മൂന്നാര്‍ നാറുന്നു. രാഷ്ടീയക്കാരുടെ വിനോദയാത്രയാണ് ഹേതു. ഇത്തിരി കുഞ്ഞന്മാര്‍ മുതല്‍ വന്‍ തിമിംഗലങ്ങള്‍ വരെ തങ്ങള്‍ക്കാകും വിധം മൂന്നാര്‍ വളഞ്ഞു പിടിച്ചിരിക്കുന്നു.
ആരാണ് കൂടുതല്‍ കട്ടതെന്ന തര്‍ക്കം ലോക്കല്‍ കമ്മിറ്റി മുതല്‍ മണ്ഡലം കമ്മിറ്റി വരേം ജില്ലാകമ്മിറ്റി മുതല്‍ ഡി.സി.സി വരേം കെ.പി.സി.സി മുതല്‍ പാര്‍ട്ടീ സെക്രട്ടറിയേറ്റുവരേം എ.കെ.ജി സെന്റര്‍ മുതല്‍ ഇന്ദിരാ ഭവന്‍ വരേം ഇടതുമുതല്‍ വലതു വരേം തകര്‍തിയായി നടക്കുന്നു.
നേതാക്കന്മാര്‍ മൂന്നാരിലേക്ക് വിനോദയാത്ര നടത്തുന്നു. തല്ലുമേടിക്കുന്നു. കൂട്ട തല്ലിനായി കോപ്പികൂട്ടുന്നു.
പ്രതിപക്ഷനേതാവു പറയുന്നു മുഖ്യമന്ത്രി കള്ളനാണന്ന്. വി.എസ്. പറയുന്നു ഉമ്മന്‍ ചാണ്ടി കള്ളനാണെന്ന്. പിണറായി പറയുന്നു പി.പി. തങ്കച്ചന്‍ കള്ളനാണെന്ന്. പി.പി. പറയുന്നു പിണറായി പെരും കള്ളനാണെന്ന്. മാണി പറയുന്നു രാജേന്ദ്രന്‍ കള്ളനാണെന്ന്. രാജേന്ദ്രന്‍ പറയുന്നു അഗസ്തി കള്ളനാണെന്ന്. വൈക്കം പറയുന്നു മാണി കള്ളനാണെന്ന്..... ഇതെല്ലാം കേട്ട് പൊതുജനം പറയുന്നു ഇവരെല്ലാം പറയുന്നത് ശരിയാണെന്ന്...
അതേ ഈ കള്ളന്മാരുടെ കാട് വെട്ടിപ്പിടിക്കലിനിടയില്‍ ബാക്ടീരിയയോട് മല്ലടിച്ചു മരണം പുല്‍കിയ ശൈശവങ്ങളുടെ മാതാപിതാക്കന്മാരുടെ രോദനം ആര് കേള്‍ക്കാന്‍.
S.A.T യില്‍ തങ്ങളുടെതല്ലാത്ത കാരണത്താല്‍ ജീവിതം നിഷേധിക്കപെട്ട ബാല്യങ്ങളെ നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. എന്തെന്നാല്‍ ഈ നെറികെട്ട നാട്ടില്‍ ശൈത്താന്റെ സ്വന്തം നാട്ടില്‍ നിങ്ങള്‍ക്ക് ജീവിക്കേണ്ടി വന്നില്ലല്ലോ?.
പിന്നാമ്പുറം:
പിണറായി: “S.A.T. യില്‍ U.D.F ഉം I.M.A യും മാധ്യമങ്ങളും പിന്നെ ഒരു ചാനലും ചേര്‍ന്നാണ് ഇത് ഇത്രയും കുഴപ്പമാക്കിയത്”.
പാലൊളി: “ലോകത്ത് കുട്ടികള്‍ മരിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ലാല്ലോ...പിന്നെന്തിനാ ഇത്രെം കോലാഹലം.”
തെറ്റു കണ്ടുപിടിച്ച ചാനലും പുറത്ത് കൊണ്ടു വന്ന ജനകീയ നേതാക്കന്മാരും ഏറ്റു പിടിച്ച മാധ്യമങ്ങളും ബാക്ടീരിയയാണ് പ്രശ്നക്കാരനെന്ന് ഉറപ്പിച്ച I.M.A യും കൊല്ലപ്പെട്ട ബാല്യങ്ങളും കുറ്റക്കാര്‍. താനും തന്റെ ഗവണ്മെന്റും ശരി. ഇവനോടൊക്കെ എന്താ മറുപടി പറയേണ്ടുന്നത്?
അലയൊലി:
“ഇടതു ഗവണ്മെന്റിനെതിരെ ഗൂഢ നീക്കം നടത്തുന്ന S.A.T. പ്രസവമുറിയില്‍ തമ്പടിച്ചിരിക്കുന്ന U.D.F. ബാക്ടീരിയകള്‍ക്കെതിരെ ഇടതു പക്ഷയുവജന സംഘടന നടത്തുന്ന കാല്‍ നട പ്രചരണ ജാഥ ഈ വാഹനത്തിന് തൊട്ടു പിന്നാലെ മന്ദം മന്ദം കടന്നു വരുന്നൂ....ബാക്ടീരിയകള്‍ നീതി പാലിക്കുക...”
Tuesday, May 08, 2007
Subscribe to:
Post Comments (Atom)
2 comments:
“ഇടതു ഗവണ്മെന്റിനെതിരെ ഗൂഢ നീക്കം നടത്തുന്ന S.A.T. പ്രസവമുറിയില്‍ തമ്പടിച്ചിരിക്കുന്ന U.D.F. ബാക്ടീരിയകള്‍ക്കെതിരെ ഇടതു പക്ഷയുവജന സംഘടന നടത്തുന്ന കാല്‍ നട പ്രചരണ ജാഥ ഈ വാഹനത്തിന് തൊട്ടു പിന്നാലെ മന്ദം മന്ദം കടന്നു വരുന്നൂ....ബാക്ടീരിയകള്‍ നീതി പാലിക്കുക...”
പൊതുജനം കഴുത എന്ന് അവര്‍ വീണ്ടും വീണ്ടും ഉറപ്പിക്കുന്നു
Post a Comment