Wednesday, February 17, 2010

അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!

അപ്പി.
ആദിയില്‍ അപ്പി തീട്ടമായിരുന്നു. കാഷ്ടമെന്ന തീട്ടം. അത് കാലയാപനത്തില്‍ മലമായി മാറി. അപ്പിയെന്ന പേര് അപ്പിക്ക് എപ്പോ വന്നു എന്നു ചരിത്രകാരന്മാര്‍ എവിടേയും രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ല. എപ്പോഴോ തീട്ടത്തിനു “അപ്പി” എന്ന പേരങ്ങ് വീണു. അത്ര തന്നെ. എന്തായാലും ചേരുന്ന പേരു തന്നേന്നുള്ളതില്‍ ഭൂമിമലയാളത്തിനെന്തേലും സംശയം ഉണ്ടെന്നു തോന്നുന്നുമില്ല. കണ്ടാലറക്കുമെങ്കിലും കേള്‍ക്കുമ്പോള്‍ ഒന്നോമനിക്കാന്‍ തോന്നിപോകുന്ന നല്ല ക്യൂട്ടായ പേര്. അതു കൊണ്ട് അറപ്പുളവാകുന്ന തീട്ടത്തിനു പകരം ഓമനത്തമുള്ള അപ്പിയെന്ന പേരില്‍ തന്നെ നമ്മുക്ക് ഈ പുരാണം തുടരാം.

വായുവില്ലാതെ, വെള്ളമില്ലാതെ, ചോരയും നീരുമില്ലാതെ മനുഷ്യനില്ല എന്നതു പോലെ തന്നെയാണ് അപ്പിയുടെ കാര്യവും. പൌഡറിട്ട് സെന്റടിച്ച് മുടി ചീകി പുറത്തിറങ്ങി വിലസുമ്പോഴും അവന്റെ അടിവയറ്റില്‍ ഇത്തിരി അപ്പിയില്ലാതിരിക്കില്ല. പ്രാഥമിക കൃത്യങ്ങളെല്ലാം അധിക ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞാലും ആട് കിടന്നിടത്ത് ഒരൊന്നൊന്നര പൂടയെങ്കിലും കാണാതിരിക്കില്ല എന്നതു പോലെ അപ്പിയൊഴിഞ്ഞ വയറാണേലും ഇത്തിരിയെങ്കിലും അവിടെ ബാക്കിയുണ്ടാകും എന്നാണ് അലോപ്പതി, ആയൂര്‍വ്വേദ, സിദ്ധമര്‍മ്മാണി വിത്യാസമില്ലാതെ ഭിഷ്വഗ്ഗരന്മാരും പുകള്‍പെറ്റ ശാസ്ത്രകാരന്മാരും പറയുന്നത്.

എപ്പോഴെങ്കിലും അപ്പിയില്‍ ചവിട്ടിയിട്ടില്ലാത്തവരും ഉണ്ടാകില്ല. അടിവയറ്റില്‍ ചുമന്ന് കൊണ്ട് നടക്കുമ്പോഴും വഴിയിരമ്പില്‍ ആരാലും ഉപേക്ഷിച്ചു പോയയിത്തിരി അപ്പിമേല്‍ ചവിട്ടിയാല്‍ പിന്നെ ഏതൊരാള്‍ക്കും ഒരു പരവശമാണ്. എങ്ങിനേയും അതൊന്നു കഴുകി ഒഴുവാക്കിയാലും അപ്പി ഒപ്പിച്ച അറപ്പില്‍ നിന്നും പെട്ടൊന്നൊന്നും വിടുതല്‍ ലഭിക്കാറുമില്ല. എപ്പോഴും കൂടെയുള്ളപ്പോഴും അടുത്തു കണ്ടാല്‍ അറപ്പാണ് പാവം അപ്പിയോട് ലോകത്തിന്.

അങ്ങിനെയൊള്ള പാവം അപ്പി ഇപ്പോ ആധുനിക അപ്പികള്‍ക്ക് അറപ്പല്ലാതായിരിക്കുന്നു! പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക് അപ്പിയിടാന്‍ ഒരോ സമയം ഉണ്ടായിരുന്നു. രാവിലെ പ്രാഥമിക കൃത്യം കൃത്യമായി നടത്തുവാന്‍ അപ്പികള്‍ക്ക് മാതാപിതാക്കള്‍ ഒരോ സമയം നിശ്ചയിച്ച് അതിനവരെ പ്രാപ്തരാക്കുമായിരുന്നു. പക്ഷേ ഇപ്പോ കാലം മാറി. ഡയപ്പെര്‍ എന്ന ഓമന പേരില്‍ ഒരു കോണകം എപ്പോഴും അപ്പികള്‍ക്ക് കെട്ടി കൊടുക്കും. അതോടെ മമ്മിയുടെ പണി തീര്‍ന്നു. അപ്പിയിടണമെന്ന് അപ്പിക്ക് തോന്നിയാല്‍ എപ്പോ വേണേലും അപ്പിയിടാം. മമ്മിക്ക് അപ്പിയിടണമെന്ന് തോന്നുമ്പോഴോ മറ്റോ കക്കൂസില്‍ കേറുന്ന സമയത്ത് അപ്പിയേം കൊണ്ടു പോയി കോണകം അഴിച്ചു നോക്കും അപ്പി അപ്പിയിട്ടോന്ന്. അപ്പിയിട്ടാല്‍ കോണകം അഴിച്ച് ഒരേറ്. അപ്പിയെ ഒന്നു കഴുകി അപ്പിയെല്ലാം കളഞ്ഞ് മറ്റൊരു കോണകം ഉടുപ്പിക്കും. അതായത് അപ്പിക്ക് എപ്പോ വേണേലും അപ്പിയിടാം എന്നു ചുരുക്കം!

