Sunday, June 24, 2007

അഞ്ചാം ചുവടില്‍ പൈപ്പ് സ്വന്തമാക്കാം.

ബൂലോകരേ,
പിന്മൊഴികള്‍ സേവനം അവസാനിപ്പിക്കുന്നു. പകരം മറുമൊഴി വന്നു. മറുമൊഴിയുടെ വഴിയും അത്ര സുഖകരമായിരിക്കില്ല എന്നാണ് തോന്നുന്നത്. ദേണ്ടെ ഇവിടെ വന്ന കമന്റുകള്‍ നോക്കിയാല്‍ മറുമൊഴികളുടെ പാതയും ദുര്‍ഘടം നിറഞ്ഞതായിരിക്കുമെന്ന് കാണാം. പിന്മൊഴികള്‍ പൂട്ടപ്പെടേണ്ട ഒരു സാഹചര്യവും ബൂലോകത്ത് നാളിതുവരേം സംജാതമായിട്ടില്ലായെന്നും നല്ലരീതിയില്‍ നടന്നു പോയ്കൊണ്ടിരുന്ന ഒരു സംരംഭം നാമെല്ലാം കൂടി അടച്ചുപൂട്ടലില്‍ എത്തിച്ചുവെന്നും വേണം കരുതാന്‍.

പിന്മൊഴിക്ക് പകരം വന്ന മറുമൊഴി അങ്ങിനെ നടക്കട്ടെ. പിന്മൊഴിയും പോകുന്നിടത്തോളം പോകട്ടെ. ഇനി ഏതെങ്കിലും മൊഴികൂട്ടായ്മകള്‍ വരുന്നെങ്കില്‍ അതും വരട്ടെ. എല്ലാം നമ്മുക്ക് സ്വീകരിക്കാം. പക്ഷേ പുതുതായ് വരുന്നതോ നിലവിലുള്ളതോ ആയ ഏതെങ്കിലും മൊഴി കൂട്ടായ്മകള്‍ പിന്മൊഴിപോലെ ആയി തീരില്ല എന്ന് എന്തുറപ്പാണുള്ളത്. പിന്മൊഴി പൂട്ടല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നതോ ഇനി വരാന്‍ പോകുന്നതോ ആയ എല്ലാ മൊഴികൂട്ടായ്മകള്‍ക്കും ബാധകമല്ലേ?. ആയിരത്തോളമോ അതിലധികമോ ബ്ലോഗുകളുള്ള നമ്മുടെ മലയാള ബ്ലോഗ് സമൂഹത്തില്‍ ബ്ലോഗുകള്‍ക്ക് ലഭിക്കുന്ന കമന്റുകളെല്ലാം കൂടി ഒരു പ്രത്യക സ്ഥലത്ത് കൂട്ടിചേര്‍ക്കുക എന്നതും അതിനെ പരാതികളില്ലാതെ മെയിന്റൈന്‍ ചെയ്യുക എന്നതും ഭഗീരഥ പ്രയത്നമായിരിക്കുമെന്നതില്‍ സംശയലേശമില്ല. ഒരു വിധം നന്നായി തന്നെ പ്രവര്‍ത്തിച്ചു പോന്ന “പിന്മൊഴികള്‍” തന്നെ എത്ര തവണ ഏവൂരാന്റെ ക്ഷമാപണം കണ്ടിരിക്കുന്നു. മാത്രമല്ല മൊഴികൂട്ടായ്മകള്‍ക്ക് എപ്പോഴും ആരെങ്കിലും ഉത്തരവാദപെട്ടവര്‍ ഉണ്ടായാലേ കഴിയും ഉള്ളു. അവര്‍ തരുന്ന സൌകര്യങ്ങള്‍ ഉപയോഗിക്കുകേം അവരെ തന്നെ വിമര്‍ശിക്കുകേം ചെയ്യുമ്പോള്‍ അത് വീണ്ടും അടച്ചുപൂട്ടലുകളിലേക്ക് ചെന്നെത്തപെടുകേം ചെയ്യും. ഇത്തരുണത്തിലാണ് നമ്മുക്ക് നമേ പണിവത് “പൈപ്പ്” നമ്മുക്ക് സ്വന്തം പൈങ്കിളിയേ എന്നായി തീരുന്ന ഒരു സ്ഥിതി വന്നു ചേരുന്നത്.

നമ്മുടെ ഹരി കാട്ടി തന്ന വഴിയിലൂടെ പോയപ്പോള്‍ ആദ്യം ദുര്‍ഘടമായിതോന്നി. ലക്‍ഷ്യത്തിലെത്തിയപ്പോള്‍ “ഹായ്...എന്നാ സുഖം...ഇതു തന്നെ ഞാന്‍ ഇത്രയും നാള്‍ തിരഞ്ഞത്” എന്ന അവസ്തയിലെത്തി. ഹരി ഇവിടെ പറഞ്ഞിരിക്കുന്ന പൈപ്പ് നിര്‍മ്മാണവിദ്യ വളരെ എളുപ്പവും പ്രയോഗത്തില്‍ കൊണ്ടു വരാന്‍ ആര്‍ക്കും കഴിയുന്നതുമാണ്. എങ്കിലും കംമ്പൂട്ടറിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എന്നെ പോലെയുള്ള ഒരുവന് “പൈപ്പ്” എങ്ങിനെ കൈപ്പിടിയിലൊതുക്കാം എന്ന ചിന്തയുടെ പരിണതിയാണീ പോസ്റ്റ്. വെറും അഞ്ച് ചുവടുകളില്‍ നമ്മുക്ക് പൈപ്പിനെ കൈപ്പിടിയിലൊതുക്കാം.

