഞത്തില്‍ പങ്കളികളാകാനും മീറ്റിലെ സൌഹൃദങ്ങള്‍ക്ക് കഴിഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ ബ്ലോഗു കുടുംബം തന്നെയാണ് തറവാടിയുടേത്. തറവാടിയും വല്യമ്മായിയും പച്ചാനയും ആജുവും ചേര്‍ന്ന ബ്ലോഗുകുടുംബം അപ്പാടെ മീറ്റിനുണ്ടായിരുന്നു. അഗ്രജന്‍ ആദ്യാവസനക്കാരനായി മീറ്റില്‍ പറന്നു നടക്കുന്നത് കാണാമായിരുന്നു. മീറ്റിന്റെ സാമ്പത്തിക കൈകാര്യ കര്‍ത്താവും അഗ്രജന്‍ തന്നെയായിരുന്നു. മീറ്റിന്റെ ചിലവുകള്‍ ആര്‍ക്കും ഭാരമാകാത്ത തരത്തില്‍ പരിഹരിയ്ക്കാന്‍ അഗ്രജനും അസിസ്റ്റന്റുമാരായ ഇത്തിരിയും അപ്പുവും ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

ഇളംതെന്നലും ഇടിവാളും സാക്ഷിയും ഏറനാടനും അനസും മൈനാഗനും കാട്ടിപ്പരത്തിയും നമസ്കാറും നജൂസും രാജീവ് ചേലനാട്ടും രാധേയനും പാര്‍ത്ഥനും സങ്കുചിതനും തൃഷ്ണയും സാല്‍ജോയും രെഞ്ജിത്ത് ചെമ്മാടും താഴ്വാരവും സുല്ലും സിമിയും എരകപ്പുല്ലും ഷാഫിയും കുറ്റ്യാടിക്കാരനും ഉഗാണ്ടാരണ്ടാമനും ഷിഹാബ് മൊഗ്രാലും അത്ക്കറും സമീഹയും പകല്‍ക്കിനാവനും മിന്നാമിനുങ്ങും കാവാലനും കനലും ദേവനും അനില്‍ശ്രീയും അമ്പിയും രാം മോഹന്‍ പാലിയത്തും രാമചന്ദ്രന്‍ വെട്ടിക്കാടും നസീര്‍ കടയ്ക്കലും കരീം മാഷും പൊതുവാളും യൂസഫും വരവൂരാനും സിദ്ധാര്‍ത്ഥനും ഷംസുദ്ദീന്‍ മൂസയും തുടങ്ങി വിശാലമനസ്കന്‍ വരെയുള്ളവരെ നേരിട്ട് കാണാനും ഇന്നലെ വരെ ഐഡികളായിരുന്നവരെ തൊട്ടറിയാനും സബീല്‍ പാര്‍ക്ക് വേദിയാവുകയായിരുന്നു.

ബ്ലോഗെഴുതുന്നവര്‍ യോഗം കൂടുന്നത് തെറ്റാണെന്നു വാദിയ്ക്കുന്നവര്‍ക്ക് വാദിയ്കാന്‍ വേണ്ടുന്ന ന്യായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം മീറ്റുകളുടെ മാധ്യര്യം ആ ന്യായങ്ങളുടെ മുനയൊടിയ്ക്കുന്നത് തന്നെയാണ്. സംഘാടകരില്ലാത്ത സംഘാടനം. ബ്ലോഗിങ്ങ് പോലെ സ്വതന്ത്രമായ മീറ്റ്. ബാക്കിയാക്കുന്നത് മഹത്തായ സൌഹൃദം തന്നെയാണ്. ബ്ലോഗെന്ന മാധ്യമം ഉണ്ടായിരുന്നില്ലാ എങ്കില്‍ ഒരിയ്ക്കലും പരസ്പരം പരിചയപ്പെടാന്‍ സാധ്യതയില്ലാതിരുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍ ഒരു ബ്ലോഗ് പോസ്റ്റിലെ കമന്റുകള്‍ പോലെ സ്വതന്ത്രവും സുന്ദരവുമായിരുന്നു.

ഇന്നിയെന്നെന്നു ഒരോരുത്തരും സ്വയം ചോദിച്ച് പിരിയുമ്പോള്‍ അടുത്ത മീറ്റായിരുന്നു ഏവരുടേയും മനസ്സില്‍.

കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങള്‍ ഇവിടെ.
---------------------
ചേര്‍ത്ത് വായിയ്ക്കാം : 1. ആലോചനാ യോഗം.
2. ദേവേട്ടന്റെ ചെറുകുറിപ്പ്.
3. അപ്പുവിന്റേം പകല്‍ക്കിനാവന്റേയും ഫോട്ടോ പോസ്റ്റ്.
4. അനില്‍ ശ്രീയുടെ ഫോട്ടോ ഫീച്ചര്‍.
5. അതുല്യേച്ചിയുടെ അസൂയ കുറിപ്പ്.
6. ഗപ്പ് ഫ്രം അതുല്യേ ശര്‍മ്മ.
7. തൌഫീപറമലന്റെ ചിത്രങ്ങള്‍.

29 comments:

Kaippally കൈപ്പള്ളി said...

അങ്ങനെയോക്കെ സംഭവിച്ചോ?

Kaippally കൈപ്പള്ളി said...

നല്ല ലേഖനം അഞ്ചൽ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിത്രങ്ങളും വിവരണവും മനോഹരം

അഭിനന്ദനങ്ങള്‍

കാപ്പിലാന്‍ said...

good One

Thanks anchal

Zebu Bull::മാണിക്കന്‍ said...

അഞ്ചലേ, കൈപ്പള്ളിയുടെ പ്രഭാഷണത്തിനിടയില്‍ ഇനി വരാനിരിക്കുന്ന പുസ്തകശേഖരങ്ങളെപ്പറ്റി ക്ലൂവെന്തെങ്കിലുമുണ്ടായിരുന്നോ? :-]

ജോ l JOE said...

Good Post

അതുല്യ said...

ആരെടെ തൊലിഞ സ്മെലികള്‍ ഇട്ട് പോണത്, ന്ന്ന് നൂറ്റുക്ക് ആയിരം വട്ടം പറയണ കെഇപ്പിള്ളി, ഇവിടെ പേരും പറഞ്, സ്മെഇലി ഇട്ട് പോയത് പ്രമാണിച്ച്, ഇന്ന് എമിരേറ്റ്സ് റോഡില്‍ ധര്‍ണ്ണയും കപ്പലണ്ഡീ മിടായി വിതരണവും.

അപ്പ് അപ്പ് അഞ്ചല്‍ക്കാരന്‍! (എന്റെ പൊക്കി പറഞാ പിന്നെ....)

ന്നാലും ഈ മീറ്റില്‍ ഞാനില്ലാണ്ടെ പോയ്യത് ഞാനെങ്ങനെ സഹിയ്ക്കും എന്റെഅപ്പ്പാ...

വല്യമ്മായി said...

അഞ്ചലേ,നേരം വൈകി വന്നത് കൊണ്ടല്ലേ തറവാട്ട്കാര്‍ വിതരണം ചെയ്ത പഴച്ചാറുകള്‍ കിട്ടാതെ പോയത്,
പിന്നെ മുളക് കോണ്ട് വന്നത് ശശിയേട്ടനാണ്,കിച്ചുവിന്റെ ഇഞ്ചിച്ചായ കുടിച്ചിരുന്നില്ലേ?

കളിപ്പാട്ടങ്ങളുടെ കാര്യം ഓര്‍മ്മയില്ലാതെയല്ല,അതുല്യേച്ചിയുടെ സ്ഥാനം ഒഴിഞ്ഞ്തന്നെ കിടക്കട്ടെ എന്ന് കരുതി.ഒരു പക്ഷേ അതുല്യെച്ചിയില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഭൂരിഭാഗം പേരും കുടുംബത്തെ കൂട്ടാതെ വന്നത്.

വരവൂരാൻ said...

സംശ്ശയമില്ലാ... സൌഹാര്‍ദ്ദത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ദിനമാണ് സബീല്‍ പാര്‍ക്കില്‍ കടന്നു പോയത്.
എല്ലാവർക്കും നന്മകളൊടെ....
നല്ല വിവരണം ...നല്ല ലേഖനം
ആശംസകൾ

ചിത്രകാരന്‍chithrakaran said...

