Wednesday, January 09, 2008

അക്ഷര ജാ‍ലകമേ....വിട.

കലാകൌമുദി ഒരു ശീലമായിരുന്നു. സാഹിത്യ വാരഫലം ഒരു കാലത്ത് ഹൃദയത്തോട് ചേര്‍ത്ത് വെച്ച കോളവും. നിരൂപണം ജനകീയമാക്കിയ ആ കോളത്തിന് പകരം വന്ന “അക്ഷര ജാലകവും” അതേ ഊഷ്മളതയോടെ തന്നെ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി. “അക്ഷര ജാലകം” ബൂലോകത്തേക്കെത്തിയപ്പോള്‍ ഒത്തിരി സന്തോഷിച്ചു. ബൂലോകത്തിന്റെ ഒരു നേര്‍ കാഴ്ചയായി “അക്ഷര ജാലകം” ബൂലോകത്ത് നിറഞ്ഞ് നില്‍ക്കുമെന്ന് വെറുതെ വിചാരിച്ചു പോയി. ഇന്ന് ഖേദമുണ്ട്. “അക്ഷരജാലകം” ഇന്നി എന്റെ വായനയില്‍ ഇല്ല. കലാകൌമുദി ശീലമായി ഇന്നിയും തുടരും.

അക്ഷര ജാലകം പിറന്നത് അക്ഷരവിരോധത്തിന്റെ അല്പത്വത്തില്‍ നിന്നുമായിരുന്നു എന്ന തിരിച്ചറിവിന് ബൂലോകം വേണ്ടി വന്നു എന്നത് ബൂലൊകത്തിന്റെ മറ്റൊരു നന്മ.

കലാകൌമുദിയില്‍ കമന്റ് ഓപ്‌ഷന്‍ ഉണ്ടാകാഞ്ഞത് നന്നായി എന്ന് കരുതാന്‍ വരട്ടെ. പട പേടിച്ച് കൌമുദിയില്‍ ചെന്നപ്പോള്‍ അവിടെ ചൂട്ടും കത്തിച്ചാ...


അക്ഷരജാലകത്തിന്റെ വിമര്‍ശനമേറ്റുവാങ്ങിയ ആരെങ്കിലും അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ വ്യാജ ഐ.ഡിയില്‍ “അക്ഷരജാലകം” എന്ന പേരില്‍ എം.കെ.ഹരികുമാറിന്റെ ഫോട്ടോയും വെച്ച് ബ്ലോഗ് തുടങ്ങിയതാണ് എന്ന് വിശ്വാസിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചത്. ബൂലോകത്തെ “അക്ഷരജാലകത്തിന്റെ” അപചയം അതിരു വിട്ടപ്പോള്‍ ആ സംശയം ഇരട്ടിച്ചു. പക്ഷേ ആ എം.കെ. ഹരികുമാര്‍ തന്നെ ഈ എം.കെ. ഹരികുമാറെന്ന വസ്തുത തിരിച്ചറിഞ്ഞപ്പോള്‍ അമര്‍ഷം എന്റെ ആസ്വാദനത്തോട് തന്നെ. അല്ലാതെന്ത് ചെയ്യാന്‍.

19 comments:

അഞ്ചല്‍ക്കാരന്‍ said...

ഖേദമുണ്ട്. അക്ഷര വിരോധത്തിന്റെ അല്പത്വമായിരുന്നു “അക്ഷരജാലകത്തിന്റെ” പിതാവെന്ന് തിരിച്ചറിയുമ്പോള്‍...

Anonymous said...

:)

*****
ഓഫ്:

ലാസ്റ്റ് ലീഫും ഹെന്‍‌റിയുടെ മറ്റു കഥകളും ഇംഗ്ലീഷില്‍ ഇവിടെയുണ്ട് :

http://www.online-literature.com/o_henry/

സൈഡ്പാനലില്‍ കഥകള്‍ക്കുള്ള ലിങ്കുകളിലെ താഴെനിന്നു മൂന്നാമത്തേതാണ് കഥ.

ഏ.ആര്‍. നജീം said...

അല്പജ്ഞാനി അഹങ്കരിക്കും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ....?

ശ്രീ said...

:)

സുല്‍ |Sul said...

ഹരികുമാര്‍ ഈസ് ഹോട്ട് :)
-സുല്‍

Unknown said...