ഒന്നാം ചുവട്:
യാഹൂവില്‍ ‍ അംഗമാവുക.

രണ്ടാം ചുവട്:
ഇവിടെ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിന് ശേഷം സെര്‍ച്ചില്‍ “KAIRALI” എന്ന് സെര്‍ച്ച് ചെയ്യുക.

മൂന്നാം ചുവട്:
സെര്‍ച്ച് ചെന്ന് നില്‍ക്കുന്നിടത്ത് “KERALAM" എന്ന് കാണും. അവിടെ വീണ്ടും ഞെക്കുക.

നാലാം ചുവട്:
ഇപ്പോള്‍ നിങ്ങള്‍ക്ക് “മൊഴികള്‍ പഴികള്‍” എന്ന തലവാചകം കാണാം. ഇവിടെ “മൊഴികള്‍ പഴികള്‍” എന്നിടത്ത് വീണ്ടും ഞെക്കുക. ഇവിടെ മുകളില്‍ നീന്നും മൂന്നാമത്തെ ലൈനില്‍ CLONE എന്നൊരു ഫീല്‍ഡ് ഉണ്ട്. അവിടെ ഞെക്കുക. ഇപ്പോള്‍ ഈ പൈപിന്റെ കോപ്പി നിങ്ങളുടെ പേജില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം പൈപ്പു നിര്‍മ്മാണ ഫാക്ടറിക്ക് മുന്നിലാണ് ഇരിക്കുന്നത്.

അഞ്ചാം ചുവട്:
ഇവിടെ “മൊഴികള്‍ പഴികള്‍ copy” എന്നതിന്റെ ഇടത് വശത്ത് കാണുന്ന പൈപ്പിന്റെ ചിത്രത്തില്‍ ഞെക്കുക. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പൈപ്പ് എഡിറ്റ് പേജിലെത്തും. ഇവിടെ “മൊഴികള്‍ പഴികള്‍ copy" എന്നിടത്ത് ഞെക്കി (ഏറ്റവും മുകളില്‍) അവിടെ നിങ്ങള്‍ക്കിഷ്ടമുള്ള പേര് നല്‍കുക. എന്തു പേരും നല്‍കാം. “പിന്മൊഴി”യെന്നോ,“മറുമൊഴി” യെന്നോ, “നിറമിഴി” യെന്നോ, “തൊഴുത്തില്‍ കുത്തെന്നോ” എന്ന് വേണ്ട സഭ്യമോ അസഭ്യമോ, ശ്ലീലമോ അശ്ലീലമോ ഒക്കെ ആയ എന്തു പേരും നല്‍കാം. “SAVE" ചെയ്യുക.

കഴിഞ്ഞു,
എന്തിനേറെ പറയുന്നു. നിങ്ങളും ഒരു “പിന്മൊഴി” മുതലാളിയായി മാറിയിരിക്കുന്നു.

എപ്പോഴെങ്കിലും കമന്റുകള്‍ വായിക്കണമെങ്കില്‍ http://www.pipes.yahoo.com/pipes ലോഗിന്‍ ചെയ്തിട്ട് “MY PIPES" ല്‍ ഞെക്കിയാല്‍ നമ്മുക്ക് വേണ്ടപെട്ട കമന്റുകള്‍ വായനക്ക് റെഡിയായി നില്പുണ്ടാകും. ഒരോന്നെടുത്ത് ചൂടാറാതെ വായിക്കുക. ഒരോന്നിന്റേം രുചിയും മണവും ഗുണവും അനുസരിച്ച് പഴികള്‍ മൊഴിയുക. ആരും നമ്മെ പുറത്താക്കില്ല. ധൈര്യമായി ആര്‍മാദിക്കാം.

പുതുതായി വരുന്ന ബ്ലോഗുകള്‍ കണ്ടെത്തി നമ്മുടെ പൈപ്പില്‍ ചേര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സൌകര്യം ബൂലോക ക്ലബ്ബില്‍ ചെയ്ത് വച്ചാല്‍ പുതിയ ബ്ലോഗ് ഉണ്ടാകുമ്പോള്‍ തന്നെ ആ ബ്ലോഗുകള്‍ നമ്മുക്ക് നമ്മുടെ സ്വന്തം പൈപ്പില്‍ ചേര്‍ത്ത് എപ്പോഴും അപ്ഡേറ്റാക്കിയിരിക്കാം. ഇവിടെ ക്ലോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മുഴുവന്‍ ബ്ലോഗിലേം കമന്റുകള്‍ നിങ്ങളുടെ പൈപ്പിലെത്തും. അത് അസൌകര്യമായി തോന്നുന്നുവെങ്കില്‍ ഒരോരുത്തര്‍ക്കും വേണ്ടുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. "EDIT SOURCE" ല്‍ പോയി എഡിറ്റ് ചെയ്യാം.