ഇപ്പോ ഡയപ്പെര്‍ കെട്ടിയ അപ്പികളെ കാണുമ്പോള്‍ അപ്പി ചവിട്ടിയ പോലെ അറപ്പാ. അപ്പിയിട്ടിട്ട് നിക്കുവാണോ അപ്പി എന്നെങ്ങിനെയറിയാന്‍ കഴിയും? അപ്പികള്‍ക്ക് അപ്പിയിടണമെന്നോ മൂത്രം ഒഴിക്കണമെന്നോ തോന്നുമ്പോള്‍ അമ്മയോടോ അച്ഛനോട് അടക്കത്തില്‍ കാര്യം പറഞ്ഞ് തങ്ങളുടെ ബുദ്ധിമുട്ടൊഴുവാക്കിയിരുന്ന അപ്പികളുടെ കാലം കഴിഞ്ഞു. ഇപ്പോ എപ്പോ വേണേലും എവിടെ വെച്ചും അപ്പിയിടുന്ന അപ്പികളുടെ അപ്പീലില്ലാത്ത കാലം. അപ്പിയോട് സ്വാഭാവികമായും ഉണ്ടാകേണ്ട അറപ്പും അകല്‍ച്ചയും അപ്പികളില്‍ നിന്നും കുഞ്ഞിലേ തന്നെ അന്യമാവുകയാണ്. എപ്പോഴും പൊതിഞ്ഞു കൊണ്ടു കൂടെ കൊണ്ട് നടക്കുന്നതിനോട് എങ്ങിനെ കുഞ്ഞുങ്ങള്‍ക്ക് അറപ്പുണ്ടാകാന്‍?

ഡയപ്പര്‍ എന്നത് അടിച്ചേല്പിക്കപെട്ട ആഢംബരമാണ്. ഇന്നിന്റെ അമ്മമാര്‍ക്ക് ഡയപ്പറില്ലാതെയുള്ള നിമിഷങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. മനുഷ്യമാലിന്യം മനുഷ്യനില്‍ നിന്നും പുറത്ത് വന്നാല്‍ എത്രയും വേഗം മറവു ചെയ്യുകയെന്നത് മനുഷ്യധര്‍മ്മമാണ്. അതും ചുമന്ന് കൊണ്ട് സമൂഹത്തെ മലീമസമാക്കുന്നത് എതിര്‍ക്കപ്പെടേണ്ട തെറ്റും. കുഞ്ഞുങ്ങളെല്ലാം അപ്പിയും ചുമന്ന് കൊണ്ട് നടക്കുകയാണ്. അവര്‍ക്ക് പോലും അറിയില്ല അവര്‍ അപ്പിയിട്ടിട്ടാണ് നടക്കുന്നത് എന്ന്.

അമ്മമാരുടെ ഒക്കത്തിരുന്ന് കുഞ്ഞുങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ പക്ഷേ ആധുനിക മമ്മിമാര്‍ കെണിഞ്ഞത് തന്നെ. ഒരു സാരി അല്ലേല്‍ ചുരിദാര്‍ വാങ്ങിയാല്‍ പിന്നെ അതിനെ വെള്ളം കാണിക്കുക എന്ന ചടങ്ങേയിന്നില്ലാലോ? ആയിരക്കണക്കിനു പണം എണ്ണി കൊടുത്ത് വാങ്ങുന്ന സാരിയോ ചുരീദാറോ ജീവിതത്തില്‍ ഒരിക്കലും കഴുകാന്‍ കഴിയില്ല. വെള്ളം കാണിക്കാന്‍ കഴിയാത്ത വസ്ത്രമാണ് ഇന്നിന്റെ ഫാഷന്‍. ഇട്ടത് തന്നെ വീണ്ടും വീണ്ടും സെന്റടിച്ച് ഇസ്തിരിയിട്ട് എടുത്തുടുക്കും. അതിലുമേലെങ്ങാനും കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാലോ അപ്പിയിട്ടാലോ സംഗതി കുഴഞ്ഞു. അതായത് ഒരിക്കലും വെള്ളം കാണാത്ത വിഴുപ്പും ചുമന്ന് കൊണ്ട് മമ്മി, മമ്മിയുടെ കൂടെ അപ്പിയും ചുമന്ന് കൊണ്ട് കുഞ്ഞും! അപ്പോ ഡയപ്പറില്ലാത്ത ശിശുസംരക്ഷണത്തെ കുറിച്ച് ആധുനിക അമ്മമാര്‍ക്ക് ചിന്തിക്കുവാനേ കഴിയില്ല തന്നെ.