അഞ്ചല്‍ക്കാരാ , സാഹിത്യവാരഫലം ശ്രീ.എം.കൃഷ്ണന്‍ നായര്‍ മലയാള നാട് വാരികയിലായിരുന്നുവല്ലോ എഴുതിത്തുടങ്ങിയത് . ഞാന്‍ മലയാളനാടിന്റെ സ്ഥിരം വായനക്കാരനായിരുന്നു . ആദ്യം വായിക്കുക സാഹിത്യവാരഫലമായിരുന്നു . അഞ്ചല്‍ക്കാരന്റെ പോസ്റ്റ് വായിക്കുമ്പോള്‍ കലാകൌമുദിയില്‍ ആണ് സാഹിത്യവാരഫലം ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് എന്ന ഒരു സൂചന ഉണ്ടാവരുതല്ലോ എന്ന് കരുതിയാണ് ഈ കമന്റ് .

അനില്‍ശ്രീ... said...

താങ്കള്‍ പറഞ്ഞത് ശരിയാണ്. അദ്ദേഹം ആദ്യം വന്ന് എല്ലാ പോസ്റ്റിലും പരസ്യം പോലെ തന്റെ ബ്ലോഗിനെ പറ്റി എഴുതിയപ്പോള്‍ ഒരു കൗതുകം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരു സാധാരണ ബ്ലോഗ് പോലെ വായിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കുറച്ച് വ്യക്തികളെ അധിഷേപിക്കാന്‍ മാത്രം പോസ്റ്റ് ഇടാന്‍ തുടങ്ങിയത്. അത് ഇത്രത്തോളം തരം താഴുമെന്നു അപ്പോഴും പ്രതീക്ഷിച്ചില്ല...എങ്കിലും ആ വ്യക്തിത്വത്തിന്റെ രൂപം ഏകദേശം മനസ്സിലായിരുന്നു. പക്ഷേ ഇന്നലത്തെ പോസ്റ്റോടു കൂടി അദ്ദെഹത്തിന്റെ സ്റ്റാന്റാര്‍ഡ് പൂര്‍ണ്ണമായും മനസ്സിലായി..

കമന്റിടണ്ട എന്നു വിചാരിചിരുന്നെങ്കിലും ഇന്നലെ അവിടെ ഒരു കമന്റ് ഇട്ടിലെങ്കില്‍ അത് അനീതി ആകും എന്ന് തോന്നിയതിനാല്‍ അവിടെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇട്ട കമന്റിന്റെ ഔ ഭാഗം ഇവിടെയും ചേര്‍ക്കുന്നു.

****** ******* ********* ******

"ബ്ലൊഗ് എന്ന ഒരു പ്രസ്ഥാനം ഇല്ലായിരുന്നു എങ്കില്‍ ഇവരൊക്കെ എന്തു ചെയ്തേനെ അല്ലേ? ഇവരില്‍ പലരും പഠിക്കാന്‍ പോയപ്പോള്‍ ഉഴപ്പി നടന്നതിനാല്‍ ഒരു ജോലിയും ഇല്ലാത്തവരാണെന്നാ തോന്നുന്നെ. ഏത് സമയവും കമന്റിടാന്‍ അങ്ങനെ ഉള്ളവര്‍ക്കല്ലേ കഴിയൂ?. പക്ഷേ താങ്കള്‍ അങ്ങനെ ആണോ? വിലപ്പെട്ട സമയം ഇവരുടെ പുറകെ നടന്ന് വേസ്റ്റ് ആക്കല്ലേ...

സര്‍ഗ്ഗത്മക കലാസൃഷ്ടികള്‍ അനര്‍ഗളം ഒഴുകട്ടെ... അക്ഷരജാലകം തുറന്നിടൂ.. കത്തുന്ന അക്ഷരജ്വാലയില്‍ ഈ ഈയാംപാറ്റകളായ കമന്റര്‍മാര്‍ കത്തി നശിക്കട്ടെ...അല്ലെങ്കില്‍ താങ്കളുടെ കവിതയാകുന്ന ഗംഗാ നദിയില്‍ ഇവര്‍ വന്നു കുളിച്ച് ഇവരുടെ പാപങ്ങള്‍ കഴുകി കളയട്ടെ...

(ഇതിനു പറ്റുന്നില്ലെങ്കില്‍ വായിട്ടലച്ച് സമയം കളയണ്ട ഹരി കുമാര്‍, ഇവര്‍ നന്നാകില്ല എന്നു കരുതികൊള്ളൂ...ഞാനും...)

****** ******** ******* ******

കുഞ്ഞായി | kunjai said...

:)

asdfasdf asfdasdf said...