ഒന്നുറപ്പാണ്. പൈപ്പും “പിന്മൊഴികള്‍ക്ക്” തുല്യമൊന്നുമല്ല. എങ്കിലും നമ്മുക്കാവശ്യമുള്ള കമന്റുകള്‍ നമ്മളിലേക്ക് വരുത്തി തല്ലുപിടിക്കാന്‍ നാം തന്നെ നിയന്ത്രിക്കുന്ന ഒരു സാങ്കേതം എന്ന നിലയില്‍ “പൈപ്പ്” പ്രോത്സാഹിപ്പിക്കപെടേണ്ട ഒന്നാണെന്നാണ് എന്റെ മതം.

എനിക്ക് കമ്പൂട്ടറിന്റെ സങ്കേതികത്വം ഒന്നും അറിഞ്ഞു കൂടാ. ഈ “ഫീഡ്” എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് കൂടി എനിക്കറിയില്ല. പൈപ്പ് ഉണ്ടാക്കണമെന്ന ആഗ്രഹത്തൊടെ കുറേനേരം കമ്പൂട്ടറിന്റെ മുന്നില്‍ ചടഞ്ഞിരിന്നിട്ടും ഒന്നും നടന്നില്ല. ഒടുവില്‍ ഞാന്‍ “ക്ലോണി” യിട്ടാണ് പൈപ്പുണ്ടാക്കിയത്. ആ കുറുക്കു വഴി അതേ പടി വിളമ്പിയെന്നേയുള്ളു. അതായത് ഈ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും സംശയങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ദയവായി വിവരമുള്ള ആരോടെങ്കിലും ചോദിച്ച് സംശയ നിവാരണം നടത്തുന്നതായിരിക്കും നല്ലത്. എന്നോട് ചോദിച്ചാല്‍ ഉത്തരം ഇപ്പോഴേ പറഞ്ഞേക്കാം “ഞാനൊരു പാവമാണേ... എനിക്കൊന്നുമറിഞ്ഞൂടേ..എന്നെ വെറുതേ വിട്ടേക്കണേ...”

(കടപ്പാട് : ഹരിയോട്)

38 comments:

അഞ്ചല്‍ക്കാരന്‍ said...

കേവലം അഞ്ച് ചുവടുകള്‍ വെച്ച് കഴിയുമ്പോള്‍, എന്തിനേറെ പറയുന്നു. നിങ്ങളും ഒരു “പിന്മൊഴി” മുതലാളിയായി മാറിയിരിക്കുന്നു.

എപ്പോഴെങ്കിലും കമന്റുകള്‍ വായിക്കണമെങ്കില്‍ http://www.pipes.yahoo.com/pipes ലോഗിന്‍ ചെയ്തിട്ട് “MY PIPES" ല്‍ ഞെക്കിയാല്‍ നമ്മുക്ക് വേണ്ടപെട്ട കമന്റുകള്‍ വായനക്ക് റെഡിയായി നില്പുണ്ടാകും. ഒരോന്നെടുത്ത് ചൂടാറാതെ വായിക്കുക. ഒരോന്നിന്റേം രുചിയും മണവും ഗുണവും അനുസരിച്ച് പഴികള്‍ മൊഴിയുക. ആരും നമ്മെ പുറത്താക്കില്ല. ധൈര്യമായി ആര്‍മാദിക്കാം.

Anonymous said...

അന്‍‌‌ചല്‍ക്കാരാ, ഗൂഗിളിന്റെ ബ്ലോഗ് സെര്‍ച്ച് നോക്കൂ.
-സു-

Anonymous said...

അഞ്ചല്‍ക്കാരന്‍ പൈപ്പു കച്ചവടം തുടങ്ങിയല്ലേ സന്തോഷം.

പൈപ്പു കച്ചവടമാണു ലക്ഷ്യമെങ്കില്‍, ഇപോള്‍ കമന്റുകള്‍ മറുമൊഴിയിലേക്കെന്തിനു ഫോര്‍‌വേഡു ചെയ്യുന്നു?

പിന്മൊഴി അടച്ചുപൂട്ടിയിട്ടും സ്തുതിപാടല്‍ നിര്‍ത്തിയിട്ടില്ല അല്ലേ? ഇരട്ടത്താപ്പ് നിര്‍ത്തൂ സോദരാ.

അഞ്ചല്‍ക്കാരന്‍ said...

പ്രിയപെട്ട പൈപ്പു വ്യാപാരീ,
പിന്മൊഴികള്‍ മോശമായിരുന്നു എന്ന് പറഞ്ഞിട്ട് മാത്രമേ മറുമൊഴിയില്‍ ചേക്കേറാന്‍ കഴിയുള്ളു എന്ന് കരുതുന്നത് ആരോഗ്യപരമാണോ?. നിലവിലുണ്ടായിരുന്ന ഒരു സൌകര്യത്തെ ചവിട്ടി മെതിച്ച് മാത്രമേ പുതിയതൊന്നില്‍ ചേരാന്‍ കഴിയുള്ളു എന്ന താങ്കളുടെ വീക്ഷണമല്ല എന്റേത്. ഈ ഒരു ചെറു കാര്യം പറയാന്‍ പോലും സ്വന്തം identity വെളിവാക്കാന്‍ ധൈര്യമില്ലാത്ത താങ്കളെ പോലുള്ളവരാണ് പിന്മൊഴിക്ക് ചരമഗീതമെഴുതിയത്. ഇപ്പോള്‍ ഈ മറുമൊഴിക്ക് കൂടെ നിന്ന് ഇതിനേം പട്ടടയിലേക്കെടുക്കരുതേ ബ്രദര്‍.