ഡയപ്പെര്‍ എന്ന കോണകം കുഞ്ഞുങ്ങളുടെ ശുചിത്വ ബോധത്തെ സാരമായി ബാധിക്കും. മലമൂത്ര വിസര്‍ജ്ജനത്തിനു കൃത്യമായ സമയ ക്രമം ചുട്ടയിലേ ശീലിപ്പിക്കപ്പെടുന്നില്ല എന്നത് അവരെ അറപ്പുകളില്‍ നിന്നും അകറ്റില്ല. ബാല്യത്തിലേ ശീലിക്കേണ്ട കാര്യങ്ങളില്‍ ചിലതുകളില്‍ ഒന്ന് കൃത്യമായ മലമൂത്ര വിസര്‍ജ്ജനവും പെടും. അതിനു പ്രത്യേക സമയ ക്രമം ഒന്നുമില്ലാ എന്ന ബോധമാണ് അറിഞ്ഞു കൊണ്ട് ഡയപ്പെര്‍ എന്ന സാധനം ഉപയോഗിക്കുന്നതിലൂടെ കുട്ടികളില്‍ നാം വളര്‍ത്തുന്നത്. ഒരു യാത്രയിലോ മറ്റോ അത്യാവശ്യത്തിനുപയോഗിക്കുന്ന ഒന്നായിരുന്നു ഈ കോണകം എങ്കില്‍ ശുചിത്വത്തെ മുന്‍ നിര്‍ത്തി അതിനെ ന്യായീകരിക്കാമായിരുന്നു. പക്ഷേ ഇന്ന് ഇരുപത്തി നാലുമണിക്കൂറും കുഞ്ഞുങ്ങള്‍ ഡയപ്പറും കെട്ടി നടക്കുകയാണ്.

ഡയപ്പെര്‍ കെട്ടി നില്‍ക്കുന്ന കുട്ടിയെ ഒന്നോമനിക്കാന്‍ ഏതൊരാളും ഒന്നറക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. അപ്പിയിട്ട് ഡയപ്പെറില്‍ പൊതിഞ്ഞ് നടക്കുന്ന കുഞ്ഞുങ്ങള്‍ ഇന്നിന്റെ ദുര്‍വിധിയാണ്. എന്തു ചെയ്യാം എല്ലാം വിഴുപ്പുകള്‍. കൂട്ടത്തില്‍ ഇതും!

17 comments:

Unknown said...

എന്താണോ ഫാഷന്‍ അല്ലെങ്കില്‍ ട്രെന്‍ഡ് അതിന്റെ കൂടെ സഞ്ചരിക്കണം എന്നേ ഇപ്പോഴത്തെ ആള്‍ക്കാര്‍ക്ക് ഉള്ളൂ. വെള്ളം കാണിക്കാന്‍ പറ്റാത്ത വസ്ത്രങ്ങള്‍ എന്തിനാണ് പൈസ കൊടുത്ത് വാങ്ങുന്നത് എന്ന് ഞാന്‍ എന്റെ വാമഭാഗത്തോട് ചോദിച്ചപ്പോള്‍ മറുപടിയില്ലായിരുന്നു. പിന്നെപ്പിന്നെയാണ് പേരക്കുട്ടി പിറന്നപ്പോള്‍ ഇപ്പറഞ്ഞ ഡയപ്പറും വീട്ടില്‍ ഒഴിച്ചു കൂടാനാകാത്ത വസ്തു ആയത് അറിഞ്ഞത്. സ്നഗ്ഗി എന്ന ബ്രാന്‍ഡ് പേരാണ് ഇതിനെ സൂചിപ്പിക്കാന്‍ പ്രചാരത്തിലുള്ളത്. ആദ്യമൊക്കെ കാണുമ്പോള്‍ വല്ലാതെ തോന്നിയിരുന്നു. പിന്നെ പൊരുത്തപ്പെട്ടു. എന്ത് ചെയ്യാം. അത്രയൊന്നും മേലനങ്ങാതെ ഇപ്പോള്‍ കുറെ കാശ് ആളുകളുടെ കൈയ്യില്‍ വന്നു ചേരുന്നു. അതൊക്കെ ചെലവാക്കി തീര്‍ക്കണ്ടെ. അതിന് മാത്രം കുറെ വേണ്ടുന്നതും വേണ്ടാത്തതുമായ സാധനങ്ങള്‍ വിപണിയില്‍ വന്ന് കുവിയുകയും ചെയ്യുന്നു.

ഗള്‍ഫ് പണം നമ്മുടെ ജീവിതരീതിയെ തലകീഴാക്കി മാറ്റി. ഇപ്പോള്‍ നാട്ടില്‍ പല ഭാ‍ര്യമാര്‍ക്കും ഭര്‍ത്താക്കന്മാരുടെ സാമീപ്യം വേണ്ട, അച്ചനമ്മമാര്‍ക്ക് മക്കള്‍ അടുത്ത് വേണ്ട, അയച്ചു കിട്ടുന്ന പണം മതി. അങ്ങനെയുള്ള പണം ലഭിക്കാതെ പലര്‍ക്കും ഇനി ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത വിധം നാട്ടിലെ സാമൂഹ്യ ജീവിതവും കുടുംബജീവിതവും ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങനെ കഷ്ടപ്പെട്ടിട്ടാണ് ഈ പണം അയക്കുന്നതെന്ന് ആലോചിക്കാതെ ധൂര്‍ത്ത് അടിക്കുകയാണ് നാട്ടിലെ കുടുംബാംഗങ്ങള്‍. പുറം രാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ മുടങ്ങാതെ നാട്ടിലേക്ക് പണം അയക്കുന്നുണ്ട്. എന്നാല്‍ നാട്ടില്‍ ഉള്ള ചെറുപ്പക്കാര്‍ക്ക് എന്ത് പണിക്കും ഇന്ന് പിടിപ്പത് കൂലിയുണ്ട്. ഇങ്ങനെ കിട്ടുന്ന പണം അവര്‍ വീട്ടില്‍ കൊടുക്കാതെ മദ്യത്തിനാണ് ഏറിയ പങ്കും ചെലവാക്കുന്നത്.

