Sunday, October 14, 2007

വിളിക്കാം ഫോണ്‍ - സൌജന്യമായി.

പ്രവാസികളുടെ സമ്പാദ്യത്തില്‍ നല്ലൊരു ശതമാ‍നവും അന്താരാഷ്ട്രാ ടെലിഫോണ്‍ വിളികള്‍ക്കായി ചിലവാകാറാണല്ലോ പതിവ്. ഫോണ്‍ വിളിക്കാവുന്ന നിരവധി വെബ് സൈറ്റുകള്‍ ഉണ്ടെങ്കിലും TOKIVA എന്ന സൈറ്റ് തികച്ചും വ്യത്യസ്തവും ലളിതവുമായ സാങ്കേതവുമായാണ് ഫോണ്‍ വിളിക്ക് സഹായിക്കാനായി എത്തുന്നത്.

ഒരു തരം റെഫറല്‍ പ്രോഗ്രാമാണ്‍ ടോക്കീവോ . ഒരോ റെഫറല്‍ അക്കൌണ്ടും ആക്ടിവേക്ട് ചെയ്യുമ്പോള്‍ റെഫറ് ചെയ്യുന്നയാള്‍ക്ക് പതിനഞ്ച് റ്റോക്കീവോ പോയിന്റ് ലഭിക്കും. ഈ ടോക്കീവോ പോയിന്റ് ഫോണ് വിളിക്കാനുള്ള ക്രെഡിറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.

ഇന്നി റേഫറല്‍ പോയിന്റ് വേണ്ട എന്നാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സമര്‍പ്പിച്ചും പോയിന്റ് സ്വന്തമാക്കാം. ഇതും സൌജന്യമാണ്‍. കാര്‍ഡില്‍ നിന്നും ഒരു സംഭാവന അവര്‍ ചുരണ്ടി മാറ്റും എന്ന് മാത്രം. താരതമ്യന ഗണ്യമായ കുറവാണ് നേരിട്ട് കാറ്ഡ് ഉപയോഗിച്ച് വിളിച്ചാലും ടോക്കിവോ ഈടാക്കുന്നത്. അങ്ങിനെയാണേലും ലാഭം തന്നെ.

സര്‍വ്വ സാധാരണമായ കംബൂട്ടറില്‍ നിന്നും ഫോണിലേക്ക് വിളിക്കുന്ന സേവനമല്ല ടോകീവോ ചെയ്യുന്നത്. ഫോണില്‍ നിന്നും ഫോണിലേക്കുള്ള സേവനമാണ് ടോക്കിവോ നല്‍കുന്നത്. ലാന്റ് ലൈനില്‍ നിന്നും മൊബൈലിലേക്കോ ലാന്റ് ലൈനിലേക്കോ, മൊബൈലില്‍ നിന്നും ലാന്റ് ലൈനിലേക്കോ മൊബൈലിലേക്കോ ഒക്കെ സൌകര്യ പ്രദമായി വിളിച്ച് ആര്‍മ്മാദിക്കാം.

ഒരോ രാജ്യത്തേയും നിയമങ്ങള്‍ക്ക് വിധേയമാണോ ടോക്കീവോ വിളികള്‍ എന്ന് ആധികാരികമായി നോക്കിയിട്ട് വേണം ഈ സൌകര്യം ഉപയോഗിക്കേണ്ടത്. ഏതെങ്കിലും രാജ്യത്തെ ടെലിഫോണ്‍ അതോരിറ്റികളുടെ നിവന്ധനകള്‍ക്ക് വിധേയമല്ല ടോക്കീവോ എങ്കില്‍ ഈ സൌകര്യത്തിന്റെ സൌജന്യം ഉപയോഗിച്ചിട്ട് എന്തെങ്കിലും നിയമകുരുക്കില്‍ പെട്ടാല്‍ കരഞ്ഞും വിളിച്ചും ഈ വഴിക്ക് പരാതിയുമായി വരണ്ട എന്ന് ചുരുക്കം.

7 comments:

അഞ്ചല്‍കാരന്‍ said...

സൌജന്യമായി ടെലിഫോണ്‍ വിളിക്കാം എന്ന ഓഫറുമായി ഒരു ടെലിഫോണ്‍ സൈറ്റ്.

ഏ.ആര്‍. നജീം said...

അഞ്ചല്‍ക്കാരന്‍ പറഞ്ഞത് പോലെ ഇവിടെ കുവൈറ്റില്‍ ഇത് ഉപയോഗിക്കുന്നവരെ പിടിക്കപ്പെട്ടാല്‍ രാജ്യദ്രോഹങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടും എന്നും ഒരു വലിയ സംഖ്യ ഫൈന്‍ അടക്കേണ്ടി വരും എന്നൊരു കേള്‍‌വിയുണ്ട്. ( ഞാന്‍ ഇതുവരെ ശ്രമിച്ചു നോക്കാത്തതു കൊണ്ടാവും അതേകുറിച്ചു കൂടുതല്‍ അന്വഷിച്ചില്ല) . എന്തായാലും ഇവിടെ ഈ സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കാറില്ല

ഉപദേശി‍ said...

നന്ദി .എനിക്കു തരുന്ന പ്രോത്സഹത്തിന്

ശ്രീ said...

നല്ല ഐഡിയ ആണല്ലോ.
:)

മന്‍സുര്‍ said...

അഞ്‌ചല്‍കാരാ

ഇത്‌ പല ഗല്‍ഫ്‌ രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ടു...എന്ന്‌ പത്രത്തില്‍ വായിച്ചിരുന്നു....
ഇത്തരം ഒരു ടെക്‌നോളജിയെ കുറിച്ചു വിശദമായി എഴുതിയതിന്‌ നന്ദി.
അക്ഷരതെറ്റുകള്‍ കാണാതെ പോകുന്നത്‌ തിരക്കിട്ട്‌ പോസ്റ്റ്‌ ചെയുന്നത്‌ കൊണ്ടാവും അല്ലേ..

നന്‍മകള്‍ നേരുന്നു

Shafeer|ഷെഫീര്‍ said...

മുന്‍പ് പുതിയോരു മൊബൈല്‍ ഫോണ്‍ ഇറങ്ങിയത് ഓര്‍മ വന്നും, incoming and outgoing calls are totally free,അളെ നേരില്‍ കണ്ട് സംസാരിക്കാം ബസ് കൂലി മാത്രം മതി !!!

Charudathan said...

അഞ്ചല്‍‍ക്കാര നെ കാത്തിരിക്കുന്നത് ഒരു സുഖമാണു്‌. അതു്‌ അനുഭവിച്ചുതന്നെ അറിയണം.
എല്ലാ ആശംസകളും!

സ്നേഹപൂര്‍വ്വം,

ചാരുദത്തന്‍‌