മാതൃഭൂമിയും കലാകൌമുദിയുമായിരുന്നു ഒരു വിധത്തില്‍ എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ദല്‍ഹിയിലും മുംബയിലുമായിരുന്നപ്പോള്‍ കലാകൌമുദി വാങ്ങാന്‍ വേണ്ടി മാത്രം പലപ്പോഴും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ബുക്സ്റ്റാളില്‍ എത്തിയിരുന്നു. കലാകൌമുദിയില്‍ പ്രധാനമായും ‘സാഹിത്യവാരഫലം’മായിരുന്നു ഇഷ്ടപേജ്. ‘സമകാലിക’ത്തിലേക്ക് ചേക്കേറിയപ്പോഴും കൃഷ്ണന്‍ നായര്‍ ജ്വലിച്ചു നിന്നു. ‘അക്ഷരജാലകം’എന്ന പേരില്‍ കലാകൌമുദി ഒരു പംക്തി തുടങ്ങിയത് സന്തോഷം ജനിപ്പിച്ചു. യുക്തിസഹമാല്ലാത്ത വിമര്‍ശനം, വ്യക്തി വിരോധം, സ്വന്തം ഇഷ്ടം മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കല്‍, എഴുതുന്ന ഭാഷയോടുള്ള ആത്മാര്‍ത്ഥതയില്ലായ്മ തുടങ്ങിയവയൊന്നും ഒരു നീരൂപകനു പറഞ്ഞിട്ടുള്ളതല്ല. ഈയിടെയായി ഇതൊക്കെ ‘അക്ഷരജാലകത്തെ’ പിടികൂടി തുടങ്ങിയിരിക്കുന്നു. അഞ്ചല്‍കാരന്‍ പറഞ്ഞതുപോലെ ‘ അക്ഷര ജാലകമേ.. വിട’

കണ്ണുള്ളവര്‍ കാണട്ടെ.

The Prophet Of Frivolity said...

ശ്രീ.കുട്ടന്‍മേനൊന്‍,

താങ്കള്‍ ഈ അഭിപ്രായം ഇവിടെ മാത്രം എഴുതിയത് നന്നായി. നിങ്ങള്‍ പറഞ്ഞ ഇതേ കാര്യം ഇംഗ്ലീഷില്‍ അവിടെ എഴുതിയെന്നതിനാണ് എനിക്കെതിരെ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന ഒരു ലേഖനം തന്നെ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്.
പ്രസക്തമായ ചോദ്യം ഇതാണ്. സ്കൂളില്‍ പാഠ്യവിഷയമായ ഒരു കഥയെക്കുറിച്ച് ഇങ്ങനെ അബദ്ധജഡിലമായ ഒരു ലേഖനം ഒരാള്‍ എഴുതുന്നതിന് എന്താവും കാരണം? എനിക്ക് എത്ര ആലോചിച്ചിട്ടും രണ്ടു കാരണങ്ങള്‍ മാത്രമേ കണ്ടെത്താനാവുന്നുള്ളൂ.
1. തന്റെ വായനക്കാര്‍ ഒന്നുമറിയാത്തവരാണെന്നും എന്തെഴുതിയാലും തൊണ്ടതൊടാതെ വിഴുങ്ങിക്കൊള്ളുമെന്നുമുള്ള മിഥ്യാധാരണ.
2. അദ്ദേഹത്തിന്ന് താന്‍ വായിക്കുന്നത് ഒന്നും മനസിലാ‍വുന്നില്ല.

ഒന്നാമത്തേതിന്നു സാംഗത്യം കുറവാണ്. അപ്പൊ നമ്മള്‍ വിണ്ടും പൂന്താനത്തിലെത്തിച്ചേരുന്നു.
കുംകുമത്തിന്‍ വാസമറിയാതെ...

നമസ്കാരം.

ലത്തീഫ്,അബ്ദുള്‍.

ഒരു “ദേശാഭിമാനി” said...

അനഭ്യാസം വിഷം വിദ്യാ -

വിദ്ധ്യാഭ്യാസവും, വിവേകവും രണ്ടാണു സര്‍.
സഭ്യത സംസര്‍ഗ്ഗത്തില്‍ നിന്നും കിട്ടുന്നതും.

ആലേഖകനു പ്ഠിപ്പുണ്ടായിടും, ആ പ്ഠിപ്പു മറ്റുള്ളവര്‍ക്കു വഴികാട്ടി യാകാതെ, മറ്റുള്ളവരെ അഹംഭാവമാകുന്ന ’വിഷമ്മുള്ളു’ കൊണ്ടു കുത്തി എങ്ങനെ വേദനിപ്പിക്കാം എന്നു കാണിച്ചു തന്നു.

മലബാറി said...