ഇങ്ങനെയൊക്കെയുള്ള വൈരുദ്ധ്യങ്ങളുടെ നാടാണ് ഇപ്പോള്‍ കേരളം. കുടുംബത്തില്‍ ഒരാളെങ്കിലും ഗള്‍ഫില്‍ പോയില്ലെങ്കില്‍ ആ കുടുംബത്തിന് നാട്ടില്‍ ജീവിയ്ക്കാന്‍ പ്രയാസമാണ്. ഇങ്ങനെ പോയ ആള്‍ക്ക് പിന്നെ പ്രവാസജീവിതം തന്നെ ശരണം. കാരണം, പോകാനുള്ള സാഹചര്യം അവസാനം വരെ നിലനില്‍ക്കും എന്നത് തന്നെ. ഗള്‍ഫില്‍ പോയ ഭൂരിപക്ഷം പേര്‍ക്കും വീട് മാത്രമാണ് സമ്പാദ്യം. എത്ര പണം കിട്ടിയാലും ഇന്ന് വീടിന് തികയുകയില്ല. ഇങ്ങനെയൊക്കെ അങ്ങ് പോട്ടെ. മറ്റെന്താ ചെയ്യുക...

ഓ എഴുതി കുറെയായിപ്പോയി. അനൌചിത്യമായിപ്പോയെങ്കില്‍ ക്ഷമിക്കുക.

Anonymous said...

blogil enthum ezhutham ennullathu kondu kuzhappamilla..pakshe enthu cheyyunnathinu munpum onnu alochikkunnathu nallathaanu..manushyan ennathine palathaayi nirvachikkam....

Anonymous said...

Ithoru theettam narunna post aayi poyallo anchale.

അഞ്ചല്‍ക്കാരന്‍ said...

സുകുമാരന്‍ മാഷിനു നന്ദി. പോസ്റ്റില്‍ ഉണ്ടാകണം എന്നു കരുതിയിരുന്ന ചിലവ പോസ്റ്റെഴുതിയപ്പോള്‍ വിട്ടു പോയി. താങ്കളുടെ ഇടപെടല്‍ അവയുടെ ചേര്‍ത്തു വെക്കലുമായി.

ഒന്നാമത്തെ അനോനി പറഞ്ഞത് മനസ്സിലായില്ല. എനിക്ക് ഉത്തമ ബോധമുള്ളതിനെയാണ് പോസ്റ്റാക്കാന്‍ ശ്രമിക്കാറ്. ഈ മനുഷ്യന്റെ നിര്‍വ്വചനവും പോസ്റ്റും തമ്മില്‍ എന്ത് ബന്ധമാണാവോ അങ്ങ് കണ്ടത്?

രണ്ടാമത്തെ അനോനീ, തീട്ടം എന്നു പറയുമ്പോഴാ തീട്ടത്തിനു നാറ്റം വരുന്നത്. തീട്ടത്തെ അപ്പിയെന്നു ഒന്നു പറഞ്ഞ് നോക്ക്യേ... എന്നാ ഒരു ഓമനത്വം! ഡയപ്പര്‍ അവിടെ തന്നെയില്ലേ?

Umesh::ഉമേഷ് said...

അഞ്ചൽക്കാരനു ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു തോന്നുന്നു.

തെധാ 1) ഡയപ്പർ ഉപയോഗിക്കുന്നതു് അതാതു സമയത്തു് അപ്പി കഴുകുന്നതിനേക്കാൾ വളരെ എളുപ്പമുള്ള സംഗതിയാണു്.

അല്ല. സമയത്തു തന്നെ ഡയപ്പർ മാറ്റുകയാണെങ്കിൽ രണ്ടും ഒരുപോലെ തന്നെ. അല്പം കൂടി ബുദ്ധിമുട്ടു് ഡയപ്പർ മാറ്റാനാണു്. അളിഞ്ഞിരിക്കുന്ന അപ്പി കഴുകാൻ. സമയത്തു മാറ്റിയില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാണു്. നാറ്റം, അപ്പി കഴുകിയാലും പോകാത്ത ബുദ്ധിമുട്ടു് തുടങ്ങിയവ. കൂടാതെ ഡയപ്പർ കെട്ടാനും അഴിക്കാനുമുള്ള ബുദ്ധിമുട്ടും.

തെധാ 2) ഡയപ്പർ ഉപയോഗിക്കുന്നവർ ഉപയോഗിക്കാത്തവരെപ്പോലെ അപ്പിയിട്ടു കഴിഞ്ഞാൽ ഉടനേ കഴുകിക്കില്ല.

അങ്ങനെയുള്ളവർ ഉണ്ടാവാം. മിക്കവരും അങ്ങനെയല്ല. അപ്പിയിടുന്നതു് അറിയാൻ കഴിയും. അതു കഴിഞ്ഞാൽ സൗകര്യപ്രദമായ ഏറ്റവും നേരത്തേ ഉള്ള സമയത്തു് അതു മാറ്റും.

മിക്കവാറും അച്ഛനമ്മമാർ അപ്പിയിട്ടാലുടനേ ഡയപ്പർ മാറ്റും. ഇട്ടില്ലെങ്കിൽ 2-3 മണിക്കൂറിൽ ഒരിക്കലും (മൂത്ര ഡയപ്പർ). ഒന്നോ രണ്ടോ മണിക്കൂർ മൂത്രം ഇരുന്നാലും കുഴപ്പമില്ലാത്ത തരത്തിലാണു് ഡയപ്പർ ഉണ്ടാക്കിയിരിക്കുന്നതു്. രാത്രിയിൽ മാത്രം ഫുൾ ടൈം ചിലപ്പോൾ കെട്ടാറുണ്ടു്.

തെധാ 3) ഡയപ്പർ ഉപയോഗിക്കുന്നതു മൂലം അപ്പി സമയത്തിടാനുള്ള ശീലം കുട്ടികൾക്കു നഷ്ടപ്പെടുന്നു.

