Thursday, October 18, 2007

സ്നേഹിക്കരുതാരേയും...

സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...

ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.

നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും
നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും
നിനക്ക് മാത്രമല്ലോ?
(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

6 comments:

അഞ്ചല്‍ക്കാരന്‍ said...

നേരത്തേ പോസ്റ്റിയിരുന്നതാണ്. “പാഠങ്ങള്‍” എന്ന ബ്ലോഗില്‍. എല്ലാ പോസ്റ്റും ഒരിടത്താക്കാനുള്ള ശ്രമമാണ്. ക്ഷമിക്കണം.

സുരേഷ് ഐക്കര said...

അഞ്ചല്‍ക്കാരാ,
എന്റെ പോസ്റ്റുകള്‍ എവിടെയും കാണാനില്ല.അതെന്താ?എവിടെപോയി നൊക്കിയാല്‍ കാണാനാവും?പറഞ്ഞുതരുമോ?

ബാജി ഓടംവേലി said...

സ്വ സ്‌നേഹം പര സ്‌നേഹത്തിലേക്ക് നയിക്കട്ടെ
സ്‌നേഹം കിട്ടലല്ല, കൊടുക്കലാണ്

കുറുമാന്‍ said...

അഞ്ചല്‍ക്കാരോ.....കവിത എനിക്കിഷ്ടായില്ല.......ഇതേതാണ്ട് ഞാന്‍ എഴുതാന്‍ ശ്രമിക്കുന്ന കവിത പോലെയായി.....തീം നല്ലതാണല്ലോ, കഥയായി പൂശ് :)

Anonymous said...

വേദനിക്കുമ്പോള്‍ മനസില്‍ ഉദിക്കുന്ന ആശയം. വളരെ സാധാരണമായി നാമൊക്കെ ഇങ്ങനെ ചിന്തിക്കാറുണ്ട്. അതുകൊണ്ടു തന്നെ കവിത കുറച്ചുകൂടി വ്യത്യസ്തമായി എഴുതണമായിരുന്നു എന്നാണ്‍ എന്റെ എളിയ അഭിപ്രായം.

സുരേഷ് ഐക്കര said...

അഞ്ചല്‍ക്കാരനേ,
നമ്മടെ കാര്യം മറന്നോ?