ഒരു പൂരത്തിന്റെ ജനമുണ്ടല്ലോ ഭഗവാനേ !!!
അഞ്ചലിന്റെ വിവരണവും കലക്കി.
ഇനിയുള്ള ബ്ലോഗുമീറ്റുകള്‍ ഇതിനെ ചെറിയപൂരമായി വിശേഷിപ്പിക്കാന്‍ തക്കവണ്ണം
സൌഹൃദങ്ങളില്‍ വസന്തം വിടര്‍ത്തട്ടെ എന്ന്
ചിത്രകാരന്റെ സ്പെഷല്‍ ആശംസകള്‍.
മരുഭൂമി പൂക്കാറുണ്ടെന്ന് കഴിഞ്ഞ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മുസഫര്‍ സചിത്രം എഴുതിയിരുന്നു.
ഈ ബ്ലോഗ് മീറ്റും മരുഭൂമിയിലെ വസന്തം തന്നെ.
സംഘാടകര്‍ക്കും,പങ്കെടുത്ത എല്ലാ ബ്ലോഗ് പൂച്ചെടികള്‍ക്കും,പൂമരങ്ങള്‍ക്കും,പൂക്കള്‍ക്കും ഒരിക്കല്‍കൂടി ആശംസകള്‍!!!

keralafarmer said...

അതുല്യയുടെ സാന്നിധ്യം ആദ്യ കേരള ബ്ലോഗേഴ്സ് മീറ്റില്‍ കണ്ടും അനുഭവിച്ചും അറി‍്‍ എനിക്ക് ഈ ബൂലോഗ മീറ്റില്‍ പങ്കെടുത്ത അനുഭവം ഉണ്ടായി. സൌഹൃദങ്ങളുടെ ബൂലോഗം.

കുഞ്ഞന്‍ said...

5ത്സ്..

വിവരണം താല്പര്യപൂര്‍വ്വം വായിച്ചു. എന്നാല്‍ പെട്ടന്ന് നിര്‍ത്തിയപോലെ കൂടുതല്‍ വിശേഷങ്ങളെഴുതൂ,, അതുപോലെ ഈ മീറ്റിന്റെ മറ്റു പോസ്റ്റ് ലിങ്കുകള്‍ ഇവിടേയും കൊടുക്കണം എന്നൊരു നിര്‍ദ്ദേശവും പറയാനുണ്ട്.

ഏറനാടന്‍ said...

അഞ്ചല്‍ക്കാരന്‍ ഭായീ.. വൈകി വന്നിട്ടും ഇത്ര വിശദമായി മീറ്റ് വിവരങ്ങള്‍ കൃത്യമായി തയ്യാറാക്കിയിട്ടതില്‍ അല്‍ഭുതവും നന്ദിയും ആശംസകളും നേരുന്നു.
അപ്പോ നേരത്തെ വന്നിരുന്നെങ്കിലോ... എനിക്കാലോചിക്കാന്‍ വയ്യേ..

കുറുമാന്‍ said...

ആടിപൊളി വിവരണം അഞ്ചത്സ്. നന്ത്രി.

അഞ്ചല്‍ക്കാരന്‍ said...

കുഞ്ഞാ,
എല്ലാം വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങളായി വെള്ളിയാഴ്ചകളില്‍ അതിരാവിലെ പതിനൊന്നു മണിയ്ക്കാണ് ഉറക്കം ഉണരാറ്. അലാറം വെച്ചിട്ടും ഉറക്കം ഉണര്‍ന്നത് കൃത്യം പതിനൊന്നു മണിയ്ക്ക്. (ഹോ...എന്നാ കൃത്യത). അതുകൊണ്ട് മീറ്റിന്റെ ഈറ്റു സമയത്താണ് അങ്ങ് ചെന്നത്. അതിനു ശേഷമുള്ള മീറ്റിന്റെ വിശേഷങ്ങളേ ഈ പോസ്റ്റില്‍ ഉള്ളു. ആദ്യാവസാനം മീറ്റിയവര്‍ക്ക് കൂടുതല്‍ വിശേഷങ്ങള്‍ പറവാനുണ്ടാകും. തീര്‍ച്ച. അവര്‍ അത് പോസ്റ്റട്ടേ. എന്നിട്ട് നമ്മുക്കിവിടെ ലിങ്കാക്കാം.

യൂസുഫ്പ said...