Anonymous said...

തന്റെ യത്ഥാര്‍ത്ഥ പേര് ആണോ അഞ്ചല്‍ക്കാരന്‍ എന്നത്? പിന്നെ വായിട്ടലക്കരുത്.

എന്റെ ബ്ലോഗര്‍ ഐ.ഡീ പൈപ്പു കച്ചവടക്കാരന്‍ എന്നാണ്. ഇപ്പോള്‍ അത്രയും മനസ്സിലാക്കിയാല്‍ മതി. പിന്മൊഴിക്കു ചരമഗീതം എഴുതുവാനുള്ള സാഹിത്യം കയ്യിലില്ല ബ്രദര്‍. അതിനെ പൊക്കി പൊകി താഴെയ്കിട്ടത് താങ്കളൊക്കെ തന്നെ. താങ്കള്‍ ഏതു മൊഴിയില്‍ ആവട്ടേ, എനിക്കൊന്നുമില്ല. കാരണം ഞാന്‍ ഒരു മൊഴിയിലും കമന്റ് ഫോര്‍വേഡു ചെയ്യുന്നില്ല.

താങ്കളുടെ പോസ്റ്റിന്റെ പരസ്യത്തിനു മൊഴി വേണമെന്ന ധാരണയിലാണു താങ്കള്‍ മറുമൊഴിയില്‍ ചേരുന്നത്. അവിടെ പിന്നെ പൈപ്പിന്റെ വലിപ്പവും നീട്ടവും വച്ചുവിളമ്പുന്നത് പരിഹാസ്യമാണു ബ്രദര്‍. സോറി..

പൈപ്പ് കച്ചവടക്കാരന്‍

അഞ്ചല്‍ക്കാരന്‍ said...

പ്രിയ പൈപ്പേ,
താങ്കളുടെ I.D. എന്തു മാകട്ടെ. കമന്റെഴുതിപോയ താങ്കളുടെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ സ്വാഹ. അതു കൊണ്ട് താങ്കള്‍ നപുസകം പോലുമല്ലെന്ന് മനസ്സിലായി. ആണിനോട് സംസാരിക്കാം, പെണ്ണിനോട് സംസാരിക്കാം, നപുംസകത്തോടും സംസാരിക്കാം. ഇതൊന്നുമാല്ലാത്ത നിന്നോട് സഹതാപമേയുള്ളു. എത്രയും വേഗം ഏതെങ്കിലും ഒരു മുള്ളു മുരുക്കില്‍ കേറൂ ബ്രദര്‍. എന്നെ വിട്ടേക്കൂ.

Anonymous said...

ടെയ് അഞലുകാരാ,കളഞിട്ട് പോടെയ്.
അവന്റെയൊരു പൈപ്പ് കച്ചവടം.
ആറ്റംബോംബ് ഉണ്ടാക്കുന്ന സ്ഥലത്ത് വന്നാണ് പന്നിപ്പടക്കത്തിന്റെ കച്ചോടം.....

Unknown said...

അഞ്ചല്‍ക്കാരാ,
നന്നായി വിശദീകരിച്ച് പറഞ്ഞിരിക്കുന്നു. പൈപ്പുകള്‍ കൊള്ളാം പരിപാടി. എങ്കിലും അതിന്റെ അപ്ഡേഷനും ആകെമൊത്തമുള്ള മന്ദതയുമൊന്നും എനിക്ക് പിടിച്ചില്ല.

ഓടോ: അനോണികളേ വീട്ടീ പോഡേയ്...

Haree said...

വളരെ സന്തോഷം തോന്നുന്നു... ഞാനും തുടങ്ങിയത് സിബുവിന്റെ പിന്മൊഴികള്‍ ക്ലോണ്‍ ചെയ്തു തന്നെ... താങ്ക്സ് ടു സിബു. പക്ഷെ, അഡ്വാന്‍സ്ഡ് കോഡിംഗ് അറിയുമെങ്കില്‍ കൂടുതല്‍ സാധ്യതകളുണ്ടെന്നു തോന്നുന്നു, പൈപ്പുകള്‍ക്ക്. ദില്‍ബു പറഞ്ഞതുപോലെ, പൈപ്പുകള്‍ റിഫ്രഷ് ആയാലും അത് ഫീഡിലെത്തുവാന്‍ വളരെ വൈകുന്നു... ഭാവിയില്‍ ആ പ്രശ്നം മാറുമായിരിക്കാം...
--

myexperimentsandme said...

പൈപ്പ് എന്ന് സിബുവും ഏവൂരാനുമൊക്കെ പറഞ്ഞപ്പോള്‍ ഒരു മടിയായിരുന്നു. എന്തായാലും അഞ്ചല്‍‌ജിയും ഹരിയും സിമ്പിളായി പറഞ്ഞ സ്ഥിതിക്ക് സംഭവം ഒന്ന് പരീക്ഷിച്ച് നോക്കട്ടെ.