Dear friends

its a gud decision to avoid that coloum or blog.i beleive all these discussions and comments on aksharajalakam hav nothing on value side.just leave him.We are giving much fame to him on the boologam thru our discussions.just leave him,
its his freedom to write,but its our discretion to comment or not on that meaningless debates.

Anonymous said...

അല്പന് കോളം കിട്ടിയാല്‍, അര്‍ദ്ധരാത്രിയിലും വിഡ്ഡിത്തം വിളംബും.

അല്പന് ബ്ലോഗ് കിട്ടിയാല്‍ അടിതെറ്റി വീഴും, പിന്നെ അവിടെ കിടന്നുരുളും, ചളിപറ്റും, പിന്നേം ഉരുളും..അവസാനം ചെളിയേതാ, പൊരുളേതാ, ആളേതാ എന്നറിയാന്‍ കഴിയാ‍ാത്ത അവസ്ഥയാവും.

krish | കൃഷ് said...

അമ്പോ...
ഈ ‘കുമാരന്‍’ ഇപ്പോഴും കലാകൌമുദിയിലെ കോളം എഴുത്തുകാരന്‍ ആയി തുടരുന്നുണ്ടോ.
അവരുടെ സര്‍ക്കുലേഷന്‍ കൂടിയതുതന്നെ.

Kaithamullu said...

കൃഷ്ണന്‍ നായര്‍ സാര്‍ പോയതോടെ കലാകൌമുദി വാങ്ങല്‍ നിര്‍ത്തിയ ഒരാളാ ഞാന്‍.
-അതോണ്ട്, ച്വാദിക്യാ, ആര്, എന്തര്?

sandoz said...

ഇവിടെ എന്തൂട്ടാ പ്രോബ്ലം...
എടപെടണോ...
ഫ്രീയാണ്...

Anonymous said...

വിമര്‍ശനം ആക്ഷേപത്തിന്‍റെ തലത്തിലേക്കെത്തുമ്പോള്‍ കണ്ണും കാതും മരവിക്കും
മാനസ്സീകസമ്മര്‍ദ്ധത്തിന്‍റെ ചുഴിയില്‍ കിടന്നുഴലുമ്പോള്‍ വിസര്‍ജ്ജ്യം വമിക്കുന്നത് അറിയുകപോലുമില്ല
എന്നിട്ട് അതില്‍ തന്നെ ശയന പ്രദക്ഷിണം നടത്തും
പിന്നെ പുണ്യാഹം എത്ര തളിച്ചാലും ശുദ്ധിയാവില്ല

Anonymous said...

‘നിരക്ഷര ജാലക’ത്തിലെ ഓരോ പോസ്റ്റും വിവരമില്ലായ്മയുടേയും ഭാഷാജ്ഞാനമില്ലായ്മയുടേയും ആറാട്ടുമേളമാണ്. കടിച്ചാല്‍ പൊട്ടാത്തതെന്ന് ഹരികുമാരനു തോന്നുന്ന കുറേ വാക്കുകളെടുത്ത് വാചകങ്ങളുണ്ടാക്കുന്നു. മേമ്പൊടിയായി ഏതൊക്കെയോ പ്രശസ്തരുടെ പേരുകളും പരാമര്‍ശിക്കുന്നു. പിന്നെ പ്രൈമറിസ്കൂള്‍ കോമ്പോസിഷന്‍ എഴുത്തു പോലെ വളുവളാന്ന് എന്തൊക്കെയോ പടയ്ക്കുന്നു. ഇതേ നിലവാരം തന്നെയാണ് അയാളുടെ കൌമുദി-പ്രതിവാരപംക്തിക്കും ഉള്ളതെന്ന് ഈയടുത്ത് ചിലത് വായിച്ചപ്പോഴാണ് മനസ്സിലായത്.

അറിവില്ലായ്മയോ ഭാഷാസ്വാധീനമില്ലായ്മയ്യോ ഒന്നും ഒരു കുറ്റമല്ല. പക്ഷേ അതിനേക്കുറിച്ചുള്ള ചെറു വിമര്‍ശനങ്ങള്‍ പോലും താങ്ങാനാവാതെ പാരനോയിഡായി പ്രതികരിക്കുന്ന ഒരാളെ എന്തു ചെയ്യും. ഏതായാലും അയാളുടെ ബ്ലോഗ് ഇപ്പോള്‍ ഒരു തമാശാകേന്ദ്രമായിട്ടുണ്ട് - ആര്‍ക്കും എന്തും ചെന്നു എഴുതാവുന്ന ഒരു കേ.എസ് ആര്‍.ടി.സി മൂത്രപ്പുര!

ഉഗാണ്ട രണ്ടാമന്‍ said...

:)