തെറ്റു്. മാത്രമല്ല, ഒന്നര വയസ്സുവരെ മാത്രമേ ഡയപ്പർ കെട്ടിക്കാറുള്ളൂ. കുട്ടി തന്നെ നടന്നു് അവന്റെ കക്കൂസിൽ ഇരുന്നു് അപ്പിയിടാറായാൽ പതുക്കെ ഡയപ്പറിൽ നിന്നു മാറും. കുറേക്കാലം കൂടി ദൂരെയാത്രയ്ക്കും മറ്റും പോകുമ്പോൾ ഡയപ്പർ കരുതാറുണ്ടു്.

തെധാ 4) കുട്ടിയുടെ അപ്പി കഴുകിക്കുന്നതു് എപ്പോളും അമ്മയാണു്. അവർ കഴുകണ്ടാത്ത തുണിയേ ധരിക്കൂ.

അച്ഛന്മാരും ധാരാളമായി അപ്പി കഴുകിക്കാറുണ്ടു്. ഡയപ്പർ കെട്ടുകയും അഴിക്കുകയും ചെയ്യാറുമുണ്ടു്.

കാണുന്ന വഴിയൊക്കെ കക്കൂസായി കരുതുന്ന കേരളത്തിലെ കീഴ്വഴക്കങ്ങൾ ആർഷഭാരതസംസ്കാരമായി കരുതരുതേ. ഡയപ്പർ കെട്ടിക്കുന്നതു് എല്ലായിടത്തും അപ്പിയിട്ടു വെയ്ക്കാൻ കഴിയാത്തതു കൊണ്ടാണു്. ശുചിത്വബോധം ഉള്ളതുകൊണ്ടാണു്. മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ബുദ്ധിമുട്ടു് അച്ഛനമ്മമാർക്കു മാത്രം ആക്കാനുള്ള സംസ്കാരം ഉള്ളതുകൊണ്ടാണു്. പിന്നെ, സിമന്റു തറയിൽ അപ്പിയിടീച്ചിട്ടു് വേലക്കാരിയോടു തറ കഴുകാൻ പറയുന്ന രീതി കാർപ്പെറ്റുള്ള സ്ഥലത്തു നടക്കില്ല. സാഹചര്യങ്ങളനുസരിച്ചാണു് സംസ്കാരവും രൂപപ്പെടുക.

അപ്പിയിടാൻ മുതിർന്നവർ പ്ലാവിൽ ചുവട്ടിൽ പോകുന്ന വീട്ടിലെ കുട്ടികളെ ഡയപ്പർ കെട്ടിക്കുന്നതു് തല്ലു കിട്ടേണ്ട സംഗതിയാണു്. പക്ഷേ, കക്കൂസിൽ മാത്രം അപ്പിയിടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന വീട്ടിൽ ഡയപ്പർ ഉപയോഗിക്കുന്നതു് ശുചിത്വം തന്നെയാണു കാണിക്കുന്നതു്.

ഇനി എന്തൊക്കെയുണ്ടു്? സാനിട്ടറി നാപ്കിനു പകരം പഴന്തുണി, ടൂത്ത് പേസ്റ്റിനു പകരം ഉമിക്കരി, ആഫ്റ്റർ ഷേവ് ലോഷനു പകരം പടിക്കാരക്കല്ലു്...

അഞ്ചല്‍ക്കാരന്‍ said...

ഉമേഷ്,
ധാ‍രണകള്‍ ശരി തന്നെയാണ്. സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നത് അതിന്റ് ആവശ്യം ഉള്ളപ്പോഴാണ് എന്നത് ശരിയാണല്ലോ. പക്ഷേ ഡയപ്പര്‍ അങ്ങിനെയല്ല. നിക്കറോ ജട്ടിയോ കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതിനു പകരം ഡയപ്പെര്‍ എന്നായിട്ടുണ്ട് ഇന്ന് നാട്ടിലെ കാര്യം. ഇരുപത്തി നാലും മണിക്കൂറും ഡയപ്പറും കെട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളാണ് ഈ പോസ്റ്റിനാധാരവും. അത്യാവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നിനെ ഈ പോസ്റ്റും ഉന്നം വെക്കുന്നില്ല. എല്ലായിപ്പോഴും ഡയപ്പറില്‍ നില്‍ക്കുന്ന കുഞ്ഞുങ്ങളും ദിവസത്തില്‍ എപ്പോഴെങ്കിലും അത് അഴിക്കപ്പെടുന്നതും കണ്ടതാണ് ഈ പോസ്റ്റായത്. ഡയപ്പെര്‍ എന്ന സംഗതി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ ഉപയോഗിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞതെല്ലാം ശരിയാകും. അപ്പുറത്തെ വീട്ടിലെ കുട്ടി ഡയപ്പെര്‍ കെട്ടുന്നു. എങ്കി പിന്നെ എന്റെ കുട്ടിയും കെട്ടട്ടെ എന്ന നിലപാടില്‍ ഉപയോഗ ക്രമം തെറ്റും!

തെറ്റിദ്ധാരണയല്ല. ശരിക്കും ശരിയാണെന്ന് തോന്നിയതാണ് പോസ്റ്റായത് എന്നു മനസ്സിലാക്കുമല്ലോ? എന്തായാലും താങ്കളുടെ കമന്റിലും ചില കാര്യങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കുന്നു.

നന്ദി.

സാജന്‍| SAJAN said...