ലളിതമായി ഇത് വിവരിച്ച അഞ്ചല്‍‌ക്കാരനും ഹരീയ്ക്കും നന്ദീ.

വേണു venu said...

ലോഗിന്‍ ചെയ്തതിന് ശേഷം സെര്‍ച്ചില്‍ “അഞ്ചല്‍കാരന്‍” എന്ന് മലയാളത്തില്‍ സെര്‍ച്ച് ചെയ്യുക.
അതിനു ശേഷം ഇങ്ങനെ വന്നു.

Pipes Search: അഞ്ചല്‍കാരന
Doh!
We couldn't find any matching Pipes. Sorry!
എന്താണു കുഴപ്പം.?

അഞ്ചല്‍ക്കാരന്‍ said...

വേണൂ,
ഞാന്‍ പോസ്റ്റൊന്നു തിരുത്തി. രണ്ടാം ചുവടില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നതു പോലെ ഒന്നു ചെയ്തു നോക്കൂ. ശരിയാകും.

സാല്‍ജോҐsaljo said...

നല്ലകാര്യം...

Anonymous said...

അഞ്ചല്‍കാരാ,
ബൂലൊഗ ക്ലബ്ബില് നീയിട്ട പൊസ്റ്റ് നിന്റെ സാമാന്യ ബുധ്ദിയുടെ ദര്‍പ്പണമായിരുന്നു. അജ്ഞതയിലും വലിയ വായില്‍ വിവരക്കേടു വിളിച്ചോതുന്നത് മൂഢരാണ്.നിന്നോടു സംസാരിക്കാന്‍ ഐ.ഡീ വേണമെന്നുണ്ടെങ്കില്‍ അനോണിമസ് എന്ന ഓപ്ഷന്‍ പൊതുകക്കൂസു പോലെ പ്രദര്‍ശിപ്പിക്കാതെ ബ്രദര്‍.

താന്‍ പെണ്ണുങ്ങളുമായോ, നപുംസകവുമായോ സംവേദിക്കൂ, തന്റെ ഇഷ്ടം. ഇവിടം ഞരമ്പുകള്‍ക്കു ക്ഷാമമില്ലല്ലോ.

നിന്നോടു സംസാരിക്കുന്നതു തന്നെ അര്‍ത്ഥശൂന്യം. നിന്നെ വിട്ടിരിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...
This comment has been removed by the author.
മനോജ് കുമാർ വട്ടക്കാട്ട് said...

അഞ്ച് ചവിട്ട് കൊടുത്ത് ഞാനൊരു പൈപ്പ് സ്വന്തമാക്കി.

നന്ദി, അഞ്ചല്‍ക്കാരന്‍.

അഞ്ചല്‍ക്കാരന്‍ said...

നപുംസകം പോലുമല്ലാത്തവനേ,
നിന്നെ പോലെയുള്ള തെരുവ് തെണ്ടികള്‍ക്കും കൂടി കേറി ഉപയോഗിക്കാന്‍ വേണ്ടി തന്നെയാണ് ഇത് പൊതു കക്കൂസ്സാ‍ക്കിയിട്ടിരിക്കുന്നത്.
വരൂ ബ്രദര്‍ ആര്‍മാദിക്കൂ. വേണമെങ്കില്‍ വയറിളക്കാനുള്ള മരുന്നും കൂടി വാങ്ങൂ. ഉള്ളിലുള്ള അഴുക്കൊക്കെ ഇവിടെ ചാമ്പീട്ട് പോ...

Anonymous said...

പോടാ നാറീ നപുംസകമേ ..
ബ്ലോഗ് തുറന്നിട്ട നീ സ്വന്തമായ എന്തൊക്കെ തുറന്നുകൊടുക്കും നാട്ടുകാരുടെ അഴുക്കു കളയാന്‍? കക്കൂ‍സാണെന്ന് പറഞ്ഞതു നന്നായി. മൂക്കു പൊത്തിയിരിക്കുന്നു തെറിവിളി ആരംഭം നീ തന്നെ.

Anonymous said...

അഞ്ചല്‍ക്കാരാ.. നി നല്ല വിവരം ഉള്ള ആള്‍ ആണല്ലോ! നല്ല സംസ്കാരവും. നിന്നെപോലെയുള്ള ഒരു നാലെണ്ണം മതി ഈ ബൂലോകത്തെ നാറ്റിക്കാന്‍. നിന്റെ വായ തുറന്നാല്‍ അതു പിന്നെ പൊതു കക്കൂസ് പോലെയാണല്ലോ!

അഞ്ചല്‍ക്കാരന്‍ said...

കച്ചോടക്കാരാ,
നാട്ടില്‍ മുള്ളുമുരിക്കില്ലേ? എന്തിനാ ഇഞ്ഞാട്ട് വലിഞ്ഞ് കേറുന്നേ. ഇവിടെ എന്നാ സുഖം കിട്ടാനാ. മുള്ളു മുരുക്കാവുംബം അല്പമെന്ന്തെങ്കിലുമൊരു സമാധാനം കിട്ടും. നല്ല മുള്ളുമുരുക്ക് തപ്പ് ബ്രദര്‍.