അഞ്ചലേ..മുളക് ബജി എനിയ്ക്കും കിട്ടിയില്ല.അത് കിട്ടാത്തത്തിന് കിച്ച്വേട്‌ത്തീടെ കടലയും ഉണ്യപ്പവും അടിച്ചു മാറി.
ലേഘനം വള്ളിപുള്ളി വിടാതെ എഴുതി.സന്തോഷം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരു നല്ല സൌഹൃദ കൂട്ടായ്മ. പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
നല്ല വിവരണം, അഞ്ചല്‍.

...പകല്‍കിനാവന്‍...daYdreamEr... said...

അഞ്ചല്‍..
നന്നായിരിക്കുന്നു...... പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം... ഇതൊരു മറക്കാന്‍ കഴിയാത്ത അനുഭവമായി.. പിന്നെ മനസ്സു കൊണ്ടു ആരാധിച്ചിരുന്ന ഒരു കൂട്ടം നല്ല എഴുത്തുകാരെ നേരിട്ടു കാണാനും പരിചയപ്പെടാനും സാധിച്ചല്ലോ... ഒരു നല്ല കൂട്ടായ്മ.. എല്ലാര്‍ക്കും നന്ദി...

ശ്രീ said...

നന്നായി അഞ്ചല്‍ മാഷേ...

shams said...

അഞ്ചലെ ഇനിയുള്ള മീറ്റിലെങ്കിലും സമയെത്തിനെത്താന്‍ നോക്ക് അല്ലെങ്കില്‍ പലതും മിസ്സാവും,
മൊളക് ബാജ്യാ.. അതുംണ്ടായിരുന്നാ.. .

kichu said...

അഞ്ചലേ...

നേരം വൈകി വന്നാലെന്താ.. പോസ്റ്റാന്‍ നേരം വൈകീലല്ലോ.

ഗുഡ്.

അപ്പു said...

അഞ്ചലിന്റെ റിപ്പോര്‍ട്ടാണു റിപ്പോര്‍ട്ട് !! കൊടുകൈ!!

അഗ്രജന്‍ said...

"ബൂലോഗ മീറ്റുകള്‍ ബാക്കിയാക്കുന്നത്....."

ഇതു കണ്ടപ്പോ ഞാനോറ്ത്തു... ബാക്കി വന്ന ബിരിയാണി കൊണ്ടു പോകുന്ന ആളുകളുടെ പടമായിരിക്കുമെന്ന് :)

വളരെ നന്നായി ഈ റിപ്പോര്‍ട്ട്

സമ്മര്‍ മീറ്റ് 2009 എന്നത്തേക്കാന്നാ പറഞ്ഞേ...

നജൂസ് said...

അഞ്ചലേ അറിയാതെ ചോതിച്ചതാണ് ബ്ലോഗറാണോന്ന്‌.
അതിനുള്ള ഉത്തരം തന്നെ എനിക്ക്‌ കിട്ടി... :)
ഇനി മറക്കില്ല.... :)

നജൂസ് said...
This comment has been removed by the author.
MANIKANDAN [ മണികണ്ഠന്‍‌ ] said...

ബൂലോക സംഭവം തന്നെ. ഈ കൂട്ടയ്മയിൽ എല്ലാവർക്കും ആശംസകൾ.

teepee | ടീപീ said...

ബ്ലോഗ് മീറ്റുകളുടെ സത്ത ഉള്‍ക്കൊണ്ടെഴുതിയ പോസ്റ്റ്.ഹൃദ്യം,ആസ്വാദകരം.

kichu said...

അഗ്രൂ

സമ്മര്‍ 2009 അറിഞ്ഞില്ലല്ലൊ..

ദുഫായില്‍ സാമ്പത്തിക മാന്ദ്യമായതു കൊണ്ട് സമ്മര്‍ സര്‍പ്രൈസ് നടത്തിപ്പ് നിങ്ങളേറ്റെടുത്തൊ??
(ബഹുമാനത്തിലാണ്ട്ടോ നിങ്ങള്‍ എന്നു വിളിച്ചത്)

രണ്‍ജിത് ചെമ്മാട്. said...

ഫോട്ടോയെന്തിനാ, വിവരണം തന്നെ ഹൃദ്യം!, ചിത്രമെഴുത്തുപോലെ...