അഞ്ചലിനോട് ചില ചോദ്യങ്ങൾ ചോദിക്കട്ടെ,

അഞ്ചലിന്റെ ഏറ്റവും താഴെയുള്ള കുട്ടിയുടെ പ്രായം എന്താണ്?

കുടുംബ സമേതം ദീർഘദൂരയാത്ര കാറിൽ ചെയ്യേണ്ടി വരുമ്പോൾ ഇടയിൽ നിർത്തിയിട്ടാൽ ഫൈൻ അടിക്കേണ്ടി വരുന്ന ഹൈവേകളോ മോട്ടോർവേകളിലോ ചെറിയ കുട്ടികളേയും കൊണ്ട് ഒരാഴ്ചയിൽ എത്ര പ്രാവശ്യം ഡ്രൈവ് ചെയ്യേണ്ടി വരും?

അഞ്ചലിന്റെ വീട്ടിൽ മൂന്നു വയസിനു താഴെയുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവരെ നോക്കാൻ എത്ര പേരുണ്ട്?

മാതാപിതാക്കളല്ലാതെ ആരുമില്ലെങ്കിൽ, അവർ രണ്ടാളും ജോലിയുള്ളവരാണോ?

നനഞ്ഞ ഡ്രെസ്സ് ഇട്ടുകൊണ്ട് ഇരിക്കുമ്പോഴാണോ, നനവ് അറിയാതെ ഇരിക്കാൻ കഴിയുമ്പോഴാണോ കുട്ടികൾ സന്തോഷവാൻ/വതികളായിരിക്കുന്നത്?

നാപ്പി ഇടാത്ത കുട്ടികളേയും കൊണ്ട് പുറത്ത് പോകുമ്പോൾ എത്ര അധികം ജോഡി ഡ്രെസ്സ് കരുതാറുണ്ട്?

ഷൈജൻ കാക്കര said...

“ഡയപ്പെര്‍ കെട്ടി നില്‍ക്കുന്ന കുട്ടിയെ ഒന്നോമനിക്കാന്‍ ഏതൊരാളും ഒന്നറക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ”

തർക്കമുണ്ട്‌. നൂറു ശതമാനം തെറ്റ്‌.

പഴയ ശീലങ്ങൽ എല്ലാം നല്ലത്‌ എന്ന ചിന്തയാണ്‌ ഡയപ്പർ വിരുദ്ധതയിലുമുള്ളത്‌.

Joker said...

അഞ്ചലിനോടും, ശ്രീ.സുകുമാരന്‍ മാഷിനോടും യോജിക്കാനാണ് തോന്നുന്നത്.

യാത്രയില്‍ ഡയപ്പര്‍ ധരിപ്പിക്കുന്നത് ഒരു നല്ല കാര്യമാണെന്ന് വരുന്നു. പക്ഷെ എന്റെ അയല്‍ ഫ്ലാറ്റിലുള്ള ഒരു കുട്ടി ധരിക്കുന്ന ഡയപ്പര്‍ ദിവസേന മാറ്റാറുണ്ടോ എന്ന് തന്നെ സംശയം. കാരണം കുട്ടി വരുമ്പോള്‍ ഭയങ്കര നാറ്റമാണ്. സത്യം പറഞ്ഞാല്‍ അഞ്ചല്‍ പറഞ്ഞ വെറുപ്പ് തന്നെ. പക്ഷെ കുട്ടികളോടത് കാണിക്കാന്‍ പറ്റില്ലല്ലോ, അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു എന്ന് മാത്രം. ആ കുട്ടിക്ക് പിന്നീട്റ്റ് ഇന്‍ഫക്ഷനായി കുറേ നാളായി ചികിത്സയുമായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ ആരോഗ്യം സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ മാസികകളില്‍ ഒന്നും ഡ്ദയപ്പറിന്റെ ആരോഒഗ്യ പ്രശ്നങ്ങളെ കുറിച്ച് ഒന്നും കാണാത്തത് ശരിദ്ധിച്ചിരിക്കും എന്‍ കരുതുന്നു. കാ‍രണം ഇവരുട്റ്റെയൊക്കെ പ്രധാന സ്പോണ്‍സര്‍മാര്‍ ഈ ഡയപ്പര്‍ കമ്പനികള്‍ ആണ്. യൂസ് ആന്‍ഡ് ത്രോ എന്ന സംസ്കാരം കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ കൂട്റ്റിയുണ്ട് എന്നതും കാണാതിരുന്നു കൂടാ. പ്രത്യേകിച്ച് മാലിന്യപ്രശ്നവും മാലിന്യ ജന്യ രോഗങ്ങളും കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത്.

ആരു ചെയ്താലും നല്ലതെങ്കില്‍ അനുകരിക്കാം,

തറവാടി said...

ഈയിടെ മോബൈല്‍ ഫോണിനെപ്പറ്റി ഇതുപോലെ പോസ്റ്റോ കമന്റോ ഒക്കെ പറഞ്ഞിരുന്നു;

ഇനി മുതല്‍ ഞാന്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് കുറക്കുമെന്ന് തീരുമാനിച്ചതിനാല്‍ ഒന്നും പറയുന്നില്ല മാത്രമല്ല എനിക്ക് പറയനുള്ളത് മുമ്പെ പറയുകയും ചെയ്തു.

Of:

>>ഗള്‍ഫ് പണം നമ്മുടെ ജീവിതരീതിയെ തലകീഴാക്കി മാറ്റി<<

ഗള്‍ഫുകാരനെക്കൊണ്ട് എന്തൊക്കെ പ്രശ്നമാ അല്ലെ കെ.പി.എസ്?

Unknown said...