Anonymous said...

എഡാ കൂവേ അഞ്ചല്‍ക്കാരാ, നീ ആദ്യം ആ മുള്ളുമുരുക്കീന്നു ഇങ്ങോട്ടിറങ്ങ്‌. എന്നിട്ടു ഞാനങ്ങു കയറിയേക്കാം. എന്തിയേ?

അഞ്ചല്‍ക്കാരന്‍ said...

മൂക്കുപൊത്തുന്ന ചങ്ങാതീ,
E-Mail Id എങ്കിലും ഉണ്ടെങ്കില്‍ അയച്ചു താ. നമ്മുക്ക് കുറച്ച് കൂടി “ഉന്നതമായ“ “നിലവാരത്തില്‍” മെസ്സേജയച്ച് കളിക്കാം.

Anonymous said...

അഞ്ചല്‍@കക്കൂസ്.കോം ലേക്ക് അയക്കട പന്നി

Anonymous said...

“പിന്മൊഴികള്‍ സേവനം അവസാനിപ്പിക്കുന്നു. പകരം മറുമൊഴി വന്നു. മറുമൊഴിയുടെ വഴിയും അത്ര സുഖകരമായിരിക്കില്ല എന്നാണ് തോന്നുന്നത്. ദേണ്ടെ ഇവിടെ വന്ന കമന്റുകള്‍ നോക്കിയാല്‍ മറുമൊഴികളുടെ പാതയും ദുര്‍ഘടം നിറഞ്ഞതായിരിക്കുമെന്ന് കാണാം.“

അത്ര സുഖമില്ലാത്ത പാതയിലാണല്ലോ തന്റെ ബ്ലോഗിലെ കമ്മന്റുകള്‍ ദുര്‍ഗ്ഗന്ധം വമിക്കുന്നത്. ആ മറുമൊഴി മാറ്റിയിട്ട് സംസാരിക്കെടോ!

നിന്റെ പൈപ്പു കച്ചവടത്തിനു പിന്മൊഴിയോ മറുമൊഴിയോ വേണം എന്നു സമ്മതിച്ചോ?

ഒന്നുകില്‍ ആണോ പെണ്ണൊ ആകു.അതാ ഇതിലും ഭേദം.

Anonymous said...

ഡാ ഷഹാബേ.. നീ ഷഹാബ് എന്ന പേരില്‍ അല്ലല്ലോ അഞ്ചല്‍കാരന്‍ എന്ന പേരില്‍ അല്ലേ ഇവിടെ കിടന്നു വാഴുന്നത്.

“ജയം കാംഷിച്ച് തോല്‍‌വി സ്വന്തമാക്കുന്നവന്‍. പരാജയം പണംകൊടുത്ത് നേടുന്നവന്‍. അപജയങ്ങളീല്‍ അഹങ്കരിക്കുന്നവന്‍. വടികൊടുത്ത് അടി വിലക്ക് വാങ്ങുന്നവന്‍.“

നിന്റെ പ്രൊഫൈലില്‍ ഈ പറയുന്നത് എത്രയോ ശരി. പക്ഷെ വടികൊടുത്ത് ‘അടി ഇരന്നു വാങ്ങുന്നവന്‍‘ ആയിരുന്നു കറക്ട്.

അഞ്ചല്‍ക്കാരന്‍ said...

ബഹുമാന്യനായ പൈപ്പ് കച്ചവടക്കാരന്‍, ബഹുമാന്യനായ മൂക്കുപൊത്തുന്നവന്‍, ബഹുമാന്യനായ പൈപ്പ് വര്‍മ്മ, ബഹുമാന്യനായ സജി അവര്‍കളേ,

തോറ്റു പോയി. നിങ്ങള്‍ക്ക് മുന്നില്‍ നമ്രശിരസ്കനായി നില്‍ക്കുന്ന ഈ മൂഢനോട് ക്ഷമിച്ചീടണമേ...

ഈ വിഡ്ഢിയുടെ പ്രൊഫൈല്‍ ഒന്നു നോക്കൂ. വടി തന്നു ആവശ്യത്തിന് അടിയും കിട്ടി.

ഹോ ഇപ്പോ എന്താ സമാധാനം.

അനോനി അടി എന്ന് കേട്ടിട്ടേയുള്ളു. എത്രവരെ പോകുമെന്ന് നോക്കിയതാ.

ഗുരുക്കന്മാരേ ഇനി സഹിക്കാന്‍ മേലായേ....

അഞ്ചല്‍ക്കാരന്‍ said...

പ്രൊഫൈലില്‍ ഞാന്‍ തിരുത്തുന്നു ബഹുമാന പെട്ട മൂക്കു പൊത്തുന്ന അവര്‍കളേ. “അടി ഇരന്ന് വാങ്ങുന്നവന്‍” എന്നതാണ് കൂടുതല്‍ ശരി.

നന്ദി മൂക്കുപൊത്തുന്ന ഗുരുവേ.

Anonymous said...

നന്നായി ഷഹാബേ.
യാധാര്‍ത്യത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു പ്രൊഫൈല്‍ ആണു നമുക്കാവശ്യം.

വിട്ടുകള കൊച്ചനേ ഇതൊക്കെ ഒരടിയാണോ.

സസ്നേഹം
- പൈപ്പു കച്ചവടക്കാരന്‍

മറുമൊഴികള്‍ ടീം said...

പ്രിയപ്പെട്ടവരേ,
ഇപ്പോള്‍ നടക്കുന്ന തരം ചര്‍ച്ചകള്‍ മറുമൊഴിയില്‍ പ്രോത്സാഹനീയമാണ് എന്ന് തോന്നുന്നില്ല. സദാചാര പോലീസിങ് മറുമൊഴിയില്‍ ഉദ്ദേശിക്കുന്നുമില്ല. സ്വന്തം ബ്ലോഗില്‍ വരുന്ന കമന്റുകള്‍ക്ക് അതാത് ബ്ലോഗ് ഉടമകള്‍ ഉത്തരവാദിത്തം വഹിച്ചാല്‍ പകുതി പ്രശ്നം തീരാവുന്നതല്ലേയുള്ളൂ? അനോണിമസ് അല്ലെങ്കില്‍ അദര്‍ ഓപ്ഷന്‍ കമന്റുകള്‍ അരോചകമാണെങ്കില്‍ അത് ഡിസേബിള്‍ ചെയ്യാന്‍ ബ്ലോഗുടമകള്‍ ശ്രദ്ധിയ്ക്കുമല്ലോ. നന്ദി.

അഞ്ചല്‍ക്കാരന്‍ said...

മറുമൊഴികള്‍ ടീം,
ക്ഷമിക്കുക. മനപുര്‍വ്വം പ്രകോപിപ്പിച്ചതാണ്. അനോനികളുടെ കൂട്ടായ അക്രമം മറ്റുള്ള സ്ഥലത്ത് നടക്കുമ്പോള്‍ കണ്ട് രസിച്ചിട്ടേ ഉള്ളൂ. അതിന്റെ സുഖമൊന്നറിയാന്‍ ഒന്നു പ്രകോപിപ്പിച്ചതാ. ഇത്തിരി കടുപ്പമാ ചങ്ങാതിമാരേ...

മറുമൊഴികളില്‍ ഞാന്‍ മൂലം ഏതെങ്കിലും തരത്തിലുള്ള അലോസരം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ സ്വന്തമായും പിന്നെ എന്നോട് സഹകരിച്ച അനോനികള്‍ക്ക് വേണ്ടിയും ഞാന്‍ നിര്‍വ്വാജ്യമായി മാപ്പ് ചോദിക്കുന്നു.

എല്ലാര്‍ക്കും നന്ദി.

ഉണ്ണിക്കുട്ടന്‍ said...

പ്രിയ അഞ്ചല്‍ക്കാരന്‍ ഈ പോസ്റ്റ് ഡിലിറ്റ് ചെയ്താല്‍ നന്നായിരിക്കും

myexperimentsandme said...

യ്യോ അഞ്ചല്‍‌കാരാ, ഈ പോസ്റ്റ് ഡിലീറ്റരുതേ. ഇതൊന്ന് പരീക്ഷിക്കാനിരിക്കുകയാണ് ഈ ആഴ്ചയവസാനം.

എഫര്‍ട്ടിന് നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ഈ വഴി വരികയും തലോടുകയും തല്ലുകയും ചെയ്ത എല്ലാര്‍ക്കും നന്ദി.

സുനിലേ ഗൂഗ്ലിന്റെ സെര്‍ച്ച് നോക്കാന്‍ പറഞ്ഞത് മനസ്സിലായില്ല.

പൈപ്പ് കച്ചവടക്കാരന് നന്ദി.
പൈപ്പ് വര്‍മ്മക്കും നന്ദി.

ദില്‍ബൂ തുടങ്ങിയിട്ടല്ലേയുള്ളൂ, പതുക്കെ ശരിയാകുമായിരിക്കും.

ഹരിയുടെ പോസ്റ്റാണ് എനിക്ക് പൈപ്പ് ഒന്നു പരീക്ഷിക്കാന്‍ പോലും തോന്നലുണ്ടാക്കിയത്. അല്പം മന്ദതയുണ്ടെന്നതൊഴിച്ചാല്‍ പൈപ്പ് നന്നായിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നുത്. ഈ ഒരു സാങ്കേതം ലളിതമായി കാട്ടി തന്നതിന് ഹരിക്കും നന്ദി.

വക്കാരീ, ഞാന്‍ ബ്ലോഗെഴുതി തുടങ്ങിയത് തന്നെ താങ്കളുടെ
പോസ്റ്റ് കണ്ടിട്ടിട്ടാണ്. കമ്പൂട്ടറിന്റെ സാങ്കേതികത്വം അറിയാത്തവര്‍ക്കും പുതിയ് സാങ്കേതങ്ങളിലേക്ക് കടന്ന് വരാന്‍ ലാളിതമായ ഇത്തരം കുറിപ്പുകള്‍ക്ക് കഴിയും. അതുകൊണ്ടാണ് കമ്പൂട്ടറൊന്നുമറിയാത്ത ഞാന്‍ ഒരു പുതിയ സങ്കേതം കുറുക്കു വഴിയിലൂടെ എത്തിപിടിച്ചപ്പോള്‍ അതേ പടി ഇവിടെ എഴുതിയിട്ടത്. ബൂലോകത്തേക്ക് കടന്ന് വരാന്‍ സഹായിച്ചതിന് വക്കാരിക്കും നന്ദി.