തറവാടി, ഗള്‍ഫുകാരനെക്കൊണ്ട് പ്രശ്നം എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തെ തീര്‍ത്തും ഒരു ഉപഭോഗസംസ്ഥാനമാക്കിയത് ഗള്‍ഫ് പണമാണെന്ന് ഞാന്‍ പറയും. ഗള്‍ഫില്‍ ഭൂരിപക്ഷം പേരും കഠിനമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കേരളം ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചങ്ങൾക്കും വേണ്ടി ധൂർത്തടിക്കുകയാണ്. കോടിക്കണക്കിന് പണമാണ് നാട്ടിലേക്കൊഴുകുന്നത്. അത് പ്രത്യുല്പാദന മേഖലകളിൽ നിക്ഷേപിക്കപ്പെട്ടിരുന്നുവെങ്കിൽ ഭാവിതലമുറകൾക്ക് ഉപകാരപ്രദമായേനേ. ഇനി കുറെ കഴിഞ്ഞാൽ കേരളം മുഴുക്കെ കോൺഗ്രീറ്റ് വീടുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മാത്രമേയുണ്ടാവൂ. ഇങ്ങനെയൊരു നാട് എന്തിനാണ്? കൂടുതൽ ഒന്നും പറയുന്നില്ല. ഗൾഫ്കാരെക്കൊണ്ട് എന്നെ അടിപ്പിക്കാനുള്ള ഉദ്ദേശ്യമൊന്നും തറവാടിക്കുണ്ടാവില്ല എന്ന് കരുതുന്നു :)

കാര്‍വര്‍ണം said...

Vaayichappol parayanamennu karuthiyathokkey da umesh mash paranjirikkunnu athinu thazhe ente oru oppum koodi.

തറവാടി said...

ഞാന്‍ വിഷയം മാറ്റി എന്ന് പറയല്ലെ, കെ.പി.എസ്സാണ് ഉത്തരവാദി :)

>>അത് പ്രത്യുല്പാദന മേഖലകളിൽ നിക്ഷേപിക്കപ്പെട്ടിരുന്നുവെങ്കിൽ ഭാവിതലമുറകൾക്ക് ഉപകാരപ്രദമായേനേ<<

അപ്പോ പണം മുടക്കാന്‍ ഗള്‍ഫുകാരന്‍ തയ്യാറല്ല എന്നാണോ താങ്കള്‍ കരുതിയിരിക്കുന്നത്!

ഗള്‍ഫുകാരന്‍ നിക്ഷേപിച്ചെങ്കില്‍ പണ്ടുണ്ടായിരുന്ന പ്രത്യുത്പാദന മേഖല രക്ഷപ്പെടുമായിരുന്നു എന്നാണോ അതോ ,

ഇപ്പോള്‍ ഉള്ളവക്ക് സഹായമാകുമായിരുന്നു എന്നാണോ അതോ ഭാവിയില്‍ ഉണ്ടാകുമായിരുന്നു എന്നാണോ ഒന്നും വ്യക്തമായില്ല.

സര്‍ക്കാര്‍ തലമവിടെ കിടക്കട്ടെ, നല്ല പ്രോജെക്ട് ഉണ്ടാക്കിയീട്ട് അതിന് പണമില്ലാതെ നടപ്പിലാവാത്ത ഏതെങ്കിലും റിപ്പോര്‍ട്ട് താങ്കളുടെ അറിവില്‍ ഉണ്ടോ?

ആദ്യം സാഹചര്യമുണ്ടാക്കൂ എന്നിട്ട് പോരെ ഈ കുറ്റപ്പെടുത്തല്‍!

ഓഫ്:

>>ഗൾഫ്കാരെക്കൊണ്ട് എന്നെ അടിപ്പിക്കാനുള്ള ഉദ്ദേശ്യമൊന്നും തറവാടിക്കുണ്ടാവില്ല എന്ന് കരുതുന്നു <<

ഹ ഹ, എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ബ്ലോഗര്‍മാരോ ഉവ്വ് ഉവ്വുവ്വ് , നടന്നതുതന്നെ! ;)

അഞ്ചലേ ഈ പോസ്റ്റ് വഴിതെറ്റിയതില്‍ ഖേദമുണ്ട് മായ്ക്കണമെങ്കില്‍ മായിച്ചോളൂ:)

Unknown said...

ഞാന്‍ ഗള്‍ഫ്കാരെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് ധരിച്ചിടത്ത് തറവാടിക്ക് പിഴച്ചു. ഗള്‍ഫ് പണം കേരളം ദുര്‍വ്യയം ചെയ്യുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. കുറച്ചുകൂടി വ്യക്തമായി എനിക്കത് പറയാമായിരുന്നു,അല്ലെങ്കില്‍ എന്റെ ഉദ്ദേശ്യം തറവാടിക്ക് മനസ്സിലാക്കാമായിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും എന്നെ മനസ്സിലാക്കൂ. ചര്‍ച്ച ശരിയായ വഴിയില്‍ തന്നെയാണ്. പക്ഷെ ആരും ഇത്തരം ക്രിയാത്മക ചര്‍ച്ചകളില്‍ പങ്കെടുക്കില്ല. ഇവിടെ വിവാദമില്ലല്ലൊ.

ഗള്‍ഫ് പണം മാത്രമല്ല എല്ലാ പണവും കേരളം വേസ്റ്റ് ആക്കുകയാണ്. സഹകരണ കാര്‍ഷിക ബാങ്കുകള്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് നല്‍കുന്ന വായ്പകളില്‍ ഏറിയ പങ്കും കല്യാണം, വീട് നിര്‍മ്മിക്കല്‍ എന്നിവയ്ക്കാണ് ചെലവാക്കുന്നത്. എഴുതിത്തള്ളുന്നതും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട കടങ്ങള്‍ തന്നെ. ജനകീയാസൂത്രണത്തില്‍ ചെലവഴിക്കപ്പെട്ട പണവും പാഴാക്കുകയായിരുന്നു. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരം സമാഹരിക്കുന്ന മനുഷ്യാധ്വാനം ഉല്പാദനരംഗത്ത് പ്രയോജനപ്പെടുത്തുന്നില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടി ഇത്ര പണി,ഇത്ര ചെലവ് എന്ന് ബോര്‍ഡ് നാട്ടുകയാണ് ചെയ്യുന്നത്.

സമൂഹം മൊത്തത്തിലും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളുമാണ് കുറ്റക്കാര്‍ തറവാടീ. ഇതൊന്നും ചര്‍ച്ച ചെയ്ത് പോംവഴി കണ്ടെത്താവുന്ന പ്രശ്നങ്ങളല്ല. സമൂഹം ഒരൊഴുക്കാണെങ്കില്‍ അതിലെ പൊങ്ങുതടികളാണ് വ്യക്തികള്‍. അങ്ങനെ ഒഴുക്കിനനുസരിച്ചു പോകാമെന്നേയുള്ളൂ. കേരളം എന്ന നാട് പതുക്കെ മരിച്ചു കൊണ്ടിരിക്കുന്നു എന്നാണെന്റെ തോന്നല്‍. ഭാവിയില്‍ ഇവിടെ ഒരു തൊഴിലും ഉണ്ടാവില്ല. ഭക്ഷിക്കാവുന്ന ഒന്നും ഇവിടെ ഉല്പാദിപ്പിക്കപ്പെടുകയില്ല, അഥവാ അതിനിവിടെ മണ്ണ് ബാക്കിയുണ്ടാവില്ല എന്നൊക്കെ ഞാന്‍ ഭയപ്പെടുന്നു. ഏതായാലും നമുക്കിവിടെ നിര്‍ത്താം. ഇത്രയും പറയാന്‍ അവസരം ഉണ്ടാക്കിയ അഞ്ചല്‍ക്കാരനും തറവാടിക്കും നന്ദി!

ജോണ്‍ ചാക്കോ, പൂങ്കാവ് said...

പണ്ട് വീടുകളില്‍ വിശാലമായ മുറ്റവും പറമ്പും ഒക്കെ ഉള്ളപ്പോള്‍ കുട്ടികളെ പുറത്തിറക്കി മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ സൗകര്യം ആയിരുന്നു.വീട്ടില്‍ മറ്റു അംഗങ്ങളും ഉണ്ടാവും ശ്രദ്ധിക്കാന്‍.

ഇപ്പോള്‍ അതല്ല അവസ്ഥ. എന്റെ കുട്ടിയെ നാട്ടില്‍ വരുമ്പോള്‍ ഡയപ്പര്‍ കേട്ടിക്കേണ്ട എന്ന എന്റെ മാതാപിതാക്കളുടെ വാക്കു കേട്ട് ഒന്ന് രണ്ടു ദിവസം കെട്ടിക്കാതെ നടന്നു. മൊസൈക് തറയില്‍ കുട്ടി മൂത്രം ഒഴിച്ച് അതില്‍ തെന്നി തല അടിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും ഡയപ്പര്‍ കെട്ടിച്ചു.

ഇതൊക്കെ പ്രായോഗിക സൗകര്യം നോക്കി ചെയ്യുക എന്നെ ഉള്ളു. അല്‍പ്പം ശ്രമിച്ചാല്‍ മൂന്ന് വയിസു കഴിയുംപോളെക്കും കുട്ടികള്‍ സ്വയം പറഞ്ഞു കക്കൂസില്‍ തന്നെ പോയി തുടങ്ങും.

Seema Menon said...

ഡ്രൈവിങ് അറിയാത്തവൻ കാറ് എവിടെയെങിലും കൊണ്ടിടിച്ചാൽ ആ കുറ്റവും കാറിനിരിക്കട്ടെ.

നന്ദന said...

എന്തായാലും ഡയപ്പെര്‍ ചർച്ച ഗമ്പീരമാവുന്നുണ്ട് (മറ്റൊന്നും ചർച്ചചെയ്യൻ ഇല്ലാത്തത് കൊണ്ടാണോ ആവോ) ഡയപ്പെറിന് (ഞങ്ങളുടെ നാട്ടിൽ കമ്പനിയുടെ പേരാണ് പറയുക “പാ‍മ്പേർസ്”) നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്, ചീത്തയിൽ മുഖ്യം കെ പി പറഞ്ഞത് തന്നെ അനാവശ്യ പണചിലവ്, പക്ഷെ അതിനെ സൌകര്യം വളരെ വലുതാണ്, കുട്ടിയേയും കൊണ്ട് യാത്ര പോകുമ്പോൾ, ഡോക്ടറെ കാണാൻ പോകുമ്പോൾ അങ്ങനെ പലതും (അപ്പോൽ ചോദിക്കും പണ്ടൊക്കെ ഇതൊന്നും ചെയ്തിരുന്നില്ലേ) ശരിയാണ് അന്നത്തെ സ്ത്രീകളേപോലെ ഇന്നത്തെ പെൺകുട്ടികൽക്ക് കഴിയില്ല എന്ന് മാത്രം അപ്പോൽ ഭക്ഷണം കുറച്ചിട്ടെങ്കിലും ശേഷം പിന്നീട്