വേണുവിനോട്: പോസ്റ്റ് തിരുത്തിയതിന് ശേഷം എളുപ്പമായി കാണുമെന്ന് കരുതുന്നു.

സാല്‍ജോ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

പടിപ്പുരയോട്: ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് ഉപയോഗപെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. വന്നതിനും പരീക്ഷിക്കാന്‍ തയ്യാറായതിനും നന്ദി.

മൂക്കുപൊത്തുന്നവനേ, എന്റെ പ്രൊഫൈല്‍ തിരുത്താന്‍ ഒരു നല്ല വാക്ക് ദാനമാക്കിയതിന് നന്ദി.

സജിക്കും നന്ദി.

മറുമൊഴി ടീമിനോട്: ഇങ്ങിനെയൊരു ചര്‍ച്ച മറുമൊഴില്‍ അലോസരമുണ്ടാക്കിയതിന് മാപ്പ്.

ഉണ്ണി കുട്ടാ: ഈ പോസ്റ്റ് ഇവിടെ കിടന്നോട്ടെ. നാളെ ആര്‍ക്കെങ്കിലും ദേണ്ടെ ഒരു “പബ്ലിക് മുനിസിപാലിറ്റി കംഫര്‍ട്ട് സ്റ്റേഷന്‍” എന്ന് ചൂണ്ടികാട്ടാന്‍ ഇത് സഹായമാകുമെങ്കിലോ? അതിന് വേണ്ടി ഇതിവിടെ തന്നെ കിടന്നോട്ടെ. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ഈ പോസ്റ്റില്‍ നടന്ന അനാരൊഗ്യകരമായ തല്ലുപിടുത്തത്തില്‍ അതിയായി ഖേദിക്കുന്നു. ഇതില്‍ നിന്നും ഉള്‍കൊണ്ട പാഠത്തിന്റെ പരിണിതിയായി ഗൂഗ്ലില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് മാത്രം കമന്റെഴുതാന്‍ കഴിയുന്ന തരത്തില്‍ ഞാന്‍ കമന്റോപ്ഷന്‍ പരിമിതപെടുത്തുന്നു. അനോനികള്‍ ക്ഷമിക്കുക.

എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Cibu C J (സിബു) said...

പൈപ്പില്‍ എല്ലാവരും കാണിക്കുന്ന താത്പര്യം എന്തുകൊണ്ടും നന്നായി... അങ്ങനെ പഴയതിനേക്കാള്‍ നല്ല വഴികള്‍ കണ്ടുപിടിക്കാനും ആവും.

ഒരു ചെറിയ കാര്യം ഓര്‍മ്മപ്പെടുത്തട്ടേ, ഇവിടെ അഞ്ചല്‍ക്കാരന്റെ ബ്ലോഗിലേക്കു വരുന്ന കമന്റുകള്‍ മാത്രമേ പൈപ്പ് കണ്ടുപിടിച്ചു തരുന്നുള്ളൂ. കൂടുതല്‍ ബ്ബ്ലോഗുകള്‍ എങ്ങനെ ചേര്‍ക്കാം എന്നത്‌ ഹരിയുടെ പോസ്റ്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്‌.

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

സിബൂ,
ഞാനത് പറഞ്ഞിട്ടുമുണ്ട്. പൈപ്പ് നിര്‍മ്മാണവും പരിചരണവും സാങ്കേതികമായി വല്ലിയ ബുദ്ധിമുട്ടാണ് എന്ന് കരുതി മാറി നില്‍ക്കുന്നവര്‍ അങ്ങിനെ മാറി നില്‍ക്കാതെ ഒരിക്കലെങ്കിലും ഒന്നു പരീക്ഷിച്ചാല്‍ ഇതൊക്കെ എളുപ്പമാണെന്ന് സ്വയം മനസ്സിലാക്കാനും അതുവഴി അതുമായി കൂടുതല്‍ ഇടപഴകി കഴിയുമ്പോള്‍ സ്വയം “EDIT SOURCE" ല്‍ പോയി തങ്ങള്‍ക്ക് വേണ്ടത് സ്വയം ചെയ്യാനുള്ള താല്പര്യം ഉണ്ടാകുമെന്നും കരുതിയാണ് ഇങ്ങിനെ ഒരു പോസ്റ്റിട്ടത്.

താങ്കളുടേയും ഹരിയുടേയും കൈപ്പള്ളിയുടെയും ഒക്കെ സേവനം എന്നെ പോലെ കമ്പൂട്ടറിന്റെ സാങ്കേതിക വശങ്ങള്‍ അറിയാത്തവരേം ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കെല്പുറ്റവരാക്കുന്നുണ്ട് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

മറുമൊഴിയിലേക്കൊരു പരീക്ഷണം. എന്തോ ഒരു കുഴപ്പം പോലെ. കമന്റുകള്‍ റിജക്ട് ചെയ്യപെടുന്നു. ഒന്നും കൂടി നോക്കേട്ടെ

അപരാജിത said...

preeyappetta anjalkkaaraa,
ninghalude abhipraayathe njaan maanicchirikkunnu